സാഹിത്യ സൃഷ്ടികൾ

Showing 97–120 of 132 results

Show Grid/List of >5/50/All>>
  • Motorcycle Diaries മോട്ടോർ സൈക്കിൾ ഡയറീസ്

    മോട്ടോർ സൈക്കിൾ ഡയറീസ് – ചെ ഗുവേര

    160.00
    Add to cart Buy now

    മോട്ടോർ സൈക്കിൾ ഡയറീസ് – ചെ ഗുവേര

    മോട്ടോർ സൈക്കിൾ ഡയറീസ്

     

    ചെ ഗുവേര

     

    ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒരു വീരേതിഹാസ കഥയെഴുത്തല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു നിഷേധിയുടെ കേവലം ചില വെളിപാടുകളാണ് ഇതൊക്കെയെന്നും കരുതരുത്. പ്രതീക്ഷകളും സ്വപ്‌നങ്ങളും രണ്ടല്ലാത്ത, ഒരൊറ്റ ദൂരത്തേക്ക് ഒരേ സമയം യാത്രയാരംഭിച്ച രണ്ടു ജീവിതങ്ങളുടെ രണ്ടല്ലാത്ത കാഴ്ചകളാതിത് മുഴുവൻ – ചെ ഗുവേര

    എങ്ങനെയാണ് ഒരു സാധാരണ മനുഷ്യൻ അസാധാരണമായ സ്വപ്‌നങ്ങളിലേക്കും ത്യാഗനിർഭരമായ ലക്ഷ്യങ്ങളിലേക്കും പരിണാമപ്പെടുന്നത് എന്നതിന്റെ വായനാനുഭവം കൂടിയാണ്. അപരന്റെ മുറിവുകളെ സ്വ ശരീരത്തിലേക്ക് ഇറക്കിവയ്ക്കുന്ന മനുഷ്യനന്മയുടെ മാന്ത്രികതയാണ് ആ മനുഷ്യന്റെ ജീവിതവും എഴുത്തുകളും. സ്‌നേഹവും തിരിച്ചറിവും ആത്മത്യാഗവും കൊണ്ടെഴുതിയ ഈ ചുവന്ന അക്ഷരങ്ങളിൽ നിങ്ങൾ നിങ്ങളെ കണ്ടെത്താൻ ശ്രമിക്കൂ. എന്നെ എന്റെ സഖാവിനോടൊപ്പം ചേർത്തുനിർത്തിയ ഈ എഴുത്തിലേക്ക് മടങ്ങിച്ചെല്ലൂ. ആ അക്ഷരങ്ങളിലുടെ നിങ്ങളും ഒരു യാത്രയ്ക്കു തയ്യാറാകൂ. ദൂരങ്ങളിലുള്ള അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യൂ… വായിക്കൂ… നിർത്താതെ വായിക്കൂ…അലിഡ ഗുവേര

    Che Guvera

    പേജ് 218 വില രൂ160

    160.00
  • Dostoevsky - Jeevitham, Darshanam, Kathukal ദസ്തയേവ്‌സ്‌കി - ജീവിതം, ദർശനം, കത്തുകൾ

    ദസ്തയേവ്‌സ്‌കി – ജീവിതം, ദർശനം, കത്തുകൾ

    180.00
    Add to cart Buy now

    ദസ്തയേവ്‌സ്‌കി – ജീവിതം, ദർശനം, കത്തുകൾ

    ദസ്തയേവ്‌സ്‌കി
    ജീവിതം, ദർശനം, കത്തുകൾ

     

    തുടർച്ച നഷ്ടപ്പെടാതെ മനുഷ്യജന്മങ്ങളെ നിരന്തരമായി ബന്ധിപ്പിക്കുകയും ഓരോ മനുഷ്യനെയും കുറ്റബോധത്തിൽ നിന്നു മോചിപ്പിക്കുകയും ലോകമനസ്സാക്ഷിയുടെ ഭാരം മനുഷ്യഹൃദയങ്ങളിൽ വച്ചുകൊടുക്കുകയും ചെയ്ത ദസ്തയേവ്‌സ്‌കിയുട ജീവിതം. സംഘർഷങ്ങളും പ്രതീക്ഷകളും സ്‌നേഹവും നിറഞ്ഞ അത്യപൂർവമായ കത്തുകൾ. വെളിച്ചം നൽകുന്ന ദർശനങ്ങൾ.

    ആഗ്രഹമില്ലാതെ ജീവിക്കുക എന്നത് ദുഃഖകരമാണ്. മുന്നോട്ട് നോക്കുമ്പോൾ ഭാവിയെക്കുറിച്ചോർത്ത് ഞാൻ ഭയം കൊണ്ട് കിടുകിടാ വിറയ്ക്കുകയാണ്. ഒരിക്കലും സൂര്യപ്രകാശം തുളച്ചിറങ്ങാത്ത ഒരു ധ്രുപ്രദേശത്താണ് ഞാൻ ജീവിക്കുന്നത് എന്നു തോന്നുന്നു. കുറെക്കാലമായി പ്രചോദനത്തിന്റെ ഒരു ചെറുകണിക പോലും എന്നിൽ പൊട്ടിവിരിഞ്ഞിട്ടില്ല. ചില്ലോണിലെ തടവുകാരന് സ്വന്തം സഹോദരന്റെ മരണ ശേഷം തോന്നുന്ന വികാരമാണ് എനിക്കിപ്പോൾ തോന്നുന്നത്.   –  ദസ്തയേവ്‌സ്‌കി

     

    പരിഭാഷ – പി ജയലക്ഷ്മി

     

    പേജ് 258 വില രൂ180

    180.00
  • കാട്ടുകടന്നൽ

    കാട്ടുകടന്നൽ – ഏഥ്ൽ ലിലിയൻ വോയ്‌നിച്ച്

    420.00
    Add to cart Buy now

    കാട്ടുകടന്നൽ – ഏഥ്ൽ ലിലിയൻ വോയ്‌നിച്ച്

    Kattukadannal

     

    ഏഥ്ൽ ലിലിയൻ വോയ്‌നിച്ച്

     

    സോവ്യറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ഡസൻ കണക്കിന് ഓപ്പറകൾക്കും നാടകങ്ങൾക്കും സിനിമകൾക്കും ആധാരമായ കൃതി.

    കഥാകഥനത്തിന്റെ മാസ്റ്റർപീസ്

    പരിഭാഷ – പി ഗോവിന്ദപ്പിള്ള

     

    കഴിഞ്ഞ നൂറു കൊല്ലമായി ജനകോടികളെ ഇളക്കിമറിക്കുകയും അനേകമനേകം വിപ്ലവങ്ങൾക്ക് ആദർശവും ആത്മീയതയും നൽകുകയും ചെയ്ത ഒരു കൃതിയുണ്ട്. ഏഥൽ ലിലയൻ വോയ്‌നിച്ച് എന്ന ഇംഗ്ലീഷുകാരി രചിച്ച ഗാഡ്ഫ്‌ളൈ (കാട്ടുകടന്നൽ). നാം അതേപ്പറ്റി കേട്ടിട്ടില്ലെങ്കിൽ അത്ര അതിശയപ്പെടാനില്ല. ഗ്രന്ഥകർത്രി തന്നെ തന്റെ കൃതിയുടെ തരംഗസമാനമായ പ്രചാരണം അറിയുന്നത് അമ്പതുവർഷം കഴിഞ്ഞ് മരണത്തിന് ഏതാനും വർഷം മുമ്പാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ പുറത്തുവന്ന കൃതിക്ക് ഏറ്റവും അധികം പ്രചാരം ലഭിച്ചത റഷ്യയിലാണ്. റഷ്യൻ വിപ്ലവകാരിക്ക് ഒരു ആദർശമായിരുന്നു അതിലെ നായകൻ. ലെനിനും, സ്വെർദ്‌ലോവും കലീനിനും, ബാബുഷ്‌ക്കിനും എന്നു വേണ്ട എല്ലാ വിപ്ലവനേതാക്കളും അതിലെ നായകനെ ആദർശ വിപ്ലവകാരിയായി വാഴ്ത്തി. എന്നാൽ ഇതേപ്പറ്റിയൊന്നും അതിന്റെ ഗ്രന്ഥകർത്രിക്ക് അറിവില്ലായിരുന്നു. ന്യൂയോർക്കിൽ ആരുമാരുമറിയാതെ അവർ ഒരൊഴിഞ്ഞ കോണിൽ ജീവിച്ചു പോന്നു. അതിനിടയിൽ മിക്ക ഏഷ്യൻ ഭാഷകളിലും ഗാഡ്ഫ്‌ളൈ തർജമെചെട്ടപ്പെട്ടു. 23 ഭാഷകളിലായി 40 ലക്ഷത്തിൽപ്പരം കോപ്പികൾ. പക്ഷേ ഏഥൽ ഇതൊന്നും അറിഞ്ഞിരുന്നില്ല. അറിയുന്നതാകട്ടെ തന്റെ 91-ാം വയസ്സിലും.

    ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും വികാരോജ്വലമായ കൃതി എന്നാണ് നോബൽ സമ്മാന ജേതാവുകൂടിയായ ബർട്രന്റ് റസ്സൽ ഈ കൃതിയെക്കുറിച്ച് പറഞ്ഞത്.

    നാസ്തികനായ നായകൻ പറയുന്നതു കേൾക്കൂ – “ചുരുങ്ങിയ പക്ഷം ഞാനെന്തു പറയണമെന്ന് ഞാൻ തന്നെയാണ് തീരുമാനിക്കുക. അവയുടെ ഫലവും ഞാൻ തന്നെ അനുഭവിക്കും. അല്ലാതെ എന്റെ പ്രശ്‌നങ്ങൾ എനിക്കുവേണ്ടി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രിസ്ത്യാനിക്കു മാത്രം യോജിച്ച ഭീതുത്വത്തോടെ മറ്റുള്ളവരുടെ അടുത്ത് പാത്തും പതുങ്ങിയും വലിഞ്ഞു കയറാൻ ഞാൻ തുനിയുകയില്ല… ഒരുത്തന് എന്തെങ്കിലും സഹിക്കേണ്ടതായിവന്നാൽ അതവൻ കഴിവിനനുസരിച്ച് സഹിച്ചേ തീരൂ എന്ന് നാസ്തികരായ ഞങ്ങൾക്കറിയാം. എന്നാൽ ഒരു ക്രിസ്ത്യാനിയാകട്ടെ അവന്റെ ദൈവത്തിന്റെയോ പുണ്യവാളന്റെയോ അടുത്ത് കൈക്കുമ്പിളുമായി കെഞ്ചികൊണ്ട് ചെല്ലുന്നു. ….”

    Gadfly / Katukadannal / Kattukadanal

    പേജ് 354 വില രൂ420

    420.00
  • ആടുജീവതം ബെന്യാമിൻ

    ആടുജീവതം – ബെന്യാമിൻ

    250.00
    Add to cart Buy now

    ആടുജീവതം – ബെന്യാമിൻ

    ആടുജീവതം
    ബെന്യാമിൻ

     

    നൂറു പതിപ്പുകൾ പിന്നിട്ട, മലയാള പ്രസാധനരംഗത്തെ സുവർണരേഖയായി മാറിയ, അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്റെ രേഖയായി വ്യാഖ്യാനിക്കപ്പെട്ട, പുസ്തക പ്രസാധനം സംബന്ധിച്ച ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായനകളിലേക്കും അന്താരാഷ്ട്രവേദികളിലേക്കും കടന്നുവന്ന, മലയാള സാഹിത്യത്തിൽ വിപ്ലവം സൃഷ്ടിച്ച ആടുജീവിതം.

     

     

    “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.”

    രമണനു ശേഷം മലയാള സാഹിത്യത്തിലെ നാഴികകല്ലായ കൃതി
    കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ച നോവൽ

    നിരവധി ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട നോവൽ

    Shortlisted for Man Asian Literary Prize 2012

    Shortlisted for DSC Prize South Asian Literature 2013

    Banyamin / Goat Life / Adu Jeevitham / Aadu Jivitham

    പേജ് 210 വില രൂ250

    250.00
  • Zakkariah - Ezhuthukaranu Parayanullathu എഴുത്തുകാരന് പറയാനുള്ളത് സക്കറിയ

    എഴുത്തുകാരന് പറയാനുള്ളത് സക്കറിയ

    145.00
    Add to cart Buy now

    എഴുത്തുകാരന് പറയാനുള്ളത് സക്കറിയ

    എഴുത്തുകാരന് പറയാനുള്ളത്
    സക്കറിയ

    വ്യക്തി. എഴുത്ത്. അധികാരം.

     

    നാം ജീവിക്കുന്ന ഈ ലോകത്തിന്റെ പ്രതിലോമകരമായ വ്യതിചലനങ്ങൾക്കും ജീർണതകൾക്കും മുന്നിൽ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മുനവെച്ച ചോദ്യങ്ങൾ ഉയർത്തുന്ന അപൂർവ വ്യക്തിത്വമുള്ള എഴുത്തുകാരൻ. സാഹിത്യം, സംസ്‌ക്കാരം, മതം, രാഷ്ട്രീയം, മാധ്യമങ്ങൾ എന്നിവയിൽ പിടിമുറുക്കുന്ന ജനാധിപത്യവിരുദ്ധ ശക്തികളെക്കുറിച്ച് സ്വന്തമായ കാഴ്ചപ്പാടുകളുള്ള സക്കറിയ, അഴിമതിക്കും വർഗീയയ്ക്കും ഫാസിസത്തിനമെതിരെ പ്രതികരിക്കുന്നു.

    Sakkaria / Zakkariah

    പേജ് 146 വില രൂ145

    145.00
  • Ninditharum Piditharum നിന്ദിതരും പീഡിതരും

    നിന്ദിതരും പീഡിതരും – ദസ്തയെവ്‌സ്‌കി

    340.00
    Add to cart Buy now

    നിന്ദിതരും പീഡിതരും – ദസ്തയെവ്‌സ്‌കി

    നിന്ദിതരും പീഡിതരും
    ദസ്തയെവ്‌സ്‌കി

     

    സാഹിത്യത്തിൽ സാർവകാലികതയുടെ പ്രതീകമായ ഫയദോർ ദസ്തയെവ്‌സ്‌കി നിലകൊള്ളുന്നു. വിശ്വസാഹിത്യത്തിലെ കടലാഴമാണ് ഫയദോറിന്റെ കൃതികൾ. ദുരിതങ്ങളുടെ കൊടുംകയ്പു കുടിച്ചുവറ്റിച്ച മനുഷ്യാത്മാക്കളാണ് ഫയദോറിന്റെ കഥാപാത്രങ്ങൾ. നാം ദുരിതങ്ങളിൽപ്പെട്ടിരിക്കുമ്പോഴാണ് ദസ്തയെവ്‌സ്‌കിയെ വായിക്കേണ്ടത് എന്ന ഹെർമൻ ഹെസ്സേ. ദസ്തയെവ്‌സ്‌കിയുടെ കൃതികൾ ഒരാൾ വായിക്കുന്നുവെങ്കിൽ ആദ്യത്തേത് നിന്ദിതരും പീഡിതരുമാകണം. പോരാ, അയാൾ യുവാവു കൂടിയായിരിക്കണമെന്ന് സ്റ്റീഫൻ സ്വെയ്ഗ്. സ്‌നേഹാന്വേഷകരുടെയും സ്‌നേഹം കൊണ്ടു മുറിവേറ്റവരുടെയും മുറിവേൽക്കാൽ മാത്രമാഗ്രഹിക്കുന്ന ആത്മപീഡകരുടെയും ജീവിതമാണ് ഈ കൃതി. പിഡിതരാക്കപ്പെടുന്ന മനുഷ്യസഞ്ചയത്തിന്റെ ആത്മാവിഷ്‌ക്കാരമാണിത്.

     

    വിവർത്തനം – വേണു വി ദേശം

    Fyodor Dostoyevsky

    പേജ് 402  വില രൂ340

    340.00
  • Ente Porattam - Adolf Hitler എന്റെ പോരാട്ടം - അഡോൾഫ് ഹിറ്റലർ

    എന്റെ പോരാട്ടം – അഡോൾഫ് ഹിറ്റലർ

    399.00
    Add to cart Buy now

    എന്റെ പോരാട്ടം – അഡോൾഫ് ഹിറ്റലർ

    എന്റെ പോരാട്ടം
    അഡോൾഫ് ഹിറ്റലർ

     

    മെയ്ൻ കാംഫിലെ ഓരോ വാക്കിനും 125 ജീവിതങ്ങൾ നഷ്ടമായി, ഓരോ പേജിനും 47,000 മരണങ്ങൾ, ഓരോ അധ്യായത്തിനും 1,200,000 മരണം
    നോർമൻ കസിൻസ്‌

    ഹിറ്റലർ എന്ന ഏകാധിപതി ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടും ലോകമെമ്പാടുമുള്ള വംശീയവാദികളിലും യുദ്ധവെറികളിലും മാറിവരുന്ന യുവതയിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മരണമില്ലാതെ ഈ ചരിത്ര പ്രതിനായകൻ നിറഞ്ഞുനിൽക്കുന്നു. തന്റെ രാഷ്ട്രീയതത്വശാസ്ത്രത്തിൽ ചാലിച്ചെഴുതിയ അസാധാരണ ആത്മകഥയാണിത്. ഇത്തരമൊരു വർത്തമാന സാഹചര്യത്തിൽ എല്ലാറ്റിനും മീതെ ഹിറ്റലറുടെ ‘മെയൻ കാഫ്’ പ്രവചന സ്വഭാവമാർജിച്ചു നിൽക്കുന്നു. അറിവന്റെയും ധാരണകളുടെയും അഗാധമായ ഒരു തലമാണ് ഈ ഗ്രന്ഥം. രാഷ്ട്രീയ സാമൂഹിക ചരിത്രവിദ്യാർഥികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.

     

     

     

    ഇത് കേവലമൊരു ആത്മകഥയല്ല. ഫാസിസത്തിന്റെ ബൈബിൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണിത്. സങ്കീർണമായ വർത്തമാന സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മെയ്ൻ കാഫ് നൽകുന്ന വെളിപ്പെടുത്തലുകൾ അമ്പരപ്പിക്കുന്നതാണ്.

    Adolf Hitler

    പേജ് 338 വില രൂ399

    399.00
  • Yuddhavum Samadhanavum യുദ്ധവും സമാധാനവും - ലിയോ ടോൾസ്‌റ്റോയ്

    യുദ്ധവും സമാധാനവും – ലിയോ ടോൾസ്‌റ്റോയ്

    225.00
    Add to cart Buy now

    യുദ്ധവും സമാധാനവും – ലിയോ ടോൾസ്‌റ്റോയ്

    യുദ്ധവും സമാധാനവും
    ലിയോ ടോൾസ്‌റ്റോയ്

     

    നൂറ്റാണ്ടുകളായി ബോറോഡിനോവിലെയും ഗോർക്കിയിലെയും ഷെവാർഡിനോവിലെയും ജനങ്ങൾ  കൃഷിചെയ്തും കന്നുകാലികളെ മേച്ചും നടന്നിരുന്ന വയലുകളിലും പുൽമേടുകളിലും പതിനായിരക്കണക്കിനു മനുഷ്യർ പലവേഷത്തിൽ മരിച്ചു കിടക്കുയാണ്. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി. മഴത്തുള്ളികൾ വീഴാൻ തുടങ്ങി. ഭക്ഷണവും വിശ്രവുമില്ലാതെ തളർന്ന അയാൾ യുദ്ധം തുടരുന്നതിന്റെ വ്യർഥതയെക്കുറിച്ച് ചിന്തിച്ചു. ‘എന്തിനു വേണ്ടി, ആർക്കുവേണ്ടി ഞാൻ ചാകണം…’ ലോകസാഹിത്യത്തിലെ അനശ്വരമായ ക്ലാസിക് കൃതിയുടെ സംഗൃഹിത പുനരാഖ്യാനം.

     

    വിവർത്തനം – കെ പി ബാലചന്ദ്രൻ

    Leo Tolstoy 

    പേജ് 266 വില രൂ225

    225.00
  • Romile Abhisarika റോമിലെ അഭിസാരിക - ആൽബർട്ടോ മൊറോവിയ

    റോമിലെ അഭിസാരിക – ആൽബർട്ടോ മൊറോവിയ

    140.00
    Add to cart Buy now

    റോമിലെ അഭിസാരിക – ആൽബർട്ടോ മൊറോവിയ

    റോമിലെ അഭിസാരിക
    ആൽബർട്ടോ മൊറോവിയ

     

    റോമില ചേരിപ്രദേശത്ത് ജനിച്ചുവളർന്ന തയ്യൽക്കാരിയുടെ മകൾ ആഡ്രിയാനയുടെ കഥയാണ് റോമിലെ അഭിസാരിക. കുടുംബജീവിതം കൊതിച്ച ആഡ്രിയാനയ്ക്ക് വിധി നൽകിയത് ഒരു അഭിസാരികയുടെ ജീവിതമാണ്. മനശ്ശാസ്ത്രപരമായ നോവൽ എന്ന നിലയിൽ അമ്പതുകളിൽ ഈ കൃതി യൂറോപ്പിൽ ഏറെ പ്രശസ്തി നേടി. ലൈംഗിക അനുഭവങ്ങളും സാഹസികതകളും നിറഞ്ഞ മൊറോവിയയുടെ പ്രതിപാദനശൈലി അദ്ദേഹത്തെ ഏറെ ജനകീയനാക്കുകയും ചെയ്തു.

     

    സംഗൃഹീത പുനരാഖ്യാനം – കെ പി ബാലചന്ദ്രൻ

     

    പേജ് 186 വില രൂ140

    140.00
  • ലജ്ജ - തസ്ലീമ നസ്‌റീൻ

    ലജ്ജ – തസ്ലീമ നസ്‌റീൻ

    255.00
    Add to cart Buy now

    ലജ്ജ – തസ്ലീമ നസ്‌റീൻ

    ലജ്ജ
    തസ്ലീമ നസ്‌റീൻ

    സ്വന്തം ജീവിതം പണയം വച്ചെഴുതിയ രാഷ്ട്രീയ നോവൽ

     

    1992 ഡിസംബർ 6ന് ഹന്ദു തീവ്രവാദികൾ അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് തകർത്തു. ബംഗ്ലാദേശിലെ തീവ്രവാദികളും അടങ്ങയിരുന്നില്ല. അവർ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആഗ്രമിക്കാനും ക്ഷേത്രങ്ങൾ തീവച്ചു നശിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദുതീവ്രവാദികകൾ ബാബ്‌റി മസ്ജിദ് തകർത്തതിന് ഹിന്ദുക്കൾ എ്തു പിഴച്ചു? ഈ സംഭവത്തെ അധികരിച്ച് ഒരാഴ്ച കൊണ്ട് എഴുതി തീർത്ത നോവലാണ് ലജ്ജ. ബംഗ്ലാദേശിലെ ലഹളയിൽ ഏറെ വിഷമിക്കേണ്ടി വന്ന ഒരു കുടുംബത്തിന്റെ 13 ദിവസങ്ങളാണ് ലജ്ജയിലെ പ്രമേയം. ഭാഷയും സംസ്‌ക്കാരവുമാണ് മനുഷ്യരെ ഏകോപിപിക്കുന്ന പ്രഥമ ഘടകമെന്നും മറ്റെല്ലാ വിഭജനങ്ങളും കൃത്രിമമാണെന്നും തസ്ലീമ പ്രഖ്യാപിക്കുന്നു.

     

    വിവർത്തനനം – കെ പി ബാലചന്ദ്രൻ

    Taslima Nasrin / Lejja / Leja / Thasleema

    പേജ് 226 വില രൂ255

    255.00
  • Daivathinte Chumbanangal ദൈവത്തിന്റെ ചുംബനങ്ങൾ - ഖലീൽ ജിബ്രാൻ

    ദൈവത്തിന്റെ ചുംബനങ്ങൾ – ഖലീൽ ജിബ്രാൻ

    185.00
    Add to cart Buy now

    ദൈവത്തിന്റെ ചുംബനങ്ങൾ – ഖലീൽ ജിബ്രാൻ

    ദൈവത്തിന്റെ ചുംബനങ്ങൾ
    ഖലീൽ ജിബ്രാൻ

     

    ‘നീയില്ലാത്ത ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ.

    ഇതാ, ഈ തോണിയുടെ ഹൃദയം ജലാർദ്രമായ

    ഓർമകൾക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു.

    പുഴയ്ക്കപ്പുറമുള്ള സന്ധ്യകൾ നീ കൊരുത്തിട്ട

    ജപമാലപോലെ ഭംഗിയാർന്നത്. നീയെന്നെ ഇപ്പോൾ ചുംബിച്ചു

    തുടങ്ങിയിരിക്കുന്നു. ചുംബിക്കുമ്പോൾ മാത്രം ദൈവം

    നമുക്കു ചിറകുകൾ തരുമെന്ന് നമ്മളിരൊരാൾ

    വരച്ചുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ഇന്നലെ രാവിൽ ഞാൻ

    കൊത്തിവെച്ച ശില്പങ്ങളെല്ലാം ദൈവം മടക്കി ചോദിക്കുന്നു.

    പൂവുകൾക്കിടയിലേക്കു നിന്നെ മറച്ചുപിടിച്ചുകൊണ്ട്

    ദൈവത്തോടു ഞാൻ സംസാരിക്കൈട്ടെ.’

     

    പ്രണയാർദ്രമായ കവിതകൾ.

    പ്രണയം കാമുകിയാണ്, പ്രകൃതിയാണ്, മാതാവാണ്, ജീവിതമാണ്. ഈ കവിതകളുടെ അനുഭൂതിതലത്തിൽ ഒരു ധ്യാനം പോലെ അലിഞ്ഞില്ലാതാകുക.

    വിവർത്തനം – മുഞ്ഞിനാട് പത്മകുമാർ.

    Khaleel Gibran / Kavithakal

    പേജ് 210 വില രൂ185

    185.00
  • Bharatheeya Sahithya Darshanam ഭാരതീയ സാഹിത്യ ദർശനം - ഡോ ചാത്തനാത്ത് അച്യുതനുണ്ണി

    ഭാരതീയ സാഹിത്യ ദർശനം – ഡോ ചാത്തനാത്ത് അച്യുതനുണ്ണി

    380.00
    Add to cart Buy now

    ഭാരതീയ സാഹിത്യ ദർശനം – ഡോ ചാത്തനാത്ത് അച്യുതനുണ്ണി

    ഭാരതീയ സാഹിത്യ ദർശനം
    ഡോ ചാത്തനാത്ത് അച്യുതനുണ്ണി

    ഭാരതീയ സാഹിത്യത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെ ആധികാരികമായും സമഗ്രമായും അവതരിപ്പിക്കുന്ന പ്രൗഢ ഗ്രന്ഥം.

    പേജ് 470

    Indian Literary History

    380.00
  • EMSinte Athmeeyalokam ഇ എം എസ്സിന്റെ ആത്മീയ ലോകം

    ഇ എം എസ്സിന്റെ ആത്മീയ ലോകം – ഡോ ജി വി അപ്പുക്കുട്ടൻ നായർ

    95.00
    Add to cart Buy now

    ഇ എം എസ്സിന്റെ ആത്മീയ ലോകം – ഡോ ജി വി അപ്പുക്കുട്ടൻ നായർ

    ഇ എം എസ്സിന്റെ ആത്മീയ ലോകം
    ഡോ ജി വി അപ്പുക്കുട്ടൻ നായർ

    ബഹുമുഖപ്രതിഭയായ ഇ എം എസ്സിന്റെ സാഹിത്യസംഭാവനകളാണ് ഡോ ജി വി അപ്പുക്കുട്ടൻ നായർ ഈ പുസ്തകത്തിൽ പഠന വിഷയമാക്കുന്നത്. മൂന്നു ഭാഗങ്ങളിലായി പഠനവിഷയത്തെ വിഭജിച്ചിരിക്കുന്നു. മാർക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തങ്ങളുടെ ലഘു ചരിത്രം – കുട്ടികൃഷ്ണമാരാർ, ജോസഫ് മുണ്ടശ്ശേരി, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ വിമർശന നിലപാടുകളെക്കുറിച്ചുള്ള ചർച്ചകൾ, പുരോഗമന സാഹിത്യപ്രസ്ഥാനത്തിനും പ്രായോഗിക നിരൂപണ മേഖലയ്ക്കും ഇ എം എസ് നൽകിയ സംഭാനകൾ എന്നിവയാണവ. മലയാള സാഹിത്യ ചരിത്രത്തിൽ ഇ എം എസ്സിന്റെ സ്ഥാനമെന്തെന്ന് നിർണയിക്കുന്ന ശ്രദ്ധേയമായ കൃതി.

    പേജ് 192

    EMS / Namboothiripad / Kerala History

    95.00
  • EMS - Athmakatha ഇ എം എസ് ആത്മകഥ

    ഇ എം എസ് ആത്മകഥ

    380.00
    Add to cart Buy now

    ഇ എം എസ് ആത്മകഥ

    ഇ എം എസ്
    ആത്മകഥ

     

    ആയിരക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ മഹദ്ഗ്രന്ഥം

    ആത്മകഥാ സാഹിത്യത്തിലെ അമൂല്യഗ്രന്ഥം. 1970ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഇഎംഎസ്സിന്റെ ആത്മകഥ. ഏഴ് പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത് ഒരു വ്യക്തിയുടെ ആത്മകഥ. ഒരു വ്യക്തിയുടെ കഥ ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും കഥതന്നെയായി മാറുന്ന അപൂർവ രചന. ഇഎംഎസ്സിന്റെ ആത്മകഥ, ആധുനിക കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തിന്റെ അടയാളമാണ്. ലോകം ഏറെ ആദരവോടെ വീക്ഷിച്ചിരുന്ന ഒരു വിപ്ലവകാരിയുടെയും മികച്ച ഭരണാധികാരിയുടെയും സൈദ്ധാന്തികന്റെയും അനുഭവങ്ങളാണ് ഈ ആത്മകഥയിൽ ഉള്ളത്. മലയാളിയുടെ വായനാനുഭവങ്ങൾക്ക് പുത്തൻ ദിശ പകർന്ന മഹാമനീഷിയുടെ ജീവിത കഥ.

    ആത്മകഥാ സാഹിത്യത്തിലെ അമൂല്യ ഗ്രന്ഥം. ഏഴു പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യരാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത ഇ എ എസ്സിന്റെ ആത്മകഥ. ഒരു പ്രസ്ഥാനത്തിന്റെ കഥ. സരളവും ആത്മാർഥവുമായ തനതു ശൈലി.

    E M Sankaran Namboothiripad / E M S / EMS Nambuthirippadu

    പേജ് 314  വില രൂ380

    380.00
  • Keezhaalan കീഴാളൻ - പെരുമാൾ മുരുകൻ

    കീഴാളൻ – പെരുമാൾ മുരുകൻ

    280.00
    Add to cart Buy now

    കീഴാളൻ – പെരുമാൾ മുരുകൻ

    കീഴാളൻ
    പെരുമാൾ മുരുകൻ

    അർധനാരീശ്വരനിലൂടെ ഒരു സമുദായത്തിന്റെ ജീവിതം വരഞ്ഞിട്ട പെരുമാൾ മുരുകൻ കീഴാളൻ എന്ന നോവലിൽ ഗൗണ്ടർമാരുടെ കൃഷിയിടങ്ങളിൽ മാടുകളെപ്പോലെ പണിയെടുക്കുന്ന ചക്കിലിയന്മാരുടെ ദരിദ്രജീവിതം ആവിഷ്‌ക്കരിക്കുന്നു. ഗൗണ്ടർമാരുടെ കൊടിയ പീഠനം ഏറ്റുവാങ്ങുന്ന കീഴാളജീവിതത്തിന്റെ ദൈന്യത ഈ നോവലിൽ നിറഞ്ഞുനിൽക്കുന്നു.

    ML / Malayalam / Perumal Murugan / Murukan / Tamil translation / Kizhalan / Keezhalan

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    280.00
  • Ardha Nareeswaran അർദ്ധനാരീശ്വരൻ

    അർദ്ധനാരീശ്വരൻ

    180.00
    Add to cart Buy now

    അർദ്ധനാരീശ്വരൻ

    അർദ്ധനാരീശ്വരൻ

    പെരുമാൾ മുരുകൻ

    വർഗീയ ഫാസിസ്റ്റുകളുടെ ഇടപെടൽ മൂലം തമിഴ് നാട്ടിൽ പിൻവലിക്കപ്പെട്ട നോവലിന്റെ മലയാള പരിഭാഷ. ഹിന്ദു തീവ്രവാദ ഭീഷണിയാൽ താൻ മരിച്ചെന്ന് എഴുത്തുകാരന് സ്വയം പ്രഖ്യാപനം നടത്തി എഴുത്തിൽ നിന്ന് എന്നേക്കുമായി പിൻതിരിയാൻ ഇടയാക്കിയ വിവാദ ഗ്രന്ഥം.

    വിവർത്തനം – അപ്പു ജേക്കബ് ജോൺ

    ML / Malayalam / Perumal Murugan / Murukan 

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    180.00
  • Geethanjali - Tagore ഗീതാഞ്ജലി

    ഗീതാഞ്ജലി

    70.00
    Add to cart Buy now

    ഗീതാഞ്ജലി

    ഗീതാഞ്ജലി
    ‘ഗീതാഞ്ജലി’യുടെ പരിഭാഷകളിലുടെ കടന്നുപോകുമ്പോൾ ഓരോന്നും വ്യത്യസ്തമായ, മികച്ച കാവ്യാനുഭവം സൃഷ്ടിക്കുന്നു.  ഭാഷാവൃത്തങ്ങളിൽ മലയാളമനോഹാരിത ഉൾക്കൊണ്ട് പുതിയ ‘ഗീതാഞ്ജലി’ പിറക്കുമ്പോൾ മനസ്സ് പക്ഷിയെപ്പോലെ ചിറകടിക്കുന്നുണ്ട്.  പുതിയ ആകാശം നോക്കി പറക്കാൻ വെമ്പൽകൂട്ടുന്നുണ്ട്. ഓരോ ഗീതകത്തിന്റെയും ആന്തര ഭംഗികൾ വെളിപ്പടുത്തുന്ന വ്യാഖ്യാനം കടയ്‌ക്കോടിന്റെ
    ‘ഗീതാഞ്ജലി’ക്ക് അർത്ഥശോഭയേറ്റുന്നു.
    ML / Malayalam / Ravindranatha Tagore
    70.00
  • Oru Sthreeyum Parayathathu ഒരു സ്ത്രീയും പറയാത്തത്

    ഒരു സ്ത്രീയും പറയാത്തത്

    100.00
    Add to cart Buy now

    ഒരു സ്ത്രീയും പറയാത്തത്

    ഒരു സ്ത്രീയും പറയാത്തത്

    വിജനമായ നിരത്തിന്റെ ഒരറ്റത്തുനിന്ന് അശ്ലീലമായ ഒരു പാരഡിപോലെ ഒരു ചുവന്ന മാരുതി കാർ ഒഴുകിവരുന്നത് അവർ കണ്ടു. അത് കടന്ന് പോകവേ അതിൽനിന്നുയരുന്ന പൊട്ടിച്ചിരികൾക്കിടയിൽ പിൻസീറ്റിലെ ചില്ലിലമർന്ന നിസ്സഹായമായ ഒരു നോട്ടം. ഒരു മകളുടെ എന്നു തിരിച്ചറിഞ്ഞ ആ അമ്മയിൽ നിന്ന് ആകുലമായ ഒരു നിലവിളി ദിഗന്തങ്ങൾ ഭേദിച്ചുയരവേ…. അടച്ചിട്ട വീടുകൾക്കുള്ളിൽ ഇരുന്ന് ഒരു നിരത്തിലെ, ഒരു ദേശത്തിലെ, ഒരു രാജ്യത്തിലെ ജനം മുഴുവൻ ടെലിവിഷൻ കണ്ടുകൊണ്ടിരുന്നു.

    ML / Malayalam / Novel / Fiction

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    100.00
  • NN Pillai - Nadaka Dynamite എൻ.എൻ. പിള്ള - നാടക ഡൈനാമൈറ്റ്

    എൻ.എൻ. പിള്ള – നാടക ഡൈനാമൈറ്റ്

    85.00
    Add to cart Buy now

    എൻ.എൻ. പിള്ള – നാടക ഡൈനാമൈറ്റ്

    എൻ.എൻ. പിള്ള – നാടക ഡൈനാമൈറ്റ്

    എൻ.എൻ. പിള്ളയെ കേന്ദ്രകഥാപാത്രമാക്കി രചിച്ച നാടകംപോലെ ഈ ജീവചരിത്രം ആകർഷകമാകുന്നു. വ്യക്തിജീവിതത്തിലെ സംഘർഷങ്ങൾ, മനസ്സിൽ മായാതെ നിൽക്കുന്ന മുഖങ്ങൾ, മുഹൂർത്തങ്ങൾ. പ്രതിഭാശാലിയായ ഒരു നാടകക്കാരൻ ഇതിഹാസതുല്യമായ ഒരു നാടകീയ ജീവിതത്തെ പുനഃസൃഷ്ടിക്കുകയാണ് ഈ കൃതിയിൽ.

    ML / Malayalam / Drama / Biography

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    85.00
  • Hridaya Gaveshanam ഹൃദയ ഗവേഷണം

    ഹൃദയ ഗവേഷണം

    40.00
    Add to cart Buy now

    ഹൃദയ ഗവേഷണം

    ഹൃദയ ഗവേഷണം
    തീജ്വാലകളാൽ പൊതിഞ്ഞ ഒരു ഹൃദയത്തെ സാക്ഷ്യപ്പെടുത്തുന്ന കവിതകൾ…  മറവി സ്‌നേഹത്തിന്റെ മരണമാണെന്ന് ഓർമ്മിപ്പിക്കുന്ന കവിതകൾ…  ഏതു മൗനത്തിനും ചിലത് പറയാനുണ്ടണ്ടെന്ന് ധ്വനിപ്പിക്കുന്ന കവിതകൾ…  സ്‌നേഹത്തിലേക്കുള്ള കാവ്യവഴി…
    ML / Malayalam / Kavithakal / T N Seema / Left / Communist
    40.00
  • Harthal ഹർത്താൽ

    ഹർത്താൽ

    65.00
    Add to cart Buy now

    ഹർത്താൽ

    ഹർത്താൽ
    ഉദ്ദേശശുദ്ധിയുള്ള ഫലിതം ഓർമ്മപ്പെടുത്തലുകളുമാണ്, ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങൾ നിലനിൽക്കാനുള്ള ശ്രമവുമാണ്. ഈ പുസ്തകത്തിലെ കഥകളിലൊന്നും അധസ്ഥിതനെ അപഹസിച്ച് നമ്മെ ചിരിപ്പിക്കുവാൻ ശ്രമിക്കുന്നില്ല.  നർമ്മത്തിന്റെ മൂശയിൽ എഴുത്തുകാരന്റെ ക്രാഫ്റ്റ് പൂർണ്ണമായി ഉപയോഗിച്ച് ആവിഷ്‌ക്കരിക്കുമ്പോൾ ആ ശ്രമം ഫലവത്താകുന്നു.  ഈ നർമ്മകഥകൾ വായനക്കാരന് ഒത്തിരി ചിരിയും ചിന്തയും നല്കുന്നു.
    ML / Malayalam / Phalitham / Narmasahithyam
    65.00
  • Gurudevan ഗുരുദേവൻ

    ഗുരുദേവൻ

    50.00
    Add to cart Buy now

    ഗുരുദേവൻ

    ഗുരുദേവൻ
    കഥാപ്രസംഗകലയുടെ ചിമിഴിൽ മിഴിവോടെ സാംബശിവൻ നിറച്ച ഒരു അന്യൂന ശില്പമാണ് ഗുരുദേവന്റെ ജീവിതകഥ അവലംബിച്ചുള്ള ‘ഗുരുദേവൻ’.  സാംബശിവന്റെ ഈണവും കവിതയും വചനവും നിറഞ്ഞതാണ് ഈ കൃതി.
    ML / Malayalam / Narayana Guru / SNDP
    50.00
  • Jail Notebook ജയില്‍ നോട്ട്ബുക്ക്

    ജയില്‍ നോട്ട്ബുക്ക് – ഭഗത് സിംഗ്

    150.00
    Add to cart Buy now

    ജയില്‍ നോട്ട്ബുക്ക് – ഭഗത് സിംഗ്

    ജയില്‍ നോട്ട്ബുക്ക്

     

    ഭഗത് സിംഗ്

     

    ഭഗത് സിംഗിന്റെ നോട്ടുബുക്കിലെ കുറിപ്പുകള്‍ കേവലം കുറിപ്പുകളല്ല, ജന്മനാടിന്റെ മോചനത്തിനായുള്ള ഭഗത് സിംഗിന്റെ അന്വേഷണപാതയിലെ ഖനികളാണ്. സ്വാതന്ത്ര്യസമരത്തെ ആത്യന്തികമായും സോഷ്യലിസത്തിലേയ്ക്കുള്ള ഉരക്കല്ലാക്കിമാറ്റാന്‍ അറിവുതേടലാണ് ആവശ്യം എന്ന ബോധ്യങ്ങളാണ് കൊച്ചു കൊച്ചു കുറിപ്പുകളായി ഭഗത് സിംഗ് കുറിച്ചിട്ടത്. സോഷ്യലിസത്തിലേക്കുള്ള പാത വിപ്ലവത്തിന്റേതാണ് എന്ന തിരിച്ചറിവില്‍ ഊന്നിനിന്ന് ഭഗത് സിംഗിന്റെ കുറിപ്പുകള്‍ മാര്‍ക്‌സിസം മുതല്‍ ഗ്രീക്കു തത്വചിന്തവരെയുള്ള പരിപ്രേക്ഷ്യങ്ങളിലേക്കു പോകുന്നു.

    പരിഭാഷ – എം പി ഷീജ

    ML / Malayalam / Bhagat Singh / Bhagath Singh / M P Sheeja

    പേജ് 164 വില രൂ150

    150.00
  • Olivile Ormakal തോപ്പിൽ ഭാസി - ഒളിവിലെ ഓർമ്മകൾ

    തോപ്പിൽ ഭാസി – ഒളിവിലെ ഓർമ്മകൾ

    350.00
    Add to cart Buy now

    തോപ്പിൽ ഭാസി – ഒളിവിലെ ഓർമ്മകൾ

    തോപ്പിൽ ഭാസി –
    ഒളിവിലെ ഓർമ്മകൾ

    കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ കൂടി ഭാഗമായ ആത്മകഥ.

    Toppil Basi / Thoppil Bhasi

    പേജ് 240  വില രൂ350

    350.00