നാസ്തികം

Yukthivadi Books | Nireeswaravadi Books | യുക്തിവാദി പുസ്തകങ്ങൾ, നാസ്തിക പുസ്തകങ്ങൾ | Buy Online

Show Grid/List of >5/50/All>>
  • Aviswaiyude Chinthakal - Dr Raghavan Pattathil

    അവിശ്വാസിയുടെ ചിന്തകൾ – ഡോ രാഘവൻ പാട്ടത്തിൽ

    299.00
    Read more

    അവിശ്വാസിയുടെ ചിന്തകൾ – ഡോ രാഘവൻ പാട്ടത്തിൽ

    അവിശ്വാസിയുടെ ചിന്തകൾ
    ഡോ രാഘവൻ പാട്ടത്തിൽ

    ചിന്തിച്ചു തുടങ്ങിയ കാലം മുതൽ അവനു ചുറ്റുമുള്ള പ്രകൃതിയെ നോക്കി മനുഷ്യൻ അമ്പരന്നു നിന്നുകാണും. നോക്കെത്താ ഭൂപ്രതലവും അതിരില്ലാത്ത ആകാശവും കരകാണാക്കടലും പേടിപ്പിക്കുന്ന പ്രതിഭാസങ്ങളും കണ്ട് അവൻ ഭയചകിതനായി നിന്നതിൽ അത്ഭുതമൊന്നുമില്ല. ഇവയ്‌ക്കൊക്കെയുള്ള മനുഷ്യന്റെ തെളിയിക്കാൻ പറ്റാത്ത (പ്രാകൃതമായ) ഉത്തരങ്ങളാണ് ദൈവങ്ങളും മതഗ്രന്ഥങ്ങളും. ഈശ്വരന്റെ “ഭരണഘടനയായ” ഈ പുസ്തകങ്ങളിൽ മനുഷ്യന്റെ സർഗാത്മക കഴിവുകൾ കൂടി കടന്നു കൂടിയപ്പോൾ രചനകൾക്ക് സാഹിത്യഭാവം കൈവന്നു. പിന്നേട് ഭാവനകളും സങ്കൽപ്പങ്ങളും അന്ധവിശ്വാസങ്ങളും നുണകളും കൂടി തരുകികയറ്റിയപ്പോഴാണ് ‘വിശുദ്ധ ഗ്രന്ഥങ്ങളായവ’ പരിണമിച്ചത്.

    യുക്തിഭദ്രമായ ചിന്തകളിലൂടെ കടന്നുപോകുന്ന ഈ ഗ്രന്ഥകാരന് ശാസ്ത്രഗവേഷണ രംഗത്തെ മികവിന് ഭാരത സർക്കാരിന്റെ നാഷണൽ മിനറൽ അവാർഡ് (2007), കേരള സർവകലാശലയുടെ ശ്രീചിത്രാ പ്രൈസ് (1996), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽ എൻജീനീയേഴ്‌സിന്റെ ബൈസ്റ്റ് ടെക്‌നോളജി അവാർഡ് (1995) എന്നിവ ലഭിച്ചിട്ടുണ്ട്. ജർമനി, ഫ്രാൻസ്, ഹോളണ്ട്, ഓസ്ട്രിയ, ഇംഗ്ലണ്ട്, ഇറ്റലി മുതലായ രാജ്യങ്ങളിൽ പഠനഗവേഷങ്ങൾ നടത്തി.

    പേജ് 268 വില രൂ299

    299.00
  • Visuddha Narakam വിശുദ്ധ നരകം - ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്

    ഹോളി ഹെൽ – ഗെയ്ൽ ട്രെഡ് വെൽ (വിശുദ്ധ നരകം)

    499.00
    Add to cart Buy now

    ഹോളി ഹെൽ – ഗെയ്ൽ ട്രെഡ് വെൽ (വിശുദ്ധ നരകം)

    വിശുദ്ധ നരകം

    ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്

     

     

    ഗെയ്ൽ ട്രെഡ്‌വെൽ

    അമൃതാനന്ദമയിയുടെ മുൻ ശിഷ്യയും സന്യാസിനിയുമായിരുന്ന ഗായത്രി എന്ന ഗെയ്ൽ ട്രഡ് വെല്ലിന്റെ വിവാദ വെളിപ്പെടുത്തലുകൾ അടങ്ങിയ ആത്മകഥാപുസ്തകത്തിന്റെ മലയാള പരിഭാഷ.

    Vishuda Narakam / Visuddha / Vishudda / Visudda

    പേജ് 370  വില രൂ499

    499.00
  • പെരിയാർ ജീവിതവും ചിന്തകളും

    പെരിയാർ ജീവിതവും ചിന്തകളും

    330.00
    Add to cart Buy now

    പെരിയാർ ജീവിതവും ചിന്തകളും

    പെരിയാർ ജീവിതവും ചിന്തകളും
    മഞ്ജയ് വസന്തൻ

     

    ഇതിഹാസ തുല്യമായ ജീവിതം നയിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു പെരിയാർ എന്ന് ജനങ്ങൾ സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന ഇ വി രാമസ്വാമി. തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. തന്റെ ദീർഘ ജീവിതമത്രയും അനീതികൾക്കെതിരെ അദ്ദേഹം പോരാടിക്കൊണ്ടിരുന്നു.

    അന്ധവിശ്വാസങ്ങളെ യുക്തിയുടെ വെളിച്ചത്തിൽ പരിശോധിച്ച അദ്ദേഹം സമൂഹത്തിന് പുതിയ ഉൾക്കാഴ്ചകൾ നൽകി. സ്തീകളുടെ അവകാശങ്ങൾക്കായി വലിയ പോരാട്ടങ്ങൾ നടത്തി. ഒപ്പം തമിഴ് ഭാഷയ്ക്ക് വലിയ സംഭാവനകൾ നൽകി, അതിനെ കൂടുതൽ ‘തമിഴ് വൽക്കരി’ച്ചുകൊണ്ട്.

    പരിഭാഷ – ഫ്രാസിസ് സി എബ്രഹാം

    പേജ് 260 വില രൂ330

     

    330.00
  • ദൈവ വിഭ്രമം - റിച്ചാർഡ് ഡോക്കിൻസ്

    ദൈവ വിഭ്രമം – റിച്ചാർഡ് ഡോക്കിൻസ്

    599.00
    Add to cart Buy now

    ദൈവ വിഭ്രമം – റിച്ചാർഡ് ഡോക്കിൻസ്

    ദൈവ വിഭ്രമം
    റിച്ചാർഡ് ഡോക്കിൻസ്

    ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ

    ഗോഡ് ഡെല്യൂഷൻ എന്ന വിശ്വവിഖ്യാത കൃതിയുടെ മലയാള പരിഭാഷ.

    പരിഭാഷ  – മാനവ വിശ്വനാഥ്‌

    Richard Dawkings / Daiva vibhramam / Daivavibhranthi

    പേജ് 498  വില  രൂ 599

    599.00
  • Jolsyam Oru Kapadashasthram ജ്യോത്സ്യം ഒരു കപടശാസ്ത്രം - യു കലാനാഥൻ

    ജ്യോത്സ്യം ഒരു കപടശാസ്ത്രം – യു കലാനാഥൻ

    140.00
    Add to cart Buy now

    ജ്യോത്സ്യം ഒരു കപടശാസ്ത്രം – യു കലാനാഥൻ

    ജ്യോത്സ്യം ഒരു കപടശാസ്ത്രം

     

    യു കലാനാഥൻ

    യു കലാനാഥൻ യുക്തിവാദരംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി മാനവിക ദർശനത്തിന്റെ സന്ദേശങ്ങൾ എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നിർവഹിച്ചുവരുന്ന ഈ മനുഷ്യസ്നേഹി മൂഢവിശ്വാസങ്ങളെ കർക്കശമായി വിമർശിച്ചേക്കാം. പക്ഷേ ഈ ഭൂമുഖത്ത് വംശീയ കലാപങ്ങളും വർഗ്ഗീയ സംഘട്ടനങ്ങളും ഉണ്ടാകുമ്പോൾ അവയിലൂടെ രക്തം ചിന്തുമ്പോൾ ആ മനസ്സ് അശാന്തമാണ്. അതിന്റെ കാരണങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തിയ ചിന്താശകലങ്ങളാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്

     

    പേജ് 120 വില രൂ140

    140.00
  • Bhagat Singhinte Jail Diary ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    360.00
    Add to cart Buy now

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    കൊലക്കയറിനു മുന്നിൽ പതറാതെ

     

    ഇന്ത്യൻ യുവത്വത്തിന് ഒരു പ്രചോദന പുസ്തകം

     

    ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിനു വേണ്ടി പുനരാവിഷ്ക്കരിക്കപ്പെട്ട ഉജ്വലമായ കൃതിയാണ് ഭഗത് സിങ്ങിന്റെ ജയിൽ ഡയറി. മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങി ദിശാബോധം നഷ്ടമാകുന്ന ഒരു യുവതലമുറയല്ല നമുക്കുവേണ്ടത് എന്ന് നമ്മെ ഓർമപ്പിക്കുന്ന കൃതി . ബ്രിട്ടീഷ് ഭരണകാലത്തു 1923 ൽ ജയിലറപൂകി 1924 ൽ കഴുവിലേക്കപെട്ട ഒരു ധീരവിപ്ലവകാരിയുടെ ജ്വലിക്കുന്ന വായനയുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി . ഭഗത് സിങ്ങിന്റെയും കൂട്ടാളികളുടെയും വീരമൃത്യ സംഭവിച്ചിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടു തികയാറായി. സ്വാതന്ത്ര്യം നേടി ഒരു നീണ്ട ദേശീയ കാലഘട്ടവും കടന്നുപോയി. കാലവും കഥയും മാറിയെങ്കിലും ഭഗത് സിങ്ങ് ആർക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചുവോ ആ ജനത ഇപ്പോഴും നിസ്വരും നിരാലംബരുമാണ്. ഈ കൃതിയുടെ ആന്തരിക പ്രാധാന്യം അതുതന്നെയാണ്.

    വിവർത്തനം – ബിനോയ് വിശ്വം

     

    ഭഗത്‌ സിങ്‌ – ന്റെഹുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബ്രിട്ടീഷ വിരുദ്ധ സമരത്തിന്റെ ‘ഫോക്‌ ഹീറോ” ആണ്‌. തീക്ഷണബുദ്ധി, നിര്‍ഭയത, സാഹസികത, ആദര്‍ശപ്രേമം,
    ദേശാഭിമാനം. ജിജ്ഞാസ ഇങ്ങനെ നാടോടിക്കഥകളിലെ നായകന്മാരുടെ
    എല്ലാ ഗുണങ്ങളും തികഞ്ഞ തന്റെ പ്രവര്‍ത്തനങ്ങളിലൂടെയെന്ന പോലെതന്നെ കാരാഗൃഹവാസത്തിലൂടെയും ഇരുപത്തിനാലാം വയസ്സില്‍ ഏറ്റുവാങ്ങേണ്ടി വന്ന
    മരണശിക്ഷയിലൂടെയും അനശ്വരനാക്കപ്പെട്ട, നമ്മുടെ സ്വന്തം ചെ ഗവേരാ എന്നു പറയാം.
    ഈ ഡയറിക്കുറിപ്പുകള്‍ സുനിശ്ചിതമായ തന്റെ മൃത്യുവിന്നു മുന്‍പിലും പതറാതെ ഒമാര്‍ ഖയ്യാം മുതല്‍ വേഡ്സ്വര്‍ത്ത്‌ വരെയുള്ളവരുടെ കവിതകള്‍  പകര്‍ത്തിയെഴുതുകയും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും അടിസ്ഥാന്രഗന്ഥങ്ങള്‍ വായിച്ചു കുറിക്കപ്പെടുകയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സാമൂഹിക സന്ദർഭർത്തിൽ വെച്ച് പുനർ നിർവചിക്കുകയും ചെയ്ത ഒരു യുവാവിന്റെ ചോര പൊടിയുന്ന, കോരിത്തരിപ്പുക്കുന്ന ജീവിത സാക്ഷ്യങ്ങളാണ്. 
    –  സച്ചിദാനന്ദൻ

     

    “ഏതു രാജ്യത്തിന്റെ നികുതി പണത്തില്‍ നിന്നായാലും ഒരു വ്യക്തിയുടെ സുഖസൌകര്യങ്ങള്‍ക്കായി പ്രതിവര്‍ഷം 10 ലക്ഷം പവന്‍ മാറ്റിവെയ്ക്കു ന്നതിനെക്കുറിച്ച്‌ പറയുന്നതുതന്നെ മനുഷ്യത്വഹീനമാണ്‌. ഇല്ലായ്മകളുടെ വേദന പേറി ദുരിതങ്ങളുമായി മല്ലടിക്കുന്ന പതിനായിരങ്ങളാണ്‌ ഈ ധൂര്‍ത്തിനായി വിഹിതം അടയ്ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നത്.  തവറകളും കൊട്ടാരങ്ങളും തമ്മിലോ വറുതിയും ആര്‍ഭാടവും തമ്മിലോ ഉള്ള ഒരു ഉടമ്പടിയല്ല സര്‍ക്കാര്‍. അത് സ്ഥാപിതമായത് ഒന്നുമില്ലാത്തവന്റെ കൈയിലെ ചില്ലിക്കാശ് കൊള്ളയടിച്ച് ദുഷ്ടന്മാരുടെ കൊള്ളരുതായ്മകൾക്ക് ചൂട്ടുപിടിക്കാൻ വേണ്ടിയല്ല.”

    ഭഗത് സിങ്ങിന്റെ ‘ജയിൽ ഡയറി’യിൽ നിന്ന്‌

    Bhagath Sing / Bhagathsingh

    പേജ് 398 വില രൂ360

    360.00
  • Hindi Rashtra Bhashayo ഹിന്ദി രാഷ്ട്രഭാഷയോ - പെരിയാർ ഇ വി രാമസ്വാമി

    ഹിന്ദി രാഷ്ട്രഭാഷയോ – പെരിയാർ ഇ വി രാമസ്വാമി

    120.00
    Add to cart Buy now

    ഹിന്ദി രാഷ്ട്രഭാഷയോ – പെരിയാർ ഇ വി രാമസ്വാമി

    ഹിന്ദി രാഷ്ട്രഭാഷയോ

     

    പെരിയാർ ഇ വി രാമസ്വാമി

    ഇന്ത്യൻ സ്വാതന്ത്ര്യചരിത്രത്തിൽ അകാശങ്ങൾക്കും അധികാരങ്ങൾക്കും വേണ്ടി ഏറെ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായും പൊതുജനശ്രദ്ധയാകർഷിച്ചതുമായ ഒന്നാണ് പെരിയാർ ഈ വി രാമസ്വാമി നടത്തിയ ഹിന്ദിവിരുദ്ധ പ്രക്ഷോഭം.

    ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന അധികാരവർഗത്തിന്റെ സങ്കുചിത നയത്തോടു പോരാടിയ പെരിയാർ ദ്രാവിഡ സ്വത്വത്തെ ആളിക്കത്തിക്കുകയും ജനങ്ങളെ അണിനിരത്തിക്കൊണ്ട് ഹിന്ദി നിർബന്ധിത വിദ്യാഭ്യാസമാക്കാനുള്ള ഗുഡശ്രമത്തെ തകർക്കുകയും ചെയ്തു.

    നാൽപ്പതു വർഷങ്ങൾ്ക്കു ശേഷവും ഏറെ പ്രാധാന്യമുണ്ട് പെരിയാറിന്റെ വാക്കുകൾക്ക്.

    പരിഭാഷ – പി സുധാകരൻ

    Periyar EV Ramaswami / Ramasamy / EVR

    പേജ് 100 വില രൂ120

    120.00
  • Adhasthithathwam അധഃസ്ഥിതത്വം - പെരിയാർ ഇ വി രാമസ്വാമി

    അധഃസ്ഥിതത്വം – പെരിയാർ ഇ വി രാമസ്വാമി

    135.00
    Add to cart Buy now

    അധഃസ്ഥിതത്വം – പെരിയാർ ഇ വി രാമസ്വാമി

    അധഃസ്ഥിതത്വം

     

     

    പെരിയാർ ഇ വി രാമസ്വാമി

    ഹിന്ദു സവർണ ദേശീയതയ്‌ക്കെതിരെ ഭാഷാ സമത്വവും സ്വാഭിമാനബോധവും ഉയർത്തിപ്പിടിച്ച പെരിയാർ തദ്ദേശീയരായ ദളിത് – ആദിവാസി – ന്യൂനപക്ഷ – പിന്നാക്ക ജനതയ്ക്ക് ഉണർവും ആവേശവുമായി മാറി. ഫാസിസം അതിന്റെ പരമോന്നത ഘട്ടത്തിൽ എത്തിനിൽക്കുന്ന സമകാലീന ഇന്ത്യൻ പശ്ചാത്തലത്തിൽ പെരിയാർ കൃതികളുടെ പ്രസക്തി കൂടിയിട്ടേയുള്ളൂ

     

    Periyar  EV Ramaswamy / Ramaswami / EVR

    പേജ് 116 വില രൂ135

    135.00
  • Hinduisavum Jathivyavasthayum ഹിന്ദുയിസവും ജാതിവ്യവസ്ഥയും - പെരിയാർ ഇ വി രാമസ്വാമി

    ഹിന്ദുയിസവും ജാതിവ്യവസ്ഥയും – പെരിയാർ ഇ വി രാമസ്വാമി

    120.00
    Add to cart Buy now

    ഹിന്ദുയിസവും ജാതിവ്യവസ്ഥയും – പെരിയാർ ഇ വി രാമസ്വാമി

    ഹിന്ദുയിസവും ജാതിവ്യവസ്ഥയും

     

    പെരിയാർ ഇ വി രാമസ്വാമി

    മതത്തിന്റെ ഭാഗമായി നിർബന്ധമായ ജാതി ആചരണത്തിലൂടെ അടിമത്തത്തെ സ്ഥാപനവൽക്കരിച്ച് ശാശ്വതമാക്കിയ രാജ്യമാണ് നമ്മുടെ ഇന്ത്യ. ലോകത്ത് എല്ലായിടത്തും അവസാനിച്ചിട്ടും ജാതി എന്ന പ്രച്ഛന്ന വേഷത്തിൽ ഭൂരിപക്ഷ ജനതയെ ചങ്ങലയ്ക്കിടാൻ കഴിയുന്നത് അതുകൊണ്ടാണ്. ജാതി പോകണമെങ്കിൽ മതം ഇല്ലാതാകണം. മത-ദൈവങ്ങളെ തകർക്കാനും മാനവിക യുക്തിവാദത്തിന്റെ പ്രയോഗങ്ങളിലൂടെ സമത്വസമുദായം സൃഷ്ടിക്കാനും പെരിയാർ നടത്തിയ സാമൂഹിക വിപ്ലവം വമ്പിച്ച പരിവർത്തനങ്ങൾക്കു കാരണമായി.

    പരിഭാഷ – കൈനകരി വിക്രമൻ

    Periyar EV Ramaswamy / Periyar E V Ramasami

    പേജ് 100 വില രൂ120

    120.00
  • Manusmrithiyum Brahmana Mathavum മനുസ്മൃതിയും ബ്രാഹ്മണമതവും

    മനുസ്മൃതിയും ബ്രാഹ്മണമതവും – എം ടി ഋഷികുമാർ

    240.00
    Add to cart Buy now

    മനുസ്മൃതിയും ബ്രാഹ്മണമതവും – എം ടി ഋഷികുമാർ

    മനുസ്മൃതിയും ബ്രാഹ്മണമതവും

     

    ഒരു വിമർശന പഠനം

     

    എം ടി ഋഷികുമാർ

    ഹിന്ദുരാഷ്ട്രവാദം യഥാർഥത്തിൽ ബ്രാഹ്മണ രാഷ്ട്ര വാദം തന്നെയാണ്.

    “ദൈവാധീനം ജഗത് സർവം
    മന്ത്രാധീനം ത ദൈവതം
    തന്മന്ത്രം ബ്രാഹ്മണാധീനം
    ബ്രാഹ്മണോ മമ ദൈവതം”

    (ലോകം മുഴുവൻ ദൈവത്തിന് അധീനമാണ്. ദൈവം മന്ത്രത്തിന് അധീനമാണ്. മന്ത്രമാകട്ടെ ബ്രാഹ്മണന് അധീനമാണ്. അതുകൊണ്ട് ബ്രാഹ്മണൻ തന്നെയാകുന്നു എന്റെ ദൈവം.)

    പ്രാചീന ബ്രാഹ്മണമതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ഇതുതന്നെയാണ് ഹിന്ദുരാഷ്ട്രവാദത്തിന്റെയും ഉള്ളടക്കം. കഴിഞ്ഞ മൂവായിരത്തോളം വർഷങ്ങളായി ബ്രാഹ്മണനും അവന്റെ കൂട്ടാളികളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എന്തൊക്കെയാണ് ചെയ്തു വന്നിരുന്നത്. മനുഷ്യരഹിതവും ബീഭസ്തവുമായ ഈ സുപ്രധാന ചരിത്രം ഹിന്ദു രാഷ്ട്രവാദികൾ സാധാരണക്കാരായ ജനങ്ങളിൽ നിന്നും സമർഥമായി മറച്ചുവെച്ചിരിക്കുകയാണ്. പൂണൂൽ ധരിക്കാൻ അവകാശമില്ലാത്ത ശൂദ്രനായ സവർണനോടും മറ്റു അയിത്ത ജാതിക്കാരോടുമെല്ലാം ബ്രാഹ്മണൻ എപ്രകാരമാണ് പെരുമാറിയിരുന്നതെന്നറിയുമ്പോഴേ ആട്ടൻ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാൻ സാധിക്കൂ.
    ഹിന്ദുരാഷ്ട്രവാദികളുടെ രാഷ്ട്രീയ ലക്ഷ്യം മനസ്സിലാക്കാൻ ഈ ചരിത്രം പഠിക്കുക തന്നെവേണം. ബ്രാഹ്മണന്റെ വിശുദ്ധ നിയമ സംഹിതയായ മനുസ്മൃതിയെ ചരിത്രപരമായി വിശകലനം ചെയ്തുകൊണ്ട് ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ ഭീകരമുഖം അനാവരണം ചെയ്യുകയാണ് പ്രശസ്ത യുക്തിവാദിയായ ഗ്രന്ഥകാരൻ.

    Rishikumar / Rushikumar

    പേജ 212 വില രൂ240

    240.00
  • നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ

    നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

    450.00
    Add to cart Buy now

    നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

    നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ

     

     

    ജോസഫ് വടക്കൻ

     

     

    ശാസ്ത്രം ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിലും ശാസ്ത്രബോധം ഉൾക്കൊള്ളാതെ, വസ്തുതകൾ മനസ്സിലാക്കാതെ ഓരോ ദിവസവും നമുക്കിടയിലുള്ളവർ അവരുടെ എത്ര വിലപിടിപ്പുള്ള സമയവും ധനവും ആണ് അന്ധവിശ്വാസങ്ങൾക്കായി കളഞ്ഞുകുളിക്കുന്നത്.

    കാന്തക കിടക്കയും ആരോഗ്യവും, അപസ്മാരവും താക്കോലും, മുഖലക്ഷണം, കൂടോത്രം, കൈനീട്ടവും ഒന്നാം തീയതിയും, ഒടിവും മർമാണിയും, പോട്ടയിൽ പോയാൽ കുട്ടിയുണ്ടാകുമോ, പനി മുറിഞ്ഞുകിടക്കുമോ, ഒറ്റമൂലി രോഗം മാറ്റുമോ, രത്‌നചികിത്സ, മൂത്രചികിത്സ എന്നിങ്ങനെ 225 നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ അനാവരണം ചെയ്യുന്ന ഒരു ഉജ്വല കൃതി.

    ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ആദ്യ റഫറൻസ് ഗ്രന്ഥമാകേണ്ടതാണ് ദീർഘകാലത്തെ സർക്കാർ ആരോഗ്യവകുപ്പിലെ സേവനത്തിനു ശേഷം ജോസഫ് വടക്കൻ എഴുതിയ ഈ പുസ്തകം.

    ഒന്നാം പതിപ്പ് അതിവേഗത്തിലാണ് നാസ്തിക് നേഷൻ വെബ്‌സൈറ്റിലൂടെ വിറ്റുതീർന്നത്. വായനക്കാരുടെ നിരന്തര ആവശ്യാർഥം കൂടുതൽ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.

     

    അശാസ്ത്രീയ സമീപനങ്ങളോടുള്ള തുറന്നയുദ്ധമാണ് നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ എന്ന ജോസഫ് വടക്കന്റെ ഈ പുസ്‌തകം. കാലാകാലങ്ങളായി നാം വിശ്വാസപ്രമാണങ്ങളായി നെഞ്ചേറ്റിയ പല വിശ്വാസങ്ങളെയും ഇവിടെ ഉടച്ചുവാർക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല, പ്രകോപനങ്ങൾകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്റെ നില. അത് അചഞ്ചലമാണ്. സത്യത്തിലും യുക്തിയിലുമുള്ള കടുത്ത വിശ്വാസമാണ് അതിന് കാരണം.

     

    Joseph Vadakkan / Josep Vadakkan 
    പരിഷ്‌കരിച്ച രണ്ടാം പതിപ്പ്. ഡീലക്‌സ് അച്ചടി, ബയന്റിംഗ്‌

     

    പേജ് 370 വില രൂ 450

    450.00
  • Samuhika Parishkaranamo Samuhika Viplavamo? സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ?

    സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ? – പെരിയാർ ഇ വി രാമസ്വാമി

    120.00
    Add to cart Buy now

    സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ? – പെരിയാർ ഇ വി രാമസ്വാമി

    സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ?

     

    പെരിയാർ ഇ വി രാമസ്വാമി

     

    യുനെസ്‌കോ ചുരുക്കം വാക്കുകളിൽ പെരിയാറിനെ വരച്ചുകാട്ടിയത് ഇപ്രകാരമായിരുന്നു – ”പെരിയാർ പുതുകാലത്തിന്റെ പ്രവാചകൻ. തെക്കുകിഴക്കേഷ്യയുടെ സോക്രട്ടീസ്. സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെ ജനയിതാവ്. അജ്ഞത, അന്ധവിശ്വാസങ്ങൾ, അർഥശൂന്യമായ മാമൂലുകൾ, ഉപചാരങ്ങൾ എന്നിവയുടെ ഏറ്റവും വലിയ ശത്രു.”

     

    പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പെരിയാർ സൃഷ്ടിച്ച ചിന്തയുടെ പുതുവെളിച്ചം തലമുറകൾക്ക് കൈമാറ്റം ചെയ്യേണ്ടതുണ്ട്. അതിനുള്ള എളിയ പരിശ്രമമാണ് ഈ പുസ്തകം.

    Periyar / Ramasami / EVR

    പേജ് 118 വില രൂ120

    120.00
  • Puthrakameshti പുത്രകാമേഷ്‌ടി  സനൽ ഇടമറുക്

    പുത്രകാമേഷ്‌ടി  സനൽ ഇടമറുക്

    130.00
    Read more

    പുത്രകാമേഷ്‌ടി  സനൽ ഇടമറുക്

    പുത്രകാമേഷ്‌ടി 
    സനൽ ഇടമറുക്

     

    ആൺകുട്ടികൾ ജനിച്ചെങ്കിലേ മോക്ഷം കിട്ടുകയുള്ളൂ എന്നു കരുതുന്ന ഏതാനും പേർക്ക് പുത്രലാഭം വാഗ്‌ദാനം ചെയ്തുകൊണ്ട് 1992-ൽ കേരളത്തിൽ വിപുലമായ ഒരു പുത്രകാമേഷ്‌ടി യാഗം ചിലർ സംഘടിപ്പിച്ചത് പൗരാണികമായ ഈ ആചാരത്തിന്റെ സാധുതയെക്കുറിച്ചും കൗതുകവും ആകാംക്ഷയും ഉണർത്തുകയുണ്ടായി. ആ പശ്ചാത്തലത്തിൽ, എന്താണ് യഥാർഥത്തിൽ പുത്രകാമേഷ്‌ടി യാഗങ്ങളിൽ പണ്ട് നടന്നിരുന്നത് എന്ന് വേദങ്ങളെയും ഇതര പൗരാണിക ഗ്രന്ഥങ്ങളെയും ഇതര പൗരാണിക ഗ്രന്ഥങ്ങളെയും വിപുലമായി ഉദ്ധരിച്ചുകൊണ്ട് സനൽ ഇടമറുക് വിശദീകരിക്കുന്നു.

    പുത്രകാമേഷ്‌ടിയുടെ ഫലമായി സന്താനലബ്ധി ഉണ്ടാകുമോ? പുത്രകാമേഷ്‌ടിയുടെ ഭാഗമായ നിഗൂഡ ലൈംഗികപ്രക്രിയയിൽ സ്‌ത്രീയുമായി ബന്ധപ്പെടുന്നത് പുരോഹിതനോ അതോ ഭർത്താവോ? വേദങ്ങൾ വിശദീകരിക്കുന്ന നിയോഗവും പുത്രകാമേഷ്‌ടിയും യഥാർഥത്തിൽ എന്താണ്? രാമായണത്തിൽ വിവരിക്കുന്ന പുത്രകാമേഷ്‌ടി എങ്ങനെ ആയിരുന്നു? ഈ ചോദ്യങ്ങൾക്ക് വേദങ്ങളെയും ഇതിഹാസങ്ങളെയും ഉദ്ധരിച്ചുകൊണ്ട് പണ്ഡിതനായ സനൽ ഇടമറുക് മറുപടി പറയുന്നു.

    Sanal Edamaruku / Idamaruku

    പേജ് 148  വില രൂ130

    130.00
  • Christuvum Krishnanum Jeevichirunnilla ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല

    ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല

    300.00
    Add to cart Buy now

    ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല

    ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല

     

    ഇടമറുകിന്റെ പ്രശസ്ത ഗ്രന്ഥം

     

     

    ക്രിസ്തുവിന്റെയും കൃഷ്ണന്റെയും കഥകൾക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ?

    ബൈബിൾ വിശ്വാസ യോഗ്യമായ ചരിത്രമാണോ?

    ക്രിസ്തുവിനെ പറ്റി സമകാലീന ചരിത്രകാരന്മാർ പരാമർശിക്കാത്തതെന്ത്?
    ക്രിസ്ത്വബ്ദത്തിന് ക്രിസ്തുവിന്റെ ചരിത്രവുമായി ബന്ധമുണ്ടോ?

    ടൂറിനിലെ ശവക്കച്ച ആരുടേതാണ്?

    പന്ത്രണ്ടു ശിഷ്യന്മാർ, കുരിശാരാധന, കന്യയിൽ നിന്നുള്ള ജനനം, ഉയർത്തെഴുനേൽപ്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ?

     

    ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല -യുടെ ആദ്യപതിപ്പുകൾക്ക് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികൾ എഴുതിയ മറുപടി പുസ്തകങ്ങളിലെ വാദമുഖങ്ങൾക്കുള്ള ഇടമറുകിന്റെ വിശദമായ മറുപടിയും ഈ പുസ്തകത്തിലുണ്ട്.

    Joseph Idamaruku / Kristhuvum Krishnanum / Edamaruku  / Christ And Krishna

    പേജ് 282 വില രൂ300

    300.00
  • Visuddha Narakam വിശുദ്ധ നരകം - ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്

    വിശുദ്ധ നരകം – ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്

    499.00
    Add to cart Buy now

    വിശുദ്ധ നരകം – ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്

    വിശുദ്ധ നരകം

    ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്

     

     

    ഗെയ്ൽ ട്രെഡ്‌വെൽ

    അമൃതാനന്ദമയിയുടെ മുൻ ശിഷ്യയും സന്യാസിനിയുമായിരുന്ന ഗായത്രി എന്ന ഗെയ്ൽ ട്രഡ് വെല്ലിന്റെ വിവാദ വെളിപ്പെടുത്തലുകൾ അടങ്ങിയ ആത്മകഥാപുസ്തകത്തിന്റെ മലയാള പരിഭാഷ.

    Vishuda Narakam / Visuddha / Vishudda / Visudda

    പേജ് 370  വില രൂ499

    499.00
  • Dr B R Ambedkar, Vyakthithvavum Yukthichinthayum ഡോ ബി ആർ അംബേദ്ക്കർ - വ്യക്തിത്വവും യുക്തിചിന്തയും

    ഡോ ബി ആർ അംബേദ്ക്കർ – വ്യക്തിത്വവും യുക്തിചിന്തയും

    90.00
    Add to cart Buy now

    ഡോ ബി ആർ അംബേദ്ക്കർ – വ്യക്തിത്വവും യുക്തിചിന്തയും

    ഡോ ബി ആർ അംബേദ്ക്കർ –
    വ്യക്തിത്വവും യുക്തിചിന്തയും

    ഇന്ത്യൻ യുക്തിവാദികളിൽ അഗ്രഗണ്യനായി അറിയപ്പെട്ടിരുന്ന അംബേദ്ക്കറെപ്പറ്റി വ്യക്തമായ ധാരണകളില്ലാതെ അദ്ദേഹത്തിന്റെ യുക്തിചിന്തകളെ അർഹമായ വിധത്തിൽ മനസ്സിലാക്കുക എളുപ്പമല്ല. ആ വ്യക്തിത്വത്തിന്റെ പൂർണരൂപം മനസ്സിൽ തെളിഞ്ഞുനിന്നാൽ മാത്രമേ അദ്ദേഹത്തിന്റെ ചിന്തകളുടെ പ്രാധാന്യവും മഹത്വവും സുവ്യക്തമാകൂ.

    ML / Malayalam / Ambedkar / T H P Chentharasseri /

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    90.00
  • Sale! Jnan Enthukondu Muslim Alla ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല

    ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല – ഇ എ ജബ്ബാർ

    Original price was: ₹90.00.Current price is: ₹80.00.
    Add to cart Buy now

    ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല – ഇ എ ജബ്ബാർ

    ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല

     

    ഇ എ ജബ്ബാർ

    ചതുരാകൃതിയിലുള്ള ത്രികോണത്തിന് അഞ്ചുവശങ്ങളുണ്ട് എന്നു വിശ്വസിക്കാൻ എനിക്കാവില്ല. സർജ്ഞനും സർവശക്തനും സർവോപരി നീതിമാനുമായ ഒരു സ്രഷ്ടാവ് നരകം നിറയ്ക്കാനായി മനുഷ്യരെ സൃഷ്ടിച്ചുവെന്നും വിശ്വസിക്കാൻ എനിക്കാവുന്നില്ല. ആറാം ശതകത്തിലെ അറേബ്യൻ നാടോടികളുടെ ഗോത്രാചാരങ്ങളും മൂഢകഥകളും സമാഹരിച്ചുകൊണ്ടൊരു ശ്വാശതവ്യവസ്ഥയുണ്ടാക്കി മനുഷ്യർക്കു നൽകാൻ മാത്രം വിവേകശൂന്യനാണ് ദൈവമെന്ന് ഞാൻ കരുതുന്നില്ല.

    E A Jabbar / Islam / Jebbar / Jebar / Jabar

    പേജ് 84 വില രൂ70

    Original price was: ₹90.00.Current price is: ₹80.00.
  • Periyarum Ambedkarum പെരിയാറും അബേദ്ക്കറും

    പെരിയാറും അബേദ്ക്കറും – ഡോ.കെ.വീരമണി

    70.00
    Add to cart Buy now

    പെരിയാറും അബേദ്ക്കറും – ഡോ.കെ.വീരമണി

    പെരിയാറും അബേദ്ക്കറും

     

    ഡോ.കെ.വീരമണി

    പെരിയാർ ട്രസ്റ്റ് ചെയർമാൻ ഡോ.കെ.വീരമണി നാഗ്പ്പൂർ സർവകലാശാലയിലെ അംബേദ്ക്കർ സ്മാരക പ്രഭാഷണപരമ്പരിയിൽ മൂന്നുദിവസമായി നടത്തിയ പ്രഭാഷണങ്ങൾ പൂർണരൂപത്തിൽ. ഇവി രാമസ്വാമിയുടെ സംഭാവനകൾ സമഗ്രമായി വിലയിരുത്തുന്നു.

    ML / Malayalam / Dr K Veeramani / Periyar / Ambedkar

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    70.00
  • Sale! Jnan Enthukondu Hinduvalla ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല

    ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല – പെരിയാർ

    Original price was: ₹195.00.Current price is: ₹165.00.
    Add to cart Buy now

    ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല – പെരിയാർ

    ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല

     

    പെരിയാർ

    രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളോടെ ഇന്ത്യൻ സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ചങ്ങലയാണ് ഹിന്ദുമതം. ആത്മാഭിമാനം നഷ്ടമായ മുഴുവൻ ദ്രാവിഡ മനസ്സുകളിലും തണുത്തുറഞ്ഞ മതാന്ധശീതത്തിന് നേരിന്റെ നെരിപ്പു നൽകുകയാണ് വേണ്ടത്. ദ്രാവിഡ ജനത ഹിന്ദുക്കളല്ലെന്ന സത്യം പെരിയാർ രാമസ്വാമി തുറന്നടിക്കുന്നു.

    Periyar Ramasami / EVR / Dravida Movement

    കൂടുതൽ കാണുക

     

    Original price was: ₹195.00.Current price is: ₹165.00.
  • Indian Nireeswaravadam ഇന്ത്യൻ നിരീശ്വരവാദം

    ഇന്ത്യൻ നിരീശ്വരവാദം – ദേബി പ്രസാദ് ചതോപാധ്യായ

    350.00
    Add to cart Buy now

    ഇന്ത്യൻ നിരീശ്വരവാദം – ദേബി പ്രസാദ് ചതോപാധ്യായ

    ഇന്ത്യൻ നിരീശ്വരവാദം

     

    ദേബി പ്രസാദ് ചതോപാധ്യായ

     

    തന്റെ ശിഷ്യന്മാർ ഈശ്വരനെപ്പറ്റിചർച്ച ചെയ്യുന്നത് പ്രയോജനരഹിതമെന്ന് ബുദ്ധൻ കരുതിയെങ്കിൽ അതിന്റെ അർഥം അദ്ദേഹത്തിന് വ്യക്തിപരമായി ഈശ്വരന്റെ അഭാവം ബോധ്യപ്പെട്ടിരുന്നു എന്നതു മാത്രമാകും. ഈശ്വരനിൽ വിശ്വസിക്കുക എന്നിട്ടും അദ്ദേഹത്തിന് മനുഷ്യന്റെ ഭാഗധേയത്തിന്റെ പ്രശ്‌നത്തോട് യാതൊരു ബന്ധവുമില്ല എന്ന് സങ്കൽപ്പിക്കുക – ഇത് അസാധ്യമാണെന്ന് സ്പഷ്ടമാണല്ലോ.

    ഇന്ത്യയിലെ എക്കാലത്തെയും മികച്ച മാർക്‌സിയൻ ദാർശികൻ ദേബി പ്രസാദ് ചതോപാധ്യയുടെ ഉജ്വല സൃഷ്ടി. സോഷ്യലിസത്തിനുവേണ്ടിയുള്ള സമരം ഭാരതീയ ദാർശനിക പൈതൃകത്തിനായുള്ള സമരവുമായി ബന്ധപ്പെട്ടിരിക്കുന്ന എന്ന ബോധത്താൽ എഴുതപ്പെട്ട ഗ്രന്ഥം. ഇന്ത്യൻ ദാർശനികത്തിലെ തമസ്‌ക്കരിക്കപ്പെട്ട പ്രവണതകളെ കണ്ടെത്തുകയും അവയെ സ്ഥാനപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ കൃതി.

    പരിഭാഷ – പി ആർ വർമ

    Indian Nireswaravadam / Nireesvaravadam / Debipresad Chadopadhyaya

    പേജ് 312 വില രൂ350

    350.00
  • Indian Jathi Vyavasthayum Savarna Pressian Adhiniveshavum ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും

    ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്‌സെ

    160.00
    Add to cart Buy now

    ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്‌സെ

    ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും

     

    ഡിഎൻഎ ഗവേഷണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഷ്യൻ വംശജരായ സവർണ ആര്യന്മാരുടെ ജനിതക പാരമ്പര്യം വെളിപ്പെടുത്തുന്ന ശാസ്ത്രീയ പുസ്തകമാണിത്. 2001 മെയ് 21ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് സംഘപരിവാറിന്റെ സ്വദേശവാദത്തെ പൊളിച്ചെഴുതുന്നു. തദ്ദേശീയരായ ദലിത്, ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളെ ചൂഷണം ചെയ്ത വൈദേശികരായ സവർണ ഹിന്ദു ഫാസിസ്റ്റുകളുടെ കപടദേശീയവാദത്തെ ചോദ്യം ചെയ്ത ഈ കൃതി മറ്റു ഭാഷകളിൽ ഏറെ വിവാദം സൃഷ്ടിച്ചു.

     

    എഡിറ്റർ – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്‌സെ

    പരിഭാഷ – എം കെ രാജേന്ദ്രൻ

     

    Jathikal / Varnavyavastha

    പേജ് 164 വില രൂ160

    160.00