പി. ഗോവിന്ദപ്പിള്ള: പുസ്തകങ്ങൾ
Books by P Govindapillai [PG] – Buy Online
Showing all 15 results
-
വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം – പി ഗോവിന്ദപിള്ള
₹550.00 Add to cartവൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം – പി ഗോവിന്ദപിള്ള
വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം
പി ഗോവിന്ദപിള്ള
ലോകചരിത്രത്തെയാകെ മാറ്റിമറിച്ച വൈജ്ഞാനിക വിപ്ലവത്തിന്റെയും ശാസ്ത്രസാങ്കേതികവിദ്യാ മുന്നേറ്റത്തിന്റെയും സമഗ്രവും വ്യത്യസ്തവുമായ ചരിത്രം ആദ്യമായി മലയാളഭാഷയില്‍ നാഗരികതയും സംസ്കാരവും തമ്മിലുള്ള ബന്ധത്തെയും വൈപരീത്യത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന പുസ്തകം മനുഷ്യപുരോഗതിയുടെ ചരിത്രത്തിലെ വഴിത്തിരിവുകളും നാഴികക്കല്ലുകളും വ്യക്തിപ്രഭാവങ്ങളും സാംസ്കാരികവികാസങ്ങളും മനസ്സിലാക്കുവാന്‍ ഉപകരിക്കുന്ന മികച്ച ഗ്രന്ഥം
P Govindanpilla
വില രൂ550
₹550.00 -
പി ജിയുടെ ചിന്താലോകം
₹80.00 Add to cartപി ജിയുടെ ചിന്താലോകം
പി ജിയുടെ ചിന്താലോകം
റഫീഖ് ഇബ്രാഹിം
സമകാലിക ജീവിതത്തിന്റെ സമരമുഖങ്ങളില്‍ നിന്നെല്ലാം സുരക്ഷിതമായി അകന്നുനിന്ന് സ്വന്തം കൈ പൊള്ളിക്കാതെയുള്ള ജീവിതമായിരുന്നില്ല പി ഗോവിന്ദപിള്ളയുടേത് പ്രതിബദ്ധതയെന്നത് അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടി വരുന്ന വിമര്‍ശനാത്മക ബോധം കൂടിയായിരുന്നു മാക്സിസത്തിന്റെ മാനവിക സത്തയ്ക്കെതിരെ ഇടമുറിയാത്ത ആക്രമങ്ങളോട് എതിരിട്ടു നിന്ന വിനീതനായ ഒരു മാര്‍ക്സിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകനായി താന്‍ ഭാവിയില്‍ ഓര്‍മ്മിക്കപ്പെടണമെന്ന് പി ജി ആഗ്രഹിച്ചിരുന്നു ഇതിനായി അദ്ദേഹം നടത്തിയ ചെറുത്തു നില്പ്പുകള് എന്തു ഫലമുളവാക്കിയെന്ന് ഭാവിയില്‍ തീരുമാനിക്കപ്പെടേണ്ടിയിരിക്കുന്നു എങ്കിലും ഈ ലക്ഷ്യം മുന്‍നിര്‍ത്തി പല പതിറ്റാണ്ടുകള്‍ അദ്ദേഹം നിസ്തന്ദ്രം പണിപ്പെട്ടുപോന്നു എന്ന സത്യം അവശേഷിക്കുന്നു തുടരുന്ന പോരാട്ടമാണ് ചരിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പി ജിയ്ക്ക് അറിയാമായിരുന്നു മലയാള മാര്‍ക്സിസ്റ്റ് മണ്ഡലത്തിലെ പ്രതിബദ്ധനായ ആ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ധൈഷണിക ഇടപെടലുകളെ ഗൗരവാവഹമായി സമീപിക്കുന്നു എന്നതിനാല്‍ തന്നെ ഈ പുസ്തകം പ്രാധാന്യമര്‍ഹിക്കുന്നു
സുനില്‍ പി ഇളയിടംRafik ibrahim
വില രൂ80
₹80.00 -
മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം ഉത്ഭവവും വളര്‍ച്ചയും – പി ഗോവിന്ദപിള്ള
₹90.00 Add to cartമാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം ഉത്ഭവവും വളര്‍ച്ചയും – പി ഗോവിന്ദപിള്ള
മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം ഉത്ഭവവും വളര്‍ച്ചയും
പി ഗോവിന്ദപിള്ള
മാര്‍ക്സിലും ഏംഗല്‍സിലും ആരംഭിച്ച് പ്ലഹനോവ് ലെനിന് ഗോര്‍ക്കി കോഡ് വെല്‍ ലൂക്കാച്ച് ബെഞ്ചമിന്‍ ബ്രെഹ്ത് ഗ്രാംഷി ലുസൂണ്‍ മാവോ അല്ത്തുസണ് ഗോള്‍ഡ്മേന്‍ അഡോര്ണോ തുടങ്ങി നിരവധി പ്രതിഭാ ശാലികളുടെ സംഭാവനകളിലൂടെ വളര്‍ന്ന് മലയാളത്തില്‍ ഇ എം എസ് നമ്പുതിരിപ്പാടുവരെ എത്തിനില്‍ക്കുന്ന മാര്‍കസിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ ഉത്ഭവവും വളര്‍ച്ചയും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം റിയലിസം ക്രിട്ടിക്കല്‍ റിയലിസം സോഷ്യലിസ്റ്റ് റിയലിസം ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍ അസ്തിത്വവാദം ഘടനാവാദം അപനിര്‍മാണം തുടങ്ങിയ പ്രസ്ഥാനങ്ങളും പ്രവണതകളും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
1988 ലെ നിരൂപണ പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ കൃതിP Govindapillai
വില രൂ90
₹90.00 -
കേരള നവോത്ഥാനം – പി ഗോവിന്ദപിള്ള
₹850.00 Add to cartകേരള നവോത്ഥാനം – പി ഗോവിന്ദപിള്ള
കേരള നവോത്ഥാനം
പി ഗോവിന്ദപിള്ള
കേരളത്തിലെ ധൈഷണികരിൽ പ്രമുഖനായ പി ഗോവിന്ദപിള്ളയുടെ നവോത്ഥാന ചിന്തകൾ നാലു സഞ്ചികകൾ ഒന്നിച്ച്.
1. കേരള നവോത്ഥാനം ഒരു മാർക്സിസ്റ്റ് വീക്ഷണം
2. മതാചാര്യർ മതനിഷേധികൾ
3. യുഗസന്തതികൾ യുഗശില്പികൾ
4. മാധ്യമപർവംഅവതാരിക – മുഖ്യമന്ത്രി പിണറായി വിജയൻ
PG / P Govindapilla
പേജ് 902 (4 വാല്യങ്ങൾ) വില രൂ850
₹850.00 -
കേരള നവോത്ഥാനം – നാലാം സഞ്ചയിക മാധ്യമപർവം – പി ഗോവിന്ദപിള്ള
₹160.00 Add to cartകേരള നവോത്ഥാനം – നാലാം സഞ്ചയിക മാധ്യമപർവം – പി ഗോവിന്ദപിള്ള
കേരള നവോത്ഥാനം
നാലാം സഞ്ചയിക
മാധ്യമപർവം
പി ഗോവിന്ദപിള്ള
നവോത്ഥാന കാലഘട്ടത്തിലെ പത്രപ്രവർത്തനത്തിന്റെ വികാസഗതിയും കമ്യൂണിസ്റ്റ് പത്രപ്രവർത്തനം മലയാളിയുടെ സംസ്കാരത്തിലും സംവേദനത്തിലും വരുത്തിയ മാറ്റങ്ങളും, മലയാള മനോരമയും സ്വദേശാഭിമാനിയും ഇടതുപക്ഷവും മാധ്യമ വികാസ ചരിത്രത്തിൽ നേടിയ സ്ഥാനവും തുടങ്ങി കേരളത്തിലെ പത്രപ്രവർത്തനത്തിന്റെ നാൾവഴികളെ അടയാളപ്പെടുത്തുന്ന പുസ്തകം.
ഒരു യുഗത്തിന്റെ സ്വാതന്ത്ര്യ വാഞ്ഛയ്ക്കു കരുത്തു പകർന്ന മാധ്യമങ്ങളുടെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അവസ്ഥാന്തരങ്ങളിലേക്കു കൂടി ഈ ഗ്രന്ഥം വിരൽ ചൂണ്ടുന്നു.
P Govinda Pillai / PG / P G
പേജ് 212 വില രൂ160
₹160.00 -
പി ഗോവിന്ദപിള്ള – ഡോ ചന്തവിള മുരളി
₹350.00 Add to cartപി ഗോവിന്ദപിള്ള – ഡോ ചന്തവിള മുരളി
പി ഗോവിന്ദപിള്ള
ഡോ ചന്തവിള മുരളി
മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദപിള്ളയുടെ സമഗ്രമായ ജീവചരിത്രം. സിദ്ധാന്തവും പ്രയോഗവും ഒരോ നാണയത്തിന്റെ ഇരുപുറങ്ങളാണെന്നു വിശ്വസിച്ച് അതിനുവേണ്ടി ജീവിതം സമർപ്പിച്ച പിജിയുടെ ജീവിതകഥ. അതിബൃഹത്തായ ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ അടയാളപ്പെടുത്തൽ കൂടി നിർവഹിക്കുന്ന ഗ്രന്ഥമാണിത്.
P Govinda Pillai
പേജ് 332 വില രൂ350
₹350.00 -
പി ജിയുടെ ശാസ്ത്രക്കുറിപ്പുകൾ – പി ഗോവിന്ദപ്പിള്ള
₹80.00 Add to cartപി ജിയുടെ ശാസ്ത്രക്കുറിപ്പുകൾ – പി ഗോവിന്ദപ്പിള്ള
പി ജിയുടെ ശാസ്ത്രക്കുറിപ്പുകൾ
പി ഗോവിന്ദപ്പിള്ള
പി ഗോവിന്ദപ്പിള്ളയുടെ സമാഹരിക്കപ്പെടാത്ത ശാസ്ത്ര ലേഖനങ്ങൾ. ഒരു മാർക്സിസ്റ്റ് എന്ന നിലയിൽ വൈജ്ഞാനിക പരിസരത്തെ പിജിയുടെ ഇടപെടലുകൾ
P Govinda Pillai
പേജ് 90 വില രൂ80₹80.00 -
ആർഎസ്എസ് – ഫാസിസത്തിന്റെ ഇന്ത്യൻ പ്രതിരൂപം
₹35.00 Add to cartആർഎസ്എസ് – ഫാസിസത്തിന്റെ ഇന്ത്യൻ പ്രതിരൂപം
ആർഎസ്എസ് –
ഫാസിസത്തിന്റെ ഇന്ത്യൻ പ്രതിരൂപംരാജന്ദ്ര ശർമ്മ
പി ഗോവിന്ദപിള്ള
അനിൽകുമാർ എ വി
എന്നിവരുടെ ലേഖനങ്ങൾപേജ് 50 വില രൂ35
₹35.00 -
പിജിയും വൈജ്ഞാനിക സാഹിത്യവും – ഡോ ചന്തവിള മുരളി
₹230.00 Add to cartപിജിയും വൈജ്ഞാനിക സാഹിത്യവും – ഡോ ചന്തവിള മുരളി
പിജിയും വൈജ്ഞാനിക സാഹിത്യവും
ഡോ ചന്തവിള മുരളി
മാർക്സിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപ്പിള്ള വൈജ്ഞാനിക സാഹിത്യ രംഗത്ത് ചെയ്ത സംഭാവനകൾ നിരവധിയാണ്. തന്റെ വായനയിലൂടെയും ചിന്തയിലൂടെയും അറിവിന്റെ ചക്രവാളങ്ങൾ അദ്ദേഹം കീഴടക്കി.
വൈജ്ഞാനിക രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ സമഗ്രമായി പരിശോധിക്കുന്ന പുസ്തകം.
P G / P Govinda Pillai /PG
പേജ് 242 വില രൂ230
₹230.00 -
കേരള നവോത്ഥാനം – ഒരു മാർക്സിസ്റ്റ് വീക്ഷണം – പി ഗോവിന്ദപ്പിള്ള
₹220.00 Add to cartകേരള നവോത്ഥാനം – ഒരു മാർക്സിസ്റ്റ് വീക്ഷണം – പി ഗോവിന്ദപ്പിള്ള
കേരള നവോത്ഥാനം –
ഒരു മാർക്സിസ്റ്റ് വീക്ഷണം
ഒന്നാം സഞ്ചിക
പി ഗോവിന്ദപ്പിള്ള
ആധുനിക കേരളത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച സാമൂഹിക രാഷ്ട്രീയ ശക്തികളുടെ മാർക്സിസ്റ്റ് വിശകലനം. ഫ്യൂഡൽ കേരളത്തിന്റെ മുതലാളിത്ത പരിവർത്തനം വർഗരാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കുന്ന നിശിത പഠനം.
P G / P Govinda Pillai /PG / Kerala Navothdhanam / P Govindapilla
പേജ് 186 വില രൂ165
₹220.00 -
കേരള നവോഥാനം – മതാചാര്യർ, മതനിഷേധികൾ – പി ഗോവിന്ദപ്പിള്ള
₹210.00 Add to cartകേരള നവോഥാനം – മതാചാര്യർ, മതനിഷേധികൾ – പി ഗോവിന്ദപ്പിള്ള
കേരള നവോഥാനം – രണ്ടാം സഞ്ചിക
മതാചാര്യർ, മതനിഷേധികൾ
പി ഗോവിന്ദപ്പിള്ള
മത മൂല്യങ്ങളിലും മതാധിഷ്ഠിത സാമൂഹിക രൂപങ്ങളിലും അഭിരമിച്ചും അവയോടു കലഹിച്ചും കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് കളമൊരുക്കിയ യുവശില്പികളുടെ ജീവിതവും സംഭാവനകളും.
P G / P Govinda Pillai /PG / Kerala Navothdhanam / P Govindapilla
പേജ് 210 വില രൂ170
₹210.00 -
കാട്ടുകടന്നൽ – ഏഥ്ൽ ലിലിയൻ വോയ്നിച്ച്
₹420.00 Add to cartകാട്ടുകടന്നൽ – ഏഥ്ൽ ലിലിയൻ വോയ്നിച്ച്
Kattukadannal
ഏഥ്ൽ ലിലിയൻ വോയ്നിച്ച്
സോവ്യറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ഡസൻ കണക്കിന് ഓപ്പറകൾക്കും നാടകങ്ങൾക്കും സിനിമകൾക്കും ആധാരമായ കൃതി.
കഥാകഥനത്തിന്റെ മാസ്റ്റർപീസ്
പരിഭാഷ – പി ഗോവിന്ദപ്പിള്ള
കഴിഞ്ഞ നൂറു കൊല്ലമായി ജനകോടികളെ ഇളക്കിമറിക്കുകയും അനേകമനേകം വിപ്ലവങ്ങൾക്ക് ആദർശവും ആത്മീയതയും നൽകുകയും ചെയ്ത ഒരു കൃതിയുണ്ട്. ഏഥൽ ലിലയൻ വോയ്നിച്ച് എന്ന ഇംഗ്ലീഷുകാരി രചിച്ച ഗാഡ്ഫ്ളൈ (കാട്ടുകടന്നൽ). നാം അതേപ്പറ്റി കേട്ടിട്ടില്ലെങ്കിൽ അത്ര അതിശയപ്പെടാനില്ല. ഗ്രന്ഥകർത്രി തന്നെ തന്റെ കൃതിയുടെ തരംഗസമാനമായ പ്രചാരണം അറിയുന്നത് അമ്പതുവർഷം കഴിഞ്ഞ് മരണത്തിന് ഏതാനും വർഷം മുമ്പാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ പുറത്തുവന്ന കൃതിക്ക് ഏറ്റവും അധികം പ്രചാരം ലഭിച്ചത റഷ്യയിലാണ്. റഷ്യൻ വിപ്ലവകാരിക്ക് ഒരു ആദർശമായിരുന്നു അതിലെ നായകൻ. ലെനിനും, സ്വെർദ്ലോവും കലീനിനും, ബാബുഷ്ക്കിനും എന്നു വേണ്ട എല്ലാ വിപ്ലവനേതാക്കളും അതിലെ നായകനെ ആദർശ വിപ്ലവകാരിയായി വാഴ്ത്തി. എന്നാൽ ഇതേപ്പറ്റിയൊന്നും അതിന്റെ ഗ്രന്ഥകർത്രിക്ക് അറിവില്ലായിരുന്നു. ന്യൂയോർക്കിൽ ആരുമാരുമറിയാതെ അവർ ഒരൊഴിഞ്ഞ കോണിൽ ജീവിച്ചു പോന്നു. അതിനിടയിൽ മിക്ക ഏഷ്യൻ ഭാഷകളിലും ഗാഡ്ഫ്ളൈ തർജമെചെട്ടപ്പെട്ടു. 23 ഭാഷകളിലായി 40 ലക്ഷത്തിൽപ്പരം കോപ്പികൾ. പക്ഷേ ഏഥൽ ഇതൊന്നും അറിഞ്ഞിരുന്നില്ല. അറിയുന്നതാകട്ടെ തന്റെ 91-ാം വയസ്സിലും.
ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും വികാരോജ്വലമായ കൃതി എന്നാണ് നോബൽ സമ്മാന ജേതാവുകൂടിയായ ബർട്രന്റ് റസ്സൽ ഈ കൃതിയെക്കുറിച്ച് പറഞ്ഞത്.
നാസ്തികനായ നായകൻ പറയുന്നതു കേൾക്കൂ – “ചുരുങ്ങിയ പക്ഷം ഞാനെന്തു പറയണമെന്ന് ഞാൻ തന്നെയാണ് തീരുമാനിക്കുക. അവയുടെ ഫലവും ഞാൻ തന്നെ അനുഭവിക്കും. അല്ലാതെ എന്റെ പ്രശ്നങ്ങൾ എനിക്കുവേണ്ടി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രിസ്ത്യാനിക്കു മാത്രം യോജിച്ച ഭീതുത്വത്തോടെ മറ്റുള്ളവരുടെ അടുത്ത് പാത്തും പതുങ്ങിയും വലിഞ്ഞു കയറാൻ ഞാൻ തുനിയുകയില്ല… ഒരുത്തന് എന്തെങ്കിലും സഹിക്കേണ്ടതായിവന്നാൽ അതവൻ കഴിവിനനുസരിച്ച് സഹിച്ചേ തീരൂ എന്ന് നാസ്തികരായ ഞങ്ങൾക്കറിയാം. എന്നാൽ ഒരു ക്രിസ്ത്യാനിയാകട്ടെ അവന്റെ ദൈവത്തിന്റെയോ പുണ്യവാളന്റെയോ അടുത്ത് കൈക്കുമ്പിളുമായി കെഞ്ചികൊണ്ട് ചെല്ലുന്നു. ….”
Gadfly / Katukadannal / Kattukadanal
പേജ് 354 വില രൂ420
₹420.00 -
ഗ്രാംഷിയൻ വിചാരവിപ്ലവം
₹70.00 Add to cartഗ്രാംഷിയൻ വിചാരവിപ്ലവം
ഗ്രാംഷിയൻ വിചാരവിപ്ലവം
ഇഎംഎസ് ; പി ഗോവിന്ദപ്പിള്ള
ഫാസിസ്റ്റു യുഗത്തിലെ മാർക്സിയൻ ചന്തയ്ക്ക ഒരാമുഖം. തളരാത്ത മാർക്സിസത്തിന്റെ ജ്വാലാമുഖം.
Antonio Gramsci / Gramshian
പേജ് 122 വില രൂ70
₹70.00 -
പി ജി – സാഹിത്യം, സംസ്ക്കാരം, ദർശനം
₹260.00 Add to cartപി ജി – സാഹിത്യം, സംസ്ക്കാരം, ദർശനം
പി ജി – സാഹിത്യം, സംസ്ക്കാരം, ദർശനം
പി ഗോവിന്ദപിള്ളയുടെ തെരഞ്ഞെടുത്ത ലേഖനങ്ങൾ
ധൈഷണികതയിൽ ജ്വലിച്ച ജീവിതം. തീക്ഷ്ണമായ ഇടപെടലുകൾ. ഒടുങ്ങാത്ത വിപ്ലവബോധം.
സമാഹരണം – ഡി ശ്രീധരൻ നായർ
ML / Malayalam / PG Govindapillai / Govinda Pilla
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
₹260.00 -
കേരള നവോത്ഥാനം – യുഗസന്തതികൾ, യുഗശില്പികൾ: പി. ഗാവിന്ദപ്പിള്ള
₹260.00 Add to cartകേരള നവോത്ഥാനം – യുഗസന്തതികൾ, യുഗശില്പികൾ: പി. ഗാവിന്ദപ്പിള്ള
കേരള നവോത്ഥാനം – യുഗസന്തതികൾ, യുഗശില്പികൾ
പി. ഗാവിന്ദപ്പിള്ള
യുഗസ്രഷ്ടാക്കാളുടെ വ്യക്തിമുദ്രകൾ പതിഞ്ഞ വിമോചനകേരളത്തിന്റെ നാൾവഴികൾ. നമ്മെ നാമാക്കിമാറ്റിയ നവോത്ഥാന ചരിത്രത്തിന്റെ ജ്വാലാമുഖങ്ങൾ. ഒരുയുഗത്തിന്റെ വിമോചനമുദ്രാവാക്യങ്ങൾക്ക് ജീവൻ പകർന്ന ജനതയുടെയും അവർ കലഹിക്കുകയും അഭിരമിക്കുകയും ചെയ്ത അധികാരബന്ധങ്ങളുടെയും കഥ.
PG / P G Govinda Pillai / Govindapilla
പേജ് 290 വില രൂ260
₹260.00