ദസ്തയെവ്‌സ്‌കി: പുസ്തകങ്ങൾ

Books by Dostoyevsky | List of Books by Dostoyevsky

Showing all 3 results

Show Grid/List of >5/50/All>>
  • Karamasov Sahodaranmar കാരമസോവ് സഹോദരന്മാർ

    കാരമസോവ് സഹോദരന്മാർ – ദസ്തയേവ്‌സ്‌കി

    950.00
    Add to cart Buy now

    കാരമസോവ് സഹോദരന്മാർ – ദസ്തയേവ്‌സ്‌കി

    കാരമസോവ് സഹോദരന്മാർ

     

    ഡോസ്റ്റോയെവ്സ്‌കി

    വിചാരവികാരങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും സന്ദേശവിശ്വാസങ്ങളുടെയും കൂടിക്കുഴഞ്ഞ മണ്ണിൽനിന്നാണ്
    ഡോസ്റ്റോയെവ്സ്‌കി ‘കാരമസോവ് സഹോദരന്മാർ’ എന്ന ഇതിഹാസസമാനമായ നോവൽ ഒരുക്കിയെടുക്കുന്നത്, സങ്കീർണമായ മനുഷ്യമനസ്സിന്റെ ചാപല്യങ്ങളും ആർദ്രതയും കാഠിന്യവും മാഹാത്മ്യവും ഒത്തുചേർന്ന പ്രപഞ്ചാനുഭവമാണ് ഈ നോവലിന്റെ ഉദാത്തമായ ദർശനം.

    Dostoyevsky / Dostoyovaski

    പേജ് 1024 വില രൂ950

    950.00
  • Dostoevsky - Jeevitham, Darshanam, Kathukal ദസ്തയേവ്‌സ്‌കി - ജീവിതം, ദർശനം, കത്തുകൾ

    ദസ്തയേവ്‌സ്‌കി – ജീവിതം, ദർശനം, കത്തുകൾ

    180.00
    Add to cart Buy now

    ദസ്തയേവ്‌സ്‌കി – ജീവിതം, ദർശനം, കത്തുകൾ

    ദസ്തയേവ്‌സ്‌കി
    ജീവിതം, ദർശനം, കത്തുകൾ

     

    തുടർച്ച നഷ്ടപ്പെടാതെ മനുഷ്യജന്മങ്ങളെ നിരന്തരമായി ബന്ധിപ്പിക്കുകയും ഓരോ മനുഷ്യനെയും കുറ്റബോധത്തിൽ നിന്നു മോചിപ്പിക്കുകയും ലോകമനസ്സാക്ഷിയുടെ ഭാരം മനുഷ്യഹൃദയങ്ങളിൽ വച്ചുകൊടുക്കുകയും ചെയ്ത ദസ്തയേവ്‌സ്‌കിയുട ജീവിതം. സംഘർഷങ്ങളും പ്രതീക്ഷകളും സ്‌നേഹവും നിറഞ്ഞ അത്യപൂർവമായ കത്തുകൾ. വെളിച്ചം നൽകുന്ന ദർശനങ്ങൾ.

    ആഗ്രഹമില്ലാതെ ജീവിക്കുക എന്നത് ദുഃഖകരമാണ്. മുന്നോട്ട് നോക്കുമ്പോൾ ഭാവിയെക്കുറിച്ചോർത്ത് ഞാൻ ഭയം കൊണ്ട് കിടുകിടാ വിറയ്ക്കുകയാണ്. ഒരിക്കലും സൂര്യപ്രകാശം തുളച്ചിറങ്ങാത്ത ഒരു ധ്രുപ്രദേശത്താണ് ഞാൻ ജീവിക്കുന്നത് എന്നു തോന്നുന്നു. കുറെക്കാലമായി പ്രചോദനത്തിന്റെ ഒരു ചെറുകണിക പോലും എന്നിൽ പൊട്ടിവിരിഞ്ഞിട്ടില്ല. ചില്ലോണിലെ തടവുകാരന് സ്വന്തം സഹോദരന്റെ മരണ ശേഷം തോന്നുന്ന വികാരമാണ് എനിക്കിപ്പോൾ തോന്നുന്നത്.   –  ദസ്തയേവ്‌സ്‌കി

     

    പരിഭാഷ – പി ജയലക്ഷ്മി

     

    പേജ് 258 വില രൂ180

    180.00
  • Ninditharum Piditharum നിന്ദിതരും പീഡിതരും

    നിന്ദിതരും പീഡിതരും – ദസ്തയെവ്‌സ്‌കി

    340.00
    Add to cart Buy now

    നിന്ദിതരും പീഡിതരും – ദസ്തയെവ്‌സ്‌കി

    നിന്ദിതരും പീഡിതരും
    ദസ്തയെവ്‌സ്‌കി

     

    സാഹിത്യത്തിൽ സാർവകാലികതയുടെ പ്രതീകമായ ഫയദോർ ദസ്തയെവ്‌സ്‌കി നിലകൊള്ളുന്നു. വിശ്വസാഹിത്യത്തിലെ കടലാഴമാണ് ഫയദോറിന്റെ കൃതികൾ. ദുരിതങ്ങളുടെ കൊടുംകയ്പു കുടിച്ചുവറ്റിച്ച മനുഷ്യാത്മാക്കളാണ് ഫയദോറിന്റെ കഥാപാത്രങ്ങൾ. നാം ദുരിതങ്ങളിൽപ്പെട്ടിരിക്കുമ്പോഴാണ് ദസ്തയെവ്‌സ്‌കിയെ വായിക്കേണ്ടത് എന്ന ഹെർമൻ ഹെസ്സേ. ദസ്തയെവ്‌സ്‌കിയുടെ കൃതികൾ ഒരാൾ വായിക്കുന്നുവെങ്കിൽ ആദ്യത്തേത് നിന്ദിതരും പീഡിതരുമാകണം. പോരാ, അയാൾ യുവാവു കൂടിയായിരിക്കണമെന്ന് സ്റ്റീഫൻ സ്വെയ്ഗ്. സ്‌നേഹാന്വേഷകരുടെയും സ്‌നേഹം കൊണ്ടു മുറിവേറ്റവരുടെയും മുറിവേൽക്കാൽ മാത്രമാഗ്രഹിക്കുന്ന ആത്മപീഡകരുടെയും ജീവിതമാണ് ഈ കൃതി. പിഡിതരാക്കപ്പെടുന്ന മനുഷ്യസഞ്ചയത്തിന്റെ ആത്മാവിഷ്‌ക്കാരമാണിത്.

     

    വിവർത്തനം – വേണു വി ദേശം

    Fyodor Dostoyevsky

    പേജ് 402  വില രൂ340

    340.00