Malayalam Books
വായിക്കാനായി നല്ല പുസ്തകങ്ങൾ !
Showing 1–24 of 765 results
-
വിവരാവകാശ നിയമം – സമ്പൂർണ രൂപത്തിൽ
₹399.00 Add to cart Buy nowവിവരാവകാശ നിയമം – സമ്പൂർണ രൂപത്തിൽ
വിവരാവകാശ നിയമം [RTI Act]
2021 സെപ്റ്റംബറിലെ അവസാന പരിഷ്‌കരണം അനുസരിച്ച്, 2005 ഒക്ടോബർ 12 ന് പ്രാബല്യത്തിൽ വന്ന ‘വിവരാവകാശ നിയമം’
സർക്കാർ വിവരങ്ങൾ അതേപടി ലഭിക്കുന്നതിനും പൊതു അധികാരികളുടെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും ഇന്ത്യയിലെ പൗരന്മാരെ ശാക്തീകരിക്കുന്ന ഒരു നിർണായക നിയമനിർമ്മാണമാണ് വിവരാവകാശ നിയമം. രാജ്യത്ത് ദൂരവ്യാപകമായ മാറ്റങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമായ നിയമമാണിത്.
മാതൃഭാഷയിലൂടെയും സാങ്കേതികമായ പ്രായോഗിക ആവശ്യങ്ങൾക്കായി അതിന്റെ യഥാർഥ ഇംഗ്ലീഷ് ഭാഷ്യവും നൽകിയിരിക്കുന്നു.
ഏറ്റവും പുതിയ പരിഷ്‌കരിച്ച പതിപ്പ്
വില രൂ 399
₹399.00 -
അവിശ്വാസിയുടെ ചിന്തകൾ – ഡോ രാഘവൻ പാട്ടത്തിൽ
₹299.00 Add to cart Buy nowഅവിശ്വാസിയുടെ ചിന്തകൾ – ഡോ രാഘവൻ പാട്ടത്തിൽ
അവിശ്വാസിയുടെ ചിന്തകൾ
ഡോ രാഘവൻ പാട്ടത്തിൽ
ചിന്തിച്ചു തുടങ്ങിയ കാലം മുതൽ അവനു ചുറ്റുമുള്ള പ്രകൃതിയെ നോക്കി മനുഷ്യൻ അമ്പരന്നു നിന്നുകാണും. നോക്കെത്താ ഭൂപ്രതലവും അതിരില്ലാത്ത ആകാശവും കരകാണാക്കടലും പേടിപ്പിക്കുന്ന പ്രതിഭാസങ്ങളും കണ്ട് അവൻ ഭയചകിതനായി നിന്നതിൽ അത്ഭുതമൊന്നുമില്ല. ഇവയ്‌ക്കൊക്കെയുള്ള മനുഷ്യന്റെ തെളിയിക്കാൻ പറ്റാത്ത (പ്രാകൃതമായ) ഉത്തരങ്ങളാണ് ദൈവങ്ങളും മതഗ്രന്ഥങ്ങളും. ഈശ്വരന്റെ “ഭരണഘടനയായ” ഈ പുസ്തകങ്ങളിൽ മനുഷ്യന്റെ സർഗാത്മക കഴിവുകൾ കൂടി കടന്നു കൂടിയപ്പോൾ രചനകൾക്ക് സാഹിത്യഭാവം കൈവന്നു. പിന്നേട് ഭാവനകളും സങ്കൽപ്പങ്ങളും അന്ധവിശ്വാസങ്ങളും നുണകളും കൂടി തരുകികയറ്റിയപ്പോഴാണ് ‘വിശുദ്ധ ഗ്രന്ഥങ്ങളായവ’ പരിണമിച്ചത്.
യുക്തിഭദ്രമായ ചിന്തകളിലൂടെ കടന്നുപോകുന്ന ഈ ഗ്രന്ഥകാരന് ശാസ്ത്രഗവേഷണ രംഗത്തെ മികവിന് ഭാരത സർക്കാരിന്റെ നാഷണൽ മിനറൽ അവാർഡ് (2007), കേരള സർവകലാശലയുടെ ശ്രീചിത്രാ പ്രൈസ് (1996), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽ എൻജീനീയേഴ്‌സിന്റെ ബൈസ്റ്റ് ടെക്‌നോളജി അവാർഡ് (1995) എന്നിവ ലഭിച്ചിട്ടുണ്ട്. ജർമനി, ഫ്രാൻസ്, ഹോളണ്ട്, ഓസ്ട്രിയ, ഇംഗ്ലണ്ട്, ഇറ്റലി മുതലായ രാജ്യങ്ങളിൽ പഠനഗവേഷങ്ങൾ നടത്തി.
പേജ് 268 വില രൂ299
₹299.00 -
ലീലാവതിയുടെ കയ്യൊപ്പ് – ഡോ എം ലീലാവതി
₹680.00 Add to cart Buy nowലീലാവതിയുടെ കയ്യൊപ്പ് – ഡോ എം ലീലാവതി
ലീലാവതിയുടെ കയ്യൊപ്പ്
ഡോ എം ലീലാവതി
സാഹിത്യവിമർശനമണ്ഡലം മഹാമനീഷികൾ വ്യാപരിച്ച ഒരിടമാണ്. വ്യത്യസ്ത ചിന്താധാരകൾ തലനാരിഴകീറി പരിശോധിക്കുന്നതിന് പ്രാഗത്ഭ്യമുള്ളവരുടെ മണ്ഡലം. അത്തരമൊരിടത്ത് ഏറെയും പുരുഷക്കോയ്മയാണ് പ്രതിഫലിച്ചിട്ടുള്ളത്. എന്നാൽ, ഇവിടെ സ്ത്രീത്വത്തിന്റെ ശബ്ദം മുഴക്കിയ പണ്ഡിതയാണ് ലീലാവതി. അധ്യാപിക എന്ന നിലയിലും പ്രഭാഷക എന്ന നിലയിലും സാഹിത്യത്തിലെ സർഗ-സർഗേതര മേഖലകളിലും അവരുടെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്. ആ സാഹിത്യജീവിതത്തിന്റെ വൈപുല്യത്തെയും നിപുണതയെയും അടയാളപ്പെടുത്തുന്നതാണ്.
പേജ് 820 വില രൂ 680
₹680.00 -
കേരളം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ – പി ഭാസ്‌കരനുണ്ണി
₹699.00 Add to cart Buy nowകേരളം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ – പി ഭാസ്‌കരനുണ്ണി
കേരളം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ
പി ഭാസ്‌കരനുണ്ണി
‘പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം’ എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ കർത്താവിൽനിന്ന് ഉണ്ടായ മറ്റൊരു ഗവേഷണഫലമാണ് ഈ പുസ്തകം, ഇരുപതാംനൂറ്റാണ്ടിനെക്കുറിച്ചുള്ള സമ്പൂർണ്ണ അന്വേഷണമാണ് ഗ്രന്ഥകാരൻ ആരംഭിച്ചതെങ്കിലും അതിനായുസ്സുണ്ടായില്ല. അതുകൊണ്ട് വളരെ സുഘടിതമായി രചന പൂർത്തീകരിക്കാനായില്ല. എങ്കിലും, ജാതിവ്യവസ്ഥയുടെ
മലീമസതയെയും ക്രൗര്യത്തെയും അതിപ്രാകൃത മാനസികവ്യവഹാരങ്ങളെയും അടയാളപ്പെടുത്തുന്ന
ശ്രേഷ്ഠമായൊരു കൃതിയാണിത്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ സാമൂഹ്യജീവിതത്തെ സംബന്ധിച്ചുള്ള നിരവധി രേഖകളും ഈ കൃതിയിൽ ലഭ്യമാണ്.പേജ് 860 വില രൂ699
₹699.00 -
എം കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം – എം കൃഷ്ണൻ നായർ
₹1,750.00 Add to cart Buy nowഎം കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം – എം കൃഷ്ണൻ നായർ
എം കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
സാഹിത്യവാരഫലം പംക്തിയുടെ തിരഞ്ഞെടുത്ത സമാഹാരം
വിശ്വസാഹിത്യത്തിലേക്കു ഒരു ജാലകം.
₹1,750.00 -
യുക്തിവാദ സമീപനം – ശ്രീനി പട്ടത്താനം
₹135.00 Add to cart Buy nowയുക്തിവാദ സമീപനം – ശ്രീനി പട്ടത്താനം
യുക്തിവാദ സമീപനം
ശ്രീനി പട്ടത്താനം
മതവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങളിൽ, ഒരു യുക്തിവാദിയുടെ നിലപാടെന്തായിരിക്കണം എന്നു വിശദീകരിക്കുന്നതാണ് യുക്തിവാദ സമീപനം എന്ന ഈ ഗ്രന്ഥം.
ശാസ്ത്രീയ ജീവിതരീതി എങ്ങനെയായിരിക്കണമെന്ന് ചിന്തിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം ഒരു വഴികാട്ടിയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
₹135.00 -
ഭഗവദ് ഗീത – മലയാളം
₹150.00 Add to cart Buy nowഭഗവദ് ഗീത – മലയാളം
ഭഗവദ് ഗീത – മലയാളം
ശരത് ചന്ദ്രലാൽ
പലവിധത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്ന ശ്ലോകങ്ങളെ ഭാഷാപരമായ തെളിമയോടെയും ആശയപരമായ നിഷ്പക്ഷതയോടെയും പരിഭാഷപ്പെടുത്താൻ ശരത് ചന്ദ്രലാലിന് അനായാസമായി സാധിച്ചിരിക്കുന്നു. വിശിഷ്ട കൃതികൾക്ക് ഓരോ തലമുറയിലും പുതിയ പരിഭാഷകളുണ്ടാകേണ്ടത് ആവശ്യം. ഈജ്ജ്വലമായ ഭാരതീയ വിചാരധാരയ്ക്ക് അപകർഷ വ്യാഖ്യാനങ്ങളാൽ ശ്വാസം മുട്ടുമ്പോൾ ഭഗവദ് ഗീതയുടെ നിർവ്യാജ സന്ദേശം പ്രസരിപ്പിക്കാൻ കഴികയെന്ന സേവനം നിസ്സാരമല്ല. ആത്മാവിന്റെ ഉണ്മയിൽ സകല മനുഷ്യരും ഒരു ചരടിൽ കോർത്ത മുത്തുകൾ പോലെ എന്ന ആശയത്തിന് വിഭാഗീയ ചിന്തകളുടെ പ്രേതബാധ തടുക്കാൻ കഴിയും. അതാണല്ലോ സത്യം. സത്യത്തിന്റെ കരുത്ത് അസത്യത്തിന് എങ്ങനെ അവകാശപ്പെടാൻ കഴിയും. ഉണ്മയ്‌ക്കൊപ്പം നിലയുറപ്പിക്കുക എന്ന കവിധർമത്തിന്റെ ധീരവും മനോജ്ഞവുമായ ആവിഷ്‌കാരമാണ് ഈ പരിഭാഷ. സംസ്‌കൃതം വശമല്ലാത്ത വായനക്കാർക്ക് ഈ പരിഭാഷ വലിയൊരനുഗ്രഹമാണെന്നതിൽ സംശയമില്ല.
– കെ ജയകുമാർ.ഗീതാകാവ്യം വായിച്ചു. സരളം, സുന്ദരം, കൃത്യം, ഹൃദ്യം.
– സി രാധാകൃഷ്ണൻBhagavad Gita Malayalam
പേജ് 114 പരിഭാഷ
₹150.00 -
ആയുർവേദവും മറ്റു കപട ചികിത്സകളും – ജോസഫ് വടക്കൻ
₹199.00 Add to cart Buy nowആയുർവേദവും മറ്റു കപട ചികിത്സകളും – ജോസഫ് വടക്കൻ
ആയുർവേദവും മറ്റു കപട ചികിത്സകളും
ജോസഫ് വടക്കൻ
ആയുർവേദം ശാസ്ത്രീയമാണോ? ആയുർവേദ ചികിത്സാ രീതികളെപ്പറ്റി പാരമ്പര്യമായി പ്രചരിക്കപ്പെടുന്ന ധാരണകൾ ശരിയാണോ?
ആയുർവേദത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളെ വിശദമായി പരിശോധിച്ചുകൊണ്ടാണ് ഈ കൃതിയിൽ ഇക്കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത്. ഹോമിയോപ്പതിയേയും യോഗയെയും പ്രകൃതി ചികിത്സയെയുമെല്ലാം ആധുനിക ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ എങ്ങനെ കാണണമെന്ന് ഈ കൃതി ചൂണ്ടിക്കാട്ടുന്നു, അങ്ങനെയാണ് പല കെട്ടുകഥകളും ഇതിൽ തുറന്നു കാട്ടുന്നത്.
Joseph Vadakkan / Vadakan
പേജ് 154 പഠനം
₹199.00 -
സമ്പൂർണ കൃതികൾ – എബ്രഹാം ടി. കോവൂർ
₹795.00 Add to cart Buy nowസമ്പൂർണ കൃതികൾ – എബ്രഹാം ടി. കോവൂർ
കോവൂരിന്റെ സമ്പൂർണ കൃതികൾ
കോവൂരിന്റെ ജീവിതവും പ്രവർത്തികളും. അദ്ദേഹം ജനക്കൂട്ടത്തെ ആകർഷിച്ച, ദക്ഷിണ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും സ്വാധീനം ചെലുത്തിയ മഹാനായ നിരീശ്വരവാദിയായിരുന്നു.
ഇടമറുകിന്റെ വിവർത്തനം
Kovoor / Kovur / Abraham T Kovur / Joseph Idamaruku / Edamaruku
₹795.00 -
സമ്പൂർണ കൃതികൾ – എൻ ഇ ബാലറാം
₹2,200.00 Add to cart Buy nowസമ്പൂർണ കൃതികൾ – എൻ ഇ ബാലറാം
എൻ ഇ ബാലറാം
സമ്പൂർണ കൃതികൾ
സ്വാതന്ത്ര്യസമര സേനാനിയും സമാരാധ്യനായ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എൻ ഇ ബലറാം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ പ്രതിഭാധനനാണ്. കേരളത്തിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം പ്രഗത്ഭനായ പാർലമെന്റേറിയനും ഭരണാധികാരിയും കൂടി ആയിരുന്നു. ബഹുഭാഷാ പണ്ഡിതനായിരുന്ന ബലറാം ഭാരതീയ ദർശനങ്ങളും മാർക്‌സിസം, ലെനിനിസം ഈ ആഴത്തിൽ പഠിക്കുകയും സാധാരണക്കാർക്ക് എളുപ്പം മനസ്സിലാക്കുന്ന വിധത്തിൽ അവ വ്യാഖ്യാനിക്കുകയും ചെയ്തു. ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യമാർന്നതുമായ ചരിത്രത്തെയും സാംസ്‌കാരിക പൈതൃകത്തെയും സങ്കുചിത താല്പര്യത്തിൽ വർഗീയ കക്ഷികൾ ദുർവ്യാഖ്യാനം ചെയ്യുന്നതിനെതിരായ പോരാട്ടത്തിൽ നിസ്തുലമായ പങ്കാണ് ബലറാം നിർവഹിച്ചത്. രാഷ്ട്രീയ, സാംസ്‌കാരിക, ദാർശനിക മണ്ഡലങ്ങളിൽ ബലറാമിന്റെ പാണ്ഡിത്യം വെളിപ്പെടുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ.
വാല്യം ഒന്നിന് രൂ220 വീതം.
ആകെ 10 വാല്യങ്ങൾ
2600ൽപ്പരം പേജുകൾBalram / Belram / Belaram / Bala Ram
വില രൂ2200
₹2,200.00 -
എന്റെ കണ്ണൂരും തോരാത്ത കണ്ണീരും – അഡ്വ. സത്യൻ പുത്തൂർ
₹450.00 Add to cart Buy nowഎന്റെ കണ്ണൂരും തോരാത്ത കണ്ണീരും – അഡ്വ. സത്യൻ പുത്തൂർ
എന്റെ കണ്ണൂരും തോരാത്ത കണ്ണീരും
അഡ്വ. സത്യൻ പുത്തൂർ
കാലമിത്ര കഴിഞ്ഞിട്ടും സ്വദേശമായ കണ്ണൂർ ഇന്നും കലാപഭൂമിയായി തുടരുന്നു. യൗവ്വനകാലത്തു കൊലപാതക പരമ്പര അരങ്ങേറുമ്പോൾ നിരപരാധിയാണെങ്കിലും കൊലക്കത്തിക്ക് ഇരയാകുമെന്ന അവസ്ഥയിൽ ജന്മനാട്ടിൽ നിന്നു മാറിനിൽക്കേണ്ടി വരുന്നു. സ്വസ്ഥ ജീവിതത്തിനനായി ബാംഗ്ലൂരിൽ ചേക്കേറി. അവിടെയും സജീവമായി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു.
പിറന്ന നാടിനോടുള്ള അദമ്യമായ സ്‌നേഹം ഉള്ളിൽ പേറി നടന്നതുകൊണ്ടു തന്നെയാണ് കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിന്റെ ഉള്ളറകൾ തുറന്നു കാണിക്കാൻ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ തയ്യാറാകുന്നത്.
Kannur / Kannoor
ഓർമക്കുറിപ്പുകൾ
പേജ് 400 വില രൂ450
₹450.00 -
കേരളം മലയാളികളുടെ മാതൃഭൂമി – ഇ എം എസ് നമ്പൂതിരിപ്പാട്
₹430.00 Add to cart Buy nowകേരളം മലയാളികളുടെ മാതൃഭൂമി – ഇ എം എസ് നമ്പൂതിരിപ്പാട്
കേരളം മലയാളികളുടെ മാതൃഭൂമി
ഇ എം എസ് നമ്പൂതിരിപ്പാട്
മലയാളിയുടെ മാതൃഭാഷ ഒപ്പം സാംസ്കാരികവും ഒപ്പം വ്യക്തിത്വവും സ്വത്വബോധം ഈ പുസ്തകത്തിൽ വിശകലനം ചെയ്തിട്ടുണ്ട്.മലയാളിയുടെ ഭാഷാപരവും സാംസ്‌കാരികവുമായ വ്യക്തിത്വത്തിനും സ്വത്വബോധത്തിനും നാവുനല്‍കിയ അനുപമ ക്ലാസിക് ചരിത്രരചനയുടെ മാര്‍ക്‌സിയന്‍ രീതി ശാസ്ത്രം മലയാളത്തിനു പരിചയപ്പെടുത്തിയ കൃതി.E M S Nampoothirippad352
₹430.00 -
സ്വതന്ത്ര ചിന്തയുടെ തീരങ്ങളിൽ – ശ്രീനി പട്ടത്താനം
₹170.00 Add to cart Buy nowസ്വതന്ത്ര ചിന്തയുടെ തീരങ്ങളിൽ – ശ്രീനി പട്ടത്താനം
സ്വതന്ത്ര ചിന്തയുടെ തീരങ്ങളിൽ
ശ്രീനി പട്ടത്താനം
പുരോഗമന കഥകളുടെയും മതേതര കഥകളുടെയും അപൂർവ സംഗമം – കഥകളെകുറിച്ച് പ്രമുഖ സാഹിത്യ നിരൂപകൻ ഡോ പ്രസന്നരാജൻ :
“ശ്രീനി പട്ടത്താനത്തിന്റെ കഥകൾ നമ്മുടെ നവോത്ഥാന കാലത്തെ കഥ ഓർമയിൽ കൊണ്ടുവരുന്നു. സാഹിത്യം സാമൂഹിക പുരോഗതിക്കുവേണ്ടിയാണെന്ന് വിശ്വസിച്ച് രചനയിൽ ഏർപ്പെട്ടവരാണ് നവോത്ഥാന കാലഘട്ടത്തിലെ നമ്മുടെ എഴുത്തുകാർ. തകഴിയും കേശവദേവും ബഷീറും ലളിതാംബിക അന്തർജനവും പൊറ്റക്കാടും കൂരൂരും ഉൾപ്പെടുന്ന ആ നവോത്ഥാന തലമുറയാണ് സാഹിത്യത്തെ മലയാള മണ്ണിലെ രൂക്ഷമായ സാമൂഹിക പ്രശ്‌നങ്ങളിലേക്ക് കൊണ്ടുവന്നത്. ആ സാഹിത്യ പാരമ്പര്യവുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന കഥാകാരനാണ് ശ്രീനി പട്ടത്താനം. അദ്ദേഹം ആ സവിശേഷ സാഹിത്യ പാരമ്പര്യത്തിൽ നിന്ന് ഊർജം സ്വാംശീകരിക്കുന്നുണ്ട്. എന്നാൽ അവരെ അനുകരിക്കുന്നില്ല. വേറിട്ട വഴികളിലൂടെ നീങ്ങുകയാണ് ഈ കഥാകാരൻ. റിയലിസത്തിൽ നിന്നു വ്യതിചലിക്കുന്നില്ല. എന്നാൽ വഴിമാറി സഞ്ചരിക്കുന്നുണ്ട് അദ്ദേഹം. ചെറിയചെറിയ കഥാഘടനകളിലൂടെ സാമൂഹിക പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നു ഈ കഥാകാരൻ. എഴുത്തുകാരന് സമൂഹത്തോട് കടപ്പാടുണ്ടെന്നും എഴുത്തുകാരന് സമൂഹത്തെ ശരിയുടെ പന്ഥാവിലേക്ക് നയിക്കുവാൻ കഴിയുമെന്നും വിശ്വസിക്കുന്ന എഴുത്തുകാരനാണ് താനെന്ന് ശ്രീനി പട്ടത്താനം വെളിപ്പെടുത്തുന്നുണ്ട്.
“കഥകളിലൂടെ നീങ്ങുമ്പോൾ വായനക്കാർക്കും അതു ബോധ്യപ്പെടും. ജീവിത യാഥാർഥ്യങ്ങൾ സൂക്ഷ്മമായി കാണുകയും സൂക്ഷ്മ സുന്ദരമായി അതു ചിത്രീകരിക്കുകയും ചെയ്യുന്ന ഈ കഥാകരന്റെ കഥകൾ സന്തോഷത്തോടെ വായനക്കാർക്കു സമർപ്പിക്കുന്നു. – ഡോ പ്രസന്നരാജൻ
കഥകൾ പേജ് 98
₹170.00 -
തെരഞ്ഞെടുത്ത യുക്തിവാദ ലേഖനങ്ങൾ – ശ്രീനി പട്ടത്താനം
₹150.00 Add to cart Buy nowതെരഞ്ഞെടുത്ത യുക്തിവാദ ലേഖനങ്ങൾ – ശ്രീനി പട്ടത്താനം
തെരഞ്ഞെടുത്ത യുക്തിവാദ ലേഖനങ്ങൾ
ശ്രീനി പട്ടത്താനം
കേരളത്തിലെ പ്രമുഖ യുക്തിവാദികളിൽ പ്രധാനിയാണ് ശ്രീനി പട്ടത്താനം. 1985 നും 2021 നും ഇടയിൽ അദ്ദേഹം എഴുതിയ ചില പ്രധാന ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാഥാസ്ഥിതിക വിശ്വാസങ്ങളെ യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും അടിസ്ഥാനത്തിൽ പരിശോധിക്കുന്നതാണ് ലേഖനങ്ങൾ. ഇത് വായനക്കാരുടെ ചിന്തയിൽ വിസ്‌ഫോടനം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.
“ഭൂരിഭാഗം ജനങ്ങളും, വിദ്യസമ്പന്നരിൽ ഭൂരിഭാഗവും ശാസ്ത്രവിജ്ഞാനം ലഭിച്ചിട്ടുള്ളവരല്ല. അതുകൊണ്ടു തന്നെ അവർ പലപ്പോഴും പെട്ടെന്ന് അന്ധവിശ്വാസങ്ങളിൽ വീഴുക പതിവാണ്. ഇതു നല്ലതുപോലെ മനസ്സിലാക്കിയ പൗരോഹിത്യവർഗത്തിന്റെ പല ഏജന്റുമാരും സന്ദർഭമനുസരിച്ച് പുതിയ വിശ്വാസങ്ങൾ നിർമിക്കുകയോ പഴയ വിശ്വാസങ്ങളെ പുനസ്ഥാപിക്കുകയോ ചെയ്യുക പതിവാണ്.
“ഈ കുതന്ത്രങ്ങൾ സാധാരണക്കാർക്കു മനസ്സിലാവുകയില്ല. അവർ ഇവർ ഉണ്ടാക്കുന്ന കെണികളിൽ വീഴുക പതിവാണ്. ഇത് സംഭവിക്കാതിരിക്കാൻ ഇങ്ങളെയുള്ള സന്ദർഭങ്ങളിൽ ഉണ്ടായ എന്റെ ഇടപെടലുകളാണ് ഈ ഗ്രന്ഥത്തിൽ പറയുന്ന ഓരോ ലേഖനങ്ങളും. അവ ഇനിയും പ്രയോജനം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. – ശ്രീനി പട്ടത്താനം.
ലേഖനങ്ങൾ / പേജ് 100
₹150.00 -
ആനത്തൊരപ്പനും കൂട്ടുകാരും – ശ്രീനി പട്ടത്താനം
₹135.00 Add to cart Buy nowആനത്തൊരപ്പനും കൂട്ടുകാരും – ശ്രീനി പട്ടത്താനം
ആനത്തൊരപ്പനും കൂട്ടുകാരും
ശ്രീനി പട്ടത്താനം
ചിത്രകഥകൾ
കുണ്ടമുണ്ടനും കൂട്ടരും
ആനത്തൊരപ്പനും കൂട്ടരും
ആനക്കേൻസർ
രാമന്റെ ആട്
എന്നീ കഥകളുടെ ചിത്രാവിഷ്ക്കാരംബാല സാഹിത്യം / പേജ് 104
₹135.00 -
മതേതര കവിതകൾ – ശ്രീനി പട്ടത്താനം
₹50.00 Add to cart Buy nowമതേതര കവിതകൾ – ശ്രീനി പട്ടത്താനം
മതേതര കവിതകൾ
ശ്രീനി പട്ടത്താനം
ആത്മീയതയുടെ മർമം തകർക്കുന്ന മതനിരപേക്ഷ കവിതകളുടെ വിസ്‌ഫോടനം.
പ്രാർഥിച്ചാൽ ഫലമില്ല,
പ്രവർത്തിച്ചാൽ ഫലമുണ്ട്.മതേതര കവിതകൾ എന്ന ഈ കവിതാ സമാഹാരം മലയാള കവിതയിൽ ആദ്യത്തെ സംഭവമാണ്. അന്ധവിശ്വാസങ്ങളുടെയും മതവിശ്വാസങ്ങളുടെയുംക്രൂരവും ബീഭത്സവുമായ മുഖങ്ങൾ ഇതിലെ ഓരോ കവിതകളും തുറന്നു കാണിക്കുന്നു.
കവിത / പേജ് 66
₹50.00 -
ശബരിമല: പുരാണ കഥകളും ചരിത്രവും – ശ്രീനി പട്ടത്താനം
₹299.00 Add to cart Buy nowശബരിമല: പുരാണ കഥകളും ചരിത്രവും – ശ്രീനി പട്ടത്താനം
ശബരിമല – പുരാണ കഥകളും ചരിത്രവും
ശ്രീനി പട്ടത്താനം
ശബരിമലയിലെ ഐതിഹ്യങ്ങളുടെയും അത്ഭുതങ്ങളുടെയും അടിവേരുകൾ കണ്ടെത്തിയ ഉജ്വല പഠനങ്ങളുടെ സമാഹാരം.
ഭക്തർക്കും യുക്തിവാദികൾക്കും രാഷ്ട്രീയക്കാർക്കും ഒരു പോലെ വിഷയീഭവിച്ചിട്ടുള്ള ഒരു കേന്ദ്രമാണ് ശബരിമല. നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്‌കാരിക കേന്ദ്രങ്ങൾക്കെല്ലാം ചരിത്രത്തിന്റെ പിൻബലമുള്ളതു പോലെ ഒരു ചരിത്രം ശബരിമലയ്ക്കും ഉണ്ട്. ആ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷാത്മക പഠനങ്ങളും സമാഹരണവുമാണ് ഈ ഗ്രന്ഥത്തിൽ ചേർത്തിട്ടുള്ളത്.
വിശ്വാസിക്കും അവിശ്വാസിക്കും ഏതൊരു ചരിത്രവിദ്യാർഥിക്കും ഈ ഗ്രന്ഥം സ്വീകാര്യമായിരിക്കും എന്നതിൽ സംശയമില്ല. ഈ ഗ്രന്ഥം ഗൗവരമേറിയ വായനയ്ക്ക് സമർപ്പിക്കുന്നു.
പഠനം / പേജ് 194
₹299.00 -
ബൈബിൾ: ഇരുളിന്റെ വസന്തം – പി ടി വർഗീസ്
₹140.00 Add to cart Buy nowബൈബിൾ: ഇരുളിന്റെ വസന്തം – പി ടി വർഗീസ്
ബൈബിൾ: ഇരുളിന്റെ വസന്തം
പി ടി വർഗീസ്
ബൈബിൾ ഒരു വിശുദ്ധ ഗ്രന്ഥമായി ഒരുകൂട്ടം ആളുകൾ വിശ്വസിക്കുന്നു. ഇതിൽ ചരിത്രവും ശാസ്ത്രവും ഇല്ലെന്ന് മറ്റൊരു കൂട്ടർ പറയുന്നു. ഈ വിഷയത്തിൻ മേലുള്ള സമഗ്രമായ അന്വേഷണമാണ് ഈ കൃതി
പഠനം / പേജ് 94
₹140.00 -
പുനർജന്മം (തിരക്കഥ) – എ ടി കോവൂർ
₹125.00 Add to cart Buy nowപുനർജന്മം (തിരക്കഥ) – എ ടി കോവൂർ
ഡോ ഏ ടി കോവൂരിന്റെ പുനർജന്മം
മൂലകഥ – പ്രൊഫ എ ടി കോവൂർ
തിരക്കഥ – തോപ്പിൽ ഭാസി
പുനർലിഖിതം – ജയൻ ഇടയ്ക്കാട്
ഏകോപനം – ശ്രീനി പട്ടത്താനംമതം നിലനിൽക്കുന്നിടത്തോളം കാലം പുനർജന്മം എന്ന ശാസ്ത്രകഥയ്ക്ക് നിത്യയൗവനം ആയിരിക്കും. കേരളത്തിലെ പുത്തൻ തലമുറ വായിച്ചിരിക്കേണ്ട കോവൂരിന്റെ സൃഷ്ടി
പേജ് 120
₹125.00 -
ഹോളി ഹെൽ – ഗെയ്ൽ ട്രെഡ് വെൽ (വിശുദ്ധ നരകം)
₹499.00 Add to cart Buy nowഹോളി ഹെൽ – ഗെയ്ൽ ട്രെഡ് വെൽ (വിശുദ്ധ നരകം)
വിശുദ്ധ നരകം
ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്
ഗെയ്ൽ ട്രെഡ്‌വെൽ
അമൃതാനന്ദമയിയുടെ മുൻ ശിഷ്യയും സന്യാസിനിയുമായിരുന്ന ഗായത്രി എന്ന ഗെയ്ൽ ട്രഡ് വെല്ലിന്റെ വിവാദ വെളിപ്പെടുത്തലുകൾ അടങ്ങിയ ആത്മകഥാപുസ്തകത്തിന്റെ മലയാള പരിഭാഷ.
Vishuda Narakam / Visuddha / Vishudda / Visudda
പേജ് 370 വില രൂ499
₹499.00 -
ജാതിനിർമൂലനവും അനുബന്ധ രചനകളും – ഡോ ബി ആർ അംബേദ്കർ
₹799.00 Add to cart Buy nowജാതിനിർമൂലനവും അനുബന്ധ രചനകളും – ഡോ ബി ആർ അംബേദ്കർ
ജാതിനിർമൂലനവും അനുബന്ധ രചനകളും
ഡോ ബി ആർ അംബേദ്കർ
കീഴാള, ദളിത് സമൂഹത്തിന്റെ സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ് സമൂഹം അടിച്ചേൽപ്പിച്ചതെന്ന് അംബേദ്കർ ഇവിടെ തുറന്നു കാട്ടുന്നു. ഒരു ആധിപത്യമെന്ന നിലയിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവർണാധിപത്യത്തിനെതിരായ പോരാട്ടമായും അധഃസ്ഥിത സമൂഹത്തിന്റെ സാമൂഹികമാറ്റ പ്രക്രിയയിലെ പ്രധാന കടമയുമായാണ് അംബേദ്കർ ദർശിച്ചത്. അതിനാലാണ് ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും ‘ജാതിനിർമൂലനം’, ‘അസ്പൃശ്യർ ആരായിരുന്നു’ തുടങ്ങിയ അംബേദ്കർ രചനകളെ
മറികടക്കാൻ അവയ്‌ക്കൊന്നും ഇപ്പോഴും കഴിയാത്തത്.അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ ശ്രദ്ധേയമായ മറ്റു രചനകളും ഇതോടൊപ്പം തന്നെ അംബേദ്കർ നിർവഹിച്ചിട്ടുണ്ട്.
ഹിന്ദുമതത്തിന്റെ ഉരകല്ല് ചാതുർവർണ്യമാണ്. ജാതിവ്യവസ്ഥയ്ക്ക് പുറത്തുനിർത്തപ്പെട്ടവർ അധഃസ്ഥിതരാണ്. അതുകൊണ്ട് അവർ ഹിന്ദുക്കളുമല്ല. ഹിന്ദു എന്ന വാക്കിന്റെ അർഥവും പൊരുളും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് അധഃസ്ഥിതർ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുന്ന അംബേദ്കറുടെ ശക്തമായ ലേഖനങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ ഗ്രന്ഥം. അംബേദ്ക്കർ രചനകളിൽ ശ്രദ്ധേയമായ രചകളുടെ സമ്പൂർണ സമാഹാരം
ഹിന്ദുമതത്തിന്റെ ഏറ്റവും അടിസ്ഥാന ശിലയാണ് വർണാശ്രമ ധർമം എന്നും ആശ്രമ ധർമം എന്നുമുള്ള രണ്ടു പ്രമാണങ്ങളെ യുക്തിയുക്തം ചോദ്യം ചെയ്യുന്ന രചനകളുടെ ഉജ്വല സമാഹാരമാണിത്. വർണവ്യവസ്ഥയ്ക്ക് നിയതവും ഏകാത്മകവും സംശയാതീതവും വിശ്വസനീയവുമായ വസ്തുതകൾ നിരത്താൻ സാധിക്കാത്ത ബ്രാഹ്മണവാദങ്ങളെയും സംഹിതകളെയും വസ്തുനിഷ്ഠമായി വിമർശിക്കുകയാണ് ഡോ ബി ആർ അംബേദ്ക്കർ
അയിത്തം സമൂഹത്തിലുറപ്പിച്ചത് ആരാണെന്നും അതിന്റെ സാമൂഹിക പശ്ചാത്തലവും അംബേദ്കർ തന്റെ ഈ രചനകളിലൂടെ ഇഴകീറി പരിശോധിക്കുന്നു. ദളിത് മുന്നേറ്റങ്ങൾക്ക് ഇന്ത്യയിൽ ആദ്യമായി സംഘടിത ഊർജം പകരുകയും ഇന്നും അതിന്റെ ജ്വാല ഇവിടെയുള്ള കീഴാള വിഭാഗങ്ങൾക്ക് വെളിച്ചം പകരുകയും ചെയ്യുന്നു.
Jathi Nirmulanam / Jathi Unmoolanam / Ambadkar
പേജ് 578 വില രൂ799
₹799.00 -
പുരുവംശം – അരുണൻ
₹210.00 Add to cart Buy nowപുരുവംശം – അരുണൻ
പുരുവംശം
അരുണൻ
പുണ്യപുരാതനമെന്നു കരുതപ്പെടുന്ന വേദേതിഹാസങ്ങള്‍ മനുഷ്യന്റെ എല്ലാ അധമവികാരങ്ങളുടെയും ഉത്തമദൃഷ്ടാന്തമാണ്. പുരുവംശത്തിന്റെ പുനരാഖ്യാനത്തിലൂടെ അതു സ്ഥാപിക്കുകയാണ് അരുണന്റെ നോവല്‍.
മഹാഭാരതത്തിന്റെ വ്യത്യസ്തമായ ആഖ്യാനത്തിലൂടെ തമിഴ്നാടിനെ ഇളക്കി മറിച്ച നോവലിന്റെ മലയാള പരിഭാഷ
പരിഭാഷ – എ കെ രാജേന്ദ്രന്‍
Puruvamsham – Arunan – Tamil Novel
പേജ് 162
₹210.00 -
വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി
₹299.00 Add to cart Buy nowവെബ് സൈറ്റ് നിർമിക്കാം സൗജന്യമായി
വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി
സ്വയം പഠിക്കാം , സ്വയം ചെയ്യാം
പൂജ്യം രൂപയ്ക്ക് ഒരു വെബ്‌സൈറ്റ്
ഒന്നുമില്ലായ്മയില്‍ നിന്ന് നമുക്ക് ഒരു പ്രൊഫഷണല്‍ വെബ് സൈറ്റ് നിര്‍മിക്കാനാകും. പ്രതിവര്‍ഷം ഒരു ചിലവും ഇല്ലാതെ തന്നെ. അതെങ്ങനെയാണെന്ന വിവരിക്കുന്ന പുസ്തകമാണിത്. വിവരിക്കുക മാത്രമല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനം തീരെയില്ലാത്തവര്‍ക്കും പരീക്ഷിച്ചു നോക്കാവുന്ന രീതിയിലാണ് ഇതിന്റെ രചന. ധാരാളം ചിത്രങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത് വായനക്കാരന് പുറത്തുനിന്നുള്ള യാതൊരു സഹായവും ആവശ്യമില്ലാതെ തന്നെ സ്വന്തമായി ഒരു ബിസിനസ് അഥവാ വ്യക്തിഗത വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നതിന് ഉറപ്പായും സഹായിക്കുന്നു.
Website Nirmanam : Malayalam / Website Nirmikkal : Malayalam
പേജ് 182 / വില രൂ 299
₹299.00 -
‘ഇന്‍’ ഇന്‍ ഹെവന്‍ – സുനിത കാത്തു
₹190.00 Add to cart Buy now‘ഇന്‍’ ഇന്‍ ഹെവന്‍ – സുനിത കാത്തു
‘ഇന്‍’ ഇന്‍ ഹെവന്‍
സുനിത കാത്തു
മഞ്ഞു പെയ്യുന്ന നൈനിറ്റാളിലെ രാത്രികളുടെ നിറം മൊത്തിക്കുടിക്കാന്‍ ഇന്‍ ഇന്‍ ഹെവനെന്ന വഞ്ചി വീട്ടില്‍ സുഖവാസത്തിനെത്തിയ നാല് സഞ്ചാരികള്‍… ഒരു ചൂണ്ടുവിരല്‍ അകലത്തില്‍ അവരുടെ ആയുസിന് റെഡ് ലൈന്‍ വരച്ച് കാണാമറയത്തൊരാള്‍… നിഗൂഢത ഒളിപ്പിച്ച താഴ്‌വാരങ്ങളെപ്പോലെ ഒരു സസ്‌പെന്‍സ് ത്രില്ലര്‍.
ഭരണഘടന കനിഞ്ഞു നല്‍കിയ സമത്വ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ഒറ്റപ്പെടലിന്റെ തുരുത്തില്‍ സ്വയം ഒതുങ്ങുന്ന പെണ്ണൊരുത്തികള്‍ക്ക് ആത്മബോധത്തിന്റെ വിപ്ലവ ദീപശിഖ പകരുകയെന്നതാണ് ഈ എഴുത്തിന്റെ ബോധനവും സാധനയും.
പുതുമയും ഉദ്വേഗവും നിറഞ്ഞ ആഖ്യാനശൈലികൊണ്ട് വേറിട്ട് നില്‍ക്കുന്ന നോവല്‍.പേജ് 156
₹190.00