കാട്ടുകടന്നൽ

(26 customer reviews)

420.00

Kattukadannal

 

ഏഥ്ൽ ലിലിയൻ വോയ്‌നിച്ച്

 

സോവ്യറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ഡസൻ കണക്കിന് ഓപ്പറകൾക്കും നാടകങ്ങൾക്കും സിനിമകൾക്കും ആധാരമായ കൃതി.

കഥാകഥനത്തിന്റെ മാസ്റ്റർപീസ്

പരിഭാഷ – പി ഗോവിന്ദപ്പിള്ള

 

കഴിഞ്ഞ നൂറു കൊല്ലമായി ജനകോടികളെ ഇളക്കിമറിക്കുകയും അനേകമനേകം വിപ്ലവങ്ങൾക്ക് ആദർശവും ആത്മീയതയും നൽകുകയും ചെയ്ത ഒരു കൃതിയുണ്ട്. ഏഥൽ ലിലയൻ വോയ്‌നിച്ച് എന്ന ഇംഗ്ലീഷുകാരി രചിച്ച ഗാഡ്ഫ്‌ളൈ (കാട്ടുകടന്നൽ). നാം അതേപ്പറ്റി കേട്ടിട്ടില്ലെങ്കിൽ അത്ര അതിശയപ്പെടാനില്ല. ഗ്രന്ഥകർത്രി തന്നെ തന്റെ കൃതിയുടെ തരംഗസമാനമായ പ്രചാരണം അറിയുന്നത് അമ്പതുവർഷം കഴിഞ്ഞ് മരണത്തിന് ഏതാനും വർഷം മുമ്പാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ പുറത്തുവന്ന കൃതിക്ക് ഏറ്റവും അധികം പ്രചാരം ലഭിച്ചത റഷ്യയിലാണ്. റഷ്യൻ വിപ്ലവകാരിക്ക് ഒരു ആദർശമായിരുന്നു അതിലെ നായകൻ. ലെനിനും, സ്വെർദ്‌ലോവും കലീനിനും, ബാബുഷ്‌ക്കിനും എന്നു വേണ്ട എല്ലാ വിപ്ലവനേതാക്കളും അതിലെ നായകനെ ആദർശ വിപ്ലവകാരിയായി വാഴ്ത്തി. എന്നാൽ ഇതേപ്പറ്റിയൊന്നും അതിന്റെ ഗ്രന്ഥകർത്രിക്ക് അറിവില്ലായിരുന്നു. ന്യൂയോർക്കിൽ ആരുമാരുമറിയാതെ അവർ ഒരൊഴിഞ്ഞ കോണിൽ ജീവിച്ചു പോന്നു. അതിനിടയിൽ മിക്ക ഏഷ്യൻ ഭാഷകളിലും ഗാഡ്ഫ്‌ളൈ തർജമെചെട്ടപ്പെട്ടു. 23 ഭാഷകളിലായി 40 ലക്ഷത്തിൽപ്പരം കോപ്പികൾ. പക്ഷേ ഏഥൽ ഇതൊന്നും അറിഞ്ഞിരുന്നില്ല. അറിയുന്നതാകട്ടെ തന്റെ 91-ാം വയസ്സിലും.

ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും വികാരോജ്വലമായ കൃതി എന്നാണ് നോബൽ സമ്മാന ജേതാവുകൂടിയായ ബർട്രന്റ് റസ്സൽ ഈ കൃതിയെക്കുറിച്ച് പറഞ്ഞത്.

നാസ്തികനായ നായകൻ പറയുന്നതു കേൾക്കൂ – “ചുരുങ്ങിയ പക്ഷം ഞാനെന്തു പറയണമെന്ന് ഞാൻ തന്നെയാണ് തീരുമാനിക്കുക. അവയുടെ ഫലവും ഞാൻ തന്നെ അനുഭവിക്കും. അല്ലാതെ എന്റെ പ്രശ്‌നങ്ങൾ എനിക്കുവേണ്ടി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രിസ്ത്യാനിക്കു മാത്രം യോജിച്ച ഭീതുത്വത്തോടെ മറ്റുള്ളവരുടെ അടുത്ത് പാത്തും പതുങ്ങിയും വലിഞ്ഞു കയറാൻ ഞാൻ തുനിയുകയില്ല… ഒരുത്തന് എന്തെങ്കിലും സഹിക്കേണ്ടതായിവന്നാൽ അതവൻ കഴിവിനനുസരിച്ച് സഹിച്ചേ തീരൂ എന്ന് നാസ്തികരായ ഞങ്ങൾക്കറിയാം. എന്നാൽ ഒരു ക്രിസ്ത്യാനിയാകട്ടെ അവന്റെ ദൈവത്തിന്റെയോ പുണ്യവാളന്റെയോ അടുത്ത് കൈക്കുമ്പിളുമായി കെഞ്ചികൊണ്ട് ചെല്ലുന്നു. ….”

Gadfly / Katukadannal / Kattukadanal

പേജ് 354 വില രൂ420

✅ SHARE THIS ➷

Description

Kattukadannal 

കാട്ടുകടന്നൽ

ജനകോടികളെ ഇളക്കിമറിക്കുകയും അനേകമനേകം വിപ്ലവങ്ങൾക്ക് ആദർശവും ആത്മീയതയും നൽകുകയും ചെയ്ത കൃതി

26 reviews for കാട്ടുകടന്നൽ

 1. Sudheer

  പി ഗോവിന്ദപിള്ള വിവർത്തനം ചെയ്തു ഞാൻ വായിച്ച ഇന്നും ഒരു അഗ്നി പടർത്തുന്ന ഒരു വിപ്ലവ കൃതി ഇന്നും ഒരിക്കൽ കൂടി വായനക്ക് ആഗ്രഹിക്കുന്നു രചനകളിൽ ഒന്ന് …സല്യൂട്

 2. Kishor Kumar

  സത്യം!
  വിപ്ലവം സാഹിത്യം പ്രണയവും മറ്റൊരു പുസ്‌തകംവും ഈ പുസ്‌തകത്തെ കവിച്ചു വെച്ചതായിരുന്നു എന്റെ അറിവിലില്ല

 3. Guruprakash Peroorkada

  എക്സിക്യൂഷൻ പോയിന്റിൽ നിൽക്കുമ്പോഴും കാട്ടു കടന്നലിന്റെ ധൈര്യം അപാരം തന്നെ . ………. തെറ്റദ്ധാരണ നിമിത്തം തകർന്ന പ്രണയവും , തുടർന്നുള്ള നാടുവിടലും , പരുക്കൻ ജീവിതവും , ഇറ്റലിയിലെ പ്രക്ഷുബ്ധ രാഷ്ട്രീയവും , മസീനിയൻ പാർട്ടിയും കാട്ടുകടന്നലിനെ രൂപപ്പെടുത്തുകയായിരുന്നു . ….. ഒറ്റ രാത്രി കൊണ്ട് വായിച്ചു തീർത്തു .

 4. Sajeev

  നല്ല നോവൽ കാലമിത്ര കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായാത്തത്

 5. Jibi erandathara

  S

 6. Raghu k

  Good

 7. Asokan K P

  Good

 8. S VIJAYAKUMARAN NAIR

  Good

 9. Binu Abraham

  Very good

 10. Kunhi Muhammed Anchachavidi

  മൂന്നു പതിറ്റാണ്ടു മുമ്പ് വായിച്ചതാണ്. ഓർക്കുമ്പോൾ ഇന്നും ചിന്തയെ തീ പിടിപ്പിക്കുന്ന അനുഭവം.

 11. Rajeevan Santhas

  ശരിയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് എഥിൽ നോവൽ എഴുതിയതെങ്കിലും അതിലെ നായകൻ ഒരു നൂറ്റാണ്ട് കാലത്തോളം വിപ്ളവകാരികളുടെ മനസ്സിൽ ജ്വലിച്ച് നിന്നിരുന്നു

 12. Binoy Pilakkavu

  കാട്ടു കടന്നൽ,!തരിച്ചിരുന്നുപോയ്.പറയാൻ വാക്കുകളില്ല. മനുഷ്യരെ ആകെ മാറ്റിമറിക്കുന്ന പുസ്തകം.

 13. Anish Markose

  ഏറ്റവും ഇഷ്ടം ആയ പുസ്തകം

 14. Nasar Muttayil

  ഞാൻ ഒന്നിലധികം പ്രാവശ്യം വായിച്ച മികച്ച കൃതികളിൽ ഒന്നാണിത്. വായിച്ചപ്പോഴൊക്കെ ഒരേ ഫീൽ തന്ന രചന.

 15. വി. ശ്രീകുമാർ

  ഇഷ്ടപ്പെടുന്ന പുസ്തകം.

 16. Athul P M Vatakara

  വിപ്ലവവും പ്രണയവും ഒരുപോലെ പറഞ്ഞ
  നല്ലൊരു വായനാനുഭവം
  തന്ന മികച്ച നോവൽ

 17. Sajith Gopinath

  നിശബ്ദമായി വിപ്ലവം സൃഷ്ടിച്ച കൃതി…
  റഷ്യൻ വിപ്ലവത്തിന്റെ സുഹൃത് സംഘവും, സ്തെപ്ന്യാക് ഒക്കെയും മറയാതെ നിൽക്കുന്നു

 18. Sreejith. S

  Excellent

 19. Uthaman M

  വളരെ ആവേശത്തോടെ വായിച്ച ഗ്രന്ഥം അമ്പരപ്പിക്കുന്ന വായനാനുഭവം. അസ്വസ്ഥമാക്കുന്ന ഓർമ്മകൾ.

 20. Navab Ravuthar

  മനസ്സിൽ നിന്നും ഒരിക്കലും മായാതെ കിടക്കുന്ന ഒരു നോവൽ

 21. Sajith Chaladan

  Real fire.❣❣❣❣

 22. Siby Antony

  Absolutely incredible!

 23. Manoj Marakkarkandy

  കുറേ തവണ വായിച്ചു. ജീവിതത്തിൽ ആദ്യമായി കണ്ണ് നിറഞ്ഞത് ഈ പുസ്തകം വായിച്ചിട്ടാണ്

 24. K G Sathyan Idukki

  സിരകളിൽ അഗ്നിയും മനസ്സിൽ കുറെ സങ്കടങ്ങളും പകർന്നു നൽകിയ കൃതി…. ഫാ.മോണ്ടനല്ലി, ആർതർ, അപ്പനൈൻ പർവ്വതങ്ങളിലെ ഗോത്രവർഗ്ഗക്കാർ….

 25. Jishin Jaya Unnikrishnan

  നിങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റം സൃഷ്ടിക്കാൻ ഈ പുസ്തകത്തിനു കഴിയും തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ ❤

 26. Sudarsanan Valiyasala

  വളരെ വർഷങ്ങൾക്ക് മുമ്പ് വായിച്ചതാണ്. ഇപ്പോൾ ലഭ്യമാണെന്നറിഞ്ഞതിൽ സന്തോഷം.

Add a review

Your email address will not be published. Required fields are marked *

You may also like…

 • Ningalenne Communistakki നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

  നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

  110.00
  Add to cart
 • EMS - Athmakatha ഇ എം എസ് ആത്മകഥ

  ഇ എം എസ് ആത്മകഥ

  380.00
  Add to cart
 • Olivile Ormakal തോപ്പിൽ ഭാസി - ഒളിവിലെ ഓർമ്മകൾ

  തോപ്പിൽ ഭാസി – ഒളിവിലെ ഓർമ്മകൾ

  350.00
  Add to cart
 • Ente Jivitha Katha - AKG എന്റെ ജീവിത കഥ

  എന്റെ ജീവിത കഥ

  470.00
  Add to cart
 • നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ

  450.00
  Add to cart
 • Amma അമ്മ

  അമ്മ

  350.00
  Add to cart
 • Joodan ജൂഠൻ - ഓംപ്രകാശ് വാല്‌മീകി

  ജൂഠൻ – ഓംപ്രകാശ് വാല്‌മീകി

  240.00
  Add to cart