ചരിത്രം

Showing 121–144 of 262 results

Show Grid/List of >5/50/All>>
  • Oru Pathradhiparude Asadharana Jeevitha Katha ഒരു പത്രാധിപരുടെ അസാധാരണ ജീവിത കഥ

    ഒരു പത്രാധിപരുടെ അസാധാരണ ജീവിത കഥ – വി എ കബീർ

    130.00
    Add to cart Buy now

    ഒരു പത്രാധിപരുടെ അസാധാരണ ജീവിത കഥ – വി എ കബീർ

    ഒരു പത്രാധിപരുടെ അസാധാരണ ജീവിത കഥ
    വി എ കബീർ

    ഉർദു പത്രപ്രവർത്തന രംഗത്തെ പ്രതിഭ. ഉർദു പത്രപ്രവർത്തനത്തിന് പുതിയൊരു ദിശാബോധം നൽകി. പ്രതിപക്ഷ ബഹുമാനത്തോടും തെളിവകളോടും കൂടിയുള്ള അദ്ദേഹത്തിന്റെ വിമർശനം പ്രതിയോഗകളെ പുനർവിചിന്തനത്തിന് നിർബന്ധിതരാക്കുംവിധം ശക്തവും ഭദ്രവുമായിരുന്നു.

    പേജ് 143 വില രൂ130

    130.00
  • Bharathiya Samskarathinte Adiyozhukkukal ഭാരതീയ സംസ്‌ക്കാരത്തിന്റെ അടിയൊഴുക്കുകൾ

    ഭാരതീയ സംസ്‌ക്കാരത്തിന്റെ അടിയൊഴുക്കുകൾ – ടി മുഹമ്മദ്

    360.00
    Add to cart Buy now

    ഭാരതീയ സംസ്‌ക്കാരത്തിന്റെ അടിയൊഴുക്കുകൾ – ടി മുഹമ്മദ്

    ഭാരതീയ സംസ്‌ക്കാരത്തിന്റെ അടിയൊഴുക്കുകൾ
    ടി മുഹമ്മദ്

     

    ‘അന്യമത തത്വങ്ങളെയും സാംസ്‌ക്കാരിക മൂല്യങ്ങളെയും മനസ്സിലാക്കാനുള്ള ആത്മാർഥമായ ശ്രമം എന്ന നിലയ്ക്ക് ഈ ഗ്രന്ഥം പ്രശംസയർഹിക്കുന്നു. ഭാരതീയ മതസാഹിത്യത്തിന്റെ വെളിച്ചം കടക്കാത്ത മൂലകളിലേക്ക് അന്വേഷണബുദ്ധിയുടെ കൈത്തിരിയുമായി എത്തിനോക്കാൻ ശ്രമിച്ച ഗ്രന്ഥകർത്താവിന്റെ ശ്രമം ഒരു വിജയം തന്നെയാണ്.’ –  പ്രൊഫ സി കെ മൂസ്സത്, വജ്ഞാന കൈരളി

    പേജ് 410 വില രൂ360

    360.00
  • Mattirachiyude Mahabharatham മാട്ടിറച്ചിയുടെ മഹാഭാരതം

    മാട്ടിറച്ചിയുടെ മഹാഭാരതം – സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

    50.00
    Add to cart Buy now

    മാട്ടിറച്ചിയുടെ മഹാഭാരതം – സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

    മാട്ടിറച്ചിയുടെ മഹാഭാരതം
    സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

     

    ആർഷഭാരത സംസ്‌ക്കാരം എന്ന പേരിൽ അറിയപ്പെടുന്ന വൈദിക പാരമ്പര്യത്തിൽ ഗോഹത്യയെയും മാട്ടിറച്ചിഭക്ഷിക്കുന്നതിനെയും കുറിച്ച് എന്തുപറയുന്നുവെന്ന അന്വേഷണമാണ് ഈ ഗ്രന്ഥം. വേദങ്ങൾ, ഉപനിഷത്തുകൾ, ബ്രാഹ്മണങ്ങൾ, സ്മൃതികൾ, പുരാണേതിഹാസങ്ങൾ എന്നിവ അടങ്ങിയ വൈദിക പാരമ്പര്യത്തിൽ ഗോവധ നരോധനമുണ്ടായിരുന്നില്ലെന്നും, യാഗ-യജ്ഞാദികൾക്കും ഭക്ഷണത്തിനും വേണ്ടി ഗോവിനെ കൊന്നിരുന്നു എന്നും ഹൈന്ദവപ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഈ ഗ്രന്ഥം സമർഥിക്കുന്നു. പശുവിനെ വർഗീയ ധ്രുവീകരണത്തിനും അധികാരത്തിനും ആയുധമായി ഉപയോഗിക്കുന്ന ഹിന്ദുത്വ ശ്ക്തകളുടെ നടപടിയെ ഹൈന്ദവ പ്രമാണങ്ങൾ ന്യായീകരിക്കുന്നില്ല എന്നതാണ് ഹൈന്ദവ പണ്ഡിതനും സന്യാസിയുമായ ഗ്രന്ഥകാരൻ ഇതിലൂടെ വ്യക്തമാക്കുന്നത്. ഹൈന്ദവ പണ്ഡിതനായ എം ആ്ർ രാജേഷ് എഴുതിയ ‘ആർഷഭാരതത്തിലെ ഗോമാംസ ഭക്ഷണം’ എന്ന ഗ്രന്ഥത്തിനുള്ള മറുപടിയം ഇതുൾക്കൊള്ളുന്നു.

    പേജ് 66  വില രൂ50

    50.00
  • Bharatheeya Chintha - K Damodaran ഭാരതീയചിന്ത

    ഭാരതീയചിന്ത – കെ ദാമോദരൻ

    330.00
    Add to cart Buy now

    ഭാരതീയചിന്ത – കെ ദാമോദരൻ

    ഭാരതീയചിന്ത
    കെ ദാമോദരൻ

    ചരിത്രകാലം മുതൽ ഇന്നുവരെയുള്ള ഭാരതീയ ചിന്തയുടെ ചരിത്രമാണ് ഇതിലെ പ്രതിപാദ്യം. കേവലമായ ദാർശനികാശയങ്ങൾ മാത്രമല്ല ഇവിടെ ചർച്ചചെയ്യപ്പെടുന്നത്. ദാർശനിക ചിന്തയുടെ വളർച്ചയെ സാമ്പത്തിക-സാമൂഹിക വളർച്ചയുടെ പശ്ചാത്തലത്തിൽ പരിഗണിക്കുകയാണ് ഇവിടെ. ഈ പരിശോധനയിൽ സ്വീകരിക്കുന്നത് മാർക്‌സിയൻ സമീപനമാകുന്നു. പക്ഷേ യാന്ത്രികമായ രീതിയിൽ അല്ല. അതായത്, ആശയങ്ങൾ ഭൗതികസാഹചര്യങ്ങളുടെ പ്രതിഫലനം മാത്രമാണ് എന്ന് ഗ്രന്ഥകർത്താവ് വിശ്വസിക്കുന്നില്ല. ഭൗതികസാഹചര്യങ്ങളെ കരുപ്പിടിക്കുന്നതിൽ ആത്മീയ ചിന്തകൾക്കും ആശയങ്ങൾക്കുമുള്ള അതിപ്രധാനമായ പങ്കിനെ അദ്ദേഹം പ്രത്യേകം ഊന്നിപ്പറയുന്നു.

    ഭാരതീയ ചിന്തയുടെ വികാസത്തിൽ മതങ്ങൾ, ഹിന്ദുമതം മാത്രമല്ല, ഇസ്ലാമും ക്രിസ്തുമതവും വഹിച്ചിട്ടുള്ള പങ്കിനെപ്പറ്റിയും അദ്ദേഹം ചർച്ച ചെയ്യുന്നു.

    അലങ്കാര രഹിതവും സുവ്യക്തവുമായ ശൈലിയാണ് ഈ പുസ്തകത്തിന്റെ രചനയിൽ ഗ്രന്ഥകാരൻ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തെക്കുറിച്ച് അറിയുവാൻ ശ്രമിക്കുന്ന വായനക്കാരെ ഈ പുസ്തകം ഏറെ ആകർഷിക്കുന്നതു കൊണ്ടാണ് എട്ടാം പതിപ്പിലേക്ക് പുസ്തകം എത്തിച്ചേർന്നത്.
    പ്രൊഫ വി കാർത്തികേയൻ നായർ, കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്‌

    Bharathiya Darshanam / Darsanam

    പേജ് 702 വില രൂ330

    330.00
  • Sakhavu സഖാവ് - സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതചരിത്രം

    സഖാവ് – സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതചരിത്രം – ടി വി കെ

    150.00
    Add to cart Buy now

    സഖാവ് – സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതചരിത്രം – ടി വി കെ

    സഖാവ്

    സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതചരിത്രം

    ടി വി കെ

    ” ആധുനിക കേരളത്തിൻറെ ചരിത്രം മാറ്റി എഴുതുന്നതിൽ സഖാവ് വഹിച്ച പങ്ക് നിസ്തുലമാണ്. പതിനെട്ടു വർഷത്തെ പൊതുജീവിതത്തിനിടയിൽ ഇത്രയേറെ
    വിലപ്പെട്ട സംഭാവനകൾ ഭാവിതലമുറയ്ക് പ്രദാനംചെയ്ത് മൺമറഞ്ഞ വ്യക്തികൾ കേരളത്തിൽ ദുർലഭമാണ്. അനിതരസാധാരണമായ ഒരു രാഷ്ട്രീയ ശില്പിയായിരുന്നു അദ്ദേഹം. അധ്വനിക്കുന്ന ജനങ്ങൾക്കും അവരുടെ സംഘടനകൾക്കും ശാസ്ത്രീയവും നൂതനവുമായ ഒരു ലക്ഷ്യവും മാർഗവും ആവിഷ്‌കരിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രിയ നേട്ടം. ടി വി കെ എഴുതിയ ഈ ഗ്രന്ഥം ആ ജീവിതത്തെക്കുറിച്ചു നമുക്ക് സാമാന്യം നല്ല ഒരു ചിത്രം നൽകുന്നുണ്ട്. രാഷ്ട്രീയ വിദ്യാർഥികൾക്കെല്ലാം ഈ ഗ്രന്ഥം പലതുകൊണ്ടും പ്രയോജനപ്പെടുമൊണ് എന്റെ വിശ്വാസം.”

    എൻ ഇ ബാലറാം

    Sakhav P Krishna Pillai

    പേജ് 196  വില രൂ150

    150.00
  • Gandhiyum Godseyum: Chila Apriya Sathyangal ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും

    ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും

    95.00
    Add to cart Buy now

    ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും

    ഗാന്ധിയും ഗോഡ്‌സെയും
    ചില അപ്രിയ സത്യങ്ങളും
    സനൽ ഇടമറുക്

     

    സനൽ ഇടമറുകിന്റെ ശ്രദ്ധേയമായ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് “ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും”. ചിന്തയുടെ ഔന്നത്യം തൊട്ടറിയുന്ന നിലപാടുകൾ. യുക്തിചിന്തയുടെ ശക്തിയും സ്‌പന്ദനവും തുടിക്കുന്ന ശക്തമായ ലേഖനങ്ങൾ.

    ഈ പുസ്തകത്തിലെ ലേഖനങ്ങൾ:

    ഫാലൂൺ ഗോങ്
    മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഉദ്ദേശശുദ്ധി
    വിലക്കുകൾ ലംഘിക്കുന്നവർ ഉദാത്തവൽക്കപ്പെടുന്പോൾ..
    വരുന്നു വംശീയ ബോംബ്!
    ഗാന്ധിയും ഗോഡ്‌സെയും ഒരു നാടക നിരോധനവും – ചില അപ്രിയ സത്യങ്ങൾ
    ഏഷ്യയിൽ ക്രൈസ്‌തവ വിശ്വാസത്തിന്റെ വിളവെടുപ്പിന് ജോൺപോൾ രണ്ടാമന്റെ ആഹ്വാനം!
    മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഉയർത്തുന്ന വിവാദങ്ങൾ
    ആറു സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷം
    ഡൽഹി നഗരത്തിലെ വിചിത്ര ജീവി!
    കിംവദന്തികളുടെരാഷ്ട്രീയ പ്രത്യാഘാതങ്ങൾ.

    Sanal Edamaruku / Idamaruku

    പേജ് 118 വില രൂ95

    95.00
  • Vedangalude Nadu വേദങ്ങളുടെ നാട് ഇ എം എസ്

    വേദങ്ങളുടെ നാട് ഇ എം എസ്

    45.00
    Add to cart Buy now

    വേദങ്ങളുടെ നാട് ഇ എം എസ്

    വേദങ്ങളുടെ നാട്
    ഇ എം എസ്

    ഇന്ത്യാ ചരിത്രം ലളിതമായി സംഗ്രഹിക്കുന്ന കൃതി

    E M S / EMS

    പേജ് 54  വില രൂ45

    45.00
  • Pazhassi Rekhakal പഴശ്ശി രേഖകൾ

    പഴശ്ശി രേഖകൾ

    210.00
    Add to cart Buy now

    പഴശ്ശി രേഖകൾ

    പഴശ്ശി രേഖകൾ

     

    ജനറൽ എഡിറ്റർ – ഡോ സ്‌കറയാ സക്കറിയ
    എഡിറ്റർ – ഡോ ജോസഫ് സ്‌കറിയ

     

     

    ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണകാലത്തെ ഔദ്യോഗിക കത്തിടപാടുകളുടെ ബൃഹദ്‌ശേഖരം. കേരളവർമ പഴശ്ശിരാജാവിന്റെ സമരചരിത്രത്തിലേക്ക് വഴിതുറക്കുന്നവ ഉൾപ്പെടെ ചരിത്രപ്രാധാന്യമുള്ള 255 രേഖകളുടെ സമാഹാരം. ചരിത്രപഠനത്തിനും ഭാഷാപഠനത്തിനുമുള്ള മികച്ച ഉപദാനങ്ങൾ.

     

    പേജ് 176 വില രൂ210

    210.00
  • Jaina Matham ജൈനമതം കേരളത്തിൽ

    ജൈനമതം കേരളത്തിൽ – എം ആർ രാഘവവാരിയർ

    70.00
    Add to cart Buy now

    ജൈനമതം കേരളത്തിൽ – എം ആർ രാഘവവാരിയർ

    ജൈനമതം കേരളത്തിൽ
    എം ആർ രാഘവവാരിയർ

     

    മദ്ധ്യയുഗത്തിൽ ആരുവാമൊഴിപ്പാതവഴിയും പാലക്കാടു തുറസ്സു വഴിയും തമിഴകത്തുനിന്ന് ഹോയ്‌സളരുടെ കാലത്ത് സഹ്യപർവതത്തിലെ ചുരപ്പാതകളും കാട്ടുവഴികളും താണ്ടി കർണാടകത്തിലെ കാർക്കളത്തു നിന്ന് – ഇങ്ങനെ രണ്ടുധാരകളായാണ് ജൈനർ കേരളത്തിലെത്തിയത്. ആദ്യം വന്നവർ പഴയ തിരുവിതാംകൂറിൽ കുഴിത്തുറയ്ക്കടുത്ത് തുരുച്ചാരണത്തുമല മുതൽ വടക്ക് വയനാടൻ സമതലത്തിൽ പുൽപ്പള്ളി, മാനന്തവാടി വരെയും വ്യാപിച്ചു. പിന്നീടു കർണാടകത്തിൽ നിന്ന് വന്നവരാകട്ടെ, മുഖ്യമായും വയനാട്ടിൽ ഒതുങ്ങിക്കൂടി. പാലക്കാടുവരെയും ചാർച്ച സ്ഥാപിച്ചു. തമിഴകത്തുനിന്നും കർണാടകത്തുനിന്നുമായി കേരളത്തിലെത്തി കുടിപാർത്ത ജൈനരുടെയും അവരുടെ ചരിത്രാവശിഷ്ടങ്ങളുടെയും കാര്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം.

     

    ഗ്രന്ഥകാരൻ ദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിർവഹിച്ച എംഫിൽ ഗവേഷണ പ്രബന്ധത്തിൽ നിന്നുള്ള വിവരങ്ങളാണ് ഈ കൃതിക്കാധാരം. അടിസ്ഥാന രേഖകളും അപൂർവചിത്രങ്ങളും ആവുന്നത്ര ചേർത്തിരിക്കുന്നു.

     

    പേജ് 74 വില രൂ70

    70.00
  • Hindu Sthreekalude Uyarchayum Adhapathanavum ഹിന്ദു സ്ത്രീകളുടെ ഉയർച്ചയും അധ:പതനവും

    ഹിന്ദു സ്ത്രീകളുടെ ഉയർച്ചയും അധ:പതനവും – ഡോ ബി ആർ അംബേദ്ക്കർ

    35.00
    Add to cart Buy now

    ഹിന്ദു സ്ത്രീകളുടെ ഉയർച്ചയും അധ:പതനവും – ഡോ ബി ആർ അംബേദ്ക്കർ

    ഹിന്ദു സ്ത്രീകളുടെ ഉയർച്ചയും അധ:പതനവും
    ഡോ ബി ആർ അംബേദ്ക്കർ

    ഇന്ത്യയിൽ , ഹിന്ദു സ്ത്രീകളുടെ അധ:പതനത്തിനു കാരണം വിശകലനം ചെയ്യുകയാണിവിടെ. ബുദ്ധൻറെ ഉദ്ബോധനങ്ങളാണ് ഇന്ത്യൻ സ്ത്രീകളുടെ അധ:പതനത്തിനു കാരണം എന്ന ആരോപണത്തെ വസ്തുനിഷ്ഠമായി തന്നെ പൊളിച്ചടുക്കുന്നു. ബുദ്ധൻ സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നിലകൊണ്ടതിന് അനേകം തെളിവുകൾ ബുദ്ധമത ഗ്രന്ഥങ്ങളിൽ കാണാനാകും. എന്നാൽ ബ്രാഹ്മണ്യം സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിച്ചു.

    വിദ്യാഭ്യാസം ചെയ്യുന്നതിൽ നിന്നും മന്ത്രോച്ചാരണങ്ങളിൽ നിന്നും സ്ത്രീയെ അകറ്റി നിർത്തി, കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്ന് അവരെ അകത്തളങ്ങളിൽ തളച്ചിട്ടു. ഇപ്രകാരം ഇന്ത്യയിൽ ഹിന്ദു സ്ത്രീകളുടെ അധ:പതനത്തിന് യഥാർഥ കാരണക്കാർ ഹിന്ദുമതം തന്നെയാണ് എന്നത് തെളിവു സഹിതം വിശദമാക്കുകയാണ് അംബേദ്ക്കർ.

    B R Ambedkar

    പേജ് 36  വില രൂ35

    35.00
  • Keralathile Avaganikapetta Navothana Nayakar കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ

    കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ – ടി എച്ച് പി ചെന്താരശ്ശേരി

    120.00
    Add to cart Buy now

    കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ – ടി എച്ച് പി ചെന്താരശ്ശേരി

    കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ
    ടി എച്ച് പി ചെന്താരശ്ശേരി

     

    ഭ്രാന്താലയത്തിൽ നിന്നു മനുഷ്യാലയത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ പാതതെളിച്ച ഒട്ടനേകം മഹാന്മാരാണ് ജാതിവ്യവസ്ഥിതിയുടെ കരാളഹസ്തത്തിൽ വീർപ്പുമുട്ടി കിടന്ന ഒരു സമൂഹത്തെ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും അസ്വാതന്ത്ര്യത്തിൽ നിന്നും കൈപിടിച്ചുയർത്തിയത്. അതിനായി അവർ സ്വജീവിതം തന്നെ ഉഴിഞ്ഞുവെച്ചു. ചരിത്രരചനയിൽ അവഗണിക്കപ്പെട്ടുപോയ ചില അവർണ നവോത്ഥാനനായകരെ പരിചയപ്പെടത്താനുള്ള ശ്രമമാണ് ഈ പുസ്തകം.

    THP Chentharassery / T H P Chentharasseri

    പേജ് 132   വില120

    120.00
  • Kerala Charithra Chinthakal കേരള ചരിത്ര ചിന്തകൾ

    കേരള ചരിത്ര ചിന്തകൾ – ടി എച്ച് പി ചെന്താരശ്ശേരി

    65.00
    Add to cart Buy now

    കേരള ചരിത്ര ചിന്തകൾ – ടി എച്ച് പി ചെന്താരശ്ശേരി

    കേരള ചരിത്ര ചിന്തകൾ
    ടി എച്ച് പി ചെന്താരശ്ശേരി

    കേരളത്തെ സംബന്ധിച്ച ചരിത്രാന്വേഷണത്തിൻറെ പാതയിലെ വ്യത്യസ്ഥനായി സഞ്ചരിച്ച്, വസ്തുനിഷ്ഠ ചരിത്രത്തെ അന്വേഷിച്ചു കണ്ടെത്തിയ ചരിത്രകാരനാണ് ചെന്താരശ്ശേരി. മണ്ണിടഞ്ഞ ആദിമ ഗോത്രത്തിൻറെ സംസ്കൃതിയുടെ ഈ വെയ്പ്പുകളാണ അദ്ദേഹത്തിൻറെ കൃതികൾ. പല കാലങ്ങളിലായി അദ്ദേഹം എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.

    THP Chentharassery  / T H P Chentharasseri

    പേജ് 68   വില  രൂ65

    65.00
  • India Charithrathile Chathikuzhikal ഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ

    ഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ – ടി എച്ച് പി ചെന്താരശ്ശേരി

    65.00
    Add to cart Buy now

    ഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ – ടി എച്ച് പി ചെന്താരശ്ശേരി

    ഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ
    ടി എച്ച് പി ചെന്താരശ്ശേരി

    മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട മണ്ണിൻറെ മക്കളുടെ അധ:സ്ഥിതാവസ്ഥയ്ക്കു കാരണമായ യഥാർഥ സംഭവങ്ങളെ മറച്ചു വച്ചു കൊണ്ട് സൃഷ്ടിക്കപ്പെട്ട ചരിത്രത്തിലെ ചതിക്കുഴികളെ യുക്തിയുക്തം അനാവരണം ചെയ്യുകയാണ് ടി എച്ച് പി ചെന്താരശ്ശേരി.

    THP Chentharassery / T H P Chentharasseri

    പേജ് 68 വില രൂ65

    65.00
  • Swathanthryathinte Pathayethu? സ്വാതന്ത്ര്യത്തിൻറെ പാതയേത്

    സ്വാതന്ത്ര്യത്തിൻറെ പാതയേത് – ഡോ ബി ആർ അംബേദ്ക്കർ

    60.00
    Add to cart Buy now

    സ്വാതന്ത്ര്യത്തിൻറെ പാതയേത് – ഡോ ബി ആർ അംബേദ്ക്കർ

    സ്വാതന്ത്ര്യത്തിൻറെ പാതയേത്
    ഡോ ബി ആർ അംബേദ്ക്കർ

    അധഃസ്ഥിതരെ അടിമത്ത അവസ്ഥയിൽ തളച്ചിട്ടിരിക്കുന്നത് ഹിന്ദു മതമാണ്. അടിസ്ഥാന ജനതയുടെ ആഹാരം, വസ്ത്രം, കുടിവെള്ളം, ഭവനം, തൊഴിൽ, സഞ്ചാരസ്വാതന്ത്ര്യം, സർക്കാർ സർവീസിലെ ഉദ്യോഗം തുടങ്ങി സർവ മേഖലകളിലും വിലക്കുകൾ ഏർപ്പെടുത്തിയത് ആ മതത്തിലുള്ള അസമത്വത്തെയാണ് വിളിച്ചറിയിക്കുന്നത്. ഈ നിരോധനങ്ങൾ മതത്തിൻറെ ഭാഗമാകുമ്പോൾ ആ മതം ഉപേക്ഷിച്ച് സ്വതന്ത്രരാവുക എന്നതാണ് ഡോ അംബേദ്ക്കർ മുന്നോട്ടുവച്ച പോംവഴി. സാംസ്ക്കാരികവും മാനസികവും സാമ്പത്തികവും ആയ മുന്നേറ്റത്തിന് മതപരിവർത്തനത്തിൻറെ മാർഗമാണ് പരിഹാരമെന്ന് ആഹ്വാനം ചെയ്യുന്ന അംബേദ്ക്കറിൻറെ ശക്തമായ വാക്കുകൾ.

    B R Ambedkar

    പേജ്‌ 68  വില രൂ60

    60.00
  • Manuvinte Bhranth Athava Sankara Jathiyude Ulpathi മനുവിൻറെ ഭ്രാന്ത് അഥവാ സങ്കര ജാതിയുടെ ഉല്പത്തി

    മനുവിൻറെ ഭ്രാന്ത് അഥവാ സങ്കര ജാതിയുടെ ഉല്പത്തി – ഡോ ബി ആർ അംബേദ്ക്കർ

    70.00
    Add to cart Buy now

    മനുവിൻറെ ഭ്രാന്ത് അഥവാ സങ്കര ജാതിയുടെ ഉല്പത്തി – ഡോ ബി ആർ അംബേദ്ക്കർ

    മനുവിൻറെ ഭ്രാന്ത് അഥവാ സങ്കര ജാതിയുടെ ഉല്പത്തി

     

    ഡോ ബി ആർ അംബേദ്ക്കർ

    ഇന്ത്യയിൽ വർണവ്യവസ്ഥയ്ക്ക് അടിസ്ഥാന ശിലയിട്ട ഗ്രന്ഥമാണ് മനുസ്മൃതി. തീർച്ചയായും മനുവിൻറെ ഭ്രാന്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് മനുഷ്യ വിരുദ്ധമായ മനുസ്മൃതിയെന്ന് അംബേദ്ക്കർ മനുസ്മൃതിയെ തന്നെ ഉദ്ധരിച്ച് സമർഥിക്കുന്നു. ഇന്നും അപമാനവീകരണത്തിൻറെ ഉത്തോലകമായി ഹിന്ദുരാഷ്ടീയം ഉയർത്തിക്കാട്ടുന്ന, വർണ ബാഹ്യരെ അടിമത്തത്തിലേയ്ക്ക് പിൻനടത്തുന്ന മനുസ്മൃതിയെന്ന വിധ്വംസക കൃതിയുടെ ഈ നിശിതവിമർശനത്തിന് വളരെ പ്രസക്തിയുണ്ട്.

    B R Ambedkar

    പേജ്  68   വില രൂ70

    70.00
  • Adimatham അടിമത്തം

    അടിമത്തം – ജ്യോതറാവു ഫൂലെ

    120.00
    Add to cart Buy now

    അടിമത്തം – ജ്യോതറാവു ഫൂലെ

    അടിമത്തം

     

    ജ്യോതറാവു ഫൂലെ

    അതിഘോരവും മനുഷ്യത്വരഹിതവുമായ ബ്രാഹ്മണാധിപത്യത്തിന്റെ മർദകവാഴ്ചയുടെ ഇരകളായ ശൂദ്രരും ശൂദ്രരിൽ താണവരുമായ ജനവിഭാഗത്തിന്റെ മോചനത്തിന്റെ തീക്കാറ്റായി മാറിയ ജ്യോതിറാവും ഫൂലെയും സംഭാഷണരൂപത്തിലുള്ള ലേഖനങ്ങളാണിതിൽ

    Jyothirao Phule

    പേജ് 132   വില രൂ120

    കൂടുതൽ കാണുക

    120.00
  • Kerala Charithradhara കേരള ചരിത്രധാര

    കേരള ചരിത്രധാര – ടി എച്ച് പി ചെന്താരശ്ശേരി

    140.00
    Add to cart Buy now

    കേരള ചരിത്രധാര – ടി എച്ച് പി ചെന്താരശ്ശേരി

    കേരള ചരിത്രധാര

     

    ടി എച്ച് പി ചെന്താരശ്ശേരി

    ‘കേരള ചരിത്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ദൗർഭാഗ്യകരമായിട്ടുള്ളത് ജാതി ചിന്തയ്ക്ക് അടിമപ്പെടാത്ത ചരിത്രകാരന്മാർ വിരളമാണെന്നുള്ളതാണ്. ചരിത്രമെഴുതുന്ന ആളിന്റെ ജാതിമേന്മ പൊക്കിപ്പിടിക്കാൻ സത്യത്തിന്റെ പാതവിട്ട് നമ്മുടെ പൂർവ ചരിത്രകാരന്മാരിൽ പലരും സഞ്ചരിച്ചിട്ടുണ്ട് ‘ – ടി എച്ച് പി ചെന്താരശ്ശേരി

    സത്യവും അർഥസത്യങ്ങളും മിത്തും കൂടിക്കലർന്ന ഇതുവരെ എഴുതപ്പെട്ട കേരളചരിത്രത്തെ അന്വേഷണാത്മക പഠനത്തിന്റെയും രേഖകളുടെയും വസ്തുനിഷ്ഠ കണ്ടെത്തലിന്റെയും അടിസ്ഥാനത്തി്ൽ തിരുത്തിയെഴുതുന്ന ഇത്തരത്തിൽ ആദ്യത്തെ കൃതി.

    T H P Chentharasseri  / THP Chentharassery 

    പേജ് 148  വില രൂ140

    കൂടുതൽ കാണുക

    140.00
  • കേരളീയ നവോത്ഥാനവും വാഗ്ഭടാനന്ദ ഗുരുദേവനും – കാതിയാളം അബൂബക്കർ

    120.00
    Add to cart Buy now

    കേരളീയ നവോത്ഥാനവും വാഗ്ഭടാനന്ദ ഗുരുദേവനും – കാതിയാളം അബൂബക്കർ

    കേരളീയ നവോത്ഥാനവും വാഗ്ഭടാനന്ദ ഗുരുദേവനും

     

    കാതിയാളം അബൂബക്കർ

    ആചാര പരിഷ്ക്കാരങ്ങളെയും മതനവീകരണത്തെയും ദേശീയ സ്വാതന്ത്ര്യം എന്ന പരമമായ ലക്ഷ്യത്തെയും സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനത്തിലൂടെ കേരളീയ നവോത്ഥാന ചരിത്രത്തിന് ഉജ്വല സംഭാവനകൾ നൽകിയ വാഗ്ഭടൻറെ ആധികാരികമായ ജീവചരിത്രം.

    Vagbhatananda

    പേജ്   122  വില രൂ120

    120.00
  • Sahodaran Ayyappan - Navothanathinte Sukra Nakshathram സഹോദരൻ അയ്യപ്പൻ - നവോത്ഥാനത്തിൻറെ ശുക്ര നക്ഷത്രം

    സഹോദരൻ അയ്യപ്പൻ – നവോത്ഥാനത്തിൻറെ ശുക്ര നക്ഷത്രം – എം ബിജുകുമാർ

    100.00
    Add to cart Buy now

    സഹോദരൻ അയ്യപ്പൻ – നവോത്ഥാനത്തിൻറെ ശുക്ര നക്ഷത്രം – എം ബിജുകുമാർ

    സഹോദരൻ അയ്യപ്പൻ – നവോത്ഥാനത്തിൻറെ ശുക്ര നക്ഷത്രം

     

    എം ബിജുകുമാർ

     

    കവി, പത്രാധിപർ, യുക്തിവാദി, സോഷ്യലിസ്റ്റ്, നിയമസഭാംഗം എന്നീ നിലകളിൽ ചരിത്രത്തിനൊപ്പം സഞ്ചരിച്ച സഹോദരൻ അയ്യപ്പൻറെ ഇതിഹാസ ജീവിതത്തെ ആധികാരികമായി അവതരിപ്പിക്കുന്ന ഗ്രന്ഥം.

    പേജ്  98  വില രൂ100

    100.00
  • V T Bhattathirippad - Kalapangalude Kamukan വി ടി ഭട്ടതിരിപ്പട് - വിലാപങ്ങളുടെ കാമുകൻ

    വി ടി ഭട്ടതിരിപ്പട് – വിലാപങ്ങളുടെ കാമുകൻ

    200.00
    Add to cart Buy now

    വി ടി ഭട്ടതിരിപ്പട് – വിലാപങ്ങളുടെ കാമുകൻ

    വി ടി ഭട്ടതിരിപ്പട് – വിലാപങ്ങളുടെ കാമുകൻ

     

    ബേക്കർ മേത്തല

     

    കേരള സാമൂഹിക വിപ്ലവ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് വി ടി ഭട്ടതിരിപ്പാട്. യുക്തിബോധത്തിൻറെയും യുക്തിവാദത്തിൻറെയും തീക്ഷ്ണമായ സങ്കലനം വി ടി യുടെ സേവന ചരിത്രത്തിലുടനീളം കാണാം. പി.ടിയുടെ വിപ്ളവ ജീവിതത്തെ ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകം.

    പേജ്  202   വില രൂ200

    200.00
  • Cheranattu Charithra Sakalangal ചേരനാട്ടു ചരിത്ര ശകലങ്ങൾ

    ചേരനാട്ടു ചരിത്ര ശകലങ്ങൾ – ടി എച്ച് പി ചെന്താരശ്ശേരി

    50.00
    Add to cart Buy now

    ചേരനാട്ടു ചരിത്ര ശകലങ്ങൾ – ടി എച്ച് പി ചെന്താരശ്ശേരി

    ചേരനാട്ടു ചരിത്ര ശകലങ്ങൾ

     

    ടി എച്ച് പി ചെന്താരശ്ശേരി

     

    മണ്ണിന്റെ നേരവകാശകളായിരുന്ന ആദി ദ്രാവിഡരുടെ ഇതുവരെ എഴുതപ്പെടാത്തത ചരിത്രം.

    പിൽക്കാലത്തുണ്ടായ മിത്തുകളെയും സാഹിത്യകൃതികളെയും വീരഗാഥകളെയും അധികരിച്ച് അതിലെ ചരിത്രാംശങ്ങൾ കണ്ടെത്തി വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരൻ. കീഴാളരുടെ ചോരവീണ ഏടുകൾ ഇതൾ വിരിയുന്ന ഓരോ അധ്യായവും കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ്.

    THP Chentharasseri / T H P Chentharassery

    പേജ് 52    വില രൂ50

    50.00
  • Vaikunda Swamiyum Samoohika Navothanavum വൈകുണ്ഠസ്വാമിയും സാമൂഹിക നവോത്ഥാനവും

    വൈകുണ്ഠസ്വാമിയും സാമൂഹിക നവോത്ഥാനവും – ഡോ ജോയി ബാലൻ വ്‌ളാത്താങ്കര

    140.00
    Add to cart Buy now

    വൈകുണ്ഠസ്വാമിയും സാമൂഹിക നവോത്ഥാനവും – ഡോ ജോയി ബാലൻ വ്‌ളാത്താങ്കര

    വൈകുണ്ഠസ്വാമിയും സാമൂഹിക നവോത്ഥാനവും
    ഡോ ജോയി ബാലൻ വ്‌ളാത്താങ്കര

    കേരളീയ സമൂഹത്തിലെ സാമ്പ്രദായിക അധികാര ബന്ധങ്ങൾക്കുമേലുള്ള ഇടിത്തീ വീഴ്ത്തിയ ഒരു മഹാ വിച്ഛേദത്തിന്റെ കഥ. കീഴാള കേരളത്തിന്റെ വിമോചന ചരിത്രത്തിന് ഒരാമുഖം.

    പേജ് 146  വില രൂ140

    140.00
  • Vargeeyathayum Charithra Paithrikavum വർഗീയതയും ചരിത്രപൈതൃകവും

    വർഗീയതയും ചരിത്രപൈതൃകവും – റോമില ഥാപ്പർ

    80.00
    Add to cart Buy now

    വർഗീയതയും ചരിത്രപൈതൃകവും – റോമില ഥാപ്പർ

    വർഗീയതയും ചരിത്രപൈതൃകവും
    റോമില ഥാപ്പർ

    വിഖ്യാത ചരിത്രകാരി റോമില ഥാപ്പറുടെ അഞ്ചു ലേഖനങ്ങളുടെ സമാഹാരം. ഇന്ത്യാ ചരിത്ര രചനയും വർഗീയ രാഷ്ട്രീയവും തമ്മിൽ വളർന്നു ശക്തിപ്പെടുന്ന ബന്ധങ്ങളുടെ അപകടകരമായ പ്രത്യാഘാതങ്ങൾ വസ്തുനിഷ്ഠമായ ചരിത്ര തെളിവുകൾ നിരത്തിവെച്ച് വിലയിരുത്തുന്ന പുസ്തകം. മതേതര ജനാധിപത്യ ചിന്തയുടെയും ശാസ്ത്രീയ ചരിത്ര പഠനത്തിന്റെയും ദിശയിൽ വിരവധി പ്രാമാണിക സത്യങ്ങൾ നമ്മെ പഠിപ്പിക്കാൻ ഈ കൃതിക്കു കഴിയുന്നു.

    പരിഭാഷ – ഡോ കെ എൻ ഗണേശ്

    Romila Thapper
    പേജ് 90  വില രൂ80

    80.00
  • Naravamsa Sasthram - Samuhika, Samskarika Sameepanangal നരവംശ ശാസ്ത്രം സാമൂഹിക സാംസ്‌ക്കാരിക സമീപനങ്ങൾ

    നരവംശ ശാസ്ത്രം സാമൂഹിക സാംസ്‌ക്കാരിക സമീപനങ്ങൾ – എം പി രാധാകൃഷ്ണൻ

    130.00
    Add to cart Buy now

    നരവംശ ശാസ്ത്രം സാമൂഹിക സാംസ്‌ക്കാരിക സമീപനങ്ങൾ – എം പി രാധാകൃഷ്ണൻ

    നരവംശ ശാസ്ത്രം
    സാമൂഹിക സാംസ്‌ക്കാരിക സമീപനങ്ങൾ
    എം പി രാധാകൃഷ്ണൻ

    മനുഷ്യനെക്കുറിച്ചുള്ള പൂർണമായ പഠനം എന്നു വിശേഷിപ്പിക്കാവുന്ന നരവംശ ശാസ്ത്രത്തെ അതിന്റെ ആഴത്തിലും പരപ്പിലും ആധികാരികമായി വിലയിരുത്തുന്ന പഠന പുസ്തകം.

    പേജ് 166 വില രൂ130

    130.00