ജൈനമതം കേരളത്തിൽ

70.00

ജൈനമതം കേരളത്തിൽ
എം ആർ രാഘവവാരിയർ

 

മദ്ധ്യയുഗത്തിൽ ആരുവാമൊഴിപ്പാതവഴിയും പാലക്കാടു തുറസ്സു വഴിയും തമിഴകത്തുനിന്ന് ഹോയ്‌സളരുടെ കാലത്ത് സഹ്യപർവതത്തിലെ ചുരപ്പാതകളും കാട്ടുവഴികളും താണ്ടി കർണാടകത്തിലെ കാർക്കളത്തു നിന്ന് – ഇങ്ങനെ രണ്ടുധാരകളായാണ് ജൈനർ കേരളത്തിലെത്തിയത്. ആദ്യം വന്നവർ പഴയ തിരുവിതാംകൂറിൽ കുഴിത്തുറയ്ക്കടുത്ത് തുരുച്ചാരണത്തുമല മുതൽ വടക്ക് വയനാടൻ സമതലത്തിൽ പുൽപ്പള്ളി, മാനന്തവാടി വരെയും വ്യാപിച്ചു. പിന്നീടു കർണാടകത്തിൽ നിന്ന് വന്നവരാകട്ടെ, മുഖ്യമായും വയനാട്ടിൽ ഒതുങ്ങിക്കൂടി. പാലക്കാടുവരെയും ചാർച്ച സ്ഥാപിച്ചു. തമിഴകത്തുനിന്നും കർണാടകത്തുനിന്നുമായി കേരളത്തിലെത്തി കുടിപാർത്ത ജൈനരുടെയും അവരുടെ ചരിത്രാവശിഷ്ടങ്ങളുടെയും കാര്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം.

 

ഗ്രന്ഥകാരൻ ദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിർവഹിച്ച എംഫിൽ ഗവേഷണ പ്രബന്ധത്തിൽ നിന്നുള്ള വിവരങ്ങളാണ് ഈ കൃതിക്കാധാരം. അടിസ്ഥാന രേഖകളും അപൂർവചിത്രങ്ങളും ആവുന്നത്ര ചേർത്തിരിക്കുന്നു.

 

പേജ് 74 വില രൂ70

✅ SHARE THIS ➷

Description

Jaina Matham – M R Raghava Warrier

ജൈനമതം കേരളത്തിൽ

Reviews

There are no reviews yet.

Be the first to review “ജൈനമതം കേരളത്തിൽ”

Your email address will not be published. Required fields are marked *