ബി. ആർ. അംബേദ്കർ: പുസ്തകങ്ങൾ
Books by B R Ambedkar – Malayalam Translation | Books on Ambedkar
Showing 1–24 of 31 results
-
കലിയുഗത്തിന്റെ പ്രഹേളിക – ഡോ. ബി ആർ അംബേദ്ക്കർ
₹120.00 Add to cartകലിയുഗത്തിന്റെ പ്രഹേളിക – ഡോ. ബി ആർ അംബേദ്ക്കർ
കലിയുഗത്തിന്റെ പ്രഹേളിക
ഡോ. ബി ആർ അംബേദ്ക്കർ
ഇന്ത്യൻ മിത്തുക്കളിൽ വ്യാപകമായി പ്രചരിക്കപ്പെട്ട അപക്യമായ സങ്കൽപ്പമാണ് കലിയുഗം. രാജ്യത്ത് ഭൂരിപക്ഷം വരുന്ന പാമരാജനതയ്ക്കുമേൽ അടിച്ചേല്പിക്കപ്പെട്ട കലിയുഗം എന്ന സങ്കൽപ്പത്തെ ദുരാചാരയുഗമെന്നും അശുഭയുഗമെന്നും വിശ്വസിച്ചുപോന്നു. മനുഷ്യപ്രയത്നത്തിന് സാധ്യമായില്ലെന്ന് കരുതിപ്പോന്ന ഈ ഭാവനയ്ക്ക് ജനമിതയിൽ അധികം പേരെയും നിഷ്ക്രിയരാക്കാൻ കഴിഞ്ഞുവെന്നത് യാഥാർഥ്യമാണ്. കലിയുഗ സങ്കൽപ്പത്തെയും മിത്തുകളെയും വിമർശനവിധേയമാക്കി വിശകലനം ചെയ്യുകയാണ് ഡോ. അംബേദ്ക്കർ ഈ കൃതിയിൽ
പേജ് 100 വില രൂ120
₹120.00 -
വേദങ്ങളുടെ അപ്രമാദിത്വം – ഡോ. ബി ആർ അംബേദ്കർ
₹120.00 Add to cartവേദങ്ങളുടെ അപ്രമാദിത്വം – ഡോ. ബി ആർ അംബേദ്കർ
വേദങ്ങളുടെ അപ്രമാദിത്വം
ഡോ. ബി ആർ അംബേദ്കർ
വേദങ്ങളെയും പുരാണങ്ങളെയും കണക്കറ്റ് വിലകല്പിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. കാലം ഇത്രയും പുരോഗമിച്ചിട്ടും മനുസ്മ്രിതിയിലൂന്നിയുള്ള ജീവിതത്തിനാണ് അന്തസ്സെന്നും അതാണ് ശരിയായ രീതിയെന്നും വിശ്വസിക്കുന്ന മൂഢമതികൾ തീർച്ചയായും വായിച്ചിരിക്കേണ്ട കൃതിയാണ് വേദങ്ങളുടെ അപ്രമാദിത്വം
പരിഭാഷ : വി കെ നാരായണൻ
പേജ് 98 വില രൂ120
₹120.00 -
ഇന്ത്യയുടെ മഹത്വം ബുദ്ധിസത്തിലൂടെ – ഡോ. ബി. ആർ അംബേദ്കർ
₹120.00 Add to cartഇന്ത്യയുടെ മഹത്വം ബുദ്ധിസത്തിലൂടെ – ഡോ. ബി. ആർ അംബേദ്കർ
ഇന്ത്യയുടെ മഹത്വം ബുദ്ധിസത്തിലൂടെ
ഡോ. ബി. ആർ അംബേദ്കർ
“ബുദ്ധമതത്തിൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ മനുഷ്യന്റെ ഉന്നതിക്കുവേണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്.
ഇവ മറ്റു മതങ്ങളിൽ കാണുകയില്ല. ബുദ്ധമതത്തിന്റെ അധിഷ്ടാനം ലോകത്തിൽ ദുഃഖമുണ്ട് എന്നതാണ്. ഈശ്വരനും ആത്മാവുമില്ല. കൂടാതെ ആ ദുഃഖത്തെ നിവാരണം ചെയ്യുന്നതും നിവാരണത്തിലേക്കുള്ള മാർഗ്ഗം കാണിക്കുന്നതുമാണ് മതത്തിന്റെ അന്തിമലക്ഷ്യമെന്ന് ഭഗവാൻ ബുദ്ധൻ പറഞ്ഞിട്ടുണ്ട്.”ബുദ്ധിസത്തെ സംബന്ധിച്ച് അംബേദ്ക്കർ തയ്യാറാക്കിയ ഏതാനും ലേഖനങ്ങളുടെയും പ്രസങ്ങളുടെയും സമാഹാരം.
പേജ് 98 വില രൂ120
₹120.00 -
ഡോ ബി ആർ അംബേദ്ക്കർ ചരിത്രം തിരുത്തിക്കുറിച്ച ജനാധിപത്യ പോരാട്ടങ്ങൾ – കെ കെ എസ് ദാസ്
₹140.00 Add to cartഡോ ബി ആർ അംബേദ്ക്കർ ചരിത്രം തിരുത്തിക്കുറിച്ച ജനാധിപത്യ പോരാട്ടങ്ങൾ – കെ കെ എസ് ദാസ്
ഡോ ബി ആർ അംബേദ്ക്കർ ചരിത്രം തിരുത്തിക്കുറിച്ച ജനാധിപത്യ പോരാട്ടങ്ങൾ
കെ കെ എസ് ദാസ്
അംബേദ്കർ ചിന്തയുടെ പ്രസക്തി എന്തെന്ന ചോദ്യത്തിന് ഇന്ത്യയുടെ സാമൂഹ്യ സാംസ്കാരിക ചരിത്രം വിലയിരുത്തുന്ന ഇന്ത്യൻ ജനതയും സംസ്കാരവും ചരിത്രം തിരുത്തിയ ചരിത്രത്തിന്റെ ആമുഖവും ഇന്ത്യയെ കണ്ടെത്താനുള്ള പതയുമാണ്. ഇന്ത്യയെ കണ്ടെത്തുന്നവർക്കേ അംബേദ്കറെ കണ്ടെത്താനാകു അംബേദ്കറെ കണ്ടെത്തുന്നവർക്കേ ഇന്ത്യയെ കണ്ടെത്താനാകൂ. അത് കഴിഞ്ഞാലേ പുതിയ ഇന്ത്യയെ സൃഷ്ടിക്കാനാവൂ – ചരിത്രം തിരുത്തികുറിക്കാനാവൂ
പേജ് 152 വില രൂ140
₹140.00 -
അഹിംസയുടെ പ്രഹേളിക – ബി ആർ അംബേദ്കർ
₹120.00 Add to cartഅഹിംസയുടെ പ്രഹേളിക – ബി ആർ അംബേദ്കർ
അഹിംസയുടെ പ്രഹേളിക
ഡോ ബി ആർ അംബേദ്കർ
ഇതുവരെ കണ്ടുപോകുന്ന അംബേദകർ രചനകളിൽ നിന്നും വ്യത്യസ്തമായി ഹിന്ദുത്വത്തിനും അതിന്റെ നട്ടെല്ലായി നില കൊള്ളുന്ന പുരാണങ്ങൾക്കുമെതിരെയുള്ള തുറന്നെഴുത്താണ് ഈ പുസ്തകം. ഹിന്ദുത്വ ധർമങ്ങളുടെ അടിസ്ഥാനമായി പുകഴ്ത്തുന്ന പുരാണങ്ങളുടെ അടിസ്ഥാനമായി പുകഴ്ത്തുന്ന പുരാണങ്ങളുടെ പൊള്ളയായ സദാചരബോധത്തിലേക്കും യുക്തിശൂന്യതയിലേക്കും വിരൽ ചൂണ്ടുകയാണ് അഹിംസയുടെ പ്രഹേളിക.
പരിഭാഷ – വി കെ നാരായണൻ
B R Ambedkar / Ambadkar / Baba Sahib
പേജ് 100 വില രൂ120
₹120.00 -
അംബേദ്കർ എഴുതിയ 6 പുസ്തകങ്ങൾ
₹620.00 Add to cartഅംബേദ്കർ എഴുതിയ 6 പുസ്തകങ്ങൾ
അംബേദ്കർ എഴുതിയ 6 പുസ്തകങ്ങൾ
1. ‘അസ്പൃശ്യർ’
അംബേദ്കറുടെ അസ്പൃശ്യർ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മൊഴിമാറ്റം. അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ പുസ്തകം. [പേജ് 100]
2. ”ഇന്ത്യൻ ഭരണഘടന – ഒരു അവലോകനം”
ഡോ അംബേദ്കർ, കരടു ഭരണഘടനാ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ വിവിധ ഘട്ടങ്ങളിലായി കോൺസ്റ്റിറ്റുവന്റ് അംസംബ്ലിയിൽ ചെയ്ത ചരിത്രപ്രധാനങ്ങളായ മൂന്നു പ്രസംഗങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ഓരോ പ്രസംഗത്തിലും അംബേദ്കറുടെ മഹത്തായ വ്യക്തിത്വത്തിന്റെ തിളക്കമാർന്ന ഓരോ വശങ്ങൾ സവിശേഷമായി പ്രകാശിക്കുന്നു. അംബദ്കറുടെ പ്രഢഗംഭീരമായ പ്രസംഗങ്ങൾ വസ്തുനിഷ്ഠമായ വിവർത്തനം ചെയ്ത ഒരമൂല്യ റഫറൻസ് ഗ്രന്ഥമാണിത്. [പേജ് 84]
3. ”മനുവിൻറെ ഭ്രാന്ത് അഥവാ സങ്കര ജാതിയുടെ ഉല്പത്തി”
ഇന്ത്യയിൽ വർണവ്യവസ്ഥയ്ക്ക് അടിസ്ഥാന ശിലയിട്ട ഗ്രന്ഥമാണ് മനുസ്മൃതി. തീർച്ചയായും മനുവിൻറെ ഭ്രാന്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് മനുഷ്യ വിരുദ്ധമായ മനുസ്മൃതിയെന്ന് അംബേദ്ക്കർ മനുസ്മൃതിയെ തന്നെ ഉദ്ധരിച്ച് സമർഥിക്കുന്നു. ഇന്നും അപമാനവീകരണത്തിൻറെ ഉത്തോലകമായി ഹിന്ദുരാഷ്ടീയം ഉയർത്തിക്കാട്ടുന്ന, വർണ ബാഹ്യരെ അടിമത്തത്തിലേയ്ക്ക് പിൻനടത്തുന്ന മനുസ്മൃതിയെന്ന വിധ്വംസക കൃതിയുടെ ഈ നിശിതവിമർശനത്തിന് വളരെ പ്രസക്തിയുണ്ട്. [പേജ് 68]
4. ”അധഃസ്ഥിതർ ഹിന്ദുക്കളല്ല”
ഹിന്ദുമതത്തിന്റെ ഉരകല്ല് ചാതുർവർണ്യമാണ്. ജാതിവ്യവസ്ഥയ്ക്ക് പുറത്തുനിർത്തപ്പെട്ടവർ അധഃസ്ഥിതരാണ്. അതുകൊണ്ട് അവർ ഹിന്ദുക്കളുമല്ല. ഹിന്ദു എന്ന വാക്കിന്റെ അർഥവും പൊരുളും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് അധഃസ്ഥിതർ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുന്ന അംബേദ്കറുടെ ശക്തമായ ലേഖനങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ ഗ്രന്ഥം. അംബേദ്ക്കർ രചനകളിൽ ശ്രദ്ധേയമായ ഒന്നാണീ പുസ്തകം. [പേജ് 116]
5. ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു
ബ്രാഹ്മിണിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും വിഷം വമിപ്പിക്കുന്ന ആശയമണ്ഡലത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ ആധുനിക ഇന്ത്യയുടെ ശില്പി ഡോ അംബേദ്ക്കറുടെ പ്രസംഗങ്ങളുടെ സമാഹാരം [പേജ് 100]
6. ”വർണാശ്രമ ധർമത്തിന്റെ പ്രഹേളിക”
ഹിന്ദുമതത്തിന്റെ ഏറ്റവും അടിസ്ഥാന ശിലയാണ് വർണാശ്രമ ധർമം എന്നും ആശ്രമ ധർമം എന്നുമുള്ള രണ്ടു പ്രമാണങ്ങളെ യുക്തിയുക്തം ചോദ്യം ചെയ്യുന്ന പുസ്തകമാണിത്. വർണവ്യവസ്ഥയ്ക്ക് നിയതവും ഏകാത്മകവും സംശയാതീതവും വിശ്വസനീയവുമായ വസ്തുതകൾ നിരത്താൻ സാധിക്കാത്ത ബ്രാഹ്മണവാദങ്ങളെയും സംഹിതകളെയും വസ്തുനിഷ്ഠമായി വിമർശിക്കുകയാണ് ഡോ ബി ആർ അംബേദ്ക്കർ. [പേജ് 68]
BR Ambedkar / B R Ambedker
ആറു പുസ്തകങ്ങൾക്ക് ആകെ വില: രൂ620
₹620.00 -
വർണാശ്രമ ധർമത്തിന്റെ പ്രഹേളിക – ഡോ ബി ആർ അംബേദ്കർ
₹70.00 Add to cartവർണാശ്രമ ധർമത്തിന്റെ പ്രഹേളിക – ഡോ ബി ആർ അംബേദ്കർ
വർണാശ്രമ ധർമത്തിന്റെ പ്രഹേളിക
ഡോ ബി ആർ അംബേദ്കർ
ഹിന്ദുമതത്തിന്റെ ഏറ്റവും അടിസ്ഥാന ശിലയാണ് വർണാശ്രമ ധർമം എന്നും ആശ്രമ ധർമം എന്നുമുള്ള രണ്ടു പ്രമാണങ്ങളെ യുക്തിയുക്തം ചോദ്യം ചെയ്യുന്ന പുസ്തകമാണിത്. വർണവ്യവസ്ഥയ്ക്ക് നിയതവും ഏകാത്മകവും സംശയാതീതവും വിശ്വസനീയവുമായ വസ്തുതകൾ നിരത്താൻ സാധിക്കാത്ത ബ്രാഹ്മണവാദങ്ങളെയും സംഹിതകളെയും വസ്തുനിഷ്ഠമായി വിമർശിക്കുകയാണ് ഡോ ബി ആർ അംബേദ്ക്കർ.
പേജ് 68 വില രൂ70
₹70.00 -
ഇന്ത്യൻ ഭരണഘടന – ഒരു അവലോകനം – ഡോ ബി ആർ അംബേദ്ക്കർ
₹120.00 Add to cartഇന്ത്യൻ ഭരണഘടന – ഒരു അവലോകനം – ഡോ ബി ആർ അംബേദ്ക്കർ
ഇന്ത്യൻ ഭരണഘടന – ഒരു അവലോകനം
ഡോ ബി ആർ അംബേദ്ക്കർ
ഡോ അംബേദ്കർ, കരടു ഭരണഘടനാ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ വിവിധ ഘട്ടങ്ങളിലായി കോൺസ്റ്റിറ്റുവന്റ് അംസംബ്ലിയിൽ ചെയ്ത ചരിത്രപ്രധാനങ്ങളായ മൂന്നു പ്രസംഗങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ഓരോ പ്രസംഗത്തിലും അംബേദ്കറുടെ മഹത്തായ വ്യക്തിത്വത്തിന്റെ തിളക്കമാർന്ന ഓരോ വശങ്ങൾ സവിശേഷമായി പ്രകാശിക്കുന്നു. അംബദ്കറുടെ പ്രഢഗംഭീരമായ പ്രസംഗങ്ങൾ വസ്തുനിഷ്ഠമായ വിവർത്തനം ചെയ്ത ഒരമൂല്യ റഫറൻസ് ഗ്രന്ഥമാണിത്.
പരിഭാഷ – കെ എൻ കുട്ടൻ
Ambedkar / BR / Baba Saheb
പേജ് 100 വില രൂ120
₹120.00 -
ഡോ ബി ആർ അംബേദ്കർ
₹40.00 Add to cart -
അംബേദ്ക്കർ
₹200.00 Add to cartഅംബേദ്ക്കർ
അംബേദ്ക്കർ
ദലിത് ബന്ധു
“ഹിന്ദുമത്തിൽ തുടരുന്ന കാലത്തോളം അയിത്തജാതിക്കാർക്ക് യാതൊരു രക്ഷാമാർഗവുമില്ല. നിങ്ങൾക്ക് യാതൊന്നും നഷ്ടപ്പെടാനില്ല, നിങ്ങളുടെ ചങ്ങലകളൊഴികെ. നിങ്ങളുടെ മതം ഉപേക്ഷിക്കുന്നതോടു കൂട വളരെ നേടുവാനുണ്ടുതാനും. സ്വരാജ് കൊണ്ട് ഇന്ത്യ എന്തു നേടും? സ്വരാജ് ഇന്ത്യയ്ക്ക് അനുപേക്ഷണീയമായിരിക്കുന്നത് എപ്രകാരമോ അതുപോലെയാണ് അയിത്തജാതിക്കാർക്കു മതംമാറ്റം. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അഭിലാഷമാണ് ഈ രണ്ടു പ്രസ്ഥാനങ്ങളുടെയും പ്രേരകശക്തി.” – അംബേദ്ക്കർ
ഇത് അംബേദ്ക്കറിനെ പറ്റിയുള്ള ഒരു സമഗ്ര പഠനമാണ് എന്നു ഞാൻ അവകാശപ്പെടുന്നില്ല. അദ്ദേഹത്തിന്റെ ജീവചരിത്രവുമല്ല. ഐതിഹാസികമായ അദ്ദേഹത്തിന്റെ ജീവിത്തിലെ ഓരോ സംഭവവും അതാതിന്റെ പശ്ചാത്തലത്തിൽ പഠിക്കുവാൻ ഞാനിവിടെ ശ്രമിച്ചിട്ടില്ല. പൊതുവേ അദ്ദേഹത്തെ ഒന്ന് അറിയുക, അദ്ദേഹത്തിന്റെ ആശയങ്ങളുമായി ഒന്നു പരിചയപ്പെടുക, അതിനാണ് ഞാൻ ശ്രമിച്ചത്. – ദലിത് ബന്ധു
Ambadkar
പേജ 228 വില രൂ200
₹200.00 -
അംബേദ്കർ – ജാതി, ഫാസിസം, ഭരണകൂടം – ആനന്ദ് തെൽതുംബ്ദേ
₹70.00 Add to cartഅംബേദ്കർ – ജാതി, ഫാസിസം, ഭരണകൂടം – ആനന്ദ് തെൽതുംബ്ദേ
അംബേദ്കർ – ജാതി, ഫാസിസം, ഭരണകൂടം
ആനന്ദ് തെൽതുംബ്ദേ
അംബേദ്കർ ചിന്തയെ ഉയർത്തിപിടിക്കുന്ന തെൽതുംബ്ദേ മാർക്സിസത്തോട് ഐക്യപ്പെട്ടുകൊണ്ടാണ് തന്റെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നത്. എന്നാൽ ദലിത് വംശീയവാദത്തെയും മാർക്സിസ്റ്റ് യാന്ത്രികവാദത്തെയും തെൽതുംബ്ദേ അംഗീകരിക്കുന്നില്ല. ഇന്ത്യൻ സമൂഹത്തിലെ സമൂർത്ത യാഥാർഥ്യമായ ജാതിയെ പ്രശ്നവൽക്കരിക്കുന്നതിൽ ഇരുവിഭാഗവും പരാജയപ്പെടുന്നു എന്നാണ് ഇദ്ദേഹം വിശകലനം ചെയ്യുന്നത്. ഇതിൽനിന്ന് പുറത്തു കടന്ന് മാർക്സ് – അംബേദ്കർ സംവാദത്തെ ഉയർത്തിക്കൊണ്ടുവരാനാണ് തെൽതുംബ്ദേ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കുന്നതാണ് ഈ പുസ്തകം.
എഡിറ്റർ – രാജേഷ് കെ എരുമേലി
പേജ് 68 വില രൂ70
₹70.00 -
ഭാരത രത്നം ബി ആർ അംബേദ്കർ
₹100.00 Add to cartഭാരത രത്നം ബി ആർ അംബേദ്കർ
ഭാരത രത്നം ബി ആർ അംബേദ്കർ
ജീവചരിത്രം
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
₹100.00 -
ബുദ്ധനോ കാറൽ മാർക്സോ – ഡോ ബി ആർ അംബേദ്കർ
₹50.00 Add to cartബുദ്ധനോ കാറൽ മാർക്സോ – ഡോ ബി ആർ അംബേദ്കർ
ബുദ്ധനോ കാറൽ മാർക്സോ
ഡോ ബി ആർ അംബേദ്കർ
ലോകത്തിൽ രണ്ടിടങ്ങളിലായി രണ്ടു വ്യത്യസ്ഥ സമയങ്ങളിൽ ജനിച്ചു ജീവിച്ച രണ്ടുപേർ – ബുദ്ധനും കാറൽ മാക്സും. പ്രഥമദൃഷ്യാ വ്യത്യസ്തമെന്നു തോന്നാവുന്ന ഇരുവരുടെയും പ്രത്യയശാസ്ത്രങ്ങൾ വിശകലനം ചെയ്ത് താരതമ്യപ്പെടുത്തുകയാണ് അംബേദ്ക്കർ ഈ പുസ്തകത്തിൽ. അന്തിമമായി രണ്ടു പേരുടെയും രക്ഷ്യം ഒന്നാണെന്നും എന്നാൽ മാർഗങ്ങളായിരുന്നു വ്യത്യസ്തമെന്നും ഡോ അംബേദ്ക്കർ കണ്ടെത്തുകയും രണ്ടിന്റെയും പരിപൂർണതയ്ക്കായി മുൻവിധികൾ മാറ്റിവെച്ച് പരസ്പരം അംഗീകരിക്കേണ്ടതായ വസ്തുതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു
B R Ambedkkar
പേജ് 52 വില രൂ50
₹50.00 -
അധഃസ്ഥിതർ ഹിന്ദുക്കളല്ല – ഡോ ബി ആർ അംബേദ്കർ
₹120.00 Add to cartഅധഃസ്ഥിതർ ഹിന്ദുക്കളല്ല – ഡോ ബി ആർ അംബേദ്കർ
അധഃസ്ഥിതർ ഹിന്ദുക്കളല്ല
ഡോ ബി ആർ അംബേദ്കർ
ഹിന്ദുമതത്തിന്റെ ഉരകല്ല് ചാതുർവർണ്യമാണ്. ജാതിവ്യവസ്ഥയ്ക്ക് പുറത്തുനിർത്തപ്പെട്ടവർ അധഃസ്ഥിതരാണ്. അതുകൊണ്ട് അവർ ഹിന്ദുക്കളുമല്ല. ഹിന്ദു എന്ന വാക്കിന്റെ അർഥവും പൊരുളും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് അധഃസ്ഥിതർ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുന്ന അംബേദ്കറുടെ ശക്തമായ ലേഖനങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ ഗ്രന്ഥം. അംബേദ്ക്കർ രചനകളിൽ ശ്രദ്ധേയമായ ഒന്നാണീ പുസ്തകം.
B R Ambedkar
പേജ് 100 വില രൂ120
₹120.00 -
ഡോ അംബേദ്ക്കറുടെ തിരഞ്ഞെടുത്ത കൃതികൾ
₹275.00 Add to cartഡോ അംബേദ്ക്കറുടെ തിരഞ്ഞെടുത്ത കൃതികൾ
ഡോ അംബേദ്ക്കറുടെ തിരഞ്ഞെടുത്ത കൃതികൾ
വിവർത്തനം – ഇഗ്നേഷ്യസ് കാക്കനാടൻ
Dr B R Ambedkar
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
₹275.00 -
ഡോ ബി ആർ അംബേദ്ക്കർ ഇന്ത്യയും കമ്യൂണിസവും
₹160.00 Add to cartഡോ ബി ആർ അംബേദ്ക്കർ ഇന്ത്യയും കമ്യൂണിസവും
ഡോ ബി ആർ അംബേദ്ക്കർ ഇന്ത്യയും കമ്യൂണിസവും
ആമുഖം – ആനന്ദ് തെൽതുംദെ
വിവർത്തനം – രാധാകൃഷ്ണൻ ചെറുവല്ലി
അംബേദ്ക്കർ ചിന്തയും മാർക്സിസ്റ്റ് ധാരണകളും തമ്മിലുള്ള വിടവ് പ്രയോഗതലത്തിൽ അടയ്ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സോഷ്യലിസത്തെയും കമ്യൂണിസത്തെയും ഇന്ത്യൻ സാമൂഹ്യക്രമത്തെയും പറ്റിയുള്ള അംബേദ്ക്കർ ചിന്തകളെ വിശകലനം ചെയ്യുകയാണ് ആനന്ദ് തെൽതുംദെ ഈ ഗ്രന്ഥത്തിൽ. മനുഷ്യർ തമ്മിൽ സഹവർത്വത്തോടെ കഴിയുന്നു പുതിയ സമൂഹത്തിനെയാണ് മാർക്സും അംബേദ്ക്കറും ലക്ഷ്യമിടുന്നത്. സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിൽ നിലനിൽക്കുന്ന വൈരുദ്ധ്യങ്ങളെയും സമന്വയ സാദ്ധ്യതകളെയും വിമർഷനാത്മകമായി അഭിസംബോധന ചെയ്യുന്ന കൃതി.
BR Ambedkar
പേജ് 162 വില രൂ160
₹160.00 -
ഹിന്ദു സ്ത്രീകളുടെ ഉയർച്ചയും അധ:പതനവും – ഡോ ബി ആർ അംബേദ്ക്കർ
₹35.00 Add to cartഹിന്ദു സ്ത്രീകളുടെ ഉയർച്ചയും അധ:പതനവും – ഡോ ബി ആർ അംബേദ്ക്കർ
ഹിന്ദു സ്ത്രീകളുടെ ഉയർച്ചയും അധ:പതനവും
ഡോ ബി ആർ അംബേദ്ക്കർ
ഇന്ത്യയിൽ , ഹിന്ദു സ്ത്രീകളുടെ അധ:പതനത്തിനു കാരണം വിശകലനം ചെയ്യുകയാണിവിടെ. ബുദ്ധൻറെ ഉദ്ബോധനങ്ങളാണ് ഇന്ത്യൻ സ്ത്രീകളുടെ അധ:പതനത്തിനു കാരണം എന്ന ആരോപണത്തെ വസ്തുനിഷ്ഠമായി തന്നെ പൊളിച്ചടുക്കുന്നു. ബുദ്ധൻ സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നിലകൊണ്ടതിന് അനേകം തെളിവുകൾ ബുദ്ധമത ഗ്രന്ഥങ്ങളിൽ കാണാനാകും. എന്നാൽ ബ്രാഹ്മണ്യം സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിച്ചു.
വിദ്യാഭ്യാസം ചെയ്യുന്നതിൽ നിന്നും മന്ത്രോച്ചാരണങ്ങളിൽ നിന്നും സ്ത്രീയെ അകറ്റി നിർത്തി, കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്ന് അവരെ അകത്തളങ്ങളിൽ തളച്ചിട്ടു. ഇപ്രകാരം ഇന്ത്യയിൽ ഹിന്ദു സ്ത്രീകളുടെ അധ:പതനത്തിന് യഥാർഥ കാരണക്കാർ ഹിന്ദുമതം തന്നെയാണ് എന്നത് തെളിവു സഹിതം വിശദമാക്കുകയാണ് അംബേദ്ക്കർ.
B R Ambedkar
പേജ് 36 വില രൂ35
₹35.00 -
സ്വാതന്ത്ര്യത്തിൻറെ പാതയേത് – ഡോ ബി ആർ അംബേദ്ക്കർ
₹60.00 Add to cartസ്വാതന്ത്ര്യത്തിൻറെ പാതയേത് – ഡോ ബി ആർ അംബേദ്ക്കർ
സ്വാതന്ത്ര്യത്തിൻറെ പാതയേത്
ഡോ ബി ആർ അംബേദ്ക്കർ
അധഃസ്ഥിതരെ അടിമത്ത അവസ്ഥയിൽ തളച്ചിട്ടിരിക്കുന്നത് ഹിന്ദു മതമാണ്. അടിസ്ഥാന ജനതയുടെ ആഹാരം, വസ്ത്രം, കുടിവെള്ളം, ഭവനം, തൊഴിൽ, സഞ്ചാരസ്വാതന്ത്ര്യം, സർക്കാർ സർവീസിലെ ഉദ്യോഗം തുടങ്ങി സർവ മേഖലകളിലും വിലക്കുകൾ ഏർപ്പെടുത്തിയത് ആ മതത്തിലുള്ള അസമത്വത്തെയാണ് വിളിച്ചറിയിക്കുന്നത്. ഈ നിരോധനങ്ങൾ മതത്തിൻറെ ഭാഗമാകുമ്പോൾ ആ മതം ഉപേക്ഷിച്ച് സ്വതന്ത്രരാവുക എന്നതാണ് ഡോ അംബേദ്ക്കർ മുന്നോട്ടുവച്ച പോംവഴി. സാംസ്ക്കാരികവും മാനസികവും സാമ്പത്തികവും ആയ മുന്നേറ്റത്തിന് മതപരിവർത്തനത്തിൻറെ മാർഗമാണ് പരിഹാരമെന്ന് ആഹ്വാനം ചെയ്യുന്ന അംബേദ്ക്കറിൻറെ ശക്തമായ വാക്കുകൾ.
B R Ambedkar
പേജ് 68 വില രൂ60
₹60.00 -
മനുവിൻറെ ഭ്രാന്ത് അഥവാ സങ്കര ജാതിയുടെ ഉല്പത്തി – ഡോ ബി ആർ അംബേദ്ക്കർ
₹70.00 Add to cartമനുവിൻറെ ഭ്രാന്ത് അഥവാ സങ്കര ജാതിയുടെ ഉല്പത്തി – ഡോ ബി ആർ അംബേദ്ക്കർ
മനുവിൻറെ ഭ്രാന്ത് അഥവാ സങ്കര ജാതിയുടെ ഉല്പത്തി
ഡോ ബി ആർ അംബേദ്ക്കർ
ഇന്ത്യയിൽ വർണവ്യവസ്ഥയ്ക്ക് അടിസ്ഥാന ശിലയിട്ട ഗ്രന്ഥമാണ് മനുസ്മൃതി. തീർച്ചയായും മനുവിൻറെ ഭ്രാന്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് മനുഷ്യ വിരുദ്ധമായ മനുസ്മൃതിയെന്ന് അംബേദ്ക്കർ മനുസ്മൃതിയെ തന്നെ ഉദ്ധരിച്ച് സമർഥിക്കുന്നു. ഇന്നും അപമാനവീകരണത്തിൻറെ ഉത്തോലകമായി ഹിന്ദുരാഷ്ടീയം ഉയർത്തിക്കാട്ടുന്ന, വർണ ബാഹ്യരെ അടിമത്തത്തിലേയ്ക്ക് പിൻനടത്തുന്ന മനുസ്മൃതിയെന്ന വിധ്വംസക കൃതിയുടെ ഈ നിശിതവിമർശനത്തിന് വളരെ പ്രസക്തിയുണ്ട്.
B R Ambedkar
പേജ് 68 വില രൂ70
₹70.00 -
ഡോ ബി ആർ അംബേദ്ക്കർ
₹125.00 Add to cartഡോ ബി ആർ അംബേദ്ക്കർ
ഡോ ബി ആർ അംബേദ്ക്കർ
സി ബാലൻ നായർ
സഹനങ്ങളും പീഡനങ്ങളും അവഗണനയും നിരന്തരമായി അനുഭവിക്കേണ്ടിവന്നപ്പോഴും ആത്മവിശ്വാസത്തെ കൈവിടാതെ ഉയർന്നുവന്ന ഡോ ബി ആർ അംബേദ്ക്കറുടെ ജീവിതത്തെയും അതിജീവനത്തെയും അടുത്തറിയാൻ സഹായിക്കുന്ന ഗ്രന്ഥം. ദുഷ്പ്രവണതയ്ക്കെതിരെ അവസാന ശ്വാസം വരെ ധീരമായി പോരാടിയ ആ മഹാന്റെ ചരിത്രം പുതുതലമുറയ്ക്കായി ഓരുക്കിയ പുസ്തകം
പേജ് 158 വില രൂ125
₹125.00 -
ബ്രാഹ്മണിസം അംബേദ്ക്കറുടെ വീക്ഷണത്തിൽ – കല്ലറ സുകുമാരൻ
₹75.00 Add to cartബ്രാഹ്മണിസം അംബേദ്ക്കറുടെ വീക്ഷണത്തിൽ – കല്ലറ സുകുമാരൻ
ബ്രാഹ്മണിസം അംബേദ്ക്കറുടെ വീക്ഷണത്തിൽ
കല്ലറ സുകുമാരൻ
ഡോ ഭീംറാവു അംബേദ്ക്കർ ബുദ്ധനുശേഷം ഇന്ത്യ കണ്ട സമാനതകളില്ലാത്ത ദാർശനികനാണ്. സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം എന്നീ ത്രൈണഭാവങ്ങളെ നിഹനിച്ചുകൊണ്ട് അപമാനവികതയുടെ പടുകുഴിയിൽ ചവിട്ടിത്താഴ്ത്തിയ ബ്രാഹ്മണിസത്തിൽ നിന്നു മാതൃഭൂമിയെ രക്ഷിക്കാൻ അദ്ദേഹം നൽകിയ വില തീരാത്തതാണ്. ഞാൻ ഒരു ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ല എന്ന ഭീഷ്മ പ്രതിജ്ഞ സാക്ഷാത്ക്കരിച്ചതോടെ അംബേദ്ക്കർ വിമോചനത്തിന്റെ കവാടത്തിലേക്കു വിരൽ ചൂണ്ടുകയായിരുന്നു. ഈ ചെറു ഗ്രന്ഥം ഇന്ത്യയിലെ വിമോചന ഭടന്മാർക്ക് ഒരു ഈടുറ്റ കൈത്തിരിയായിരിക്കും.
Ambedkar / Bhim Rao / Dalit / Dalith / Untouchable
₹75.00 -
അസ്പൃശ്യർ
₹120.00 Add to cartഅസ്പൃശ്യർ
അസ്പൃശ്യർ
ഡോ ബി ആർ അംബേദ്കർ
അംബേദ്കറുടെ അസ്പൃശ്യർ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മൊഴിമാറ്റം. അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ പുസ്തകം.
B R Ambedkar
പേജ് 100 വില രൂ120
₹120.00 -
ജാതിനിർമൂലനം
₹150.00 Add to cartജാതിനിർമൂലനം
ജാതിനിർമൂലനം
ഡോ ബി ആർ അംബേദ്കർ
കീഴാള, ദളിത് സമൂഹത്തിന്റെ സാംസ്ക്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ് ബ്രാഹ്മണിക്കൽ സമൂഹം അടിച്ചേൽപ്പിച്ചതെന്ന് ഈ കൃതിയിലൂടെ തുറന്നുകാട്ടുന്നു. ഒരു ആധിപത്യമെന്ന നിലയിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവർണാധിപത്യത്തിനെതിരായ പോരാട്ടമായും അധഃസ്ഥിത സമൂഹത്തിന്റെ സാമൂഹികമാറ്റ പ്രക്രിയയിലെ പ്രധാന കടമയുമായാണ് അംബേദ്കർ ദർശിച്ചത്. അതിനാലാണ് ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും ‘ജാതിനിർമൂലനം’ എന്ന കൃതിയെ മറികടക്കാൻ അവയ്ക്കൊന്നും ഇപ്പോഴും കഴിയാത്തത്.
B R Ambedkar / Ambadkar / Jathi Nirmulanam
പേജ് 134 വില രൂ150
₹150.00 -
ഡോ അംബേദ്കർ – കല്ലറ സുകുമാരൻ
₹65.00 Add to cartഡോ അംബേദ്കർ – കല്ലറ സുകുമാരൻ
ഡോ അംബേദ്കർ
കല്ലറ സുകുമാരൻ
ഡോ അംബേദ്കറുടെ ജനനം മുതൽ മരണം വരെയുള്ള സംഭവബഹുലമായ ജീവിതത്തിലേക്കുള്ള സഞ്ചാരം. ബ്രാഹ്മണിസത്തിന്റെയും ഹിന്ദുത്വ പ്രത്യയശാസത്രത്തിന്റെയും മനുഷ്യവിരുദ്ധ ആശയങ്ങളെ സ്വന്തം ജീവിതം കൊണ്ട് ചെറുത്തുനിന്ന മഹാനായ പ്രതിഭാശാലിയുടെ ലഘു ജീവചരിത്രം.
ML / Malayalam
കൂടുതല് പുസ്തകങ്ങള് കാണിക്കുക.
₹65.00