ടി.എച്ച്.പി. ചെന്താരശ്ശേരി: പുസ്തകങ്ങൾ
Books by T. H. P. Chentharasseri | List of Books by T. H. P. Chentharasseri
Showing all 19 results
-
വർണ ബാഹ്യ നവോത്ഥാന ശിൽപ്പികൾ – ടി.എച്ച്.പി. ചെന്താരശ്ശേരി
₹90.00 Add to cartവർണ ബാഹ്യ നവോത്ഥാന ശിൽപ്പികൾ – ടി.എച്ച്.പി. ചെന്താരശ്ശേരി
വർണ ബാഹ്യ നവോത്ഥാന ശിൽപ്പികൾ
ടി.എച്ച്.പി. ചെന്താരശ്ശേരി
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം
മഹാനായ അയ്യൻകാളിയുടെ സമഗ്രജീവിതചരിത്രം രചിച്ചുകൊണ്ട് അദ്ദേഹത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ചരിത്രകാരൻ. അയ്യൻകാളിക്ക് മുമ്പും പിമ്പും ജീവിച്ചിരുന്ന ഏതാനും നവോത്ഥാന നായകന്മാരുടെ ജീവിതവും കീഴാളവർഗ മുന്നേറ്റത്തിന് അവർ നൽകിയ സംഭാവനകളും ഈ പുസ്തകത്തിലൂടെ രേഖപ്പെടുത്തുന്നു. കെ.പി. കുറുപ്പൻ മാസ്റ്റർ, കൃഷ്ണാദി ആശാൻ, കെ.പി. വള്ളോൻ, പി.കെ. ചാത്തൻ മാസ്റ്റർ, അയ്യാവൈകുണ്ഠർ, വർക്കല രാഘവൻ, കൊമ്പാടി അനിഞ്ചൻ, വെള്ളിക്കര പി.കെ. ചോതി, ശുഭാനന്ദസ്വാമി, മേയർ കുഞ്ഞുരാമൻ, ഓതറ ടി.കെ. നാരായണൻ എന്നീ നവോത്ഥാന നായകന്മാരുടെ ജീവചരിത്രക്കുറിപ്പുകൾ
പേജ് 138 വില രൂ90
₹90.00 -
ഭാരതരത്നം അംബേദകർ – ടി എച്ച് പി ചെന്താരശ്ശേരി
₹160.00 Add to cartഭാരതരത്നം അംബേദകർ – ടി എച്ച് പി ചെന്താരശ്ശേരി
ഭാരതരത്നം അംബേദകർ
ടി എച്ച് പി ചെന്താരശ്ശേരി
ജാതീയതയും മതവർഗീയതയും കലുഷിതമായിക്കൊണ്ടരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ, അംബേദ്കർ മുന്നോട്ടു വെച്ച സെക്യുലറിസവും ജനാധിപത്യവും ഇന്ത്യൻ ഭരണഘടന ത്ന്നെയും ഭീഷണി നേരിടുന്ന ഇക്കാലത്ത് അംബേദ്കറുടെ ജീവിതത്തിനും അതിന്റെ സത്യസന്ധമായ ജീവചരിത്ര രചനയ്ക്കും പ്രസക്തിയേറുന്നു.
B R Ambedker / Bharat Ratna
പേജ് 164 വില രൂ160₹160.00 -
ടി ടി കേശവശാസ്ത്രി – ടി എച്ച് പി ചെന്താരശ്ശേരി
₹35.00 Add to cartടി ടി കേശവശാസ്ത്രി – ടി എച്ച് പി ചെന്താരശ്ശേരി
ടി ടി കേശവശാസ്ത്രി
ടി എച്ച് പി ചെന്താരശ്ശേരി
പുല്ലാട്ടുസമരത്തിന്റെ കാലത്ത് ബലമായി സ്കൂളിൽ ചേർക്കപ്പെട്ട തുണ്ടുപറമ്പിൽ തേവൻ എന്ന ബാലനാണ് പിൽക്കാലത്ത് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വരെയെത്തിയ ടി ടി കേശവ ശാസ്ത്രി. എല്ലാ തടസ്സങ്ങളെയും തരണം ചെയ്തുകൊണ്ടുള്ള അവർണ ബാലന്റെ വിദ്യയും തൊഴിലും തേടിയുള്ള പ്രയാണവും തുർന്ന് വർണബാഹ്യരുടെ ഉന്നമനത്തിനായി നടത്തിയ നിശബ്ദ സേവനങ്ങളും ഇവിടെ വിവരിക്കപ്പെടുന്നു.
THP / T H P Chentharasserri / Chentharaser
പേജ് 36 വില 35
₹35.00 -
പാമ്പാടി ജോൺ ജോസഫ് – ടി എച്ച് പി ചെന്താരശ്ശേരി
Read moreപാമ്പാടി ജോൺ ജോസഫ് – ടി എച്ച് പി ചെന്താരശ്ശേരി
പാമ്പാടി ജോൺ ജോസഫ്
ടി എച്ച് പി ചെന്താരശ്ശേരി
കേരള നവോത്ഥാനത്തിന്റെ ആദ്യകാലത്തെ മുന്നണിപ്പടയാളികളിലൊരാളായിരുന്നു പാമ്പാടി ജോൺ ജോസഫ്. സാമൂഹ്യമായ വിലക്കുകളെയെല്ലാം ഭേദിച്ച് വിദ്യാഭ്യാസം നേടുകയും ദലിതരുടെ സാമൂഹ്യമായ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സമരോത്സുകവും ത്യാഗോജ്വലവുമായ പ്രവർത്തന ജീവിത്തതെ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു.
THP / T H P Chentharasseri / Chentharassery
പേജ് 102 വില രൂ85
-
കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ – ടി എച്ച് പി ചെന്താരശ്ശേരി
₹170.00 Add to cartകേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ – ടി എച്ച് പി ചെന്താരശ്ശേരി
കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ
ടി എച്ച് പി ചെന്താരശ്ശേരി
ചരിത്രസത്യങ്ങളുടെ മീതെ വലിച്ചുകൂട്ടിയിട്ടിട്ടുള്ള മണ്ണും ചപ്പും ചവറുകളും തോണ്ടിമാറ്റിക്കൊണ്ട് അഗാധതയിൽ മറഞ്ഞു കിടക്കുന്നതോ അല്ലെങ്കിൽ കുഴിച്ചുമൂടപ്പെട്ടതോ ആയ വർണബാഹ്യരുടെ ചരിത്രം ചികഞ്ഞെടുത്ത് അതിനെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ തയ്യാറാവേണ്ടതാണ്. ഇതിനായി ബൗദ്ധ-സംഘകാല സാഹിത്യങ്ങൾ ഇന്നും സുലഭമായിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രമെന്നു പറയുന്നത് പ്രധാനമായും ബുദ്ധമതവും ബ്രാഹ്മണമതവും രാഷ്ട്രീയാധികാരത്തിനും മേൽക്കോയ്മയ്ക്കും വേണ്ടി നടത്തിയ വിനാശകരങ്ങളായ സമരങ്ങളുടെ ചരിത്രമാണ്. കേരളത്തിന്റെ പ്രാചീന ചരിത്രം ആദിദ്രാവിഡ ജനതയുടെ ചരിത്രമാണ്. വ്സ്തുത വിസ്മരിക്കാതെ, തികച്ചും നൂതനമായ വീക്ഷണകോണിലൂടെ കേരളചരിത്രത്തെ വിലയിരുത്തുകയും തമിഴ് സംഘകൃതികൾ, പ്രാചീനരേഖകൾ മുതലായവയുടെ ഗവേഷണം നടത്തുകയാണ് ടി എച്ച് പി ചെന്താരശ്ശേരി ചെയ്തിരിക്കുന്നത്.
T H P / Chentharasseri / THP / Chentharasery / Kerala Charithram
പേജ് 182 വില രൂ170
₹170.00 -
കുറുമ്പൻ ദൈവത്താൻ – ടി എച്ച് പി ചെന്താരശ്ശേരി
₹35.00 Add to cartകുറുമ്പൻ ദൈവത്താൻ – ടി എച്ച് പി ചെന്താരശ്ശേരി
കുറുമ്പൻ ദൈവത്താൻ
ടി എച്ച് പ ചെന്താരശ്ശേരി
സ്മൃതികൾ പ്രകാരം അറിവിന് അനുവാദമില്ലാത്ത അധഃകൃതനായി ജനിച്ചു പോയെങ്കിലും അക്ഷരം ആയുധമാക്കി അവർണനു അവകാശവും അധികാരവും സ്വായത്തമാക്കാൻ ആശ്രാന്തപരിശ്രമം നടത്തിയ മഹദ് വ്യക്തിയാണ് ധീരനായ കുറുമ്പൻ ദൈവത്താൻ. മറ്റുള്ളവരുടെ മനസ്സിൽ മധുരതരമായി അദ്ദേഹം പാടയുറപ്പിച്ച ഹൃദയസ്പർശിയായ കഥകൾ തിരുവിതാംകൂറിലെ വർണബാഹ്യരുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുത്തി.
THP Chetharassery / THP Chentharasseri
പേജ് 36 വില രൂ35
₹35.00 -
കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ – ടി എച്ച് പി ചെന്താരശ്ശേരി
₹120.00 Add to cartകേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ – ടി എച്ച് പി ചെന്താരശ്ശേരി
കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ
ടി എച്ച് പി ചെന്താരശ്ശേരി
ഭ്രാന്താലയത്തിൽ നിന്നു മനുഷ്യാലയത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ പാതതെളിച്ച ഒട്ടനേകം മഹാന്മാരാണ് ജാതിവ്യവസ്ഥിതിയുടെ കരാളഹസ്തത്തിൽ വീർപ്പുമുട്ടി കിടന്ന ഒരു സമൂഹത്തെ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും അസ്വാതന്ത്ര്യത്തിൽ നിന്നും കൈപിടിച്ചുയർത്തിയത്. അതിനായി അവർ സ്വജീവിതം തന്നെ ഉഴിഞ്ഞുവെച്ചു. ചരിത്രരചനയിൽ അവഗണിക്കപ്പെട്ടുപോയ ചില അവർണ നവോത്ഥാനനായകരെ പരിചയപ്പെടത്താനുള്ള ശ്രമമാണ് ഈ പുസ്തകം.
THP Chentharassery / T H P Chentharasseri
പേജ് 132 വില120
₹120.00 -
കേരള ചരിത്ര ചിന്തകൾ – ടി എച്ച് പി ചെന്താരശ്ശേരി
₹65.00 Add to cartകേരള ചരിത്ര ചിന്തകൾ – ടി എച്ച് പി ചെന്താരശ്ശേരി
കേരള ചരിത്ര ചിന്തകൾ
ടി എച്ച് പി ചെന്താരശ്ശേരി
കേരളത്തെ സംബന്ധിച്ച ചരിത്രാന്വേഷണത്തിൻറെ പാതയിലെ വ്യത്യസ്ഥനായി സഞ്ചരിച്ച്, വസ്തുനിഷ്ഠ ചരിത്രത്തെ അന്വേഷിച്ചു കണ്ടെത്തിയ ചരിത്രകാരനാണ് ചെന്താരശ്ശേരി. മണ്ണിടഞ്ഞ ആദിമ ഗോത്രത്തിൻറെ സംസ്കൃതിയുടെ ഈ വെയ്പ്പുകളാണ അദ്ദേഹത്തിൻറെ കൃതികൾ. പല കാലങ്ങളിലായി അദ്ദേഹം എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.
THP Chentharassery / T H P Chentharasseri
പേജ് 68 വില രൂ65
₹65.00 -
ഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ – ടി എച്ച് പി ചെന്താരശ്ശേരി
₹65.00 Add to cartഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ – ടി എച്ച് പി ചെന്താരശ്ശേരി
ഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ
ടി എച്ച് പി ചെന്താരശ്ശേരി
മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട മണ്ണിൻറെ മക്കളുടെ അധ:സ്ഥിതാവസ്ഥയ്ക്കു കാരണമായ യഥാർഥ സംഭവങ്ങളെ മറച്ചു വച്ചു കൊണ്ട് സൃഷ്ടിക്കപ്പെട്ട ചരിത്രത്തിലെ ചതിക്കുഴികളെ യുക്തിയുക്തം അനാവരണം ചെയ്യുകയാണ് ടി എച്ച് പി ചെന്താരശ്ശേരി.
THP Chentharassery / T H P Chentharasseri
പേജ് 68 വില രൂ65
₹65.00 -
കേരള ചരിത്രധാര – ടി എച്ച് പി ചെന്താരശ്ശേരി
₹140.00 Add to cartകേരള ചരിത്രധാര – ടി എച്ച് പി ചെന്താരശ്ശേരി
കേരള ചരിത്രധാര
ടി എച്ച് പി ചെന്താരശ്ശേരി
‘കേരള ചരിത്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ദൗർഭാഗ്യകരമായിട്ടുള്ളത് ജാതി ചിന്തയ്ക്ക് അടിമപ്പെടാത്ത ചരിത്രകാരന്മാർ വിരളമാണെന്നുള്ളതാണ്. ചരിത്രമെഴുതുന്ന ആളിന്റെ ജാതിമേന്മ പൊക്കിപ്പിടിക്കാൻ സത്യത്തിന്റെ പാതവിട്ട് നമ്മുടെ പൂർവ ചരിത്രകാരന്മാരിൽ പലരും സഞ്ചരിച്ചിട്ടുണ്ട് ‘ – ടി എച്ച് പി ചെന്താരശ്ശേരി
സത്യവും അർഥസത്യങ്ങളും മിത്തും കൂടിക്കലർന്ന ഇതുവരെ എഴുതപ്പെട്ട കേരളചരിത്രത്തെ അന്വേഷണാത്മക പഠനത്തിന്റെയും രേഖകളുടെയും വസ്തുനിഷ്ഠ കണ്ടെത്തലിന്റെയും അടിസ്ഥാനത്തി്ൽ തിരുത്തിയെഴുതുന്ന ഇത്തരത്തിൽ ആദ്യത്തെ കൃതി.
T H P Chentharasseri / THP Chentharassery
പേജ് 148 വില രൂ140
₹140.00 -
ചേരനാട്ടു ചരിത്ര ശകലങ്ങൾ – ടി എച്ച് പി ചെന്താരശ്ശേരി
₹50.00 Add to cartചേരനാട്ടു ചരിത്ര ശകലങ്ങൾ – ടി എച്ച് പി ചെന്താരശ്ശേരി
ചേരനാട്ടു ചരിത്ര ശകലങ്ങൾ
ടി എച്ച് പി ചെന്താരശ്ശേരി
മണ്ണിന്റെ നേരവകാശകളായിരുന്ന ആദി ദ്രാവിഡരുടെ ഇതുവരെ എഴുതപ്പെടാത്തത ചരിത്രം.
പിൽക്കാലത്തുണ്ടായ മിത്തുകളെയും സാഹിത്യകൃതികളെയും വീരഗാഥകളെയും അധികരിച്ച് അതിലെ ചരിത്രാംശങ്ങൾ കണ്ടെത്തി വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരൻ. കീഴാളരുടെ ചോരവീണ ഏടുകൾ ഇതൾ വിരിയുന്ന ഓരോ അധ്യായവും കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ്.
THP Chentharasseri / T H P Chentharassery
പേജ് 52 വില രൂ50
₹50.00 -
കേരള ചരിത്രം – സത്യവും മിഥ്യയും – ടി.എച്ച്.പി. ചെന്താരശ്ശേരി
₹80.00 Add to cartകേരള ചരിത്രം – സത്യവും മിഥ്യയും – ടി.എച്ച്.പി. ചെന്താരശ്ശേരി
കേരള ചരിത്രം – സത്യവും മിഥ്യയും
ടി.എച്ച്.പി. ചെന്താരശ്ശേരി
കേരളചരിത്രത്തിന്റെ യാഥാർഥ്യത്തിലേക്ക് വിരൽചൂണ്ടുന്ന ഗ്രന്ഥം. കേരള ചരിത്ര രചന നടത്തിയവരെല്ലാം ഒരു പുനർവിചിന്തനത്തിനു തയ്യാർ എടുക്കേണ്ടതായി വരുന്നില്ലേ എന്ന ശരിയുടെ അതിർത്തിക്കുള്ളിൽ നിന്നുകൊണ്ട് ടി എച്ച് പി ചെന്താരശ്ശേരി ചോദിക്കുന്നു.
T H P Chentharasseri / Chentharassery
പേജ് 86 വില രൂ80
₹80.00 -
അയ്യങ്കാളി – ടി എച്ച് പി ചെന്താരശ്ശേരി
₹160.00 Add to cartഅയ്യങ്കാളി – ടി എച്ച് പി ചെന്താരശ്ശേരി
അയ്യങ്കാളി
ടി.എച്ച്.പി. ചെന്താരശ്ശേരി
അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക പരിവർത്തന ചരിത്രത്തിലെ ഒരു വീരേതിഹാസമാണ്. ചരിത്രം സൃഷ്ടിച്ചുകൊണ്ട് കേരളചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്ന ആ യുഗപുരുഷൻ വിധിയോട് പൊരുതി ജയിച്ച വിപ്ലവകാരിയായിരുന്നു. അനീതിക്കെതിരായി മനുഷ്യാവകാശങ്ങൾക്കുവേണ്ടി അടരാടാൻ സ്വന്തം ജനതയെ സാധുജനപരിപാലന സംഘത്തിൽ അണിനിരത്തിയ ആ മഹാനെ പറ്റിയുള്ള ബൃഹത്തായ ഒരു ജീവചരിത്ര ഗ്രന്ഥമാണിത്.
Chentharassery / T H P Chentharasseri
പേജ് 182 വില രൂ160
₹160.00 -
കേരളചരിത്രത്തിന് ഒരു മുഖവുര – ടി എച്ച് പി ചെന്താരശ്ശേരി
₹70.00 Add to cartകേരളചരിത്രത്തിന് ഒരു മുഖവുര – ടി എച്ച് പി ചെന്താരശ്ശേരി
കേരളചരിത്രത്തിന് ഒരു മുഖവുര
വസ്തുതകൾ നിരത്തിയാൽ ചരിത്രം ചരിത്രമാവണമെന്നില്ല. യുക്തിയുടെ ഉരകല്ലിൽ മൂർച്ചകൂട്ടിയ വസ്തുനിഷ്ഠ ചരിത്രത്തിന്റെ രചനാനിർവ്വഹണം ചരിത്രത്തോടുള്ള നീതികൂടിയാണ്. അത്തരത്തിൽ നീതിപൂർവ്വകമായ രചനാരീതി അവലംബിക്കുന്ന ചെന്താരശ്ശേരിയുടെ തികച്ചും വ്യത്യസ്തമായ ചരിത്രരചന, വ്യവസ്ഥാപിത ചരിത്രകാരന്മാർ തിരസ്കൃതമാക്കിയ ചരിത്രത്തിന്റെ വീണ്ടെടുക്കൽ കൂടിയാണ് ഈ പുസ്തകം.ML / Malayalam / THP Chentharasseri / Kerala History₹70.00 -
ചാതുർവർണ്യവും അംബേദ്ക്കറിസവും – ടി എച്ച് പി ചെന്താരശ്ശേരി
₹60.00 Add to cartചാതുർവർണ്യവും അംബേദ്ക്കറിസവും – ടി എച്ച് പി ചെന്താരശ്ശേരി
ചാതുർവർണ്യവും അംബേദ്ക്കറിസവും
ഇന്ത്യൻ ജനതയിലെ അഞ്ചാംവർണമായി കരുതപ്പെട്ടവർ താണവരെന്നും ചാതുർവർണ്യക്കാർ ഉയർന്നവരെന്നും ഇന്ത്യൻ ചരിത്രകാരന്മാർ ചിത്രീകരിച്ചതിൽ യാതൊര അടിസ്ഥാനവുമില്ലെന്നു മാത്രവുമല്ല, അതു ചരിത്രവിരുദ്ധവുമാണ്. മഹത്തായ ഒരു നാഗരികതയുടെയും സംസ്ക്കാരത്തിന്റെയും ഉടമകളും മഹത്തായ തത്വചിന്തയിലടിയുറച്ചിരുന്ന ബുദ്ധമതത്തിന്റെ അനുയായികളായിരുന്നു ആദിമ ഇന്ത്യൻ ജനത (ഇൻഡിജനുസ് ഇന്ത്യൻസ്) എങ്ങനെയാണ് താണവർഗമാകുന്നത്?
ML / Malayalam / Indian History / ടി എച്ച് പി ചെന്താരശ്ശേരി / T H P Chentharasseri / Ambedkar
₹60.00 -
അയ്യങ്കാളി – അധഃസ്ഥിതരുടെ പടത്തലവൻ : ടി എച്ച് പി ചെന്താരശ്ശേരി
₹65.00 Add to cartഅയ്യങ്കാളി – അധഃസ്ഥിതരുടെ പടത്തലവൻ : ടി എച്ച് പി ചെന്താരശ്ശേരി
അയ്യങ്കാളി – അധഃസ്ഥിതരുടെ പടത്തലവൻ
ടി എച്ച് പി ചെന്താരശ്ശേരി
അക്ഷരാർഥത്തിൽ അയ്യങ്കാളി അധഃസ്ഥിതരെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുകയും സംഘടനകൊണ്ട് ശക്തരാക്കുകയും ചെയ്തു. പുണ്യാഹത്തിന്റെ രൂപത്തിലും ജാതി സംഘടനകളുടെ രൂപത്തിലും പഴമകളെ ഇന്നു പൊതു സമൂഹധാരയിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ അയ്യങ്കാളിയുടെ ജീവിതപോരാട്ടങ്ങൾക്കു പ്രസക്തിയേറുന്നു.
ML / Malayalam / Indian History / ടി എച്ച് പി ചെന്താരശ്ശേരി / T H P Chentharasseri / Ayyankali
പേജ് 66 വില രൂ65
₹65.00 -
ആദി ഇന്ത്യരുടെ ചരിത്രം – ടി എച്ച് പി ചെന്താരശ്ശേരി
₹75.00 Add to cartആദി ഇന്ത്യരുടെ ചരിത്രം – ടി എച്ച് പി ചെന്താരശ്ശേരി
ആദി ഇന്ത്യരുടെ ചരിത്രം
ഇന്ത്യയുടെ പ്രാചീന ചരിത്രത്തെ സംബന്ധിച്ചിടത്തോളം നമുക്ക് ലഭ്യമായിട്ടുള്ള രചനകളിൽ ആധികാരികം എന്നു കരുതാവുന്ന പലതിലും ഉൾക്കൊള്ളിച്ചിട്ടുള്ള വസ്തുതകൾ അടിസ്ഥാനപരമായി സത്യവിരുദ്ധവും അവിശ്വസനീയങ്ങളുമാണ്. ഇന്ത്യാക്കാരെ ഭിന്നിപ്പിക്കാനും സ്വാർഥ താല്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള ഗൂഢ ലക്ഷ്യത്തോടെ പാശ്ചാത്യർ രചിച്ചിട്ടുള്ള ചരിത്രത്തെ നമ്മുടെ ചരിത്രപണ്ഡിതന്മാർ പ്രധാനമായും അവലംബിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യയ്ക്ക് എക്കാലത്തും മാരകമായി തീർന്നിട്ടുള്ള ജാതിവ്യവസ്ഥയുടെ രൂക്ഷത അവഗണിക്കാതെ ഇന്ത്യയുടെ പ്രാചീന ചരിത്രം പുനർ രചനയ്ക്ക് വിധേയമാക്കണമെന്ന് ചെന്താരശ്ശേരിക്ക് അഭപ്രായമുണ്ട്. അതിലേക്കായി ചില പുതിയ വസ്തുതകൾ ഈ ഗ്രന്ഥത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നു.
ML / Malayalam / ടി എച്ച് പി ചെന്താരശ്ശേരി / Chenthrassery
₹75.00 -
കേരളചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യൻകാളി – ടി എച്ച് പി ചെന്താരശ്ശേരി
₹110.00 Add to cartകേരളചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യൻകാളി – ടി എച്ച് പി ചെന്താരശ്ശേരി
കേരളചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യൻകാളി
ചെന്താരശ്ശേരി
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച മഹാനാണ് അയ്യൻകാളി. ചാതുർവണ്യവ്യവസ്ഥിതിയുടെ ഭാഗമായി ജാതി ഹിന്ദുക്കളാൽ അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിന് പോരാടിയ അയ്യൻകാളി കേരളത്തിലെ അധഃസ്ഥിതരുടെ മാത്രമല്ല, സമൂഹത്തിന്റെ മുഴുവൻ മാർഗദർശിയാണ്. അയ്യൻകാൡയുടെ പോരാട്ടങ്ങൾ കേരളചരിത്രത്തിന്റെ ഗതിതന്നെ മാറ്റിമറിക്കുകയായിരുന്നു. പ്രശസ്ഥ ചരിത്രകാരൻ ചെന്താരശ്ശേരി എഴുതിയ ആധികാരികവും ശ്രദ്ധേയവുമായ ജീവചരിത്രം.
Ayyankali Ayankali / Chentharasery / Chentharassery Chentharasserri
പേജ് 116 വില രൂ110
₹110.00 -
ഡോ. അംബേദ്ക്കർ – തത്വചിന്തകളും പ്രവർത്തനങ്ങളും : ടി എച്ച് പി ചെന്താരശ്ശേരി
₹120.00 Add to cartഡോ. അംബേദ്ക്കർ – തത്വചിന്തകളും പ്രവർത്തനങ്ങളും : ടി എച്ച് പി ചെന്താരശ്ശേരി
ഡോ. അംബേദ്ക്കർ – തത്വചിന്തകളും പ്രവർത്തനങ്ങളും
ഭരണഘടന ദുരുപയോഗപ്പെടുത്തുന്നു എന്നു കണ്ടാൽ അതിനു തീകൊളുത്തുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും.
ഡോ. ബിആർ അംബേദ്ക്കർ
₹120.00