വി ടി ഭട്ടതിരിപ്പട് – വിലാപങ്ങളുടെ കാമുകൻ
₹200.00
വി ടി ഭട്ടതിരിപ്പട് – വിലാപങ്ങളുടെ കാമുകൻ
ബേക്കർ മേത്തല
കേരള സാമൂഹിക വിപ്ലവ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് വി ടി ഭട്ടതിരിപ്പാട്. യുക്തിബോധത്തിൻറെയും യുക്തിവാദത്തിൻറെയും തീക്ഷ്ണമായ സങ്കലനം വി ടി യുടെ സേവന ചരിത്രത്തിലുടനീളം കാണാം. പി.ടിയുടെ വിപ്ളവ ജീവിതത്തെ ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകം.
പേജ് 202 വില രൂ200
Related products
-
കേരളത്തിലെ അവർണ രാജാക്കന്മാർ – ഡി. ദയാനന്ദൻ
Rated 2.67 out of 5₹150.00 Add to cart Buy nowകേരളത്തിലെ അവർണ രാജാക്കന്മാർ – ഡി. ദയാനന്ദൻ
കേരളത്തിലെ അവർണ രാജാക്കന്മാർ
ഡി ദയാനന്ദൻ
കേരളത്തിലെ പറയ, പുലയ, നാടാർ, ഈഴവ രാജാക്കന്മാരുടെ ചരിത്രം
കേരളത്തിലെ അവർണരുടെ ഭരണകാലത്തെ അടയാളപ്പെടുത്തുന്ന പുസ്തകം. സവർണാധിപത്യത്തിന്റെ കടന്നാക്രമണത്തിൽ കടപുഴകിയ ആ രാജവംശങ്ങളെ കണ്ടെത്തുന്ന അപൂർവകൃതി. കേരളത്തിൽ പലകാലങ്ങളിൽ നാടുഭരിച്ച പുലയ, പറയ, നാടാർ, ഈഴവ രാജാക്കന്മാരുടെ ജീവിതവും ഭരണവും ആ കാലത്തിന്റെ ചരിത്രവും ഈ കൃതി തുറന്നുകാട്ടുന്നു.
ആര്യന്മാരുടെ വരവോടെയാണ് ചാതുർവർണ്യത്തിന്റെ നീരാളിപ്പിടിത്തം മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റിയത്. ആര്യമേധാവിത്ത നയോപായങ്ങൾ കൊണ്ട് ഇവിടത്തെ നാടുവാഴികളെ ക്ഷത്രിയരാക്കി ഉയർത്തി ഹിന്ദുമതം പ്രചരിപ്പിച്ചു. ക്രമേണ ഈ മണ്ണിൽ പിറന്നുവീണ മണ്ണിന്റെ മക്കൾക്ക് അവശതകളുടെ പടുകുഴിയിൽ വീഴേണ്ടി വന്നു.
രാജാവ് എന്നു പറയുമ്പോൾ ക്ഷത്രിയനെന്ന ചിന്തയാണ് സാധാരണ ജനഹൃദയങ്ങളിൽ ഓടിയെത്തുന്നത്. അതുകൊണ്ട് ആദ്യമേ പറയട്ടെ ക്ഷത്രിയ രാജാക്കന്മാർ ആര്യന്മാരുടെ സൃഷ്ടിയാണ്. ക്ഷത്രിയമല്ലാത്ത ധാരാളം രാജാക്കന്മാർ ഇന്ത്യിൽ ഉണ്ടായിട്ടുണ്ട്. മനുസ്മൃതിപോലും അതു ശരി വെയ്ക്കുന്നു. എന്നു മാത്രമല്ല ക്ഷത്രിയ രാജാവിന്റെയും ക്ഷത്രിയനല്ലാത്ത രാജാവിന്റെയും ചുമതലകൾ എന്തൊക്കെയാണെന്ന് വിവരിക്കുകയും ചെയ്യുന്നു. അത്തരത്തിൽ പെട്ട ക്ഷത്രിയരല്ലാത്ത രാജാക്കന്മാരുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ.Avarna Rajakkanmar / Dalith / Paraya / Pulaya / Ezhava / Ay Kings Kings of Kerala
പേജ് 122 വില രൂ150
Categories: Malayalam Books, ചരിത്രം, പഠനം Tag: ezhava₹150.00 -
ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം – സ്വാമി ധർമതീർഥ മഹാരാജ്
Rated 4.50 out of 5₹220.00 Add to cart Buy nowഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം – സ്വാമി ധർമതീർഥ മഹാരാജ്
ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം
സ്വാമി ധർമതീർഥ മഹാരാജ്
ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ബ്രാഹ്മണ-ഹൈന്ദവ ദുഷ്പ്രഭുത്വത്തെ തുറന്നുകാട്ടുന്ന പുസ്തകം.
സ്വാമി ധർമതീർഥ മഹാരാജ് എഴുതിയ 1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇമ്പേരിയലിസം എന്ന വിവാദ ഗ്രന്ഥത്തിന്റെ പരിഭാഷ.
1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇംപീരിയലിസം എന്ന വിവാദ പുസ്തകത്തിന്റെ മലയാള രൂപം. ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ജാതിവ്യവസ്ഥയെ തുറന്നു കാട്ടുന്ന ഉജ്വല പുസ്തകം. ശ്രീനാരായണഗുരുവിന് നിരവധി ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ഗുരുവിന്റെ വീക്ഷണങ്ങളെ കാലോചിതമായി, ശാസ്ത്രീയമായി സമീപിക്കുകയും സമൂഹത്തെ പ്രവർത്തിപ്പിക്കുന്നതിൽ അതിനെ ഉപയുക്തമാക്കുകയും ചെയ്ത അപൂർവ ശിഷ്യന്മാരിൽ ഒരാളാണ് ഈ വിവാദഗ്രന്ഥം രചിച്ച സ്വാമി ധർമതീർഥ മഹാരാജ്. ഈ പുസ്തത്തിന്റെ ഒന്നാം പതിപ്പ് 1941ൽ ലാഹോറിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്.
Hindu Dushprabhutwa Charithram / Dushprabhutva Charithram / Swami Dharmatheertha Maharaj
പേജ് 244 വില രൂ220
Categories: Malayalam Books, ചരിത്രം, നാസ്തികം, ബെസ്റ്റ് സെല്ലർ, രാഷ്ട്രീയം, സ്വതന്ത്രചിന്ത₹220.00 -
ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല – പെരിയാർ
Rated 4.33 out of 5₹95.00 Add to cart Buy nowഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല – പെരിയാർ
ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല
പെരിയാർ
രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളോടെ ഇന്ത്യൻ സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ചങ്ങലയാണ് ഹിന്ദുമതം. ആത്മാഭിമാനം നഷ്ടമായ മുഴുവൻ ദ്രാവിഡ മനസ്സുകളിലും തണുത്തുറഞ്ഞ മതാന്ധശീതത്തിന് നേരിന്റെ നെരിപ്പു നൽകുകയാണ് വേണ്ടത്. ദ്രാവിഡ ജനത ഹിന്ദുക്കളല്ലെന്ന സത്യം പെരിയാർ രാമസ്വാമി തുറന്നടിക്കുന്നു.
Periyar Ramasami / EVR / Dravida Movement
Categories: Malayalam Books, Periyar: Books, നാസ്തികം, പെരിയാർ: പുസ്തകങ്ങൾ, സ്വതന്ത്രചിന്ത Tags: periyar, പെരിയാർ₹95.00 -
ഇന്ത്യൻ നിരീശ്വരവാദം – ദേബി പ്രസാദ് ചതോപാധ്യായ
Rated 5.00 out of 5₹350.00 Add to cart Buy nowഇന്ത്യൻ നിരീശ്വരവാദം – ദേബി പ്രസാദ് ചതോപാധ്യായ
ഇന്ത്യൻ നിരീശ്വരവാദം
ദേബി പ്രസാദ് ചതോപാധ്യായ
തന്റെ ശിഷ്യന്മാർ ഈശ്വരനെപ്പറ്റിചർച്ച ചെയ്യുന്നത് പ്രയോജനരഹിതമെന്ന് ബുദ്ധൻ കരുതിയെങ്കിൽ അതിന്റെ അർഥം അദ്ദേഹത്തിന് വ്യക്തിപരമായി ഈശ്വരന്റെ അഭാവം ബോധ്യപ്പെട്ടിരുന്നു എന്നതു മാത്രമാകും. ഈശ്വരനിൽ വിശ്വസിക്കുക എന്നിട്ടും അദ്ദേഹത്തിന് മനുഷ്യന്റെ ഭാഗധേയത്തിന്റെ പ്രശ്നത്തോട് യാതൊരു ബന്ധവുമില്ല എന്ന് സങ്കൽപ്പിക്കുക – ഇത് അസാധ്യമാണെന്ന് സ്പഷ്ടമാണല്ലോ.
ഇന്ത്യയിലെ എക്കാലത്തെയും മികച്ച മാർക്സിയൻ ദാർശികൻ ദേബി പ്രസാദ് ചതോപാധ്യയുടെ ഉജ്വല സൃഷ്ടി. സോഷ്യലിസത്തിനുവേണ്ടിയുള്ള സമരം ഭാരതീയ ദാർശനിക പൈതൃകത്തിനായുള്ള സമരവുമായി ബന്ധപ്പെട്ടിരിക്കുന്ന എന്ന ബോധത്താൽ എഴുതപ്പെട്ട ഗ്രന്ഥം. ഇന്ത്യൻ ദാർശനികത്തിലെ തമസ്ക്കരിക്കപ്പെട്ട പ്രവണതകളെ കണ്ടെത്തുകയും അവയെ സ്ഥാനപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ കൃതി.
പരിഭാഷ – പി ആർ വർമ
Indian Nireswaravadam / Nireesvaravadam / Debipresad Chadopadhyaya
പേജ് 312 വില രൂ350
₹350.00
Reviews
There are no reviews yet.