Malayalam Books

Showing 697–720 of 765 results

Show Grid/List of >5/50/All>>
  • Perumal Murukan, Maunathinte Prathirodham പെരുമാൾ മുരുകൻ - മൗനത്തിന്റെ പ്രതിരോധം

    പെരുമാൾ മുരുകൻ – മൗനത്തിന്റെ പ്രതിരോധം

    140.00
    Add to cart Buy now

    പെരുമാൾ മുരുകൻ – മൗനത്തിന്റെ പ്രതിരോധം

    പെരുമാൾ മുരുകൻ –
    മൗനത്തിന്റെ പ്രതിരോധം

    എഴുത്ത് എന്റെ ജീവനാണ് എന്നു പറഞ്ഞ ഒരാൾ നമ്മുടെ അയൽപക്കത്ത് എഴുത്തു നിർത്താൻ നിർബന്ധിതനായിത്തീരുമ്പോൾ അതും ‘സംസ്‌ക്കാരത്തിന്റെ’ പേരിലാണെന്നു വരുമ്പോൾ ജീവനോട് അടക്കം ചെയ്യുക എന്ന രൂപകത്തിന്റെ ധ്വനിശേഷി പ്രായോഗികമാവുകയാണ്. ഒരാളെ ഒറ്റയ്ക്കും ഒരു സമൂഹത്തെ അപ്പാടെയും ഭയപ്പെടുത്തിക്കൊണ്ട് ഇനിയും നമ്മുടെ നാട്ടിൽ ജീവനോടെയുള്ള സംസ്‌ക്കരണങ്ങൾ നടപ്പിലാക്കപ്പെട്ടേക്കുമെന്ന് പെരുമാൾ മുരുകന്റെ കഥ നമുക്ക് പറഞ്ഞുതരുന്നു. ആനന്ദ്, സക്കറിയ, എം പി വീരേന്ദ്രകുമാർ, ടി ടി ശ്രീകുമാർ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവരുടെ ഗൗരവതമ പ്രതിഷേധങ്ങൾ.

    എഡിറ്റർ – ശിവകുമാർ ആർ പി

    ML / Malayalam / Anand / Zakaria / M P Veerendra Kumar / Kureepuzha Sreekumar / Perumal Murugan / Murukan

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    140.00
  • Feminism - Osho

    Feminism – Osho

    130.00
    Read more

    Feminism – Osho

    ഫെമിനിസം

    ഓഷോ

    പുരുഷന്റെ ലൈഗികാവയവങ്ങൾ പുറത്തേക്കാണ്. സ്ത്രീയുടേത് ഉള്ളിലേക്കും. അതാണ് ഏക വ്യത്യാസം. നിങ്ങളുടെ കുപ്പായക്കീശ പിടിച്ചു പുറത്തേക്കിടുക. കീശ ആണായി മാറിയിരിക്കുന്നു. അതിന്റെ യഥാർഥ സ്ഥിതിയിലേക്കു മാറ്റുക. അത് പെണ്ണാകുന്നു. ഇതാണോ വ്യത്യാസമെന്ന് നിങ്ങൾ പറയുന്നത്. ആർക്കാണ് പുരുഷനാകേണ്ടത്? സ്ത്രീപുരുഷോർജ്ജങ്ങളുടെ സംയോഗത്തിൽ നിന്നാണ് നിങ്ങൾ പിറന്നത്. സ്ത്രീ സമത്വവാദത്തെക്കുറിച്ച് ഒരു മഹാഗുരുവിന്റെ നവദർശനങ്ങൾ

    പരിഭാഷ – നോബിൾ

    ML / Malayalam / Bhagavan  Osho Rajaneesh / Translation / Gender Equality

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    130.00
  • Indian Samskarathinte Rupikaranathe Kurichulla Padanangal - Mythum Yatharthyavum

    Indian Samskarathinte Rupikaranathe Kurichulla Padanangal – Mythum Yatharthyavum

    195.00
    Read more

    Indian Samskarathinte Rupikaranathe Kurichulla Padanangal – Mythum Yatharthyavum

    ഇന്ത്യൻ സംസ്‌ക്കാരത്തിന്റെ രൂപീകരണത്തെക്കുറിച്ചുള്ള പഠനങ്ങൾ – മിത്തും യാഥാർഥ്യവും

    ഡി ഡി കൊസാംബി

    വിശ്വവിഖ്യാതനായ ഇന്ത്യയുടെ ചരിത്രകാരൻ. പ്രതിഭാശാലിയായ അദ്ദേഹമാണ് ഇന്ത്യൻ ചരിത്രരചനയ്ക്ക് വ്യക്തമായ ദിശാബോധം നൽകിയത്. അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകളിൽ പെടുത്താവുന്ന ഗ്രന്ഥം മലയാളത്തിൽ. ആദർശവത്ക്കരണം കൊണ്ട് നമ്മുടെ സാസ്‌ക്കാരിക ചരിത്രമാകെ നാൾക്കുനാൾ നിഗൂഢമാക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് ഈ കൃതി അപൂതപൂർവമായ പ്രസക്തി നേടുന്നു.

    പരിഭാഷ – ഭാസുരേന്ദ്ര ബാബു

    ML / Malayalam / Indian History / D D Kosambi / Translation

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    Category:
    195.00
  • Modiyum Gandhiyum - Irulum Velichavum മോഡിയും ഗാന്ധിയും ഇരുളും വെളിച്ചവും

    മോഡിയും ഗാന്ധിയും ഇരുളും വെളിച്ചവും

    55.00
    Add to cart Buy now

    മോഡിയും ഗാന്ധിയും ഇരുളും വെളിച്ചവും

    മോഡിയും ഗാന്ധിയും
    ഇരുളും വെളിച്ചവും

    ഗുജറാത്തിലെ വംശഹത്യയുടെ ചോരച്ചരിത്രത്തെ മായ്ച്ചുകളയാനാണ് നരേന്ദ്ര മോഡി വികസനത്തിന്റെ അപ്പോസ്തലനായി ചമയുന്നത്. അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് ഒരു ജനതയെ തുടച്ചുനീക്കിയ ഹിറ്റ്‌ലർ തന്ത്രം ഇന്ത്യയിൽ പ്രയോഗിച്ച നരേന്ദ്ര മോഡിയെ തുറന്നു കാട്ടുന്ന ലേഖനങ്ങളുടെ സമാഹാരം.

    ML / Malayalam / ബിനോയ് വിശ്വം / Binoy Viswam  / Politics

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    55.00
  • Sphotana Bhikarathayude Sanghaparivar Parampara സ്‌ഫോടനഭീകരതയുടെ സംഘപരിവാർ പരമ്പര

    സ്‌ഫോടനഭീകരതയുടെ സംഘപരിവാർ പരമ്പര – സദ്‌റുദ്ദീൻ വാഴക്കാട്

    95.00
    Add to cart Buy now

    സ്‌ഫോടനഭീകരതയുടെ സംഘപരിവാർ പരമ്പര – സദ്‌റുദ്ദീൻ വാഴക്കാട്

    സ്‌ഫോടനഭീകരതയുടെ സംഘപരിവാർ പരമ്പര

    ഇന്ത്യയിലെ ഹിന്ദുത്വഭീകരന്മാർ നടത്തിയ സ്‌ഫോടനപരമ്പരയാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. വർഗീയ ഫാസിസം ഇന്ത്യൻ മതനരപേക്ഷതയെയും ജനാധിപത്യത്തെയും വേട്ടയാടുന്നതിന്റെ പൈശാചിക ദൃശ്യം വസ്തുതകളുടെ വെളിച്ചത്തിൽ വിശദീകരിക്കുകയാണ് ഗ്രന്ഥകാരൻ. ഹിന്ദുത്വവുമായി രഹസ്യബാന്ധവം നടത്തുന്നവരെ ഈ ഗ്രന്ഥം പ്രകോപിപ്പിക്കും.

    ML / Malayalam /സദ്‌റുദ്ദീൻ വാഴക്കാട് / Sadruddeen Vazhakkad / RSS / Hindutva

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    95.00
  • Charithram, Samuham, Samskaram ചരിത്രം, സമൂഹം, സംസ്‌ക്കാരം

    ചരിത്രം, സമൂഹം, സംസ്‌ക്കാരം – സീതാറാം യച്ചൂരി

    120.00
    Add to cart Buy now

    ചരിത്രം, സമൂഹം, സംസ്‌ക്കാരം – സീതാറാം യച്ചൂരി

    ചരിത്രം, സമൂഹം, സംസ്‌ക്കാരം

    തെരഞ്ഞെടുത്ത ലേഖനങ്ങൾ.  ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തെ അതിന്റെ സൂക്ഷ്മവും സവിശേഷവുമായ ആസ്പദങ്ങളിൽ നിന്ന് സമഗ്രമായി അപഗ്രഥിക്കാൻ ശ്രമിക്കുന്ന പഠനങ്ങളാണ് സീതാറാം യച്ചൂരിയുടെ ഈ ഗ്രന്ഥം. വിപ്ലവകരമായ സിദ്ധാന്തമല്ലാതെ വിപ്ലവ പ്രയോഗമുണ്ടാകില്ലെന്ന ലെനിന്റെ സുചിന്തിതമായ ആശയത്തെ സാധൂകരിക്കുന്ന സൈദ്ധാന്തിക വിശകലനങ്ങളുടെ ബഹുലതകൊണ്ട് ശ്രദ്ധേയമായ കൃതി.

    പരിഭാഷ – കെ എ വേണുഗോപാലൻ

    ML / Malayalam / Sitaram Yachuri

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    120.00
  • Venicele Maranam വെനീസിലെ മരണം

    വെനീസിലെ മരണം – തോമസ് മൻ

    100.00
    Add to cart Buy now

    വെനീസിലെ മരണം – തോമസ് മൻ

    വെനീസിലെ മരണം

    തോമസ് മൻ

    വിശ്വസാഹിത്യത്തിലെ ഏറ്റവും വലിയ പത്തുകഥകൾ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ അതിലൊന്ന് തോമസ് മന്നിന്റെ വെനീസിലെ മരണം ആയിരിക്കും. – പ്രൊഫ എം കൃഷ്ണൻ നായർ

    പരിഭാഷ – പ്രൊഫ കെ ജയരാജൻ

    ML / Malayalam / Malayalam Translation / Thomas Mann

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    100.00
  • Thelangana Samaram Samkshiptha Rupam തെലങ്കാന സമരം സംക്ഷിപ്തരൂപം

    തെലങ്കാന സമരം സംക്ഷിപ്തരൂപം – പി സുന്ദരയ്യ

    85.00
    Add to cart Buy now

    തെലങ്കാന സമരം സംക്ഷിപ്തരൂപം – പി സുന്ദരയ്യ

    തെലങ്കാന സമരം
    സംക്ഷിപ്തരൂപം

    തെലങ്കാനയിലെ കർഷകസമരത്തിന്റെ ചരിത്രം. ജന്മിത്വത്തിനും മുതലാളിത്തത്തിനുമെതിരെ സായുധ വിപ്ലവത്തിന്റെ നഖചിത്രം. വിപ്ലവനായകന്റെ സ്വന്തം വാക്കുകളിൽ വായിക്കുക.

    ML / Malayalam / പി സുന്ദരയ്യ / P Sundaraih

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    85.00
  • Charithram Oru Samarayudham ചരിത്രം ഒരു സമരായുധം

    ചരിത്രം ഒരു സമരായുധം – അനിൽകുമാർ എ വി

    120.00
    Add to cart Buy now

    ചരിത്രം ഒരു സമരായുധം – അനിൽകുമാർ എ വി

    ചരിത്രം ഒരു സമരായുധം

    ചരിത്രത്തെ തിരിച്ചുപിടിക്കുമ്പോഴാണ് ഓർമ ഒരു രാഷ്ട്രീയ സാംസ്‌ക്കാരിക പ്രയോഗമാകുന്നത്. അത്തരമൊരനുഭവമാണ് ഈ കൃതി തുറന്നുവയ്ക്കുന്നത്. മറവികൾക്കെതിരെ സാസ്‌ക്കാരിക കലാപത്തിന് ഊർജം പകരുന്ന ഗ്രന്ഥം. ഒരു ഇടതുപക്ഷ മാധ്യമപ്രവർത്തകന്റെ ധീരമായ സാംസ്‌ക്കാരിക ഇടപെടലുകൾ.

    ML / Malayalam / അനിൽകുമാർ എ വി / Anilkumar A V

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    120.00
  • Vargeeya Rashtreeyam വർഗീയ രാഷ്ട്രീയം

    വർഗീയ രാഷ്ട്രീയം – രാം പുനിയാനി

    70.00
    Add to cart Buy now

    വർഗീയ രാഷ്ട്രീയം – രാം പുനിയാനി

    വർഗീയ രാഷ്ട്രീയം

    ഹിന്ദുത്വ ഫാസിസം മതന്യൂനപക്ഷവിഭാഗങ്ങൾ, ദളിതർ, ഗോത്രജനങ്ങൾ, തുടങ്ങിയവരുടെ മേൽ അഴിച്ചുവിടുന്ന നഗ്നമായ കടന്നാക്രമണങ്ങളെയും അധിനിവേശ പ്രത്യയശാസ്ത്രത്തെയും തുറന്നു കാണിക്കുന്ന അന്വേഷണങ്ങളും മുസ്ലീം വർഗീയത മതവിശ്വാസികൾക്കും മതനിരപേക്ഷതയ്ക്കും എങ്ങനെ അപകടകരമായി പരിണമിക്കുന്നുവെന്നുമുള്ള പഠനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഇന്ത്യൻ ജീവിതത്തിൽ വർഗീയത അതിന്റെ തീക്ഷ്ണ ഘട്ടത്തിലെത്തുന്ന ഈ കാലത്ത് ഈ ഗ്രന്ഥം ഏറെ പ്രസക്തമാണ്. പരിഭാഷ – പി പി സത്യൻ

    ML / Malayalam / രാം പുനിയാനി / Ram Puniyani

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    70.00
  • Vallatholinte Deshasheha Kavithakal വള്ളത്തോളിന്റെ ദേശസ്‌നേഹ കവിതകൾ

    വള്ളത്തോളിന്റെ ദേശസ്‌നേഹ കവിതകൾ

    100.00
    Add to cart Buy now

    വള്ളത്തോളിന്റെ ദേശസ്‌നേഹ കവിതകൾ

    വള്ളത്തോളിന്റെ ദേശസ്‌നേഹ കവിതകൾ

    സമരോജ്വലതയും ദേശസ്‌നേഹവും തുളുമ്പുന്ന തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം. സ്വരാജ്യ സ്‌നേഹത്തിന്റെ ചോരത്തിളപ്പായിരുന്നു വള്ളത്തോൾ കവിതകൾ. എരിഞ്ഞു കത്തിയ സ്വാതന്ത്ര്യ സമരപോരാട്ടത്തിലേക്ക് പകർന്ന വിപ്ലവാവേശം ഒരു ജനതയുടെ വികാരമായി വളർന്നു. ഇന്നും അഭിമാനത്തിന്റെ ഉജ്വല പ്രകാശമായി ആ കവിതകൾ നിലകൊള്ളുന്നു.

    സമാഹരണം – ഡോ എം ആർ തമ്പാൻ

    ML / Malayalam

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    100.00
  • Daivathinte Manassu ദൈവത്തിന്റെ മനസ്സ്

    ദൈവത്തിന്റെ മനസ്സ്

    180.00
    Add to cart Buy now

    ദൈവത്തിന്റെ മനസ്സ്

    ദൈവത്തിന്റെ മനസ്സ്

     

    പ്രപഞ്ചം, ജീവൻ – അന്വേഷണം

     

    സാബു ജോസ്

    പ്രപഞ്ചത്തിന്റെയും ജീവന്റെ ഉത്പത്തി മുതൽ അന്യഗ്രഹ ജീവികൾ വരെ എത്തുന്ന ശാസ്ത്ര ലേഖനങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ തുടങ്ങി ശാസ്ത്രാന്വേഷണങ്ങളിലേക്ക് മനസ്സു തുറക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഉപകാരപ്പെടുന്ന പുസ്തകം.

    Sabu Jose

    പേജ് 194  വില രൂ175

    180.00
  • Mahathma Ayyankali മഹാത്മാ അയ്യൻകാളി

    മഹാത്മാ അയ്യൻകാളി – മാറനല്ലുർ സുധി

    80.00
    Add to cart Buy now

    മഹാത്മാ അയ്യൻകാളി – മാറനല്ലുർ സുധി

    മഹാത്മാ അയ്യൻകാളി

    യുഗപുരുഷനായ അയ്യൻകാളിയുടെ രോമാഞ്ചജനകമായ ജീവിത കഥ. ഒരു കാലഘട്ടത്തിന്റെ കീഴാളചരിത്രം.

    അവർണന്റെ മോചനത്തിനായി തെക്കൻ കേരളത്തിൽ അഗ്നിനക്ഷത്രമായി ഉദിച്ചുയർന്ന അയ്യൻകാളിയുടെ ജീവിതം കേരള നവോത്ഥാന ചരിത്രം കൂടിയാണ്. പുറംതള്ളപ്പെടേണ്ടവനല്ല പുലയനെന്ന് വിളിച്ചുപറയുകയും സവർണാധിപത്യത്തെ സധൈര്യം നേരിടുകയും ചെയ്ത പോരാളിയായിരുന്നു അദ്ദേഹം.

    ML / Malayalam / മാറനല്ലുർ സുധി / Maranallur Sudhi

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    80.00
  • Olivum Palunkum ഒലീവും പളുങ്കും

    ഒലീവും പളുങ്കും

    125.00
    Add to cart Buy now

    ഒലീവും പളുങ്കും

    ഒലീവും പളുങ്കും

    പന്ത്രണ്ട് നവീന കവിതകൾ. മഹമൂദ് ദാർവിഷ്, സെസാർ വയേഹോ, ജൂസെപ്പേ ഊൻഗൗറെട്ഠീ, യെഹൂദാ അമിച്ചായ്, ചെയ്‌റിൽ അൻവർ, സ്ബിഗ്ന്യെഫ് ഹെർഹബർട്ട്, ലൂഷൂൺ, യുജീനിയോ മോൺടാലെ, നാസിം ഹിക്‌മേത്, ലോർക്ക, അറ്റിലാ ജോസെഫ്, വിസ്വാവാ സിംബോർക്കസ്‌ക, തുടങ്ങിയ ലോകപ്രശസ്ത കവികളുടെ വിഖ്യാതങ്ങളായ കവിതകളുടെ സമാഹാരം.

    എഡിറ്റർ – സച്ചിദാനന്ദൻ

    ML / Malayalam / Translation

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    125.00
  • Orikal Manusyarayirunna Janthukal ഒരിക്കൽ മനുഷ്യരായിരുന്ന ജന്തുക്കൾ

    ഒരിക്കൽ മനുഷ്യരായിരുന്ന ജന്തുക്കൾ – മാക്‌സിം ഗോർക്കി

    85.00
    Add to cart Buy now

    ഒരിക്കൽ മനുഷ്യരായിരുന്ന ജന്തുക്കൾ – മാക്‌സിം ഗോർക്കി

    ഒരിക്കൽ മനുഷ്യരായിരുന്ന ജന്തുക്കൾ

    അമ്മയ്ക്കു ശേഷം ഗോർക്കിയുടെ മറ്റൊരു നോവൽ മലയാളത്തിൽ ആദ്യമായി. മാക്‌സിം ഗോർക്കിയുടെ വിഖ്യാത കൃതി. പരിഭാഷ – പി ശരത് ചന്ദ്രൻ

    ML / Malayalam / Maxim Gorky

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    85.00
  • Mathavum Prathyayasasthravum മതവും പ്രത്യയശാസ്ത്രവും

    മതവും പ്രത്യയശാസ്ത്രവും – ഷിജു ഏലിയാസ്‌

    85.00
    Add to cart Buy now

    മതവും പ്രത്യയശാസ്ത്രവും – ഷിജു ഏലിയാസ്‌

    മതവും പ്രത്യയശാസ്ത്രവും

    ഇന്ത്യൻ ഫാസിസത്തിന്റെ വർഗസ്വഭാവം ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിൽ  വിശകലം ചെയ്യുന്ന പുസ്തകം.

    ML / Malayalam / Shiju Elias

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    85.00
  • Kalathinte Akruthi - Stephen Hawking

    Kalathinte Akruthi – Stephen Hawking

    80.00
    Read more

    Kalathinte Akruthi – Stephen Hawking

    കാലത്തിന്റെ ആകൃതി

    പ്രപഞ്ചവിജ്ഞാനിയത്തിലെ ഏറ്റവും നൂതനമായ ആശയങ്ങൾ ചർച്ചചെയ്യുന്ന കൃതി.

    പ്രപഞ്ചവിജ്ഞാനിയത്തിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ചില ആശയങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിലാണ് പ്രപഞ്ചവിജ്ഞാനിയം എന്ന ശാസ്ത്രശാഖയ്ക്ക് ശരിക്കും തുടക്കമിട്ടത്. ഇതിന് ഹേതുവായത് ആൽബർട്ട് ഐൻസ്‌റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തങ്ങളും. പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള വിവരണങ്ങൾക്ക് സാധുതയേകാൻ കഴിഞ്ഞ നൂറ്റാണ്ടിൽ ലഭിച്ച നിരീക്ഷണം വഴി സാധിച്ചു. ഇത് പുതിയി സിദ്ധാന്തങ്ങളുടെ കാലമാണ്. പ്രപഞ്ചവിജ്ഞാനിയത്തിലെ ഏറ്റവും പുതിയ കാര്യങ്ങൾ ഇവിടെ കാണാം.  പരിഭാഷയും ലേഖനങ്ങളും – ഡോ ഏ രാജഗോപാൽ കമ്മത്ത്.

    ML / Malayalam / Rajagopal Kammath / Science

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    80.00
  • Jathiyum Samudayavum Rashtriyavum Yugangalilude ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ

    ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ – ഇഎംഎസ്

    35.00
    Add to cart Buy now

    ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ – ഇഎംഎസ്

    ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ

    ജാതീയത, സാമുദായിക വാദം, വർഗീയത തുടങ്ങിയ ഭീഷണികളെ മാർക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ വിശകലനത്തിനു വിധേയമാക്കുകയും മതത്തോടുള്ള ദാർശനിക സംവാദം ആവിഷ്‌ക്കരിക്കുകയും ചെയ്യുന്ന കൃതി.

    ML / Malayalam /ഇ എം എസ് / E M S / EMS

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    35.00
  • Gurudarshanathinte Porul ഗുരു ദർശനത്തിന്റെ പൊരുൾ

    ഗുരു ദർശനത്തിന്റെ പൊരുൾ – ഹരിദാസ് വളമംഗലം

    85.00
    Add to cart Buy now

    ഗുരു ദർശനത്തിന്റെ പൊരുൾ – ഹരിദാസ് വളമംഗലം

    ഗുരു ദർശനത്തിന്റെ പൊരുൾ

    ഗുരുവിന്റെ ദർശനം, ദർശനത്തിന്റെ വേരുകൾ, ദാർശനിക ഭാഷയുടെ സൗന്ദര്യം, വിശ്വാസത്തിന്റെ താളം, എന്നിങ്ങനെ വിശാലമായിത്തീരുന്ന ഒരു പഠനമാണിത്. ഹരിദാസ് വളമംഗലം ഗുരുവിന്റെ കവിതയെ പ്രാർഥനാദൂരത്തിൽ നിന്ന് ആസ്വദിക്കുന്നു.  എല്ലാവിധ മുക്തിക്കും ജ്ഞാനം ആവശ്യമാണ്. അതിനാലാണ് ഗ്രന്ഥകാരൻ ഗുരുവിന്റെ കാവ്യങ്ങളുമായ താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുന്നത്. – കെ പി അപ്പൻ.

    ML / Malayalam / ഹരിദാസ് വളമംഗലം / Haridas Valamangalam

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    85.00
  • Athijeevanathinte Penpaksha Rashtreeyam അതിജീവനത്തിന്റെ പെൺപക്ഷ രാഷ്ട്രീയം

    അതിജീവനത്തിന്റെ പെൺപക്ഷ രാഷ്ട്രീയം

    85.00
    Add to cart Buy now

    അതിജീവനത്തിന്റെ പെൺപക്ഷ രാഷ്ട്രീയം

    അതിജീവനത്തിന്റെ പെൺപക്ഷ രാഷ്ട്രീയം

    മനുഷ്യാവകാശങ്ങളെയും പാരിസ്ഥിതിക പ്രശ്‌നങ്ങളെയും സ്‌ത്രൈണ പരിപ്രേക്ഷ്യത്തിൽ വിശകലനം നടത്തുന്ന സ്ത്രീപക്ഷ സമരമുഖങ്ങളുടെ വ്യത്യസ്ത വായനകൾ. അജിത് കൗർ, നന്ദിതാ ദാസ്, മേധാ പട്കർ, അരുണ റോയ്, വന്ദന ശിവ എന്നിവരുമായുള്ള അഭിമുഖങ്ങൾ.  എഡിറ്റർ –  പി എസ് രാംദാസ്

    ”സൂക്ഷിച്ചുവെയ്‌ക്കേണ്ടുന്ന പുസ്തകം” – സാറാ ജോസഫ്

    ML / Malayalam / Penpaksham / Medha Patkar / Vandana Siva

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    85.00
  • Keezhala Pathrapravarthanam കീഴാള പത്രപ്രവർത്തനം

    കീഴാള പത്രപ്രവർത്തനം – ഡോ വള്ളിക്കാവ് മോഹൻദാസ്

    170.00
    Add to cart Buy now

    കീഴാള പത്രപ്രവർത്തനം – ഡോ വള്ളിക്കാവ് മോഹൻദാസ്

    കീഴാള പത്രപ്രവർത്തനം

    ഇന്ത്യൻ/ കേരളീയ നവോത്ഥാനത്തിന് സാസ്‌ക്കാരികമായ ഉണർവ് നൽകിയ പ്രസിദ്ധീകരണങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. കീഴാള ജനങ്ങളുടെ സാമൂഹിക മുന്നേറ്റങ്ങളോടൊപ്പം വികസിച്ചുവരുന്ന പത്രപ്രവർത്തന ചരിത്രത്തിലേക്ക് ഒരു സഞ്ചാരം.

    ML / Malayalam / ഡോ വള്ളിക്കാവ് മോഹൻദാസ് / Dr Vallikavu Mohandas

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    170.00
  • Ayyappan - Kalapathinte Athmakathanam അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം

    അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം – കെ എസ് ഹരികൃഷ്ണൻ

    95.00
    Add to cart Buy now

    അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം – കെ എസ് ഹരികൃഷ്ണൻ

    അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം

    അരോചകവും അരാജകവുമായ ജീവിതാവസ്ഥകളെ വസന്ത സ്മൃതികളാക്കി തെരുവിലൂടെ ഏകാന്തപഥികനായി നടന്നുനീങ്ങിയ കവിയായിരുന്നു അയ്യപ്പൻ. തീപിടിച്ച മനസ്സിലേക്ക് അനുവാദം തേടാതെ കടന്നുവന്ന ശലഭവർണമായ ഭ്രമാത്മക കല്പനകളാണ് അയ്യപ്പന്റെ  കാവ്യജീവിതം. ഇതാണ് ദ്രാവിഡ ഗോത്രജനനായ അറുമുഖം അയ്യപ്പനെ തെറ്റിയോടുന്ന ഘടികാരമാക്കിമാറ്റിയത്.

    മലയാളത്തിലെ ലജൻഡായ അയ്യപ്പന്റെ കാവ്യജീവിതത്തെക്കുറിച്ചുള്ള ആദ്യ പഠന കൃതി.

    ML / Malayalam / കെ എസ് ഹരികൃഷ്ണൻ / K S Harikrishnan

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    95.00
  • Adi Indiyarude Charithram ആദി ഇന്ത്യരുടെ ചരിത്രം

    ആദി ഇന്ത്യരുടെ ചരിത്രം – ടി എച്ച് പി ചെന്താരശ്ശേരി

    75.00
    Add to cart Buy now

    ആദി ഇന്ത്യരുടെ ചരിത്രം – ടി എച്ച് പി ചെന്താരശ്ശേരി

    ആദി ഇന്ത്യരുടെ ചരിത്രം

    ഇന്ത്യയുടെ പ്രാചീന ചരിത്രത്തെ സംബന്ധിച്ചിടത്തോളം നമുക്ക് ലഭ്യമായിട്ടുള്ള രചനകളിൽ ആധികാരികം എന്നു കരുതാവുന്ന പലതിലും ഉൾക്കൊള്ളിച്ചിട്ടുള്ള വസ്തുതകൾ അടിസ്ഥാനപരമായി സത്യവിരുദ്ധവും അവിശ്വസനീയങ്ങളുമാണ്. ഇന്ത്യാക്കാരെ ഭിന്നിപ്പിക്കാനും സ്വാർഥ താല്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള ഗൂഢ ലക്ഷ്യത്തോടെ പാശ്ചാത്യർ രചിച്ചിട്ടുള്ള ചരിത്രത്തെ നമ്മുടെ ചരിത്രപണ്ഡിതന്മാർ പ്രധാനമായും അവലംബിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യയ്ക്ക് എക്കാലത്തും മാരകമായി തീർന്നിട്ടുള്ള ജാതിവ്യവസ്ഥയുടെ രൂക്ഷത അവഗണിക്കാതെ ഇന്ത്യയുടെ പ്രാചീന ചരിത്രം പുനർ രചനയ്ക്ക് വിധേയമാക്കണമെന്ന് ചെന്താരശ്ശേരിക്ക് അഭപ്രായമുണ്ട്. അതിലേക്കായി ചില പുതിയ വസ്തുതകൾ ഈ ഗ്രന്ഥത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നു.

    ML / Malayalam / ടി എച്ച് പി ചെന്താരശ്ശേരി / Chenthrassery

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    75.00
  • Keralam, Charithravum Varthamanavum കേരളം, ചരിത്രവും വർത്തമാനവും

    കേരളം, ചരിത്രവും വർത്തമാനവും – പിണറായി വിജയൻ

    170.00
    Add to cart Buy now

    കേരളം, ചരിത്രവും വർത്തമാനവും – പിണറായി വിജയൻ

    കേരളം, ചരിത്രവും വർത്തമാനവും

    തിരഞ്ഞെടുത്ത ലേഖനങ്ങൾ. വിപ്ലവ പ്രസ്ഥാനത്തിന്റെ സമരതീക്ഷ്ണമായ അനുഭവശിഖയിൽ നിന്നു പടരുന്ന വെളിച്ചമാണ് പിണറായി  വിജയന്റെ ഈ ഗ്രന്ഥത്തിൽ സൈദ്ധാന്തിക നിരീക്ഷണങ്ങളായി പ്രസിദ്ധീകരിക്കുന്നത്. രണോഷ്മളമായ കേരളത്തിന്റെയും ഇന്ത്യയുടെയും ഭൂതകാലത്തെ, അധിനിവേശത്തിന്റെ തുടലുകൾ തകർത്തെറിഞ്ഞ് വിമോചനത്തിന്റെ പുതിയ ഗാഥകൾ രചിക്കാൻ കൊതിക്കുന്ന വർത്തമാനകാലത്തേക്ക് വിളക്കിച്ചേർക്കുന്ന അനുപമമായ പഠനസമാഹാരം.

    ML / Malayalam / പിണറായി വിജയൻ / Pinarayi Vijayan / Essays

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    170.00