രാം പുനിയാനി: പുസ്തകങ്ങൾ
Books by Ram Puniyani in Malayalam | List of Books by Ram Puniyani in Malayalam | Buy Online
Showing all 9 results
-
ദൈവ രാഷ്ട്രീയം – രാം പുനിയാനി
₹290.00 Add to cartദൈവ രാഷ്ട്രീയം – രാം പുനിയാനി
ദൈവ രാഷ്ട്രീയം
രാം പുനിയാനി
പല ലോകമതങ്ങളും അവ രൂപം കൊണ്ട കാലത്തും ചരിത്രത്തിന്റെ സന്ദർഭങ്ങളിലും ഏറ്റവും വിമോചനാത്മകമായാണ് ഇടപെട്ടിരുന്നത് എന്ന് കാണാൻ കഴിയും. പരമമായ വിമോചനത്തിന്റെ അവസാനത്തെ അത്താണിയായി ഇന്നും മതത്തെ കാണുന്നവർ കുറവല്ല. എന്നാൽ അപ്രകാരമുള്ള മതം ഇന്ന് മൂലധനത്തിന്റെയും അധികാരത്തിന്റെയും പുതിയ ഭാഷയായി പരിണമിച്ചിരിക്കുന്നു. വിമോചനാശയങ്ങളും മാനവിക ഭാവങ്ങളും ചോർന്ന്, മതം എങ്ങനെ അധികാരത്തിന്റെ മറ്റൊരു രൂപമായി മാറുന്നതിനെ വിശദീകരിക്കുകയാണ് രാം പുനിയാനി ദൈവരാഷ്ട്രീയം എന്ന കൃതിയിലൂടെ ചെയ്തിരിക്കുന്നത്.
വിവർത്തനം – സി ഏ ആസിഫ്, കെ എം ഭരതൻ
Ram Puniyani / Punyani
പേജ് 260 വില രൂ290
₹290.00 -
വർഗീയ രാഷ്ട്രീയം മിത്തും യാഥാർഥ്യവും – രാം പുനിയാനി
₹100.00 Add to cartവർഗീയ രാഷ്ട്രീയം മിത്തും യാഥാർഥ്യവും – രാം പുനിയാനി
വർഗീയ രാഷ്ട്രീയം
മിത്തും യാഥാർഥ്യവുംഭാഗം -2
രാം പുനിയാനി
കമ്യൂണൽ പൊളിറ്റിക്സ് – ഫാക്റ്റ്സ് വേർസസ് മിത്ത്സ് എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ രണ്ടാം ഭാഗം. ഇന്ത്യയെക്കുറിച്ചും ഹൈന്ദവതയെക്കുറിച്ചും വ്യാജമായി നിർമിച്ചെടുത്ത ഒരു കൂട്ടം മിത്തുകളാണ് ഫാഷിസത്തിന്റെ അസ്ഥിവാരം. ഹിന്ദുത്വത്തിന്റെ വൈജ്ഞാനിക പണിപ്പുരയിലൂടെ പടച്ചുവിടപ്പെട്ട ഈ സമാന്തര ചരിത്രത്തെ വസ്തുവിഷ്ഠമായ വിശകലനത്തിലൂടെ തകർത്തുകളയുടെ എന്ന ധർമാണ് രാം പുനിയാനി ഈ കൃതിയിലൂടെ നിർവഹിക്കുന്നത്. വർഗീയതയ്ക്കും ഫാഷിസത്തിനുമെതിരായ പുസ്തക പരമ്പരയിൽ ആഖ്യാനസാമർഥ്യത്തിന്റെ ഉൾക്കനം കൊണ്ട് ശ്രദ്ധേയമാണ് ഈ പുസ്തകം.
വിവർത്തനം – ടി വി വേലായുധൻ
Ram Puniyani / Punyani
പേജ് 210 വില രൂ100
₹100.00 -
വർഗീയ രാഷ്ട്രീയം മിത്തും യാഥാർഥ്യവും – രാം പുനിയാനി
₹60.00 Add to cartവർഗീയ രാഷ്ട്രീയം മിത്തും യാഥാർഥ്യവും – രാം പുനിയാനി
വർഗീയ രാഷ്ട്രീയം
മിത്തും യാഥാർഥ്യവുംഭാഗം -1
രാം പുനിയാനി
ഗീബൽസുകളുടെ നുണകളിൽ പടുത്തുയർത്തപ്പെട്ട ദർശനമാണ് ഹിന്ദുത്വം. സംഘ്പരിവാർ നെയ്തെടുക്കുന്ന സമാന്തര ചരിത്രത്തിന്റെ ഊടും പാവും ഇഴപിരിച്ച് പരിശോധിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. രാം പുനിയാനിയുടെ കമ്യൂണൽ പൊളിറ്റിക്സ് – ഫാക്റ്റ്സ് വേർസസ് മിത്ത്സ് എന്ന ഗ്രന്ഥത്തിന്റെ രണ്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കുന്ന പരിഭാഷയുടെ ആദ്യഭാഗം.
കേരളത്തിലെ ഫാസിസ വിരുദ്ധ പോരാളികൾക്ക് വിലപ്പെട്ട ഒരു കൈപ്പുസ്തകം.
വിവർത്തനം – ടി വി വേലായുധൻ
Ram Puniyani / Punyani
പേജ് 150 വില രൂ60
₹60.00 -
ദലിതരും സാമൂഹിക നീതിയും – രാം പുനിയാനി
₹110.00 Add to cartദലിതരും സാമൂഹിക നീതിയും – രാം പുനിയാനി
ദലിതരും സാമൂഹിക നീതിയും
രാം പുനിയാനി
ഇന്ത്യൻ ജനതയുടെ ആറിലൊന്നിലധികമുള്ള, ഏകദേശം 16 കോടി ജനങ്ങൾ അഥവാ കീഴാളർ എന്ന പദവി കാരണം സമൂഹത്തിൽ നിന്ദിക്കപ്പെടുകയും പൊതുശ്രേണിയിൽ നിന്നും നിഷ്കാസിതരാകുകയും ചെയ്യുന്നു. അക്ഷരാർഥത്തിൽ തന്നെ ഇന്ത്യയുടെ ജാതി സമ്പ്രദായത്തിന്റെ ഏറ്റവും ക്രൂരമായ ഇരകളാണവർ. രാഷ്ട്രത്തിന്റെ സംരക്ഷണം അനുഭവിക്കുന്ന പോലീസിന്റെയും സവർണ വിഭാഗങ്ങളുടെയും കൈകളാൽ പീഢനമനുഭവിക്കേണ്ടി വരുകയും നിലവാരമില്ലാത്ത തൊഴിലിടങ്ങൾ, സ്വത്തുസമ്പാദനം തടയുക തുടങ്ങി നിരവധി വിവേചനങ്ങൾ അവർ സമൂഹത്തിൽ നേരിടേണ്ടി വരുന്നു. ധാരാളം ഗ്രാമങ്ങൾ ഇത്തരത്തിൽ പൂർണമായും അയിത്തം കല്പിച്ചു മാറ്റിനിർത്തപ്പെടുന്നതിനെ ഇന്ത്യയുടെ അപ്പാർത്തീഡ് (വർണവിവേചനം) എന്നു വിളിക്കാം.
Ram Puniyani / Punyani
പേജ് 116 വില രൂ110
₹110.00 -
വർഗീയത, തീവ്രവാദം, പൊതുബോധം ഇന്ത്യൻ പശ്ചാത്തലത്തിൽ – രാം പുനിയാനി
₹80.00 Add to cartവർഗീയത, തീവ്രവാദം, പൊതുബോധം ഇന്ത്യൻ പശ്ചാത്തലത്തിൽ – രാം പുനിയാനി
വർഗീയത, തീവ്രവാദം, പൊതുബോധം
ഇന്ത്യൻ പശ്ചാത്തലത്തിൽരാം പുനിയാനി
വർഗീയതയെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും പൊതുബോധത്തിൽ മിഥ്യാധാരണകൾ നിലനിൽക്കുന്നുണ്ട. തിരിച്ചറിയപ്പെടാതെ പോകുന്ന അത്തരം ധാരണകളെ ഇന്ത്യൻ പശ്ചാത്തലത്തിൽ ശരിയായി വിലയിരുത്തുന്ന പുസ്തകം.
Ram Punyani / Puniyani
പേജ് 84 വില രൂ80
₹80.00 -
അംബേദ്കറും ഹിന്ദു പ്രത്യയശാസ്ത്രവും – രാം പുനിയാനി
₹65.00 Add to cartഅംബേദ്കറും ഹിന്ദു പ്രത്യയശാസ്ത്രവും – രാം പുനിയാനി
അംബേദ്കറും ഹിന്ദു പ്രത്യയശാസ്ത്രവും
രാം പുനിയാനി
ഹിന്ദു രാഷ്ട്രമെന്ന മതേതരജനാധിപത്യ വരുദ്ധ സങ്കല്പമാണ് ജനസംഘിന്റെയും ഹിന്ദു മഹാസഭയുടെയും ദീർഘകാല ലക്ഷ്യം എന്നു നേരത്തേ തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു അംബേദ്കർ. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ അടുത്തറിയാൻ ഈ ഗ്രന്ഥം സഹായിക്കും.
ML / Malayalam / RSS / Hinduism / B R Ambedkar
₹65.00 -
വിശുദ്ധ പശു, ഇന്ത്യൻ രാഷ്ട്രീയ ചതുരംഗം – രാം പുനിയാനി
₹130.00 Add to cartവിശുദ്ധ പശു, ഇന്ത്യൻ രാഷ്ട്രീയ ചതുരംഗം – രാം പുനിയാനി
വിശുദ്ധ പശു,
ഇന്ത്യൻ രാഷ്ട്രീയ ചതുരംഗംവ്യത്യസ്ഥമായ രാഷ്ട്രീയ, സാമൂഹിക, മത ആചാരങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിൽ വരുംകാലത്ത് സംഭവിക്കാവന്ന ദുരന്തങ്ങളെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടതെന്ന മുന്നറിയിപ്പുകൂടിയാണ് ഈ ലേഖനങ്ങളുടെ സമാഹാരം.
എഡിറ്റർ – രാം പുനിയാനി
ML / Malayalam / Ram Puniyani / Caste / Communal Politics
₹130.00 -
ഭീകരവാദം, മിത്തുകളും വസ്തുതകളും – രാം പുനിയാനി
₹40.00 Add to cartഭീകരവാദം, മിത്തുകളും വസ്തുതകളും – രാം പുനിയാനി
ഭീകരവാദം, മിത്തുകളും വസ്തുതകളും
ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ഭീകരവാദം. ആഗോള ഭീകരവാദമെന്നാൽ ഇസ്ലാമിക ഭീകരവാദമെന്ന അമേരിക്കൻ സാമ്രാജ്യത്തിന്റെ പ്രചരണം തെറ്റാണെന്ന് ഇന്ത്യയിൽ ഇന്നോളം നടന്ന വർഗീയ കലാപങ്ങളുടെ പിന്നിൽ പ്രവർത്തിച്ച യഥാർഥ ശക്തികൾ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ആഗോള ഭീകരതയുമായി ബന്ധപ്പെട്ടു പ്രചരിപ്പിക്കപ്പെട്ട മിത്തുകളെയും വസ്തുതകളെയും വേർതിരിക്കുകയാണ് ഈ പുസ്തകത്തിലൂടെ. പരിഭാഷ – എം പി ഷീജ
ML / Malayalam / Indian History / Ram Puniyani / ഡോ രാം പുനിയാനി / RSS
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
₹40.00 -
വർഗീയ രാഷ്ട്രീയം – രാം പുനിയാനി
₹70.00 Add to cartവർഗീയ രാഷ്ട്രീയം – രാം പുനിയാനി
വർഗീയ രാഷ്ട്രീയം
ഹിന്ദുത്വ ഫാസിസം മതന്യൂനപക്ഷവിഭാഗങ്ങൾ, ദളിതർ, ഗോത്രജനങ്ങൾ, തുടങ്ങിയവരുടെ മേൽ അഴിച്ചുവിടുന്ന നഗ്നമായ കടന്നാക്രമണങ്ങളെയും അധിനിവേശ പ്രത്യയശാസ്ത്രത്തെയും തുറന്നു കാണിക്കുന്ന അന്വേഷണങ്ങളും മുസ്ലീം വർഗീയത മതവിശ്വാസികൾക്കും മതനിരപേക്ഷതയ്ക്കും എങ്ങനെ അപകടകരമായി പരിണമിക്കുന്നുവെന്നുമുള്ള പഠനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഇന്ത്യൻ ജീവിതത്തിൽ വർഗീയത അതിന്റെ തീക്ഷ്ണ ഘട്ടത്തിലെത്തുന്ന ഈ കാലത്ത് ഈ ഗ്രന്ഥം ഏറെ പ്രസക്തമാണ്. പരിഭാഷ – പി പി സത്യൻ
ML / Malayalam / രാം പുനിയാനി / Ram Puniyani
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
₹70.00