Malayalam Books

Showing 625–648 of 765 results

Show Grid/List of >5/50/All>>
  • Guruvum Kaviyum Kavithayam ഗുരുവും കവിയും കവിതയും

    ഗുരുവും കവിയും കവിതയും

    80.00
    Add to cart Buy now

    ഗുരുവും കവിയും കവിതയും

    ഗുരുവും കവിയും കവിതയും
    ഒരു സാഹിത്യകാരനെന്ന നിലയിൽ കാലമല്ല ആശാനെ സൃഷ്ടിച്ചത്.  ആശാനായിരുന്നു കാലത്തെ സൃഷ്ടിച്ചത്. ഭാഷാ സാഹിത്യത്തിൽ ആശാന് അഗ്രമസ്ഥാനം കൊടുത്ത് അലങ്കരിച്ചവർ പ്രധാനമായും വിലയിരുത്തിയത് ഒരു സാമൂഹ്യ പരിഷ്‌കർത്താവ് എന്ന നിലയ്ക്കായിരുന്നു.  പരമകാരുണികനും മനുഷ്യസ്‌നേഹിയുമായ ഒരു മഹാ ഗുരു ആത്മബലം പകരാൻ അരികത്തുണ്ടായിരിക്കെ ഈ കവി എങ്ങോട്ടെല്ലാമാണ് മലക്കം മറിയുന്നത്.  സ്‌നേഹഗായകനെന്നു ലോകം വാഴ്ത്തിയ ആശാന്റെ യഥാർത്ഥ മുഖം അനാവരണം ചെയ്യുന്ന കൃതി.
    ML / Malayalam / Narayana Guru / Sreenarayana / Kerala History
    80.00
  • Ayyankali Kerala Charithra Nirmithiyil അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ

    അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ

    75.00
    Add to cart Buy now

    അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ

    അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ

     

    ജോൺ കെ എരുമേലി

     

    കേരളനവോത്ഥാന ചരിത്രത്തിൽ പ്രഥമസ്ഥാനമാണ് അയ്യൻകാളിക്കുള്ളത്.  അടുത്തകാലം വരെ അയ്യൻകാളിയെക്കുറിച്ച് പഠിക്കാനും വിലയിരുത്താനും ഔദ്യോഗിക ചരിത്രകാരന്മാർപോലും തയ്യാറായിരുന്നില്ല.  എന്നാൽ പുതിയ കാലത്ത് അയ്യൻകാളി ചരിത്രപരമായി ഉയർന്നുവന്നിരിക്കുകയാണ്.  അയ്യൻകാളിയുടെ ജീവിതവും പ്രവർത്തനവും പുനർവായിക്കുകയാണ് ഈ പുസ്തകത്തിൽ.
    Ayyankali / John K Erumeli / Ayankali
    പേജ് 84 വില രൂ75
    75.00
  • Manusmrithiyum Varna Vyavasthayum മനുസ്മൃതിയും വർണവ്യവസ്ഥയും

    മനുസ്മൃതിയും വർണവ്യവസ്ഥയും

    60.00
    Add to cart Buy now

    മനുസ്മൃതിയും വർണവ്യവസ്ഥയും

    മനുസ്മൃതിയും വർണവ്യവസ്ഥയും

     

    പെരിയാർ ഇ വി രാമസ്വാമി

    മതദൈവതത്വങ്ങളും മനുധർമ്മശാസ്ത്രവും പ്രചരിപ്പിച്ച് ജനമനസ്സുകളുടെ ഭരണം ആദ്യം കയ്യടക്കി ഒപ്പംതന്നെ എക്‌സിക്യൂട്ടീവിലും ജുഡീഷ്യറിയിലും അഡ്മിനിസട്രേഷനിലും നിരന്തരം നിയന്ത്രണം ചെലുത്തി അവിടെയെല്ലാം അവർണന്റെ പങ്കാളിത്തം നാമമാത്രമാക്കി തീർത്തു. നൂറ്റാണ്ടുകൾ നീണ്ട ജാതിഅടിമത്തത്തിനെതിരെ പെരിയാർ ഇ.വി. രാമസ്വാമിയുടെ നേതൃത്വത്തിൽ ദ്രാവിഡ ജനത സടകുടഞ്ഞെഴുന്നേറ്റു.  ദ്രാവിഡ മുന്നേറ്റ ചരിത്രത്തിൽ നിന്ന് വിമോചനപ്രസ്ഥാനങ്ങൾക്ക് പഠിക്കാൻ ഏറെയുണ്ട്.
    Periyar / E V Ramasami / Ramaswami
    60.00
  • Nasthikanaya Daivam നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം

    നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം – രവിചന്ദ്രൻ സി

    499.00
    Add to cart Buy now

    നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം – രവിചന്ദ്രൻ സി

    നാസ്തികനായ ദൈവം
    റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം

     

    രവിചന്ദ്രൻ സി

     

    ദൈവത്തന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ നിരാകരിച്ച് ഭൗതിക ലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാത കൃതിയായ ഗോഡ് ഡിലൂഷനെ മുൻനിർത്തിയുള്ള പഠനമാണിത്. ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞാടുന്ന ഈലോകത്ത് ശാസ്ത്രീയ അവബോധനത്തിലൂടെ ലോകത്തെ നേരിടാൻ പ്രാപ്തമാക്കുന്നതാണ് ഈ കൃതി. ലോകമെമ്പാടും ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിക്കുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ദൈവ വിഭ്രാന്തിയെ വിശദമായി പരിചയപ്പെടുക.

    Ravichandran C / Richard Dawkins / Nastikan

    പേജ് 512 വില രൂ499

     

    കൂടുതൽ കാണുക

    499.00
  • Sreenarayana Guru - Jeevitha Eadukal ശ്രീനാരായണഗുരു - ജീവിത ഏടുകൾ

    ശ്രീനാരായണഗുരു – ജീവിത ഏടുകൾ

    150.00
    Add to cart Buy now

    ശ്രീനാരായണഗുരു – ജീവിത ഏടുകൾ

    ശ്രീനാരായണഗുരു – ജീവിത ഏടുകൾ
    യുഗപ്രഭാവനായ ശ്രീനാരായണഗുരുവിന്റെ ജീവിതവഴി കളിലൂടെ സഞ്ചരിച്ചു കണ്ടെത്തിയ അറിവിന്റെ മുത്തുകളാണ് ഈ കൃതി.  ഗുരുവിന്റെ ജീവിതം, ദർശനം, സന്ദേശങ്ങൾ, ശിഷ്യർ തുടങ്ങി സമസ്തമേഖലകളിലുമുള്ള അറിവുകളുടെ സമാഹരണമാണിത്.  അനവധിയായ പുസ്തകങ്ങളിൽ ചിതറിക്കിടക്കുന്ന ചരിത്രരേഖകളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്ന ശ്രമകരമായ കൃത്യമാണ് ഗ്രന്ഥകർത്താവ് നിർവ്വഹിച്ചിരിക്കുന്നത്.
    ML / Malayalam / Sreenarayana Guru / SNDP / Kerala History
    150.00
  • Geethanjali - Tagore ഗീതാഞ്ജലി

    ഗീതാഞ്ജലി

    70.00
    Add to cart Buy now

    ഗീതാഞ്ജലി

    ഗീതാഞ്ജലി
    ‘ഗീതാഞ്ജലി’യുടെ പരിഭാഷകളിലുടെ കടന്നുപോകുമ്പോൾ ഓരോന്നും വ്യത്യസ്തമായ, മികച്ച കാവ്യാനുഭവം സൃഷ്ടിക്കുന്നു.  ഭാഷാവൃത്തങ്ങളിൽ മലയാളമനോഹാരിത ഉൾക്കൊണ്ട് പുതിയ ‘ഗീതാഞ്ജലി’ പിറക്കുമ്പോൾ മനസ്സ് പക്ഷിയെപ്പോലെ ചിറകടിക്കുന്നുണ്ട്.  പുതിയ ആകാശം നോക്കി പറക്കാൻ വെമ്പൽകൂട്ടുന്നുണ്ട്. ഓരോ ഗീതകത്തിന്റെയും ആന്തര ഭംഗികൾ വെളിപ്പടുത്തുന്ന വ്യാഖ്യാനം കടയ്‌ക്കോടിന്റെ
    ‘ഗീതാഞ്ജലി’ക്ക് അർത്ഥശോഭയേറ്റുന്നു.
    ML / Malayalam / Ravindranatha Tagore
    70.00
  • Oru Sthreeyum Parayathathu ഒരു സ്ത്രീയും പറയാത്തത്

    ഒരു സ്ത്രീയും പറയാത്തത്

    100.00
    Add to cart Buy now

    ഒരു സ്ത്രീയും പറയാത്തത്

    ഒരു സ്ത്രീയും പറയാത്തത്

    വിജനമായ നിരത്തിന്റെ ഒരറ്റത്തുനിന്ന് അശ്ലീലമായ ഒരു പാരഡിപോലെ ഒരു ചുവന്ന മാരുതി കാർ ഒഴുകിവരുന്നത് അവർ കണ്ടു. അത് കടന്ന് പോകവേ അതിൽനിന്നുയരുന്ന പൊട്ടിച്ചിരികൾക്കിടയിൽ പിൻസീറ്റിലെ ചില്ലിലമർന്ന നിസ്സഹായമായ ഒരു നോട്ടം. ഒരു മകളുടെ എന്നു തിരിച്ചറിഞ്ഞ ആ അമ്മയിൽ നിന്ന് ആകുലമായ ഒരു നിലവിളി ദിഗന്തങ്ങൾ ഭേദിച്ചുയരവേ…. അടച്ചിട്ട വീടുകൾക്കുള്ളിൽ ഇരുന്ന് ഒരു നിരത്തിലെ, ഒരു ദേശത്തിലെ, ഒരു രാജ്യത്തിലെ ജനം മുഴുവൻ ടെലിവിഷൻ കണ്ടുകൊണ്ടിരുന്നു.

    ML / Malayalam / Novel / Fiction

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    100.00
  • NN Pillai - Nadaka Dynamite എൻ.എൻ. പിള്ള - നാടക ഡൈനാമൈറ്റ്

    എൻ.എൻ. പിള്ള – നാടക ഡൈനാമൈറ്റ്

    85.00
    Add to cart Buy now

    എൻ.എൻ. പിള്ള – നാടക ഡൈനാമൈറ്റ്

    എൻ.എൻ. പിള്ള – നാടക ഡൈനാമൈറ്റ്

    എൻ.എൻ. പിള്ളയെ കേന്ദ്രകഥാപാത്രമാക്കി രചിച്ച നാടകംപോലെ ഈ ജീവചരിത്രം ആകർഷകമാകുന്നു. വ്യക്തിജീവിതത്തിലെ സംഘർഷങ്ങൾ, മനസ്സിൽ മായാതെ നിൽക്കുന്ന മുഖങ്ങൾ, മുഹൂർത്തങ്ങൾ. പ്രതിഭാശാലിയായ ഒരു നാടകക്കാരൻ ഇതിഹാസതുല്യമായ ഒരു നാടകീയ ജീവിതത്തെ പുനഃസൃഷ്ടിക്കുകയാണ് ഈ കൃതിയിൽ.

    ML / Malayalam / Drama / Biography

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    85.00
  • Sree Narayana Guruvinte Mathatheetha Darsanam ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം

    ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം

    110.00
    Add to cart Buy now

    ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം

    ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം

    വിധ്വംസക പ്രത്യയശാസ്ത്രത്തെ പ്രയോഗവൽക്കരിച്ചു കൊണ്ടിരിക്കുന്ന ആർ എസ് എസിന്റെ രാഷ്ട്രീയ ചട്ടുകമായി ശ്രീനാരായണപ്രസ്ഥാനങ്ങളെ മാറ്റിയെടുക്കാനും നാരായണഗുരുവിനെ ഒരു ഹൈന്ദവ സന്യാസിയായി സ്ഥാപിക്കാനും  തീവ്രശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തിൽ, നാരായണഗുരുവിന്റെ മതാതീത ആത്മീയതയുടെ അർത്ഥതലങ്ങളെ തുറന്നുകാട്ടുന്ന, സ്വാമി ശാശ്വതീകാനന്ദയുടെ ലേഖനങ്ങളുടെ സമാഹാരം.

    ML / Malayalam / SNDP/ Swaswatheekananda /

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    110.00
  • Avakasangalude Adhikarikal അവകാശങ്ങളുടെ അധികാരികൾ

    അവകാശങ്ങളുടെ അധികാരികൾ

    95.00
    Add to cart Buy now

    അവകാശങ്ങളുടെ അധികാരികൾ

    അവകാശങ്ങളുടെ അധികാരികൾ

    നിയമനിർമ്മാണരംഗത്തും പൗരാവാകാശങ്ങൾക്കുംവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് മുമ്പിലും വർക്കല രാധാകൃഷ്ണൻ എന്നും നെഞ്ചുറപ്പോടെ നിന്നു. നിയമം, നിയമനിർമ്മാണം, വിവരാവകാശം എന്നീ വിഷയങ്ങളെ ലളിതമായി ഈ പുസ്തകത്തിൽ അദ്ദേഹം കൈകാര്യം ചെയ്യുന്നു. ഈ കൃതി പൊതുജനങ്ങൾക്കെന്നപോലെ രാഷ്ട്രീയസാമൂഹിക രംഗത്തെ ഏവർക്കും ഒരു വഴികാട്ടിയാണ്.

    ML / Malayalam / Varkala Radhakrishnan / Kerala Politics

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    95.00
  • Thozhil Kendrathilekku തൊഴിൽ കേന്ദ്രത്തിലേയ്ക്ക്

    തൊഴിൽ കേന്ദ്രത്തിലേയ്ക്ക്

    55.00
    Add to cart Buy now

    തൊഴിൽ കേന്ദ്രത്തിലേയ്ക്ക്

    തൊഴിൽ കേന്ദ്രത്തിലേയ്ക്ക്

    ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകത്തിന്റെ വളർച്ചയോ തുടർച്ചയോ ആണ് ‘തൊഴിൽ കേന്ദ്രത്തിലേയ്ക്ക്.’ യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങളെ സഹായിക്കുകയായിരുന്നു ഈ നാടകത്തിലൂടെ വി.ടിയുടെ ഉദ്ദേശ്യം. നമ്പൂതിരിയുടെ മേൽ ചുമത്തപ്പെട്ട എല്ലാ അബദ്ധങ്ങളും ചുട്ടുവെണ്ണീറാക്കണമെന്ന ലക്ഷ്യമായിരുന്നു നാടക രചനക്കു പിന്നിൽ. അതിനായി ഫലിതവും പരിഹാസവും വേണ്ടുവോളം
    ഉപയോഗിച്ചുണ്ട്.

    ML / Malayalam / Kerala History

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    55.00
  • Sreenarayana Prasthanavum Thiruvithamkurile Ezhavarum ശ്രീനാരായണ പ്രസ്ഥാനവും തിരുവിതാംകൂറിലെ ഈഴവരും

    ശ്രീനാരായണ പ്രസ്ഥാനവും തിരുവിതാംകൂറിലെ ഈഴവരും

    100.00
    Add to cart Buy now

    ശ്രീനാരായണ പ്രസ്ഥാനവും തിരുവിതാംകൂറിലെ ഈഴവരും

    ശ്രീനാരായണ പ്രസ്ഥാനവും തിരുവിതാംകൂറിലെ ഈഴവരും
    കേരള നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം വഹിച്ച ശ്രീനാരായണ പ്രസ്ഥാനത്തെയും തിരുവിതാംകൂറിലെ ഈഴവ ജനവിഭാഗത്തെയും കുറിച്ച് ഡോ. പൽപു എഴുതിയ കുറിപ്പുകളുടെയും ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സംഭാഷണങ്ങളുടെയും
    ചരിത്രരേഖകളുടെയും അപൂർവ്വ ശേഖരം.
    SNDP Yogam / Sree Narayana Guru / Ezhavar  Travancore
    100.00
  • Parinama Siddhanthathinte Nalvazhikal പരിണാമസിദ്ധാന്തത്തിന്റെ നാൾവഴികൾ

    പരിണാമസിദ്ധാന്തത്തിന്റെ നാൾവഴികൾ

    65.00
    Add to cart Buy now

    പരിണാമസിദ്ധാന്തത്തിന്റെ നാൾവഴികൾ

    പരിണാമസിദ്ധാന്തത്തിന്റെ നാൾവഴികൾ
    ജീവിവർഗങ്ങളുടെ പരിണാമം അവിരാമമായ പ്രക്രിയയാണ്.  ജീവിവർഗങ്ങളുടെ ഉൽപത്തിയും വികാസവും അടിസ്ഥാനപ്പെടുത്തി ഏറ്റവും ആദ്യം എഴുതപ്പെട്ട പരിണാമസിദ്ധാന്തം രചിക്കാൻ ഡാർവിനു പ്രചോദനമായിത്തീർന്ന കാരണങ്ങളെയും ഡാർവിനുശേഷമുണ്ടായ പുതിയ കണ്ടെത്തലുകളെയും ഉൾപ്പെടുത്തിയ പുസ്തകം.
    Theory of Evolution / Darwin / Darvin / Parinamam
    65.00
  • Niyamasabhayile Ayyankali നിയമസഭയിലെ അയ്യങ്കാളി

    നിയമസഭയിലെ അയ്യങ്കാളി

    50.00
    Add to cart Buy now

    നിയമസഭയിലെ അയ്യങ്കാളി

    നിയമസഭയിലെ അയ്യങ്കാളി

     

    അഡ്വ ജോർജ് മത്തായി

     

    അയ്യങ്കാളി നിയമസഭയ്ക്ക് അകത്തും പുറത്തും ഒരേപോലെ അക്ഷീണം പോരാടി എന്നത് അനിഷേധ്യമായ വസ്തുതയാണ്.  നിയമസഭയ്ക്ക് പുറത്ത് അതായത് സമൂഹത്തിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ യഥാതഥം വിലയിരുത്തുന്നതിന് പരിമിതികൾ ഉണ്ട്.  എന്നാൽ അദ്ദേഹത്തിന്റെ സിംഹഗർജ്ജനങ്ങൾ അധികാരത്തിന്റെ പ്രഭവകേന്ദ്രമായ നിയമസഭയേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കുടികൊള്ളുന്ന അന്നത്തെ രാജകീയ സർക്കാരിനെയും കിടിലംകൊള്ളിച്ചു.
    Ayyankali / Ayankali Ayyankaly
    AAപേജ് 52 വില രൂ50
    50.00
  • Hridaya Gaveshanam ഹൃദയ ഗവേഷണം

    ഹൃദയ ഗവേഷണം

    40.00
    Add to cart Buy now

    ഹൃദയ ഗവേഷണം

    ഹൃദയ ഗവേഷണം
    തീജ്വാലകളാൽ പൊതിഞ്ഞ ഒരു ഹൃദയത്തെ സാക്ഷ്യപ്പെടുത്തുന്ന കവിതകൾ…  മറവി സ്‌നേഹത്തിന്റെ മരണമാണെന്ന് ഓർമ്മിപ്പിക്കുന്ന കവിതകൾ…  ഏതു മൗനത്തിനും ചിലത് പറയാനുണ്ടണ്ടെന്ന് ധ്വനിപ്പിക്കുന്ന കവിതകൾ…  സ്‌നേഹത്തിലേക്കുള്ള കാവ്യവഴി…
    ML / Malayalam / Kavithakal / T N Seema / Left / Communist
    40.00
  • Harthal ഹർത്താൽ

    ഹർത്താൽ

    65.00
    Add to cart Buy now

    ഹർത്താൽ

    ഹർത്താൽ
    ഉദ്ദേശശുദ്ധിയുള്ള ഫലിതം ഓർമ്മപ്പെടുത്തലുകളുമാണ്, ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങൾ നിലനിൽക്കാനുള്ള ശ്രമവുമാണ്. ഈ പുസ്തകത്തിലെ കഥകളിലൊന്നും അധസ്ഥിതനെ അപഹസിച്ച് നമ്മെ ചിരിപ്പിക്കുവാൻ ശ്രമിക്കുന്നില്ല.  നർമ്മത്തിന്റെ മൂശയിൽ എഴുത്തുകാരന്റെ ക്രാഫ്റ്റ് പൂർണ്ണമായി ഉപയോഗിച്ച് ആവിഷ്‌ക്കരിക്കുമ്പോൾ ആ ശ്രമം ഫലവത്താകുന്നു.  ഈ നർമ്മകഥകൾ വായനക്കാരന് ഒത്തിരി ചിരിയും ചിന്തയും നല്കുന്നു.
    ML / Malayalam / Phalitham / Narmasahithyam
    65.00
  • Gurunithyam ഗുരുനിത്യം

    ഗുരുനിത്യം

    110.00
    Add to cart Buy now

    ഗുരുനിത്യം

    ഗുരുനിത്യം
    സ്‌തോത്രകൃതികളിൽ ദേവീദേവന്മാരെ ഗുരു ദർശനത്തിലൂടെ അനുഭവിക്കുന്നതായാണ് ഗ്രന്ഥകാരൻ വ്യാഖ്യാനിക്കുന്നത്.  വ്യാഖ്യാനത്തോട് യോജിക്കാനേ വായനക്കാർക്ക് തോന്നുകയുള്ളൂ.  ദൈവദശകം, അനുകമ്പാദശകം മുതലായ കൃതികളിൽ ‘ദർശനപൂർണത’യാണ് താനനുഭവിച്ചതെന്ന് ഗ്രന്ഥകാരൻ സകാരണം പ്രതിപാദിക്കുന്നു.  ആത്മോപദേശശതകത്തിൽ ഗുരുവിനു സ്വായത്തമായ ദൈവദർശനം ഉപദേശരൂപത്തിൽ അനുവാചകർക്ക് പകർന്നു നല്കുന്നതിലെ ഗുരുകാരുണ്യം ഗ്രന്ഥകാരൻ കണ്ടെത്തുന്നു.
    ML / Malayalam / Narayana Guru / Hindu Religion
    110.00
  • Gurudevan ഗുരുദേവൻ

    ഗുരുദേവൻ

    50.00
    Add to cart Buy now

    ഗുരുദേവൻ

    ഗുരുദേവൻ
    കഥാപ്രസംഗകലയുടെ ചിമിഴിൽ മിഴിവോടെ സാംബശിവൻ നിറച്ച ഒരു അന്യൂന ശില്പമാണ് ഗുരുദേവന്റെ ജീവിതകഥ അവലംബിച്ചുള്ള ‘ഗുരുദേവൻ’.  സാംബശിവന്റെ ഈണവും കവിതയും വചനവും നിറഞ്ഞതാണ് ഈ കൃതി.
    ML / Malayalam / Narayana Guru / SNDP
    50.00
  • Goetha Paripadiyekurichulla Vimarshanam ഗോഥാ പരിപാടിയെ കുറിച്ചുള്ള വിമർശനം

    ഗോഥാ പരിപാടിയെ കുറിച്ചുള്ള വിമർശനം

    80.00
    Add to cart Buy now

    ഗോഥാ പരിപാടിയെ കുറിച്ചുള്ള വിമർശനം

    ഗോഥാ പരിപാടിയെ
    കുറിച്ചുള്ള വിമർശനം
    ലോകത്തെവിടെയും പോരാട്ടഭൂമികളിൽ പൊരുതുന്ന  മനുഷ്യർ തങ്ങളുടെ മാർഗദർശകരായി മാർക്‌സിനെയും  എംഗൽസിനെയും ലെനിനെയും പ്രതീക്ഷയോടെ
    ഉറ്റുനോക്കുന്നു; അവരുടെ കൃതികൾ വീണ്ടും സജീവമായി ചർച്ചചെയ്യപ്പെടുന്നു.  ലോകമെങ്ങും മാർക്‌സിസ്റ്റ് ക്ലാസിക്കുകളുടെ സ്വീകാര്യത
    അനുദിനം വർദ്ധിച്ചുവരുന്നു.
    ML / Malayalam Left Politics / Communism
    80.00
  • Engals എംഗൽസ്

    എംഗൽസ്

    25.00
    Add to cart Buy now

    എംഗൽസ്

    എംഗൽസ്
    സ്വയം അറിയാനും സ്വന്തം വർഗ്ഗത്തെപ്പറ്റി സ്വയം
    ബോധാവാന്മാരാകാനും തൊഴിലാളി വർഗ്ഗത്തെ
    പഠിപ്പിച്ചവരാണ് കാറൽ മാർക്‌സും, ഫ്രെഡറിക് എംഗൽസും.  സ്വപ്‌നങ്ങളുടെ സ്ഥാനത്ത് അവർ ശാസ്ത്രത്തെയാണ് അവരോധിച്ചത്.
    ML / Malayalam / Left Politics / Communism / Marxism
    25.00
  • Desacharithrathinte Sargayanangal ദേശചരിത്രത്തിന്റെ  സർഗ്ഗായനങ്ങൾ

    ദേശചരിത്രത്തിന്റെ  സർഗ്ഗായനങ്ങൾ – സി വി രാമൻപിള്ള

    200.00
    Add to cart Buy now

    ദേശചരിത്രത്തിന്റെ  സർഗ്ഗായനങ്ങൾ – സി വി രാമൻപിള്ള

    ദേശചരിത്രത്തിന്റെ  സർഗ്ഗായനങ്ങൾ
    മലയാള നോവൽ സാഹിത്യത്തിലെ കുലപതിയായ സി.വി. രാമൻപിള്ളയുടെ ചരിത്രനോവലുകളിൽ തന്റെ സർഗ്ഗാത്മക വീര്യത്തെ തിരുവിതാംകൂർ ദേശചരിത്രത്തിലെ ഭരണയന്ത്രത്തിലേക്കും പ്രജകളിലേക്കും വിന്യസിപ്പിച്ച് അതിലെ കഥാപാത്രങ്ങളെ ഒരു കളിക്കളത്തിലെ കരുക്കളെയെന്നപോലെ വീക്ഷിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.  ജീവിത്തിന്റെ ഗതിവിഗതികളിൽ വായനക്കാരനെ  വിഭ്രമിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തുന്നു.
    ML / Malayalam / CV Raman Pillai / Literature
    200.00
  • Amruthanandamayiyum Malayaliyude Apakarshathayum അമൃതാനന്ദമയിയും മലയാളിയുടെ അപകർഷതയും

    അമൃതാനന്ദമയിയും മലയാളിയുടെ അപകർഷതയും

    45.00
    Add to cart Buy now

    അമൃതാനന്ദമയിയും മലയാളിയുടെ അപകർഷതയും

    അമൃതാനന്ദമയിയും മലയാളിയുടെ അപകർഷതയും
    ആശ്ലേഷത്തിന്റെ അഭയബോധത്തിനുപിന്നിൽ പ്രവർത്തിക്കുന്നത് ശാശ്വതമായ ശിശുത്വമാണ്.  ഈ മനുഷ്യരുടെ വളർച്ചാദോഷത്തെ ശാശ്വതവത്കരിക്കുകയും സ്ഥാപനവത്കരിക്കുകയും ചെയ്തുകൊ>ണ്ടിരിക്കുന്ന അമൃതാനന്ദമയി, ഫലത്തിൽ, ലക്ഷക്കണക്കിന് ഭക്തരുടെ വലിയൊരു ‘ആത്മീയ മനോരോഗസാമ്രാജ്യം’ പടുത്തുയർത്തിക്കൊണ്ടിരിക്കുകയാണ്.
    ML / Malayalam / Amritananda Mayi / Sudhamani / Women God
    45.00
  • Athmakatha - Periyar ആത്മകഥ - പെരിയാർ ഇ വി രാമസ്വാമി

    ആത്മകഥ – പെരിയാർ ഇ വി രാമസ്വാമി

    120.00
    Add to cart Buy now

    ആത്മകഥ – പെരിയാർ ഇ വി രാമസ്വാമി

    ആത്മകഥ – പെരിയാർ ഇ വി രാമസ്വാമി
    പെരിയാറിന്റെ ആത്മകഥ ഒരു കാലഘട്ടത്തിന്റെ ആലേഖനം കൂടിയാണ്. സ്വതന്ത്രചിന്തകരും നാസ്തികരും ഒഴിവാക്കാതെ വായിക്കേണ്ടുന്ന പുസ്തകങ്ങളിൽ ഒന്ന്.
    പരിഭാഷ : പി സുദർശനൻ
     Periyar / EVR / Ramaswami 
    പേജ് 82 വില രൂ120
    120.00
  • Jail Notebook ജയില്‍ നോട്ട്ബുക്ക്

    ജയില്‍ നോട്ട്ബുക്ക് – ഭഗത് സിംഗ്

    150.00
    Add to cart Buy now

    ജയില്‍ നോട്ട്ബുക്ക് – ഭഗത് സിംഗ്

    ജയില്‍ നോട്ട്ബുക്ക്

     

    ഭഗത് സിംഗ്

     

    ഭഗത് സിംഗിന്റെ നോട്ടുബുക്കിലെ കുറിപ്പുകള്‍ കേവലം കുറിപ്പുകളല്ല, ജന്മനാടിന്റെ മോചനത്തിനായുള്ള ഭഗത് സിംഗിന്റെ അന്വേഷണപാതയിലെ ഖനികളാണ്. സ്വാതന്ത്ര്യസമരത്തെ ആത്യന്തികമായും സോഷ്യലിസത്തിലേയ്ക്കുള്ള ഉരക്കല്ലാക്കിമാറ്റാന്‍ അറിവുതേടലാണ് ആവശ്യം എന്ന ബോധ്യങ്ങളാണ് കൊച്ചു കൊച്ചു കുറിപ്പുകളായി ഭഗത് സിംഗ് കുറിച്ചിട്ടത്. സോഷ്യലിസത്തിലേക്കുള്ള പാത വിപ്ലവത്തിന്റേതാണ് എന്ന തിരിച്ചറിവില്‍ ഊന്നിനിന്ന് ഭഗത് സിംഗിന്റെ കുറിപ്പുകള്‍ മാര്‍ക്‌സിസം മുതല്‍ ഗ്രീക്കു തത്വചിന്തവരെയുള്ള പരിപ്രേക്ഷ്യങ്ങളിലേക്കു പോകുന്നു.

    പരിഭാഷ – എം പി ഷീജ

    ML / Malayalam / Bhagat Singh / Bhagath Singh / M P Sheeja

    പേജ് 164 വില രൂ150

    150.00