ezhava
Showing all 3 results
-
ഈഴവർ ഹിന്ദുക്കളല്ല – സ്വതന്ത്രസമുദായം : ഇ മാധവൻ
₹240.00 Add to cartഈഴവർ ഹിന്ദുക്കളല്ല – സ്വതന്ത്രസമുദായം : ഇ മാധവൻ
ഈഴവർ ഹിന്ദുക്കളല്ല
സ്വതന്ത്രസമുദായം
ഇ മാധവൻ
ബ്രാഹ്മണ പൗരോഹിത്യവും ജന്മിസമ്പ്രദായവും കൊടികുത്തിവാണിരുന്ന കാലത്ത്, 1934ൽ പ്രസിദ്ധീകരിച്ച ഈ കൃതി തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നിരോധിച്ചിരുന്നു. സവർണ ചിന്തകളെ ചോദ്യം ചെയ്യുന്ന ഈ കൃതി ഉത്പതിഷ്ണുക്കളെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥയ്ക്കും സവർണാധിപത്യത്തിനും എതിരായ സമരനിലപാടുകളുടെയും ആശയ സംവാദങ്ങളുടെയും ഈ ചരിത്രരേഖ അന്നത്തപ്പോലെ ഇന്നും ചിന്താമണ്ഡലത്തെ പ്രോജ്വലിപ്പിക്കുന്നു.
പേജ് 196 വില രൂ240
₹240.00 -
ശ്രീനാരായണ പ്രസ്ഥാനവും തിരുവിതാംകൂറിലെ ഈഴവരും
₹100.00 Add to cartശ്രീനാരായണ പ്രസ്ഥാനവും തിരുവിതാംകൂറിലെ ഈഴവരും
ശ്രീനാരായണ പ്രസ്ഥാനവും തിരുവിതാംകൂറിലെ ഈഴവരും
കേരള നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം വഹിച്ച ശ്രീനാരായണ പ്രസ്ഥാനത്തെയും തിരുവിതാംകൂറിലെ ഈഴവ ജനവിഭാഗത്തെയും കുറിച്ച് ഡോ. പൽപു എഴുതിയ കുറിപ്പുകളുടെയും ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സംഭാഷണങ്ങളുടെയുംചരിത്രരേഖകളുടെയും അപൂർവ്വ ശേഖരം.SNDP Yogam / Sree Narayana Guru / Ezhavar Travancore₹100.00 -
കേരളത്തിലെ അവർണ രാജാക്കന്മാർ – ഡി. ദയാനന്ദൻ
₹150.00 Add to cartകേരളത്തിലെ അവർണ രാജാക്കന്മാർ – ഡി. ദയാനന്ദൻ
കേരളത്തിലെ അവർണ രാജാക്കന്മാർ
ഡി ദയാനന്ദൻ
കേരളത്തിലെ പറയ, പുലയ, നാടാർ, ഈഴവ രാജാക്കന്മാരുടെ ചരിത്രം
കേരളത്തിലെ അവർണരുടെ ഭരണകാലത്തെ അടയാളപ്പെടുത്തുന്ന പുസ്തകം. സവർണാധിപത്യത്തിന്റെ കടന്നാക്രമണത്തിൽ കടപുഴകിയ ആ രാജവംശങ്ങളെ കണ്ടെത്തുന്ന അപൂർവകൃതി. കേരളത്തിൽ പലകാലങ്ങളിൽ നാടുഭരിച്ച പുലയ, പറയ, നാടാർ, ഈഴവ രാജാക്കന്മാരുടെ ജീവിതവും ഭരണവും ആ കാലത്തിന്റെ ചരിത്രവും ഈ കൃതി തുറന്നുകാട്ടുന്നു.
ആര്യന്മാരുടെ വരവോടെയാണ് ചാതുർവർണ്യത്തിന്റെ നീരാളിപ്പിടിത്തം മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റിയത്. ആര്യമേധാവിത്ത നയോപായങ്ങൾ കൊണ്ട് ഇവിടത്തെ നാടുവാഴികളെ ക്ഷത്രിയരാക്കി ഉയർത്തി ഹിന്ദുമതം പ്രചരിപ്പിച്ചു. ക്രമേണ ഈ മണ്ണിൽ പിറന്നുവീണ മണ്ണിന്റെ മക്കൾക്ക് അവശതകളുടെ പടുകുഴിയിൽ വീഴേണ്ടി വന്നു.
രാജാവ് എന്നു പറയുമ്പോൾ ക്ഷത്രിയനെന്ന ചിന്തയാണ് സാധാരണ ജനഹൃദയങ്ങളിൽ ഓടിയെത്തുന്നത്. അതുകൊണ്ട് ആദ്യമേ പറയട്ടെ ക്ഷത്രിയ രാജാക്കന്മാർ ആര്യന്മാരുടെ സൃഷ്ടിയാണ്. ക്ഷത്രിയമല്ലാത്ത ധാരാളം രാജാക്കന്മാർ ഇന്ത്യിൽ ഉണ്ടായിട്ടുണ്ട്. മനുസ്മൃതിപോലും അതു ശരി വെയ്ക്കുന്നു. എന്നു മാത്രമല്ല ക്ഷത്രിയ രാജാവിന്റെയും ക്ഷത്രിയനല്ലാത്ത രാജാവിന്റെയും ചുമതലകൾ എന്തൊക്കെയാണെന്ന് വിവരിക്കുകയും ചെയ്യുന്നു. അത്തരത്തിൽ പെട്ട ക്ഷത്രിയരല്ലാത്ത രാജാക്കന്മാരുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ.Avarna Rajakkanmar / Dalith / Paraya / Pulaya / Ezhava / Ay Kings Kings of Kerala
പേജ് 122 വില രൂ150
₹150.00