Shop

Showing 865–888 of 1200 results

Show Grid/List of >5/50/All>>
  • Lokacharithra Samgraham ലോകചരിത്ര സംഗ്രഹം

    Lokacharithra Samgraham ലോകചരിത്ര സംഗ്രഹം – എച്ച് ജി വെൽസ്

    400.00
    Add to cart Buy now

    Lokacharithra Samgraham ലോകചരിത്ര സംഗ്രഹം – എച്ച് ജി വെൽസ്

    ലോകചരിത്ര സംഗ്രഹം

     

    എച്ച് ജി വെൽസ്

    പരിഭാഷ – സി അച്യുതമേനോൻ

    ലോക ചരിത്രത്തെ രസാവഹമായ സംഭവവിവരണങ്ങളാക്കി സാധാരണ വായനക്കാർ സമക്ഷം അവതരിപ്പിച്ചിട്ടുള്ള എച്ച് ജി വെൽസിന്റെ പ്രഖ്യാത ഗ്രന്ഥത്തിന്റെ കൃത്യമായ മലയാള പരിഭാഷ. അയത്‌നലളിതമായി അനുവാചകർക്കു വായിച്ചുപോകാവുന്ന മറ്റൊരു ചരിത്രഗ്രന്ഥം ലോകത്തെവിടെയും കണ്ടെത്താനാകില്ല. സവിശേഷമായ ലോകചരിത്ര സംഗ്രഹത്തിന്റെ ഏറ്റവും പുതിയ പതിപ്പ്.

     

    പരിഭാഷകൻ: ചേലാട്ട് അച്യുതമേനോൻ –
    സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്നു. 1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയും കേരളാ മുഖ്യമന്ത്രിയായിരുന്നു.

    H G Wells
    പേജ് 422 വില രൂ400

    400.00
  • Bicycle Thieves - Vittorio De Sica ബൈസിക്കിൾ തീവ്‌സ്

    Bicycle Thieves – Vittorio De Sica ബൈസിക്കിൾ തീവ്‌സ് – വിറ്റോറിയോ ഡി സീക്ക

    85.00
    Add to cart Buy now

    Bicycle Thieves – Vittorio De Sica ബൈസിക്കിൾ തീവ്‌സ് – വിറ്റോറിയോ ഡി സീക്ക

    ബൈസിക്കിൾ തീവ്‌സ്
    വിറ്റോറിയോ ഡി സീക്ക

    വിവർത്തനം: കെ എം ലെനിൻ

    തെരുവിലെ ആൾക്കൂട്ടത്തിലൂടെ അനുസ്യൂതം ചലിക്കുന്ന ചാരുതയാണ് ബൈസിക്കിൾ തീവ്‌സ് എന്ന ലോകപ്രശ്സ്ഥമായ ചലചിത്രം. ബാലനായ മകന്റെ ദൃഢഹസ്തത്തിൽ രക്ഷിക്കപ്പെടുന്ന പിതാവെന്ന പ്രത്യാശയുടെ കഥയാണിത്. ആ കഥ ഒരു കാലത്തിന്റെയും വരുംകാലത്തിന്റെയും വിപ്ലവകാഹളത്തിന്റെ പരിണാമദൃശ്യമായി മാറി. മനുഷ്യദുരന്തങ്ങളുടെ അടിയൊഴുക്കുകളെ മറികടക്കുന്ന പ്രതീക്ഷകളുടെ കരുത്ത് ചിത്രീകരിക്കുന്ന ബൈസിക്കിൾ തീവ്‌സിന്റെ ചലചിത്രരേഖയാണ് ഈ പുസ്തകം.

    അവതാരിക : വിജയകൃഷ്ണൻ

    പേജ് 98 വില രൂ85

    85.00
  • Papilio Buddha പപ്പിലിയോ ബുദ്ധ

    പപ്പിലിയോ ബുദ്ധ – ജയൻ ചെറിയാൻ

    95.00
    Add to cart Buy now

    പപ്പിലിയോ ബുദ്ധ – ജയൻ ചെറിയാൻ

    പപ്പിലിയോ ബുദ്ധ
    ജയൻ ചെറിയാൻ

    വ്യവസ്ഥാപിത ജാതിബോധത്തിനെതിരെ ആഘാതമേൽപ്പിച്ചുകൊണ്ട് തിയേറ്റുകളെ നടുക്കിയ പപ്പിലിയോ ബുദ്ധയുടെ തിരക്കഥ. പ്രക്ഷക മനസ്സുകളിൽ അഗ്നിസ്ഫുരണങ്ങൾ വിതറിയിട്ട അഭ്രകാവ്യത്തിന്റെ രേഖാചിത്രം

    സിനിമാക്കാഴ്ചപ്പോലെ ഹൃദ്യം

    പേജ് 98 വില രൂ95

    95.00
  • Oru Pathradhiparude Asadharana Jeevitha Katha ഒരു പത്രാധിപരുടെ അസാധാരണ ജീവിത കഥ

    ഒരു പത്രാധിപരുടെ അസാധാരണ ജീവിത കഥ – വി എ കബീർ

    130.00
    Add to cart Buy now

    ഒരു പത്രാധിപരുടെ അസാധാരണ ജീവിത കഥ – വി എ കബീർ

    ഒരു പത്രാധിപരുടെ അസാധാരണ ജീവിത കഥ
    വി എ കബീർ

    ഉർദു പത്രപ്രവർത്തന രംഗത്തെ പ്രതിഭ. ഉർദു പത്രപ്രവർത്തനത്തിന് പുതിയൊരു ദിശാബോധം നൽകി. പ്രതിപക്ഷ ബഹുമാനത്തോടും തെളിവകളോടും കൂടിയുള്ള അദ്ദേഹത്തിന്റെ വിമർശനം പ്രതിയോഗകളെ പുനർവിചിന്തനത്തിന് നിർബന്ധിതരാക്കുംവിധം ശക്തവും ഭദ്രവുമായിരുന്നു.

    പേജ് 143 വില രൂ130

    130.00
  • Bharathiya Samskarathinte Adiyozhukkukal ഭാരതീയ സംസ്‌ക്കാരത്തിന്റെ അടിയൊഴുക്കുകൾ

    ഭാരതീയ സംസ്‌ക്കാരത്തിന്റെ അടിയൊഴുക്കുകൾ – ടി മുഹമ്മദ്

    360.00
    Add to cart Buy now

    ഭാരതീയ സംസ്‌ക്കാരത്തിന്റെ അടിയൊഴുക്കുകൾ – ടി മുഹമ്മദ്

    ഭാരതീയ സംസ്‌ക്കാരത്തിന്റെ അടിയൊഴുക്കുകൾ
    ടി മുഹമ്മദ്

     

    ‘അന്യമത തത്വങ്ങളെയും സാംസ്‌ക്കാരിക മൂല്യങ്ങളെയും മനസ്സിലാക്കാനുള്ള ആത്മാർഥമായ ശ്രമം എന്ന നിലയ്ക്ക് ഈ ഗ്രന്ഥം പ്രശംസയർഹിക്കുന്നു. ഭാരതീയ മതസാഹിത്യത്തിന്റെ വെളിച്ചം കടക്കാത്ത മൂലകളിലേക്ക് അന്വേഷണബുദ്ധിയുടെ കൈത്തിരിയുമായി എത്തിനോക്കാൻ ശ്രമിച്ച ഗ്രന്ഥകർത്താവിന്റെ ശ്രമം ഒരു വിജയം തന്നെയാണ്.’ –  പ്രൊഫ സി കെ മൂസ്സത്, വജ്ഞാന കൈരളി

    പേജ് 410 വില രൂ360

    360.00
  • Quran Malayalam ഖുർആൻ ഭാഷ്യം

    ഖുർആൻ ഭാഷ്യം – അബുൽഅഅ്‌ലാ മൗദൂദി

    799.00
    Add to cart Buy now

    ഖുർആൻ ഭാഷ്യം – അബുൽഅഅ്‌ലാ മൗദൂദി

    ഖുർആൻ ഭാഷ്യം

    (ഖുർആൻ മലയാളത്തിൽ)

     

    അബുൽഅഅ്‌ലാ മൗദൂദി

     

    വിവർത്തനം – ടി കെ ഉബൈദ്

    ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതൻ മർഹും സയ്യിദ് അബുൽഅഅ്‌ല മൗദൂദി ഉർദു ഭാഷയിൽ രചിച്ച ആറു വാല്യങ്ങൾ ഉള്ള ബൃഹദ് ഖുർആൻ വ്യാഖ്യാനമായ തഫ്ഹീമുൽ ഖുർആൻ സംഗ്രഹിച്ച് ഒറ്റ വാല്യത്തിൽ തയ്യാറാക്കിയ ‘തർജുമയെ ഖുർആൻ’ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ആണ് ഖുർആൻ ഭാഷ്യം. അറബിമൂലത്തോടെ വ്യാഖ്യാനമുള്ള പ്രശസ്ത കൃതി ലളിതവും സ്പഷ്ടവുമായി രചിച്ചതാണ്. ഖുറാൻ ഭാഷ്യം (ഖുർആൻ
    മലയാളത്തിൽ).
    .

    Quran / Kuran

    പേജ് 826 വില രൂ799

    799.00
  • Mattirachiyude Mahabharatham മാട്ടിറച്ചിയുടെ മഹാഭാരതം

    മാട്ടിറച്ചിയുടെ മഹാഭാരതം – സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

    50.00
    Add to cart Buy now

    മാട്ടിറച്ചിയുടെ മഹാഭാരതം – സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

    മാട്ടിറച്ചിയുടെ മഹാഭാരതം
    സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

     

    ആർഷഭാരത സംസ്‌ക്കാരം എന്ന പേരിൽ അറിയപ്പെടുന്ന വൈദിക പാരമ്പര്യത്തിൽ ഗോഹത്യയെയും മാട്ടിറച്ചിഭക്ഷിക്കുന്നതിനെയും കുറിച്ച് എന്തുപറയുന്നുവെന്ന അന്വേഷണമാണ് ഈ ഗ്രന്ഥം. വേദങ്ങൾ, ഉപനിഷത്തുകൾ, ബ്രാഹ്മണങ്ങൾ, സ്മൃതികൾ, പുരാണേതിഹാസങ്ങൾ എന്നിവ അടങ്ങിയ വൈദിക പാരമ്പര്യത്തിൽ ഗോവധ നരോധനമുണ്ടായിരുന്നില്ലെന്നും, യാഗ-യജ്ഞാദികൾക്കും ഭക്ഷണത്തിനും വേണ്ടി ഗോവിനെ കൊന്നിരുന്നു എന്നും ഹൈന്ദവപ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഈ ഗ്രന്ഥം സമർഥിക്കുന്നു. പശുവിനെ വർഗീയ ധ്രുവീകരണത്തിനും അധികാരത്തിനും ആയുധമായി ഉപയോഗിക്കുന്ന ഹിന്ദുത്വ ശ്ക്തകളുടെ നടപടിയെ ഹൈന്ദവ പ്രമാണങ്ങൾ ന്യായീകരിക്കുന്നില്ല എന്നതാണ് ഹൈന്ദവ പണ്ഡിതനും സന്യാസിയുമായ ഗ്രന്ഥകാരൻ ഇതിലൂടെ വ്യക്തമാക്കുന്നത്. ഹൈന്ദവ പണ്ഡിതനായ എം ആ്ർ രാജേഷ് എഴുതിയ ‘ആർഷഭാരതത്തിലെ ഗോമാംസ ഭക്ഷണം’ എന്ന ഗ്രന്ഥത്തിനുള്ള മറുപടിയം ഇതുൾക്കൊള്ളുന്നു.

    പേജ് 66  വില രൂ50

    50.00
  • Bharatheeya Chintha - K Damodaran ഭാരതീയചിന്ത

    ഭാരതീയചിന്ത – കെ ദാമോദരൻ

    330.00
    Add to cart Buy now

    ഭാരതീയചിന്ത – കെ ദാമോദരൻ

    ഭാരതീയചിന്ത
    കെ ദാമോദരൻ

    ചരിത്രകാലം മുതൽ ഇന്നുവരെയുള്ള ഭാരതീയ ചിന്തയുടെ ചരിത്രമാണ് ഇതിലെ പ്രതിപാദ്യം. കേവലമായ ദാർശനികാശയങ്ങൾ മാത്രമല്ല ഇവിടെ ചർച്ചചെയ്യപ്പെടുന്നത്. ദാർശനിക ചിന്തയുടെ വളർച്ചയെ സാമ്പത്തിക-സാമൂഹിക വളർച്ചയുടെ പശ്ചാത്തലത്തിൽ പരിഗണിക്കുകയാണ് ഇവിടെ. ഈ പരിശോധനയിൽ സ്വീകരിക്കുന്നത് മാർക്‌സിയൻ സമീപനമാകുന്നു. പക്ഷേ യാന്ത്രികമായ രീതിയിൽ അല്ല. അതായത്, ആശയങ്ങൾ ഭൗതികസാഹചര്യങ്ങളുടെ പ്രതിഫലനം മാത്രമാണ് എന്ന് ഗ്രന്ഥകർത്താവ് വിശ്വസിക്കുന്നില്ല. ഭൗതികസാഹചര്യങ്ങളെ കരുപ്പിടിക്കുന്നതിൽ ആത്മീയ ചിന്തകൾക്കും ആശയങ്ങൾക്കുമുള്ള അതിപ്രധാനമായ പങ്കിനെ അദ്ദേഹം പ്രത്യേകം ഊന്നിപ്പറയുന്നു.

    ഭാരതീയ ചിന്തയുടെ വികാസത്തിൽ മതങ്ങൾ, ഹിന്ദുമതം മാത്രമല്ല, ഇസ്ലാമും ക്രിസ്തുമതവും വഹിച്ചിട്ടുള്ള പങ്കിനെപ്പറ്റിയും അദ്ദേഹം ചർച്ച ചെയ്യുന്നു.

    അലങ്കാര രഹിതവും സുവ്യക്തവുമായ ശൈലിയാണ് ഈ പുസ്തകത്തിന്റെ രചനയിൽ ഗ്രന്ഥകാരൻ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തെക്കുറിച്ച് അറിയുവാൻ ശ്രമിക്കുന്ന വായനക്കാരെ ഈ പുസ്തകം ഏറെ ആകർഷിക്കുന്നതു കൊണ്ടാണ് എട്ടാം പതിപ്പിലേക്ക് പുസ്തകം എത്തിച്ചേർന്നത്.
    പ്രൊഫ വി കാർത്തികേയൻ നായർ, കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്‌

    Bharathiya Darshanam / Darsanam

    പേജ് 702 വില രൂ330

    330.00
  • Sakhavu സഖാവ് - സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതചരിത്രം

    സഖാവ് – സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതചരിത്രം – ടി വി കെ

    150.00
    Add to cart Buy now

    സഖാവ് – സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതചരിത്രം – ടി വി കെ

    സഖാവ്

    സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതചരിത്രം

    ടി വി കെ

    ” ആധുനിക കേരളത്തിൻറെ ചരിത്രം മാറ്റി എഴുതുന്നതിൽ സഖാവ് വഹിച്ച പങ്ക് നിസ്തുലമാണ്. പതിനെട്ടു വർഷത്തെ പൊതുജീവിതത്തിനിടയിൽ ഇത്രയേറെ
    വിലപ്പെട്ട സംഭാവനകൾ ഭാവിതലമുറയ്ക് പ്രദാനംചെയ്ത് മൺമറഞ്ഞ വ്യക്തികൾ കേരളത്തിൽ ദുർലഭമാണ്. അനിതരസാധാരണമായ ഒരു രാഷ്ട്രീയ ശില്പിയായിരുന്നു അദ്ദേഹം. അധ്വനിക്കുന്ന ജനങ്ങൾക്കും അവരുടെ സംഘടനകൾക്കും ശാസ്ത്രീയവും നൂതനവുമായ ഒരു ലക്ഷ്യവും മാർഗവും ആവിഷ്‌കരിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രിയ നേട്ടം. ടി വി കെ എഴുതിയ ഈ ഗ്രന്ഥം ആ ജീവിതത്തെക്കുറിച്ചു നമുക്ക് സാമാന്യം നല്ല ഒരു ചിത്രം നൽകുന്നുണ്ട്. രാഷ്ട്രീയ വിദ്യാർഥികൾക്കെല്ലാം ഈ ഗ്രന്ഥം പലതുകൊണ്ടും പ്രയോജനപ്പെടുമൊണ് എന്റെ വിശ്വാസം.”

    എൻ ഇ ബാലറാം

    Sakhav P Krishna Pillai

    പേജ് 196  വില രൂ150

    150.00
  • Ningalenne Communistakki നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

    110.00
    Add to cart Buy now

    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
    തോപ്പിൽ ഭാസി

     

    കഴിഞ്ഞ അറുപതിറ്റാണ്ടായി മലയാളികളുടെ ഹൃദയ വേദിയിലെപോലെ കേരളത്തിലെ കലാവേദിയിലും സ്ഥിര പ്രതിഷ്ഠ നേടിയ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എ നാടകത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്.

    തകർന്ന ഇലെയും ഉയരുന്ന നാളെയെയും കൂട്ടിയിണക്കുകയും ഇലെയിൽനിന്നു നാളെയിലേക്കുള്ള പരിപ്രവർത്തനത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന ഒരു കണ്ണിയായി നാം ഈ നാടകത്തിൽ കാരണവർ പരമുപിള്ളയെ കാണുന്നു. പഴയതും പുതിയതും തമ്മിൽ അദ്ദേഹത്തിൽ നടക്കുന്ന മാനസിക സമരവും അവസാനം കടുത്ത ജീവിതാനുഭവങ്ങളുടെ സംഘട്ടനംകൊണ്ട് പുതിയതുതന്നെ വെന്നിക്കൊടി പാറിക്കുന്നതും നമുക്ക് എത്രയും ഉള്ളിൽത്തട്ടുന്നു.

    Thoppil Bhasi

    പേജ് 132 വില രൂ110

    110.00
  • Gandhiyum Godseyum: Chila Apriya Sathyangal ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും

    ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും

    95.00
    Add to cart Buy now

    ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും

    ഗാന്ധിയും ഗോഡ്‌സെയും
    ചില അപ്രിയ സത്യങ്ങളും
    സനൽ ഇടമറുക്

     

    സനൽ ഇടമറുകിന്റെ ശ്രദ്ധേയമായ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് “ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും”. ചിന്തയുടെ ഔന്നത്യം തൊട്ടറിയുന്ന നിലപാടുകൾ. യുക്തിചിന്തയുടെ ശക്തിയും സ്‌പന്ദനവും തുടിക്കുന്ന ശക്തമായ ലേഖനങ്ങൾ.

    ഈ പുസ്തകത്തിലെ ലേഖനങ്ങൾ:

    ഫാലൂൺ ഗോങ്
    മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഉദ്ദേശശുദ്ധി
    വിലക്കുകൾ ലംഘിക്കുന്നവർ ഉദാത്തവൽക്കപ്പെടുന്പോൾ..
    വരുന്നു വംശീയ ബോംബ്!
    ഗാന്ധിയും ഗോഡ്‌സെയും ഒരു നാടക നിരോധനവും – ചില അപ്രിയ സത്യങ്ങൾ
    ഏഷ്യയിൽ ക്രൈസ്‌തവ വിശ്വാസത്തിന്റെ വിളവെടുപ്പിന് ജോൺപോൾ രണ്ടാമന്റെ ആഹ്വാനം!
    മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഉയർത്തുന്ന വിവാദങ്ങൾ
    ആറു സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷം
    ഡൽഹി നഗരത്തിലെ വിചിത്ര ജീവി!
    കിംവദന്തികളുടെരാഷ്ട്രീയ പ്രത്യാഘാതങ്ങൾ.

    Sanal Edamaruku / Idamaruku

    പേജ് 118 വില രൂ95

    95.00
  • Puthrakameshti പുത്രകാമേഷ്‌ടി  സനൽ ഇടമറുക്

    പുത്രകാമേഷ്‌ടി  സനൽ ഇടമറുക്

    130.00
    Add to cart Buy now

    പുത്രകാമേഷ്‌ടി  സനൽ ഇടമറുക്

    പുത്രകാമേഷ്‌ടി 
    സനൽ ഇടമറുക്

     

    ആൺകുട്ടികൾ ജനിച്ചെങ്കിലേ മോക്ഷം കിട്ടുകയുള്ളൂ എന്നു കരുതുന്ന ഏതാനും പേർക്ക് പുത്രലാഭം വാഗ്‌ദാനം ചെയ്തുകൊണ്ട് 1992-ൽ കേരളത്തിൽ വിപുലമായ ഒരു പുത്രകാമേഷ്‌ടി യാഗം ചിലർ സംഘടിപ്പിച്ചത് പൗരാണികമായ ഈ ആചാരത്തിന്റെ സാധുതയെക്കുറിച്ചും കൗതുകവും ആകാംക്ഷയും ഉണർത്തുകയുണ്ടായി. ആ പശ്ചാത്തലത്തിൽ, എന്താണ് യഥാർഥത്തിൽ പുത്രകാമേഷ്‌ടി യാഗങ്ങളിൽ പണ്ട് നടന്നിരുന്നത് എന്ന് വേദങ്ങളെയും ഇതര പൗരാണിക ഗ്രന്ഥങ്ങളെയും ഇതര പൗരാണിക ഗ്രന്ഥങ്ങളെയും വിപുലമായി ഉദ്ധരിച്ചുകൊണ്ട് സനൽ ഇടമറുക് വിശദീകരിക്കുന്നു.

    പുത്രകാമേഷ്‌ടിയുടെ ഫലമായി സന്താനലബ്ധി ഉണ്ടാകുമോ? പുത്രകാമേഷ്‌ടിയുടെ ഭാഗമായ നിഗൂഡ ലൈംഗികപ്രക്രിയയിൽ സ്‌ത്രീയുമായി ബന്ധപ്പെടുന്നത് പുരോഹിതനോ അതോ ഭർത്താവോ? വേദങ്ങൾ വിശദീകരിക്കുന്ന നിയോഗവും പുത്രകാമേഷ്‌ടിയും യഥാർഥത്തിൽ എന്താണ്? രാമായണത്തിൽ വിവരിക്കുന്ന പുത്രകാമേഷ്‌ടി എങ്ങനെ ആയിരുന്നു? ഈ ചോദ്യങ്ങൾക്ക് വേദങ്ങളെയും ഇതിഹാസങ്ങളെയും ഉദ്ധരിച്ചുകൊണ്ട് പണ്ഡിതനായ സനൽ ഇടമറുക് മറുപടി പറയുന്നു.

    Sanal Edamaruku / Idamaruku

    പേജ് 148  വില രൂ130

    130.00
  • Bhagavad Geetha Oru Vimarshana Padanam ഭഗവദ്ഗീത ഒരു വിമർശനപഠനം  ഇടമറുക്

    ഭഗവദ്ഗീത ഒരു വിമർശനപഠനം  ഇടമറുക്

    190.00
    Add to cart Buy now

    ഭഗവദ്ഗീത ഒരു വിമർശനപഠനം  ഇടമറുക്

    ഭഗവദ്ഗീത ഒരു വിമർശനപഠനം 
    ഇടമറുക്

    നവ ഹിന്ദുമതത്തിന്റെയും ഹിന്ദുത്വത്തിന്റെയും മതഗ്രന്ഥമായി രൂപപ്പെട്ടു വരുന്ന ഭഗവദ് ഗീതയെക്കുറിച്ചുള്ള ഏറ്റവും മികച്ചതും ആധികാരികവുമായ പഠന ഗ്രന്ഥമാണ്, ഇടമറുകിന്റെ “ഭഗവദ് ഗീത: ഒരു വിമർശന പഠനം.”

    ലളിതമായ ഭാഷയിൽ റഫറൻസുകളും കൃത്യമായ ഉദ്ധരണികളും കൊടുത്ത്, നിങ്ങൾക്ക് പ്രയോജനപ്പെടാവുന്ന വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന പുസ്തകം.
    ഹിന്ദുത്വത്തിന്റെ പ്രവർത്തന സിദ്ധാന്തവും യുദ്ധോത്സുകതയും തിരിച്ചറിയുവാൻ സഹായിക്കുന്ന കൃതി.

    ഗീതാപ്രഭാഷണങ്ങളും ഗീതായജ്ഞങ്ങളും ഇപ്പോൾ ഇന്ത്യയിൽ ധാരാളമായി നടക്കാറുണ്ട്. ഭഗവദ്ഗീതയുടെ മഹത്വം പ്രകീർത്തിച്ചുകൊണ്ടുള്ള ഗ്രന്ഥങ്ങളും ധാരാളമായി പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു.

    ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തത്വശാസ്ത്ര ഗ്രന്ഥമാണതെന്നും ഏതു പ്രയാസ ഘട്ടങ്ങളിലും മനുഷ്യന് ആശ്രയിക്കാവുന്ന ഒരു മഹത് ഗ്രന്ഥമാണതെന്നും ഗീതയെ പ്രകീർത്തിക്കുന്നവർ പറയാറുണ്ട്.

    ബ്രാഹ്മണ മതത്തിന്റെ താത്വികവൽക്കരണം ലക്ഷ്യമാക്കി രൂപപ്പെടുത്തിയ ബൗദ്ധിക ആയുധം ആണ് ഭഗവദ് ഗീത എന്ന് ഈ പുസ്തകത്തിൽ ഇടമറുക് വ്യക്തമാക്കുന്നു.

    Edamaruku / Idamaruku / Bhagavad Githa Oru Vimarsana Padanam

    പേജ് 178 വില രൂ155

    190.00
  • Vedangal Oru Vimarsana Padanam - Sanal Idamaruku വേദങ്ങൾ ഒരു വിമർശന പഠനം  സനൽ ഇടമറുക്

    വേദങ്ങൾ ഒരു വിമർശന പഠനം  സനൽ ഇടമറുക്

    135.00
    Add to cart Buy now

    വേദങ്ങൾ ഒരു വിമർശന പഠനം  സനൽ ഇടമറുക്

    വേദങ്ങൾ ഒരു വിമർശന പഠനം 
    സനൽ ഇടമറുക്

    ബ്രാഹ്മണമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായി കരുതപ്പെടുന്ന വേദങ്ങൾ ഈ പുസ്തകത്തിൽ പഠനവിധേയമാകുന്നു.

    സഹസ്രാബ്ദങ്ങൾക്കു മുന്പ് ജീവിച്ചിരുന്ന പ്രാകൃത മനുഷ്യന്റെ വിശ്വാസങ്ങളും ചിന്താധാരകളും മായിക ഭ്രമങ്ങളും ഭയവുമെല്ലാം വേദങ്ങളിൽ പ്രസ്പഷ്ടമാണ്.
    അന്ധവിശ്വാസങ്ങൾ പരത്തുകയും, ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കുകയും, അപക്വചിന്തയ്ക്ക് ആധികാരികതയുടെ ഭാവം നൽകുകയും, കിരാതമായ വിശ്വാസാചാരങ്ങൾ അവതരിപ്പിക്കുകയും ചെയ്ത വേദങ്ങൾ ചൂഷണത്തിലധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥയ്ക്ക് വഴിതെളിച്ചതെങ്ങനെയെന്ന് ഈ പുസ്തകം വിലയിരുത്തുന്നു. ഇന്നത്തെ സാമൂഹ്യജീവിതം വേദസ്ക്കാരത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കണമെന്ന യാഥാസ്ഥിതികരുടെ ആവശ്യം അപകടകരമാകുന്നതെങ്ങനെ എന്ന് ഈ പുസ്തകത്തിൽ സനൽ ഇടമറുക് വിശദീകരിക്കുന്നു.

    കൃത്യമായ ഉദ്ധരണികൾ, റഫറൻസുകൾ. ലളിതമായ പ്രതിപാദനം.
    വേദങ്ങളെക്കുറിച്ച് ലഭിക്കാവുന്ന ഏറ്റവും ആധികാരികമായ പുസ്തകം.

    Edamaruku

    പേജ് 164 വില രൂ135

     

    135.00
  • Yukthichinthayum Viswasavum - Kovoor യുക്തിചിന്തയും വിശ്വാസവും എ ടി കോവൂർ

    യുക്തിചിന്തയും വിശ്വാസവും എ ടി കോവൂർ

    110.00
    Add to cart Buy now

    യുക്തിചിന്തയും വിശ്വാസവും എ ടി കോവൂർ

    യുക്തിചിന്തയും വിശ്വാസവും
    എ ടി കോവൂർ

    പരിഭാഷ – ജോൺസൺ ഐരൂർ

    അനേക സംഗതികളുടെ അവസാനവാക്ക് ആധികാരികമായി പറയാറുള്ള മതങ്ങളെപ്പോലെയല്ല ശാസ്ത്രജ്ഞന്മാർ. സംഗതികളുടെ അവസാന വാചകം പറയുന്നതിലെ അസംബന്ധങ്ങളെ പറ്റി അവർക്കറിയാം. ഇല്ലാത്ത സംഗതികൾക്ക് അനുകൂലമായോ പ്രതികൂലമായോ തെളിവുകൾ അന്വേഷിക്കുന്നത് ശാസ്ത്രത്തിന്റെയോ ശാസ്ത്രജ്ഞരുടെയോ മാർഗമല്ല. തങ്ങളുടെ വിശ്വാസത്തിന് ആധാരമായ തെളിവുകൾ നൽകേണ്ടത് ദൈവത്തിൽ വിശ്വസിക്കുന്ന മതവിശ്വാസികളുടെ ചുമതലയാണ്. അവർക്ക് തെളിവുകൾ നൽകാൻ കഴിഞ്ഞില്ലെങ്കിൽ അവർ വെറും അന്ധരും മൂഢവിശ്വാസികളുമാണ്.

    AT Kovur / A T Kovoor / Abraham T Kovoor

    പേജ് 126 വില രൂ110

    കൂടുതൽ കാണുക

    110.00
  • Andhaviswasangal Sasthra Dristiyil - Kovoor അന്ധവിശ്വാസങ്ങൾ ശാസ്ത്രദൃഷ്ടിയിൽ

    അന്ധവിശ്വാസങ്ങൾ ശാസ്ത്രദൃഷ്ടിയിൽ – എ ടി കോവൂർ

    110.00
    Add to cart Buy now

    അന്ധവിശ്വാസങ്ങൾ ശാസ്ത്രദൃഷ്ടിയിൽ – എ ടി കോവൂർ

    അന്ധവിശ്വാസങ്ങൾ ശാസ്ത്രദൃഷ്ടിയിൽ

    കോവൂരിന്റെ വാദപ്രതിവാദങ്ങൾ

    എ ടി കോവൂർ

    പരിഭാഷ – ജോൺസൺ ഐരൂർ

    “തന്റെ ജീവിതത്തിലെ അവസാന നിമിഷം വരെയും ഡോ. കോവൂർ അന്ധവിശ്വാസങ്ങൾക്കും മതാന്ധതയ്ക്കുമെതിരെ അനവരതം പോരാടി. സമൂഹത്തെ മുറുക്കിപ്പിടിച്ചിരിക്കുന്ന ജോത്സ്യം പോലുള്ള അന്ധവിശ്വാസങ്ങളെ യാതൊരു ദാക്ഷണ്യവുമില്ലാതെ എതിർത്തു എന്നത് കോവൂരിന്റെ മഹാത്മ്യങ്ങളിലൊന്നാണ്. സാമ്പത്തികാസമത്വങ്ങൾക്കെതിരെയുള്ള വർഗസമരത്തോടൊപ്പം സമൂഹത്തെ കാർന്നു തിന്നുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയും സമരം നടത്തേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഡോ കോവൂരിനെ പോലുള്ള യുക്തിവാദികൾ നടത്തുന്ന പോരാട്ടങ്ങളെ ഒരിക്കലും അവഗണിക്കാനാവില്ല.”

    –  ഇഎംഎസ്‌

    AT Kovur / A T Kovoor / Abraham T Kovoor

    പേജ് 126 വില രൂ110

    കൂടുതൽ കാണുക

    110.00
  • Sabarimala - Charithrathinteyum Nerinteyum Urakallil ശബരിമല -ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ ജോസഫ് ഇടമറുക്‌

    ശബരിമല -ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ ജോസഫ് ഇടമറുക്‌

    190.00
    Add to cart Buy now

    ശബരിമല -ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ ജോസഫ് ഇടമറുക്‌

    ശബരിമല -ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ
    ജോസഫ് ഇടമറുക്‌

     

    ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെയും വിശ്വാസങ്ങളെയും അദ്‌ഭുത കഥകളെയും ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ ഉരച്ചു മാറ്റു പരിശോധിക്കുന്നു ഇടമറുകിന്റെ ഈ ഉജ്ജ്വല ഗ്രന്ഥം.

    എരുമേലി പേട്ടതുള്ളൽ സമയത്തു മാനത്തു പരുന്ത് പറക്കുന്നതെങ്ങനെ?
    പകൽ നക്ഷത്രം ഉദിക്കുന്നതിന്റെ രഹസ്യമെന്താണ്?

    മകര വിളക്ക് ദിവസം പൊന്നന്പലമേട്ടിൽ കാണുന്ന ജ്യോതിസ് ആരാണ് കത്തിക്കുന്നത്?

    ശബരിമലയിലെ പ്രതിഷ്ഠ യഥാർത്ഥത്തിൽ എന്താണ്? ഈ ക്ഷേത്രം ആരാണ് നിർമ്മിച്ചത്?

    ശിവന്റെയും വിഷ്ണുവിന്റെയും പുത്രനാണ് ശാസ്‌താവ് എന്ന ഐതിഹ്യം ഉണ്ടായതെങ്ങനെ?

    ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും ചരിത്രവുമായും നേരുമായും എത്രമാത്രം ബന്ധമുണ്ട്?

    ശബരിമലയുടെയും ശബരിമല തീർത്ഥാടനത്തിന്റെയും യഥാർത്ഥ ചരിത്രത്തിന്റെ വേരുകൾ കാണാൻ വഴിയൊരുക്കുന്ന ഗ്രന്ഥം.

    പൊന്നന്പലമേട്ടിൽ മകര ജ്യോതിസ് കത്തിക്കുന്ന ചിത്രവും ഈ പുസ്തകത്തിലുണ്ട്.

    Idamaruku / Edamaruku / Joseph

    പേജ് 230 വില രൂ190

    190.00
  • Mahabharatham - Aryavartham മഹാഭാരതം ആര്യാവർത്തം

    മഹാഭാരതം ആര്യാവർത്തം – പി കെ വിജയൻ

    400.00
    Add to cart Buy now

    മഹാഭാരതം ആര്യാവർത്തം – പി കെ വിജയൻ

    മഹാഭാരതം ആര്യാവർത്തം

     

    പി കെ വിജയൻ

     

    ആര്യാധിനിവേശം തദ്ദേശീയ ജനതയ്ക്കുമേൽ നടത്തിയ അധിനിവേശങ്ങളെ മഹാഭാരതത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്‌ക്കരിക്കുന്ന കൃതി. ഇതിഹാസങ്ങളുടെ വരേണ്യ സങ്കല്പനങ്ങളെ അപനിർമിക്കുന്ന രചന.

     

    പേജ് 410  വില രൂ400

    400.00
  • Vedangalude Nadu വേദങ്ങളുടെ നാട് ഇ എം എസ്

    വേദങ്ങളുടെ നാട് ഇ എം എസ്

    45.00
    Add to cart Buy now

    വേദങ്ങളുടെ നാട് ഇ എം എസ്

    വേദങ്ങളുടെ നാട്
    ഇ എം എസ്

    ഇന്ത്യാ ചരിത്രം ലളിതമായി സംഗ്രഹിക്കുന്ന കൃതി

    E M S / EMS

    പേജ് 54  വില രൂ45

    45.00
  • Pazhassi Rekhakal പഴശ്ശി രേഖകൾ

    പഴശ്ശി രേഖകൾ

    210.00
    Add to cart Buy now

    പഴശ്ശി രേഖകൾ

    പഴശ്ശി രേഖകൾ

     

    ജനറൽ എഡിറ്റർ – ഡോ സ്‌കറയാ സക്കറിയ
    എഡിറ്റർ – ഡോ ജോസഫ് സ്‌കറിയ

     

     

    ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണകാലത്തെ ഔദ്യോഗിക കത്തിടപാടുകളുടെ ബൃഹദ്‌ശേഖരം. കേരളവർമ പഴശ്ശിരാജാവിന്റെ സമരചരിത്രത്തിലേക്ക് വഴിതുറക്കുന്നവ ഉൾപ്പെടെ ചരിത്രപ്രാധാന്യമുള്ള 255 രേഖകളുടെ സമാഹാരം. ചരിത്രപഠനത്തിനും ഭാഷാപഠനത്തിനുമുള്ള മികച്ച ഉപദാനങ്ങൾ.

     

    പേജ് 176 വില രൂ210

    210.00
  • Jaina Matham ജൈനമതം കേരളത്തിൽ

    ജൈനമതം കേരളത്തിൽ – എം ആർ രാഘവവാരിയർ

    70.00
    Add to cart Buy now

    ജൈനമതം കേരളത്തിൽ – എം ആർ രാഘവവാരിയർ

    ജൈനമതം കേരളത്തിൽ
    എം ആർ രാഘവവാരിയർ

     

    മദ്ധ്യയുഗത്തിൽ ആരുവാമൊഴിപ്പാതവഴിയും പാലക്കാടു തുറസ്സു വഴിയും തമിഴകത്തുനിന്ന് ഹോയ്‌സളരുടെ കാലത്ത് സഹ്യപർവതത്തിലെ ചുരപ്പാതകളും കാട്ടുവഴികളും താണ്ടി കർണാടകത്തിലെ കാർക്കളത്തു നിന്ന് – ഇങ്ങനെ രണ്ടുധാരകളായാണ് ജൈനർ കേരളത്തിലെത്തിയത്. ആദ്യം വന്നവർ പഴയ തിരുവിതാംകൂറിൽ കുഴിത്തുറയ്ക്കടുത്ത് തുരുച്ചാരണത്തുമല മുതൽ വടക്ക് വയനാടൻ സമതലത്തിൽ പുൽപ്പള്ളി, മാനന്തവാടി വരെയും വ്യാപിച്ചു. പിന്നീടു കർണാടകത്തിൽ നിന്ന് വന്നവരാകട്ടെ, മുഖ്യമായും വയനാട്ടിൽ ഒതുങ്ങിക്കൂടി. പാലക്കാടുവരെയും ചാർച്ച സ്ഥാപിച്ചു. തമിഴകത്തുനിന്നും കർണാടകത്തുനിന്നുമായി കേരളത്തിലെത്തി കുടിപാർത്ത ജൈനരുടെയും അവരുടെ ചരിത്രാവശിഷ്ടങ്ങളുടെയും കാര്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം.

     

    ഗ്രന്ഥകാരൻ ദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിർവഹിച്ച എംഫിൽ ഗവേഷണ പ്രബന്ധത്തിൽ നിന്നുള്ള വിവരങ്ങളാണ് ഈ കൃതിക്കാധാരം. അടിസ്ഥാന രേഖകളും അപൂർവചിത്രങ്ങളും ആവുന്നത്ര ചേർത്തിരിക്കുന്നു.

     

    പേജ് 74 വില രൂ70

    70.00
  • Hindu Sthreekalude Uyarchayum Adhapathanavum ഹിന്ദു സ്ത്രീകളുടെ ഉയർച്ചയും അധ:പതനവും

    ഹിന്ദു സ്ത്രീകളുടെ ഉയർച്ചയും അധ:പതനവും – ഡോ ബി ആർ അംബേദ്ക്കർ

    35.00
    Add to cart Buy now

    ഹിന്ദു സ്ത്രീകളുടെ ഉയർച്ചയും അധ:പതനവും – ഡോ ബി ആർ അംബേദ്ക്കർ

    ഹിന്ദു സ്ത്രീകളുടെ ഉയർച്ചയും അധ:പതനവും
    ഡോ ബി ആർ അംബേദ്ക്കർ

    ഇന്ത്യയിൽ , ഹിന്ദു സ്ത്രീകളുടെ അധ:പതനത്തിനു കാരണം വിശകലനം ചെയ്യുകയാണിവിടെ. ബുദ്ധൻറെ ഉദ്ബോധനങ്ങളാണ് ഇന്ത്യൻ സ്ത്രീകളുടെ അധ:പതനത്തിനു കാരണം എന്ന ആരോപണത്തെ വസ്തുനിഷ്ഠമായി തന്നെ പൊളിച്ചടുക്കുന്നു. ബുദ്ധൻ സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നിലകൊണ്ടതിന് അനേകം തെളിവുകൾ ബുദ്ധമത ഗ്രന്ഥങ്ങളിൽ കാണാനാകും. എന്നാൽ ബ്രാഹ്മണ്യം സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിച്ചു.

    വിദ്യാഭ്യാസം ചെയ്യുന്നതിൽ നിന്നും മന്ത്രോച്ചാരണങ്ങളിൽ നിന്നും സ്ത്രീയെ അകറ്റി നിർത്തി, കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്ന് അവരെ അകത്തളങ്ങളിൽ തളച്ചിട്ടു. ഇപ്രകാരം ഇന്ത്യയിൽ ഹിന്ദു സ്ത്രീകളുടെ അധ:പതനത്തിന് യഥാർഥ കാരണക്കാർ ഹിന്ദുമതം തന്നെയാണ് എന്നത് തെളിവു സഹിതം വിശദമാക്കുകയാണ് അംബേദ്ക്കർ.

    B R Ambedkar

    പേജ് 36  വില രൂ35

    35.00
  • Keralathile Avaganikapetta Navothana Nayakar കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ

    കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ – ടി എച്ച് പി ചെന്താരശ്ശേരി

    120.00
    Add to cart Buy now

    കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ – ടി എച്ച് പി ചെന്താരശ്ശേരി

    കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ
    ടി എച്ച് പി ചെന്താരശ്ശേരി

     

    ഭ്രാന്താലയത്തിൽ നിന്നു മനുഷ്യാലയത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ പാതതെളിച്ച ഒട്ടനേകം മഹാന്മാരാണ് ജാതിവ്യവസ്ഥിതിയുടെ കരാളഹസ്തത്തിൽ വീർപ്പുമുട്ടി കിടന്ന ഒരു സമൂഹത്തെ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും അസ്വാതന്ത്ര്യത്തിൽ നിന്നും കൈപിടിച്ചുയർത്തിയത്. അതിനായി അവർ സ്വജീവിതം തന്നെ ഉഴിഞ്ഞുവെച്ചു. ചരിത്രരചനയിൽ അവഗണിക്കപ്പെട്ടുപോയ ചില അവർണ നവോത്ഥാനനായകരെ പരിചയപ്പെടത്താനുള്ള ശ്രമമാണ് ഈ പുസ്തകം.

    THP Chentharassery / T H P Chentharasseri

    പേജ് 132   വില120

    120.00
  • Kerala Charithra Chinthakal കേരള ചരിത്ര ചിന്തകൾ

    കേരള ചരിത്ര ചിന്തകൾ – ടി എച്ച് പി ചെന്താരശ്ശേരി

    65.00
    Add to cart Buy now

    കേരള ചരിത്ര ചിന്തകൾ – ടി എച്ച് പി ചെന്താരശ്ശേരി

    കേരള ചരിത്ര ചിന്തകൾ
    ടി എച്ച് പി ചെന്താരശ്ശേരി

    കേരളത്തെ സംബന്ധിച്ച ചരിത്രാന്വേഷണത്തിൻറെ പാതയിലെ വ്യത്യസ്ഥനായി സഞ്ചരിച്ച്, വസ്തുനിഷ്ഠ ചരിത്രത്തെ അന്വേഷിച്ചു കണ്ടെത്തിയ ചരിത്രകാരനാണ് ചെന്താരശ്ശേരി. മണ്ണിടഞ്ഞ ആദിമ ഗോത്രത്തിൻറെ സംസ്കൃതിയുടെ ഈ വെയ്പ്പുകളാണ അദ്ദേഹത്തിൻറെ കൃതികൾ. പല കാലങ്ങളിലായി അദ്ദേഹം എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.

    THP Chentharassery  / T H P Chentharasseri

    പേജ് 68   വില  രൂ65

    65.00