Description
Lokacharithra Samgraham – H G Wells (Malayalam)
ലോകചരിത്ര സംഗ്രഹം
₹400.00
പരിഭാഷ – സി അച്യുതമേനോൻ
ലോക ചരിത്രത്തെ രസാവഹമായ സംഭവവിവരണങ്ങളാക്കി സാധാരണ വായനക്കാർ സമക്ഷം അവതരിപ്പിച്ചിട്ടുള്ള എച്ച് ജി വെൽസിന്റെ പ്രഖ്യാത ഗ്രന്ഥത്തിന്റെ കൃത്യമായ മലയാള പരിഭാഷ. അയത്‌നലളിതമായി അനുവാചകർക്കു വായിച്ചുപോകാവുന്ന മറ്റൊരു ചരിത്രഗ്രന്ഥം ലോകത്തെവിടെയും കണ്ടെത്താനാകില്ല. സവിശേഷമായ ലോകചരിത്ര സംഗ്രഹത്തിന്റെ ഏറ്റവും പുതിയ പതിപ്പ്.
പരിഭാഷകൻ: ചേലാട്ട് അച്യുതമേനോൻ –
സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്നു. 1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയും കേരളാ മുഖ്യമന്ത്രിയായിരുന്നു.
H G Wells
പേജ് 422 വില രൂ400
ഇന്ത്യയുടെ പ്രാചീന ചരിത്രത്തെ സംബന്ധിച്ചിടത്തോളം നമുക്ക് ലഭ്യമായിട്ടുള്ള രചനകളിൽ ആധികാരികം എന്നു കരുതാവുന്ന പലതിലും ഉൾക്കൊള്ളിച്ചിട്ടുള്ള വസ്തുതകൾ അടിസ്ഥാനപരമായി സത്യവിരുദ്ധവും അവിശ്വസനീയങ്ങളുമാണ്. ഇന്ത്യാക്കാരെ ഭിന്നിപ്പിക്കാനും സ്വാർഥ താല്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള ഗൂഢ ലക്ഷ്യത്തോടെ പാശ്ചാത്യർ രചിച്ചിട്ടുള്ള ചരിത്രത്തെ നമ്മുടെ ചരിത്രപണ്ഡിതന്മാർ പ്രധാനമായും അവലംബിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യയ്ക്ക് എക്കാലത്തും മാരകമായി തീർന്നിട്ടുള്ള ജാതിവ്യവസ്ഥയുടെ രൂക്ഷത അവഗണിക്കാതെ ഇന്ത്യയുടെ പ്രാചീന ചരിത്രം പുനർ രചനയ്ക്ക് വിധേയമാക്കണമെന്ന് ചെന്താരശ്ശേരിക്ക് അഭപ്രായമുണ്ട്. അതിലേക്കായി ചില പുതിയ വസ്തുതകൾ ഈ ഗ്രന്ഥത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നു.
ML / Malayalam / ടി എച്ച് പി ചെന്താരശ്ശേരി / Chenthrassery
ജോൺ കെ എരുമേലി
ചരിത്രം, സമൂഹം, സംസ്‌ക്കാരം
തെരഞ്ഞെടുത്ത ലേഖനങ്ങൾ. ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തെ അതിന്റെ സൂക്ഷ്മവും സവിശേഷവുമായ ആസ്പദങ്ങളിൽ നിന്ന് സമഗ്രമായി അപഗ്രഥിക്കാൻ ശ്രമിക്കുന്ന പഠനങ്ങളാണ് സീതാറാം യച്ചൂരിയുടെ ഈ ഗ്രന്ഥം. വിപ്ലവകരമായ സിദ്ധാന്തമല്ലാതെ വിപ്ലവ പ്രയോഗമുണ്ടാകില്ലെന്ന ലെനിന്റെ സുചിന്തിതമായ ആശയത്തെ സാധൂകരിക്കുന്ന സൈദ്ധാന്തിക വിശകലനങ്ങളുടെ ബഹുലതകൊണ്ട് ശ്രദ്ധേയമായ കൃതി.
പരിഭാഷ – കെ എ വേണുഗോപാലൻ
ML / Malayalam / Sitaram Yachuri
വിവിധ ഭാഷകളിൽ ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ “സ്റ്റോറി ഓഫ് മാൻകൈൻഡ് ” മലയാളത്തിൽ
ചരിത്രത്തെ അതിന്റെ ആഖ്യാനചാരുത ഒട്ടും ചോരാതെ മുത്തച്ഛൻ കുട്ടികളോടെന്ന പോലെ പകർന്നു നൽകുകയാണ് വാൻ ലൂൺ ഈ പുസ്തകത്തിലൂടെ. ലോകം ഇരുകൈയും നീട്ടി സ്വീകരിച്ച വിഖ്യാത കൃതി. എഴുത്തുകാരന്റെ ചിത്രീകരണങ്ങൾ ഉൾപ്പെടെ.
പരിഭാഷ – സി പി അബുബക്കർ
Story of Mankind / Parinamam / Evolution / Charles Darwin / Manusyarasi / Manushyarashi
പേജ് 522 വില രൂ550
നാടുവാഴി സ്വരൂപങ്ങളുടെ വളർച്ച, ഗ്രാമസമ്പ്രദായം, വാണിജ്യരംഗം, അധികാരഘടന, കേരളീയാബോധം, അടിയാള വർഗത്തിന്റെ ആത്മസ്വരൂപം, പാട്ടുകളുടെ കാലം തുടങ്ങി സ്വരൂപവാഴ്ചക്കാലത്തെ കേരളചരിത്രത്തിന്റെ അകവും പുറവും ഒരുപോലെ പഠനവിധേയമാക്കുന്ന ഗ്രന്ഥം.
പേജ് 294
ക്ഷേത്ര ആരാധനക്രമങ്ങളെയും ആചാരങ്ങളെയും മറയാക്കി ബ്രാഹ്മണേതര ജാതികളിലെ സ്ത്രീകളുടെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കണം എന്ന വരേണ്യവർഗത്തിന്റെ ദർശനങ്ങളും, സ്ത്രീയെ ഉപഭോഗവസ്തുമാത്രമാക്കുന്ന ബഹുഭാര്യാത്വവും നിലവിലിരുന്ന ഒരു കാലമുണ്ടായിരുന്നു. ഉന്നതകുലജാതരായ പുരുഷന്മാർക്ക് നായർ സ്ത്രീകളിലോ മറ്റുതാണകുലത്തിൽ പിറക്കുന്ന സ്ത്രീകളിലെ പിറക്കുന്ന കുട്ടികൾ പൈതൃകത്തിന്റെ അവകാശം ഉന്നയിക്കാതിരിക്കാൻ മരുമക്കത്തായം എങ്ങനെ മറയാക്കി എന്നതും ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.
ML / Malayalam / P Sudarshanan, Dr N Sarika Devi / Temple Rituals
മാറിവന്ന സങ്കൽപ്പങ്ങളും രീതിശാസ്ത്രവും അതോടൊപ്പം കിട്ടാവുന്നിടത്തോളം തെളിവുകളും ആധാരമാക്കി കേരളചരിത്രം പുനരാഖ്യാനം ചെയ്യാനുള്ള പരിശ്രമത്തിന്റെ ഫലമാണ് ഈ പുസ്തകം. ചരിത്രാതീതകാലം മുതൽ വിദേശീയാഗമനം വരെ കേരളീയ സമൂഹം കടന്നുപോകുന്ന ദശാസന്ധികളുടെ പരിവർത്തനപ്രക്രിയയാണ് ഇതിലെ ചർച്ചാവിഷയം. ചരിത്രത്തെ ഇളക്കമറ്റ ചില അവസ്ഥകളായി കാണുന്നതിനു പകരം ചലനാത്മകമായ ഒരു പ്രക്രിയയായി ഉൾക്കൊള്ളാനും വിശദീകരിക്കാനുമാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്.
പേജ് 322
Kerala History / Rajan Gurukkal / Raghava Warier
ഡോ അംബേദ്കർ, കരടു ഭരണഘടനാ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ വിവിധ ഘട്ടങ്ങളിലായി കോൺസ്റ്റിറ്റുവന്റ് അംസംബ്ലിയിൽ ചെയ്ത ചരിത്രപ്രധാനങ്ങളായ മൂന്നു പ്രസംഗങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ഓരോ പ്രസംഗത്തിലും അംബേദ്കറുടെ മഹത്തായ വ്യക്തിത്വത്തിന്റെ തിളക്കമാർന്ന ഓരോ വശങ്ങൾ സവിശേഷമായി പ്രകാശിക്കുന്നു. അംബദ്കറുടെ പ്രഢഗംഭീരമായ പ്രസംഗങ്ങൾ വസ്തുനിഷ്ഠമായ വിവർത്തനം ചെയ്ത ഒരമൂല്യ റഫറൻസ് ഗ്രന്ഥമാണിത്.
പരിഭാഷ – കെ എൻ കുട്ടൻ
Ambedkar / BR / Baba Saheb
പേജ് 100 വില രൂ120
100 കോടി വർഷങ്ങൾക്കുമുമ്പ് ജീവന്റെ ഒരു കണികപോലും ഇല്ലാതിരുന്ന ഭൂമിയിൽ ജീവനും പിന്നീട് നിരവധി സഹസ്രാബ്ദങ്ങൾക്കു ശേഷം മനുഷ്യനും ഉണ്ടായതിന്റെ അത്ഭുതാവഹമായ കഥയാണ് ‘മനുഷ്യൻ’. മൃഗതുല്യനായി ഇരുന്ന മനുഷ്യന്റെ മുൻഗാമി ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ വിവിധ ചരിത്ര കാലഘട്ടങ്ങൾ പിന്നിട്ട് പരിണാമം പ്രാപിച്ച് ആധുനിക മനുഷ്യൻ ആകുന്നതിന്റെ ഉജ്വലമായ ചരിത്രമാണ് ഇതിൽ പ്രതിപാദിക്കുന്നത്. സമൂഹത്തിന്റെ വികാസ പരിണാമങ്ങൾക്കൊപ്പം സ്വത്തുക്കൾ ഒരു വിഭാഗം ആൾക്കാർ കുന്നുകൂട്ടി വച്ചതിന്റെ ചരിത്രവും ഇതിൽ വായിക്കാം. സമീപകാലത്ത് ചില ക്ഷേത്രങ്ങളിലും മറ്റും കോടിക്കണക്കിന് രൂപയുടെ സ്വർണശേഖരം കണ്ടെത്തുക ഉണ്ടായല്ലോ. ക്ഷേത്രങ്ങളിലും പള്ളികളിലും ഇത്തരത്തിലുള്ള സ്വർണ ശേഖരങ്ങൾ എങ്ങനെ വന്നു. ‘മനുഷ്യൻ’ വായിച്ചാൽ അതിനെല്ലാം ഉത്തരം കിട്ടും.
കമ്യൂണിസ്റ്റു പാർട്ടിയുടെ സമുന്നതനായ സൈദ്ധാന്തികനായിരുന്നു കെ ദാമോദരൻ. അദ്ദേഹത്തിന്റെ ധിഷണാവിലാസം കേരളത്തിൽ കമ്യൂണിസ്റ്റു പാർട്ടിയെ പ്രതിഷ്ഠിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
K Damodaran / Parinamam / Darvin / Darwin
പേജ് 126 വില രൂ100
സ്വാമി ധർമതീർഥ മഹാരാജ്
ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ബ്രാഹ്മണ-ഹൈന്ദവ ദുഷ്പ്രഭുത്വത്തെ തുറന്നുകാട്ടുന്ന പുസ്തകം.
സ്വാമി ധർമതീർഥ മഹാരാജ് എഴുതിയ 1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇമ്പേരിയലിസം എന്ന വിവാദ ഗ്രന്ഥത്തിന്റെ പരിഭാഷ.
1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇംപീരിയലിസം എന്ന വിവാദ പുസ്തകത്തിന്റെ മലയാള രൂപം. ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ജാതിവ്യവസ്ഥയെ തുറന്നു കാട്ടുന്ന ഉജ്വല പുസ്തകം. ശ്രീനാരായണഗുരുവിന് നിരവധി ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ഗുരുവിന്റെ വീക്ഷണങ്ങളെ കാലോചിതമായി, ശാസ്ത്രീയമായി സമീപിക്കുകയും സമൂഹത്തെ പ്രവർത്തിപ്പിക്കുന്നതിൽ അതിനെ ഉപയുക്തമാക്കുകയും ചെയ്ത അപൂർവ ശിഷ്യന്മാരിൽ ഒരാളാണ് ഈ വിവാദഗ്രന്ഥം രചിച്ച സ്വാമി ധർമതീർഥ മഹാരാജ്. ഈ പുസ്തത്തിന്റെ ഒന്നാം പതിപ്പ് 1941ൽ ലാഹോറിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്.
Hindu Dushprabhutwa Charithram / Dushprabhutva Charithram / Swami Dharmatheertha Maharaj
പേജ് 244 വില രൂ220
BGSreekumar –
Hai