സ്വതന്ത്രചിന്ത

Showing 145–168 of 235 results

Show Grid/List of >5/50/All>>
  • Ambedkar - Bauddhika Vikshobhathinte Agnijwala അംബേദ്കർ ബൗദ്ധിക വിക്ഷോഭത്തിന്റെ അഗ്‌നിജ്വാല

    അംബേദ്കർ ബൗദ്ധിക വിക്ഷോഭത്തിന്റെ അഗ്‌നിജ്വാല – പോൾ ചിറക്കരോട്

    370.00
    Add to cart Buy now

    അംബേദ്കർ ബൗദ്ധിക വിക്ഷോഭത്തിന്റെ അഗ്‌നിജ്വാല – പോൾ ചിറക്കരോട്

    അംബേദ്കർ
    ബൗദ്ധിക വിക്ഷോഭത്തിന്റെ അഗ്‌നിജ്വാല

     

    പോൾ ചിറക്കരോട്

     

    അടിത്തട്ടുകാരുടെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആത്മീയവും മാനവീയവുമായ അവകാശങ്ങളെ ലക്ഷ്യവേധിയാക്കിയ കർമധീരനായ അംബേദ്കറുടെ ദർശനങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ ആധികാരികമായ പഠനഗ്രന്ഥം.

    B R Ambedkar 

    പേജ് 386  വില രൂ370

    370.00
  • Kerala Navodhanam - Sanchika 2 കേരള നവോഥാനം - മതാചാര്യർ, മതനിഷേധികൾ

    കേരള നവോഥാനം – മതാചാര്യർ, മതനിഷേധികൾ – പി ഗോവിന്ദപ്പിള്ള

    210.00
    Add to cart Buy now

    കേരള നവോഥാനം – മതാചാര്യർ, മതനിഷേധികൾ – പി ഗോവിന്ദപ്പിള്ള

    കേരള നവോഥാനം – രണ്ടാം സഞ്ചിക

    മതാചാര്യർ, മതനിഷേധികൾ

     

    പി ഗോവിന്ദപ്പിള്ള

     

    മത മൂല്യങ്ങളിലും മതാധിഷ്ഠിത സാമൂഹിക രൂപങ്ങളിലും അഭിരമിച്ചും അവയോടു കലഹിച്ചും കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് കളമൊരുക്കിയ യുവശില്പികളുടെ ജീവിതവും സംഭാവനകളും.

    P G / P Govinda Pillai /PG / Kerala Navothdhanam / P Govindapilla

    പേജ് 210 വില രൂ170

    210.00
  • Thathwasasthram, Matham Vidyabhyasam തത്വശാസ്ത്രം, മതം, വിദ്യാഭ്യാസം - ബർട്രാൻഡ് റസ്സൽ 

    തത്വശാസ്ത്രം, മതം, വിദ്യാഭ്യാസം – ബർട്രാൻഡ് റസ്സൽ 

    210.00
    Add to cart Buy now

    തത്വശാസ്ത്രം, മതം, വിദ്യാഭ്യാസം – ബർട്രാൻഡ് റസ്സൽ 

    തത്വശാസ്ത്രം, മതം, വിദ്യാഭ്യാസം
    ബർട്രാൻഡ് റസ്സൽ 

     

     

    തെരഞ്ഞെടുത്ത ലേഖനങ്ങൾ

     

    തത്വചിന്തകൻ, ഗണിതശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വിശ്വപ്രസിദ്ധ എഴുത്തുകാരന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം.

    മനുഷ്യരാശിയുടെ ഭാവി, മനുഷ്യനും യുക്തിയും മിസ്റ്റിസിസം, തത്വശാസ്ത്രം സാധാരണക്കാരന്, വാൽനക്ഷത്രങ്ങൾ, അധ്യാപകന്റെ കടമകൾ തുടങ്ങി 17 മികച്ച ലേഖനങ്ങൾ. ഒപ്പം നോബൽ പ്രഭാഷണവും.

    “ഞാൻ നാസ്തികനോ അജ്ഞേയതാവാദിയോ
    ഒരു യുക്തിവാദിയോ ആയി വളർത്തിവലുതാക്കാൻ എന്റെ അച്ഛൻ ഉദ്ദേശിച്ച ഒരാളെന്ന നിലയിലാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ എത്രത്തോളം യുക്തിവാദിയാണോ അത്രത്തോളം യുക്തിവാദിയായിരുന്നു അദ്ദേഹവും. എനിക്കു 3 വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു, തുടർന്ന് ക്രൈസ്തവ വിദ്യാഭ്യാസത്തിന്റ തണലിൽ വളരേണ്ടവനാണ് ഞാനെന്ന് നീതിന്യായ കോടതി തീരുമാനിച്ചു. കോടതി ആ തീരുമാനത്തിൽ ഖേദിന്നുണ്ടാകണം എന്നാണ് എനിക്കു തോന്നുന്നത്. കോടതി ഉദ്ദേശിച്ചത്ര നന്മ അത് ചെയ്തിട്ടുണ്ടാകണമെന്ന് തോന്നുന്നില്ല. ക്രൈസ്തവ വിദ്യാഭ്യാസം നിർത്തുന്നത് കഷ്ടതരമായിരിക്കുമെന്ന് നിങ്ങൾ പറഞ്ഞേക്കാം. കാരണം അങ്ങനെയെങ്കിൽ മേലാൽ യുക്തിവാദികളെ നിങ്ങൾക്കു ലഭിക്കുകയില്ല.

    പാപവും ബിഷപ്പുമാരും എന്ന ശീർഷകത്തിനു കീഴിൽ റസ്സൽ ഇങ്ങനെ കുറിച്ചു – “ഒരു യുക്തിവാദിയായിത്തീർന്നതുമുതൽ ഞാനൊരു കാര്യം കണ്ടെത്തിയിട്ടുണ്ട്; യുക്ത്യധിഷ്ഠിതമായ കാഴ്ചപ്പാടിന്റെ പ്രായോഗികമായ പ്രധാന്യത്തിന് ലോകത്തിൽ ഇപ്പോഴും ഗണ്യമായ വ്യാപ്തിയുണ്ട്.

    * * *

    “ചില പ്രായോഗക പ്രശ്‌നങ്ങളുടെ പേരിൽ അമേരിക്കയിൽ വെച്ച് ഞാൻ വിലിയ കുഴപ്പത്തിൽപ്പെട്ടു. ബൈബിളിന്റെ നീതിശാസ്ത്രം അന്തിമമല്ലെന്നും ചില കാര്യങ്ങളിൽ ബൈബിൾ പറയുന്നതിന് വ്യത്യസ്തമായി നാം പ്രവർത്തിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. അതായിരുന്നു കുഴപ്പത്തിനു കാരണം. അമേരിക്കയിലെ ഏതെങ്കിലും സർവകലാശാലയിൽ പഠിപ്പിക്കാൻ പറ്റിയ ആളല്ല ഞാനെന്ന് ഇതിന്റെ അടിസ്ഥാനത്തിൽ കോടതി വിധിച്ചു. അതിനാൽ മറ്റു കാഴ്ചപ്പാടുകളെക്കാൾ യുക്തിവാദം തിരഞ്ഞെടുക്കുന്നതിന് എനിക്ക് പ്രായോഗികമായ ന്യായങ്ങളുണ്ട്.

     

    തത്വചിന്തകൻ, താർക്കികൻ, ഗണിത ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ റസ്സൽ 1872 ന് ഇംഗ്ലണ്ടിൽ ജനിച്ചു. യുദ്ധവിരുദ്ധവാദം, ആണവ നിരായുധ പ്രവർത്തനം എന്നിവ റസ്സലിനെ കൂടുതൽ പ്രശസ്തനാക്കി. അദ്ദേഹത്തിന്റെ യുദ്ധവിരുദ്ധ നിലപാടിൽ പ്രക്രോപിതമായ ഗവൺമെന്റ് അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടുത്തുകയും പിൽക്കാല തടവു ശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്തു.. 1950-ൽ സാഹിത്യത്തിനുള്ള നോവൽ പുരസ്‌ക്കാരം ലഭിച്ചു.

    പരിഭാഷ – എൻ മൂസക്കുട്ടി

    പേജ് 236  വില രൂ210

    210.00
  • Matham, Fascism, Idathupaksham മതം, ഫാഷിസം, ഇടതുപക്ഷം

    മതം, ഫാഷിസം, ഇടതുപക്ഷം – ഹമീദ് ചേന്നമംഗലൂർ

    120.00
    Add to cart Buy now

    മതം, ഫാഷിസം, ഇടതുപക്ഷം – ഹമീദ് ചേന്നമംഗലൂർ

    മതം, ഫാഷിസം, ഇടതുപക്ഷം
    ഹമീദ് ചേന്നമംഗലൂർ

     

    ഹൈന്ദവ വലതുപക്ഷത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുകയും അത്രതന്നെ സാന്ദ്രതയേറിയ വിഷം പമ്പ് ചെയ്യുന്ന ഇസ്ലാമിക വലതുപക്ഷത്തെ വെറുതെ വിടുകയും ചെയ്യുന്ന ഇടതുപക്ഷ ശൈല, ജിഹാദ് സലഫിസവും രാഷ്ട്രീയ തക്ഫിറിസവും കൂടിക്കലർത്തിയ ഐഎസ്സിന്റെ സങ്കരപ്രത്യയശാസ്ത്രം, വിയോജന സ്വാതന്ത്ര്യത്തിന് ദേശദ്രോഹമുദ്ര നൽകുന്നത്, സംവിധായകൻ കമലിനോട് ഒരു ചോദ്യം, ഏകീകൃത പൗരനിയമം, മുത്തലാഖിന്റെ നിയമവശം തുടങ്ങി അനവധി വിഷയങ്ങൾ. ഭീകരതയ്‌ക്കെതിരെ വ്യക്തമായ ഒരു നിലപാട് എടുക്കേണ്ടതിന്റെയും ആവശ്യകത ഈ പുസ്തകം ഊന്നിപ്പറയുന്നു.

    Hameed Chennamangaloor 

    പേജ് 122 വില രൂ120

    120.00
  • Bharatheeya Sahithya Darshanam ഭാരതീയ സാഹിത്യ ദർശനം - ഡോ ചാത്തനാത്ത് അച്യുതനുണ്ണി

    ഭാരതീയ സാഹിത്യ ദർശനം – ഡോ ചാത്തനാത്ത് അച്യുതനുണ്ണി

    380.00
    Add to cart Buy now

    ഭാരതീയ സാഹിത്യ ദർശനം – ഡോ ചാത്തനാത്ത് അച്യുതനുണ്ണി

    ഭാരതീയ സാഹിത്യ ദർശനം
    ഡോ ചാത്തനാത്ത് അച്യുതനുണ്ണി

    ഭാരതീയ സാഹിത്യത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെ ആധികാരികമായും സമഗ്രമായും അവതരിപ്പിക്കുന്ന പ്രൗഢ ഗ്രന്ഥം.

    പേജ് 470

    Indian Literary History

    380.00
  • Marxisavum Adwaitha Vedanthavum മാക്‌സിസവും അദ്വൈതവേദാന്തവും

    മാക്‌സിസവും അദ്വൈതവേദാന്തവും – കെ എസ് രാധാകൃഷ്ണൻ

    160.00
    Add to cart Buy now

    മാക്‌സിസവും അദ്വൈതവേദാന്തവും – കെ എസ് രാധാകൃഷ്ണൻ

    മാക്‌സിസവും അദ്വൈതവേദാന്തവും
    കെ എസ് രാധാകൃഷ്ണൻ

    മലയാളിയുടെ ജവിതത്തിൽ സ്വാധീനം ചെലുത്തിയ രണ്ടു ജീവിത പദ്ധതികളാണ് മാർക്‌സിസവും അദൈവതവേദാന്തവും. ഇവയുടെ അനുഭവതലത്തെ യുക്തിവിചാരം കൊണ്ട് വിശകലനം ചെയ്യുന്ന ശ്രദ്ധേയമായ പുസ്തകം.

    എം ടി വാസുദേവൻ നായരുടെ ആമുഖം.

    പേജ് 190

    160.00
  • Samskarika Bhauthikavadam സാംസ്‌ക്കാരിക ഭൗതികവാദം

    സാംസ്‌ക്കാരിക ഭൗതികവാദം – ഡോ കെ എൻ പണിക്കർ

    120.00
    Add to cart Buy now

    സാംസ്‌ക്കാരിക ഭൗതികവാദം – ഡോ കെ എൻ പണിക്കർ

    സാംസ്‌ക്കാരിക ഭൗതികവാദം
    ഡോ കെ എൻ പണിക്കർ

    മാർക്‌സിസത്തിന്റെ കേന്ദ്രപ്രശ്‌നമായി നിലകൊള്ളുന്ന ഘടനാ-ഉപരിഘടനാ അതിനിർണയവാദങ്ങളെ പരിഷ്‌ക്കരിക്കാനുള്ള പിൽക്കാല മാർക്‌സിസ്റ്റു ചിന്തകരുടെ ശ്രമങ്ങളെ സ്വാംശീകരിക്കുന്ന ഈ സമാഹാരം സ്വകീയമായ നിലയിൽ ഇന്ത്യൻ സാംസ്‌ക്കാരിക ഭൗതികവാദത്തിന് ഒരു സംഭാവനയാണ്.

    എഡിറ്റർ – പി പി ഷാനവാസ്

    പേജ് 154

    120.00
  • Sigmund Freud - Manassasthrathile Mahaprathibha സിഗ്മണ്ട് ഫ്രോയ്ഡ് - മനഃശാസ്ത്രത്തിലെ മഹാപ്രതിഭ

    സിഗ്മണ്ട് ഫ്രോയ്ഡ് – മനഃശാസ്ത്രത്തിലെ മഹാപ്രതിഭ – പി പി സത്യൻ

    100.00
    Add to cart Buy now

    സിഗ്മണ്ട് ഫ്രോയ്ഡ് – മനഃശാസ്ത്രത്തിലെ മഹാപ്രതിഭ – പി പി സത്യൻ

    സിഗ്മണ്ട് ഫ്രോയ്ഡ് – മനഃശാസ്ത്രത്തിലെ മഹാപ്രതിഭ
    പി പി സത്യൻ

    ലോകത്തിന്റെ വൈജ്ഞാനിക വികാസചരിത്രത്തിലെ ശ്രദ്ധേയമായ നാമമാണ് സിഗ്മണ്ട് ഫ്രോയ്ഡ്. ലോകചിന്തയിൽ സദാ ശക്തിപ്പെടുന്ന ഫ്രോയിഡിയൻ ദർശനങ്ങളെയും ആശയങ്ങളെയും ആധികാരികതയോടെ വിശകലനം ചെയ്യുന്ന പുസ്തകം.

    പേജ് 106

    100.00
  • Jathiyum Adimattavum ജാതിയും അടിമത്തവും - രാഷ്ട്രീയ തത്വചിന്ത

    ജാതിയും അടിമത്തവും – രാഷ്ട്രീയ തത്വചിന്ത – ഷിജു ഏലിയാസ്

    150.00
    Add to cart Buy now

    ജാതിയും അടിമത്തവും – രാഷ്ട്രീയ തത്വചിന്ത – ഷിജു ഏലിയാസ്

    ജാതിയും അടിമത്തവും – രാഷ്ട്രീയ തത്വചിന്ത
    ഷിജു ഏലിയാസ്

    മാനവ നാഗരികതയുടെ ചരിത്രത്തിലെ ആദ്യ ഘട്ടമായ അടിമയുഗത്തിൽ മനുഷ്യനെയും മനുഷ്യനെ കൂട്ടിയിണക്കിയ നീതിശാസ്ത്രവും അതിന്റെ ഇഴകൾ പാകിയ നിയമവ്യവയസ്ഥയെയും ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

    പേജ് 154

    Jathi / Shiju Elias / Caste 

    150.00
  • Prathyasasthravum Pratheeka Viplavavum പ്രത്യയശാസ്ത്രവും പ്രതീകവിപ്ലവവും

    പ്രത്യയശാസ്ത്രവും പ്രതീകവിപ്ലവവും

    110.00
    Add to cart Buy now

    പ്രത്യയശാസ്ത്രവും പ്രതീകവിപ്ലവവും

    പ്രത്യയശാസ്ത്രവും പ്രതീകവിപ്ലവവും
    സെബാസ്റ്റ്യൻ വട്ടമറ്റം

    പ്രത്യയശാസ്ത്രം, പ്രതീകവ്യവസ്ഥ, മതം, അബോധം, ആത്മീയത, ഹിന്ദുത്വവാദം, ദൈവസങ്കല്പം മുതലാളിത്ത ചിന്ത, ഫാസിസം, കൊളോണിയൽ മനസ്സ്, പരിസ്ഥിതി ബോധം, ഫോക് സംസ്‌ക്കാരം ഇത്യാദി വിഷയങ്ങളെ അധികരിച്ചുള്ള പഠനലേഖനങ്ങളുടെ പുസ്തകം.

    ഡോ. പി വി രവീന്ദ്രന്റെ ആമുഖം

    പേജ് 122

    110.00
  • Colony Vazahchayum Puthan Colony Vazhchayum കോളനി വാഴ്ചയും പുത്തൻ കോളനി വാഴ്ചയും

    കോളനി വാഴ്ചയും പുത്തൻ കോളനി വാഴ്ചയും

    100.00
    Add to cart Buy now

    കോളനി വാഴ്ചയും പുത്തൻ കോളനി വാഴ്ചയും

    കോളനി വാഴ്ചയും പുത്തൻ കോളനി വാഴ്ചയും
    പി ജെ ബേബി

    രാജ്യങ്ങൾ രാജ്യങ്ങൾക്കു മേലും ജനതകൾ ജനതകൾക്കുമേലും സംസ്‌ക്കാരങ്ങൾ സംസ്‌ക്കാരങ്ങൾക്കു മേലും സ്ഥാപിക്കുന്ന കൊളോണയലിസത്തിന്റെ ചരിത്രവും വർത്തമാനവും അന്വേഷിക്കുന്ന പുസ്തകം.

    പേജ് 110

    100.00
  • Hindumatham, Hinduthwam ഹിന്ദുമതം ഹിന്ദുത്വം

    ഹിന്ദുമതം ഹിന്ദുത്വം – ഇ ചന്ദ്രശേഖരൻ നായർ

    200.00
    Add to cart Buy now

    ഹിന്ദുമതം ഹിന്ദുത്വം – ഇ ചന്ദ്രശേഖരൻ നായർ

    ഹിന്ദുമതം ഹിന്ദുത്വം

     

    ഇ ചന്ദ്രശേഖരൻ നായർ

     

    വേദങ്ങളെയും സ്‌മൃതികളെയും അടിസ്ഥാനമാക്കുന്ന പൗരോഹിത്യമതമാണോ യഥാർത്ഥ ഹിന്ദുമതം? ചാതുർവർണ്യത്തെ അരക്കിട്ടുറപ്പിക്കുന്ന പൗരോഹിത്യ മതമാണ് ഹിന്ദുമതമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുടെ ലക്ഷ്യമെന്താണ് ? ഹിന്ദുമത വിശ്വാസികൾ അംഗീകരിക്കുന്ന വേദാന്തം എന്നറിയപ്പെടുന്ന ഉപനിഷത്തുകൾ ലളിതമായി വിശദീകരിച്ചുകൊണ്ട് ഈ ചോദ്യങ്ങൾക്ക് യുക്തിഭദ്രമായ ഉത്തരങ്ങൾ നൽകുകയാണ് ഹിന്ദുമതം ഹിന്ദുത്വം എന്ന ഗ്രന്ഥത്തിൽ.

    Chathurvaryam / E Chandrasekharan Nair / Hinduthwam / Hindu Matham / Hindutwam 

    പേജ് 226 വില രൂ200

    കൂടുതൽ കാണുക

    200.00
  • Saint Thomas - Oru Kettukatha സെന്റ് തോമസ് - ഒരു കെട്ടുകഥ

    സെന്റ് തോമസ് – ഒരു കെട്ടുകഥ

    240.00
    Add to cart Buy now

    സെന്റ് തോമസ് – ഒരു കെട്ടുകഥ

    സെന്റ് തോമസ് – ഒരു കെട്ടുകഥ
    ഇടമറുകിന്റെ രചന

    ML / Malayalam / Joseph Idamaruku / Kerala Christian / St Thomas /  Edamaruku

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    240.00
  • Kovoorinte Sampoorna Krithikal കോവൂരിന്റെ സമ്പൂർണ കൃതികൾ

    കോവൂരിന്റെ സമ്പൂർണ കൃതികൾ

    795.00
    Add to cart Buy now

    കോവൂരിന്റെ സമ്പൂർണ കൃതികൾ

    കോവൂരിന്റെ സമ്പൂർണ കൃതികൾ

    കോവൂരിന്റെ ജീവിതവും പ്രവർത്തികളും. അദ്ദേഹം ജനക്കൂട്ടത്തെ ആകർഷിച്ച, ദക്ഷിണ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും സ്വാധീനം ചെലുത്തിയ മഹാനായ നിരീശ്വരവാദിയായിരുന്നു.

    ഇടമറുകിന്റെ വിവർത്തനം

    Kovoor / Kovur / Abraham T Kovur / Joseph Idamaruku / Edamaruku

    795.00
  • Quran - Oru Vimarsana Padanam ഖുർആൻ - ഒരു വിമർശന പഠനം

    ഖുർആൻ – ഒരു വിമർശന പഠനം

    240.00
    Add to cart Buy now

    ഖുർആൻ – ഒരു വിമർശന പഠനം

    ഖുർആൻ – ഒരു വിമർശന പഠനം
    ഇടമറുകിന്റെ പ്രശസ്ത ഗ്രന്ഥം.

    ML / Malayalam / Joseph Idamaruku / Khuran Vimarshanam /  Edamaruku

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    240.00
  • Christuvum Krishnanum Jeevichirunnilla ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല

    ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല

    300.00
    Add to cart Buy now

    ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല

    ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല

     

    ഇടമറുകിന്റെ പ്രശസ്ത ഗ്രന്ഥം

     

     

    ക്രിസ്തുവിന്റെയും കൃഷ്ണന്റെയും കഥകൾക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ?

    ബൈബിൾ വിശ്വാസ യോഗ്യമായ ചരിത്രമാണോ?

    ക്രിസ്തുവിനെ പറ്റി സമകാലീന ചരിത്രകാരന്മാർ പരാമർശിക്കാത്തതെന്ത്?
    ക്രിസ്ത്വബ്ദത്തിന് ക്രിസ്തുവിന്റെ ചരിത്രവുമായി ബന്ധമുണ്ടോ?

    ടൂറിനിലെ ശവക്കച്ച ആരുടേതാണ്?

    പന്ത്രണ്ടു ശിഷ്യന്മാർ, കുരിശാരാധന, കന്യയിൽ നിന്നുള്ള ജനനം, ഉയർത്തെഴുനേൽപ്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ?

     

    ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല -യുടെ ആദ്യപതിപ്പുകൾക്ക് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികൾ എഴുതിയ മറുപടി പുസ്തകങ്ങളിലെ വാദമുഖങ്ങൾക്കുള്ള ഇടമറുകിന്റെ വിശദമായ മറുപടിയും ഈ പുസ്തകത്തിലുണ്ട്.

    Joseph Idamaruku / Kristhuvum Krishnanum / Edamaruku  / Christ And Krishna

    പേജ് 282 വില രൂ300

    300.00
  • Ente Vaidika Jeevitham - Oru Thurannezhuthu എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്

    എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത് – സിസ്റ്റർ ജസ്മി

    100.00
    Add to cart Buy now

    എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത് – സിസ്റ്റർ ജസ്മി

    എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്

    സഭാ ജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച്

    ഷിബു കെ പി

    മതപ്രേരിതമെന്നതിനെക്കാളുമേറെ, മാധ്യമപ്രേരിതമായ ഒരു മതാന്ധതയാണ് കേരളത്തിൽ ശക്തിനേടിക്കൊണ്ടിരിക്കുന്നത്. അത്തരം ഒരു വൻനുണയുടെ ഭീകരതയ്ക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മതപൗരോഹിത്യങ്ങളെപ്പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും വിലപ്പെട്ടവയാണ്. ഷിബു കെ പിയുടെ പാരായണപരതനിറഞ്ഞ ഈ ആത്മകഥാ കഥനം മത-മാധ്യമ കൂട്ടുകെട്ട് നമ്മുടെ മേൽ നടത്തുന്ന പ്രാകൃതമായ നീരാളിപ്പിടിത്തത്തിനെതിരെയുള്ള പ്രതിരോധത്തിൽ ഒരു പുതിയ സമരമുഖം തുറക്കുന്നു എന്നതിൽ സംശയമില്ല. സുതാര്യത അത്യാവശ്യവും എന്നാൽ അല്പം പോലും ലഭ്യവുമല്ലാത്ത ഒരു മേഖലയെപ്പറ്റി വെട്ടിത്തുറന്നുള്ള വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. – സക്കറിയ

    എന്റെ ‘ആമേന്’ അടിവരയിടുന്ന ഒരു പുസ്തകം. – ഡോ സിസ്റ്റർ ജസ്മി

    ML / Malayalam / Kerala Christians / Sabha / GB

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    100.00
  • Transgender - Charithram, Samskaram, Prathinidhanam ട്രാൻസ്‌ജെൻഡർ- ചരിത്രം, സംസ്‌കാരം, പ്രതിനിധാനം

    ട്രാൻസ്‌ജെൻഡർ- ചരിത്രം, സംസ്‌കാരം, പ്രതിനിധാനം

    225.00
    Add to cart Buy now

    ട്രാൻസ്‌ജെൻഡർ- ചരിത്രം, സംസ്‌കാരം, പ്രതിനിധാനം

    ട്രാൻസ്‌ജെൻഡർ-
    ചരിത്രം, സംസ്‌കാരം, പ്രതിനിധാനം
    രശ്മി ജി, അനിൽകുമാർ കെ എസ്

    പ്രതിസന്ധികളെ മറികടന്ന് അതിജീവനത്തിന്റെ ചരിത്ര നിർമിതിക്കൊരുങ്ങുന്ന ട്രാൻസ്‌ജെൻഡറുകളെക്കുറിച്ചുള്ള പഠനം. ട്രാൻസ്‌ജെൻഡറുകൾ, ട്രാൻസ് സെക്ഷ്വലുകൾ, ബൈസെക്ഷ്വലുകൾ, ഇന്റർസെക്ഷ്വലുകൾ എന്നിവരുടെ ചരിത്രവും സംസ്‌കാരവും അനുഭവരേഖകളുമടങ്ങുന്ന പുസ്തകം.

     

    ML / Malayalam / Bhinna Lingam / Moonnam Lingam / Bisexuals / Inter-sexuals / Trans sexuals

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    225.00
  • Marxist Darshanam Indian Paschathalathil - M V Govindan Master

    മാർക്‌സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ – എം വി ഗോവിന്ദൻ മാസ്റ്റർ

    80.00
    Add to cart Buy now

    മാർക്‌സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ – എം വി ഗോവിന്ദൻ മാസ്റ്റർ

    മാർക്‌സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ
    എം വി ഗോവിന്ദൻ മാസ്റ്റർ

    മാർക്‌സിസം പ്രയോഗത്തിന്റെ തത്വശാസ്ത്രമാണ്. കാലദേശങ്ങൾക്കനുസരിച്ചാകണം അതിന്റെ പ്രയോഗം. മാർക്‌സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ പരിചയപ്പെടുത്തുകയും ഇന്ത്യൻ പശ്ചാത്തലത്തിൽ അതിന്റെ പ്രയോഗസവിശേഷതകൾ അടിവരയിടുകയും ചെയ്യുന്ന ഈടുറ്റ ഗ്രന്ഥം.

    ML / Malayalam / Marxist / Govindan Master / LDF

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

     

    80.00
  • Visuddha Narakam വിശുദ്ധ നരകം - ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്

    വിശുദ്ധ നരകം – ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്

    499.00
    Add to cart Buy now

    വിശുദ്ധ നരകം – ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്

    വിശുദ്ധ നരകം

    ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്

     

     

    ഗെയ്ൽ ട്രെഡ്‌വെൽ

    അമൃതാനന്ദമയിയുടെ മുൻ ശിഷ്യയും സന്യാസിനിയുമായിരുന്ന ഗായത്രി എന്ന ഗെയ്ൽ ട്രഡ് വെല്ലിന്റെ വിവാദ വെളിപ്പെടുത്തലുകൾ അടങ്ങിയ ആത്മകഥാപുസ്തകത്തിന്റെ മലയാള പരിഭാഷ.

    Vishuda Narakam / Visuddha / Vishudda / Visudda

    പേജ് 370  വില രൂ499

    499.00
  • Keezhaalan കീഴാളൻ - പെരുമാൾ മുരുകൻ

    കീഴാളൻ – പെരുമാൾ മുരുകൻ

    280.00
    Add to cart Buy now

    കീഴാളൻ – പെരുമാൾ മുരുകൻ

    കീഴാളൻ
    പെരുമാൾ മുരുകൻ

    അർധനാരീശ്വരനിലൂടെ ഒരു സമുദായത്തിന്റെ ജീവിതം വരഞ്ഞിട്ട പെരുമാൾ മുരുകൻ കീഴാളൻ എന്ന നോവലിൽ ഗൗണ്ടർമാരുടെ കൃഷിയിടങ്ങളിൽ മാടുകളെപ്പോലെ പണിയെടുക്കുന്ന ചക്കിലിയന്മാരുടെ ദരിദ്രജീവിതം ആവിഷ്‌ക്കരിക്കുന്നു. ഗൗണ്ടർമാരുടെ കൊടിയ പീഠനം ഏറ്റുവാങ്ങുന്ന കീഴാളജീവിതത്തിന്റെ ദൈന്യത ഈ നോവലിൽ നിറഞ്ഞുനിൽക്കുന്നു.

    ML / Malayalam / Perumal Murugan / Murukan / Tamil translation / Kizhalan / Keezhalan

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    280.00
  • Christhava Sabha Christhuvinte Sabhayo ക്രൈസ്തവസഭ യേശുവിന്റെ സഭയോ?

    ക്രൈസ്തവസഭ യേശുവിന്റെ സഭയോ?

    80.00
    Add to cart Buy now

    ക്രൈസ്തവസഭ യേശുവിന്റെ സഭയോ?

    ക്രൈസ്തവസഭ യേശുവിന്റെ സഭയോ?
    ഫാ. അലോഷ്യസ് ഡി ഫെർണാന്റസ്

    സ്ഥാപനവത്ക്കരിക്കപ്പെട്ട ഒരു ദൈവശാസ്ത്രത്തിലും ദൈവവും മനുഷ്യനും ഇല്ല. സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മത്സരം മാത്രം. ക്രൈസ്തവസഭയുടെ വിദ്യാഭ്യാസക്കച്ചവടവും രാഷ്ട്രീയ മോഹങ്ങളും വിചാരണ ചെയ്യപ്പെടുന്ന ഗ്രന്ഥം.

    ML / Malayalam / Sabha 

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    80.00
  • Brahmanisathinethiraya Porattam ബ്രാഹ്മണിസത്തിനെതിരായ പോരാട്ടം

    ബ്രാഹ്മണിസത്തിനെതിരായ പോരാട്ടം

    100.00
    Add to cart Buy now

    ബ്രാഹ്മണിസത്തിനെതിരായ പോരാട്ടം

    ബ്രാഹ്മണിസത്തിനെതിരായ പോരാട്ടം

     

    പെരിയാർ ഇ വി രാമസ്വാമി

    ജാതിഭ്രാന്തിന്റെ സകല തിന്മകൾക്കും കാരണമായ ബ്രാഹ്മണിസത്തെയും അതിനാധാരശിലകളായ സ്മൃതി-ശ്രുതികളെയും വേദങ്ങളെയും അതിനിശിതമായി വിമർശിക്കുന്ന ഗ്രന്ഥം. നൂറ്റാണ്ടുകൾക്കുമുമ്പ് ഉത്ഭവം കൊണ്ട ജാതി വ്യവസ്ഥ ഇന്ന് ജാതിസ്വത്വ രാഷ്ട്രീയമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ പെരിയാറിന്റെ വിമർശനങ്ങൾക്കു പ്രസക്തിയേറുന്നു.

    Periyar / EVR / Ramaswmi / Ramasami

    കൂടുതൽ കാണുക

    100.00
  • Brahmanism Ambedkarude Veekshanathil

    ബ്രാഹ്മണിസം അംബേദ്ക്കറുടെ വീക്ഷണത്തിൽ – കല്ലറ സുകുമാരൻ

    75.00
    Add to cart Buy now

    ബ്രാഹ്മണിസം അംബേദ്ക്കറുടെ വീക്ഷണത്തിൽ – കല്ലറ സുകുമാരൻ

    ബ്രാഹ്മണിസം അംബേദ്ക്കറുടെ വീക്ഷണത്തിൽ

    കല്ലറ സുകുമാരൻ

    ഡോ ഭീംറാവു അംബേദ്ക്കർ ബുദ്ധനുശേഷം ഇന്ത്യ കണ്ട സമാനതകളില്ലാത്ത ദാർശനികനാണ്. സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം എന്നീ ത്രൈണഭാവങ്ങളെ നിഹനിച്ചുകൊണ്ട് അപമാനവികതയുടെ പടുകുഴിയിൽ ചവിട്ടിത്താഴ്ത്തിയ ബ്രാഹ്മണിസത്തിൽ നിന്നു മാതൃഭൂമിയെ രക്ഷിക്കാൻ അദ്ദേഹം നൽകിയ വില തീരാത്തതാണ്. ഞാൻ ഒരു ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ല എന്ന ഭീഷ്മ പ്രതിജ്ഞ സാക്ഷാത്ക്കരിച്ചതോടെ അംബേദ്ക്കർ വിമോചനത്തിന്റെ കവാടത്തിലേക്കു വിരൽ ചൂണ്ടുകയായിരുന്നു. ഈ ചെറു ഗ്രന്ഥം ഇന്ത്യയിലെ വിമോചന ഭടന്മാർക്ക് ഒരു ഈടുറ്റ കൈത്തിരിയായിരിക്കും.

    Ambedkar / Bhim Rao / Dalit / Dalith / Untouchable

    കൂടുതൽ കാണുക

    75.00