ഹമീദ് ചേന്നമംഗലൂർ: പുസ്തകങ്ങൾ
Books by Hameed Chennamangaloor
Showing all 4 results
-
പർദയുടെ രാഷ്ട്രീയം – ഹമീദ് ചേന്നമംഗലൂർ
₹100.00 Add to cartപർദയുടെ രാഷ്ട്രീയം – ഹമീദ് ചേന്നമംഗലൂർ
പർദയുടെ രാഷ്ട്രീയം
ഹമീദ് ചേന്നമംഗലൂർ
സമീപകാലത്ത് സാർവദേശീയതലത്തിൽ ഏറെ ചർച്ചയ്ക്കു വിധേയമായ വസ്ത്രധാരണ രീതിയാണ് പർദ. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ മാത്രമല്ല, ഇന്ത്യയടക്കമുള്ള പൗരസ്ത്യ മുസ്ലീം ന്യൂനപക്ഷ രാഷ്ട്രങ്ങളിലും യൂറോപ്യൻ രാഷ്ട്രങ്ങളിലും അമേരിക്കയിലുമെല്ലാം കഴിഞ്ഞ രണ്ടു ദശകങ്ങളായി പർദ ധരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടുണ്ട്. സ്ത്രീയെ ലൈംഗികോപകരണം മാത്രമായി കാണുന്ന ഉപഭോഗസംസ്ക്കാരത്തിനെതിരെയുള്ള ആയുധമാണ് പർദയെന്ന് ചിലർ വാദിക്കുന്നു. അടിച്ചമർത്തലിന്റെ ചിഹ്നമായും ആത്മീയമായ കീഴടങ്ങലായും ചിലർ പദർയെകാണുന്നു. പർദയ്ക്കു പിന്നിലെ സാമൂഹ്യാന്തരീക്ഷവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന കൃതി.
Purdah / Purdah / Hameed Chennamangalur / Chennamangaloor / Hamid
പേജ് 74 വില രൂ100
₹100.00 -
ഹിന്ദുത്വവാദവും ഇസ്ലാമിസവും – ഹമീദ് ചേന്നമംഗലൂർ
₹130.00 Add to cartഹിന്ദുത്വവാദവും ഇസ്ലാമിസവും – ഹമീദ് ചേന്നമംഗലൂർ
ഹിന്ദുത്വവാദവും ഇസ്ലാമിസവും
ഹമീദ് ചേന്നമംഗലൂർ
ന്യൂനപക്ഷ വർഗീയ മതമൗലികപ്രസ്ഥാനങ്ങളോട് മൃദു സമീപനം അനുവർത്തിക്കുന്ന എഴുത്തുകാരും ആക്ടിവിസ്റ്റുകളും അറിഞ്ഞോ അറിയാതെയോ ഒരു വലിയ വിപത്തിനെ വരവേൽക്കുകയാണ്. ഫാസിസ്റ്റു പ്രവണതയും രൗദ്രതയും ന്യൂനപക്ഷവർഗീയ തീവ്രവാദ ചേരിയിലും പ്രകടമാണ് എന്നതുകൊണ്ട് ഹിന്ദുതീവ്രവാദത്തോടൊപ്പം ആഗോള സ്വഭാവമുള്ള ഇസ്ലാമിക തീവ്രവാദവും തുറന്നുകാണിക്കേണ്ടതുണ്ട്. നിഷേധാത്മകമായ മൃദുസമീപനം ഹിന്ദുവർഗീയതയെ ശക്തിപ്പെടുത്താനേ ഉതകൂ. മതനിരപേക്ഷവാദിയായ ഹമീദ് ചേന്നമംഗലൂരിന്റെ അതിശക്തമായ നിലപാടുകൾ.
Hameed / Hamid / Hindutwa / Islamism
പേജ് 114 വില രൂ130
₹130.00 -
ദൈവത്തിന്റെ രാഷ്ട്രീയം – ഹമീദ് ചേന്നമംഗലൂർ
₹160.00 Add to cartദൈവത്തിന്റെ രാഷ്ട്രീയം – ഹമീദ് ചേന്നമംഗലൂർ
ദൈവത്തിന്റെ രാഷ്ട്രീയം
ഹമീദ് ചേന്നമംഗലൂർ
ജമാഅത്തെ ഇസ്ലാമിയെ വിമർശനാത്മകമായി വിലയിരുത്തുന്ന മലയാളത്തിലെ ആദ്യ കൃതി.
ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രവും പ്രയോഗവും വിമർശനാത്മകമായി വിലയിരുത്തുന്നതോടൊപ്പം ഇസ്ലാമിസത്തിന്റെ വേരുകളിലേക്കു കടന്നു ചെല്ലുകകൂടി ചെയ്യുന്ന പുസ്തകം. ഇസ്ലാമിസത്തിന്റെ ഇന്ത്യൻ പ്രതിനിധാനമായ മൗദൂദിസവും ഈജിപ്ഷ്യൻ പ്രതിനിധാനമായ ഖുതുബിസവും വിമർശന വിധേയമാക്കപ്പെടുന്നു. ഇസ്ലാമിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പരസ്പര പോഷകത്വം അനാവരണം ചെയ്യുന്ന പഠന ഗ്രന്ഥം.
Hameed Chennamangaloor
പേജ് 212 വില രൂ160
₹160.00 -
മതം, ഫാഷിസം, ഇടതുപക്ഷം – ഹമീദ് ചേന്നമംഗലൂർ
₹120.00 Add to cartമതം, ഫാഷിസം, ഇടതുപക്ഷം – ഹമീദ് ചേന്നമംഗലൂർ
മതം, ഫാഷിസം, ഇടതുപക്ഷം
ഹമീദ് ചേന്നമംഗലൂർ
ഹൈന്ദവ വലതുപക്ഷത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുകയും അത്രതന്നെ സാന്ദ്രതയേറിയ വിഷം പമ്പ് ചെയ്യുന്ന ഇസ്ലാമിക വലതുപക്ഷത്തെ വെറുതെ വിടുകയും ചെയ്യുന്ന ഇടതുപക്ഷ ശൈല, ജിഹാദ് സലഫിസവും രാഷ്ട്രീയ തക്ഫിറിസവും കൂടിക്കലർത്തിയ ഐഎസ്സിന്റെ സങ്കരപ്രത്യയശാസ്ത്രം, വിയോജന സ്വാതന്ത്ര്യത്തിന് ദേശദ്രോഹമുദ്ര നൽകുന്നത്, സംവിധായകൻ കമലിനോട് ഒരു ചോദ്യം, ഏകീകൃത പൗരനിയമം, മുത്തലാഖിന്റെ നിയമവശം തുടങ്ങി അനവധി വിഷയങ്ങൾ. ഭീകരതയ്ക്കെതിരെ വ്യക്തമായ ഒരു നിലപാട് എടുക്കേണ്ടതിന്റെയും ആവശ്യകത ഈ പുസ്തകം ഊന്നിപ്പറയുന്നു.
Hameed Chennamangaloor
പേജ് 122 വില രൂ120
₹120.00