Thathwasasthram, Matham Vidyabhyasam

210.00

തത്വശാസ്ത്രം, മതം, വിദ്യാഭ്യാസം
ബർട്രാൻഡ് റസ്സൽ 

 

 

തെരഞ്ഞെടുത്ത ലേഖനങ്ങൾ

 

തത്വചിന്തകൻ, ഗണിതശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വിശ്വപ്രസിദ്ധ എഴുത്തുകാരന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം.

മനുഷ്യരാശിയുടെ ഭാവി, മനുഷ്യനും യുക്തിയും മിസ്റ്റിസിസം, തത്വശാസ്ത്രം സാധാരണക്കാരന്, വാൽനക്ഷത്രങ്ങൾ, അധ്യാപകന്റെ കടമകൾ തുടങ്ങി 17 മികച്ച ലേഖനങ്ങൾ. ഒപ്പം നോബൽ പ്രഭാഷണവും.

“ഞാൻ നാസ്തികനോ അജ്ഞേയതാവാദിയോ
ഒരു യുക്തിവാദിയോ ആയി വളർത്തിവലുതാക്കാൻ എന്റെ അച്ഛൻ ഉദ്ദേശിച്ച ഒരാളെന്ന നിലയിലാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ എത്രത്തോളം യുക്തിവാദിയാണോ അത്രത്തോളം യുക്തിവാദിയായിരുന്നു അദ്ദേഹവും. എനിക്കു 3 വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു, തുടർന്ന് ക്രൈസ്തവ വിദ്യാഭ്യാസത്തിന്റ തണലിൽ വളരേണ്ടവനാണ് ഞാനെന്ന് നീതിന്യായ കോടതി തീരുമാനിച്ചു. കോടതി ആ തീരുമാനത്തിൽ ഖേദിന്നുണ്ടാകണം എന്നാണ് എനിക്കു തോന്നുന്നത്. കോടതി ഉദ്ദേശിച്ചത്ര നന്മ അത് ചെയ്തിട്ടുണ്ടാകണമെന്ന് തോന്നുന്നില്ല. ക്രൈസ്തവ വിദ്യാഭ്യാസം നിർത്തുന്നത് കഷ്ടതരമായിരിക്കുമെന്ന് നിങ്ങൾ പറഞ്ഞേക്കാം. കാരണം അങ്ങനെയെങ്കിൽ മേലാൽ യുക്തിവാദികളെ നിങ്ങൾക്കു ലഭിക്കുകയില്ല.

പാപവും ബിഷപ്പുമാരും എന്ന ശീർഷകത്തിനു കീഴിൽ റസ്സൽ ഇങ്ങനെ കുറിച്ചു – “ഒരു യുക്തിവാദിയായിത്തീർന്നതുമുതൽ ഞാനൊരു കാര്യം കണ്ടെത്തിയിട്ടുണ്ട്; യുക്ത്യധിഷ്ഠിതമായ കാഴ്ചപ്പാടിന്റെ പ്രായോഗികമായ പ്രധാന്യത്തിന് ലോകത്തിൽ ഇപ്പോഴും ഗണ്യമായ വ്യാപ്തിയുണ്ട്.

* * *

“ചില പ്രായോഗക പ്രശ്‌നങ്ങളുടെ പേരിൽ അമേരിക്കയിൽ വെച്ച് ഞാൻ വിലിയ കുഴപ്പത്തിൽപ്പെട്ടു. ബൈബിളിന്റെ നീതിശാസ്ത്രം അന്തിമമല്ലെന്നും ചില കാര്യങ്ങളിൽ ബൈബിൾ പറയുന്നതിന് വ്യത്യസ്തമായി നാം പ്രവർത്തിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. അതായിരുന്നു കുഴപ്പത്തിനു കാരണം. അമേരിക്കയിലെ ഏതെങ്കിലും സർവകലാശാലയിൽ പഠിപ്പിക്കാൻ പറ്റിയ ആളല്ല ഞാനെന്ന് ഇതിന്റെ അടിസ്ഥാനത്തിൽ കോടതി വിധിച്ചു. അതിനാൽ മറ്റു കാഴ്ചപ്പാടുകളെക്കാൾ യുക്തിവാദം തിരഞ്ഞെടുക്കുന്നതിന് എനിക്ക് പ്രായോഗികമായ ന്യായങ്ങളുണ്ട്.

 

തത്വചിന്തകൻ, താർക്കികൻ, ഗണിത ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ റസ്സൽ 1872 ന് ഇംഗ്ലണ്ടിൽ ജനിച്ചു. യുദ്ധവിരുദ്ധവാദം, ആണവ നിരായുധ പ്രവർത്തനം എന്നിവ റസ്സലിനെ കൂടുതൽ പ്രശസ്തനാക്കി. അദ്ദേഹത്തിന്റെ യുദ്ധവിരുദ്ധ നിലപാടിൽ പ്രക്രോപിതമായ ഗവൺമെന്റ് അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടുത്തുകയും പിൽക്കാല തടവു ശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്തു.. 1950-ൽ സാഹിത്യത്തിനുള്ള നോവൽ പുരസ്‌ക്കാരം ലഭിച്ചു.

പരിഭാഷ – എൻ മൂസക്കുട്ടി

പേജ് 236  വില രൂ210

✅ SHARE THIS ➷

Description

Collection of essays by Bertrand Russel in Malayalam

Reviews

There are no reviews yet.

Be the first to review “Thathwasasthram, Matham Vidyabhyasam”

Your email address will not be published. Required fields are marked *