dalith violence

Showing all 9 results

Show Grid/List of >5/50/All>>
 • Kakkiyum Vargeeya Kalapangalum Indiayil കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ

  കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ – ഒമർ ഖാലിദി

  180.00
  Add to cart Buy now

  കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ – ഒമർ ഖാലിദി

  കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ

   

  ഒമർ ഖാലിദി

  ഇന്ത്യൻ സായുധസേന, പോലീസ്, അർധസൈനിക വിഭാഗങ്ങൾ എന്നിവയുടെ പ്രവർത്തന രീതികളെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനം. വർഗീയ കലാപങ്ങളിലും സംഘർഷവേളകളിലും സായുധ സേനയുടെ ഏകപക്ഷീയമായ നിലപാടുകളെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചുമുള്ള വസ്തുനിഷ്ഠമായ വിവരണങ്ങൾ.

   

  ഇന്ത്യൻ സുരക്ഷാസേനയിലെ ദേശീയോദ്ഗ്രഥനമെന്ന മിഥ്യാസങ്കല്പത്തെ തുറന്നു കാട്ടുന്ന ഒമർഖാലിദി, സമരോത്സുക വർഗ്ഗങ്ങളെന്ന സിദ്ധാന്തം നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ പോലും, അതിലെ വംശീയഘടനമാറ്റമില്ലാതെ നിലനിൽക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കുന്നു. സൈന്യത്തിന്റെ വംശീയമായി ഘടനയെ സംബന്ധിച്ച വിവരങ്ങൾ, അവ പുറത്തായാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെയോർത്ത് ഗവൺമെന്റ് രഹസ്യമായി സൂക്ഷിക്കുകയാണെന്ന വസ്തുത ഖാലിദിയുടെ പുസ്തകത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
  – പ്രൊഫ സുനിൽ ദാസ് ഗുപ്ത; ബൂക്ലിങ്സ് ഇൻസ്റ്റിറ്റ്യൂഷൻ, വാഷിംഗ്ടൺ ഡി സി > India Today

  ദുർഘടവും വിവാദപരവുമായ ഒരു വിഷയമാണു ഗ്രന്ഥകാരൻ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ധൈര്യത്തെയും സുഗ്ഹമായ ഗദ്യത്തെയും ഞാൻ അഭിനന്ദിക്കുന്നു. – ആർ.കെ. രാഘവൻ,മുൻ ഡയറക്ടർ CBI  > The Hindu

  Caste Violence / Dalith / RSS / Hindutwa / Hinduthwa / Sangha Parivar / Kakki / Khakhi / Kakhi

  പേജ് 242 വില രൂ180

  180.00
 • Ambedkar അംബേദ്ക്കർ

  അംബേദ്ക്കർ

  200.00
  Add to cart Buy now

  അംബേദ്ക്കർ

  അംബേദ്ക്കർ

   

  ദലിത് ബന്ധു

  “ഹിന്ദുമത്തിൽ തുടരുന്ന കാലത്തോളം അയിത്തജാതിക്കാർക്ക് യാതൊരു രക്ഷാമാർഗവുമില്ല. നിങ്ങൾക്ക് യാതൊന്നും നഷ്ടപ്പെടാനില്ല, നിങ്ങളുടെ ചങ്ങലകളൊഴികെ. നിങ്ങളുടെ മതം ഉപേക്ഷിക്കുന്നതോടു കൂട വളരെ നേടുവാനുണ്ടുതാനും. സ്വരാജ് കൊണ്ട് ഇന്ത്യ എന്തു നേടും? സ്വരാജ് ഇന്ത്യയ്ക്ക് അനുപേക്ഷണീയമായിരിക്കുന്നത് എപ്രകാരമോ അതുപോലെയാണ് അയിത്തജാതിക്കാർക്കു മതംമാറ്റം. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അഭിലാഷമാണ് ഈ രണ്ടു പ്രസ്ഥാനങ്ങളുടെയും പ്രേരകശക്തി.” – അംബേദ്ക്കർ

  ഇത് അംബേദ്ക്കറിനെ പറ്റിയുള്ള ഒരു സമഗ്ര പഠനമാണ് എന്നു ഞാൻ അവകാശപ്പെടുന്നില്ല. അദ്ദേഹത്തിന്റെ ജീവചരിത്രവുമല്ല. ഐതിഹാസികമായ അദ്ദേഹത്തിന്റെ ജീവിത്തിലെ ഓരോ സംഭവവും അതാതിന്റെ പശ്ചാത്തലത്തിൽ പഠിക്കുവാൻ ഞാനിവിടെ ശ്രമിച്ചിട്ടില്ല. പൊതുവേ അദ്ദേഹത്തെ ഒന്ന് അറിയുക, അദ്ദേഹത്തിന്റെ ആശയങ്ങളുമായി ഒന്നു പരിചയപ്പെടുക, അതിനാണ് ഞാൻ ശ്രമിച്ചത്. – ദലിത് ബന്ധു

  Ambadkar

  പേജ 228 വില രൂ200

  200.00
 • Dalitharum Samoohika Neethiyum ദലിതരും സാമൂഹിക നീതിയും

  ദലിതരും സാമൂഹിക നീതിയും – രാം പുനിയാനി

  110.00
  Add to cart Buy now

  ദലിതരും സാമൂഹിക നീതിയും – രാം പുനിയാനി

  ദലിതരും സാമൂഹിക നീതിയും
  രാം പുനിയാനി

  ഇന്ത്യൻ ജനതയുടെ ആറിലൊന്നിലധികമുള്ള, ഏകദേശം 16 കോടി ജനങ്ങൾ അഥവാ കീഴാളർ എന്ന പദവി കാരണം സമൂഹത്തിൽ നിന്ദിക്കപ്പെടുകയും പൊതുശ്രേണിയിൽ നിന്നും നിഷ്‌കാസിതരാകുകയും ചെയ്യുന്നു. അക്ഷരാർഥത്തിൽ തന്നെ ഇന്ത്യയുടെ ജാതി സമ്പ്രദായത്തിന്റെ ഏറ്റവും ക്രൂരമായ ഇരകളാണവർ. രാഷ്ട്രത്തിന്റെ സംരക്ഷണം അനുഭവിക്കുന്ന പോലീസിന്റെയും സവർണ വിഭാഗങ്ങളുടെയും കൈകളാൽ പീഢനമനുഭവിക്കേണ്ടി വരുകയും നിലവാരമില്ലാത്ത തൊഴിലിടങ്ങൾ, സ്വത്തുസമ്പാദനം തടയുക തുടങ്ങി നിരവധി വിവേചനങ്ങൾ അവർ സമൂഹത്തിൽ നേരിടേണ്ടി വരുന്നു. ധാരാളം ഗ്രാമങ്ങൾ ഇത്തരത്തിൽ പൂർണമായും അയിത്തം കല്പിച്ചു മാറ്റിനിർത്തപ്പെടുന്നതിനെ ഇന്ത്യയുടെ അപ്പാർത്തീഡ് (വർണവിവേചനം) എന്നു വിളിക്കാം.

  Ram Puniyani / Punyani

  പേജ് 116 വില രൂ110

  110.00
 • Hinduvarnathile Thottukoodayma ഹിന്ദുവർണത്തിലെ തൊട്ടുകൂടായ്മ

  ഹിന്ദുവർണത്തിലെ തൊട്ടുകൂടായ്മ – കെ സത്യകൻ

  85.00
  Add to cart Buy now

  ഹിന്ദുവർണത്തിലെ തൊട്ടുകൂടായ്മ – കെ സത്യകൻ

  ഹിന്ദുവർണത്തിലെ തൊട്ടുകൂടായ്മ
  കെ സത്യകൻ

  തൊട്ടുകൂടായ്മ മാനവരാശിക്കെതിരായ ഒരു കുറ്റമാണ്. മനുഷ്യനായി ജീവിക്കുന്നതിനുള്ള അവകാശത്തിന്റെ നിഷേധമല്ലാതെ മറ്റൊന്നുമല്ല തൊട്ടുകൂടായ്മ. ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിക്കൊണ്ട് അതിന്റെ തത്ത്വത്തിനും പ്രയോഗത്തിനും എതിരായ വികാരം ഉയർത്തിവിടുകയും ചെയ്യേണ്ട വർത്തമാനകാല സന്ദർഭത്തിൽ ഹിന്ദുവർണത്തിലെ തൊട്ടുകൂടായ്മ എന്ന ഗ്രന്ഥം സവിശേഷ പ്രസക്തി നേടുന്നു. വിവിധ രൂപത്തിലുള്ള ജാതിവിവേചനത്തിലേക്കും ദളിതർക്കെതിരായ അക്രമങ്ങളിലേക്കും നയിക്കുന്ന എല്ലാത്തരത്തിലുമുള്ള സാമൂഹിക-സാംസ്‌ക്കാരിക അനാചാരങ്ങൾക്കുമെതിരായ സാർവത്രിക ധാർമിക സംവാദത്തന് വഴിമരുന്നിടുന്ന പുസ്തകം.

  Dalith / Dalit Issues

  പേജ് 98 വില രൂ85

  85.00
 • Brahmanism Ambedkarude Veekshanathil

  ബ്രാഹ്മണിസം അംബേദ്ക്കറുടെ വീക്ഷണത്തിൽ – കല്ലറ സുകുമാരൻ

  75.00
  Add to cart Buy now

  ബ്രാഹ്മണിസം അംബേദ്ക്കറുടെ വീക്ഷണത്തിൽ – കല്ലറ സുകുമാരൻ

  ബ്രാഹ്മണിസം അംബേദ്ക്കറുടെ വീക്ഷണത്തിൽ

  കല്ലറ സുകുമാരൻ

  ഡോ ഭീംറാവു അംബേദ്ക്കർ ബുദ്ധനുശേഷം ഇന്ത്യ കണ്ട സമാനതകളില്ലാത്ത ദാർശനികനാണ്. സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം എന്നീ ത്രൈണഭാവങ്ങളെ നിഹനിച്ചുകൊണ്ട് അപമാനവികതയുടെ പടുകുഴിയിൽ ചവിട്ടിത്താഴ്ത്തിയ ബ്രാഹ്മണിസത്തിൽ നിന്നു മാതൃഭൂമിയെ രക്ഷിക്കാൻ അദ്ദേഹം നൽകിയ വില തീരാത്തതാണ്. ഞാൻ ഒരു ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ല എന്ന ഭീഷ്മ പ്രതിജ്ഞ സാക്ഷാത്ക്കരിച്ചതോടെ അംബേദ്ക്കർ വിമോചനത്തിന്റെ കവാടത്തിലേക്കു വിരൽ ചൂണ്ടുകയായിരുന്നു. ഈ ചെറു ഗ്രന്ഥം ഇന്ത്യയിലെ വിമോചന ഭടന്മാർക്ക് ഒരു ഈടുറ്റ കൈത്തിരിയായിരിക്കും.

  Ambedkar / Bhim Rao / Dalit / Dalith / Untouchable

  കൂടുതൽ കാണുക

  75.00
 • Jathi Oru Abhisapam ജാതി ഒരഭിശാപം

  ജാതി ഒരഭിശാപം – കല്ലറ സുകുമാരൻ

  120.00
  Add to cart Buy now

  ജാതി ഒരഭിശാപം – കല്ലറ സുകുമാരൻ

  ജാതി ഒരഭിശാപം

  കല്ലറ സുകുമാരൻ

  ഇന്ത്യയുടെ അഭിശാപമായി തീർന്നിട്ടുള്ള ജാതിയെക്കുറിച്ചുള്ള വസ്തുനിഷ്ഠവും യുക്തിഭദ്രവുമായ ഒരു സമാലോചനയാണ് ഈ ഗ്രന്ഥം.

  ML / Malayalam / Dalit / Caste / Hinduism

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  120.00
 • Prathyaksha Raksha Daivasabha - Athma Jnanathinte Vakkum Mozhiyum പ്രത്യക്ഷ രക്ഷാ ദൈവസഭ - ആത്മജ്ഞാനത്തിന്റെ വാക്കും മൊഴിയും

  പ്രത്യക്ഷ രക്ഷാ ദൈവസഭ – ആത്മജ്ഞാനത്തിന്റെ വാക്കും മൊഴിയും

  260.00
  Add to cart Buy now

  പ്രത്യക്ഷ രക്ഷാ ദൈവസഭ – ആത്മജ്ഞാനത്തിന്റെ വാക്കും മൊഴിയും

  പ്രത്യക്ഷ രക്ഷാ ദൈവസഭ – ആത്മജ്ഞാനത്തിന്റെ വാക്കും മൊഴിയും

  ഗവേഷണം : പൊയ്കജനപന്തി

  ആത്മാവിന്റെ ഉണ്മയെയും മരണാന്തര മുക്തിയെയും നീതീകരിക്കുന്ന വ്യവസ്ഥാപിത ദൈവചിന്തകളിൽ നിന്നും ഭിന്നമായി, ജനനം മുതൽ തുടങ്ങുന്ന ഭൗതിക മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളെ സമഗ്രമായി സ്പർശിക്കുന്ന ഒരു ജ്ഞാനവ്യവസ്ഥയാണ് പൊയ്കയിൽ അപ്പച്ചൻ പ്രത്യക്ഷ രക്ഷാ ദൈവ സഭയിലൂടെ വിനിമയം ചെയ്തത്. അതിനാൽതന്നെ സങ്കീർണമായ ദൈവശാസ്ത്ര നിരുക്തികളോടും അവയെ നിലർത്തിയ അധീശ മതാത്മകതയോടും നിരന്തരം കലഹിച്ചിട്ടായിരുന്നു സഭ ചരിത്രത്തിലേക്ക് സാന്നിധ്യപ്പെട്ടത്. അടിമ എന്ന സാർവർത്തികമായ അവസ്ഥാ വിപര്യയത്തിന്റെ അടിവേരുകളെ അന്വേഷിക്കുകയും അടിമത്തം പുനരുത്പാദിപ്പിച്ച വിഘടിത സത്വങ്ങളുടെ ആത്മീയവും രാഷ്ട്രീയവുമായ പരിപ്രേക്ഷ്യങ്ങളെ ആഴത്തിൽ അപഗ്രഥിക്കുകയും ചെയ്താണ്  വിമോചനത്തിന്റെ സവിശേഷമായ ഒരു പ്രത്യയശാസ്ത്രമാതൃക അപ്പച്ചൻ അവതരിപ്പിച്ചത്. കേവല ദൈവോപാസനകൾക്കപ്പുറം ദേശകാലങ്ങൾക്കതീതമായി മനുഷ്യന്റെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തെയും നിർണയിക്കുന്ന ഒരു പുതിയ ലോകക്രമമാണ് ഇതിലൂടെ അവതരിപ്പിക്കപ്പെട്ടത്. വ്യതിരിക്തമായ ഈ ആശയലോകവും അതിന്റെ ആത്മീയ സാംസ്‌ക്കാരിക പരിസരങ്ങളും അപ്പച്ചൻ തന്നെ രൂപപ്പെടുത്തിയിട്ടുള്ള ‘പ്ലാനും തോതും’ എന്ന വിശകലനഭാഷയിലൂടെ പരിശോധിക്കുകയാണ് ഈ പഠനത്തിൽ.

  ML / Malayalam / Poikayil Appachan / Dalit Spiritual Movement Kerala

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  260.00
 • Neela Rashtriyathinte Chuvappu Vayana നീലരാഷ്ട്രീയത്തിന്റെ ചുവപ്പുവായന

  നീലരാഷ്ട്രീയത്തിന്റെ ചുവപ്പുവായന – ഇ കെ ദിനേശൻ

  130.00
  Add to cart Buy now

  നീലരാഷ്ട്രീയത്തിന്റെ ചുവപ്പുവായന – ഇ കെ ദിനേശൻ

  നീലരാഷ്ട്രീയത്തിന്റെ ചുവപ്പുവായന

  നമ്മൾ ഭരണസമുദായമായി മാറണം – ഡോ ബി ആർ അംബേദ്ക്കർ

  ജാതിയെ പ്രശ്‌നവൽക്കരിക്കാതെ, ഏതൊക്കെ പ്രകാരത്തിലാണ് അത് ഇന്ത്യൻ ജീവിതത്തെ അപകടപ്പെടുത്തുന്നതെന്ന് ആഴത്തിൽ അപഗ്രഥിക്കാതെ ഇന്ത്യൻ അവസ്ഥയെക്കുറിച്ചുള്ള ഏത് അപഗ്രഥനവും അപൂർണമാകും. ഇക്കാര്യത്തിലുള്ള സൂക്ഷ്മശ്രദ്ധയും ഒത്തുതീർപ്പു തന്ത്രങ്ങളെ തകർക്കുന്ന നിലപാടുകളുമാണ് ഈ ഗ്രന്ഥത്തെ നമ്മുടെ കാലത്തു വായിക്കപ്പെടേണ്ട ഒരു സംവാദ ഗ്രന്ഥം എന്ന പദവിയിലേക്ക് ഉയർത്തുന്നത്. – കെ ഇ എൻ

  ML / Malayalam / ഇ കെ ദിനേശൻ / E K Dinesan / Ambedkar / Dalit Politics

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  130.00
 • Vimochanathinte Arthasasthram വിമോചനത്തിന്റെ അർഥശാസ്ത്രം

  വിമോചനത്തിന്റെ അർഥശാസ്ത്രം

  150.00
  Add to cart Buy now

  വിമോചനത്തിന്റെ അർഥശാസ്ത്രം

  വിമോചനത്തിന്റെ അർഥശാസ്ത്രം

  ദലിത് വിമോചനത്തിന്റെ ചരിത്രപരമായ രേഖയാണിത്. ഇതുവരെയുള്ള എല്ലാ വിമോചന പ്രത്യയശാസ്ത്രങ്ങളും പരിശോധിക്കുകയാണ് ഈ പുസ്തകം. ഇന്ത്യൻ സമൂഹത്തിന് ആവശ്യമായ പ്രത്യയശാസ്ത്രം അംബേദ്ക്കറുടേതാണെന്ന് ഈ പുസ്തകത്തിൽ ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു.

  ML / Ambedkar / Baba Saheb / Dalit / Dalith

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  150.00