Malayalam Books

Showing 73–96 of 765 results

Show Grid/List of >5/50/All>>
  • Kerala Navothanathinte Adiverukal Thekkan Thiruvithamkooril കേരള നവോത്ഥാനത്തിന്റെ അടിവേരുകൾ തെക്കൻ തിരുവിതാംകൂറിൽ

    കേരള നവോത്ഥാനത്തിന്റെ അടിവേരുകൾ തെക്കൻ തിരുവിതാംകൂറിൽ – ഡോ. കവിത ശ്രീനിവാസൻ, ഡോ . റോബിൻസൺ ജോസ് കെ

    380.00
    Add to cart Buy now

    കേരള നവോത്ഥാനത്തിന്റെ അടിവേരുകൾ തെക്കൻ തിരുവിതാംകൂറിൽ – ഡോ. കവിത ശ്രീനിവാസൻ, ഡോ . റോബിൻസൺ ജോസ് കെ

    കേരള നവോത്ഥാനത്തിന്റെ അടിവേരുകൾ
    തെക്കൻ തിരുവിതാംകൂറിൽ

     

    ഡോ. കവിത ശ്രീനിവാസൻ
    ഡോ . റോബിൻസൺ ജോസ് കെ.

     

    വൈകുണ്ഠസ്വാമികൾ, ശ്രീനാരായണഗുരു എന്നിവർ മുതൽ വക്കം മൗലവി വരെയുള്ള നവോത്ഥാന നായകരുടെ പ്രവർത്തനങ്ങൾക്ക് സാമൂഹിക പശ്ചാത്തലമൊരുക്കിയ തെക്കൻ തിരുവിതാംകൂറിലെ അധഃസ്ഥിതജനതയുടെ മുന്നേറ്റവും അതിന് കരുത്ത് പകർന്ന മിഷനറി പ്രവർത്തനങ്ങളും ഈ പുസ്തകം പ്രതിപാദിക്കുന്നു.

    പേജ് 304 വില രൂ380

    380.00
  • Indiayude Mahathwam Budhisathiloode ഇന്ത്യയുടെ മഹത്വം ബുദ്ധിസത്തിലൂടെ - ഡോ. ബി. ആർ അംബേദ്‌കർ

    ഇന്ത്യയുടെ മഹത്വം ബുദ്ധിസത്തിലൂടെ – ഡോ. ബി. ആർ അംബേദ്‌കർ

    120.00
    Add to cart Buy now

    ഇന്ത്യയുടെ മഹത്വം ബുദ്ധിസത്തിലൂടെ – ഡോ. ബി. ആർ അംബേദ്‌കർ

    ഇന്ത്യയുടെ മഹത്വം ബുദ്ധിസത്തിലൂടെ

    ഡോ. ബി. ആർ അംബേദ്‌കർ

     

    “ബുദ്ധമതത്തിൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ മനുഷ്യന്റെ ഉന്നതിക്കുവേണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്.
    ഇവ മറ്റു മതങ്ങളിൽ കാണുകയില്ല. ബുദ്ധമതത്തിന്റെ അധിഷ്ടാനം ലോകത്തിൽ ദുഃഖമുണ്ട് എന്നതാണ്. ഈശ്വരനും ആത്മാവുമില്ല. കൂടാതെ ആ ദുഃഖത്തെ നിവാരണം ചെയ്യുന്നതും നിവാരണത്തിലേക്കുള്ള മാർഗ്ഗം കാണിക്കുന്നതുമാണ് മതത്തിന്റെ അന്തിമലക്ഷ്യമെന്ന് ഭഗവാൻ ബുദ്ധൻ പറഞ്ഞിട്ടുണ്ട്.”

    ബുദ്ധിസത്തെ സംബന്ധിച്ച് അംബേദ്ക്കർ തയ്യാറാക്കിയ ഏതാനും ലേഖനങ്ങളുടെയും പ്രസങ്ങളുടെയും സമാഹാരം.

    പേജ് 98 വില രൂ120

    120.00
  • Electrical Trade Theory ഇലക്ട്രിക്കൽ ട്രേഡ് തിയറി

    ഇലക്ട്രിക്കൽ ട്രേഡ് തിയറി – എം. എൽ. ഘോഷ്

    200.00
    Add to cart Buy now

    ഇലക്ട്രിക്കൽ ട്രേഡ് തിയറി – എം. എൽ. ഘോഷ്

    ഇലക്ട്രിക്കൽ ട്രേഡ് തിയറി

    വയർമാൻ, ഇലക്ട്രിഷ്യൻ, ലൈൻമാൻ, എന്നിവർക്കുള്ള തൊഴിൽ സഹായി

    എം. എൽ. ഘോഷ്

    ഐ.റ്റി.ഐ.കളിലെ ഇലക്ട്രിക്കൽ ട്രേഡിന്റെ സിലബസ് അനുസരിച്ചാണ് ഈ പുസ്‌തകം തയാറാക്കിയിരിക്കുന്നത് തിയറിയും പ്രാക്ടിക്കലുകളും ഇതിൽ പൂർണമായി ഉൾപ്പെടുത്തിയിരിക്കുന്നു. വയർമാൻ , ലൈൻമാൻ, എന്നീ പരീക്ഷകൾക്ക് തയ്യാറാകുന്ന ഉദ്യോഗാർഥികൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഇത് ഉൾക്കൊള്ളുന്നു. ഓരോ അധ്യായത്തിന്റെയും ഒടുവിൽ ചേർത്തിരിക്കുന്ന ചോദ്യങ്ങൾ പരീക്ഷകൾക്ക് തയ്യാറാക്കുന്നതിന് വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമായിരിക്കും

    പരിഭാഷ: ടി.എൻ. രാധാകൃഷ്‌ണൻ

    പേജ് 200 വില രൂ200

    200.00
  • K V Pathrose : Kunthakkaranum Baliyadum കെ. വി. പത്രോസ് : കുന്തക്കാരനും ബലിയാടും

    കെ. വി. പത്രോസ് : കുന്തക്കാരനും ബലിയാടും – ജി യദുകുലകുമാർ

    195.00
    Add to cart Buy now

    കെ. വി. പത്രോസ് : കുന്തക്കാരനും ബലിയാടും – ജി യദുകുലകുമാർ

    കെ. വി. പത്രോസ് : കുന്തക്കാരനും ബലിയാടും

     

    ജി യദുകുലകുമാർ

    തിരുവിതാംകൂർ സമരചരിത്രത്തിൽ രക്തലിപികളിലെഴുതേണ്ട പേര് – മൂന്നാം ക്ലാസുകാരനും കയർഫാക്ടറിത്തൊഴിലാളിയുമായിരുന്ന കെ.വി. പത്രോസ്, കേരളത്തിന്റെ ആദ്യ പണിമുടക്കായ 1938 ലെ ആലപ്പുഴ കയർ ഫാക്ടറി പണിമുടക്കിന്റെ മുഖ്യസംഘാടകൻ. പുന്നപ്ര-വയലാർ സമരനായകൻ. യന്ത്രത്തോക്കിനെതിരെ വരിക്കുന്തം ഉയർന്നതോടെ കേരളമാകെ അദ്ദേഹം കുന്തക്കാരൻ പത്രോസ് എന്നറിയപ്പെട്ടു. കൽക്കത്താ തിസിസ് കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു പത്രോസ്. എന്നാൽ നയപരാജയങ്ങളുടെ പഴി മുഴുവൻ ഏറ്റുവാങ്ങേണ്ടി വന്ന അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. ഒടുവിൽ ഒന്നുമല്ലാത്തവനാക്കപ്പെട്ടു. ജീവിതസായാഹ്നത്തിൽ തികച്ചും ഒറ്റപ്പെട്ടവനായി. മഹാത്യാഗങ്ങളുടെയും അതിസാഹസികതയുടെയുമായ ആ കാലത്തിന്റെ നിശിതമായ വിചാരണകൂടിയാണ് ഈ കൃത്യ.

     

    പേജ് 164 വില രൂ195

    195.00
  • Daivathinte Mounam ദൈവത്തിന്റെ മൗനം

    ദൈവത്തിന്റെ മൗനം – ഇൻഗ്മർ ബർഗ്മാൻ

    90.00
    Add to cart Buy now

    ദൈവത്തിന്റെ മൗനം – ഇൻഗ്മർ ബർഗ്മാൻ

    ദൈവത്തിന്റെ മൗനം

     

    ഇൻഗ്മർ ബർഗ്മാൻ

     

    ഇൻഗ്മർ ബർഗ്മാന്റെ രണ്ടു വിഖ്യാത രചനകളുടെ വിവർത്തനം. ദ സൈലൻസ് വൈൽഡ് സ്ട്രോബറീസ് അശാന്തവും നിതാന്തവുമായ ആസ്തിത്വാന്വേഷണത്തിന്റെ രേഖകൾ

    പരിഭാഷ – സാനന്ദരാജ്

    പേജ് 150 വില രൂ90

    90.00
  • Samakalika Hindi Dalith Kadha സമകാലിക ഹിന്ദി ദലിത് കഥ

    സമകാലിക ഹിന്ദി ദലിത് കഥ

    200.00
    Add to cart Buy now

    സമകാലിക ഹിന്ദി ദലിത് കഥ

    സമകാലിക ഹിന്ദി ദലിത് കഥ

     

    ദലിതനുഭവങ്ങളുടെ വ്യത്യസ്‌ത പ്രമേയങ്ങൾ അവതരിപ്പിക്കുന്ന ഹിന്ദി ചറുകഥകളുടെ സമാഹാരം. ദലിതർ അഭിമുഖീകരിക്കുന്ന ഭൗതികവും ആന്തരികവുമായ പ്രശ്‌നങ്ങളുടെ അവതരണം ഈ കഥകളിൽ കാണാൻ കഴിയും. ഈ സമാഹാരത്തിൽ ഹിന്ദിയിലെ പ്രശസ്‌ത ദലിത് സാഹിത്യകാരൻമാരായ ഓം പ്രകാശ് വാല്‌മീകി, ജയപ്രകാശ് കർദം, മോഹൻദാസ് നൈമിഷ് ചൗഹാൻ തുടങ്ങിയവരുടെ ചെറുകഥയുടെ വിവർത്തനം ആണ് ചേർത്തിട്ടുള്ളത്.

    എഡിറ്റർ : ഡോ. ആർ. ശശിധരൻ

    പേജ് 256 വില രൂ200

    200.00
  • Veyilththundukal വെയിൽത്തുണ്ടുകൾ

    വെയിൽത്തുണ്ടുകൾ – എസ്. ജയചന്ദ്രൻ നായർ

    210.00
    Add to cart Buy now

    വെയിൽത്തുണ്ടുകൾ – എസ്. ജയചന്ദ്രൻ നായർ

    വെയിൽത്തുണ്ടുകൾ

    എസ്. ജയചന്ദ്രൻ നായർ

    ‘ഒരിക്കലും അളക്കാൻ കഴിയാത്ത ആഴങ്ങളുള്ളതായിരുന്നു അവരിൽ ഏറെയും. സ്നേഹം കലവറയില്ലാതെ അവർ എനിക്ക് നൽകിയതിനു പുറമെ, ജീവിതത്തിന്റെ പവിത്രതയെപ്പറ്റി അവർ നിശബ്ദം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ വിധം രേഖപ്പെടുത്തേണ്ട എത്രയോ ഓർമ്മകൾ ഞാൻ ഭദ്രമായി സൂക്ഷിക്കുന്നുണ്ട് അവയിൽ ചിലവയാണ് ഞാൻ വായനക്കാരുമായി പങ്കിടുന്നത്

    ഈ ഓർമ്മകളെ കഴിഞ്ഞ അമ്പതു വർഷത്തെ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ കണ്ണാടി കൂടിയാണ്. അതിൽ പ്രതിഫലിക്കുന്നത് ഒരു കാലഘട്ടമാണ്. പത്രപ്രവർത്തകനെന്ന നിലയിലും പത്രാധിപർ എന്ന നിലയിലുമുള്ള എസ്. ജയചന്ദ്രൻ നായരുടെ ഓർമ്മകൾ അതുകൊണ്ടാണ് പ്രധാനപ്പെട്ടതായി മാറുന്നത്, എഴുത്തിലും കലയിലും ചിന്തയിലും മൗലികതയുടെ മുദ്രകൾ പതിപ്പിച്ച് മലയാളികളെ വിസ്മയിപ്പിച്ച ഇരുപത്തൊന്ന് ഉന്നത വ്യക്തിത്വങ്ങളെയാണ് അദ്ദേഹം ഈ കൃതിയിൽ ഓർമ്മിപ്പിക്കുന്നത്

     

    പേജ് 168 വില രൂ210

    210.00
  • Dracula by Bram Stoker ഡ്രാക്കുള - ബ്രാം സ്‌റ്റോക്കർ

    ഡ്രാക്കുള – ബ്രാം സ്‌റ്റോക്കർ

    440.00
    Add to cart Buy now

    ഡ്രാക്കുള – ബ്രാം സ്‌റ്റോക്കർ

    ഡ്രാക്കുള

     

    ബ്രാം സ്‌റ്റോക്കർ

     

    മനുഷ്യന്റെ അബോധ തലങ്ങളിൽ ഭയം ചിറകടിച്ചുയരുന്ന വാവലുകളായി വെളുത്തുള്ളി ഗന്ധമായി, ആർത്തിപൂണ്ട രക്തരക്ഷസ്സായി, ഡ്രാക്കുളയെന്ന ദുരാത്മാവ് ഉയർത്തെഴുനേൽക്കുന്നു. ഫ്യൂഡൽ കാലത്തെ യൂറോപ്പിനെ ചൂഴ്ന്നു നിന്ന ദുഷ്പ്രഭുത്വത്തിന്റെ ഭീതിജനകമായ ആവിഷ്‌ക്കാരം.

     

    1897 മെയ് മാസത്തിൽ ഡ്രാക്കുള പ്രസിദ്ധീകരിക്കപ്പെട്ടു. അതിനുശേഷം പൈശാചികതയ്ക്ക് ലോകം ഡ്രാക്കുള എന്ന പേരുവിളിച്ചു. വിക്ടോറിയൻ കാലഘട്ടത്തിലെ സ്ത്രീ, ലൈംഗികത, ഭാവന, കുടിയേറ്റം, കോളനിവൽക്കരണം തുടങ്ങിയവ ഈ നോവലിൽ അന്തർധാരയായി വർത്തിക്കുന്നു. കാർപ്പാത്തിയൻ മലനിരകൾ എന്നു കേൾക്കുന്ന മാത്രയിൽ ഭയത്തിന്റെ ഇരുമ്പു ദണ്ഡ് നമ്മുടെ മസ്തിഷ്‌ക്കത്തെ പ്രഹരിക്കാൻ തുടങ്ങുന്നു.

     

    കാലമേറെക്കഴിഞ്ഞിട്ടും നൂറുകണക്കിന് ഹൊറർ നോവലുകൾ എഴുതപ്പെട്ടിട്ടും ഇന്നും ഇത്തരം നോവലുകളുടെ ഗണത്തിൽ ഡ്രാക്കുള ഉന്നത ശീർഷത്തോടുകൂടി നലകൊള്ളുന്നു.

    പരിഭാഷ :  ടി എ രാജശേഖരൻ

    Drakkula / Draccula, Drackula Drakula / Bram Stocker 

    പേജ് 450  വില രൂ440

    440.00
  • Mulla, Beerbal, Thennali Raman Kathakal മുല്ല, ബീർബൽ, തെനാലിരാമൻ കഥകൾ

    മുല്ല, ബീർബൽ, തെനാലിരാമൻ കഥകൾ

    490.00
    Add to cart Buy now

    മുല്ല, ബീർബൽ, തെനാലിരാമൻ കഥകൾ

    മുല്ല, ബീർബൽ, തെനാലിരാമൻ കഥകൾ

     

     

    ജീവിതയാത്രയിലെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ഈ കഥകളിൽ ആഴമേറിയ ജീവിത സത്യങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. ജീവിത സമസ്യകളെ ചിരിച്ചുകൊണ്ട് വരവേൽക്കാനും ചിന്താമണ്ഡലം വികസ്വരമാക്കാനും ഈ നർമകഥകളുടെ പാരായണം സഹായിക്കും.

    അറബിനാടുകളിൽ നിന്ന് എത്തിയതെന്നു വിശ്വസിക്കപ്പെടുന്ന മുല്ല നാസറുദ്ദീൻ കഥകൾ, ഹോജാ കഥകൾ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വിഡ്ഢിയായും മഹാജ്ഞാനിയായും കൗശലക്കാരനായ നയതനത്രജ്ഞനായുമൊക്കെ വേഷമിടുന്ന മുല്ല വായനക്കാർക്ക് ഏറെ പ്രിയങ്കരനാണ്. രാജസദസ്സുകളിൽ വിദൂഷക പദം അലങ്കരിച്ചിരുന്ന ബീർബലും തെനാലിരാമനും അപാരമായ ബുദ്ധികൗശലവും കറകളഞ്ഞ നർമ ബോധവും കൊണ്ട അനുവാചക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയവരാണ്. അവ അനേകം ചലമുറകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൊണ്ടിരിക്കുന്നു. ഇനി വരുന്ന തലമുറയെയും.

    പുനരാഖ്യാനം – എസ് ഡി ചുള്ളിമാനൂർ

    Birbal / Thenali Raman / Mullah Nazaruddin 

    ഹാർഡ് കവർ ഡീലക്‌സ് ബൈൻഡിംഗ്
    പേജ് 506 വില രൂ490

    490.00
  • Gowrilankesh Jeevithavum Chinthayum ഗൗരിലങ്കേഷ് ജീവിതവും ചിന്തയും

    ഗൗരിലങ്കേഷ് ജീവിതവും ചിന്തയും – കെ ആർ കിഷോർ

    120.00
    Add to cart Buy now

    ഗൗരിലങ്കേഷ് ജീവിതവും ചിന്തയും – കെ ആർ കിഷോർ

    ഗൗരിലങ്കേഷ് ജീവിതവും ചിന്തയും

    കെ ആർ കിഷോർ

    വ്യതിരിക്തമായ എഴുത്തുകാരിയും തളരാത്ത ആക്ടിവിസ്റ്റുമായ ഗൗരിലങ്കേഷ് വർഗ്ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ നടത്തിയ പോരാട്ടങ്ങൾ പഠന വിധേയമാക്കേണ്ടതാണ് അവസാന ശ്വാസംവരെ ആദർശങ്ങളോടു നീതിപുലർത്തിയ കലർപ്പുരഹിതമായ വ്യക്തിത്വമായിരുന്നു അവരുടേത്. ഗൗരിലങ്കേഷിന്റെ അനുപമമായ സ്വഭാവവൈശിഷ്ട്യം പ്രകാശിപ്പിക്കുന്നതോടൊപ്പം മന്ത്രികസ്പർശമുള്ള അവരുടെ ചില ലേഖനങ്ങളുടെ പരിഭാഷയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

    പേജ് 100 വില രൂ120

    120.00
  • Taoyude Pusthakam താവോയുടെ പുസ്‌തകം

    താവോയുടെ പുസ്‌തകം – ലാവോ-ട്സു

    130.00
    Add to cart Buy now

    താവോയുടെ പുസ്‌തകം – ലാവോ-ട്സു

    താവോയുടെ പുസ്‌തകം

    ലാവോ-ട്സു

    പുരാതന ചൈനയിലെ വിഖ്യാത തത്വചിന്തകനായിരുന്ന ലാവോ-ട്സു വിന്റെ താവോ-തേ-ചിംഗ് എന്ന ക്ലാസിക് തത്വചിന്താ പുസ്‌തകത്തിന്റെ മലയാള വിവർത്തനം. രണ്ടായിരത്തി അഞ്ഞൂറ് കൊല്ലം മുമ്പ് ജീവിച്ചിരുന്ന താവോ മത സ്ഥാപകനായ ലാവോ-ട്സുവിന്റെ ഈ ഗ്രന്ഥം ബൈബിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളതാണ്

    വിവർത്തനം: സാനന്ദരാജ്

    പേജ് 100 വില രൂ130

    130.00
  • Koorakalude Gayathri കൂറകളുടെ ഗായത്രി

    കൂറകളുടെ ഗായത്രി – എം. സുധാകരൻ

    130.00
    Add to cart Buy now

    കൂറകളുടെ ഗായത്രി – എം. സുധാകരൻ

    കൂറകളുടെ ഗായത്രി

    എം. സുധാകരൻ

    വഞ്ചനയും കാപട്യവും ഹിംസയും മുഖമുദ്രയാകുന്ന ‘സത്യാനന്തര കാല’ത്തിന്റെ ആഖ്യാനങ്ങളാണിവ. മൃഗവാസനകളിലേക്ക് കൂപ്പുകുത്തുന്ന മനുഷ്വത്വത്തിന്റെ രൂപാന്തരപ്രാപ്‌തി. വിചിത്രമായ മനുഷ്യബന്ധങ്ങളുടെയും ജീവിതാവസ്ഥകളുടെയും ആവിഷ്കാരം.
    മൗലികത കൊണ്ടും വൈവിധ്യം കൊണ്ടും സരളമായ ആഖ്യാനവൈഭവം കൊണ്ടും ശ്രദ്ധേയമായ അഞ്ചു നോവലെറ്റുകളുടെ സമാഹാരം

    പേജ് 100 വില രൂ 130

    130.00
  • Frankenstein - Mary Shelley ഫ്രാങ്കൻ‌സ്റ്റൈൻ - മേരി ഷെല്ലി

    ഫ്രാങ്കൻ‌സ്റ്റൈൻ – മേരി ഷെല്ലി

    260.00
    Add to cart Buy now

    ഫ്രാങ്കൻ‌സ്റ്റൈൻ – മേരി ഷെല്ലി

    ഫ്രാങ്കൻ‌സ്റ്റൈൻ

     

    മേരി ഷെല്ലി

     

    ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ നോവലിന്റെ സമ്പൂർണ പരിഭാഷ

     

    വെറും പതിനെട്ടു വയസ്സുമാത്രം പ്രായമുള്ള ഒരു പെൺകുട്ടി എഴുതിയ ഗ്രന്ഥമാണ് ലോകത്തെ ആദ്യത്തെ സയൻസ് ഫിക്ഷൻ. അനേകം കലാ-നാടക-ചലചിത്രഭാഷ്യങ്ങൾക്കും, അനുകരണങ്ങൾക്കും, സ്വതന്ത്ര മാതൃകകൾക്കും, മറ്റു എഴുത്തുകാർ സ്വമേധയാൽ സൃഷ്ടിച്ച ‘രണ്ടാം ഭാഗ’ത്തിനും എന്തിന് ഭാഷകളിലെ പഴഞ്ചൊല്ലിനു സമാനമായ പ്രയോഗശൈലിക്കും ഫ്രാങ്കൻസ്റ്റൈൻ തുടക്കമിട്ടു.

     

    പതിനെട്ടാമത്തെ വയസ്സിൽ എഴുതിത്തുടങ്ങിയതും 1818ൽ പ്രസിദ്ധ പെടുത്തുകയും ചെയ്ത മെറീ ഷെല്ലിയുടെ ഏറ്റവും പ്രസിദ്ധമായ കൃതി. ഒരു പെണ്കുട്ടിയുടെ മനസ്സിൽ ഇത്രത്തോളം ഭീഭസ്മയരാശായ൦ എങ്ങെനെ ഉടെലെടുത്തുവെന്നു ലോകം മുഴുവൻ അന്വേഷിച്ച ഈ പുസ്തകത്തിൽ ഭീകരതയും അന്വേഷണവും ഇഴകിച്ചേർന്നു സഞ്ചരിക്കുന്നു.

     

    വിവർത്തനം – എം പി സദാശിവൻ

    Frankenstain / Mery Shelly

    പേജ് 204 വില രൂ260

    260.00
  • Puranasagaram പുരാണസാഗരം

    പുരാണസാഗരം – ഡോ. എൻ.പി. ഉണ്ണി

    450.00
    Add to cart Buy now

    പുരാണസാഗരം – ഡോ. എൻ.പി. ഉണ്ണി

    പുരാണസാഗരം

     

    സമ്പാ : ഡോ. എൻ.പി. ഉണ്ണി

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    പുരാണങ്ങളുടെ ആധികാരിക പഠനം ഇന്നും പൂർണമായി നിലവിൽ വന്നിട്ടില്ലെന്നിരിക്കെ, വിപുലമായ ഈ സാഹിത്യസമുച്ചയത്തെ പരിചയപ്പെടുത്തുന്ന ആധികാരിക പഠനമാണ് ഡോ. എൻ.പി.ഉണ്ണി തയാറാക്കിയ പുരാണാസാഗരം എന്ന ഈ ഗ്രന്ഥം

    പേജ് 800 വില രൂ450

    450.00
  • Adhunika Malayala Vyakaranam ആധുനിക മലയാള വ്യാകരണം

    ആധുനിക മലയാള വ്യാകരണം – പ്രൊഫ. കെ.എസ്. നാരായണപ്പിള്ള

    100.00
    Add to cart Buy now

    ആധുനിക മലയാള വ്യാകരണം – പ്രൊഫ. കെ.എസ്. നാരായണപ്പിള്ള

    ആധുനിക മലയാള വ്യാകരണം

    പ്രൊഫ. കെ.എസ്. നാരായണപ്പിള്ള

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    ഭാഷയുടെ സാമാന്യഘടനാ വ്യാകരണത്തങ്ങളെ ആഖ്യാനലളിതമായി വിവരിക്കുകയും ആധുനിക ഭാഷാശാസ്ത്രത്തിന്റെ വസ്തുനിഷ്ഠമായ സമീപനനത്തിൽ നിന്നുകൊണ്ട് നിലവിലുള്ള ഭാഷാസ്വരൂപത്തെ സസൂഷ്മം അപഗ്രഥനാത്മകമായി വിശദീകരിക്കുകയും ചെയ്യുന്ന ഗ്രന്ഥം.

    പേജ് 162 വില രൂ100

    100.00
  • Malayala Samanthara Masika Charithram മലയാള സമാന്തര മാസികചരിത്രം

    മലയാള സമാന്തര മാസികചരിത്രം – പ്രദീപ് പനങ്ങാട്

    180.00
    Add to cart Buy now

    മലയാള സമാന്തര മാസികചരിത്രം – പ്രദീപ് പനങ്ങാട്

    മലയാള സമാന്തര മാസികചരിത്രം

    പ്രദീപ് പനങ്ങാട്

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    ഒരു ആദർശശാലിയുടെ സത്യസന്ധമായ അന്വേഷണത്തിലൂടെ രൂപപ്പെട്ട ഈ ഗ്രന്ഥം സുവർണമായ ഒരു അധ്യായത്തിന്റെ ചൈതന്യം വീണ്ടെടുക്കണമെന്ന ആഗ്രഹം അവരവരുടെ ഹൃദയങ്ങളിൽ അങ്കുരിപ്പിക്കുന്നു. രചനാത്മകമായ ഈ ദൗത്യമാണ് പ്രദീപ് പനങ്ങാട് നമ്മുടെ കാലഘട്ടത്തിനെ ജീർണതയിൽ നിന്ന് മോചിപ്പിക്കുന്നതിനുവേണ്ടി ഏറ്റെടുത്തിരിക്കുന്നത്.

    എം കെ സാനു

    പേജ് 150 വില രൂ180

    180.00
  • Athmav Sankalppamo Yadharthyamo ? ആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ? - യു കലാനാഥൻ

    ആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ? – യു കലാനാഥൻ

    120.00
    Add to cart Buy now

    ആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ? – യു കലാനാഥൻ

    ആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ ?

    യു കലാനാഥൻ

     

    ശാസ്ത്രം എത്ര വളർന്നിട്ടും മതവും മതത്തെ ആധാരമാക്കി നിലനിന്നുപോരുന്ന അന്ധവിശ്വാസങ്ങളും മാറാതെ നിൽക്കുകയാണ്. മരണാന്തര ജീവിതം കാട്ടി മനുഷ്യനെ വിശ്വാസത്തിന്റെ കെണിയിൽ കുരുക്കിയിട്ടിരിക്കുന്ന മതങ്ങൾ ആത്മാവിനെ പല രീതിയിലാണ് നിർവചിച്ചിട്ടുള്ളത് മരണത്തെയും ആത്മാവിനെയും ചുറ്റിപ്പറ്റി മതങ്ങൾ തീർത്ത പ്രഹേളികളെ ശാസ്ത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ അനാവരണം ചെയ്യുകയാണ്

     

    പേജ് 146 വില രൂ120

    120.00
  • Sasthravum Andhavishwasavum ശാസ്ത്രവും അന്ധവിശ്വാസവും - എം എൻ റോയ്

    ശാസ്ത്രവും അന്ധവിശ്വാസവും – എം എൻ റോയ്

    180.00
    Add to cart Buy now

    ശാസ്ത്രവും അന്ധവിശ്വാസവും – എം എൻ റോയ്

    ശാസ്ത്രവും അന്ധവിശ്വാസവും

     

    എം എൻ റോയ്

     

     

    ആദിമ മനുഷ്യരുടെ അജ്ഞതയിൽ രൂഢമൂലമായതാണ് അന്ധവിശ്വാസം. കാലാന്തരത്തിൽ അജ്ഞതയുടെ അനുഗ്രഹീതവാസനയിൽ നിന്നു അവർ പുറത്തുവന്നു. പാരമ്പര്യത്തിൽ ഉറച്ചുപോയതോ, ദൈവം ഇറക്കിക്കൊടുത്ത വിജ്ഞാനമെന്ന മാന്യതയിൽ ഉയർത്തപ്പെടുന്നതോ ആയ വിശ്വാസങ്ങൾ അവനെ വേട്ടയാടി കൊണ്ടിരുന്നു. ആന്ത്യന്തികമായി ശാസ്ത്ര വിജ്ഞാനം ഈ ആത്മീയ ബന്ധനത്തെ ഭേദിക്കുവാനുള്ള ശക്തി അവനു നൽകുന്നതായി കാണാം.

    മതപരമായ ചിന്താഗതിയുടെ വിമർശനം, കുറ്റകൃത്യ കൈകാര്യ ശാസ്ത്രവിചാരണ എന്നീ രണ്ടു സാമൂഹ്യശാസ്ത്രശാഖകളുടെ പഠനത്തിലേക്കുള്ള ഒരു പ്രാരംഭമായി ഇതു കണക്കാക്കപ്പെടാം. മൊത്തത്തിൽ ഈ ഗ്രന്ഥ രചന ചിന്തയെ പ്രകോപിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ തന്നെ നിർവഹിച്ചിട്ടുള്ളതാണ്. അന്ധവിശ്വാസത്തിന്റെ ദീർഘമായുള്ള ഭീകരതയെ അതിജീവിക്കുക എന്ന വിഷയത്തിൽ ശാസ്ത്രീയ സമീപനരീതി ചൂണ്ടിക്കാട്ടുക എന്ന കൃത്യവും ഇതു നിർവഹിക്കുന്നുണ്ട്‌.

     

    നരേന്ദ്ര നാഥ് ഭട്ടാചാര്യ എന്ന മനബേന്ദ്ര നാഥ് റോയ് ഇന്ത്യൻ വിപ്ലവകാരിയും നവോത്ഥാന വക്താവും രാഷ്ട്രീയ സൈദ്ധാന്തികനുമായിരുന്നു, ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്ത തത്ത്വചിന്തകനുമായിരുന്നു. മെക്‌സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെയും സ്ഥാപകനായിരുന്നു റോയ്. ഇന്നത്തെ ഇന്ത്യൻ തലമുറ ഏറെ മറന്നു പോയ റോയിയെ വീണ്ടും നമ്മുടെ ബൗദ്ധിക മണ്ഡലത്തിൽ പ്രതിഷ്ഠിക്കേണ്ടതുണ്ട്.

     

    M N Roy / Roi  / Sastravum / Andhaviswasavum / Sasthravum

    പേജ് 146 വില രൂ180

    180.00
  • Jolsyam Oru Kapadashasthram ജ്യോത്സ്യം ഒരു കപടശാസ്ത്രം - യു കലാനാഥൻ

    ജ്യോത്സ്യം ഒരു കപടശാസ്ത്രം – യു കലാനാഥൻ

    140.00
    Add to cart Buy now

    ജ്യോത്സ്യം ഒരു കപടശാസ്ത്രം – യു കലാനാഥൻ

    ജ്യോത്സ്യം ഒരു കപടശാസ്ത്രം

     

    യു കലാനാഥൻ

    യു കലാനാഥൻ യുക്തിവാദരംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി മാനവിക ദർശനത്തിന്റെ സന്ദേശങ്ങൾ എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നിർവഹിച്ചുവരുന്ന ഈ മനുഷ്യസ്നേഹി മൂഢവിശ്വാസങ്ങളെ കർക്കശമായി വിമർശിച്ചേക്കാം. പക്ഷേ ഈ ഭൂമുഖത്ത് വംശീയ കലാപങ്ങളും വർഗ്ഗീയ സംഘട്ടനങ്ങളും ഉണ്ടാകുമ്പോൾ അവയിലൂടെ രക്തം ചിന്തുമ്പോൾ ആ മനസ്സ് അശാന്തമാണ്. അതിന്റെ കാരണങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തിയ ചിന്താശകലങ്ങളാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്

     

    പേജ് 120 വില രൂ140

    140.00
  • Navothana Nayakan Kurumban Daivathan നവോത്ഥാന നായകൻ കുറുമ്പൻ ദൈവത്താൻ

    നവോത്ഥാന നായകൻ കുറുമ്പൻ ദൈവത്താൻ – കെ. കെ. കൃഷ്‌ണൻ

    180.00
    Add to cart Buy now

    നവോത്ഥാന നായകൻ കുറുമ്പൻ ദൈവത്താൻ – കെ. കെ. കൃഷ്‌ണൻ

    നവോത്ഥാന നായകൻ കുറുമ്പൻ ദൈവത്താൻ

     

    കെ. കെ. കൃഷ്‌ണൻ

     

    ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കഥാപുരുഷനായ കുറുമ്പൻ ദൈവത്താൻ അസാധാരണ വ്യക്തിതന്നെയായിരുന്നു തന്റെ സമുദായത്തിന്റെ ഉദ്ധാരണത്തിനുവേണ്ടി നാല്പത്തിയേഴു വർഷക്കാലത്തെ ജീവിതത്തിനുള്ളിൽ തന്നെ അതിമഹത്തായ പ്രവർത്തനങ്ങൾ നടത്തി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ വ്യക്തി അസാധാരണക്കാരൻ തന്നെയാണല്ലോ. അത്തരം ഒരു വ്യക്തിയെയാണ് കെ.കെ കൃഷ്‌ണൻ തന്റെ ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നത്

     

    പേജ് 148 വില രൂ180

    180.00
  • Athbuthasidhikal Mithya അത്ഭുത സിദ്ധികൾ മിഥ്യ - ബി പ്രേമാനന്ദ്

    അത്ഭുത സിദ്ധികൾ മിഥ്യ – ബി പ്രേമാനന്ദ്

    195.00
    Add to cart Buy now

    അത്ഭുത സിദ്ധികൾ മിഥ്യ – ബി പ്രേമാനന്ദ്

    അത്ഭുത സിദ്ധികൾ മിഥ്യ

     

    ബി പ്രേമാനന്ദ്

    സ്വയം പ്രഖ്യാപിതരായ ദിവ്യാത്മാക്കളുടെ അത്ഭുതശക്തികളെപ്പറ്റി അന്വേഷണം നടത്താൻ വേണ്ട ജനവിശ്വാസം വളർത്തിയെടുക്കാൻ പലരും മുന്നോട്ട് വന്നിട്ടുണ്ടായിരുന്നു. അവരുടെ സാഹസങ്ങൾ എല്ലാം സ്വാധീനം, അധികാരം, കുത്തക എന്നിവയ്‌ക്കെതിരായും ഒരിക്കലും തെറ്റുതിരുത്താൻ കൂട്ടാക്കാത്ത അന്ധമായ വിശ്വാസത്തിനെതിരായും ഒഴുക്കിനെതിരെയുള്ളതുമായിരുന്നു ഈ ശബ്ദങ്ങൾ മുഴുവനും ദിവ്യാത്മാക്കളുടെ ശുണ്ടിക്കുള്ളിൽ അമർന്നു പോവുകയും, അവർക്ക് വാദമുഖങ്ങളെ സങ്കീർണ്ണമാക്കാനും, ശ്രദ്ധ തിരിച്ചുവിടാനും കഴിയുകയും ചെയ്‌തിരുന്നു
    മനഃശാസ്ത്ര പ്രതിഭാസത്തിന്റെ നിയമം തേടി പോകുന്നതിനു മുമ്പ് അത്ഭുതങ്ങൾ തട്ടിപ്പാണോ എന്ന് ഉറപ്പിച്ചു മനസ്സിലാക്കേണ്ടതുണ്ട് .

     

    Albuthasidhikal Midhya / B Pramanand / Pramananth

    പേജ് 162  വില രൂ195

    195.00
  • Dr. B R Ambedkar Charithram Thiruthikkuricha Janadhipathya Porattangal ഡോ ബി ആർ അംബേദ്ക്കർ ചരിത്രം തിരുത്തിക്കുറിച്ച ജനാധിപത്യ പോരാട്ടങ്ങൾ

    ഡോ ബി ആർ അംബേദ്ക്കർ ചരിത്രം തിരുത്തിക്കുറിച്ച ജനാധിപത്യ പോരാട്ടങ്ങൾ – കെ കെ എസ് ദാസ്

    140.00
    Add to cart Buy now

    ഡോ ബി ആർ അംബേദ്ക്കർ ചരിത്രം തിരുത്തിക്കുറിച്ച ജനാധിപത്യ പോരാട്ടങ്ങൾ – കെ കെ എസ് ദാസ്

    ഡോ ബി ആർ അംബേദ്ക്കർ ചരിത്രം തിരുത്തിക്കുറിച്ച ജനാധിപത്യ പോരാട്ടങ്ങൾ

     

    കെ കെ എസ് ദാസ്

    അംബേദ്‌കർ ചിന്തയുടെ പ്രസക്തി എന്തെന്ന ചോദ്യത്തിന് ഇന്ത്യയുടെ സാമൂഹ്യ സാംസ്‌കാരിക ചരിത്രം വിലയിരുത്തുന്ന ഇന്ത്യൻ ജനതയും സംസ്‌കാരവും ചരിത്രം തിരുത്തിയ ചരിത്രത്തിന്റെ ആമുഖവും ഇന്ത്യയെ കണ്ടെത്താനുള്ള പതയുമാണ്. ഇന്ത്യയെ കണ്ടെത്തുന്നവർക്കേ അംബേദ്കറെ കണ്ടെത്താനാകു അംബേദ്കറെ കണ്ടെത്തുന്നവർക്കേ ഇന്ത്യയെ കണ്ടെത്താനാകൂ. അത് കഴിഞ്ഞാലേ പുതിയ ഇന്ത്യയെ സൃഷ്ടിക്കാനാവൂ – ചരിത്രം തിരുത്തികുറിക്കാനാവൂ

    പേജ് 152 വില രൂ140

    140.00
  • Ananthapadmanabhan Nadalvar അനന്തപദ്മനാഭൻ നടാൾവർ

    അനന്തപദ്മനാഭൻ നടാൾവർ – പി. സുദർശനൻ

    280.00
    Add to cart Buy now

    അനന്തപദ്മനാഭൻ നടാൾവർ – പി. സുദർശനൻ

    അനന്തപദ്മനാഭൻ നടാൾവർ

     

    പി. സുദർശനൻ

     

    ” പതിഞ്ചാം നൂറ്റാണ്ട് കഴിയുന്നതോടുകൂടി അധികാരത്തിന്റെ നിർണായക സ്ഥാനങ്ങൾ നിയന്ത്രിക്കാനായ വൈദികബ്രാഹ്മണർ നമ്മുടെ സമൂഹത്തെ വിഷലിപ്തമാക്കി പാടെ മറിച്ചു. ജാതി ഈശ്വര സൃഷ്ടിയാക്കി അതിൽ ദൈവിക മഹത്വത്തിന്റെ കിന്നരിയും മ്ലേച്ചതയുടെ കൂടുമിയും കൂടി ഉൾച്ചേർക്കപ്പെട്ടു, സർവ്വാധികാരിയായ വൈദികൻ സ്വന്തം കരങ്ങളിലൊതുക്കി വിവേചനരാഹിത്യവും മാനവികതയും കൊടികളുയർത്തി നിന്നിരുന്ന നമ്മുടെ സമൂഹത്തെ പിന്നീട് അവർ വെട്ടിയുണ്ടാക്കിയ കനൽവഴികളിലൂടെ നടത്തി ഈ ഭീതിതമായ യാത്രാവഴികളിൽ വീണുടഞ്ഞുപോയ ജനസഞ്ചയങ്ങളുടെ സ്വത്വം തേടുന്ന ചരിത്രനോവലാണിത്”

    പ്രൊഫ. ജെ.ഡാർവിൻ

    പേജ് 228 വില രൂ280

    280.00
  • Adi Sankaracharyar Oru Padanam ആദി ശങ്കരാചാര്യർ ഒരു പഠനം - റാവിപുഡി വെങ്കടാദ്രി

    ആദി ശങ്കരാചാര്യർ ഒരു പഠനം – റാവിപുഡി വെങ്കടാദ്രി

    150.00
    Add to cart Buy now

    ആദി ശങ്കരാചാര്യർ ഒരു പഠനം – റാവിപുഡി വെങ്കടാദ്രി

    ആദി ശങ്കരാചാര്യർ
    ഒരു പഠനം

     

    റാവിപുഡി വെങ്കടാദ്രി

     

    ആദി ശങ്കരാചാര്യർ ഉയർത്തിയ അദ്വൈത വാദങ്ങളുടെ കപടമുഖം പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ റാവിപുഡി വെങ്കടാദ്രി പൊളിച്ചുകാട്ടുന്നു. മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ വിമർശന പഠനം.

    Ravipudi Venkadadri / Ravipudi Venkatadri / Sankaracharyar Adishankaracharyar / Shankaracharyar

    പേജ് 96 വില 150

    150.00