ഡോ ബി ആർ അംബേദ്ക്കർ ചരിത്രം തിരുത്തിക്കുറിച്ച ജനാധിപത്യ പോരാട്ടങ്ങൾ – കെ കെ എസ് ദാസ്
₹140.00
ഡോ ബി ആർ അംബേദ്ക്കർ ചരിത്രം തിരുത്തിക്കുറിച്ച ജനാധിപത്യ പോരാട്ടങ്ങൾ
കെ കെ എസ് ദാസ്
അംബേദ്കർ ചിന്തയുടെ പ്രസക്തി എന്തെന്ന ചോദ്യത്തിന് ഇന്ത്യയുടെ സാമൂഹ്യ സാംസ്കാരിക ചരിത്രം വിലയിരുത്തുന്ന ഇന്ത്യൻ ജനതയും സംസ്കാരവും ചരിത്രം തിരുത്തിയ ചരിത്രത്തിന്റെ ആമുഖവും ഇന്ത്യയെ കണ്ടെത്താനുള്ള പതയുമാണ്. ഇന്ത്യയെ കണ്ടെത്തുന്നവർക്കേ അംബേദ്കറെ കണ്ടെത്താനാകു അംബേദ്കറെ കണ്ടെത്തുന്നവർക്കേ ഇന്ത്യയെ കണ്ടെത്താനാകൂ. അത് കഴിഞ്ഞാലേ പുതിയ ഇന്ത്യയെ സൃഷ്ടിക്കാനാവൂ – ചരിത്രം തിരുത്തികുറിക്കാനാവൂ
പേജ് 152 വില രൂ140
Related products
-
ഇന്ത്യൻ നിരീശ്വരവാദം – ദേബി പ്രസാദ് ചതോപാധ്യായ
Rated 5.00 out of 5₹350.00 Add to cart Buy nowഇന്ത്യൻ നിരീശ്വരവാദം – ദേബി പ്രസാദ് ചതോപാധ്യായ
ഇന്ത്യൻ നിരീശ്വരവാദം
ദേബി പ്രസാദ് ചതോപാധ്യായ
തന്റെ ശിഷ്യന്മാർ ഈശ്വരനെപ്പറ്റിചർച്ച ചെയ്യുന്നത് പ്രയോജനരഹിതമെന്ന് ബുദ്ധൻ കരുതിയെങ്കിൽ അതിന്റെ അർഥം അദ്ദേഹത്തിന് വ്യക്തിപരമായി ഈശ്വരന്റെ അഭാവം ബോധ്യപ്പെട്ടിരുന്നു എന്നതു മാത്രമാകും. ഈശ്വരനിൽ വിശ്വസിക്കുക എന്നിട്ടും അദ്ദേഹത്തിന് മനുഷ്യന്റെ ഭാഗധേയത്തിന്റെ പ്രശ്നത്തോട് യാതൊരു ബന്ധവുമില്ല എന്ന് സങ്കൽപ്പിക്കുക – ഇത് അസാധ്യമാണെന്ന് സ്പഷ്ടമാണല്ലോ.
ഇന്ത്യയിലെ എക്കാലത്തെയും മികച്ച മാർക്സിയൻ ദാർശികൻ ദേബി പ്രസാദ് ചതോപാധ്യയുടെ ഉജ്വല സൃഷ്ടി. സോഷ്യലിസത്തിനുവേണ്ടിയുള്ള സമരം ഭാരതീയ ദാർശനിക പൈതൃകത്തിനായുള്ള സമരവുമായി ബന്ധപ്പെട്ടിരിക്കുന്ന എന്ന ബോധത്താൽ എഴുതപ്പെട്ട ഗ്രന്ഥം. ഇന്ത്യൻ ദാർശനികത്തിലെ തമസ്ക്കരിക്കപ്പെട്ട പ്രവണതകളെ കണ്ടെത്തുകയും അവയെ സ്ഥാനപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ കൃതി.
പരിഭാഷ – പി ആർ വർമ
Indian Nireswaravadam / Nireesvaravadam / Debipresad Chadopadhyaya
പേജ് 312 വില രൂ350
Categories: Malayalam Books, നാസ്തികം, പഠനം, ബെസ്റ്റ് സെല്ലർ, രാഷ്ട്രീയം, റഫറൻസ്, സ്വതന്ത്രചിന്ത₹350.00 -
Sale!
കാട്ടുകടന്നൽ – ഏഥ്ൽ ലിലിയൻ വോയ്നിച്ച്
Rated 4.81 out of 5₹525.00Original price was: ₹525.00.₹470.00Current price is: ₹470.00. Add to cart Buy nowകാട്ടുകടന്നൽ – ഏഥ്ൽ ലിലിയൻ വോയ്നിച്ച്
Kattukadannal
ഏഥ്ൽ ലിലിയൻ വോയ്നിച്ച്
സോവ്യറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ഡസൻ കണക്കിന് ഓപ്പറകൾക്കും നാടകങ്ങൾക്കും സിനിമകൾക്കും ആധാരമായ കൃതി.
കഥാകഥനത്തിന്റെ മാസ്റ്റർപീസ്
പരിഭാഷ – പി ഗോവിന്ദപ്പിള്ള
കഴിഞ്ഞ നൂറു കൊല്ലമായി ജനകോടികളെ ഇളക്കിമറിക്കുകയും അനേകമനേകം വിപ്ലവങ്ങൾക്ക് ആദർശവും ആത്മീയതയും നൽകുകയും ചെയ്ത ഒരു കൃതിയുണ്ട്. ഏഥൽ ലിലയൻ വോയ്നിച്ച് എന്ന ഇംഗ്ലീഷുകാരി രചിച്ച ഗാഡ്ഫ്ളൈ (കാട്ടുകടന്നൽ). നാം അതേപ്പറ്റി കേട്ടിട്ടില്ലെങ്കിൽ അത്ര അതിശയപ്പെടാനില്ല. ഗ്രന്ഥകർത്രി തന്നെ തന്റെ കൃതിയുടെ തരംഗസമാനമായ പ്രചാരണം അറിയുന്നത് അമ്പതുവർഷം കഴിഞ്ഞ് മരണത്തിന് ഏതാനും വർഷം മുമ്പാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ പുറത്തുവന്ന കൃതിക്ക് ഏറ്റവും അധികം പ്രചാരം ലഭിച്ചത റഷ്യയിലാണ്. റഷ്യൻ വിപ്ലവകാരിക്ക് ഒരു ആദർശമായിരുന്നു അതിലെ നായകൻ. ലെനിനും, സ്വെർദ്ലോവും കലീനിനും, ബാബുഷ്ക്കിനും എന്നു വേണ്ട എല്ലാ വിപ്ലവനേതാക്കളും അതിലെ നായകനെ ആദർശ വിപ്ലവകാരിയായി വാഴ്ത്തി. എന്നാൽ ഇതേപ്പറ്റിയൊന്നും അതിന്റെ ഗ്രന്ഥകർത്രിക്ക് അറിവില്ലായിരുന്നു. ന്യൂയോർക്കിൽ ആരുമാരുമറിയാതെ അവർ ഒരൊഴിഞ്ഞ കോണിൽ ജീവിച്ചു പോന്നു. അതിനിടയിൽ മിക്ക ഏഷ്യൻ ഭാഷകളിലും ഗാഡ്ഫ്ളൈ തർജമെചെട്ടപ്പെട്ടു. 23 ഭാഷകളിലായി 40 ലക്ഷത്തിൽപ്പരം കോപ്പികൾ. പക്ഷേ ഏഥൽ ഇതൊന്നും അറിഞ്ഞിരുന്നില്ല. അറിയുന്നതാകട്ടെ തന്റെ 91-ാം വയസ്സിലും.
ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും വികാരോജ്വലമായ കൃതി എന്നാണ് നോബൽ സമ്മാന ജേതാവുകൂടിയായ ബർട്രന്റ് റസ്സൽ ഈ കൃതിയെക്കുറിച്ച് പറഞ്ഞത്.
നാസ്തികനായ നായകൻ പറയുന്നതു കേൾക്കൂ – “ചുരുങ്ങിയ പക്ഷം ഞാനെന്തു പറയണമെന്ന് ഞാൻ തന്നെയാണ് തീരുമാനിക്കുക. അവയുടെ ഫലവും ഞാൻ തന്നെ അനുഭവിക്കും. അല്ലാതെ എന്റെ പ്രശ്നങ്ങൾ എനിക്കുവേണ്ടി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രിസ്ത്യാനിക്കു മാത്രം യോജിച്ച ഭീതുത്വത്തോടെ മറ്റുള്ളവരുടെ അടുത്ത് പാത്തും പതുങ്ങിയും വലിഞ്ഞു കയറാൻ ഞാൻ തുനിയുകയില്ല… ഒരുത്തന് എന്തെങ്കിലും സഹിക്കേണ്ടതായിവന്നാൽ അതവൻ കഴിവിനനുസരിച്ച് സഹിച്ചേ തീരൂ എന്ന് നാസ്തികരായ ഞങ്ങൾക്കറിയാം. എന്നാൽ ഒരു ക്രിസ്ത്യാനിയാകട്ടെ അവന്റെ ദൈവത്തിന്റെയോ പുണ്യവാളന്റെയോ അടുത്ത് കൈക്കുമ്പിളുമായി കെഞ്ചികൊണ്ട് ചെല്ലുന്നു. ….”
Gadfly / Katukadannal / Kattukadanal
പേജ് 354 വില രൂ420
Categories: Malayalam Books, സാഹിത്യ സൃഷ്ടികൾ₹525.00Original price was: ₹525.00.₹470.00Current price is: ₹470.00. -
ഭൗതിക കൗതുകം – യാക്കൊവ് പെരെൽമാൻ
Rated 4.73 out of 5₹600.00 Read moreഭൗതിക കൗതുകം – യാക്കൊവ് പെരെൽമാൻ
ഭൗതിക കൗതുകം
യാക്കൊവ് പെരെൽമാൻ
ശാസ്ത്രഗ്രന്ഥങ്ങളുടെ പ്രസാധനത്തിൽ ലോകത്തെമ്പാടും സാർഥകചലനങ്ങൾ സൃഷ്ടിച്ച വിശ്രുത കൃതിയുടെ ഹൃദ്യമായ പരിഭാഷ. നിസ്സീമമായ പ്രപഞ്ച വിസ്മയങ്ങളുടെ അതിരില്ലാത്ത ലോകത്തിലേക്ക് വെളിച്ചം കൊതിക്കുന്ന മനസ്സുകളെ പിടിച്ചുയർത്തുന്ന കൃതി. ശാസ്ത്രീയ വിചിന്തന രീതിയുടെ ഊർജപ്രവാഹമായി, നിത്യജീവിത പ്രതിഭാസങ്ങളുടെ പിന്നിലെ ഭൗതിക തത്വങ്ങളെ ലളിത സുന്ദരമായി ഇഴതിരിച്ചു കാണിക്കുന്ന ഈ ശാസ്ത്രകൃതി മുതിർന്നവർക്കും കുട്ടികൾക്കും സമ്മാനിക്കാവുന്ന മികച്ച വൈജ്ഞാനിക വിരുന്നാകുന്നു.
ലോകത്തെമ്പാടുമുള്ള ശാസ്ത്രവിദ്യാർഥികളെ സ്വാധീനിച്ച മഹത്തായ കൃതിയാണിത്. ഈ പുസ്തകം വായിക്കാനിടയായ ചിലർ പിൽക്കാലത്ത് പ്രശസ്തരായ ശാസ്ത്രജ്ഞരാകുകയും ചെയ്തിട്ടുണ്ട്.
ഇന്നും ലോകത്തിലെ പല കോണുകളിലുള്ള ശാസ്ത്ര അധ്യാപകർ ഈ പുസ്തകത്തിലെ ആശയം സ്വീകരിച്ചുകൊണ്ട് വിദ്യാർഥികളെ പ്രചോദിപ്പിക്കാറുണ്ട്.
വായനക്കാരുടെ സൗകര്യാർഥം രണ്ടു വാല്യങ്ങളിലുള്ള പുസ്തകം ഇപ്പോൾ ഒന്നിച്ച് ഒറ്റ പുസ്തകമാക്കിയിരിക്കുന്നു
Bhawthika Kauthukam / Peralman
വിവർത്തനം – കെ ഗോപാലകൃഷ്ണൻ
പേജ് 526 വില രൂ600
Categories: Malayalam Books, പഠനം, ബാലസാഹിത്യം, ശാസ്ത്രം, സയൻസ് ബെസ്റ്റ് സെല്ലർ₹600.00 -
ചിന്തിക്കുക എന്ന കല സുതാര്യതയോടെ – റോൾഫ് ദൊബേലി
Rated 5.00 out of 5₹360.00 Add to cart Buy nowചിന്തിക്കുക എന്ന കല സുതാര്യതയോടെ – റോൾഫ് ദൊബേലി
ചിന്തിക്കുക എന്ന കല സുതാര്യതയോടെ
റോൾഫ് ദൊബേലി
നമ്മുടെ സാമാന്യചിന്തകളിലെ ധാരണാ പിശകുകളെ തിരുത്തിയെഴുതിയ ലോകപ്രശസ്ത രചനയാണ് റോൾഫ് ദൊബേലി എന്ന ഗ്രന്ഥകാരന്റെ ഈ പുസ്തകം. ദൈനംദിന ജീവിതത്തിലെ തെറ്റുകുറ്റങ്ങളെ അപഗ്രഥിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. ആ അർഥത്തിൽ നിങ്ങളുടെ ഭാവിയെത്തന്നെ മാറ്റിമറിക്കാവുന്ന പുസ്തകമാണിത്.
സ്വകാര്യ ജീവിതത്തിൽ, ജോലിസ്ഥലങ്ങളിൽ, സർക്കാരിൽ എല്ലാം, നമ്മുടെ ചിന്തകളിൽ വരുന്ന വലിയ തെറ്റുകളെ നാം മനസ്സിലാക്കുകയും ഒഴിവാക്കുകയുമാണെങ്കിൽ ഒരുപക്ഷേ നമ്മൾ പുരോഗതിയിൽ ഒരു വലിയ കുതിച്ചുചാട്ടം തന്നെ നടത്തിയേക്കാം. നമുക്കാവശ്യമുള്ളത് യുക്തിഹീനത കുറയ്ക്കുക മാത്രം. നേരായതും സുതാര്യവുമായ ചിന്ത – അതാണ് നമുക്കാവശ്യം – റോൾഫ് ദൊബേലി.
നിങ്ങളുടെ അജ്ഞേയവാദിയെ പുറത്തെടുക്കുക :-
ഒരു ആകൃതി അല്ലെങ്കിൽ രീതി കണ്ടെത്തിയെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് യാദൃശ്ചികം മാത്രമല്ലേ എന്ന ചോദ്യം ഉന്നയിക്കുക. സത്യമാണ് എന്ന് നല്ല ബോധ്യമുണ്ടെങ്കിൽ ഈ ഡാറ്റ പരിശോധിക്കാൻ സാമർഥ്യമുള്ള ഗണിതജ്ഞനെ സമീപിക്കുക. റൊട്ടിയിൽ യേശുവിന്റെ രൂപം കണ്ടു തുടങ്ങിയാൽ അങ്ങനെയെങ്കിൽ അദ്ദേഹം എന്തുകൊണ്ട് ടൈം സ്ക്വയറിലോ സിഎൻഎന്നിലോ പ്രത്യക്ഷപ്പെടുന്നില്ല എന്ന് ചോദിച്ചു തുടങ്ങുക.അധികാര പക്ഷപാതം :-
ബൈബിൾ ശ്രദ്ധിക്കുക. അധികാരസ്ഥാനത്തെ എതിർത്താൽ എന്തുസംഭവിക്കും? നമ്മെ സ്വർഗത്തിൽ നിന്ന് പുറത്താക്കും. ഈ ഭൂലോകത്തിലെ അധികാരികളും വിശ്വസിക്കുന്നത് അതുതന്നെ. രാഷ്ട്രീയക്കാർ, സിഈഓമാർ, സാമ്പത്തിക വിദഗ്ധർ, ഓഹരിവിപണിയിലെ ഗുരുക്കന്മാർ, സർക്കാറിന്റെ തലപ്പത്ത് ഇരിക്കുന്നവർ, എല്ലാവരും അധികരാകേന്ദ്രങ്ങളെ ഭയപ്പെടുന്നവർ തന്നെ.അനുഭവം :-
മാർക് ട്വയ്നിന്റെ ഈ വാക്കുകൾ സന്ദേശമായി എഴുതിയെടുക്കുക: നമ്മൾ ഒരു അനുഭവത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രദ്ധിക്കണം. അതിലെ ജ്ഞാനം മാത്രം നിലനിർത്തണം. അല്ലെങ്കിൽ നമ്മൾ ചൂടുവെള്ളത്തിൽ വീണ പൂച്ചയെ പോലെയാകും. ആ പൂച്ച പിന്നെ വെള്ളം കണ്ടാൽ ഒരിക്കലും നിൽക്കില്ല. അതിനു തണുത്ത വെള്ളം കണ്ടാലും പേടിയാകും.ശരാശരി എന്ന മിഥ്യ :-
ഒരു പറ്റം സിനിമാ നടന്മാർ വർഷത്തിൽ 10 കോടി വരുമാനം ഉണ്ടാക്കുന്നു. എന്നാൽ അതിൽ ആയിരങ്ങൾക്കു ലഭിക്കുന്നത് കഷ്ടിച്ചു ജീവിക്കാനുള്ള വരുമാനം മാത്രം. ശരാശരി വരുമാനം നല്ലതാണെന്ന ഒറ്റക്കാരണത്താൽ നിങ്ങളുടെ മകനെ അഥവാ മകളെ ഒരു നടൻ അഥവാ നടി ആക്കുവാൻ നിങ്ങൾ പ്രോത്സാഹിപ്പിക്കുമോ. ഇല്ലെന്ന് പ്രതീക്ഷിക്കുന്നു.വിവർത്തനം – സുരേഷ് എം ജി
പേജ് 314 വില രൂ360
Categories: Malayalam Books, പഠനം, സ്വതന്ത്രചിന്ത, സ്വയംസഹായം₹360.00
Reviews
There are no reviews yet.