എം എൻ റോയ് : മലയാള പുസ്തകങ്ങൾ

Books on M N Roy | Books by M N Roy | In Malayalam

Showing all 2 results

Show Grid/List of >5/50/All>>
  • Sasthravum Andhavishwasavum ശാസ്ത്രവും അന്ധവിശ്വാസവും - എം എൻ റോയ്

    ശാസ്ത്രവും അന്ധവിശ്വാസവും – എം എൻ റോയ്

    180.00
    Add to cart Buy now

    ശാസ്ത്രവും അന്ധവിശ്വാസവും – എം എൻ റോയ്

    ശാസ്ത്രവും അന്ധവിശ്വാസവും

     

    എം എൻ റോയ്

     

     

    ആദിമ മനുഷ്യരുടെ അജ്ഞതയിൽ രൂഢമൂലമായതാണ് അന്ധവിശ്വാസം. കാലാന്തരത്തിൽ അജ്ഞതയുടെ അനുഗ്രഹീതവാസനയിൽ നിന്നു അവർ പുറത്തുവന്നു. പാരമ്പര്യത്തിൽ ഉറച്ചുപോയതോ, ദൈവം ഇറക്കിക്കൊടുത്ത വിജ്ഞാനമെന്ന മാന്യതയിൽ ഉയർത്തപ്പെടുന്നതോ ആയ വിശ്വാസങ്ങൾ അവനെ വേട്ടയാടി കൊണ്ടിരുന്നു. ആന്ത്യന്തികമായി ശാസ്ത്ര വിജ്ഞാനം ഈ ആത്മീയ ബന്ധനത്തെ ഭേദിക്കുവാനുള്ള ശക്തി അവനു നൽകുന്നതായി കാണാം.

    മതപരമായ ചിന്താഗതിയുടെ വിമർശനം, കുറ്റകൃത്യ കൈകാര്യ ശാസ്ത്രവിചാരണ എന്നീ രണ്ടു സാമൂഹ്യശാസ്ത്രശാഖകളുടെ പഠനത്തിലേക്കുള്ള ഒരു പ്രാരംഭമായി ഇതു കണക്കാക്കപ്പെടാം. മൊത്തത്തിൽ ഈ ഗ്രന്ഥ രചന ചിന്തയെ പ്രകോപിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ തന്നെ നിർവഹിച്ചിട്ടുള്ളതാണ്. അന്ധവിശ്വാസത്തിന്റെ ദീർഘമായുള്ള ഭീകരതയെ അതിജീവിക്കുക എന്ന വിഷയത്തിൽ ശാസ്ത്രീയ സമീപനരീതി ചൂണ്ടിക്കാട്ടുക എന്ന കൃത്യവും ഇതു നിർവഹിക്കുന്നുണ്ട്‌.

     

    നരേന്ദ്ര നാഥ് ഭട്ടാചാര്യ എന്ന മനബേന്ദ്ര നാഥ് റോയ് ഇന്ത്യൻ വിപ്ലവകാരിയും നവോത്ഥാന വക്താവും രാഷ്ട്രീയ സൈദ്ധാന്തികനുമായിരുന്നു, ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്ത തത്ത്വചിന്തകനുമായിരുന്നു. മെക്‌സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെയും സ്ഥാപകനായിരുന്നു റോയ്. ഇന്നത്തെ ഇന്ത്യൻ തലമുറ ഏറെ മറന്നു പോയ റോയിയെ വീണ്ടും നമ്മുടെ ബൗദ്ധിക മണ്ഡലത്തിൽ പ്രതിഷ്ഠിക്കേണ്ടതുണ്ട്.

     

    M N Roy / Roi  / Sastravum / Andhaviswasavum / Sasthravum

    പേജ് 146 വില രൂ180

    180.00
  • M N Roy എം എൻ റോയ് - സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി

    എം എൻ റോയ് – സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി – എൻ ദാമോദരൻ

    450.00
    Add to cart Buy now

    എം എൻ റോയ് – സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി – എൻ ദാമോദരൻ

    എം എൻ റോയ്

    സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി

    എൻ ദാമോദരൻ

    പതിന്നാല് വയസ്സുമുതൽ അറുപത്തിയേഴാംവയസ്സിൽ മരണപ്പെടുംവരെ അപകടങ്ങളിലൂടെ ജീവിച്ചിപോന്ന ഒരു മനുഷ്യൻ. പല പേരിലും ഊരിലും തനിമയെ മറച്ച് മറ്റൊരാളായി അഭിനയിക്കാൻവിധിക്കപ്പെട്ട വിപ്ലവകാരി. അങ്ങനെയൊരാൾക്ക് സ്വന്തം തനിമയെത്തന്നെ നിഷേധിക്കുകയേ നിവൃത്തിയുള്ളൂ. താൻ മറ്റൊരാളാണെന്ന് ഭാവിക്കണമെങ്കിൽ മറ്റുള്ളവരെ അക്കാര്യം ബോധ്യപ്പെടുത്തേണ്ടതും ജീവിതകർത്തവ്യമായിത്തീരുന്നു. എല്ലാമറിയുമ്പോൾ വല്ലാത്തൊരു കഥ. ഇങ്ങനെയും ഒരു മനുഷ്യനോ എന്നാളുകൾ അത്ഭുതാദരങ്ങൾകൊള്ളാനിടവന്നാൽ സ്വാഭാവികം മാത്രം.

    N Dhamodran
    വുല രൂ 450

    450.00