രാഷ്ട്രീയം
Showing 1–24 of 472 results
-
സമ്പൂർണ കൃതികൾ – എൻ ഇ ബാലറാം
₹2,200.00 Add to cartസമ്പൂർണ കൃതികൾ – എൻ ഇ ബാലറാം
എൻ ഇ ബാലറാം
സമ്പൂർണ കൃതികൾ
സ്വാതന്ത്ര്യസമര സേനാനിയും സമാരാധ്യനായ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എൻ ഇ ബലറാം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ പ്രതിഭാധനനാണ്. കേരളത്തിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം പ്രഗത്ഭനായ പാർലമെന്റേറിയനും ഭരണാധികാരിയും കൂടി ആയിരുന്നു. ബഹുഭാഷാ പണ്ഡിതനായിരുന്ന ബലറാം ഭാരതീയ ദർശനങ്ങളും മാർക്‌സിസം, ലെനിനിസം ഈ ആഴത്തിൽ പഠിക്കുകയും സാധാരണക്കാർക്ക് എളുപ്പം മനസ്സിലാക്കുന്ന വിധത്തിൽ അവ വ്യാഖ്യാനിക്കുകയും ചെയ്തു. ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യമാർന്നതുമായ ചരിത്രത്തെയും സാംസ്‌കാരിക പൈതൃകത്തെയും സങ്കുചിത താല്പര്യത്തിൽ വർഗീയ കക്ഷികൾ ദുർവ്യാഖ്യാനം ചെയ്യുന്നതിനെതിരായ പോരാട്ടത്തിൽ നിസ്തുലമായ പങ്കാണ് ബലറാം നിർവഹിച്ചത്. രാഷ്ട്രീയ, സാംസ്‌കാരിക, ദാർശനിക മണ്ഡലങ്ങളിൽ ബലറാമിന്റെ പാണ്ഡിത്യം വെളിപ്പെടുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ.
വാല്യം ഒന്നിന് രൂ220 വീതം.
ആകെ 10 വാല്യങ്ങൾ
2600ൽപ്പരം പേജുകൾBalram / Belram / Belaram / Bala Ram
വില രൂ2200
₹2,200.00 -
എന്റെ കണ്ണൂരും തോരാത്ത കണ്ണീരും – അഡ്വ. സത്യൻ പുത്തൂർ
₹450.00 Add to cartഎന്റെ കണ്ണൂരും തോരാത്ത കണ്ണീരും – അഡ്വ. സത്യൻ പുത്തൂർ
എന്റെ കണ്ണൂരും തോരാത്ത കണ്ണീരും
അഡ്വ. സത്യൻ പുത്തൂർ
കാലമിത്ര കഴിഞ്ഞിട്ടും സ്വദേശമായ കണ്ണൂർ ഇന്നും കലാപഭൂമിയായി തുടരുന്നു. യൗവ്വനകാലത്തു കൊലപാതക പരമ്പര അരങ്ങേറുമ്പോൾ നിരപരാധിയാണെങ്കിലും കൊലക്കത്തിക്ക് ഇരയാകുമെന്ന അവസ്ഥയിൽ ജന്മനാട്ടിൽ നിന്നു മാറിനിൽക്കേണ്ടി വരുന്നു. സ്വസ്ഥ ജീവിതത്തിനനായി ബാംഗ്ലൂരിൽ ചേക്കേറി. അവിടെയും സജീവമായി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു.
പിറന്ന നാടിനോടുള്ള അദമ്യമായ സ്‌നേഹം ഉള്ളിൽ പേറി നടന്നതുകൊണ്ടു തന്നെയാണ് കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിന്റെ ഉള്ളറകൾ തുറന്നു കാണിക്കാൻ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ തയ്യാറാകുന്നത്.
Kannur / Kannoor
ഓർമക്കുറിപ്പുകൾ
പേജ് 400 വില രൂ450
₹450.00 -
ധാക്ക എക്സ്പ്രസ് : അഭയാര്‍ത്ഥികള്‍ വന്ന വഴിയിലൂടെ
₹110.00 Add to cartധാക്ക എക്സ്പ്രസ് : അഭയാര്‍ത്ഥികള്‍ വന്ന വഴിയിലൂടെ
ധാക്ക എക്സ്പ്രസ് : അഭയാര്‍ത്ഥികള്‍ വന്ന വഴിയിലൂടെ
ഡോ. ഷിജൂഖാന്
മുജീബുര്‍ റഹ്മാന് ബംഗ്ലാജനതയുടെ അഭിലാഷത്തിന് ശബ്ദരൂപം നല്കി. ധാക്കയിലെ വിദ്യാര്‍ത്ഥികള്‍ ‘ബംഗ്ലാദേശീയത’യുടെ പ്രതീകമായി പുതിയ പതാക ഉയര്‍ത്തി. യഹ്യാഖാനും സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ധാക്കയിലെത്തി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. അഡ്മിനിസ്ട്രേഷന് ജനറല്‍ ടിക്കാഖാന്റെ നേതൃത്വത്തില്‍ നരനായാട്ട് തുടങ്ങി. ആദ്യം അവാമി ലീഗ് നേതാക്കളെയും, അന്ന് ജനസംഖ്യയുടെ അഞ്ചിലൊന്നുണ്ടായിരുന്ന ഹിന്ദുക്കളെയും ആക്രമിച്ചായിരുന്നു ആരംഭം. തുടര്‍ന്ന് ധാക്ക സര്‍വ്വകലാശാലയിലേക്ക്; പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും അതിക്രൂരമായി ആക്രമിക്കപ്പെട്ടു. ബംഗാളി എഴുത്തുകാര്‍, ചിന്തകര്‍, സാംസ്‌കാരിക നായകര്‍, നിയമജ്ഞര്‍ എന്നിവരെ പാകിസ്ഥാന്‍പട്ടാളം വകവരുത്തി. ഗ്രാമങ്ങളിലേക്ക് അതിക്രമം വ്യാപിപ്പിച്ചു. ലക്ഷക്കണക്കിന് വനിതകള്‍ അതിക്രൂര ബലാത്സംഗങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടു. ജീവവായുവോടൊപ്പം അന്തരീക്ഷത്തില്‍ അനേകമനേകം വിലാപങ്ങള്‍ ലയിച്ചുചേര്‍ന്നു. വംശഹത്യയായിരുന്നു ആ അധമകൃത്യങ്ങളുടെ ലക്ഷ്യം. വധിക്കപ്പെട്ടത് മൂന്ന് ദശലക്ഷം പേരാണ്. വംശീയ വിദ്വേഷമായിരുന്നു പാകിസ്ഥാന്റെ സമാനതകളില്ലാത്ത ക്രൂരതയ്ക്ക് പിന്നിലെ ആശയധാര.ധാക്കയെന്ന ചരിത്രനഗരത്തിലൂടെ ഡോ. ഷിജൂഖാന് നടത്തിയ യാത്ര ബംഗ്ലാദേശിന്റെ സംഘര്‍ഷഭരിതമായ ചരിത്ര കാലത്തേക്കുള്ള സഞ്ചാരങ്ങള്‍ കൂടിയായി മാറുന്നു. ബംഗ്ലാദേശിന്റെ സാംസ്‌കാരിക രാഷ്ട്രീയ ഭൂപടങ്ങളെ ലളിതസുന്ദരമായി അടയാളപ്പെടുത്തുന്ന കൃതി.80
₹110.00 -
ടെറി ഈഗിള്‍ട്ടണ്‍: സിദ്ധാന്തം സൗന്ദര്യം സംസ്‌കാരം
₹120.00 Add to cartടെറി ഈഗിള്‍ട്ടണ്‍: സിദ്ധാന്തം സൗന്ദര്യം സംസ്‌കാരം
ടെറി ഈഗിള്‍ട്ടണ്‍: സിദ്ധാന്തം സൗന്ദര്യം സംസ്‌കാരം
ഡോ. തോമസ് സ്കറിയ
ആധുനിക മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരില്‍ പ്രമുഖനാണ് ടെറി ഈഗിള്‍ട്ടണ്‍. സാഹിത്യസിദ്ധാന്തം, വിമര്‍ശനം, പ്രത്യയശാസ്ത്രം എന്നീ ചിന്താധാരകളില്‍ ലോകത്തെ സ്വാധീനിച്ച പ്രമുഖരില്‍ ഒരാള്‍. മാര്‍ക്സിയന്‍ ദര്‍ശനത്തെ സാഹിത്യത്തിലും സമൂഹത്തിലും പ്രയോഗിക്കാനും മാര്‍ക്സിസത്തെ പുതിയ കാലത്തേക്കു വികസിപ്പിക്കാനും ഈഗിള്‍ട്ടണ്‍ നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ടെറി ഈഗിള്‍ട്ടണിന്റെ ജീവിതത്തെയും രചനകളെയും ലളിതമായ രീതിയില്‍ പരിചയപ്പെടുത്തുന്ന ലഘുകൃതി.88
₹120.00 -
ജാതിനിർമൂലനവും അനുബന്ധ രചനകളും – ഡോ ബി ആർ അംബേദ്കർ
₹799.00 Add to cartജാതിനിർമൂലനവും അനുബന്ധ രചനകളും – ഡോ ബി ആർ അംബേദ്കർ
ജാതിനിർമൂലനവും അനുബന്ധ രചനകളും
ഡോ ബി ആർ അംബേദ്കർ
കീഴാള, ദളിത് സമൂഹത്തിന്റെ സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ് സമൂഹം അടിച്ചേൽപ്പിച്ചതെന്ന് അംബേദ്കർ ഇവിടെ തുറന്നു കാട്ടുന്നു. ഒരു ആധിപത്യമെന്ന നിലയിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവർണാധിപത്യത്തിനെതിരായ പോരാട്ടമായും അധഃസ്ഥിത സമൂഹത്തിന്റെ സാമൂഹികമാറ്റ പ്രക്രിയയിലെ പ്രധാന കടമയുമായാണ് അംബേദ്കർ ദർശിച്ചത്. അതിനാലാണ് ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും ‘ജാതിനിർമൂലനം’, ‘അസ്പൃശ്യർ ആരായിരുന്നു’ തുടങ്ങിയ അംബേദ്കർ രചനകളെ
മറികടക്കാൻ അവയ്‌ക്കൊന്നും ഇപ്പോഴും കഴിയാത്തത്.അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ ശ്രദ്ധേയമായ മറ്റു രചനകളും ഇതോടൊപ്പം തന്നെ അംബേദ്കർ നിർവഹിച്ചിട്ടുണ്ട്.
ഹിന്ദുമതത്തിന്റെ ഉരകല്ല് ചാതുർവർണ്യമാണ്. ജാതിവ്യവസ്ഥയ്ക്ക് പുറത്തുനിർത്തപ്പെട്ടവർ അധഃസ്ഥിതരാണ്. അതുകൊണ്ട് അവർ ഹിന്ദുക്കളുമല്ല. ഹിന്ദു എന്ന വാക്കിന്റെ അർഥവും പൊരുളും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് അധഃസ്ഥിതർ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുന്ന അംബേദ്കറുടെ ശക്തമായ ലേഖനങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ ഗ്രന്ഥം. അംബേദ്ക്കർ രചനകളിൽ ശ്രദ്ധേയമായ രചകളുടെ സമ്പൂർണ സമാഹാരം
ഹിന്ദുമതത്തിന്റെ ഏറ്റവും അടിസ്ഥാന ശിലയാണ് വർണാശ്രമ ധർമം എന്നും ആശ്രമ ധർമം എന്നുമുള്ള രണ്ടു പ്രമാണങ്ങളെ യുക്തിയുക്തം ചോദ്യം ചെയ്യുന്ന രചനകളുടെ ഉജ്വല സമാഹാരമാണിത്. വർണവ്യവസ്ഥയ്ക്ക് നിയതവും ഏകാത്മകവും സംശയാതീതവും വിശ്വസനീയവുമായ വസ്തുതകൾ നിരത്താൻ സാധിക്കാത്ത ബ്രാഹ്മണവാദങ്ങളെയും സംഹിതകളെയും വസ്തുനിഷ്ഠമായി വിമർശിക്കുകയാണ് ഡോ ബി ആർ അംബേദ്ക്കർ
അയിത്തം സമൂഹത്തിലുറപ്പിച്ചത് ആരാണെന്നും അതിന്റെ സാമൂഹിക പശ്ചാത്തലവും അംബേദ്കർ തന്റെ ഈ രചനകളിലൂടെ ഇഴകീറി പരിശോധിക്കുന്നു. ദളിത് മുന്നേറ്റങ്ങൾക്ക് ഇന്ത്യയിൽ ആദ്യമായി സംഘടിത ഊർജം പകരുകയും ഇന്നും അതിന്റെ ജ്വാല ഇവിടെയുള്ള കീഴാള വിഭാഗങ്ങൾക്ക് വെളിച്ചം പകരുകയും ചെയ്യുന്നു.
Jathi Nirmulanam / Jathi Unmoolanam / Ambadkar
പേജ് 578 വില രൂ799
₹799.00 -
ഇന്ത്യ അർധരാത്രി മുതൽ അരനൂറ്റാണ്ട് – ശശി തരൂർ
₹430.00 Add to cartഇന്ത്യ അർധരാത്രി മുതൽ അരനൂറ്റാണ്ട് – ശശി തരൂർ
ഇന്ത്യ അർധരാത്രി മുതൽ അരനൂറ്റാണ്ട്
ശശി തരൂർ
ലോകത്തിലെ പ്രമുഖവും ശ്രദ്ധേയവുമായ ഒരു രാജ്യത്തിന്റെ-അതിന്റെ രാഷ്ട്രീയം, ചിന്താഗതി, സാംസ്‌കാരിക സമ്പത്ത് ഇവയുടെയും–ആകർഷകമായ ചിത്രമാണ് ഈ ഗ്രന്ഥം. വ്യവസായവത്കൃത ലോകത്തിന്റെ ഭാവിയിൽ ഇന്ത്യയുടെ മഹത്ത്വം എന്ത് എന്നതും ഈ കൃതിയിൽ പ്രതിപാദ്യവിഷയമാണ്.
പേജ് 416
₹430.00 -
ഇനി ഇന്ത്യ : ഇരുപത്തിയൊന്നാം നൂറ്റണ്ടിലെ ലോകം – ശശി തരൂർ
₹570.00 Add to cartഇനി ഇന്ത്യ : ഇരുപത്തിയൊന്നാം നൂറ്റണ്ടിലെ ലോകം – ശശി തരൂർ
ഇനി ഇന്ത്യ : ഇരുപത്തിയൊന്നാം നൂറ്റണ്ടിലെ ലോകം
ശശി തരൂർ
ഇന്ത്യയുടെ അയല്പക്കത്തും അകലത്തുമുള്ള വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളെക്കുറിച്ചും ഈ ബന്ധങ്ങള്‍ ഏതൊക്കെ രീതിയില്‍ പ്രയോ ജനപ്പെടുത്താന് കഴിയുമെന്നും അന്താരാഷ്ട്ര കാര്യങ്ങളില്‍ കൈത്തഴക്കംവന്ന ഒരു വിദഗ്ധന്റെ ചാതുരിയോടെ ശശി തരൂര്‍ വിശകലനം ചെയ്യുന്നു. മാറിക്കൊ്യുിരിക്കുന്ന പുതുലോകത്ത് ഇന്ത്യ കൈക്കൊള്ളേ്യു ‘നയതന്ത്രം’ എന്തെന്ന് ബോദ്ധ്യെ പ്പടുത്തുന്ന രചന.
പേജ് 512
₹570.00 -
പുറമ്പോക്ക് പാടൽ – ടി എം കൃഷ്ണ
₹150.00 Add to cartപുറമ്പോക്ക് പാടൽ – ടി എം കൃഷ്ണ
പുറമ്പോക്ക് പാടൽ
ടി എം കൃഷ്ണ
കലയിലും സമൂഹത്തിലും ആഴത്തിലോടുന്ന ജാതി-അധികാര ബന്ധങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അവയെ സംവാദത്തിന്റെ തുറസ്സുകളിലേക്കു നയിക്കുന്ന ലേഖനങ്ങള്‍. കലയിലെ ‘ക്ലാസിക്കല്‍’ സങ്കല്പങ്ങളിലുള്ള ജാതിരൂപങ്ങളെയും സൗന്ദര്യശാസ്ത്രത്തെയും സാമൂഹികചിന്താപരമായി വിശകലനം ചെയ്യുന്ന ഈ പുസ്തകം പൊതുബുദ്ധിജീവി എന്ന നിലയില്‍ ടി.എം. കൃഷ്ണ നടത്തിയ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകളെക്കൂടി അടയാളപ്പെടുത്തുന്നു. അനുബന്ധമായി ഗീതാഹരിഹരനും സുനില്‍ പി. ഇളയിടവും വ്യത്യസ്ത സാഹചര്യങ്ങളില്‍ ടി.എം. കൃഷ്ണയുമായി നടത്തിയ അഭിമുഖവും ചേര്‍ത്തിരിക്കുന്നു. വിവര്‍ത്തനം: ബിജീഷ് ബാലകൃഷ്ണന്.
പേജ് 160
₹150.00 -
പ്രധാനമന്ത്രി – വൈരുധ്യങ്ങളുടെ നായകൻ – ശശി തരൂർ
₹580.00 Add to cartപ്രധാനമന്ത്രി – വൈരുധ്യങ്ങളുടെ നായകൻ – ശശി തരൂർ
പ്രധാനമന്ത്രി – വൈരുധ്യങ്ങളുടെ നായകൻ
ശശി തരൂർ
പ്രധാനമന്ത്രി നരേന്ദ്ര മോഡി പലപ്പോഴും പുരോഗമനചിന്തകള്‍ക്ക് ശബ്ദം നല്കുന്നു (ഭരണഘടനയാണ് തന്റെ വിശുദ്ധഗ്രന്ഥം). അതേസമയം ഇന്ത്യന്‍ സമൂഹത്തിലെ അങ്ങേയറ്റം അധമമായ ഘടകകങ്ങളെ തന്റെ രാഷ്ട്രീയ നിലനില്‍പ്പിനായി കൂട്ടിക്കൊടുക്കുന്നു. തന്റെ സര്‍ക്കാരിന്റെ കാര്യക്ഷമമായ നടത്തിപ്പില്‍ ഊറ്റം കൊള്ളുമ്പോള്‍ രാജ്യത്ത് അരങ്ങേറുന്ന വര്‍ഗ്ഗീയലഹളകളുടെയും ആള്‍ക്കൂട്ടകൊലകളുടെയും പശുസംരക്ഷകരുടെ അഴിഞ്ഞാട്ടത്തിനും നേര്‍ക്ക് കണ്ണടയ്ക്കുന്നു. രാജ്യത്തിന്റെ ഉയര്‍ച്ചയെക്കുറിച്ച് ഉല്‍ക്കടമായ അഭിലാഷങ്ങള്‍ പ്രസംഗിക്കുമ്പോഴും അദ്ദേഹത്തിന്റെ മന്ത്രിസഭ തീര്‍ത്തും നിരാശജനകമായ പ്രകടനം നടത്തുന്നു. ഇങ്ങനെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യങ്ങളുടെ കലവറയാണ് അദ്ദേഹം. അപ്പോള്‍ ആരാണ് ശരിക്കുമുള്ള നരേന്ദ്ര മോഡി? തന്റെ ജനങ്ങളുടെ നേട്ടത്തിനായി പ്രവര്‍ത്തിക്കുന്ന പരിശുദ്ധനായ ഒരു നേതാവോ അതോ തീവ്ര വലതുരാഷ്ട്രീയത്തിന്റെ പ്രതിനിധിയായി ഇന്ത്യയുടെ ബഹുസ്വരതയെ ഹിന്ദുരാഷ്ട്രമെന്ന നിലയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്ന മതഭ്രാന്തനോ? അതോ ഇവ രണ്ടിനും ഇടയില്‍ നിലകൊള്ളുന്നയാളോ?
പേജ് 596
₹580.00 -
ഫാസിസത്തിന്റെ വിഷപ്പുക – ആന്റോ ആന്റണി
₹175.00 Add to cartഫാസിസത്തിന്റെ വിഷപ്പുക – ആന്റോ ആന്റണി
ഫാസിസത്തിന്റെ വിഷപ്പുക
ആന്റോ ആന്റണി
സമൂഹത്തിൽ പടരുന്ന ഫാസിസത്തിന്റെ അടിവേരുകളിലേക്കൊരു സഞ്ചാരം. ഗാന്ധിവധത്തോടെ ഇന്ത്യയിൽ ആഴത്തിൽ വേരോടിക്കൊണ്ടിരിക്കുന്ന സാമുദായികശക്തികളുടെ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം.
പേജ് 168
₹175.00 -
രാജ്യദ്രോഹി VS രാജ്യസ്നേഹി – കെ അരവിന്ദാക്ഷൻ
₹200.00 Add to cartരാജ്യദ്രോഹി VS രാജ്യസ്നേഹി – കെ അരവിന്ദാക്ഷൻ
രാജ്യദ്രോഹി VS രാജ്യസ്നേഹി
കെ അരവിന്ദാക്ഷൻ
രാജ്യസ്നേഹിയുമായുള്ള രാജ്യദ്രോഹിയുടെ ഈ ദീര്‍ഘഭാഷണം 1908 ല്‍ ഗാന്ധിയെഴുതിയ ‘ഹിന്ദ് സ്വരാജ’് എന്ന ചെറുഗ്രന്ഥത്തിന്റെ മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ളണ്ടില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേയ്ക്കുള്ള കപ്പല്‍ യാത്രയിലാണ് ഗാന്ധി ഇതെഴുതിയത്. വായനക്കാരനും പത്രാധിപരും തമ്മിലാണ് സംഭാഷണം. ഇന്ത്യക്കാരായ അക്രമിസംഘങ്ങള്ക്കുള്ള മറുപടിയായിട്ടാണ് അത് എഴുതപ്പെട്ടതെന്നാണ് ഗാന്ധി പറയുന്നത്. ഹിന്ദ് സ്വരാജ് അതുമാത്രമല്ല. ഒരുപാട് അര്‍ത്ഥതലങ്ങളുള്ള ഒരു മഹദ്ഗ്രന്ഥമാണ്. വീണ്ടും വീണ്ടും വായിക്കപ്പെടേണ്ടത്. അപഗ്രഥിക്കപ്പെടേണ്ടത്. 1921 ല്‍ ഗാന്ധി എഴുതി: ‘വെറുപ്പിനെ പുറത്താക്കുന്ന സ്നേഹത്തിന്റെ സുവിശേഷമാണ് ഹിന്ദ് സ്വരാജ്. അക്രമത്തെ ആത്മബലിയാല്‍ അതൊഴിവാക്കുന്നു. മൃഗീയശക്തിക്കെതിരെ അത് ആത്മീയ ശക്തിയെ പ്രതിഷ്ഠിക്കുന്നു’. നിങ്ങള്‍ക്കറിയാമല്ലോ നാമിന്ന് കടന്നുപോകുന്നത് വെറുപ്പിന്റെയും മൃഗീയശക്തിയുടെയും ഗര്‍ജ്ജനങ്ങളിലൂടെയും ആക്രോശങ്ങളിലൂടെയും ഹിംസകളിലൂടെയുമാണ്. 1908 ല്‍ ഗാന്ധി ഹിന്ദ് സ്വരാജ് എഴുതിയത് വിനായക് ദാമോദര്‍ സവര്‍ക്കര്‍, (വി. ഡി. സവര്‍ക്കര്‍) ശ്യാംജി കൃഷ്ണവര്‍മ്മ തുടങ്ങി ലണ്ടനില്‍ അക്കാലത്തുണ്ടായിരുന്ന ഹിംസയിലും അക്രമത്തിലും വി ശ്വസിച്ചിരുന്ന ഹിന്ദു തീവ്രവാദികളുടെ ആശയങ്ങള്ക്കെതിരായിട്ടായിരുന്നു. ഹിന്ദ് സ്വരാജിലെ വായനക്കാരന് വി. ഡി. സവാര്ക്കറാണെന്ന ഒരു വീക്ഷണവും നിലനില്‍ക്കുന്നുണ്ട്. എന്തായാലും ആയിരത്തിതൊള്ളായിരത്തി എട്ട് നാല്പത്തിയെട്ടില് എത്തുന്നതോടെ, ഗാന്ധിയുടെ സ്നേഹത്തിന്റെ സുവിശേഷത്തിന് വി. ഡി. സവര്‍ക്കറുടെ ശിഷ്യനായ വിനായക് നാഥുറാം ഗോഡ്സെ മൂന്ന് വെടിയുണ്ടകളിലൂടെ കൃത്യമായ മറുപടി നല്‍കുന്നുണ്ട്. സവര്‍ക്കറിലൂടെ, നാഥുറാം ഗോഡ്സെയിലൂടെ, ഡോ. ഹെഡ്ഗെവാറിലൂടെ, ഡോ. എം. എസ്. ഗോള്‍വാള്‍ക്കറിലൂടെ, ദിയോറസ്സിലൂടെ, ലാല്‍കൃഷ്ണ അദ്വാനിയിലൂടെ നരേന്ദ്രമോദിയിലെത്തിനില്ക്കുന്ന രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക ആശയലോകത്ത്, ഗാന്ധിയുടെ ‘സ്നേഹത്തിന്റെ സുവിശേഷം’ അനേ്വഷിക്കുകയാണ്, രാജ്യദ്രോഹി VS രാജ്യസ്നേഹി എന്ന ദീര്‍ഘ സംഭാഷണം.
പേജ് 200
₹200.00 -
ഭരണഘടനയുടെ കാവലാൾ – തീസ്ത സെതൽവാദ്
₹290.00 Add to cartഭരണഘടനയുടെ കാവലാൾ – തീസ്ത സെതൽവാദ്
ഭരണഘടനയുടെ കാവലാൾ
തീസ്ത സെതൽവാദ്
ഓർമ്മക്കുറിപ്പുകൾ
തീസ്ത സെതൽവാദ് ആരാണ്?
വലതുപക്ഷ ഹിന്ദുവിന് അവർ ഇന്ത്യയുടെ ‘യശസ്സി’ലേക്കുള്ള യാത്രയിലെ വിനാശകരമായ തടസ്സമാണ്.
ഇത് യഥാർത്ഥ തീസ്തയുടെ കഥയാണ് – ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ഉത്തമമായ
പാരമ്പര്യത്തിന്റെ പിന്തുടർച്ചാവകാശി; നീതിക്കുവേണ്ടിയുള്ള ഒരിക്കലും അവസാനിക്കാത്ത സമരത്തിലെ
ധീരയായ പോരാളി.
ഹൃദയസ്പൃക്കായ ഈ ഓർമ്മക്കുറിപ്പുകളിൽ, മുത്തച്ഛനും അച്ഛനും തന്നിൽ ചെലുത്തിയ സ്വാധീനത്തെപ്പറ്റി, ബാബറി മസ്ജിദ് തകർക്കലിന് ശേഷം ഭീഷണമായ മുംബൈ ആക്രമണങ്ങളുടെ കാലത്ത് തന്നിൽ ആവിഷ്കൃതമായ രാഷ്ട്രീയ ജാഗ്രതയെപ്പറ്റി; സഹയാത്രികനായ ജാവേദുമൊത്തുള്ള സഞ്ചാരപഥങ്ങളെപ്പറ്റി, എല്ലാറ്റിനും പുറമെ ഗുജറാത്തിലെ ഗോധ്രാനന്തര കലാപകാലത്തും അതിന് ശേഷവും സാമൂഹ്യതലത്തിൽ താൻ വഹിച്ച പങ്കിനെപ്പറ്റി തീസ്ത പറയുന്നു. ഭരണഘടനാതത്ത്വങ്ങളോടുള്ള, തകർക്കാൻ പറ്റാത്ത പ്രതിബദ്ധതയുടെ ആവേശമുണർത്തുന്ന കഥയാണിത്.”നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള ധർമ്മസമരത്തിലെ പോരാളി. ഉറച്ച ബോധ്യത്തോടെ, ദൃഢവിശ്വാസത്തോടെ, ചെറുതും വലുതുമായ സമരങ്ങൾ നയിച്ച കഥയാണ് തീസ്തയുടേത്. എത്ര ഉന്നതസ്ഥാനീയരായിരുന്നാലും എതിരാളികളോട്, ഹിംസയുടെ വക്താക്കളോട് ഒത്തുതീർപ്പില്ലെന്ന് അവർ തെളിയിച്ചു.”
– ജസ്റ്റിസ് പി ബി സാവന്ത്”ഗുജറാത്ത് കലാപം ഒരറ്റത്ത് മോദിയെ നിർമ്മിച്ചെടുത്തപ്പോൾ മറ്റെ അറ്റത്ത് തീസ്ത ഉണ്ടായി. ഇന്ത്യൻ രാഷ്ട്രീയ സാമുഹ്യരംഗത്തുള്ളവർക്ക് അവരുടെ ജീവിതകഥ ഒഴിവാക്കാനാവാത്ത ഒരു വായനയായിരിക്കും.”
– കാഞ്ചഐലയ്യ”ഫാസ്റ്റിറ്റുകളും അധികാര ദുഷ്പ്രഭുക്കളും ഭരണം കൈയാളുന്ന ദുരിതപൂർണ്ണമായ നമ്മുടെ ജീവിതകാലത്ത് ഇത് വിവേകത്തിന്റെയും
അനുകമ്പയുടെയും വാക്കുകളാവുന്നു.”
– സെയ്ദ് മിർസപരിഭാഷ: ടി പി ബാബു
Theestha Sethalvad / Teesta
പേജ് 236 വില രൂ 290
₹290.00 -
മുംബൈയിലെ മാഫിയ റാണിമാര്‍ – എസ്. ഹുസൈന്‍ സെയ്ദി , ജെയ്൯ ബോര്‍ഹസ്
₹350.00 Add to cartമുംബൈയിലെ മാഫിയ റാണിമാര്‍ – എസ്. ഹുസൈന്‍ സെയ്ദി , ജെയ്൯ ബോര്‍ഹസ്
മുംബൈയിലെ മാഫിയ റാണിമാര്‍
എസ്. ഹുസൈന്‍ സെയ്ദി
ജെയ്൯ ബോര്ഹസ്നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ രചിക്കപ്പെട്ട ഈ പുസ്തകം നാമിന്നുവരെ അറിഞ്ഞിട്ടില്ലാത്ത മുംബെയുടെ മറ്റൊരു മുഖം വെളിവാക്കുന്നു.കരിം ലാലയെയും ഹാജി മസ്താനെയും വരദരാജമുതലിയാരെയും ദാവൂദ് ഇബ്രാഹിമിനെയും കൈവിരലുകളില്‍ ചലിപ്പിച്ച ജെനബായ്, ജവഹര്‍ലാല്‍ നെഹ്റുവിനെ ചോദ്യംചെയ്ത കാമാത്തിപുരയിലെ റാണിയായിരുന്ന ഗംഗുബായ്, ദാവുദ് ഇബ്രാഹിമിനെ കൊലപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ സപ്ന, മുംബൈ മയക്കുമരുന്നു മാഫിയയെ അടക്കിഭരിച്ച പാപ്പാമണി, ബോളിവുഡിനെ രസിപ്പിച്ച സര്‍പ്പസുന്ദരിയും അധോലോകരാജാവായ അബു സലിമിന്റെ കാമുകിയുമായ മോണിക്കു ബേഡി എന്നിങ്ങനെ മുംബൈ അധോലോകത്തില്‍ റാണിമാരായി വിലസിയ ഒരുകൂട്ടം സ്ത്രീകളുടെ രോമാഞ്ചഭരിതമായ ജീവിതകഥകള്‍.
Mumbayile Mafia Ranimar / Bombayile Mafia Ranimar
പേജ് 250 വില രൂ 350
₹350.00 -
പെരിയാർ ജീവിതവും ചിന്തകളും
₹330.00 Add to cartപെരിയാർ ജീവിതവും ചിന്തകളും
പെരിയാർ ജീവിതവും ചിന്തകളും
മഞ്ജയ് വസന്തൻ
ഇതിഹാസ തുല്യമായ ജീവിതം നയിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു പെരിയാർ എന്ന് ജനങ്ങൾ സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന ഇ വി രാമസ്വാമി. തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. തന്റെ ദീർഘ ജീവിതമത്രയും അനീതികൾക്കെതിരെ അദ്ദേഹം പോരാടിക്കൊണ്ടിരുന്നു.
അന്ധവിശ്വാസങ്ങളെ യുക്തിയുടെ വെളിച്ചത്തിൽ പരിശോധിച്ച അദ്ദേഹം സമൂഹത്തിന് പുതിയ ഉൾക്കാഴ്ചകൾ നൽകി. സ്തീകളുടെ അവകാശങ്ങൾക്കായി വലിയ പോരാട്ടങ്ങൾ നടത്തി. ഒപ്പം തമിഴ് ഭാഷയ്ക്ക് വലിയ സംഭാവനകൾ നൽകി, അതിനെ കൂടുതൽ ‘തമിഴ് വൽക്കരി’ച്ചുകൊണ്ട്.
പരിഭാഷ – ഫ്രാസിസ് സി എബ്രഹാം
പേജ് 260 വില രൂ330
₹330.00 -
മൂലധനവും അധ്വാനവും – അമിയകുമാർ ബാഗ്ചി
₹190.00 Add to cartമൂലധനവും അധ്വാനവും – അമിയകുമാർ ബാഗ്ചി
മൂലധനവും അധ്വാനവും
അമിയകുമാർ ബാഗ്ചി
പുതിയ കാലത്തെ മൂലധനത്തെയും അധ്വാനത്തെയും ഇന്ത്യൻ സാഹചര്യത്തിൽ വിശകലനം ചെയ്യുന്ന ഗ്രന്ഥം. സാമ്പത്തികശാസ്ത്രവിദ്യാർത്ഥികൾക്കും സാമൂഹിക രാഷ്ട്രീയ മേഖലയെ ഗൗരവപൂർവം പഠിക്കുന്നവർക്കും സഹായകമായ പുസ്തകം.
പരിഭാഷാ: മുഹമ്മദ് അമീൻ
പേജ് 150 വില രൂ190
₹190.00 -
കാമരാജ് – ഒരു രാഷ്ട്രീയജീവചരിത്രം – ഡോ. എ. നീലലോഹിതദാസ്
₹110.00 Add to cartകാമരാജ് – ഒരു രാഷ്ട്രീയജീവചരിത്രം – ഡോ. എ. നീലലോഹിതദാസ്
കാമരാജ് ഒരു രാഷ്ട്രീയജീവചരിത്രം
ഡോ. എ. നീലലോഹിതദാസ്
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം
ആദർശ രാഷ്ട്രീയവും നിഷ്കാമ രാഷ്ട്രീയവും അന്യമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ രാഷ്ട്രീയപ്രവർത്തനത്തിനു മാത്രമല്ല മത-സാമുദായിക പ്രവർത്തനമുൾപ്പെടെയുള്ള പൊതുപ്രവർത്തനത്തിനിറങ്ങുന്ന എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം.
പേജ് 148 വില രൂ110
₹110.00 -
അയ്യങ്കാളിയുടെ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തും – കുന്നുകുഴി എസ് മണി
₹250.00 Add to cartഅയ്യങ്കാളിയുടെ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തും – കുന്നുകുഴി എസ് മണി
അയ്യങ്കാളിയുടെ പ്രസംഗങ്ങൾ
നിയമസഭയിലും പുറത്തുംഅയ്യങ്കാളി നിയമസഭയ്ക്ക് അകത്തും പുറത്തും ഒരേപോലെ അക്ഷീണം പോരാടി എന്നത് അനിഷേധ്യമായ വസ്തുതയാണ്. നിയമസഭയ്ക്ക് പുറത്ത് അതായത് സമൂഹത്തിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ യഥാതഥം വിലയിരുത്തുന്നതിന് പരിമിതികൾ ഉണ്ട്. എന്നാൽ അദ്ദേഹത്തിന്റെ സിംഹഗർജ്ജനങ്ങൾ അധികാരത്തിന്റെ പ്രഭവകേന്ദ്രമായ നിയമസഭയേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കുടികൊള്ളുന്ന അന്നത്തെ രാജകീയ സർക്കാരിനെയും കിടിലംകൊള്ളിച്ചു.
അധഃസ്ഥിതരുടെ വിമോചനത്തിനായി പടപൊരുതിയ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ നടത്തിയ ഉജ്ജ്വലമായ പ്രസംഗങ്ങൾ.കൂടാതെ അയ്യങ്കാളിയുടെ പൊതു മൈതാനികളിലും മറ്റിടങ്ങളിലുമായുള്ള സിംഹഗർജനങ്ങളും.ശ്രീമൂലം പ്രജാസഭയിൽ ആദ്യത്തെ അയിത്ത ജാതിപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അയ്യൻകാളി 1912 ഫെബ്രുവരി 26 മുതൽ 1932 മാർച്ച് വരെ നടത്തിയ ആകെ 38 പ്രസംഗങ്ങളുടെയും ചോദ്യോത്തരങ്ങളുടെയും സമാഹാരം കൂടിയാണിത്.ഈ പ്രസംഗങ്ങൾ ഒരിക്കൽ വായിച്ചാൽ മനസ്സിലാക്കാവുന്നതേയൂള്ളൂ, കേരളത്തിൽ നവോഥാനത്തിന്റെ നവ വെളിച്ചം മറ്റാരെക്കാളും മുമ്പേ കൊണ്ടുവന്ന വ്യക്തിത്വം മഹാനായ അയ്യൻകാളിയാണ് എന്ന്.സമ്പാദനം – കുന്നുകുഴി എസ് മണി, അഡ്വ ജോർജ് മത്തായി
പേജ് 216 വില രൂ250₹250.00 -
കെ. പി. ഗോപാലൻ ജീവിതവും രാഷ്ട്രീയവും – ഡോ. ചന്തവിള മുരളി
₹270.00 Add to cartകെ. പി. ഗോപാലൻ ജീവിതവും രാഷ്ട്രീയവും – ഡോ. ചന്തവിള മുരളി
കെ. പി. ഗോപാലൻ ജീവിതവും രാഷ്ട്രീയവും
ഡോ. ചന്തവിള മുരളി
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം
ജീവിതാവസാനംവരെ ദരിദ്രർക്കുവേണ്ടി പടപൊരുതി ദരിദ്രനായിത്തന്നെ ജീവിച്ച ക്രാന്തദർശിയായ വിപ്ലവകാരിയും കേരള സംസ്ഥാനത്തെ ആദ്യത്തെ വ്യവസായ വകുപ്പുമന്ത്രിയുമായിരുന്ന കെ. പി. ഗോപാലൻ എന്ന മനുഷ്യസ്നേഹി സാധാരണക്കാർക്കുവേണ്ടി ചെയ്ത സേവനങ്ങളെ വിലയിരുത്തുന്ന ജീവചരിത്ര ഗ്രന്ഥം.
പേജ് 280 വില രൂ270
₹270.00 -
വർത്തമാനത്തിന്റെ പ്രകാരഭേദങ്ങൾ പിണറായിഭാഷയുടെ സൂക്ഷ്മതലങ്ങൾ
₹120.00 Add to cartവർത്തമാനത്തിന്റെ പ്രകാരഭേദങ്ങൾ പിണറായിഭാഷയുടെ സൂക്ഷ്മതലങ്ങൾ
വർത്തമാനത്തിന്റെ പ്രകാരഭേദങ്ങൾ
പിണറായിഭാഷയുടെ സൂക്ഷ്മതലങ്ങൾമുഖ്യമന്ത്രി പിണറായിവിജയന്റെ കോവിഡുകാലത്തെ പത്രസമ്മേളനങ്ങളിലെ ഭാഷയെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളാണ് ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.
അക്കാദമിക പ്രധാനമുള്ള വിഷയമായിരിക്കവേതന്നെ എല്ലാ വായനക്കാർക്കും ഇതിലെ ലേഖനങ്ങൾ വായിച്ചു മനസ്സിലാക്കാനാകും നവീനമായ വിഷയം അവതരിപ്പിക്കുന്ന ഈ പുസ്തകം കേരളസമൂഹം ഏറെ കൗതുകത്തോടെ സ്വീകരിക്കുമെന്നുള്ളത് ഉറപ്പാണ്എഡിറ്റേഴ്സ്
ഡോ. ബി ബാലചന്ദ്രൻ
കെ ആർ മായപേജ് 100 വില രൂ120
₹120.00 -
ജയിൽക്കുറിപ്പുകൾ – അന്റോണിയോ ഗ്രാംഷി
₹150.00 Add to cartജയിൽക്കുറിപ്പുകൾ – അന്റോണിയോ ഗ്രാംഷി
ജയിൽക്കുറിപ്പുകൾ
അന്റോണിയോ ഗ്രാംഷി
രാഷ്ട്രീയ സാമ്പത്തികരംഗത്തെ സമരംപോലെതന്നെ പരമപ്രധാനമാണ് ആശയരംഗത്തെ സമരമെന്നും അർത്ഥശങ്കയ്ക്കിടയില്ലാതെ സമർത്ഥിക്കുകയാണ് ഗ്രാംഷി തന്റെ ജയിൽക്കുറിപ്പികളിലൂടെ. എക്കാലത്തെയും അധികാരിവർഗ്ഗം രാഷ്ട്രീയ അധികാരത്തോടൊപ്പം ആശയങ്ങളെയും ദർശനങ്ങളെയും ചൂഷണത്തിനുള്ള ഉപാധിയായി ഉപയോഗിച്ചിട്ടുണ്ട്..
പരിഭാഷ: പ്രൊഫ. വി കാർത്തികേയൻ നായർ
പേജ് 130 വില രൂ150
₹150.00 -
ഭഗത് സിങ്ങിന്റെ ജയൽ ഡയറി
₹360.00 Add to cartഭഗത് സിങ്ങിന്റെ ജയൽ ഡയറി
ഭഗത് സിങ്ങിന്റെ ജയൽ ഡയറി
കൊലക്കയറിനു മുന്നിൽ പതറാതെ
ഇന്ത്യൻ യുവത്വത്തിന് ഒരു പ്രചോദന പുസ്തകം
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിനു വേണ്ടി പുനരാവിഷ്ക്കരിക്കപ്പെട്ട ഉജ്വലമായ കൃതിയാണ് ഭഗത് സിങ്ങിന്റെ ജയിൽ ഡയറി. മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങി ദിശാബോധം നഷ്ടമാകുന്ന ഒരു യുവതലമുറയല്ല നമുക്കുവേണ്ടത് എന്ന് നമ്മെ ഓർമപ്പിക്കുന്ന കൃതി . ബ്രിട്ടീഷ് ഭരണകാലത്തു 1923 ൽ ജയിലറപൂകി 1924 ൽ കഴുവിലേക്കപെട്ട ഒരു ധീരവിപ്ലവകാരിയുടെ ജ്വലിക്കുന്ന വായനയുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി . ഭഗത് സിങ്ങിന്റെയും കൂട്ടാളികളുടെയും വീരമൃത്യ സംഭവിച്ചിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടു തികയാറായി. സ്വാതന്ത്ര്യം നേടി ഒരു നീണ്ട ദേശീയ കാലഘട്ടവും കടന്നുപോയി. കാലവും കഥയും മാറിയെങ്കിലും ഭഗത് സിങ്ങ് ആർക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചുവോ ആ ജനത ഇപ്പോഴും നിസ്വരും നിരാലംബരുമാണ്. ഈ കൃതിയുടെ ആന്തരിക പ്രാധാന്യം അതുതന്നെയാണ്.
വിവർത്തനം – ബിനോയ് വിശ്വം
ഭഗത് സിങ് – ന്റെഹുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബ്രിട്ടീഷ വിരുദ്ധ സമരത്തിന്റെ ‘ഫോക് ഹീറോ” ആണ്. തീക്ഷണബുദ്ധി, നിര്‍ഭയത, സാഹസികത, ആദര്‍ശപ്രേമം,
ദേശാഭിമാനം. ജിജ്ഞാസ ഇങ്ങനെ നാടോടിക്കഥകളിലെ നായകന്മാരുടെ
എല്ലാ ഗുണങ്ങളും തികഞ്ഞ തന്റെ പ്രവര്‍ത്തനങ്ങളിലൂടെയെന്ന പോലെതന്നെ കാരാഗൃഹവാസത്തിലൂടെയും ഇരുപത്തിനാലാം വയസ്സില്‍ ഏറ്റുവാങ്ങേണ്ടി വന്ന
മരണശിക്ഷയിലൂടെയും അനശ്വരനാക്കപ്പെട്ട, നമ്മുടെ സ്വന്തം ചെ ഗവേരാ എന്നു പറയാം.
ഈ ഡയറിക്കുറിപ്പുകള്‍ സുനിശ്ചിതമായ തന്റെ മൃത്യുവിന്നു മുന്‍പിലും പതറാതെ ഒമാര്‍ ഖയ്യാം മുതല്‍ വേഡ്സ്വര്‍ത്ത് വരെയുള്ളവരുടെ കവിതകള്‍ പകര്‍ത്തിയെഴുതുകയും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും അടിസ്ഥാന്രഗന്ഥങ്ങള്‍ വായിച്ചു കുറിക്കപ്പെടുകയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സാമൂഹിക സന്ദർഭർത്തിൽ വെച്ച് പുനർ നിർവചിക്കുകയും ചെയ്ത ഒരു യുവാവിന്റെ ചോര പൊടിയുന്ന, കോരിത്തരിപ്പുക്കുന്ന ജീവിത സാക്ഷ്യങ്ങളാണ്.
– സച്ചിദാനന്ദൻ“ഏതു രാജ്യത്തിന്റെ നികുതി പണത്തില്‍ നിന്നായാലും ഒരു വ്യക്തിയുടെ സുഖസൌകര്യങ്ങള്‍ക്കായി പ്രതിവര്‍ഷം 10 ലക്ഷം പവന്‍ മാറ്റിവെയ്ക്കു ന്നതിനെക്കുറിച്ച് പറയുന്നതുതന്നെ മനുഷ്യത്വഹീനമാണ്. ഇല്ലായ്മകളുടെ വേദന പേറി ദുരിതങ്ങളുമായി മല്ലടിക്കുന്ന പതിനായിരങ്ങളാണ് ഈ ധൂര്‍ത്തിനായി വിഹിതം അടയ്ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നത്. തവറകളും കൊട്ടാരങ്ങളും തമ്മിലോ വറുതിയും ആര്‍ഭാടവും തമ്മിലോ ഉള്ള ഒരു ഉടമ്പടിയല്ല സര്‍ക്കാര്‍. അത് സ്ഥാപിതമായത് ഒന്നുമില്ലാത്തവന്റെ കൈയിലെ ചില്ലിക്കാശ് കൊള്ളയടിച്ച് ദുഷ്ടന്മാരുടെ കൊള്ളരുതായ്മകൾക്ക് ചൂട്ടുപിടിക്കാൻ വേണ്ടിയല്ല.”
ഭഗത് സിങ്ങിന്റെ ‘ജയിൽ ഡയറി’യിൽ നിന്ന്
Bhagath Sing / Bhagathsingh
പേജ് 398 വില രൂ360
₹360.00 -
സൈമൺ ബ്രിട്ടോ – പോരാളികളുടെ പോരാളി
₹240.00 Add to cartസൈമൺ ബ്രിട്ടോ – പോരാളികളുടെ പോരാളി
സൈമൺ ബ്രിട്ടോ
പോരാളികളുടെ പോരാളിബ്രിട്ടോയുടെ ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ അടയാളപ്പെടുത്തലാണ് ഈ പുസ്തകം അത്രയെളുപ്പത്തിൽ വിവർത്തനത്തിനും വ്യാഖ്യാനത്തിനും വഴങ്ങുന്നതല്ല ബ്രിട്ടോ ജീവിച്ച ജീവിതം സീനയുടെ ജീവന്റെ പാതി, നിലാവിന്റെ പ്രിയപ്പെട്ട അബ്ബാ. എസ് എഫ് ഐക്കാരുടെ അനശ്വര സഖാവ്,കേരളത്തിന്റെ പ്രിയപ്പെട്ട രാഷ്ട്രീയ മുഖം, ആഗ്രഹമിയുടേത് അടക്കം എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ എഴുത്തുകാരൻ ഉടൽ അഴിച്ചിട്ട് ഉലകം ചുറ്റിയ യാത്രക്കാരൻ, ഇങ്ങനെ എത്ര മുഖങ്ങളാണ് ബ്രിട്ടോയ്ക്ക് പുസ്തകത്തിൽ ഒതുങ്ങാത്ത, ഒതുക്കാനാവാത്ത ജീവിതം നയിച്ച പ്രിയ ബ്രിട്ടോയ്ക്ക് കേരളത്തിന്റെ ഹൃദയം സമർപ്പിക്കുന്ന എളിയ ആദരവും സ്നേഹവുമാണ് ഈ പുസ്തകം വിപ്ലവകാരിക്ക് മരണമില്ല എന്ന സത്യവാങ്മൂലം ഈ പുസ്തകത്തിന്റെ ഏടുകളിൽ ഹൃദയരക്തത്താൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു
സമാഹരണം : നൗഫൽ എൻ
Simon Britto / Saimon Brito
പേജ് 192 വില രൂ 240
₹240.00 -
കലാവിമർശം മാർക്സിസ്റ്റ് മാനദണ്ഡം – രവീന്ദ്രൻ
₹630.00 Add to cartകലാവിമർശം മാർക്സിസ്റ്റ് മാനദണ്ഡം – രവീന്ദ്രൻ
കലാവിമർശം
മാർക്സിസ്റ്റ് മാനദണ്ഡംമാർക്സിയൻ സൗന്ദര്യദർശനവുമായി ബന്ധപ്പെട്ട് മലയാത്തിൽ ഉണ്ടായ ഏറ്റവും ഗഹനമായ രചനയാണ് രവീന്ദ്രൻ എഡിറ്റു ചെയ്ത ഈ ഗ്രന്ഥം.
കലാവിമർശം മാർക്സിസ്റ്റ് മാനദണ്ഡം ആദ്യമായി പ്രസദ്ധീകരിച്ചതിനു ശേഷം രണ്ടര ദശകം കഴിഞ്ഞിരിക്കുന്നു. ശാസ്ത്രസാങ്കേതികരംഗത്തിലും കലയിലും രാഷ്ട്രീയത്തിലും ലോകം കീഴ്മേൽ മറഞ്ഞിരിക്കുന്നു. ഭൂമിശാസ്ത്രപരമായി ഇടതുലോകം അന്നത്തെക്കാൾ വല്ലാതെ ചുരുങ്ങിയിരിക്കുന്നു ഈ മാറ്റങ്ങളുടെ എല്ലാം നടുവിൽ രവീന്ദ്രൻ സമ്പാദകനായി പ്രസദ്ധീകരിച്ച കലാവിമർശം; മാർക്സിസ്റ്റ് മാനദണ്ഡത്തിലെ ലേഖനങ്ങളിലൂടെ അന്തർവാഹിനിയായി ഒഴുകുന്ന മാർക്സിസ്റ്റ്ചിന്ത പുസ്തകത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കാലികപ്രാധാന്യം നൽകുന്നു.
അവതാരികയിൽ എൻ എസ് മാധവൻ
ചിന്ത രവി (രവീന്ദ്രൻ) എഡിറ്റു ചെയ്ത ഈ ഗ്രന്ഥം നീണ്ട 25 വർഷത്തിനു ശേഷം പുതിയ പതിപ്പിൽ.
സച്ചിദാനന്ദൻ, പി ഗോവിന്ദപ്പിള്ള, ബി രാജീവൻ, ടി കെ രാമചന്ദ്രൻ, എൻ എസ് മാധവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, മുരളീധരൻ, ആർ നന്ദകുമാർ.
എഡിറ്റർ : രവീന്ദ്രൻ
Marxist Kala / Cinema / Marxum Kalayum
പേജ് 528 വില രൂ630
₹630.00 -
കേരളം നടന്ന വഴികൾ – ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം – രാജേഷ് കെ എരുമേലി
₹590.00 Add to cartകേരളം നടന്ന വഴികൾ – ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം – രാജേഷ് കെ എരുമേലി
കേരളം നടന്ന വഴികൾ
ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം
എഡിറ്റർ – രാജേഷ് കെ എരുമേലി
ഉള്ളടക്കം
1. രാഷ്ട്രീയം
60 വർഷം പിന്നിടുന്ന കേരള രാഷ്ട്രീയം
ഡോ ജെ പ്രഭാഷ്2. സംസ്‌കാരം
60 വർഷത്തെ കേരളം
സുനിൽ പി ഇളയിടം3. നവോത്ഥാനം – പുനർവായന
ആധുനികതയും നവോത്ഥാനവും കേരളീയ സന്ദർഭത്തിൽ
ഡോ ബാബു ചെറിയാൻ4. വികസനം
കേരളീയ സാമൂഹിക വികസനം, ചരിത്രം പശ്ചാത്തലം
ഡോ രാജൻ ഗുരുക്കൾ5. ചരിത്രം
ചരിത്രത്തിന്റെ അടയാളങ്ങൾ
യാക്കോബ് തോമസ്6. ഭാഷ
ഭാഷയുടെ പരിണാമ വഴികൾ
ഡോ സ്മിത കെ നായർ7. വിദ്യാഭ്യാസം
നെല്ലും പതിരും
ജോജി കുട്ടുമ്മൽ8. പരിസ്ഥിതി
നമ്മുടെ ആവാസവ്യവസ്ഥ
ജി മധുസൂധൻ9. ആരോഗ്യം
ആരോഗ്യരംഗം പ്രതിസന്ധിയും പ്രതീക്ഷയും
ഡോ ബി ഇക്ബാൽ10. കൃഷി
കാർഷിക വിപ്ലവത്തിന്റെ അനിവാര്യത
പി പി സത്യൻ11. മതം ആത്മീയത
ആത്മീയതയുടെ പരിണാമം
ഷിജു ഏലിയാസ്12. യുക്തിചിന്ത
യുക്തിചിന്തയുടെ ആറു പതിറ്റാണ്ട്
അഡ്വ രാജഗോപാൽ വാകത്താനം13. കവിത
കവിതയുടെ അറുപത് വർഷങ്ങൾ
രാജേഷ് ചിറപ്പാട്14. കഥ
കഥയുടെ ആറ് പതിറ്റാണ്ട്
ഡോ ബെറ്റിമോൾ മാത്യു15. നോവൽ
മലയാള നോവലിന്റെ അറുപത് വർഷങ്ങൾ
ഡോ ഓ കെ സന്തോഷ്16. നിരൂപണം
സാഹിത്യ നിരൂപണത്തിന്റെ പരിണാമം
കെ വി ശശി17. നാടകം
അരങ്ങിലും അണിയറയിലും സംഭവിച്ചതെന്ത്
പ്രദീപ് രാമൻ18. ചലചിത്ര സംഗീതം
കാതിൽ തേൻമഴയാണ്
ഡോ എം ഡി മനോജ്19. കല
കല കേരളത്തിന്റെ 60 വർഷങ്ങളിൽ
ജോണി എം എൽ20. കായകം
അറുപതിന്റെ നിറവിലൂടെ പുതിയ വിഭാതങ്ങളിലേക്ക്
എ എൻ രവീന്ദ്രദാസ്21. സിനിമ
സിനിമ കൊണ്ടൊരു കേരളം
കെ പി ജയകുമാർ22. മാധ്യം
മാധ്യമങ്ങളുടെ വികാസം പരിണാമങ്ങൾ
പി ബി സുരേഷ്23. വായന
വായനയിൽ നിന്ന് ‘ഇ’ വായനയിലേക്ക്
അശോകൻ പുതുപ്പാടി24. പ്രവാസം
കേരളത്തിന്റെ പ്രവാസാനുഭവം
കെ എൻ ഹരിലാൽ25. ആദിവാസി
ആദിവാസി ജീവിതം- അതിജീവനവും പോരാട്ടവും
ആർ ബോബി26. ദലിത്
ദലിത് മുന്നേറ്റത്തിന്റെ വഴികൾ
ഡോ എം ബി മനോജ്27. സ്ത്രീ
സ്ത്രീജീവിതം – ചെറുത്തുനിൽപ്പുകൾ മുന്നേറ്റങ്ങൾ
ഇന്ദുലേഖ കെ28. എൽജിബിടി
ലംഗമെന്നതിൽ നിന്നു ബഹുലിംഗത്തിലേക്ക്
ഷാജു വി ജോസഫ്29. യുവത്വമേ നിന്നെ യുവത്വതെന്നു വിളിക്കട്ടേ!
ജിതിൻ കണ്ണാടൻ30. നിയമം
നിയമ നിർമാണം കേരളത്തിൽ
ഡോ എ സുഹൃത്കുമാർ31. സാമൂഹ്യ അകലം
സോഷ്യൽ മീഡിയയുടെ വിശാല പരിമിത ലോകങ്ങൾ
രാജേഷ് കെ എരുമേലിKeralam 60 varshangal / Arupathu varshathe Keralam
പേജ് 516 വില രൂ590
₹590.00