ഇന്ത്യൻ ഭരണഘടന – മലയാളത്തിലും ഇംഗ്ലീഷിലും

(3 customer reviews)

1,200.00

Indian bharanaghatana

 

മലയാളത്തിലും ഇംഗ്ലീഷിലും

 

2019-ലെ 104-ാം ഭേതഗതി വരെ ഉൾപ്പെടുത്തിയ മൂലഗ്രന്ഥം

A textbook amended up to the Constitution (104th Amendment) Act 2019

BARE ACT : included in this text has amendments up to 2019

Indian Bharanaghadana in Malayalam with English Text

 

പ്രത്യേകതകൾ

ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
25 ഭാഗങ്ങൾ, 452 അനുഛേദങ്ങൾ , 12 പട്ടികകൾ.
ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ്‌ നൽകുന്നു.
ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്‌.
പരമാധികാരമുണ്ടായിരുന്ന വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.
ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
പ്രായപൂർത്തിയായവർക്ക്‌ (18 വയസ്സ്‌ തികഞ്ഞവർക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.
ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച്ചു.


ഇന്ത്യൻ ഭരണഘടന

ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം:

സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും: ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മത നിഷ്ഠയ്ക്കും ആരാധനക്കും ഉള്ള സ്വാതന്ത്ര്യവും;

പദവിയിലും അവസരത്തിലും സമത്വവും;
സംപ്രാപ്തമാക്കുവാനും;

അവർക്കെല്ലാമിടയിൽ

വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും;

സഗൗരവം തീരുമാനിക്കയാൽ;

നമ്മുടെ ഭരണഘടനാ നിർമ്മാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ  സ്വീകരിക്കുകയും നിയതമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.


ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. അതിന് 395 അനുച്ഛേദങ്ങൾ (യഥാർത്ഥത്തിൽ ആകെ ഇതുവരെ  450) ഉണ്ട്.

1949 നവംബർ 26-നാണ് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു.

 

Indian Bharanagadana / Bharanaghatana

പേജ് 962 വില രൂ1200

✅ SHARE THIS ➷

Description

Indian Bharanaghatana / The Constitution of India – Malayalam & English

3 reviews for ഇന്ത്യൻ ഭരണഘടന – മലയാളത്തിലും ഇംഗ്ലീഷിലും

 1. Binil Bhaskaran

  ഭരണഘടനാ സാക്ഷരത ഇന്നിന്റെ ആവശ്യം

 2. Bharathan R Chv

  ഈ സമയത്താണ് ഭരണഘടന വായിച്ച് പഠിക്കാനുള്ള നല്ല സമയം !

 3. Test Mine

  Indian parliamentil ullavarku oro copy free ayi kodukanam. Ithenthanennu ariyan.

Add a review

Your email address will not be published. Required fields are marked *

You may also like…

 • Manusmrithi

  490.00
  Add to cart
 • Mooladhanam – Carl Marx

  2,880.00
  Add to cart
 • Wuhan Diary

  450.00
  Add to cart
 • മഹാഭാരതം സമ്പൂർണ ഗദ്യരൂപത്തിൽ

  980.00
  Add to cart
 • Indian Bharanaghatana – Rashtrathinte Adharasila

  350.00
  Add to cart
 • Indian Bharanaghatana – Dr M V Pylee

  325.00
  Add to cart
 • K Damodaran – Sampurna Krithikal – 10 Volumes

  2,500.00
  Add to cart
 • Gandhijiyude Uthkrishta Nethruthwam

  260.00
  Add to cart
 • Thirukkural Malayalam

  590.00
  Add to cart