അംബേദ്കർ എഴുതിയ 6 പുസ്തകങ്ങൾ
₹620.00
അംബേദ്കർ എഴുതിയ 6 പുസ്തകങ്ങൾ
1. ‘അസ്പൃശ്യർ’
അംബേദ്കറുടെ അസ്പൃശ്യർ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മൊഴിമാറ്റം. അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ പുസ്തകം. [പേജ് 100]
2. ”ഇന്ത്യൻ ഭരണഘടന – ഒരു അവലോകനം”
ഡോ അംബേദ്കർ, കരടു ഭരണഘടനാ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ വിവിധ ഘട്ടങ്ങളിലായി കോൺസ്റ്റിറ്റുവന്റ് അംസംബ്ലിയിൽ ചെയ്ത ചരിത്രപ്രധാനങ്ങളായ മൂന്നു പ്രസംഗങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ഓരോ പ്രസംഗത്തിലും അംബേദ്കറുടെ മഹത്തായ വ്യക്തിത്വത്തിന്റെ തിളക്കമാർന്ന ഓരോ വശങ്ങൾ സവിശേഷമായി പ്രകാശിക്കുന്നു. അംബദ്കറുടെ പ്രഢഗംഭീരമായ പ്രസംഗങ്ങൾ വസ്തുനിഷ്ഠമായ വിവർത്തനം ചെയ്ത ഒരമൂല്യ റഫറൻസ് ഗ്രന്ഥമാണിത്. [പേജ് 84]
3. ”മനുവിൻറെ ഭ്രാന്ത് അഥവാ സങ്കര ജാതിയുടെ ഉല്പത്തി”
ഇന്ത്യയിൽ വർണവ്യവസ്ഥയ്ക്ക് അടിസ്ഥാന ശിലയിട്ട ഗ്രന്ഥമാണ് മനുസ്മൃതി. തീർച്ചയായും മനുവിൻറെ ഭ്രാന്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് മനുഷ്യ വിരുദ്ധമായ മനുസ്മൃതിയെന്ന് അംബേദ്ക്കർ മനുസ്മൃതിയെ തന്നെ ഉദ്ധരിച്ച് സമർഥിക്കുന്നു. ഇന്നും അപമാനവീകരണത്തിൻറെ ഉത്തോലകമായി ഹിന്ദുരാഷ്ടീയം ഉയർത്തിക്കാട്ടുന്ന, വർണ ബാഹ്യരെ അടിമത്തത്തിലേയ്ക്ക് പിൻനടത്തുന്ന മനുസ്മൃതിയെന്ന വിധ്വംസക കൃതിയുടെ ഈ നിശിതവിമർശനത്തിന് വളരെ പ്രസക്തിയുണ്ട്. [പേജ് 68]
4. ”അധഃസ്ഥിതർ ഹിന്ദുക്കളല്ല”
ഹിന്ദുമതത്തിന്റെ ഉരകല്ല് ചാതുർവർണ്യമാണ്. ജാതിവ്യവസ്ഥയ്ക്ക് പുറത്തുനിർത്തപ്പെട്ടവർ അധഃസ്ഥിതരാണ്. അതുകൊണ്ട് അവർ ഹിന്ദുക്കളുമല്ല. ഹിന്ദു എന്ന വാക്കിന്റെ അർഥവും പൊരുളും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് അധഃസ്ഥിതർ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുന്ന അംബേദ്കറുടെ ശക്തമായ ലേഖനങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ ഗ്രന്ഥം. അംബേദ്ക്കർ രചനകളിൽ ശ്രദ്ധേയമായ ഒന്നാണീ പുസ്തകം. [പേജ് 116]
5. ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു
ബ്രാഹ്മിണിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും വിഷം വമിപ്പിക്കുന്ന ആശയമണ്ഡലത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ ആധുനിക ഇന്ത്യയുടെ ശില്പി ഡോ അംബേദ്ക്കറുടെ പ്രസംഗങ്ങളുടെ സമാഹാരം [പേജ് 100]
6. ”വർണാശ്രമ ധർമത്തിന്റെ പ്രഹേളിക”
ഹിന്ദുമതത്തിന്റെ ഏറ്റവും അടിസ്ഥാന ശിലയാണ് വർണാശ്രമ ധർമം എന്നും ആശ്രമ ധർമം എന്നുമുള്ള രണ്ടു പ്രമാണങ്ങളെ യുക്തിയുക്തം ചോദ്യം ചെയ്യുന്ന പുസ്തകമാണിത്. വർണവ്യവസ്ഥയ്ക്ക് നിയതവും ഏകാത്മകവും സംശയാതീതവും വിശ്വസനീയവുമായ വസ്തുതകൾ നിരത്താൻ സാധിക്കാത്ത ബ്രാഹ്മണവാദങ്ങളെയും സംഹിതകളെയും വസ്തുനിഷ്ഠമായി വിമർശിക്കുകയാണ് ഡോ ബി ആർ അംബേദ്ക്കർ. [പേജ് 68]
BR Ambedkar / B R Ambedker
ആറു പുസ്തകങ്ങൾക്ക് ആകെ വില: രൂ620
Vigil NV –
good
Radhakrishnan –
Please send the books
Radhakrishnan –
Good
Ajayan pg –
good
Kabeer Kitty s –
4 books
Chenthamarakshan.V (verified owner) –
Please send Ambedkar Books
chenthamarakshan V (verified owner) –
അംബേദ്ക്കറുടെ 6 പുസ്തതകങ്ങൾ.
Kunjumon –
****
Kunjumon –
Very good