ജീവിത സമരം – സി കേശവൻ
₹450.00
ജീവിത സമരം
സി കേശവൻ
1947 സെപ്തംബർ 4ന് തിരുവിതാംകൂറിന് പരിപൂർണ ഉത്തരവാദ ഭരണം അനുവദിച്ചുകൊണ്ടുള്ള മഹാരാജാവിന്റെ വിളംബരം പുറത്തുവന്നു. 1948ൽ പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ അംഗമായി. 1951ന് തിരുകൊച്ചിയുടെ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു. ധീരമായ സമരം കൊണ്ടും അടിപതറാത്ത നിലനിൽപ്പുകൊണ്ടും ആദർശധീരത കൊണ്ടും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച സി കേശവന്റെ ഐതിഹാസികമായ ആത്മകഥ. ഓരോ മലയാളിയും വായിച്ചിരിക്കേണ്ട അതുല്യമായ രചന.
അദ്ദേഹത്തിന്റെ പ്രശസ്തമായ കിടങ്ങാപറമ്പ് പ്രസംഗത്തിൽ മലയാളമനോരമ ദിനപത്രത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് – “വിഭിന്ന മനോഭാവങ്ങളും സംസ്‌ക്കാരങ്ങളോടും കൂടിയ മൂന്നു സമുദായങ്ങളെ അത്യന്തം ഗൗരവമേറിയ ഒരു രാഷ്ട്രീയ കാര്യസിദ്ധിക്കു ഏകലക്ഷ്യമായി പ്രവർത്തിക്കാൻ തക്കവണ്ണം സന്നദ്ധമാക്കിത്തീർക്കുന്നതിനുള്ളിലെ പ്രചരണവേല എത്രയും നിപുണമായി നിർവഹിക്കുവാൻ മലയാള മനോരമ ചെയ്ത പോലെ ശക്തിയും പ്രചാരവും ഉള്ള ഒരു ദിനപത്രം ഉണ്ടായിരുന്നില്ലെങ്കിൽ നിവർത്തന പ്രസ്ഥാനത്തിന്റെ പരിണാമം എന്തായിത്തീരുമെന്ന് ഓർക്കുവാൻ തന്നെ ഭയമാകുന്നു. 1064ൽ ഒരു പ്രതിവാര പത്രമായി ആരംഭിച്ച മലയാള മനോരമ ഗണപതിക്കു കുറിച്ച മുഖപ്രസംഗം തന്നെ പുലയരുടെ വിദ്യാഭ്യാസം എന്നായിരുന്നു എന്നു ഞാൻ കേട്ടിട്ടുണ്ട്. കേട്ടറിവല്ലാതെ വായിച്ചറിയുവാൻ അന്നു ഞാൻ ജനിക്കുകതന്നെ ഉണ്ടായിട്ടില്ലല്ലോ.”
അദ്ദേഹത്തിന്റെ അതിപ്രശസ്തവും അത്രതന്നെ വിവാദവുമായ കോഴഞ്ചേരി പ്രസംഗത്തിൽ നിന്ന് – “കാറ്റത്തു പറന്നു വീഴാതിരിക്കാൻ ഘനത്തിനു വേണ്ടി വച്ചിരിക്കുന്ന ഒരു സാധനമാണ് ഇന്ന് നായന്മാരുടെ കയ്യിൽ ഇരിക്കുന്ന തോക്ക്. വെറും കാവൽപ്പണിയാണ് ഇന്നവർ നടത്തുന്നത്. അവരുടെ പ്രധാന ജോലി ഊണും ഉറക്കവുമാണ്. അവരെക്കാൾ ഊർജിതമായി നിൽക്കാനും തോക്കിന്റെ തുരുമ്പു തുടയ്ക്കാനും മറ്റും നമുക്കറിയാം. ഇന്നു നായർ പട്ടാളത്തിൽ കാണുന്ന ആളുകളെക്കാൾ ബലവീര്യമുള്ള ആളുകളെ നമ്മുടെ കൂട്ടത്തിൽ നിന്നെടുത്താൽ മതി. ഏതായാലും നായരു പടവെട്ടിയിട്ടില്ല, ഈ രാജ്യത്തിനുവേണ്ടി അവർ ഒരു ചുക്കും ചെയ്തിട്ടില്ല.”
ശ്രീനാരായണപ്രസ്ഥാനങ്ങളെക്കുറിച്ച് അദ്ദേഹം ആത്മകഥയിൽ ഇങ്ങനെ എഴുതി – “ഈ വസുധയെ ഒരു കുടുംബമായും മനുഷ്യനെ ഒരു ജാതിയായും മാത്രം കാണാൻ കഴിഞ്ഞ ആ വിശാലാശയനെ (ശ്രീനാരായണ ഗുരുവിനെ) എങ്ങനെയെല്ലാമാണ് ദുർവ്യാഖ്യാനം ചെയ്ത്, ഒരു ഹിന്ദുവോ, ഈഴവനോ അല്ലെങ്കിൽ ഹിന്ദുക്കളുടെ ഉപദേവതമാരിൽ ഒരുവനോ ആക്കാൻ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽ പെട്ട ചിലർ ഇപ്പോൾ കെണിയുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു.”
ശിവഗിരി മഠത്തിലെ സന്ന്യാസിമാരെക്കുറിച്ച് – “കുറെ സന്ന്യാസികൾ സ്വാമിയുടെ (നാരായണഗുരു) മേൽ നീരട്ടകൾ പോലെ പറ്റിപ്പിടിച്ചിട്ടുണ്ട്. ശിവഗിരിയിലെ ഇത്തിൾക്കണ്ണികളായി. ഈ കാവിക്കാരെക്കൊണ്ട് അവരുടെ ഭക്ഷണ സമ്പാദനത്തിനെങ്കിലും കഴിവത് ചെയ്യിക്കുന്നത് നന്നായിരിക്കുമെന്ന് എനിക്കു തോന്നി. …. സ്വാമി പറയുകയാണ് ജോലി ചെയ്യിക്കാൻ നോക്കിയാൽ ഒന്നിനെയും പിന്നിവിടെ കാണുകയില്ല.”
പാലക്കാട്ടെ മതപരിവർത്തനെത്തെക്കുറിച്ച് – “ഈഴവരുടെ ഇടയിൽ നല്ല കൊഴുത്ത പണക്കാരായ വീട്ടുകാർ ഉണ്ടായിരുന്നു. .. അവരിൽ എരുമയൂർ ശ്രീ മാധവന് പത്തുനൂറ് കന്നുകാലികളുണ്ട്. മാധവന്റെ സീമന്തപുത്രൻ എന്റ വിദ്യാർഥിയായിരുന്നു. അസഹനീയമായ ജാതി ശല്യം മൂലം ആ കുടുംബം ക്രിസുതുമതം സ്വീകരിച്ചു. ഈഴവരിൽ നിന്നാണ് ഇസ്ലാമിലേക്കും ക്രിസ്തുമത്തിലേക്കും പ്രധാനമായും പാലക്കാട്ട് പരിവർത്തനം നടന്നിരുന്നത്. ഈഴവരിൽ നിന്ന് ഒട്ടേറെപ്പേർ ഇസ്ലാമിലേക്ക് ചോർന്നു പോയത് ടിപ്പുവിന്റെ പടയോട്ടക്കാലത്താണ് എന്നത് വിവാദമാണ്. ചേരട്ടിസ്ലാമിലല്ലെങ്കിൽ, വീശട്ടെ തലയൊന്ന് എന്ന് അലറിക്കൊണ്ടാണ് മൈസൂർ കടുവ കേരളത്തിൽ കാലുകുത്തിയത് എന്ന കഥ ഒരു നുള്ള് ഉപ്പോടുകൂടിമാത്രമേ വിശ്വസിക്കുവാൻ നിവർത്തിയുള്ളൂ.”
Jivitha Samaram / C Keshavan
പേജ് 344 വില രൂ450
You may also like…
-
ഇ എം എസ് ആത്മകഥ
₹380.00 Add to cart Buy nowഇ എം എസ് ആത്മകഥ
ഇ എം എസ്
ആത്മകഥആയിരക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ മഹദ്ഗ്രന്ഥം
ആത്മകഥാ സാഹിത്യത്തിലെ അമൂല്യഗ്രന്ഥം. 1970ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഇഎംഎസ്സിന്റെ ആത്മകഥ. ഏഴ് പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത് ഒരു വ്യക്തിയുടെ ആത്മകഥ. ഒരു വ്യക്തിയുടെ കഥ ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും കഥതന്നെയായി മാറുന്ന അപൂർവ രചന. ഇഎംഎസ്സിന്റെ ആത്മകഥ, ആധുനിക കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തിന്റെ അടയാളമാണ്. ലോകം ഏറെ ആദരവോടെ വീക്ഷിച്ചിരുന്ന ഒരു വിപ്ലവകാരിയുടെയും മികച്ച ഭരണാധികാരിയുടെയും സൈദ്ധാന്തികന്റെയും അനുഭവങ്ങളാണ് ഈ ആത്മകഥയിൽ ഉള്ളത്. മലയാളിയുടെ വായനാനുഭവങ്ങൾക്ക് പുത്തൻ ദിശ പകർന്ന മഹാമനീഷിയുടെ ജീവിത കഥ.
ആത്മകഥാ സാഹിത്യത്തിലെ അമൂല്യ ഗ്രന്ഥം. ഏഴു പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യരാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത ഇ എ എസ്സിന്റെ ആത്മകഥ. ഒരു പ്രസ്ഥാനത്തിന്റെ കഥ. സരളവും ആത്മാർഥവുമായ തനതു ശൈലി.
E M Sankaran Namboothiripad / E M S / EMS Nambuthirippadu
പേജ് 314 വില രൂ380
₹380.00 -
എന്റെ ജീവിത കഥ
₹470.00 Add to cart Buy nowഎന്റെ ജീവിത കഥ
എന്റെ ജീവിത കഥ
എ കെ ഗോപാലൻ
പാവങ്ങളുടെ പടത്തലവൻ എ കെ ജിയുടെ ആത്മകഥ
(എകെജി)
AK Gopalan / A K G / Ente Jeevitha Katha
പേജ് 474 വില രൂ470
₹470.00 -
തോപ്പിൽ ഭാസി – ഒളിവിലെ ഓർമ്മകൾ
₹350.00 Add to cart Buy nowതോപ്പിൽ ഭാസി – ഒളിവിലെ ഓർമ്മകൾ
തോപ്പിൽ ഭാസി –
ഒളിവിലെ ഓർമ്മകൾകമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ കൂടി ഭാഗമായ ആത്മകഥ.
Toppil Basi / Thoppil Bhasi
പേജ് 240 വില രൂ350
₹350.00 -
ഒളിവുകാല സ്മൃതികൾ – ഇ കെ നായനാർ
₹140.00 Add to cart Buy nowഒളിവുകാല സ്മൃതികൾ – ഇ കെ നായനാർ
ഒളിവുകാല സ്മൃതികൾ
ഇ കെ നായനാർ
ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ഇ കെ നായനാരുടെ ഒളിവുകാല ജീവിതത്തിന്റെ ഹൃദയസ്പർശിയായ ഓർമകൾ.
ഈ ഓർമകൾ കേരളത്തിന്റെ പോരാട്ട ചരിത്രം കൂടിയാണ്.
E K Nayanar / EK Nayanar
പേജ് 146 വില രൂ140
₹140.00
Reviews
There are no reviews yet.