സാഹിത്യ സൃഷ്ടികൾ

Showing 1–24 of 488 results

Show Grid/List of >5/50/All>>
 • റഷ്യൻ നാടോടിക്കഥകൾ – 100 കഥകൾ

  380.00
  Add to cart

  റഷ്യൻ നാടോടിക്കഥകൾ – 100 കഥകൾ

  റഷ്യൻ നാടോടിക്കഥകൾ – 100 കഥകൾ

  റഷ്യൻ നാടോടിക്കഥാ സാഗരത്തിൽ നിന്ന് തപ്പിയെടുത്ത അതിരസകരങ്ങളായ 100 കഥകൾ നൂതന ആവിഷ്‌കാരഭംഗിയോടെ.

  നാടോടിക്കഥകൾക്കു പൊതുവേ ഒരു സാർവലൗകിക സ്വഭാവമുണ്ട്. നൂറുകണക്കിനു കഥകളാണ് റഷ്യൻ നാടോടിക്കഥകളായുള്ളത്. ആ കഥാ സാഗരത്തിൽ മുങ്ങിത്തപ്പി മുത്തകളായി കിട്ടിയ സ്വരൂപിച്ച 100 കഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. വലിച്ചു നീട്ടലിന്റെ വെള്ളം ചേർക്കൽ ഒഴിവാക്കി കാച്ചിക്കുറുക്കലിന്റെ ഹൃദ്യത പകരാനാണ് പരമാവധി ശ്രമിച്ചിട്ടുള്ളത്.

  അക്ഷരമാലാക്രമത്തിൽ പുതുമയുള്ള തലക്കെട്ടുകളോടെ എല്ലാ പ്രായക്കാരുടെയും രുചിഭേതം മനസ്സിൽ കണ്ടുകൊള്ളുള്ള ഒരു രചനാരീതിയാണ് ഈ പുസ്തകത്തിനുള്ളത്‌

  പുനരാഖ്യാനം – പി ചിന്മയൻ നായർ

  Rushian / Rushyan Kathakal

  പേജ് 254, രൂ 380

  380.00
 • ചിലപ്പതികാരം – ഇളങ്കോവടികൾ

  240.00
  Add to cart

  ചിലപ്പതികാരം – ഇളങ്കോവടികൾ

  ചിലപ്പതികാരം
  ഇളങ്കോവടികൾ

   

  ഇളങ്കോവടികളുടെ വിശ്വവിഖ്യാതമായ തമിഴ് കാവ്യം ചിലപ്പതികാരത്തിന്റെ ലളിത കഥാവ്യാഖ്യാനം.

  കേരളീയനായ ഇളങ്കോടവടികൾ രചിച്ച തമിഴ് ഇതിഹാസമാണ് ചിലപ്പതികാരം. തമിഴ് സാഹിത്യത്തിലെ പഞ്ചമഹാ കാവ്യങ്ങളിൽ ഏറ്റവും പ്രധാനമായ കൃതിയാണ് ചിലപ്പതികാരം.

  കഥാഖ്യാനം – പി ചിന്മയൻ നായർ

  പേജ് 146 വില 240

  240.00
 • ടോൾസ്‌റ്റോയ് കഥകൾ

  460.00
  Add to cart

  ടോൾസ്‌റ്റോയ് കഥകൾ

  ടോൾസ്‌റ്റോയ് കഥകൾ

  വിശ്വവിഖ്യാതനായ റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്‌റ്റോയ് വിഹരിച്ച കഥാഭൂമികയിൽ നിന്ന് തെരഞ്ഞെടുത്ത ഒരു കൂട്ടം കഥകൾ, നാടോടിക്കഥകൾ, ബാലകഥകൾ, ചെറുകഥകൾ… ലഘു നോവലുകളും പുനരാഖ്യാന ഭംഗിയോടെ.

  ലിയോ ടോൾസ്‌റ്റോയ് കഥകളിലൂടെ അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ തന്നെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ, അഥവാ അദ്ദേഹത്തിന്റെ വേറിട്ട ചിന്തകളുടെ പ്രതിരൂപങ്ങളായി നിലകൊള്ളുന്നു. പ്രസംഗിച്ചതൊക്കെ പ്രവൃത്തി പഥത്തിൽ കൊണ്ടുവന്ന മഹാചിന്തകനായിരുന്നു ടോൾസ്‌റ്റോയ്. അദ്ദേഹം തന്റെ ഉജ്വല രചനകളിലൂടെ എക്കാലവും മനുഷ്യമനസ്സുകളിൽ ജീവിക്കും.

  പുനരാഖ്യാനം – പി ചിന്മയൻ നായർ

  പേജ് 328 വില രൂ460

  460.00
 • ജെന്നിയുടെ കത്തുകൾ

  60.00
  Add to cart

  ജെന്നിയുടെ കത്തുകൾ

  ജെന്നിയുടെ കത്തുകൾ

  മാര്‍ക്‌സിന്റെ പ്രിയപ്പെട്ട ജെന്നി മാര്‍ക്‌സിനും മറ്റു സുഹൃത്തുക്കള്‍ക്കും എഴുതിയ കത്തുകള്‍ മാര്‍ക്‌സിന്റെ ജീവിതത്തിന് ജെന്നിയുടെ ആമുഖം.

  പരിഭാഷ: മിനി മേനോൻ

  വില രൂ60

  60.00
 • പതനം

  60.00
  Add to cart

  പതനം

  പതനം
  ആൽബേർ കമ്യൂ

  മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതയെ ആഴത്തില്‍ തിരിച്ചറിയുന്ന അല്‍ബേര്‍ കമ്യൂവിന്റെ വിഖ്യാത രചന.
  മുറിവുകളുടെ വസന്തകാലം നല്‍കി വായനക്കാരെ വിസ്മയിപ്പിച്ച ‘ദ ഫോൾ’ എന്ന നോവലിന്റെ മലയാള മൊഴിമാറ്റം.

  പരിഭാഷ: പി എൻ വേണുഗോപാൽ

  വില രൂ60

  60.00
 • മിഥ്യാഭിമാനവും മുൻവിധിയും

  255.00
  Add to cart

  മിഥ്യാഭിമാനവും മുൻവിധിയും

  മിഥ്യാഭിമാനവും മുൻവിധിയും
  ജെയിൻ ഓസ്റ്റിൻ

  ഇംഗ്ലീഷ് സാഹിത്യത്തിലെ നിത്യവിസ്മയമായിത്തീര്‍ന്ന Pride and prejudice ന്റെ മലയാള മൊഴിമാറ്റം. 19-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ജീവിതം ആഴത്തില്‍ പ്രതിഫലിപ്പിക്കുന്ന കൃതി. ഏറ്റവും കൂടുതല്‍ വായനക്കാരെ ആകര്‍ഷിച്ച് ലോകസാഹിത്യത്തില്‍ ഇടം നേടിയ നോവല്‍.

  പരിഭാഷ: കെ എസ് റിച്ചാർഡ്
  വില രൂ255

  255.00
 • അങ്കിൾ ടോംസ് ക്യാബിൻ

  500.00
  Add to cart

  അങ്കിൾ ടോംസ് ക്യാബിൻ

  അങ്കിൾ ടോംസ് ക്യാബിൻ

   

  ഹാരിയറ്റ് ബീച്ചർ സ്റ്റോവ്

  വർണവ്യവസ്ഥയ്‌ക്കെതിരെയും അടിമത്തത്തിനെതിരെയും ശബ്ദമുയർത്തിയ നോവൽ
  പതിനെട്ടാം നൂറ്റാണ്ടിലെ അമേരിക്കൻ അടിമത്തവിരുദ്ധ പ്രസ്ഥാനക്കാരെ പ്രചോദിപ്പിക്കുകയും കർമോത്സുകരാക്കുകയും ചെയ്‌ത ക്ലാസിക് കൃതി

  പരിഭാഷ: മിനി മേനോൻ

  വില രൂ500

  500.00
 • പേടിച്ചുപോയ മനുഷ്യൻ

  430.00
  Add to cart

  പേടിച്ചുപോയ മനുഷ്യൻ

  പേടിച്ചുപോയ മനുഷ്യൻ

   

  മാക്‌സിം ഗോർക്കി

  ഗോർക്കിയുടെ പ്രധാനപ്പെട്ട കൃതികളിലൊന്നാണ് ദി മാൻ ഹൂ വാസ് അഫ്രൈഡ്.
  പേടിച്ചുപോയ മനുഷ്യൻ എന്ന ശീർഷകത്തിൽ പി ശരത്ചന്ദ്രൻ അതു പരിഭാഷപ്പെടുത്തിയിരിക്കുന്നു. കല സാമൂഹ്യമാറ്റത്തിനു വേണ്ടിയാണെന്ന് ഉറച്ചു വിശ്വസിച്ച മാക്‌സിം ഗോർക്കിയുടെ വിഖ്യാത രചന ലളിതവും സുന്ദരവുമായ പരിഭാഷ.

  പരിഭാഷ: പി ശരത്ചന്ദ്രൻ

  വില രൂ430

  430.00
 • ഹക്കിൾബെറി ഫിൻ

  180.00
  Add to cart

  ഹക്കിൾബെറി ഫിൻ

  ഹക്കിൾബെറി ഫിൻ
  മാർക് ട്വയ്ൻ

  മാർക് ട്വയ്നിന്റെ പ്രധാന കൃതികളിൽ ഒന്നാണ് ഹക്കിൾബെറി ഫിൻ.
  ടോം സോയർ കഥ അവസാനിക്കുന്നിടത്തു നിന്നാണ് ഹക്കിൾബെറി ഫിൻ ആരംഭിക്കുന്നത്. വർണ്ണ വിവേചനം അടക്കമുള്ള വ്യവസ്ഥാപിത സമീപനങ്ങളോടുള്ള പരിഹാസം വിവരണങ്ങളിൽ ഇടകലർന്നു നിൽക്കുന്നു. നിരവധി വിമർശനങ്ങൾക്കും ചർച്ചകൾക്കും വിദേയമായ ഈ കൃതി ലോകത്തെമ്പാടുമുള്ള വായനക്കാർക്ക് പ്രിയപ്പെട്ടതാണ്

  പരിഭാഷ: ആർ ജയറാം

  വില രൂ180

  180.00
 • ഡോറിയൻ ഗ്രേയുടെ ഛായാചിത്രം

  250.00
  Add to cart

  ഡോറിയൻ ഗ്രേയുടെ ഛായാചിത്രം

  ഡോറിയൻ ഗ്രേയുടെ ഛായാചിത്രം
  ഓസ്‌കാർ വൈൽഡ്

  ഡോറിയൻ ഗ്രേ എന്ന സുമുഖനായ ചെറുപ്പക്കാരന്റെ പാപപങ്കിലമായ ജീവിതമാണ് ഈ നോവൽ വരച്ചുകാട്ടുന്നത്.
  ആധുനിക മനഃശാസ്ത്രത്തിന്റെയും ലിബിറൽ ആശയങ്ങളുടെയും യുഗത്തെ പരിശോധിക്കുക കൂടിയാണീ നോവൽ.

  വില രൂ250

  250.00
 • കറുപ്പിന്റെ ഗർജ്ജനം

  80.00
  Add to cart

  കറുപ്പിന്റെ ഗർജ്ജനം

  കറുപ്പിന്റെ ഗർജ്ജനം
  അർണാ ബോൺതെംസ്‌

  സ്വാതന്ത്ര്യത്തിനും നീതിക്കുംവേണ്ടി വെർജീനിയയിലെ കറുത്തവർഗക്കാർ നടത്തിയ ഉജ്വലമുന്നേറ്റത്തിന്റെ കഥ .
  ക്രിസ്‌തുവിനെ അനുസ്മരിപ്പിക്കുന്ന ഗബ്രിയേൽ എന്ന നായകകഥാപാത്രത്തിന്റെ അനുഭവങ്ങളിലൂടെ ചുരുൾനിവരുന്ന സമരാഖ്യായിക .

  വില രൂ80

   

  80.00
 • നോട്ടർഡാമിലെ കൂനൻ

  530.00
  Add to cart

  നോട്ടർഡാമിലെ കൂനൻ

  നോട്ടർഡാമിലെ കൂനൻ

   

  വിക്റ്റർ ഹ്യുഗോ

   

  മധ്യകാല മൂല്യങ്ങളോട് കലഹിച്ചുണരുന്ന ഫ്രഞ്ച് ജീവിതത്തിന്റെ ഹൃദയം കാട്ടിത്തരുന്ന നോവൽ നൂറുകണക്കിനു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ഒരു യുഗത്തിന്റെ

  പരിഭാഷ: കെ പി ശശിധരൻ

  വില രൂ530

   

  530.00
 • ലൂയി ബോണപ്പാർട്ടിന്റെ പതിനെട്ടാം ബ്രൂമെർ

  70.00
  Add to cart

  ലൂയി ബോണപ്പാർട്ടിന്റെ പതിനെട്ടാം ബ്രൂമെർ

  ലൂയി ബോണപ്പാർട്ടിന്റെ പതിനെട്ടാം ബ്രൂമെർ

   

  കാൾ മാർക്‌സ്

   

  ബൂർഷ്വാ റിപ്പബ്ലിക്കിന്റെ ചട്ടക്കൂടിനുള്ളിൽ ചൂഷണം ഇല്ലാതാവുക അസാധ്യമാണെന്നും വിപ്ലവം വിജയിച്ചശേഷം ഈ ഭരണയന്ത്രത്തെ തകർക്കുകയാണ് വേണ്ടതെന്നുമുള്ള ആശയം ഇദംപ്രഥമായി അവതരിപ്പിക്കുന്ന ‘കാൾ മാർക്‌സിന്റെ വിഖ്യാത കൃതി.

  പരിഭാഷ : എ എൻ സത്യദാസ്

  വില രൂ70

   

  70.00
 • മനുഷ്യ മൃഗങ്ങൾ

  420.00
  Add to cart

  മനുഷ്യ മൃഗങ്ങൾ

  മനുഷ്യ മൃഗങ്ങൾ

   

  എമിലി സോള

  മനസ്സിന്റെ അഗാധതലങ്ങളെ അന്വേഷിച്ചു പോകുന്ന ഈ നോവൽ
  എമിലി സോളയുടെ വിഖ്യാതകൃതിയാണ്. അക്രമവാസനയും തിന്മയും മനുഷ്യമനസ്സിനെ മറ്റൊന്നാക്കി മാറ്റുന്നത് ഈ നോവലിലൂടെ വെളിപ്പെടുന്നു.

  പരിഭാഷ : പ്രഭാ ആർ ചാറ്റർജി

  വില രൂ420

   

  420.00
 • വാഷിങ്ടൺ സ്‌ക്വയർ

  310.00
  Add to cart

  വാഷിങ്ടൺ സ്‌ക്വയർ

  വാഷിങ്ടൺ സ്‌ക്വയർ
  ഹെൻറി ജെയിംസ്

   

  കാതറൈന്‍ സ്ലോപ്പര്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ അടരു കളെ ഭാവസാന്ദ്രമായി ആവിഷ്‌ക്ക രിക്കുന്ന നോവല്‍. കാതറൈന്റെ ജീവിതത്തോടൊപ്പം ഒരു ദേശത്തിന്റെ ചിത്രത്തെക്കൂടി അവതരിപ്പിക്കുന്ന അസാധാരണമായ രചന. ഹെന്റി ജെയിംസിന്റെ കൈയൊപ്പു പതിഞ്ഞ നോവല്‍.

   

  പേജ് 300 വില രൂ310

  310.00
 • പ്രണയിക്കുന്ന സ്ത്രീകൾ

  670.00
  Add to cart

  പ്രണയിക്കുന്ന സ്ത്രീകൾ

  പ്രണയിക്കുന്ന സ്ത്രീകൾ
  ഡി എച്ച് ലോറൻസ്

  ഒന്ന്മ ലോകയുദ്ധത്തിനു മുൻപുള്ള ബ്രിട്ടീഷ് സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന നോവൽ. വീമെൻ ഇൻ ലൗവിലെ ലൈംഗിക പ്രതിപാദനം വിവാദങ്ങൾക്കുള്ള വഴിയൊരുക്കിയിട്ടുണ്ട്. ഡി എച്ച് ലോറൻസിന്റെ വിഖ്യാത കൃതി.

  പരിഭാഷ: പി ശരത് ചന്ദ്രൻ

  പേജ് 616 വില രൂ670

  670.00
 • ചീങ്കണ്ണി വേട്ടക്കാരന്റെ ആത്മകഥയും മുതലലായിനിയും

  330.00
  Add to cart

  ചീങ്കണ്ണി വേട്ടക്കാരന്റെ ആത്മകഥയും മുതലലായിനിയും

  ചീങ്കണ്ണി വേട്ടക്കാരന്റെ ആത്മകഥയും മുതലലായിനിയും
  ജി ആർ ഇന്ദുഗോപൻ

  ഇങ്ങനെയൊരു പുസ്തകം മലയാളത്തിലാദ്യം ഒരു വിഷയത്തിൽ രണ്ട് വായനാനുഭവം കല്ലൻ തറയിൽ പോത്തച്ചൻ എന്ന ഭയങ്കരൻ ചീങ്കണ്ണിവേട്ടക്കാരന്റെ ആത്മകഥയും മുതലലായനി എന്ന നോവലും ഒരുമിച്ച്

  പേജ് 272 വില രൂ330

   

  330.00
 • ചിരിക്കുന്ന മനുഷ്യൻ

  470.00
  Add to cart

  ചിരിക്കുന്ന മനുഷ്യൻ

  ചിരിക്കുന്ന മനുഷ്യൻ
  വിക്ടർ ഹ്യുഗോ

  മുഖം വികൃതമാക്കപ്പെട്ട ഗ്വിന്‍ പ്ലെന്‍ന്റെ അസാധാരണ ജീവിതത്തെ ആവിഷ്‌കരിക്കുന്ന നോവലാണ് ദി മാന്‍ ഹൂ ലാഫ്. വിഖ്യാത നോവലിസ്റ്റായ വിക്ടര്‍ ഹ്യൂഗോയുടെ ക്ലാസിക്
  നോവലുകളിലൊന്നാണീ കൃതി.

  പരിഭാഷ : കെ പി ബാലചന്ദ്രൻ

  പേജ് 400 വില രൂ470

   

  470.00
 • നാടോടികൾ

  480.00
  Add to cart

  നാടോടികൾ

  നാടോടികൾ
  ന്യൂട്ട് ഹാംസൺ

  വടക്കന്‍ നോര്‍വെയിലെ ഒരു കടലോരഗ്രാമത്തിലെ നിസ്സ്വരായ ഒരുകൂട്ടം മനുഷ്യര്‍ അതിജീവനത്തിനായി നടത്തുന്ന ശ്രമങ്ങള്‍ ഈ നോവലില്‍ വായിക്കാം. ഗ്രാമീണജീവിതത്തിന്റെ ലാളിത്യവും നൊമ്പരങ്ങളും ആവിഷ്‌കരിക്കുന്ന ക്ലാസിക് കൃതി.

  പരിഭാഷ: എ കെ ബാലകൃഷ്‌ണൻ നായർ

  പേജ് 400 വില രൂ480

  480.00
 • ഹെയ്ദി

  200.00
  Add to cart

  ഹെയ്ദി

  ഹെയ്ദി
  ജോഹന്ന സ്പൈറി

   

  സ്വിസ് എഴുത്തുകാരിയായ ജോഹന്ന സ്‌പൈറിയുടെ വിഖ്യാത നോവലാണ് ഹെയ്ദി. ആല്‍പ്‌സ് പര്‍വ്വത നിരകളിലെ ജീവിതമാണ് ഈ നോവലിലൂടെ ആവിഷ്‌കൃതമാകുന്നത്. കുട്ടികളെ ലക്ഷ്യംവച്ച് രചിക്കപ്പെട്ട ഈ കൃതി മുതിര്‍ന്നവര്‍ക്കും തുല്യ അളവില്‍ ആസ്വദിക്കാം. നിഷ്‌കളങ്കതയുടെ ആവിഷ്‌കാരമാണ് ഈ കൃതി. കുട്ടികളുടെ സ്വാഭാവിക വികാസത്തെ പരിരക്ഷിക്കുക എന്ന ഉന്നംകൂടി ഈ കൃതിക്കുണ്ട്. ലോകത്തെ നാല്പതോളം ഭാഷകളില്‍ ഹെയ്ദി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘കുട്ടികള്‍ക്കും അവരെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടി’ എന്ന ഉപശീര്‍ഷകത്തോടെ 1880 ല്‍ പ്രസിദ്ധീകൃതമായ ഈ നോവല്‍ ഹെയ്ദി എന്ന അനാഥ ബാലികയുടെയും അവളുടെ കൂട്ടുകാരി ക്ലാരയുടെയും കഥ പറയുന്നു. സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും പുതിയൊരു ലോകത്തെ ആവിഷ്‌കരിക്കുന്ന മികച്ച കൃതി.

  പരിഭാഷ : പി കെ പൊതുവാൾ

  പേജ് 160 വില രൂ200

  200.00
 • Poovum Maravum Pooravum പൂവും മരവും പൂരവും

  പൂവും മരവും പൂരവും

  100.00
  Add to cart

  പൂവും മരവും പൂരവും

  പൂവും മരവും പൂരവും

  ഇ പി രാജഗോപാലൻ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  നമ്മുടെ സാമ്പ്രദായികമായ വിശകലന-അപഗ്രഥന-ആഖ്യാനതന്ത്രങ്ങളെ പുതുക്കിയും മാറ്റേണ്ടവയെ മാറ്റിയും ബദലായ ഒരു സാംസ്‌കാരിക ധാര ഇതിലൂടെ പുതിയ വിമോചനത്തിനായി കണ്ടെത്തേണ്ടതുണ്ട്. അത്തരമൊരു സക്രിയമായ ജീവിതപന്ഥാവിലേക്കുള്ള ചിന്താസ്‌ഫുരണമാണ് ഇ.പി. രാജഗോപാലൻ തന്റെ തീക്ഷ്ണനിരീക്ഷണങ്ങളിലൂടെ വായനക്കാരുമായി പങ്കിടുന്നത്. ഈ വായന ഒരു പുതിയ അനുഭവമണ്ഡലം നമുക്ക് നൽകുമ്പോൾ അതിൽ നാട്ടറിവുകളുടെ വിമോചനഗാഥകൾ മാത്രമല്ല, തെയ്യത്തിന്റെയും തോറ്റത്തിന്റെയും പുതിയ തലങ്ങളും മാക്‌സിന്റെയും ഏംഗൽസിൻ്റെയും ഫോക്‌ലോർ കാഴ്ചപ്പാടുകളും വെയിലും മഴയും തകരയും അടയും ആകാശവും എല്ലാം ഒരു പലമയുടെ നവ്യാനുഭൂതി വായനക്കാർക്ക് പകർന്നുതരുമെന്നുള്ളതിൽ സംശയമില്ല.

  പേജ് 146 വില രൂ100

  100.00
 • Ribhugeetha ഋഭുഗീത

  ഋഭുഗീത

  700.00
  Add to cart

  ഋഭുഗീത

  ഋഭുഗീത

  ഡോ. എസ്.കെ. കൃഷ്‌ണൻ നായർ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ശിവരഹസ്യമെന്ന പുരാണകാവ്യത്തിന്റെ മധ്യത്തിൽ ഷഷ്‌ഠാംശമായി കാണപ്പെടുന്ന ഋഭുഗീത ഭാഷയും പ്രകൃതവും കാവ്യഭംഗിയും കൊണ്ട് ഏറെ പ്രത്യേകതയും വ്യത്യസ്‌തതയും പേറുന്ന ഒന്നാണ്. ബ്രഹ്മാവിന്റെ പുത്രനായ ഋഭുമഹർഷി പുലസ്ത്യപുത്രനായ നിദാഘന് ഉപദേശിച്ചുകൊടുത്ത അദ്വൈതസിദ്ധാന്തമാണ് ഋഭുഗീത. മലയാളത്തിൽ ആദ്യമായി ഋഭുഗീതയ്ക്കുണ്ടായ വ്യാഖ്യാനമാണ് സംസ്‌കൃതപണ്ഡിതവരേണ്യനായ ഡോ. എസ്.കെ. കൃഷ്‌ണൻ നായർ രചിച്ച ഈ കൃതി.

  Ribugeetha 
  പേജ് 732 വില രൂ700

  700.00
 • Antonio Gramsci Jayilkurippukal അന്റോണിയോ ഗ്രാംഷി ജയിൽകുറിപ്പുകൾ

  അന്റോണിയോ ഗ്രാംഷി ജയിൽകുറിപ്പുകൾ

  110.00
  Add to cart

  അന്റോണിയോ ഗ്രാംഷി ജയിൽകുറിപ്പുകൾ

  അന്റോണിയോ ഗ്രാംഷി ജയിൽകുറിപ്പുകൾ

   

  അന്റോണിയോ ഗ്രാംഷി

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ‘മേൽപ്പുരയുടെ ദാർശനികൻ’ എന്നറിയപ്പെട്ടിരുന്ന അന്റോണിയോ ഗ്രാംഷിയുടെ ധൈഷണിക സംഭാവനകളെ അടയാളപ്പെടുത്തുന്ന മലയാള പരിഭാഷ.

  പരിഭാഷ: പ്രൊഫ. വി. കാർത്തികേയൻ നായർ

  Antoniyo Gramsi Jayilkurippukal / Antonio Gramshi

  പേജ് 86 വില രൂ110

  110.00
 • Subramanyabharathi സുബ്രഹ്മണ്യഭാരതി

  സുബ്രഹ്മണ്യഭാരതി

  210.00
  Add to cart

  സുബ്രഹ്മണ്യഭാരതി

  സുബ്രഹ്മണ്യഭാരതി

   

  പവനൻ, എസ്. രമേശൻനായർ

  ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ ധീരമായി നയിച്ച എഴുത്തുകാരനാണ് സുബ്രഹ്മണ്യഭാരതി. കവി, പത്രപ്രവർത്തകൻ, പ്രക്ഷോഭകാരി എന്നീ നിലകളിൽ ഭാരതിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ദ്രാവിഡദേശീയതയുടെ മഹത്തായ പാരമ്പര്യത്തിലൂന്നി ദേശത്തെ ചാടിയുണർത്തിയ സുബ്രഹ്മണ്യഭാരതിയെക്കുറിച്ചുള്ള ഓർമ്മകളാണ് ഈ കൃതി ഉണർത്തുന്നത്.

  പേജ് 288 വില രൂ210

  210.00