പഞ്ചതന്ത്രം കഥകൾ – വിഷ്‌ണു ശർമ്മൻ
Original price was: ₹546.00.₹490.00Current price is: ₹490.00.
പഞ്ചതന്ത്രം കഥകൾ
സമ്പൂർണ സമാഹാരം
വിഷ്‌ണുശർമ്മൻ
പ്രായോഗിക അറിവ്, അഥവാ ജ്ഞാനം ആധുനിക കാലത്തും നൽകുന്ന ഇന്ത്യയുടെ കാലാതീതമായ ക്ലാസിക് കൃതി.
2000 വർഷങ്ങൾക്കു മുമ്പ് വിഷ്ണു ശർമ്മൻ എന്ന അധ്യാപകൻ ബുദ്ധിവിഹീനരായ രാജകുമാരൻമാരെ പ്രായോഗിക ബുദ്ധി, ഉന്നത ആദർശങ്ങൾ, ലോക പരിചയം എന്നിവ അഭ്യസിപ്പിക്കാനായി തെരെഞ്ഞെടുത്ത കഥകളാണ് പഞ്ചതന്ത്ര കഥകൾ എന്ന പേരിൽ വിഖ്യാതമായത്. ഈ കഥകൾ ലോകം മുഴുവൻ പ്രചാരത്തിലാകുകയും കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും ബൗദ്ധിക ഉത്തേജനം നൽകുകയും ചെയ്തുവരുന്നു.
അമരശക്തി എന്ന രാജാവിന്റെ മണ്ടൻമാരായ മക്കളെ ബുദ്ധിമാൻമ്മാരും വിവേകശാലികളുമാക്കാൻ വിഷ്‌ണു ശർമ പറഞ്ഞ കഥകളാണ് പഞ്ചതന്ത്രം. ലോകസാഹിത്യത്തിൽ പഞ്ചതന്ത്രത്തോളം വിഖ്യാതമായ ഭാരതീയ സാഹിത്യകൃതി വേറെയില്ല.
അത്തിമരത്തിൽ കരൾ ഒളിപ്പിച്ച കുരങ്ങൻ, പൂച്ചസന്യാസി, തടാകത്തിൽ നിലാവിനെ കാണിച്ച് ആനകളെ ഓടിച്ച മുയൽ…
കാലം ഓർത്തുവച്ച അനേകം കഥകളുടെ അക്ഷയനിധി കൂടിയാണിത്. എല്ലാ കാലത്തും ആർജ്ജവത്തോടെ ജീവിക്കാൻ ഈ കഥകൾ കുട്ടികളെ സജ്ജരാക്കുന്നു.
ഹാർഡ് കവർ ബയന്റിംഗ്,
ഡമ്മി 1/8 വലിപ്പം
Panchathanthra Kathal / Panchathanthrakathakal
പേജ് 304 വില രൂ390
You may also like…
-
വിക്രമാദിത്യ കഥകൾ – കെ വി തിക്കുറിശ്ശി
₹480.00 Add to cart Buy nowവിക്രമാദിത്യ കഥകൾ – കെ വി തിക്കുറിശ്ശി
വിക്രമാദിത്യകഥകൾ
പുനരാഖ്യാനം കെ വി തിക്കുറിശ്ശി
നൂറ്റാണ്ടുകളായി എല്ലാ ദേശക്കാരെയും വിവിധ പ്രായക്കാരെയും ആകര്ഷിച്ചുപോരുന്നവയാണ് വിക്രമാദിത്യകഥകൾ. വീരപരാക്രമങ്ങളിലും നീതിപാലനത്തിലും അത്ഭുതസിദ്ധികളിലും അദൃതിയനായിരുന്ന, ഉജ്ജയിനിയിലെ വിക്രമാദിത്യചക്രവർത്തിയുടെ അപദാനങ്ങളാണ് വിക്രമാദിത്യകഥകൾ എന്നറിയപ്പെടുന്നത്. സത്യം, നീതി, നർമ്മബോധം എന്നിവയിൽ അധിഷ്ഠിതമായ കഥകളാണ് ഇവയെല്ലാം. മന്ത്രികവും വിസ്മയഭരിതവുമായ പശ്ചാത്തലമാണ് ഈ കഥകൾക്കുള്ളത്, അതുകൊണ്ടുതന്നെ ഈ കഥകൾ പ്രായഭേദമന്യേ വായനക്കാർക്ക് പ്രിയങ്കരമായിരുന്നു.
പേജ് 466 വില രൂ480
₹480.00 -
Sale!
കഥാസരിത് സാഗരം – സോമദേവഭട്ടൻ
Original price was: ₹966.00.₹890.00Current price is: ₹890.00. Add to cart Buy nowകഥാസരിത് സാഗരം – സോമദേവഭട്ടൻ
കഥാസരിത് സാഗരം
സോമദേവഭട്ടൻ
പുനരാഖ്യാനം – പി ചിന്മയൻ നായർ
വിശ്വസാഹിത്യത്തിന് ഭാരതം കാഴ്ചവെച്ച അമൂല്യഗ്രന്ഥമാണ് കഥാസരിത് സാഗരം.
18 ഭാഗങ്ങളിൽ മുന്നൂറോളം കഥകളും ഉപകഥകളുമായി നിറഞ്ഞുനിൽക്കുന്ന വിസ്മയ ഭരിതമായ ആ കഥാപ്രപഞ്ചം, കൃതഹസ്തനായ ബാലസാഹിത്യകാരനും സംസ്്ഥാന ബാലസാഹിത്യ അവാർജു ജേതാവുമായ ശ്രീ പി ചിന്മയൻ നായരുടെ ലളിതസുന്ദരവും ഹൃദ്യവുമായ പുനരാഖ്യാന മികവോടെ അവതരിപ്പിച്ചിരിക്കുന്ന സമ്പൂർണ വാല്യം.
അക്കാലങ്ങളിൽ നിലനിന്നുപോരുന്ന ഇതിഹാസങ്ങളുടെയും കെട്ടുകഥകളുടെയും, നാടോടിക്കഥകളുടെയും സമാഹാരമാണ് ഇത്. ഇക്കകഥർ ശൈവമതസ്തനായ സോമദേവനാണ് പതിനൊന്നാം നൂറ്റാണ്ടിൽ പുനർകഥനം ചെയ്തത്. അക്കാലത്തെ കാശ്മീർ രാജാവ് അനന്തന്റെ കൊട്ടാരത്തിലെ ആസ്ഥാന കവിയായിരുന്നു സോമദേവൻ.
പ്രാചീന ഭാരതത്തിലെ കഥകളുടെ ഏറ്റവും വലിയ സമാഹാരമാണിത്.
Katha sarit sagaram / kada sarithsaram
പേജ് 998 വില രൂ790
Original price was: ₹966.00.₹890.00Current price is: ₹890.00. -
ഷേക്സ്പിയർ കൃതികൾ – വില്യം ഷേക്‌സ്‌പിയർ
₹390.00 Add to cart Buy nowഷേക്സ്പിയർ കൃതികൾ – വില്യം ഷേക്‌സ്‌പിയർ
ഷേക്സ്പിയർ കൃതികൾ
വില്യം ഷേക്‌സ്‌പിയർ
ഹാംലെറ്റ് , ഒഥല്ലോ, മക്‌ബത്, കിംഗ് ലിയർ
പുനരാഖ്യാനം ഡോ: ഋഷിസാഗർ
പേജ് 304 വില രൂ390
₹390.00 -
ടോൾസ്‌റ്റോയ് കഥകൾ
₹460.00 Add to cart Buy nowടോൾസ്‌റ്റോയ് കഥകൾ
ടോൾസ്‌റ്റോയ് കഥകൾ
വിശ്വവിഖ്യാതനായ റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്‌റ്റോയ് വിഹരിച്ച കഥാഭൂമികയിൽ നിന്ന് തെരഞ്ഞെടുത്ത ഒരു കൂട്ടം കഥകൾ, നാടോടിക്കഥകൾ, ബാലകഥകൾ, ചെറുകഥകൾ… ലഘു നോവലുകളും പുനരാഖ്യാന ഭംഗിയോടെ.
ലിയോ ടോൾസ്‌റ്റോയ് കഥകളിലൂടെ അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ തന്നെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ, അഥവാ അദ്ദേഹത്തിന്റെ വേറിട്ട ചിന്തകളുടെ പ്രതിരൂപങ്ങളായി നിലകൊള്ളുന്നു. പ്രസംഗിച്ചതൊക്കെ പ്രവൃത്തി പഥത്തിൽ കൊണ്ടുവന്ന മഹാചിന്തകനായിരുന്നു ടോൾസ്‌റ്റോയ്. അദ്ദേഹം തന്റെ ഉജ്വല രചനകളിലൂടെ എക്കാലവും മനുഷ്യമനസ്സുകളിൽ ജീവിക്കും.
പുനരാഖ്യാനം – പി ചിന്മയൻ നായർ
പേജ് 328 വില രൂ460
₹460.00 -
നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ
₹450.00 Add to cart Buy nowനിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ
നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ
ജോസഫ് വടക്കൻ
ശാസ്ത്രം ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിലും ശാസ്ത്രബോധം ഉൾക്കൊള്ളാതെ, വസ്തുതകൾ മനസ്സിലാക്കാതെ ഓരോ ദിവസവും നമുക്കിടയിലുള്ളവർ അവരുടെ എത്ര വിലപിടിപ്പുള്ള സമയവും ധനവും ആണ് അന്ധവിശ്വാസങ്ങൾക്കായി കളഞ്ഞുകുളിക്കുന്നത്.
കാന്തക കിടക്കയും ആരോഗ്യവും, അപസ്മാരവും താക്കോലും, മുഖലക്ഷണം, കൂടോത്രം, കൈനീട്ടവും ഒന്നാം തീയതിയും, ഒടിവും മർമാണിയും, പോട്ടയിൽ പോയാൽ കുട്ടിയുണ്ടാകുമോ, പനി മുറിഞ്ഞുകിടക്കുമോ, ഒറ്റമൂലി രോഗം മാറ്റുമോ, രത്‌നചികിത്സ, മൂത്രചികിത്സ എന്നിങ്ങനെ 225 നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ അനാവരണം ചെയ്യുന്ന ഒരു ഉജ്വല കൃതി.
ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ആദ്യ റഫറൻസ് ഗ്രന്ഥമാകേണ്ടതാണ് ദീർഘകാലത്തെ സർക്കാർ ആരോഗ്യവകുപ്പിലെ സേവനത്തിനു ശേഷം ജോസഫ് വടക്കൻ എഴുതിയ ഈ പുസ്തകം.
ഒന്നാം പതിപ്പ് അതിവേഗത്തിലാണ് നാസ്തിക് നേഷൻ വെബ്‌സൈറ്റിലൂടെ വിറ്റുതീർന്നത്. വായനക്കാരുടെ നിരന്തര ആവശ്യാർഥം കൂടുതൽ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.
അശാസ്ത്രീയ സമീപനങ്ങളോടുള്ള തുറന്നയുദ്ധമാണ് നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ എന്ന ജോസഫ് വടക്കന്റെ ഈ പുസ്‌തകം. കാലാകാലങ്ങളായി നാം വിശ്വാസപ്രമാണങ്ങളായി നെഞ്ചേറ്റിയ പല വിശ്വാസങ്ങളെയും ഇവിടെ ഉടച്ചുവാർക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല, പ്രകോപനങ്ങൾകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്റെ നില. അത് അചഞ്ചലമാണ്. സത്യത്തിലും യുക്തിയിലുമുള്ള കടുത്ത വിശ്വാസമാണ് അതിന് കാരണം.
Joseph Vadakkan / Josep Vadakkan
പരിഷ്‌കരിച്ച രണ്ടാം പതിപ്പ്. ഡീലക്‌സ് അച്ചടി, ബയന്റിംഗ്പേജ് 370 വില രൂ 450
₹450.00
Thomas G Kunnappallil –
ഞാൻ വാങ്ങിയതാണ്..
നല്ല പുസ്തകം..
വിവർത്തനം ഗംഭീരം