Sherlock Holmes Sampoorna Krithikal – 56 Kathakal, 4 Novelukal

(15 customer reviews)

690.00

ഷെർലക്ക് ഹോംസ് സമ്പൂർണ കൃതികൾ

 

56 കഥകൾ,  4 നോവലുകൾ

അർതർ കോനൻ ഡോയൽ സൃഷ്ടിച്ച ലോകത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമാണ് ഷെർലക്ക് ഹോംസ്.

ഡോയലിന്റെ (1859-1930) വിഖ്യാതമായ കുറ്റാന്വേഷണ നോവലുകളിലെ കുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. സ്രഷ്ടാവിനേക്കാളും താൻ പിറന്നുവീണ ഗ്രന്ഥത്തെക്കാളും മഹത്ത്വമാർന്ന അസ്തിത്വവിശേഷം ഈ കഥാപാത്രത്തിനുണ്ട്.

കുറ്റാന്വേഷണ ശാസ്ത്രശാഖയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച, ലോകത്തിലെ കുറ്റാന്വേഷകരുടെ  മാർഗദർശി കൂടിയാണ്‌ ഷെർഷലക്ക് ഹോംസ് കഥാപാത്രമായി വരുന്ന നോവലുകളും ചെറുകഥകളും.

പല രാജ്യങ്ങളിലെയും പോലീസ് അക്കാഡമികളിൽ ഈ ഗ്രന്ഥങ്ങൾ പാഠപുസ്തകമാവുകയും ചെയ്തിട്ടുണ്ട്.

 

എഴുത്തുകാരനെക്കാൾ പ്രശസ്തനായ ഷെർലക്ക് ഹോംസ് കഥാപാത്രമായി വരുന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോകവ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

കേരള ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ പുരസ്‌കാരമുൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയ പി ചിന്മയൻ നായരുടെ ഈ പുരനാഖ്യാനം വളരെ ലളിതവും പുതുവായനാനുഭവം സമ്മാനിക്കുന്നതുമാണ്.

Sherlak / Sharlak / Sherlek / Homes / Home / Sherlack / Sharlak / Sherleck / Homes / Home / 

പേജ് 788   വില രൂ690

✅ SHARE THIS ➷

Description

ഷെർലക്ക് ഹോംസ് കൃതികളുടെ സമ്പൂർണ വാല്യം മലയാളത്തിൽ

15 reviews for Sherlock Holmes Sampoorna Krithikal – 56 Kathakal, 4 Novelukal

 1. Vinod Kulangara

  ഇത് നാല് നോവലും 56കഥകളുമുണ്ട്, ഇത് എങ്ങനെ വായിച്ചു തീർക്കും എന്ന് കരുതി ആ പുസ്തകത്തെ സമീപിക്കുന്നവർ, വാഡ് സണും ഹോംസും കണ്ടുമുട്ടുന്ന – ഒരു രംഗമുണ്ട് …. നിങ്ങൾ അതുവരെയെങ്കിലും ശ്രദ്ധയോടെ വായിക്കുക— ഞാനുറപ്പു തരാം … പിന്നീടങ്ങോട്ട് ആ പുസ്തകത്തിന് പേജുകൾ വളരെ കുറവാണെന്ന് നിങ്ങൾക്ക് തോന്നും —–

 2. Viswambharan K N

  ഗ്രന്ഥകർത്താവിനെ അപ്രസക്തമാക്കി ഷെർലക് ഹോംസ് എന്ന കഥാപാത്രം പ്രശസ്തിയുടെ കൊടുമുടി കയറി. ബേക്കർ സ്ട്രീറ്റിലെ തന്റെ വീട്ടിൽ ചാരുകസേരയിൽ കിടന്ന് കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ച അത്ഭുത മനുഷ്യൻ. അദ്ദേഹത്തിന്റെ ജേഷ്ഠ സഹോദരൻ മൈക്രോ ഫ്റ്റ്സ്, സഹചാരി ഡോ. വാട്ട്സൺ ഇവരെല്ലാം ഇന്നും ജീവിക്കുന്ന മനുഷ്യരാണെന്നു കരുതുന്നവരും ഉണ്ട്. അത്രയ്ക്കു ഹൃദയസ്പർശിയാണ് ആ രചന. ക്ലാസിക്ക്.

 3. Soopy Palliyal

  എത്ര തവണ വായിച്ചു എന്ന് പറയാൻ പറ്റില. വായിക്കാത്തവർ നിർഭാഗ്യവാൻമാർ
  വാങ്ങി വായിച്ച് സൂക്ഷിച്ച് വീണ്ടും വീണ്ടും വായിക്കുക.

 4. Navas P H

  ” സ്രഷ്ടാവിനെ വിഴുങ്ങിയ സ്രിഷ്ടി ” ……. എഴുതിയ, സർ ആർതർ കോനൻ ഡോയലിനേക്കാൾ, പ്രശസ്തി നേടിയത് , അദ്ദേഹത്തിന്റെ കഥാപാത്രമായ, ഷെർലക് ഹോംസ് ആണ് എന്നത് ഇന്നും വിസ്മയകരമാണ്. വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണിത് ……..

 5. Gopi Kg

  എ(ത തവണയാണത് വായിച്ചത് എന്നോ൪ക്കുന്നില്ല ഇപ്പോഴു൦ (തസിപ്പിക്കുന്നു

 6. Santhosh Puthiyidathil

  എന്റെ കൗമാര കാലത്ത് ഞാൻ ഏറ്റവും കൂടുതൽ വായിച്ചച്ചത് കൊനൽ ഡോയ്‌ഡിന്റെ ഹോംസ് കൃതികളാണ്. I like

 7. Biju Kumar

  മൂന്നു തവണ പുസ്തകം വാങ്ങി.. ഓരോതവണയും ഫ്രണ്ട്‌സ് വന്നു കൊണ്ട് പോകുന്നു… വീണ്ടും വാങ്ങി ഒന്ന്… അത്രയും വിലമതിക്കുന്നു ഈ പുസ്തകത്തിനെ…. പതിനഞ്ചു വർഷമായി കൂടെയുണ്ട്

 8. Muhamed Kutty Kodumunda

  നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതികളാണ് ഡോയലിൻ്റേത്

 9. Brijesh Antony

  എത്ര വട്ടം വായിച്ചാലും മടുക്കാത്ത പുസ്തകം..

 10. Nastik Nation

  കൂടുതൽ വായനക്കാരുടെ ഈ പുസ്തകത്തിനുള്ള ആസ്വാദനത്തിന് ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https://www.facebook.com/nnbookstoreonline

 11. Abhilash K Ak Nambiar

  വായന ഇഷ്ടാപ്പടുന്നവർ ഇതെങ്ങനെ വേണ്ടെന്ന് വയ്ക്കും.

 12. Sinil Kumar

  Thanks for the quick service

 13. AV Babu

  സർ ആർതർ കോണണ്ടോയൽ താമസിച്ചിരുന്ന വീടും അതിന്റെ മുൻപിൽ കൂടി പോകുന്ന സ്ട്രീറ്റും അദ്ദേഹത്തിന്റെ സ്നേഹിതൻ ഡോക്ടർ വാട്സനും ഇന്ഗ്ലീഷ്കാർക്ക് മാത്രമല്ല ലോകജനതയ്ക്ക് ഒന്നടങ്കം അറിവുള്ള കാര്യമാഞ്. അദ്ദേഹത്തിന്റെ വാക്കിങ് സ്റ്റിക്കും, പുകവലിക്കുന്ന ടോബാകോ പൈപ്പും ഷെർലോക് ഹോംസ് വായനക്കാർക്ക് സുപരിചിതമാണ്‌.
  എന്നിരുന്നാലും അദ്ദേഹം ജീവിച്ചിരുന്നില്ല
  എന്ന യാഥാർഥ്യം പോലെ തന്നെ ഒരു യാഥാർഥ്യമാണ് ദൈവത്തിന്റെ ആസ്തിത്വവും.
  Homes തന്റെ സുഹൃത്ത്‌ ഡോക്ടർ വാട്സനോട് പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
  “Evidence Watson ”
  അതെ നമുക്ക് എവിഡൻസ് വേണം

 14. Rajeesh R Pillai

  സ്കോട്ട്‌ലൻഡ്‌യാർഡ് തങ്ങളുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇതിനെക്കുറിച്ച് കൂടുതൽ എന്തു പറയാൻ…. കുറ്റാന്വേഷണ രംഗത്ത് ഉള്ള ഏറ്റവും മഹത്തായ രചന

 15. Antony Eliyas

  പണ്ടും ഇപ്പോഴും, ഏറെ പ്രിയങ്കരം’ ഷെർലക് ഹോംസ് – വാട്സൻ

Add a review

Your email address will not be published. Required fields are marked *

You may also like…

 • Bhauthika Kauthukam

  600.00
  Add to cart
 • Mulla, Beerbal, Thennali Raman Kathakal

  490.00
  Add to cart
 • മഹാഭാരതം സമ്പൂർണ ഗദ്യരൂപത്തിൽ

  980.00
  Add to cart
 • Athbuthasidhikal Mithya

  195.00
  Add to cart