സ്പാർട്ടക്കസ് – ഹൊവാർഡ് ഫാസ്റ്റ്

(5 customer reviews)

390.00

സ്പാർട്ടക്കസ്

അടിമത്തത്തിനെതിരെ പോരാടിയ വീരനായകന്റെ കഥ

ഹൊവാർഡ് ഫാസ്റ്റ്

 

അടിമത്തത്തിനെതിരെ പോരാടി സ്പാർട്ടക്കസിന്റെ കഥ. ലോകത്തകമാനമുള്ള പുരോഗമനകാരികളെ ആവേശം കൊള്ളിച്ച ക്ലാസിക് കൃതി.

 

അടിമത്തത്തിനെതിരെ പോരാടിയ സ്പാർട്ടക്കസിന്റെ കഥ കാൾ മാർക്‌സിനെ പോലെയുള്ളവരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ‘പുരാതന ചരിത്രത്തിലാകെ നോക്കിയാൽ ഇത്രയും അത്ഭുതാവഹമായ വേറൊരു മനുഷ്യനെ കാണാൻ കഴിയുകയില്ല’ എന്നാണ് മാർക്‌സ് എഴുതിയത്.

 

ബിസിഎ 109-71 കാലത്ത് റോമൻ റിപ്പബ്ലിക്കിനെതിരെ പടനയിച്ച ഗ്ലാഡിയേറ്റർ – മല്ലയുദ്ധക്കാരൻ – ആയിരുന്നു സ്പാർട്ടക്കസ്. അടിമകളുടെ മോചനത്തിനായി സ്പാർട്ടക്കസ് നടത്തിയ പോരാട്ടം പുരാതന ചരിത്രകാരനായ പ്ലൂട്ടാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ പ്രമുഖ ചിന്തകർ, എഴുത്തുകാർ, നടകകാരന്മാർ, സിനിമാക്കാർ തുടങ്ങിയവർ സ്പാർട്ടക്കസിന്റെ ജീവിത്തെ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് അമേരിക്കൻ എഴുത്തുകാരനായ ഹോവർഡ് ഫാസ്റ്റിന്റെ സ്പാർട്ടക്ക്‌സ്.

ജനങ്ങളിൽ നിന്നും പിരിവെടുത്താണ് ഹൊവാർഡ് ഫാസ്റ്റ് ഈ പുസ്തകം അച്ചടിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് യുഎസ്എയുമായുള്ള ബന്ധത്തിന്റെ പേരിൽ അദ്ദേഹം തടവിലാക്കപ്പെട്ടു. അതിനോടുള്ള പ്രതികരണമായിരുന്നു ഈ പുസ്തകം. ഈ പുസ്തകത്തിൽ ഒളിപ്പിച്ച തീ കണ്ടെത്താൻ അമേരിക്കൻ ഭരണകൂടത്തിന് കഴിഞ്ഞു. 1951ൽ പുറത്തുവന്ന ഈ ഗ്രന്ഥത്തിന് വിപുലമായ സ്വീകരണമാണ് ലോകത്തെമ്പാടും ലഭിച്ചത്. അനേകം ഭാഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെട്ടു.

മലയാളത്തന്റെ മഹാകവി വള്ളത്തോളിന്റെ മകൻ സി ഗോവിന്ദക്കുറുപ്പ് 1957ൽ പരിഭാഷപ്പെടുത്തിയ കൃതിയുടെ പുതിയ പതിപ്പ്.

പരിഭാഷ – സി ഗോവിന്ദക്കുറുപ്പ്

Spartucus / Spartacas / Howard Fast
പേജ് 394 വില രൂ390

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Spartacus

സ്പാർട്ടക്കസ് – ഹൊവാർഡ് ഫാസ്റ്റ്

Malayalam Translation of Howard Fast’s  historical novel ‘Spartacus’

5 reviews for സ്പാർട്ടക്കസ് – ഹൊവാർഡ് ഫാസ്റ്റ്

 1. Sanoj Janaki

  സീരീസിലും കിടുവാണ്, കൂടെ ഗാനിക്കസ്സും, ക്രിക്സ്സസ്സും

 2. Shaji Evergreen

  ഏതൊരു മനുഷ്യരും വായിച്ചിരിക്കേണ്ട പുസ്തകം

 3. Kalapurackal Siby George

  ഞങ്ങൾ 3വർഷം തുടർച്ചയായി സമ്മാനം വാങ്ങിയ നാടകം. ജില്ലാ കലോത്സവത്തിന് വരെ….

 4. Thomas V Pulickal

  ചരിത്രത്തിന്റെ
  മാനുഷികബദൽ …!

 5. Jayan C Kuthanur

  ഇത് പാലക്കാട് ജില്ല കലോത്സവത്തിന് തോലനൂർ: HSൽ നിന്ന് ഞാനെഴുതി സംവിധാനം ചെയ്ത് 1999 ൽ നാടകം ചെയ്തിട്ടുണ്ട്. പുസ്തകമായി ഇറങ്ങിയതിൽ സന്തോഷം. ഞാൻ ഒരു കോപ്പി വാങ്ങുന്നുണ്ട്.

Add a review

Your email address will not be published. Required fields are marked *

You may also like…

 • Oru Adimayude 12 Varshangal ഒരു അടിമയുടെ പന്ത്രണ്ടു വർഷങ്ങൾ

  ഒരു അടിമയുടെ പന്ത്രണ്ടു വർഷങ്ങൾ – സോളമൻ നോർത്തപ്പ്

  175.00
  Add to cart Buy now

  ഒരു അടിമയുടെ പന്ത്രണ്ടു വർഷങ്ങൾ – സോളമൻ നോർത്തപ്പ്

  ഒരു അടിമയുടെ പന്ത്രണ്ടു വർഷങ്ങൾ

   

  3 ഓസ്‌കർ അവാർജുകൾ നേടിയ സിനിമയ്ക്ക് ആധാരമായ ആത്മകഥ

   

  സോളമൻ നോർത്തപ്പ്

  ഇതൊരു കഥയല്ല, ഇതിൽ അല്പം പോലും അതിഭാവുകത്വം ഉപയോഗിച്ചിട്ടില്ല. ഇതിലൂടെ ഒരു പൂർണമായ ചിത്രം നിങ്ങൾക്കു കിട്ടുന്നില്ലെങ്കിൽ അതിനു കാരണം ഈ സംഭവപരമ്പരകളിലെ പരമാവധി നല്ല വശങ്ങൾ നിങ്ങളുടെ മുമ്പിൽ കൊണ്ടുവരാൻ ശ്രമിച്ചതിനാലാണ്. എന്നെപ്പോലെ ഹതഭാഗ്യരായ നൂറുകണക്കിന് സ്വതന്ത്ര പൗരന്മാരെ തട്ടിക്കൊണ്ടുപോയി അടിമകളാക്കി വിറ്റിട്ടിട്ടുണ്ട്. ലൂസയാനയിലെയും ടെക്‌സാസിലെയും അടിമക്കൃഷിയിടങ്ങളിൽ അവർ നരക ജീവിതം നയിച്ചു. പക്ഷേ, ഞാൻ സഹിച്ച ഓരോ കഷ്ടതയും എന്നെ ഒരു പുതിയ മനുഷ്യനാക്കിത്തീർത്തു. – സോളമൻ നോർത്തപ്

  അമേരിക്കൻ അടിമത്തത്തിന്റെ ഇരുണ്ട കാലങ്ങളെ അനാവരണം ചെയ്യുന്ന ഈ കൃതി മനുഷ്യന്റെ അതിജീവനത്തിന്റെ സാക്ഷ്യം കൂടിയാണ്.

  പുനരാഖ്യാനം – സാജൻ തെരുവപ്പുഴ

   

  1841 കാലത്ത് ന്യൂയോർക്കിനരികെ സരാറ്റോഗയിൽ സ്വതന്ത്രമനുഷ്യനായി കുടുംബസമേതം സ്വസ്ഥമായി ജീവിച്ചിരുന്ന സോളമൻ നോർത്തപ്പ് എന്ന കറുത്തവർഗക്കാരനെ വെളുത്തവർഗക്കാർ ചതിവിൽപ്പെടുത്തി തടവിലാക്കുകയും അടിമായായി വെയ്ക്കുകയും ചെയ്തു. 12 വർഷത്തെ നിതാന്ത പരിശ്രമത്തിനൊടുവിൽ നിയമപരമായി മോചിപ്പിക്കപ്പെടുകയും ചെയ്തു. അതിന്റെ യഥാർഥ വിവരണമാണ് ഈ ആത്മകഥ.

  12 വർഷത്തെ നരക ജീവിതത്തനു ശേഷം അപ്രതീക്ഷിതമായി രക്ഷപ്പെടുകയും മാധ്യമങ്ങളിലും സമൂഹത്തിലുംഅല്പനാളുകൾ ഒരു സെലിബ്രിറ്റിയായി കൊണ്ടാടപ്പെടുകയും ചെയ്ത നോർത്തപ്പ് പുസ്തക പ്രകാശനത്തിനു ശേഷം ചരിത്രത്താളുകളിൽ നിന്ന് പെടുന്നനെ അപ്രത്യക്ഷനായി.

  1853ൽ പ്രസിദ്ധീകരിച്ച ഈ കൃതി ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ അവസാനം വരെ ശ്രദ്ധിക്കപ്പെട്ടില്ല. മുമ്പ് പല അടിമ വ്യാഖ്യാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷം കണ്ടെത്തി പുനഃപ്രസിദ്ധീകരിച്ചപ്പോൾ പോലും സോളമന്റെ കഥ സമുഹ മനസ്സാക്ഷിയിൽ വലിയ ചലനമുണ്ടാക്കി.

  3 ഓസ്‌കാർ അവാർഡുകൾ നേടിയ സിനിമയ്ക്ക് ആധാരമായ ആത്മകഥ.

  Solomon Northup  / Northap / Soloman

  പേജ് 204 വില രൂ175

  175.00
 • Adimatham അടിമത്തം

  അടിമത്തം – ജ്യോതറാവു ഫൂലെ

  120.00
  Add to cart Buy now

  അടിമത്തം – ജ്യോതറാവു ഫൂലെ

  അടിമത്തം

   

  ജ്യോതറാവു ഫൂലെ

  അതിഘോരവും മനുഷ്യത്വരഹിതവുമായ ബ്രാഹ്മണാധിപത്യത്തിന്റെ മർദകവാഴ്ചയുടെ ഇരകളായ ശൂദ്രരും ശൂദ്രരിൽ താണവരുമായ ജനവിഭാഗത്തിന്റെ മോചനത്തിന്റെ തീക്കാറ്റായി മാറിയ ജ്യോതിറാവും ഫൂലെയും സംഭാഷണരൂപത്തിലുള്ള ലേഖനങ്ങളാണിതിൽ

  Jyothirao Phule

  പേജ് 132   വില രൂ120

  കൂടുതൽ കാണുക

  120.00