നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

(7 customer reviews)

450.00

നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ

 

 

ജോസഫ് വടക്കൻ

 

 

ശാസ്ത്രം ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിലും ശാസ്ത്രബോധം ഉൾക്കൊള്ളാതെ, വസ്തുതകൾ മനസ്സിലാക്കാതെ ഓരോ ദിവസവും നമുക്കിടയിലുള്ളവർ അവരുടെ എത്ര വിലപിടിപ്പുള്ള സമയവും ധനവും ആണ് അന്ധവിശ്വാസങ്ങൾക്കായി കളഞ്ഞുകുളിക്കുന്നത്.

കാന്തക കിടക്കയും ആരോഗ്യവും, അപസ്മാരവും താക്കോലും, മുഖലക്ഷണം, കൂടോത്രം, കൈനീട്ടവും ഒന്നാം തീയതിയും, ഒടിവും മർമാണിയും, പോട്ടയിൽ പോയാൽ കുട്ടിയുണ്ടാകുമോ, പനി മുറിഞ്ഞുകിടക്കുമോ, ഒറ്റമൂലി രോഗം മാറ്റുമോ, രത്‌നചികിത്സ, മൂത്രചികിത്സ എന്നിങ്ങനെ 225 നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ അനാവരണം ചെയ്യുന്ന ഒരു ഉജ്വല കൃതി.

ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ആദ്യ റഫറൻസ് ഗ്രന്ഥമാകേണ്ടതാണ് ദീർഘകാലത്തെ സർക്കാർ ആരോഗ്യവകുപ്പിലെ സേവനത്തിനു ശേഷം ജോസഫ് വടക്കൻ എഴുതിയ ഈ പുസ്തകം.

ഒന്നാം പതിപ്പ് അതിവേഗത്തിലാണ് നാസ്തിക് നേഷൻ വെബ്‌സൈറ്റിലൂടെ വിറ്റുതീർന്നത്. വായനക്കാരുടെ നിരന്തര ആവശ്യാർഥം കൂടുതൽ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.

 

അശാസ്ത്രീയ സമീപനങ്ങളോടുള്ള തുറന്നയുദ്ധമാണ് നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ എന്ന ജോസഫ് വടക്കന്റെ ഈ പുസ്‌തകം. കാലാകാലങ്ങളായി നാം വിശ്വാസപ്രമാണങ്ങളായി നെഞ്ചേറ്റിയ പല വിശ്വാസങ്ങളെയും ഇവിടെ ഉടച്ചുവാർക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല, പ്രകോപനങ്ങൾകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്റെ നില. അത് അചഞ്ചലമാണ്. സത്യത്തിലും യുക്തിയിലുമുള്ള കടുത്ത വിശ്വാസമാണ് അതിന് കാരണം.

 

Joseph Vadakkan / Josep Vadakkan 
പരിഷ്‌കരിച്ച രണ്ടാം പതിപ്പ്. ഡീലക്‌സ് അച്ചടി, ബയന്റിംഗ്‌

 

പേജ് 370 വില രൂ 450

Description

Nithyajeevithathile Andhavishwasangal

നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

നിത്യജീവിതത്തിലെ 220ൽപ്പരം അന്ധവിശ്വാസങ്ങൾ തുറന്നുകാട്ടുന്ന രചന

7 reviews for നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

  1. Rajkumar Pattambi

    This is a must read for not only the common man but the student community. Books like this should be popularized instead of soapy tales.

  2. janardhanan. P. k

    good

  3. PP SUREDH

    Good effort.

  4. Kabier Kamaluddin

    ഒരു ചെറിയ ശതമാനം ആളുകളെ ബോധവൽക്കരിക്കാൻ ഈ പുസ്തകം പര്യാപ്തമാണ്. അടിസ്ഥാന ശാസ്ത്രതത്വങ്ങൾ അതീവ ലളിതമായി പറഞ്ഞു പോകുന്നു എന്നത് ഏതു സാധാരണക്കാരനും പ്രയോജനകരമാണ്.

  5. Rekha Shibu

    ശാസ്ത്രകാരന്മാർ പോലും അന്ധവിശ്വാസത്തിന് അടിമയായുള്ള ഈ കാലഘട്ടത്തിൽ ഇതുപോലുള്ള പുസ്തകങ്ങൾ ആശാവഹമാണ് ; ആന്ധ്രാപ്രദേശിലെ ഉയർന്ന വിദ്യാഭ്യാസവും പദവിവും ഉള്ള മാതാപിതാക്കൾ സ്വന്തം മക്കളെ കൊന്നു ആത്മഹത്യചെയ്തത് നമ്മൾ കണ്ടുവല്ലോ.

  6. രാജീവൻ കെ.കെ

    വാങ്ങി വായിച്ചു നല്ല നല്ല പുസ്തകം തീർച്ചയായും എല്ലാവരും വാങ്ങണം ഈ പുസ്തകത്തിന്റെ പുറംചട്ട മാറിയിട്ടുണ്ട് കൂടുതൽ ഭംഗി തോന്നുന്നു.

  7. Abhilash Gopi

    വളരെ നല്ല അറിവ് നൽകുന്ന പുസ്തകം, ഓരോ മലയാളിയും വായിച്ചിരിക്കേണ്ട പുസ്തകം..

Add a review

Your email address will not be published. Required fields are marked *

You may also like…