പ്രണയകാലം – ജി വിലാസിനി

285.00

പ്രണയകാലം
ജി വിലാസിനി

വായനക്കാർക്ക് അപരിചിതമാണ് സുകുമാർ അഴീക്കോടിന്റെ ഈ പ്രണയമുഖം. പതർച്ചയും താളഭംഗവും ഇല്ലാത്ത അസാധാരണമായ പ്രണയകഥ. അഴീക്കോടിനെ കാലാതീതനാക്കുന്നതിൽ ഈ പ്രണയത്തിനും ഒരു പങ്കുണ്ട്. ഈ പ്രണയം എനിക്കു തന്നത് ശപിക്കപ്പെട്ട ജീവിതവസ്ത്രവും കുറെ അപമാനങ്ങളും മാത്രമായിരുന്നു വെന്ന് വിലാസിനി ടീച്ചർ തുറന്നെഴുതുന്നു.

 

ധൈഷണിക കേരളം ഏറെ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആത്മീയ പ്രഭാഷകനും സാമൂഹിക വിമർശകനുമായ സുകുമാർ അഴീക്കോടിന്റെ വഞ്ചനാത്മകമായ പ്രണയം അതിന് ഇരയായ പ്രണയിനിയുടെ വാക്കുകളിൽ വായിക്കുന്നത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവർത്തികളും തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്നു മനസ്സിലാക്കാൻ സാധിക്കും. ആത്മീയത നന്മയിലേക്ക് നയിക്കിക്കുന്ന ഒന്നല്ല എന്നു അനുവാചകർക്ക് വായിച്ചെടുക്കാവുന്നതാണ്. അതായിരുന്നു സുകുമാർ അഴീക്കോട്.
”അദ്ദേഹത്തിന് ഈ പ്രണയബന്ധം അനായാസമായി പൊട്ടിച്ചെറിയാൻ സാധിച്ചു. എനിക്ക് ഒരുകാലവും അതിനു കഴിഞ്ഞില്ല. അതൊരു തീരാത്ത വേദനയായി എന്നെ നീറ്റിക്കൊണ്ടിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. … ഞാൻ ജീവച്ഛവമായി ജീവിച്ചു. അഥവാ മരിച്ചുകൊണ്ടു ജീവിച്ചു. എനിക്ക് എന്റെ ജീവിതത്തെക്കാൾ വലുത് എന്റെ സ്‌നേഹമായിരുന്നു. അതിനുവേണ്ടി സ്‌നേഹത്തിനുവേണ്ടി ജീവത്തെ ഹോമിച്ചു.” സുകുമാർ അഴീക്കോട് എന്ന ചരിത്രപുരുഷന്റെ പ്രണയിനിയായിരുന്ന വിലാസിനി ടീച്ചറുടെ വാക്കുകളാണ് ഇത്.
ആ ക്രൂരമായ തിരസ്‌കാര കഥ ടീച്ചറുടെ ആത്മകഥാരൂപത്തിൽ.
സുകുമാർ അഴീക്കോട് തന്റെ പ്രണയിനിക്കുള്ള ഒരു കത്തിൽ എഴുതി ഇങ്ങനെ –
“ഈ പ്രേമം ഇല്ലെങ്കിലും വിലാസിനിയുടെ കത്തുവായിക്കുന്നത് സുഖകരമായിരിക്കും എന്നാണ് എന്റെ വിശ്വാസം, പ്രേമം കൂടിവന്നപ്പോഴാകട്ടെ, തന്റെ ഓരോ കത്തും എന്റെ ആത്മാവിനെ കോരിത്തരിപ്പിക്കുകയും രക്തം ചൂടുപിടിപ്പിക്കുകയും ചിലപ്പോൾ എന്നെ അസൽ ഭ്രാന്തനാക്കുകയും ചെയ്യുന്നു. മറ്റേതെങ്കിലും ഒരു പെണ്ണിനെ സ്‌നേഹിച്ചിരുന്നെങ്കിൽ കത്തുകളിൽ നിന്നുള്ള ഈ ഹൃദ്യമായ അനുഭൂതി എനിക്ക് ഒരിക്കലും ലഭിക്കുമായിരുന്നില്ല.”
വിലാസിനി ടീച്ചർക്ക് അഴീക്കോട് അച്ച 45ൽപ്പരം പ്രണയ ലേഖനങ്ങൾ ഈ പുസ്തകത്തിന് അനുബന്ധമായുണ്ട്.
“അവസാനം രോഗശയ്യയിൽ വച്ചുകണ്ടപ്പോൾ എന്നോടു ചോദിച്ചു, തനിക്കെന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കിൽ ഒരു കടലാസിൽ എഴുതി കവറിലിട്ട് അയച്ചു തന്നു കൂടായിരുന്നോ” എന്ന്. ജീവിതത്തിൽ ഒരിക്കൽപ്പോലും സത്യം പറഞ്ഞിട്ടില്ലാത്ത, വാക്കിനു വ്യവസ്ഥയില്ലാത്ത ഒരാൾക്ക് ഞാനെങ്ങനെ എഴുതും? എന്തിന് എഴുതണം? ടീച്ചറിന്റെ ഈ ചോദ്യങ്ങളിലാണ് പുസ്തകം അവസാനിക്കുന്നത്.

Sukumar Azhikode / Azheekodu / G Vilasiny Teacher

പേജ് 250 വില രൂ285

Description

Pranayakalam

പ്രണയകാലം ജി വിലാസിനി

Reviews

There are no reviews yet.

Be the first to review “പ്രണയകാലം – ജി വിലാസിനി”

Your email address will not be published. Required fields are marked *