ഭൗതിക കൗതുകം – യാക്കൊവ് പെരെൽമാൻ

(11 customer reviews)

600.00

ഭൗതിക കൗതുകം

 

 

യാക്കൊവ് പെരെൽമാൻ

 

ശാസ്ത്രഗ്രന്ഥങ്ങളുടെ പ്രസാധനത്തിൽ ലോകത്തെമ്പാടും സാർഥകചലനങ്ങൾ സൃഷ്ടിച്ച വിശ്രുത കൃതിയുടെ ഹൃദ്യമായ പരിഭാഷ. നിസ്സീമമായ പ്രപഞ്ച വിസ്മയങ്ങളുടെ അതിരില്ലാത്ത ലോകത്തിലേക്ക് വെളിച്ചം കൊതിക്കുന്ന മനസ്സുകളെ പിടിച്ചുയർത്തുന്ന കൃതി. ശാസ്ത്രീയ വിചിന്തന രീതിയുടെ ഊർജപ്രവാഹമായി, നിത്യജീവിത പ്രതിഭാസങ്ങളുടെ പിന്നിലെ ഭൗതിക തത്വങ്ങളെ ലളിത സുന്ദരമായി ഇഴതിരിച്ചു കാണിക്കുന്ന ഈ ശാസ്ത്രകൃതി മുതിർന്നവർക്കും കുട്ടികൾക്കും സമ്മാനിക്കാവുന്ന മികച്ച വൈജ്ഞാനിക വിരുന്നാകുന്നു.

ലോകത്തെമ്പാടുമുള്ള ശാസ്ത്രവിദ്യാർഥികളെ സ്വാധീനിച്ച മഹത്തായ കൃതിയാണിത്. ഈ പുസ്തകം വായിക്കാനിടയായ ചിലർ പിൽക്കാലത്ത് പ്രശസ്തരായ ശാസ്ത്രജ്ഞരാകുകയും ചെയ്തിട്ടുണ്ട്.

ഇന്നും ലോകത്തിലെ പല കോണുകളിലുള്ള ശാസ്ത്ര അധ്യാപകർ ഈ പുസ്തകത്തിലെ ആശയം സ്വീകരിച്ചുകൊണ്ട് വിദ്യാർഥികളെ പ്രചോദിപ്പിക്കാറുണ്ട്.

വായനക്കാരുടെ സൗകര്യാർഥം രണ്ടു വാല്യങ്ങളിലുള്ള പുസ്തകം ഇപ്പോൾ ഒന്നിച്ച് ഒറ്റ പുസ്തകമാക്കിയിരിക്കുന്നു

Bhawthika Kauthukam / Peralman 

വിവർത്തനം – കെ ഗോപാലകൃഷ്ണൻ

പേജ് 526 വില രൂ600

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Bhauthika Kauthukam – Yacov Peralman 

ഭൗതിക കൗതുകം

മുതിർന്നവർക്കും കുട്ടികൾക്കും ഉള്ള മികച്ച വൈജ്ഞാനിക വിരുന്നാകുന്നു ഈ ശാസ്ത്രകൃതി

11 reviews for ഭൗതിക കൗതുകം – യാക്കൊവ് പെരെൽമാൻ

 1. VIPIN N K

  Good Book

 2. Review on Facebook

  Ramesh Babu VP
  ഈ പുസ്തകത്തിന്റെ ആമുഖമെഴുതിയതും പ്രൂഫ് നോക്കിയതും ഞാനായിരുന്നു. അതുകൊണ്ടു തന്നെ ഉറപ്പിച്ച് പറയാനാകും വെളിച്ചത്തിന്റെ വഴികളിലേക്ക് സഞ്ചരിക്കാനൊരുങ്ങുന്നവർക്ക് ഏറ്റവും മികച്ച അനുഭവമായിരിക്കും ഈ ഗ്രന്ഥം. ഇത് വാങ്ങി പഠിക്കുന്ന കുട്ടികൾക്ക് സമ്മാനിക്കുക. അതിന്റെ ഗുണം പിന്നീട് അവരുടെ ജീവിതത്തിൽ തീർച്ചയായും ഉണ്ടാകും.

 3. Sreeraj Ramachandran

  സോവിയറ്റ് യൂണിയനിൽ നിന്ന് പ്രോഗ്രസ് പ്രസിൽ 2 volume ആയി അച്ചടിച്ച ഈ പുസ്തകം ചെറുപ്പത്തിൽ മുതൽ പലവട്ടം വായിച്ചിട്ടുണ്ട്. വളരെ ലളിതമായി കൗതുകകരമായി ലഘു പരീക്ഷണങ്ങളും ഭൗതികത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും മികവുറ്റ ചിത്രങ്ങളോടെ ആ പ്രതികളിൽ ഉണ്ടായിരുന്നു.

 4. Suresh Babu

  നിലക്കാത്ത യന്ത്രത്തെ ക്കുറിച്ച് 40 വർഷം മുമ്പ് പഠിപ്പിച്ച പുസ്തകം. കൈയിൽ ഇപ്പോഴും ഉണ്ട് . രണ്ട് ഭാഗങ്ങൾ . അതു വെറും പുസ്തകം മാത്രമായിരുന്നില്ല. മറിച്ച് ഒരു നല്ല സംസ്കാരത്തിന്റെ വിതരണവും വെളിച്ചുമായിരുന്നു.
  പക്ഷേ അത് കാലത്തേ ജയിച്ചില്ല. എന്നാൽ പുസ്തകം, വിജ്ഞാനം ബാക്കി നിൽക്കുന്നു…

 5. Pius Joseph

  ഞാൻ വളരെകാലമായി നിധിപോലെ സൂക്ഷിക്കുന്ന പുസ്തകം. ഹൈസ്‌കൂളിലേക്ക് കടക്കുന്ന കുട്ടികൾ തീർച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം, അവർ ഫിസിക്‌സ് പിന്നെ enjoy ചെയ്തു പഠിക്കും.

 6. Hari Thayappalli

  മനോഹരമായ പുസ്തകം’

 7. Sasi Choran

  മുപ്പത്തഞ്ചു വർഷങ്ങൾക്കു മുമ്പ് വാങ്ങി വായിക്കുകയും ഇന്നും എന്റെ ശാസ്ത്രബോധത്തിന്റെ അടിത്തറയായി വഴികാട്ടുകയും ചെയ്ത ആ രണ്ടു പുസ്തകവും ഒര വലിയ സമ്പത്തായി എന്റെ പുസ്തക സ്തകശേഖരത്തിൽ സൂക്ഷിക്കുന്നു.

 8. Shaji S Dev

  നല്ലൊരു പുസ്തകമാണ് കുട്ടികൾക്ക് വളെരെ ഉപകാരപ്രദമാണ്
  25 വർഷങ്ങൾക്ക് മുൻപ് ഞാൻ വാങ്ങി
  ഇപ്പോഴും സൂക്ഷിക്കുന്നു

 9. K M Kuriakose

  വല്ലപ്പോഴും ഈ പുസ്തകം വായിക്കുന്നത് ഒരു രസമാണ്. ഞാൻ ഒരു ശാസ്ത്ര അദ്ധ്യാപകനോ വിദ്യാർത്ഥിയോ അല്ല, എന്നിട്ടും. നല്ല പുസ്തകം.

 10. Saji K (verified owner)

  വിജ്ഞാനപ്രദമായ പുസ്തകം

 11. Abhilash MK

  പരസ്യം കണ്ട് വാങ്ങി… സൂപ്പർ ബുക്ക്‌….. പകരം വയ്ക്കാൻ ഒന്നുമില്ല……..

Add a review

Your email address will not be published. Required fields are marked *

You may also like…

 • നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ

  നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

  450.00
  Add to cart Buy now

  നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

  നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ

   

   

  ജോസഫ് വടക്കൻ

   

   

  ശാസ്ത്രം ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിലും ശാസ്ത്രബോധം ഉൾക്കൊള്ളാതെ, വസ്തുതകൾ മനസ്സിലാക്കാതെ ഓരോ ദിവസവും നമുക്കിടയിലുള്ളവർ അവരുടെ എത്ര വിലപിടിപ്പുള്ള സമയവും ധനവും ആണ് അന്ധവിശ്വാസങ്ങൾക്കായി കളഞ്ഞുകുളിക്കുന്നത്.

  കാന്തക കിടക്കയും ആരോഗ്യവും, അപസ്മാരവും താക്കോലും, മുഖലക്ഷണം, കൂടോത്രം, കൈനീട്ടവും ഒന്നാം തീയതിയും, ഒടിവും മർമാണിയും, പോട്ടയിൽ പോയാൽ കുട്ടിയുണ്ടാകുമോ, പനി മുറിഞ്ഞുകിടക്കുമോ, ഒറ്റമൂലി രോഗം മാറ്റുമോ, രത്‌നചികിത്സ, മൂത്രചികിത്സ എന്നിങ്ങനെ 225 നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ അനാവരണം ചെയ്യുന്ന ഒരു ഉജ്വല കൃതി.

  ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ആദ്യ റഫറൻസ് ഗ്രന്ഥമാകേണ്ടതാണ് ദീർഘകാലത്തെ സർക്കാർ ആരോഗ്യവകുപ്പിലെ സേവനത്തിനു ശേഷം ജോസഫ് വടക്കൻ എഴുതിയ ഈ പുസ്തകം.

  ഒന്നാം പതിപ്പ് അതിവേഗത്തിലാണ് നാസ്തിക് നേഷൻ വെബ്‌സൈറ്റിലൂടെ വിറ്റുതീർന്നത്. വായനക്കാരുടെ നിരന്തര ആവശ്യാർഥം കൂടുതൽ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.

   

  അശാസ്ത്രീയ സമീപനങ്ങളോടുള്ള തുറന്നയുദ്ധമാണ് നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ എന്ന ജോസഫ് വടക്കന്റെ ഈ പുസ്‌തകം. കാലാകാലങ്ങളായി നാം വിശ്വാസപ്രമാണങ്ങളായി നെഞ്ചേറ്റിയ പല വിശ്വാസങ്ങളെയും ഇവിടെ ഉടച്ചുവാർക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല, പ്രകോപനങ്ങൾകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്റെ നില. അത് അചഞ്ചലമാണ്. സത്യത്തിലും യുക്തിയിലുമുള്ള കടുത്ത വിശ്വാസമാണ് അതിന് കാരണം.

   

  Joseph Vadakkan / Josep Vadakkan 
  പരിഷ്‌കരിച്ച രണ്ടാം പതിപ്പ്. ഡീലക്‌സ് അച്ചടി, ബയന്റിംഗ്‌

   

  പേജ് 370 വില രൂ 450

  450.00
 • Apekshikatha Siddhantham Sadharanakkaranu ആപേക്ഷികതാ സിദ്ധാന്തം സാധാരണക്കാരന്

  ആപേക്ഷികതാ സിദ്ധാന്തം സാധാരണക്കാരന് – ജെയിംസ് എ കോൾമാൻ

  70.00
  Add to cart Buy now

  ആപേക്ഷികതാ സിദ്ധാന്തം സാധാരണക്കാരന് – ജെയിംസ് എ കോൾമാൻ

  ആപേക്ഷികതാ സിദ്ധാന്തം സാധാരണക്കാരന്
  ജെയിംസ് എ കോൾമാൻ

  ഭൗതികത്തിലെ ഒരു പ്രധാന ശാഖയായി അപേക്ഷികതാ സിദ്ധാന്തം വളർന്നു കഴിഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ അനേകം ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരന് വായിച്ചാൽ മനസ്സിലാകുന്ന വിധത്തിലുള്ളവ വളരെ കുറച്ചേയൂള്ളൂ. ഈ ആവശ്യം മുൻനിർത്തിയാണ് ജെയിംസ് എ കോൾമാൻ ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.

   

  പേജ് 115 വില രൂ70

  70.00
 • Enthanu Quantum Siddhantham എന്താണ് ക്വാണ്ടം സിദ്ധാന്തം

  എന്താണ് ക്വാണ്ടം സിദ്ധാന്തം – ഡോ. ജോർജ് വർഗീസ്

  75.00
  Add to cart Buy now

  എന്താണ് ക്വാണ്ടം സിദ്ധാന്തം – ഡോ. ജോർജ് വർഗീസ്

  എന്താണ് ക്വാണ്ടം സിദ്ധാന്തം
  ഡോ. ജോർജ് വർഗീസ്

  ‘ക്വാണ്ടം സിദ്ധാന്തം നിങ്ങളെ ഞെട്ടിക്കുന്നില്ലെങ്കിൽ അതിനർഥം നിങ്ങൾക്ക് അത് മനസ്സിലായിട്ടില്ല’ എന്നു നീൽസ് ബോർ പറയുകയുണ്ടായി. അത്രയേറെ വിപ്ലവകരമായ ഒരു അധ്യായമാണ് ഭൗതിക ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ക്വാണ്ടം സിദ്ധാന്തം എഴുതിച്ചേർത്തത്. ആധുനിക ഭൗതിക ശാസ്ത്ര സിദ്ധാന്തത്തെയും പ്രയോഗത്തെയും ഒരു പോലെ സ്വാധീനിച്ച ക്വാണ്ടം സിദ്ധാന്തത്തെ അതിന്റെ ചരിത്രപരമായ വികാസത്തിലെ പടവുകളിലൂടെ ലളിതമായ അവതരിപ്പിക്കുന്നു.

  Quantum Siddhantham

  പേജ് 135  വില രൂ75

  75.00