സാപിയൻസ് – മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം – യുവാൽ നോവ ഹരാരി

(11 customer reviews)

₹599.00

സാപിയൻസ് :
മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം 
ഡോ. യുവാൽ നോവാ ഹരാരി

ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം – ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും?
ധീരവും വിശാലവും ചിന്തോദ്ദീപകവുമായ ‘സാപിയൻസ് ‘ മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും – നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി… നമ്മുടെ ഭാവി – വെല്ലുവിളിക്കുന്നു.
” സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്കു ഉയർന്നതിനു ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു” ജാരെഡ് ഡയമണ്ട്.

“നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും ” – ബിൽ ഗേറ്റ്സ്

 

ഡോ. യുവാൽ നോവാ ഹരാരി ചരിത്രപഠനത്തിൽ ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നും പി എഛ് ഡി കരസ്ഥമാക്കി. ഇപ്പോൾ ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയിൽ ലോക ചരിത്രം പഠിപ്പിക്കുന്നു. അന്തർദേശീയ തലത്തിൽ ബെസ്റ് സെല്ലറായ “സാപിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം” മുപ്പതിലധികം ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാനവിക വിഷയങ്ങളിൽനടത്തുന്ന മൗലികവും സർഗാത്മകവുമായ ഗവേഷണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പോളോൻസ്കി പുരസ്‌കാരം 2012 ൽ ഹരാരിക്കു ലഭിച്ചു.

 

പേജ് 544 വില രൂ599

 

 

Description

Sapiens Malayalam

സാപിയൻസ് : മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം

Malayalam translation of the international Best Seller ‘Sapiens’ by Yuval Noah Harari

11 reviews for സാപിയൻസ് – മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം – യുവാൽ നോവ ഹരാരി

  1. Ebrahim TK (verified owner) –

    ചരിത്രവും വർത്തമാനവും അറിയാനാഗ്രഹിക്കുന്നവർക്കും മാറാൻ ആഗ്രഹിക്കുന്നവർക്കുമുള്ളതാണ് സാപ്പിയൻസ്.
    ശാസ്ത്രമാണ് വിധികർത്താവ് എന്നത് തന്നെയാണ് സാപ്പിയൻ സിൻ്റെ ആത്യന്തിക ഉള്ളടക്കം.

  2. Jose Mp Mp –

    സാപിയൻസ് ഞാൻ വായിച്ചുകൊണ്ടിരിക്കുന്നു മനുഷ്യ പരിണാമത്തെകുറിച്ചു അറിവ് തരുന്ന പുസ്തകം

  3. Ashiq Leo –

    വായിച്ചു. എല്ലാവരും വായിച്ചിരിക്കേണ്ടുന്ന ഒരു പുസ്തകമാണ്. ഒരോ പേജും കഴിയുമ്പോൾ പല ചിന്തകൾക്കും വഴിവെക്കുന്നു.

  4. Ebril John Thomas –

    ഞാൻ വാങ്ങി… ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം.. ❤️❤️❤️❤️

  5. Suresh Polakulath –

    തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ബുക്കാണ്.പ്രത്യേകിച്ച് ‘ധാരണകൾ ‘ തിരുത്തുവാൻ ധൈര്യം ഉള്ളവർക്ക് . I mean those who dare to think

  6. Ebrahim TK –

    വായിച്ച് നിർബന്ധമായും വായിച്ചിരിക്കേണ്ട മഹത്തായ ചരിത്ര പുസ്തകം.

  7. Samad PA –

    മനോഹരമായ രചന; ഏവരും വായിച്ചിരിക്കേണ്ട രണ്ട് പുസ്തകങ്ങൾ:
    Sapiens, Homo Deus
    മലയാളം പരിഭാഷ ലഭ്യമാണ്

  8. Sreekumar Aalayil –

    ഞാൻ വായിച്ചു.. നല്ല പുസ്തകം.. മാനവ ചരിത്രം മുഴുവൻ ഒരു പുസ്തകത്തിൽ ഒതിക്കിയിരിക്കുന്നു..

  9. John Johns –

    I have already bought this! Very informative and interesting! A must buy and must read!

  10. Sankaranarayanan Kc –

    അതെ. മനുഷ്യ ജന്മത്തിൽ വായിച്ചിരിക്കേണ്ട പുസ്തകം

  11. Ramakrishnan V R Ottathengil –

    ഇംഗ്ലീഷിലും മലയള പരിഭാഷയിലും ഉള്ളത് എന്റെ കൈവശമുണ്ട്. വായിച്ചു.
    എഴുത്തും വായനയും അറിയാവുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം !
    വായിച്ചാൽ കുറെപ്പേരെങ്കിലും നല്ല മനുഷ്യരായി മാറും !
    ഇതു കൂടാതെ അദ്ദേഹത്തിന്റെ തന്നെ ഹോമോ ഡൂവോസ് കൂടി വായിക്കണം.

Add a review