Description
Sherlock Holmes Sampoorna Krithikal – 56 Kathakal, 4 Novelukal
ഷെർലക്ക് ഹോംസ് കൃതികളുടെ സമ്പൂർണ വാല്യം മലയാളത്തിൽ
Original price was: ₹830.00.₹790.00Current price is: ₹790.00.
56 കഥകൾ, 4 നോവലുകൾ
അർതർ കോനൻ ഡോയൽ സൃഷ്ടിച്ച ലോകത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമാണ് ഷെർലക്ക് ഹോംസ്.
ഡോയലിന്റെ (1859-1930) വിഖ്യാതമായ കുറ്റാന്വേഷണ നോവലുകളിലെ കുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. സ്രഷ്ടാവിനേക്കാളും താൻ പിറന്നുവീണ ഗ്രന്ഥത്തെക്കാളും മഹത്ത്വമാർന്ന അസ്തിത്വവിശേഷം ഈ കഥാപാത്രത്തിനുണ്ട്.
കുറ്റാന്വേഷണ ശാസ്ത്രശാഖയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച, ലോകത്തിലെ കുറ്റാന്വേഷകരുടെ മാർഗദർശി കൂടിയാണ് ഷെർഷലക്ക് ഹോംസ് കഥാപാത്രമായി വരുന്ന നോവലുകളും ചെറുകഥകളും.
പല രാജ്യങ്ങളിലെയും പോലീസ് അക്കാഡമികളിൽ ഈ ഗ്രന്ഥങ്ങൾ പാഠപുസ്തകമാവുകയും ചെയ്തിട്ടുണ്ട്.
എഴുത്തുകാരനെക്കാൾ പ്രശസ്തനായ ഷെർലക്ക് ഹോംസ് കഥാപാത്രമായി വരുന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോകവ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
കേരള ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ പുരസ്‌കാരമുൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയ പി ചിന്മയൻ നായരുടെ ഈ പുരനാഖ്യാനം വളരെ ലളിതവും പുതുവായനാനുഭവം സമ്മാനിക്കുന്നതുമാണ്.
Sherlak / Sharlak / Sherlek / Homes / Home / Sherlack / Sharlak / Sherleck / Homes / Home /
പേജ് 788 വില രൂ690
Vinod Kulangara –
ഇത് നാല് നോവലും 56കഥകളുമുണ്ട്, ഇത് എങ്ങനെ വായിച്ചു തീർക്കും എന്ന് കരുതി ആ പുസ്തകത്തെ സമീപിക്കുന്നവർ, വാഡ് സണും ഹോംസും കണ്ടുമുട്ടുന്ന – ഒരു രംഗമുണ്ട് …. നിങ്ങൾ അതുവരെയെങ്കിലും ശ്രദ്ധയോടെ വായിക്കുക— ഞാനുറപ്പു തരാം … പിന്നീടങ്ങോട്ട് ആ പുസ്തകത്തിന് പേജുകൾ വളരെ കുറവാണെന്ന് നിങ്ങൾക്ക് തോന്നും —–
Viswambharan K N –
ഗ്രന്ഥകർത്താവിനെ അപ്രസക്തമാക്കി ഷെർലക് ഹോംസ് എന്ന കഥാപാത്രം പ്രശസ്തിയുടെ കൊടുമുടി കയറി. ബേക്കർ സ്ട്രീറ്റിലെ തന്റെ വീട്ടിൽ ചാരുകസേരയിൽ കിടന്ന് കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ച അത്ഭുത മനുഷ്യൻ. അദ്ദേഹത്തിന്റെ ജേഷ്ഠ സഹോദരൻ മൈക്രോ ഫ്റ്റ്സ്, സഹചാരി ഡോ. വാട്ട്സൺ ഇവരെല്ലാം ഇന്നും ജീവിക്കുന്ന മനുഷ്യരാണെന്നു കരുതുന്നവരും ഉണ്ട്. അത്രയ്ക്കു ഹൃദയസ്പർശിയാണ് ആ രചന. ക്ലാസിക്ക്.
Soopy Palliyal –
എത്ര തവണ വായിച്ചു എന്ന് പറയാൻ പറ്റില. വായിക്കാത്തവർ നിർഭാഗ്യവാൻമാർ
വാങ്ങി വായിച്ച് സൂക്ഷിച്ച് വീണ്ടും വീണ്ടും വായിക്കുക.
Navas P H –
” സ്രഷ്ടാവിനെ വിഴുങ്ങിയ സ്രിഷ്ടി ” ……. എഴുതിയ, സർ ആർതർ കോനൻ ഡോയലിനേക്കാൾ, പ്രശസ്തി നേടിയത് , അദ്ദേഹത്തിന്റെ കഥാപാത്രമായ, ഷെർലക് ഹോംസ് ആണ് എന്നത് ഇന്നും വിസ്മയകരമാണ്. വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണിത് ……..
Gopi Kg –
എ(ത തവണയാണത് വായിച്ചത് എന്നോ൪ക്കുന്നില്ല ഇപ്പോഴു൦ (തസിപ്പിക്കുന്നു
Santhosh Puthiyidathil –
എന്റെ കൗമാര കാലത്ത് ഞാൻ ഏറ്റവും കൂടുതൽ വായിച്ചച്ചത് കൊനൽ ഡോയ്‌ഡിന്റെ ഹോംസ് കൃതികളാണ്. I like
Biju Kumar –
മൂന്നു തവണ പുസ്തകം വാങ്ങി.. ഓരോതവണയും ഫ്രണ്ട്‌സ് വന്നു കൊണ്ട് പോകുന്നു… വീണ്ടും വാങ്ങി ഒന്ന്… അത്രയും വിലമതിക്കുന്നു ഈ പുസ്തകത്തിനെ…. പതിനഞ്ചു വർഷമായി കൂടെയുണ്ട്
Muhamed Kutty Kodumunda –
നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതികളാണ് ഡോയലിൻ്റേത്
Brijesh Antony –
എത്ര വട്ടം വായിച്ചാലും മടുക്കാത്ത പുസ്തകം..
Nastik Nation –
കൂടുതൽ വായനക്കാരുടെ ഈ പുസ്തകത്തിനുള്ള ആസ്വാദനത്തിന് ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https://www.facebook.com/nnbookstoreonline
Abhilash K Ak Nambiar –
വായന ഇഷ്ടാപ്പടുന്നവർ ഇതെങ്ങനെ വേണ്ടെന്ന് വയ്ക്കും.
Sinil Kumar –
Thanks for the quick service
AV Babu –
സർ ആർതർ കോണണ്ടോയൽ താമസിച്ചിരുന്ന വീടും അതിന്റെ മുൻപിൽ കൂടി പോകുന്ന സ്ട്രീറ്റും അദ്ദേഹത്തിന്റെ സ്നേഹിതൻ ഡോക്ടർ വാട്സനും ഇന്ഗ്ലീഷ്കാർക്ക് മാത്രമല്ല ലോകജനതയ്ക്ക് ഒന്നടങ്കം അറിവുള്ള കാര്യമാഞ്. അദ്ദേഹത്തിന്റെ വാക്കിങ് സ്റ്റിക്കും, പുകവലിക്കുന്ന ടോബാകോ പൈപ്പും ഷെർലോക് ഹോംസ് വായനക്കാർക്ക് സുപരിചിതമാണ്.
എന്നിരുന്നാലും അദ്ദേഹം ജീവിച്ചിരുന്നില്ല
എന്ന യാഥാർഥ്യം പോലെ തന്നെ ഒരു യാഥാർഥ്യമാണ് ദൈവത്തിന്റെ ആസ്തിത്വവും.
Homes തന്റെ സുഹൃത്ത് ഡോക്ടർ വാട്സനോട് പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
“Evidence Watson ”
അതെ നമുക്ക് എവിഡൻസ് വേണം
Rajeesh R Pillai –
സ്കോട്ട്‌ലൻഡ്‌യാർഡ് തങ്ങളുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇതിനെക്കുറിച്ച് കൂടുതൽ എന്തു പറയാൻ…. കുറ്റാന്വേഷണ രംഗത്ത് ഉള്ള ഏറ്റവും മഹത്തായ രചന
Antony Eliyas –
പണ്ടും ഇപ്പോഴും, ഏറെ പ്രിയങ്കരം’ ഷെർലക് ഹോംസ് – വാട്സൻ
Muralidharan Cheringal –
കുറ്റാന്വേഷണ രംഗത്തെ പാഠപുസ്തകങ്ങളാണ്. സംഭ്രമജനകങ്ങളായ രചനകൾ. എക്കാലവും പ്രിയങ്കരമായത്..
Anil Arakkan –
എനിക്ക് ജീവിതത്തിൽ സ്വന്തം ആക്കണമെന്ന് തോന്നിയഒരു ബുക്ക് പക്ഷെ ഒരു പാടു ശ്രമിച്ചു nn books വഴി കിട്ടി ഇത് ഒരു അമൂല്യ കൃതി ആണ് എല്ലാവരും ഒന്ന് വാങ്ങി സൂക്ഷിച്ചു വായിച്ചു എല്ലാവർക്കും കൈമാറണം…. കുട്ടികൾക്ക് പോലും വായിക്കാം…
Sureshkousthubham Ranni –
ഞാനിത് 1996 ൽ വാങ്ങി.ഒരുപാട് തവണ വായിച്ചു.ഓരോ തവണ വായിക്കുമ്പോഴും ആകാംക്ഷ തോന്നിപ്പിക്കുന്നു
Sreekuttan Elappuram –
ദ മെമ്മറീസ് ഓഫ് ഷെര്‍ലക്ക്ഹോംസ് പുറത്തിറങ്ങിയപ്പോള്‍ ഒരു ഭൂകമ്പം തന്നെയുണ്ടായ പ്രതീതിയായിരുന്നു ലോകംമുഴുവന്‍. ലോകജനത അവിശ്വസനീയതയോടെയാണ് ഹോംസിന്റെ മരണവാര്‍ത്ത വായിച്ചത്. പല ലോകരാജ്യങ്ങളും അന്നേദിവസം ഔദ്യോഗികദുഃഖാചരണം തന്നെ പ്രഖ്യാപിച്ചു. ചില രാജ്യങ്ങള്‍ ഹോംസിനോടുള്ള ആദരസൂചകമായി തങ്ങളുടെ ദേശീയപതാകപോലും താഴ്ത്തിക്കെട്ടുകയുണ്ടായി. ഹോംസ് താമസിച്ചിരുന്ന ബേക്കര്‍ സ്ട്രീറ്റിലെ 221 ബി എന്ന അഡ്രസ്സിലേക്ക് പതീനായിരക്കണക്കിനു അനുശോചനസന്ദേശങ്ങളും കമ്പികളുമാണ് എത്തിചേര്‍ന്നത്. ഹോംസിനെ പുനര്‍ജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ നാനാഭാഗത്തുനിന്നും കോനന്‍ ഡോയലിന്റെ മുന്നിലേക്ക് നിവേദനങ്ങളുടെ പെരുമഴയായിരുന്നു പിന്നീടുണ്ടായത്. അതിനായി പല പ്രസാധകരും വന്‍ തുകകളാണ് ഡോയലിനു ഓഫര്‍ ചെയ്തത്. ഭീഷണികളും കുറവല്ലായിരുന്നു. ഒരു അമേരിക്കന്‍ പ്രസാധകര്‍ ഓരോ പുതിയ ഹോംസ് കഥയുടെ ഓരോ വാക്കിനും ഓരോ പവന്‍ എന്ന കൊതിപ്പിക്കുന്ന ഓഫര്‍പോലും മുന്നോട്ടുവച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ കോനന്‍ ഡോയലിനു ഷെര്‍ലക്ക് ഹോംസിനെ പുനര്‍ജ്ജനിപ്പിക്കേണ്ടിവന്നു. ഒരു കഥാകൃത്തിനെ സ്വന്തം കഥാപാത്രം തന്നെ പരാജയപ്പെടുത്തിയ അപൂര്‍വ്വനിമിഷമായിരുന്നു അത്. പരേതന്റെ തിരിച്ചുവരവ് (The Return of Sherlock Holmes) എന്ന കൃതിയിലൂടേ കോനന്‍ ഡോയല്‍ അതിസമര്‍ത്ഥമായും യുക്തിസഹമായും ഹോംസിനെ പുന:സൃഷ്ടിച്ചു. തുടര്‍ന്ന്‍ വീണ്ടും നിരവധി കേസുകളില്‍ ഭാഗഭാക്കാകുകയും ഒടുവില്‍ വാര്‍ധക്യകാലത്ത് അങ്ങകലെയൊരു ഗ്രാമത്തില്‍ തന്റെ ഏറ്റവും പ്രീയപ്പെട്ട തേനീച്ച വളര്‍ത്തലുമായ് ഹോംസ് ഒതുങ്ങിക്കൂടുകയും ചെയ്തു.
അതിമാനുഷനായിരുന്ന ഹോംസ് പരാജയമടഞ്ഞത് അപൂര്‍വ്വം ചില കേസുകളില്‍ മാത്രമായിരുന്നു. മഞ്ഞമുഖം എന്ന കഥയിലും ബൊഹീമിയന്‍ അപവാദം എന്ന കഥയിലും ഹോംസ് പരാജയം രുചിച്ചു. ബോഹീമിയന്‍ അപവാദം എന്ന കഥയിലെ ഐറിന്‍ അഡ് ലര്‍ എന്ന സ്ത്രീകഥാപാത്രം ഹോംസിനെ നിക്ഷ്പ്രഭനാക്കിക്കളഞ്ഞു. ഹോംസിനെ എതിരാളികള്‍ ഒട്ടുമിക്കതും കൂര്‍മ്മബുദ്ധിയുള്ളവരും ശക്തന്മാരുമായിരുന്നു. എന്നാല്‍ ഹോംസിനൊത്ത എതിരാളിയായി കോനന്‍ ഡോയല്‍ സൃഷ്ടിച്ചത് പ്രൊഫസര്‍ മൊറിയാര്‍ട്ടിയെ ആയിരുന്നു. പല അവസരങ്ങളിലും ഹോംസ് മൊറിയാര്‍ട്ടിയെ ഭയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഹോംസിനെ കൊല്ലാന്‍ തീരുമാനിച്ച കോനന്‍ ഡോയല്‍ മൊറിയാര്‍ട്ടിയെയാണു കൂട്ടുപിടിച്ചത്. ഹോംസിന്റെ സഹോദരനായിരുന്ന മൈക്രോഫ്റ്റ് ഹോംസിനും അനന്യസാധാരണമായ കഴിവുകള്‍ ഉള്ളതായാണു കോനന്‍ ഡോയല്‍ എഴുതിവച്ചിരിക്കുന്നത്.
Jijeesh K Pullalur –
ഒരു വെറും കഥാപാത്രം മനുഷ്യയാഥാർത്ഥ്യത്തിനും എത്രയോ മീതെയാണ് ഷെർലക്ഹോംസ് എന്ന പാത്ര സൃഷ്ടിയിലൂടെ സർ ആർതർ കോനൻ ഡോയൽ എത്തിച്ചത്…പലരും ഇന്നും ഷെർലക് ഹോംസും വാട്സണും ഒരു യാഥാർത്ഥ്യമായിരുന്നു എന്നാണ് വിശ്വസിക്കുന്നത് ലോകം മുഴുവനും അതിനെ ചുവട് പിടിച്ച് എത്രത്തോളം സിനിമകൾ വന്നു…
Mussadik Adam –
Arthur Conan Doyle നെക്കുറിച്ച് ഒരു പരാതിയുള്ളതെന്തെന്നാൽ, അദ്ദേഹത്തിന് ശേഷം വന്ന കുറ്റാന്വേഷണ എഴുത്തുകാർക്ക് എഴുതാനൊന്നും ബാക്കി വയ്ക്കാതെയാണ് അദ്ദേഹം മടങ്ങിയതെന്നുള്ളതാണ്.
Sherlock Holmes ന്റെ “നിഗമനശാസ്ത്രം” നിത്യജീവിതത്തിൽ പലവട്ടം പരീക്ഷിച്ചു പരാജയപ്പെട്ടിട്ടുണ്ട്.
കുറ്റാന്വേഷണ കലയിലെ മുടിചൂടാമന്നൻ.
Doyle നെ അറിയാത്തവർക്കും Holmes നെ അറിയാം.
Sunil Thomas –
ബുക്ക് കിട്ടി ഒറ്റവാക്കിൽ മനോഹരം താങ്ക്‌യൂ ❤❤❤