Description
Jnan Enthukondu Muslim Alla – E A Jabbar
ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല
₹70.00
ഇ എ ജബ്ബാർ
ചതുരാകൃതിയിലുള്ള ത്രികോണത്തിന് അഞ്ചുവശങ്ങളുണ്ട് എന്നു വിശ്വസിക്കാൻ എനിക്കാവില്ല. സർജ്ഞനും സർവശക്തനും സർവോപരി നീതിമാനുമായ ഒരു സ്രഷ്ടാവ് നരകം നിറയ്ക്കാനായി മനുഷ്യരെ സൃഷ്ടിച്ചുവെന്നും വിശ്വസിക്കാൻ എനിക്കാവുന്നില്ല. ആറാം ശതകത്തിലെ അറേബ്യൻ നാടോടികളുടെ ഗോത്രാചാരങ്ങളും മൂഢകഥകളും സമാഹരിച്ചുകൊണ്ടൊരു ശ്വാശതവ്യവസ്ഥയുണ്ടാക്കി മനുഷ്യർക്കു നൽകാൻ മാത്രം വിവേകശൂന്യനാണ് ദൈവമെന്ന് ഞാൻ കരുതുന്നില്ല.
E A Jabbar / Islam / Jebbar / Jebar / Jabar
പേജ് 84 വില രൂ70
Jnan Enthukondu Muslim Alla – E A Jabbar
ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല
അലി ദാഷ്തി
മുഹമ്മദ് നബിയുടെ 23 വർഷത്തെ പ്രവാചക ദൗത്യ വിലയിരുത്തുന്ന ഇസ്ലാം വിമർശന സാഹിത്യത്തിൽ ലോകത്തിലെ തന്നെ ശ്രദ്ധേയമായ കൃതി.
നബി തന്റെ ജീവിതകാലത്ത് ഭൗതിക നേട്ടങ്ങളിൽ മാത്രം താല്പര്യമുള്ള പ്രാകൃത ഗോത്രത്തിലായിരുന്നു തന്റെ മതം അടിച്ചേൽപ്പിച്ചത്. സ്വർഗീയ സുന്ദരികൾ തുടങ്ങിയ പ്രലോഭനവും നരക ഭീഷണിയും അദ്ദേഹത്തിന്റെ മരണശേഷം ഖലീഫമാരും പിൻതുടർന്നു.
പരസ്പര വിരുദ്ധ വചനങ്ങളും തലക്കെട്ടുകളും അർഥരഹിത പദപ്രയോഗങ്ങളും ആവർത്തനങ്ങളും നിറഞ്ഞ ഖുർആൻ ഒരു മികച്ച സൃഷ്ടിയാണെന്ന് അവകാശപ്പെടാനില്ല. വാളുകൊണ്ട് സ്ഥാപിക്കപ്പെട്ട മതമാണ് ഇസ്ലാം. മതവിശ്വാസം വാളിന്റെ മൂർച്ചകൊണ്ട് നിർബന്ധിപ്പിക്കപ്പെടുക എന്നത് ശരിയും നീതിയുമല്ല.
തന്റെ മരണ ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതിനായി ഇറാനിയൻ പത്രപ്രവർത്തകൻ, അലി ദാഷ്തി എഴുതിയ അതിശക്തമായ ഇസ്ലാം വിമർശനം. 1975ൽ എഴുതിത്തീർത്തിട്ടും 1981ൽ അദ്ദേഹം മരണമടഞ്ഞതിനു ശേഷം മത്രമാണ് അദ്ദേഹത്തിന്റെ പാശ്ചാത്യ സുഹൃത്ത് ഇത് പ്രസിദ്ധീകരിച്ചത്. ആയുഷ്‌കാലത്ത് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹം വധിക്കപ്പെടുമായിരുന്നു എന്നത് സുനിശ്ചിതമായിരുന്നു. ഇസ്ലാം മതവിശ്വാസത്തെ ഇഴകീറി പരിശോധിക്കുന്ന, മുഹമ്മദ് കാട്ടിക്കൂട്ടിയ തിന്മകൾ വെളിപ്പെടുന്ന അത്യുജ്വല കൃതിയാണിത്. അറബി മൂലം ഉദ്ധരിച്ച് എതിർ വിമർശനത്തിന്റെ എല്ലാ സാധ്യതകളെയും തകർക്കുന്ന ഈ ഗ്രന്ഥം ഓരോ സ്വതന്ത്രചിന്തകനും വായിച്ചിരിക്കേണ്ടതാണ്.
Ali Dashthi / Islam / Mohammed / Mohammad / Dashti
പേജ് 278 വില രൂ320
ഡോ.കെ.വീരമണി
പെരിയാർ ട്രസ്റ്റ് ചെയർമാൻ ഡോ.കെ.വീരമണി നാഗ്പ്പൂർ സർവകലാശാലയിലെ അംബേദ്ക്കർ സ്മാരക പ്രഭാഷണപരമ്പരിയിൽ മൂന്നുദിവസമായി നടത്തിയ പ്രഭാഷണങ്ങൾ പൂർണരൂപത്തിൽ. ഇവി രാമസ്വാമിയുടെ സംഭാവനകൾ സമഗ്രമായി വിലയിരുത്തുന്നു.
ML / Malayalam / Dr K Veeramani / Periyar / Ambedkar
ഇന്ത്യൻ യുക്തിവാദികളിൽ അഗ്രഗണ്യനായി അറിയപ്പെട്ടിരുന്ന അംബേദ്ക്കറെപ്പറ്റി വ്യക്തമായ ധാരണകളില്ലാതെ അദ്ദേഹത്തിന്റെ യുക്തിചിന്തകളെ അർഹമായ വിധത്തിൽ മനസ്സിലാക്കുക എളുപ്പമല്ല. ആ വ്യക്തിത്വത്തിന്റെ പൂർണരൂപം മനസ്സിൽ തെളിഞ്ഞുനിന്നാൽ മാത്രമേ അദ്ദേഹത്തിന്റെ ചിന്തകളുടെ പ്രാധാന്യവും മഹത്വവും സുവ്യക്തമാകൂ.
ML / Malayalam / Ambedkar / T H P Chentharasseri /
ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ
ഗോഡ് ഡെല്യൂഷൻ എന്ന വിശ്വവിഖ്യാത കൃതിയുടെ മലയാള പരിഭാഷ.
പരിഭാഷ – മാനവ വിശ്വനാഥ്
Richard Dawkings / Daiva vibhramam / Daivavibhranthi
പേജ് 498 വില രൂ 599
ഡോ ബി ആർ അംബേദ്കർ
കീഴാള, ദളിത് സമൂഹത്തിന്റെ സാംസ്ക്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ് ബ്രാഹ്മണിക്കൽ സമൂഹം അടിച്ചേൽപ്പിച്ചതെന്ന് ഈ കൃതിയിലൂടെ തുറന്നുകാട്ടുന്നു. ഒരു ആധിപത്യമെന്ന നിലയിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവർണാധിപത്യത്തിനെതിരായ പോരാട്ടമായും അധഃസ്ഥിത സമൂഹത്തിന്റെ സാമൂഹികമാറ്റ പ്രക്രിയയിലെ പ്രധാന കടമയുമായാണ് അംബേദ്കർ ദർശിച്ചത്. അതിനാലാണ് ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും ‘ജാതിനിർമൂലനം’ എന്ന കൃതിയെ മറികടക്കാൻ അവയ്ക്കൊന്നും ഇപ്പോഴും കഴിയാത്തത്.
B R Ambedkar / Ambadkar / Jathi Nirmulanam
പേജ് 134 വില രൂ150
gopan r –
Nice
Ayyappadas –
Good one
Manoj –
Bought it. Very informative.