Description
Thirukkural Malayalam
തിരുക്കുറൾ
Malayalam Translation of the Tamil Classic ‘Thirukkural’, with original text, meaning in Malayalam and explanation.
₹590.00
തിരുവള്ളുവർ
ജാതി, മത, വർഗ, വർണ വൈവിധ്യങ്ങൾക്കും കാല, ദേശ, ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സർവജനങ്ങൾക്കും മാർഗനിർദേശം നൽകുന്ന ഗ്രന്ഥമാണ് തിരുവള്ളുവർ രചിച്ച ‘തിരുക്കറൾ’. ബൈബിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിൽ പരിഭാഷപ്പെടുത്തപ്പെട്ട ധാർമിക ഗ്രന്ഥവും തിരുക്കുറളാണ്. മതാധിഷ്ഠിതമല്ലാത്ത ധാർമിക ഗ്രന്ഥങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ പരിഭാഷ ലഭിച്ചിട്ടുള്ളത് തരുക്കുറളിനാണ്.
ജീവിത സമസ്യകൾക്ക് പരിഹാരമായി രചിക്കപ്പെട്ട അത്യപൂർവ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ.
കുറൽ മതേതരഗ്രന്ഥമെന്ന് സുനിശ്ചയം പറയാനാകും. ദൈവം എന്നത് ആകെ 1330 ശ്ലോകങ്ങളുള്ളതിൽ രണ്ടു സന്ദർഭത്തിലാണ് പരാമർശിക്കപ്പെടുന്നത്. അത് കേവലം താരതമ്യത്തിനു വേണ്ടി മാത്രമാണ്. ഭൂമിയിലെ രാജാവിന് കാലുകൊണ്ട് ഭൂമിയളന്നു നേടിയ വാമനനെക്കാൾ ശ്രേഷ്ഠതയുണ്ട് എന്നാണ് അവിടെ ഒന്നിൽ പറയുന്നത് (ശ്ലോകം 610). രണ്ടാമത്തെ ഇടത്തിൽ ആകട്ടെ അതിലും രസാവഹമാണ്, പ്രണയിനിയുടെ തോളിൽ മയങ്ങുന്നതിനെക്കാൾ ആനന്ദം വിഷ്ണുലോകത്തിൽ കിട്ടുമോ എന്നാണ് ശ്ലോകം 1103 ചോദിക്കുന്നത്. ഇതോടെ തീരുന്നു കുറളിലെ ദൈവപരാമർശം. തിരുവള്ളുവർക്ക് ദൈവവിശ്വാസത്തിൽ തീരെ താല്പര്യമുണ്ടായിരുന്നില്ല എന്നു കാണാവുന്നതാണ്.
ധാർമികത, ജീവിചര്യ, സദ്മാർഗം എന്നിവയിലെ ഏക്കാലത്തെയും മികച്ച കൃതിയായാണ് കുറൾ അറിയപ്പെടുന്നത്. അതിലെ സാർവജനീനിയത മാനവീയതയ്ക്കും മതേതര സ്വഭാവത്തിനും പരിഗണനൽകിയാൽ കുറൾ പ്രാചീന ലോകത്തിലെ തന്നെ ഉത്തമ രചനയാണ്. വർത്തമാന അബ്ദത്തെ (സിഇ) 450 മുതൽ 500 വർഷത്തിൽ എഴുത്തപ്പെട്ടതാണ് കുറൾ എന്നു അതിലെ ഭാഷാസവിശേഷതയിൽ നിന്നും ഗണിക്കാം. മൂന്നാം സംഘകാലത്തെ സൃഷ്ടിയാണ് എന്നാണ് കരുതുന്നതെങ്കിലും കുറച്ചുകൂടികഴിഞ്ഞാണ് കുറൾ ഉണ്ടായത്. (Wikipedia)
ബൈബിളും, ഖുറാനും, ഗീതയുമെല്ലാം നിർദേശിക്കുന്ന ധാർമികതെയെക്കാൾ എത്രയെങ്കിലും ഉയരത്തിലുള്ളതാണ് ഈ വിഷയത്തിലെ കുറളിന്റെ തലയെടുപ്പ്. കുറൾ രചിച്ചത് സംഘത്തമിഴ് ഭാഷയിലാണ്. തമിഴർക്ക് അത് വ്യാഖ്യാനസഹിതമല്ലാതെ വായിച്ചുമനസ്സിലാക്കാൻ കഴിയില്ല. സംഘത്തമിഴിൽ എഴുതിയിരുന്നത് ഇന്ന് തമിഴും മലയാളവും സംസാരിക്കുന്ന ജനതയുടെ പൂർവികർ ആണെന്നു കാണാം. അവരുടെ പൊതുസാഹിത്യ ഭാഷയിൽ എഴുതിയ ഗ്രന്ഥമായതിലാൽ തമിഴർക്ക് ഉള്ള അത്രയും തന്നെ അഭിമാനം മലയാളികൾക്കും കുറളിലെ സംബന്ധിച്ച് ഉണ്ടാകേണ്ടതാണ്. തമിഴ് ഭാഷയ്ക്ക് ക്ലാസിക് പദവി ലഭിച്ചപ്പോൾ മലയാളത്തിനും കേന്ദ്രഗവൺമെന്റ് അത് നൽകാൻ തീരുമാനിച്ചത് ഈ പൊതു പൈതൃകം മുൻനിർത്തിയാണ്, സംഘകാല തമിഴ് എത്രകണ്ട് തമിഴർക്ക് അവകാശപ്പെടാമോ അത്രകണ്ട് മലയാളിക്കും അവകാശപ്പെടാം. സംഘത്തമിഴ് രണ്ടുകൂട്ടർക്കും, തമിഴർക്കും മലയാളികൾക്കും വ്യാഖ്യാമനമില്ലാതെ മനസ്സിലാക്കാൻ സാധ്യമല്ല എന്നതും ഇവിടെ എടുത്തു പറയട്ടെ.
കേവലം ഒരു കാവ്യത്തിനപ്പുറം ഉപനിഷത്ത്, പുരാണേതിഹാസങ്ങൾ എന്നിവയോടൊപ്പം നിൽക്കു ശ്രേഷ്ഠഗ്രന്ഥമാണ് തിരുക്കുറൽ. രണ്ടായിരം വർഷങ്ങൾക്കു മുൻപ് രചിക്കപ്പെട്ട ഈ സുഭാഷിതഗ്രന്ഥം മാനവരാശിക്ക് വിലമതിക്കാനാവാത്ത മുതൽക്കൂട്ടുതന്നെയാണ്. – കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് പുസ്തക പരിചയത്തിലെ ആസ്വാദനം
Thirukural / Kural / Kurral / Thiruvalluvar / Thirukkural / Tiruvalluvar
പേജ് 804 വില രൂ590
Malayalam Translation of the Tamil Classic ‘Thirukkural’, with original text, meaning in Malayalam and explanation.
യുഗയുഗാന്തരങ്ങളായി മനുഷ്യൻ നിരീക്ഷണങ്ങളിലൂടെയും സ്വാനുഭവങ്ങളിലൂടെയും ആത്മചിന്തയിലൂടെയും നേടിയ അറിവിന്റെ അന്തസത്താണ് മഹാഭാരതം എന്ന ഇതിഹാസകാവ്യത്തിലൂടെ വേദവ്യാസൻ ലോകസമക്ഷം അവതരിപ്പിച്ചത്. മഹാസാഗരംപോലെ ആഴവും പരപ്പുമുള്ള ഈ കൃതിയിൽ ഇല്ലാത്തതായത് മറ്റൊരിടത്തും കാണാൻ കഴിയില്ല അതിൽ ചർച്ചചെയ്യപ്പെടാത്ത വിഷയങ്ങളും കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും മറ്റൊരു ലോകസാഹിത്യകൃതിയിലും ഇല്ല. ഭാരതീയസംസ്‌കൃതിയെയും സാഹിത്യത്തെയും പരിപോഷിപ്പിച്ച മഹാഭാരതത്തിൽ ഉൾപ്പെട്ടതാണ് വേദാന്തസാരമായ ഭഗവദ്ഗീത പോലും മനുഷ്യരാശിയുടെ ഭൂതവും വർത്തമാനവും മനസിലാക്കുവാൻ മഹാഭാരതംപോലെ മറ്റൊരു കൃതിയും നമ്മെ സഹായിക്കില്ല .
മഹാകവി ഉള്ളൂർ മഹാഭാരത്തെപ്പറ്റി അഭിപ്രായപ്പെട്ടത് അനുസ്മരിക്കാം: “ലോകത്തിലെ സകലഗ്രന്ഥങ്ങളും നഷ്ടപ്പെട്ടാലും മഹാഭാരതം മാത്രം അവശേഷിക്കുകയാണെങ്കിൽ എനിക്ക് നഷ്ടബോധമുണ്ടാവുകയില്ല”
വിവർത്തനം –
എം പി ചന്ദ്രശേഖരൻ പിള്ള (1924 – 1999).
വിദ്യാഭ്യാസ വിചക്ഷണൻ, മുൻ തിരുകൊച്ചി സാമാജികൻ. കലാ സാഹിത്യ രംഗത്തും രാഷ്രീയ രംഗത്തും സജീവമായിരുന്നു, ശേഷം ആത്മീയ ജീവിതം തിരഞ്ഞെടുത്തു. കേന്ദ്ര സഹിത്യ അക്കാദമിയുടേതുൾപ്പെടെ പല പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. ‘ജ്ഞാനഗീത’ എന്ന ആധ്യത്മിക മാസികയ്ക്കു അദ്ദേഹം ജന്മം നൽകി. വിവിധ ആധ്യാത്മിക ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.
Maha Bharatham / Mahabaratham / Sampoora Mahabhratham / Sampurna Mahabharatham
ഡമ്മി 1/8 -ന്റെ ഇരട്ടി വലിപ്പം (27 cm x 21 cm), ഡീലക്‌സ് ബയന്റിംഗ്
പേജ് 766 വില രൂ1180
സോമദേവഭട്ടൻ
പുനരാഖ്യാനം – പി ചിന്മയൻ നായർ
വിശ്വസാഹിത്യത്തിന് ഭാരതം കാഴ്ചവെച്ച അമൂല്യഗ്രന്ഥമാണ് കഥാസരിത് സാഗരം.
18 ഭാഗങ്ങളിൽ മുന്നൂറോളം കഥകളും ഉപകഥകളുമായി നിറഞ്ഞുനിൽക്കുന്ന വിസ്മയ ഭരിതമായ ആ കഥാപ്രപഞ്ചം, കൃതഹസ്തനായ ബാലസാഹിത്യകാരനും സംസ്്ഥാന ബാലസാഹിത്യ അവാർജു ജേതാവുമായ ശ്രീ പി ചിന്മയൻ നായരുടെ ലളിതസുന്ദരവും ഹൃദ്യവുമായ പുനരാഖ്യാന മികവോടെ അവതരിപ്പിച്ചിരിക്കുന്ന സമ്പൂർണ വാല്യം.
അക്കാലങ്ങളിൽ നിലനിന്നുപോരുന്ന ഇതിഹാസങ്ങളുടെയും കെട്ടുകഥകളുടെയും, നാടോടിക്കഥകളുടെയും സമാഹാരമാണ് ഇത്. ഇക്കകഥർ ശൈവമതസ്തനായ സോമദേവനാണ് പതിനൊന്നാം നൂറ്റാണ്ടിൽ പുനർകഥനം ചെയ്തത്. അക്കാലത്തെ കാശ്മീർ രാജാവ് അനന്തന്റെ കൊട്ടാരത്തിലെ ആസ്ഥാന കവിയായിരുന്നു സോമദേവൻ.
പ്രാചീന ഭാരതത്തിലെ കഥകളുടെ ഏറ്റവും വലിയ സമാഹാരമാണിത്.
Katha sarit sagaram / kada sarithsaram
പേജ് 998 വില രൂ790
മലയാളം
സംസ്‌കൃത മൂലവും മലയാള രൂപവും ചേർന്നത്
ഹിന്ദുമത അപ്പോളജിസ്റ്റുകൾ ആയിരം തവണ ആവർത്തിക്കുന്ന ഒരു നുണയുണ്ട് – ഹിന്ദുമതത്തിലെ വർണവ്യവസ്ഥ തൊലിയുടെ നിറത്തിനെ അടിസ്ഥാനമാക്കിയല്ല, അത് കർമത്തെ അടിസ്ഥാനമാക്കിയാണ് എന്ന്. മനുസ്മൃതി എന്താണ് പറയുന്നതെന്ന് കാണുമ്പോൾ പൊളിഞ്ഞുവീഴുന്നതാണ് എന്തുപറഞ്ഞും ന്യായീകരണം നടത്തുന്നവരുടെ ഈ വാദം.
‘പ്രതിലോമജാതി’ എന്ന അധ്യായത്തിൽ മനുസ്മൃതി പറയുന്നു – ക്ഷത്രിയന് ബ്രാഹ്മണസ്ത്രീയിൽ ഉണ്ടാകുന്ന പുത്രൻ ജാതിയിൽ സൂത്രനായി വരുന്നു. ബ്രാഹ്മണർക്ക് അനന്തരസ്ത്രീകളിലും ഏതാന്തരങ്ങളിലും ജനിക്കുന്ന പുത്രന്മാർ മാതാവിന്റെ ജാതിക്കുറവിനാൽ അനന്തരജർ ആണ്. ക്ഷത്രിയന് ബ്രാഹ്മണനിലുണ്ടാകുന്ന സൂതനും പ്രതിലോമജാതരും നികൃഷ്ടരാണ്. ബ്രാഹ്മണസ്ത്രീയിൽ ശൂദ്രൻ അപകൃഷ്ടനായ ചണ്ഡാലനെ സൃഷ്ടിക്കുന്നു.
മനുസ്മൃതി തീർത്തും പറയുന്നത് കാണുക – രഹസ്യമായോ പരസ്യമായോ സങ്കരജാതിയിൽ ജനിച്ചവനായാലും അവരവരുടെ വൃത്തികൾ കൊണ്ട് തിരിച്ചറിയാവുന്നതാണ്.
ഇനി ബ്രാഹ്മണൻ എങ്ങനെയാണ് ഉണ്ടായതെന്ന് മനുസ്മൃതി പറയുന്നത് കാണാം – ‘കാലമാനം’ എന്ന അധ്യായത്തിൽ – ബ്രഹ്മാവിന്റെ ഉത്തമ ഭാഗമായ മുഖത്തിൽ നിന്ന് ഉത്ഭവിച്ചതുകൊണ്ടും ക്ഷത്രിയാദികളെക്കാൾ മുന്നേ ജനിച്ചതുകൊണ്ടും ഈ ലോകത്തിനു മുഴുവൻ ധർമാനുശാസനം ചെയ്യുന്നതുകൊണ്ടും വർണങ്ങളിൽ വെച്ച് ബ്രാഹ്മണനാണ് ഉത്തമൻ.
ബ്രാഹ്മണജന്മം തന്നെ ധർമത്തിന്റെ ശ്വാശ്വതമായ അവതാരമാണ്. ഭൂമിയിൽ ജനിച്ച ബ്രാഹ്മണൻ എല്ലാ ജീവികളിലും വെച്ച് ശ്രേഷ്ഠനാണ്. ഏതാണ്ട് അവസാനഭാഗമായുള്ള ‘സാക്ഷി ധർമം’ എന്ന അധ്യാത്തിൽ മനുഷ്യരിൽ വെച്ച് ബ്രാഹ്മണനാണ് ഉത്തമൻ, ആകാശത്തിലെ തേജസ്സുകളിൽ വെച്ച് ആദിത്യനാണ് ശ്രേഷ്ഠൻ എന്നാണ് സ്മൃതികാരൻ പറയുന്നത്.
തുടർന്നുള്ള എല്ലാ അധ്യയങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. മനുസ്മൃതിയുടെ ഏതാണ്ട് 20 ശതമാനം വരുന്ന ഭാഗത്ത് പച്ചയായ ബ്രാഹ്മണസ്തുതി മാത്രമെന്ന് കാണാവുന്നതാണ്.
നിരീശ്വരവാദികളെയും സ്മൃതികാരൻ വെറുതെ വിടുന്നില്ല, കേട്ടോ – നാസ്തികത്വം, വേദനിന്ദ, അഭിമാനം, ക്രോധം ക്രൂരത എന്നിവ വർജിക്കണം എന്നാണ് അവിടെ പറയുന്നത് (സാമാന്യവിധി എ്ന്ന അധ്യായം) അതേ അധ്യായത്തിൽ പറയുന്ന ഒരു രസാവഹമായ കാര്യമുണ്ട് – കോപാത്താൽ ബ്രാഹ്മണനെ തൃണം കൊണ്ടുപോലും അടിക്കരുത്. അടിച്ചാൽ 21 ജന്മം പാപയോനികളിൽ ജനിക്കുമത്രേ.
എത്രവെളുപ്പിച്ചാലും വെളുക്കാത്ത വെറുപ്പിന്റെയും വർണവെറിയുടെയും ആശയങ്ങൾ മാത്രം നിറഞ്ഞതാണ് മനുസ്മൃതിയെന്ന് കാണാവുന്നതാണ്.
പലവായനക്കാരും മനുസ്മൃതിയുടെ മലയാള പരിഭാഷ ആവശ്യപ്പെട്ടിരുന്നു. അവരുടെ ആവശ്യമനുസരിച്ച് വീണ്ടും ലഭ്യമാക്കിയിരിക്കുന്നു.
മനുസ്മൃതി – മൂലകൃതി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത്.
Manusmruthi / Manusmruti / Manusmriti
പേജ് 568 വില രൂ490
Sureshv Surapandakasala –
തിരുക്കുറൾ മാനുഷികമൂല്യങ്ങളുടെ മൂർത്തിമത്ഭാവാങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞത്,
അതിൽ മതം വ്യാഖ്യാനിക്കപ്പെടുന്നില്ല,
മനുഷ്യനെ മഹിമയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചിന്താരീതിയാണത് ,
മതം മനുഷ്യനെ വേർപെടുത്തി ചിന്തിപ്പിക്കുന്ന നികൃഷ്ടതയും,…
താരതമ്യം അർഹിക്കുന്നില്ല.
Satheesh KP Kumaramkulam –
എല്ലാ ഈശ്വര വിശ്വാസികളും ഒരുപോലെയാണ്. തങ്ങളുടെ വിശ്വാസമാണ് ശരിയെന്നു. തങ്ങളുടെ പ്രിയപ്പെട്ട ഗൃന്ഥമാണ് ഏറ്റവും പ്രേഷ്ഠമെന്നും വെറുതെ അങ്ങു വിശ്വസിക്കുകയാണ്. ഭാരത സംസ്ക്കാരം എന്നു പറയുന്നത് നാസ്തിക ചിന്തയും ആസ്തിക ചിന്തയും കൂടി കലർന്നതാണ്.