Description
Sapiens Malayalam
സാപിയൻസ് : മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം
Malayalam translation of the international Best Seller ‘Sapiens’ by Yuval Noah Harari
₹599.00
ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം – ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും?
ധീരവും വിശാലവും ചിന്തോദ്ദീപകവുമായ ‘സാപിയൻസ് ‘ മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും – നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി… നമ്മുടെ ഭാവി – വെല്ലുവിളിക്കുന്നു.
” സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്കു ഉയർന്നതിനു ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു” ജാരെഡ് ഡയമണ്ട്.
“നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും ” – ബിൽ ഗേറ്റ്സ്
ഡോ. യുവാൽ നോവാ ഹരാരി ചരിത്രപഠനത്തിൽ ഓസ്ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നും പി എഛ് ഡി കരസ്ഥമാക്കി. ഇപ്പോൾ ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയിൽ ലോക ചരിത്രം പഠിപ്പിക്കുന്നു. അന്തർദേശീയ തലത്തിൽ ബെസ്റ് സെല്ലറായ “സാപിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം” മുപ്പതിലധികം ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാനവിക വിഷയങ്ങളിൽനടത്തുന്ന മൗലികവും സർഗാത്മകവുമായ ഗവേഷണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പോളോൻസ്കി പുരസ്കാരം 2012 ൽ ഹരാരിക്കു ലഭിച്ചു.
പേജ് 544 വില രൂ599
Malayalam translation of the international Best Seller ‘Sapiens’ by Yuval Noah Harari
Ebrahim TK (verified owner) –
ചരിത്രവും വർത്തമാനവും അറിയാനാഗ്രഹിക്കുന്നവർക്കും മാറാൻ ആഗ്രഹിക്കുന്നവർക്കുമുള്ളതാണ് സാപ്പിയൻസ്.
ശാസ്ത്രമാണ് വിധികർത്താവ് എന്നത് തന്നെയാണ് സാപ്പിയൻ സിൻ്റെ ആത്യന്തിക ഉള്ളടക്കം.
Jose Mp Mp –
സാപിയൻസ് ഞാൻ വായിച്ചുകൊണ്ടിരിക്കുന്നു മനുഷ്യ പരിണാമത്തെകുറിച്ചു അറിവ് തരുന്ന പുസ്തകം
Ashiq Leo –
വായിച്ചു. എല്ലാവരും വായിച്ചിരിക്കേണ്ടുന്ന ഒരു പുസ്തകമാണ്. ഒരോ പേജും കഴിയുമ്പോൾ പല ചിന്തകൾക്കും വഴിവെക്കുന്നു.
Ebril John Thomas –
ഞാൻ വാങ്ങി… ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം.. ❤️❤️❤️❤️
Suresh Polakulath –
തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ബുക്കാണ്.പ്രത്യേകിച്ച് ‘ധാരണകൾ ‘ തിരുത്തുവാൻ ധൈര്യം ഉള്ളവർക്ക് . I mean those who dare to think
Ebrahim TK –
വായിച്ച് നിർബന്ധമായും വായിച്ചിരിക്കേണ്ട മഹത്തായ ചരിത്ര പുസ്തകം.
Samad PA –
മനോഹരമായ രചന; ഏവരും വായിച്ചിരിക്കേണ്ട രണ്ട് പുസ്തകങ്ങൾ:
Sapiens, Homo Deus
മലയാളം പരിഭാഷ ലഭ്യമാണ്
Sreekumar Aalayil –
ഞാൻ വായിച്ചു.. നല്ല പുസ്തകം.. മാനവ ചരിത്രം മുഴുവൻ ഒരു പുസ്തകത്തിൽ ഒതിക്കിയിരിക്കുന്നു..
John Johns –
I have already bought this! Very informative and interesting! A must buy and must read!
Sankaranarayanan Kc –
അതെ. മനുഷ്യ ജന്മത്തിൽ വായിച്ചിരിക്കേണ്ട പുസ്തകം
Ramakrishnan V R Ottathengil –
ഇംഗ്ലീഷിലും മലയള പരിഭാഷയിലും ഉള്ളത് എന്റെ കൈവശമുണ്ട്. വായിച്ചു.
എഴുത്തും വായനയും അറിയാവുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം !
വായിച്ചാൽ കുറെപ്പേരെങ്കിലും നല്ല മനുഷ്യരായി മാറും !
ഇതു കൂടാതെ അദ്ദേഹത്തിന്റെ തന്നെ ഹോമോ ഡൂവോസ് കൂടി വായിക്കണം.