Description
Manusmrithi
മനുസ്മൃതി – മലയാളം
Manusmriti – Original Sanskrit text with Malayalam explanation
₹490.00
മലയാളം
സംസ്‌കൃത മൂലവും മലയാള രൂപവും ചേർന്നത്
ഹിന്ദുമത അപ്പോളജിസ്റ്റുകൾ ആയിരം തവണ ആവർത്തിക്കുന്ന ഒരു നുണയുണ്ട് – ഹിന്ദുമതത്തിലെ വർണവ്യവസ്ഥ തൊലിയുടെ നിറത്തിനെ അടിസ്ഥാനമാക്കിയല്ല, അത് കർമത്തെ അടിസ്ഥാനമാക്കിയാണ് എന്ന്. മനുസ്മൃതി എന്താണ് പറയുന്നതെന്ന് കാണുമ്പോൾ പൊളിഞ്ഞുവീഴുന്നതാണ് എന്തുപറഞ്ഞും ന്യായീകരണം നടത്തുന്നവരുടെ ഈ വാദം.
‘പ്രതിലോമജാതി’ എന്ന അധ്യായത്തിൽ മനുസ്മൃതി പറയുന്നു – ക്ഷത്രിയന് ബ്രാഹ്മണസ്ത്രീയിൽ ഉണ്ടാകുന്ന പുത്രൻ ജാതിയിൽ സൂത്രനായി വരുന്നു. ബ്രാഹ്മണർക്ക് അനന്തരസ്ത്രീകളിലും ഏതാന്തരങ്ങളിലും ജനിക്കുന്ന പുത്രന്മാർ മാതാവിന്റെ ജാതിക്കുറവിനാൽ അനന്തരജർ ആണ്. ക്ഷത്രിയന് ബ്രാഹ്മണനിലുണ്ടാകുന്ന സൂതനും പ്രതിലോമജാതരും നികൃഷ്ടരാണ്. ബ്രാഹ്മണസ്ത്രീയിൽ ശൂദ്രൻ അപകൃഷ്ടനായ ചണ്ഡാലനെ സൃഷ്ടിക്കുന്നു.
മനുസ്മൃതി തീർത്തും പറയുന്നത് കാണുക – രഹസ്യമായോ പരസ്യമായോ സങ്കരജാതിയിൽ ജനിച്ചവനായാലും അവരവരുടെ വൃത്തികൾ കൊണ്ട് തിരിച്ചറിയാവുന്നതാണ്.
ഇനി ബ്രാഹ്മണൻ എങ്ങനെയാണ് ഉണ്ടായതെന്ന് മനുസ്മൃതി പറയുന്നത് കാണാം – ‘കാലമാനം’ എന്ന അധ്യായത്തിൽ – ബ്രഹ്മാവിന്റെ ഉത്തമ ഭാഗമായ മുഖത്തിൽ നിന്ന് ഉത്ഭവിച്ചതുകൊണ്ടും ക്ഷത്രിയാദികളെക്കാൾ മുന്നേ ജനിച്ചതുകൊണ്ടും ഈ ലോകത്തിനു മുഴുവൻ ധർമാനുശാസനം ചെയ്യുന്നതുകൊണ്ടും വർണങ്ങളിൽ വെച്ച് ബ്രാഹ്മണനാണ് ഉത്തമൻ.
ബ്രാഹ്മണജന്മം തന്നെ ധർമത്തിന്റെ ശ്വാശ്വതമായ അവതാരമാണ്. ഭൂമിയിൽ ജനിച്ച ബ്രാഹ്മണൻ എല്ലാ ജീവികളിലും വെച്ച് ശ്രേഷ്ഠനാണ്. ഏതാണ്ട് അവസാനഭാഗമായുള്ള ‘സാക്ഷി ധർമം’ എന്ന അധ്യാത്തിൽ മനുഷ്യരിൽ വെച്ച് ബ്രാഹ്മണനാണ് ഉത്തമൻ, ആകാശത്തിലെ തേജസ്സുകളിൽ വെച്ച് ആദിത്യനാണ് ശ്രേഷ്ഠൻ എന്നാണ് സ്മൃതികാരൻ പറയുന്നത്.
തുടർന്നുള്ള എല്ലാ അധ്യയങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. മനുസ്മൃതിയുടെ ഏതാണ്ട് 20 ശതമാനം വരുന്ന ഭാഗത്ത് പച്ചയായ ബ്രാഹ്മണസ്തുതി മാത്രമെന്ന് കാണാവുന്നതാണ്.
നിരീശ്വരവാദികളെയും സ്മൃതികാരൻ വെറുതെ വിടുന്നില്ല, കേട്ടോ – നാസ്തികത്വം, വേദനിന്ദ, അഭിമാനം, ക്രോധം ക്രൂരത എന്നിവ വർജിക്കണം എന്നാണ് അവിടെ പറയുന്നത് (സാമാന്യവിധി എ്ന്ന അധ്യായം) അതേ അധ്യായത്തിൽ പറയുന്ന ഒരു രസാവഹമായ കാര്യമുണ്ട് – കോപാത്താൽ ബ്രാഹ്മണനെ തൃണം കൊണ്ടുപോലും അടിക്കരുത്. അടിച്ചാൽ 21 ജന്മം പാപയോനികളിൽ ജനിക്കുമത്രേ.
എത്രവെളുപ്പിച്ചാലും വെളുക്കാത്ത വെറുപ്പിന്റെയും വർണവെറിയുടെയും ആശയങ്ങൾ മാത്രം നിറഞ്ഞതാണ് മനുസ്മൃതിയെന്ന് കാണാവുന്നതാണ്.
പലവായനക്കാരും മനുസ്മൃതിയുടെ മലയാള പരിഭാഷ ആവശ്യപ്പെട്ടിരുന്നു. അവരുടെ ആവശ്യമനുസരിച്ച് വീണ്ടും ലഭ്യമാക്കിയിരിക്കുന്നു.
മനുസ്മൃതി – മൂലകൃതി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത്.
Manusmruthi / Manusmruti / Manusmriti
പേജ് 568 വില രൂ490
Manusmriti – Original Sanskrit text with Malayalam explanation
Reviews
There are no reviews yet.