മനുസ്മൃതി – മലയാളം

490.00

മനുസ്മൃതി

മലയാളം

സംസ്‌കൃത മൂലവും മലയാള രൂപവും  ചേർന്നത്

 

ഹിന്ദുമത അപ്പോളജിസ്റ്റുകൾ ആയിരം തവണ ആവർത്തിക്കുന്ന ഒരു നുണയുണ്ട് – ഹിന്ദുമതത്തിലെ വർണവ്യവസ്ഥ തൊലിയുടെ നിറത്തിനെ അടിസ്ഥാനമാക്കിയല്ല, അത് കർമത്തെ അടിസ്ഥാനമാക്കിയാണ് എന്ന്. മനുസ്മൃതി എന്താണ് പറയുന്നതെന്ന് കാണുമ്പോൾ പൊളിഞ്ഞുവീഴുന്നതാണ് എന്തുപറഞ്ഞും ന്യായീകരണം നടത്തുന്നവരുടെ ഈ വാദം.
‘പ്രതിലോമജാതി’ എന്ന അധ്യായത്തിൽ മനുസ്മൃതി പറയുന്നു – ക്ഷത്രിയന് ബ്രാഹ്മണസ്ത്രീയിൽ ഉണ്ടാകുന്ന പുത്രൻ ജാതിയിൽ സൂത്രനായി വരുന്നു. ബ്രാഹ്മണർക്ക് അനന്തരസ്ത്രീകളിലും ഏതാന്തരങ്ങളിലും ജനിക്കുന്ന പുത്രന്മാർ മാതാവിന്റെ ജാതിക്കുറവിനാൽ അനന്തരജർ ആണ്. ക്ഷത്രിയന് ബ്രാഹ്മണനിലുണ്ടാകുന്ന സൂതനും പ്രതിലോമജാതരും നികൃഷ്ടരാണ്. ബ്രാഹ്മണസ്ത്രീയിൽ ശൂദ്രൻ അപകൃഷ്ടനായ ചണ്ഡാലനെ സൃഷ്ടിക്കുന്നു.

മനുസ്മൃതി തീർത്തും പറയുന്നത് കാണുക – രഹസ്യമായോ പരസ്യമായോ സങ്കരജാതിയിൽ ജനിച്ചവനായാലും അവരവരുടെ വൃത്തികൾ കൊണ്ട് തിരിച്ചറിയാവുന്നതാണ്.

ഇനി ബ്രാഹ്മണൻ എങ്ങനെയാണ് ഉണ്ടായതെന്ന് മനുസ്മൃതി പറയുന്നത് കാണാം – ‘കാലമാനം’ എന്ന അധ്യായത്തിൽ – ബ്രഹ്മാവിന്റെ ഉത്തമ ഭാഗമായ മുഖത്തിൽ നിന്ന് ഉത്ഭവിച്ചതുകൊണ്ടും ക്ഷത്രിയാദികളെക്കാൾ മുന്നേ ജനിച്ചതുകൊണ്ടും ഈ ലോകത്തിനു മുഴുവൻ ധർമാനുശാസനം ചെയ്യുന്നതുകൊണ്ടും വർണങ്ങളിൽ വെച്ച് ബ്രാഹ്മണനാണ് ഉത്തമൻ.

ബ്രാഹ്മണജന്മം തന്നെ ധർമത്തിന്റെ ശ്വാശ്വതമായ അവതാരമാണ്. ഭൂമിയിൽ ജനിച്ച ബ്രാഹ്മണൻ എല്ലാ ജീവികളിലും വെച്ച് ശ്രേഷ്ഠനാണ്. ഏതാണ്ട് അവസാനഭാഗമായുള്ള ‘സാക്ഷി ധർമം’ എന്ന അധ്യാത്തിൽ മനുഷ്യരിൽ വെച്ച് ബ്രാഹ്മണനാണ് ഉത്തമൻ, ആകാശത്തിലെ തേജസ്സുകളിൽ വെച്ച് ആദിത്യനാണ് ശ്രേഷ്ഠൻ എന്നാണ് സ്മൃതികാരൻ പറയുന്നത്.
തുടർന്നുള്ള എല്ലാ അധ്യയങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. മനുസ്മൃതിയുടെ ഏതാണ്ട് 20 ശതമാനം വരുന്ന ഭാഗത്ത് പച്ചയായ ബ്രാഹ്മണസ്തുതി മാത്രമെന്ന് കാണാവുന്നതാണ്.

നിരീശ്വരവാദികളെയും സ്മൃതികാരൻ വെറുതെ വിടുന്നില്ല, കേട്ടോ – നാസ്തികത്വം, വേദനിന്ദ, അഭിമാനം, ക്രോധം ക്രൂരത എന്നിവ വർജിക്കണം എന്നാണ് അവിടെ പറയുന്നത് (സാമാന്യവിധി എ്ന്ന അധ്യായം) അതേ അധ്യായത്തിൽ പറയുന്ന ഒരു രസാവഹമായ കാര്യമുണ്ട് – കോപാത്താൽ ബ്രാഹ്മണനെ തൃണം കൊണ്ടുപോലും അടിക്കരുത്. അടിച്ചാൽ 21 ജന്മം പാപയോനികളിൽ ജനിക്കുമത്രേ.

എത്രവെളുപ്പിച്ചാലും വെളുക്കാത്ത വെറുപ്പിന്റെയും വർണവെറിയുടെയും ആശയങ്ങൾ മാത്രം നിറഞ്ഞതാണ് മനുസ്മൃതിയെന്ന് കാണാവുന്നതാണ്.

പലവായനക്കാരും മനുസ്മൃതിയുടെ മലയാള പരിഭാഷ ആവശ്യപ്പെട്ടിരുന്നു. അവരുടെ ആവശ്യമനുസരിച്ച് വീണ്ടും ലഭ്യമാക്കിയിരിക്കുന്നു.

മനുസ്മൃതി – മൂലകൃതി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത്.

Manusmruthi / Manusmruti / Manusmriti

പേജ് 568 വില രൂ490

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Manusmrithi

മനുസ്മൃതി – മലയാളം

Manusmriti – Original Sanskrit text with Malayalam explanation

Reviews

There are no reviews yet.

Be the first to review “മനുസ്മൃതി – മലയാളം”

Your email address will not be published. Required fields are marked *

You may also like…

  • Manusmrithiyum Brahmana Mathavum മനുസ്മൃതിയും ബ്രാഹ്മണമതവും

    മനുസ്മൃതിയും ബ്രാഹ്മണമതവും – എം ടി ഋഷികുമാർ

    240.00
    Add to cart Buy now

    മനുസ്മൃതിയും ബ്രാഹ്മണമതവും – എം ടി ഋഷികുമാർ

    മനുസ്മൃതിയും ബ്രാഹ്മണമതവും

     

    ഒരു വിമർശന പഠനം

     

    എം ടി ഋഷികുമാർ

    ഹിന്ദുരാഷ്ട്രവാദം യഥാർഥത്തിൽ ബ്രാഹ്മണ രാഷ്ട്ര വാദം തന്നെയാണ്.

    “ദൈവാധീനം ജഗത് സർവം
    മന്ത്രാധീനം ത ദൈവതം
    തന്മന്ത്രം ബ്രാഹ്മണാധീനം
    ബ്രാഹ്മണോ മമ ദൈവതം”

    (ലോകം മുഴുവൻ ദൈവത്തിന് അധീനമാണ്. ദൈവം മന്ത്രത്തിന് അധീനമാണ്. മന്ത്രമാകട്ടെ ബ്രാഹ്മണന് അധീനമാണ്. അതുകൊണ്ട് ബ്രാഹ്മണൻ തന്നെയാകുന്നു എന്റെ ദൈവം.)

    പ്രാചീന ബ്രാഹ്മണമതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ഇതുതന്നെയാണ് ഹിന്ദുരാഷ്ട്രവാദത്തിന്റെയും ഉള്ളടക്കം. കഴിഞ്ഞ മൂവായിരത്തോളം വർഷങ്ങളായി ബ്രാഹ്മണനും അവന്റെ കൂട്ടാളികളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എന്തൊക്കെയാണ് ചെയ്തു വന്നിരുന്നത്. മനുഷ്യരഹിതവും ബീഭസ്തവുമായ ഈ സുപ്രധാന ചരിത്രം ഹിന്ദു രാഷ്ട്രവാദികൾ സാധാരണക്കാരായ ജനങ്ങളിൽ നിന്നും സമർഥമായി മറച്ചുവെച്ചിരിക്കുകയാണ്. പൂണൂൽ ധരിക്കാൻ അവകാശമില്ലാത്ത ശൂദ്രനായ സവർണനോടും മറ്റു അയിത്ത ജാതിക്കാരോടുമെല്ലാം ബ്രാഹ്മണൻ എപ്രകാരമാണ് പെരുമാറിയിരുന്നതെന്നറിയുമ്പോഴേ ആട്ടൻ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാൻ സാധിക്കൂ.
    ഹിന്ദുരാഷ്ട്രവാദികളുടെ രാഷ്ട്രീയ ലക്ഷ്യം മനസ്സിലാക്കാൻ ഈ ചരിത്രം പഠിക്കുക തന്നെവേണം. ബ്രാഹ്മണന്റെ വിശുദ്ധ നിയമ സംഹിതയായ മനുസ്മൃതിയെ ചരിത്രപരമായി വിശകലനം ചെയ്തുകൊണ്ട് ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ ഭീകരമുഖം അനാവരണം ചെയ്യുകയാണ് പ്രശസ്ത യുക്തിവാദിയായ ഗ്രന്ഥകാരൻ.

    Rishikumar / Rushikumar

    പേജ 212 വില രൂ240

    240.00
  • Manusmrithiyum Varna Vyavasthayum മനുസ്മൃതിയും വർണവ്യവസ്ഥയും

    മനുസ്മൃതിയും വർണവ്യവസ്ഥയും

    60.00
    Add to cart Buy now

    മനുസ്മൃതിയും വർണവ്യവസ്ഥയും

    മനുസ്മൃതിയും വർണവ്യവസ്ഥയും

     

    പെരിയാർ ഇ വി രാമസ്വാമി

    മതദൈവതത്വങ്ങളും മനുധർമ്മശാസ്ത്രവും പ്രചരിപ്പിച്ച് ജനമനസ്സുകളുടെ ഭരണം ആദ്യം കയ്യടക്കി ഒപ്പംതന്നെ എക്‌സിക്യൂട്ടീവിലും ജുഡീഷ്യറിയിലും അഡ്മിനിസട്രേഷനിലും നിരന്തരം നിയന്ത്രണം ചെലുത്തി അവിടെയെല്ലാം അവർണന്റെ പങ്കാളിത്തം നാമമാത്രമാക്കി തീർത്തു. നൂറ്റാണ്ടുകൾ നീണ്ട ജാതിഅടിമത്തത്തിനെതിരെ പെരിയാർ ഇ.വി. രാമസ്വാമിയുടെ നേതൃത്വത്തിൽ ദ്രാവിഡ ജനത സടകുടഞ്ഞെഴുന്നേറ്റു.  ദ്രാവിഡ മുന്നേറ്റ ചരിത്രത്തിൽ നിന്ന് വിമോചനപ്രസ്ഥാനങ്ങൾക്ക് പഠിക്കാൻ ഏറെയുണ്ട്.
    Periyar / E V Ramasami / Ramaswami
    60.00