തിരുക്കുറൾ – തിരുവള്ളുവർ

(2 customer reviews)

590.00

തിരുക്കുറൾ

 

തിരുവള്ളുവർ

ജാതി, മത, വർഗ, വർണ വൈവിധ്യങ്ങൾക്കും കാല, ദേശ, ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സർവജനങ്ങൾക്കും മാർഗനിർദേശം നൽകുന്ന ഗ്രന്ഥമാണ് തിരുവള്ളുവർ രചിച്ച ‘തിരുക്കറൾ’. ബൈബിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിൽ പരിഭാഷപ്പെടുത്തപ്പെട്ട ധാർമിക ഗ്രന്ഥവും തിരുക്കുറളാണ്. മതാധിഷ്ഠിതമല്ലാത്ത ധാർമിക ഗ്രന്ഥങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ പരിഭാഷ ലഭിച്ചിട്ടുള്ളത് തരുക്കുറളിനാണ്.

ജീവിത സമസ്യകൾക്ക് പരിഹാരമായി രചിക്കപ്പെട്ട അത്യപൂർവ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ.

കുറൽ മതേതരഗ്രന്ഥമെന്ന് സുനിശ്ചയം പറയാനാകും. ദൈവം എന്നത് ആകെ 1330 ശ്ലോകങ്ങളുള്ളതിൽ രണ്ടു സന്ദർഭത്തിലാണ് പരാമർശിക്കപ്പെടുന്നത്. അത് കേവലം താരതമ്യത്തിനു വേണ്ടി മാത്രമാണ്. ഭൂമിയിലെ രാജാവിന് കാലുകൊണ്ട് ഭൂമിയളന്നു നേടിയ വാമനനെക്കാൾ ശ്രേഷ്ഠതയുണ്ട് എന്നാണ് അവിടെ ഒന്നിൽ പറയുന്നത് (ശ്ലോകം 610). രണ്ടാമത്തെ ഇടത്തിൽ ആകട്ടെ അതിലും രസാവഹമാണ്, പ്രണയിനിയുടെ തോളിൽ മയങ്ങുന്നതിനെക്കാൾ ആനന്ദം വിഷ്ണുലോകത്തിൽ കിട്ടുമോ എന്നാണ് ശ്ലോകം 1103 ചോദിക്കുന്നത്. ഇതോടെ തീരുന്നു കുറളിലെ ദൈവപരാമർശം. തിരുവള്ളുവർക്ക് ദൈവവിശ്വാസത്തിൽ തീരെ താല്പര്യമുണ്ടായിരുന്നില്ല എന്നു കാണാവുന്നതാണ്.

 

ധാർമികത, ജീവിചര്യ, സദ്മാർഗം എന്നിവയിലെ ഏക്കാലത്തെയും മികച്ച കൃതിയായാണ് കുറൾ അറിയപ്പെടുന്നത്. അതിലെ സാർവജനീനിയത മാനവീയതയ്ക്കും മതേതര സ്വഭാവത്തിനും പരിഗണനൽകിയാൽ കുറൾ പ്രാചീന ലോകത്തിലെ തന്നെ ഉത്തമ രചനയാണ്. വർത്തമാന അബ്ദത്തെ (സിഇ) 450 മുതൽ 500 വർഷത്തിൽ എഴുത്തപ്പെട്ടതാണ് കുറൾ എന്നു അതിലെ ഭാഷാസവിശേഷതയിൽ നിന്നും ഗണിക്കാം. മൂന്നാം സംഘകാലത്തെ സൃഷ്ടിയാണ് എന്നാണ് കരുതുന്നതെങ്കിലും കുറച്ചുകൂടികഴിഞ്ഞാണ് കുറൾ ഉണ്ടായത്. (Wikipedia)

 

ബൈബിളും, ഖുറാനും, ഗീതയുമെല്ലാം നിർദേശിക്കുന്ന ധാർമികതെയെക്കാൾ എത്രയെങ്കിലും ഉയരത്തിലുള്ളതാണ് ഈ വിഷയത്തിലെ കുറളിന്റെ തലയെടുപ്പ്. കുറൾ രചിച്ചത് സംഘത്തമിഴ് ഭാഷയിലാണ്. തമിഴർക്ക് അത് വ്യാഖ്യാനസഹിതമല്ലാതെ വായിച്ചുമനസ്സിലാക്കാൻ കഴിയില്ല. സംഘത്തമിഴിൽ എഴുതിയിരുന്നത് ഇന്ന് തമിഴും മലയാളവും സംസാരിക്കുന്ന ജനതയുടെ പൂർവികർ ആണെന്നു കാണാം. അവരുടെ പൊതുസാഹിത്യ ഭാഷയിൽ എഴുതിയ ഗ്രന്ഥമായതിലാൽ തമിഴർക്ക് ഉള്ള അത്രയും തന്നെ അഭിമാനം മലയാളികൾക്കും കുറളിലെ സംബന്ധിച്ച് ഉണ്ടാകേണ്ടതാണ്. തമിഴ് ഭാഷയ്ക്ക് ക്ലാസിക് പദവി ലഭിച്ചപ്പോൾ മലയാളത്തിനും കേന്ദ്രഗവൺമെന്റ് അത് നൽകാൻ തീരുമാനിച്ചത് ഈ പൊതു പൈതൃകം മുൻനിർത്തിയാണ്, സംഘകാല തമിഴ് എത്രകണ്ട് തമിഴർക്ക് അവകാശപ്പെടാമോ അത്രകണ്ട് മലയാളിക്കും അവകാശപ്പെടാം. സംഘത്തമിഴ് രണ്ടുകൂട്ടർക്കും, തമിഴർക്കും മലയാളികൾക്കും വ്യാഖ്യാമനമില്ലാതെ മനസ്സിലാക്കാൻ സാധ്യമല്ല എന്നതും ഇവിടെ എടുത്തു പറയട്ടെ.

കേവലം ഒരു കാവ്യത്തിനപ്പുറം ഉപനിഷത്ത്, പുരാണേതിഹാസങ്ങൾ എന്നിവയോടൊപ്പം നിൽക്കു ശ്രേഷ്ഠഗ്രന്ഥമാണ് തിരുക്കുറൽ. രണ്ടായിരം വർഷങ്ങൾക്കു മുൻപ് രചിക്കപ്പെട്ട ഈ സുഭാഷിതഗ്രന്ഥം മാനവരാശിക്ക് വിലമതിക്കാനാവാത്ത മുതൽക്കൂട്ടുതന്നെയാണ്. – കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് പുസ്തക പരിചയത്തിലെ ആസ്വാദനം

Thirukural / Kural / Kurral / Thiruvalluvar / Thirukkural / Tiruvalluvar

പേജ് 804 വില രൂ590

Description

Thirukkural Malayalam

തിരുക്കുറൾ

Malayalam Translation of the Tamil Classic ‘Thirukkural’, with original text, meaning in Malayalam and  explanation.

2 reviews for തിരുക്കുറൾ – തിരുവള്ളുവർ

  1. Sureshv Surapandakasala

    തിരുക്കുറൾ മാനുഷികമൂല്യങ്ങളുടെ മൂർത്തിമത്ഭാവാങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞത്,
    അതിൽ മതം വ്യാഖ്യാനിക്കപ്പെടുന്നില്ല,
    മനുഷ്യനെ മഹിമയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചിന്താരീതിയാണത് ,
    മതം മനുഷ്യനെ വേർപെടുത്തി ചിന്തിപ്പിക്കുന്ന നികൃഷ്ടതയും,…
    താരതമ്യം അർഹിക്കുന്നില്ല.

  2. Satheesh KP Kumaramkulam

    എല്ലാ ഈശ്വര വിശ്വാസികളും ഒരുപോലെയാണ്. തങ്ങളുടെ വിശ്വാസമാണ് ശരിയെന്നു. തങ്ങളുടെ പ്രിയപ്പെട്ട ഗൃന്ഥമാണ് ഏറ്റവും പ്രേഷ്ഠമെന്നും വെറുതെ അങ്ങു വിശ്വസിക്കുകയാണ്. ഭാരത സംസ്ക്കാരം എന്നു പറയുന്നത് നാസ്തിക ചിന്തയും ആസ്തിക ചിന്തയും കൂടി കലർന്നതാണ്.

Add a review

Your email address will not be published. Required fields are marked *

You may also like…