ഏ റ്റി കോവൂരിന്റെ 4 കൃതികൾ 

490.00

ഏ റ്റി കോവൂരിന്റെ 4 കൃതികൾ 

 

ആമിർ ഖാൻ ഹിറ്റു ചിത്രം ‘പികെ’ ഓർക്കുന്നില്ലേ. ‘പികെ’യുടെ പ്രചോദനം 1889ൽ ജനിച്ച മലയാളിയായ യുക്തിവാദി ഏ റ്റി കോവൂരിന്റെ പുസ്തകങ്ങൾ ആയിരുന്നു. ജീവിച്ചിരുന്ന കാലത്ത് ഇന്ത്യയിലെമ്പാടും പ്രശസ്തനായിരുന്ന ഏ റ്റി കോവൂരിന്റെ കൃതികൾ ആ കാലഘട്ടത്തിൽ യുക്തിചിന്ത ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വ്യാപിപ്പിക്കുന്നതിന് ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. അദ്ദേഹം ഇംഗ്ലീഷിൽ രചിച്ച കൃതികളുടെ മലയാള പരിഭാഷ

1. മനുഷ്യദൈവങ്ങൾ 
മനുഷ്യദൈവങ്ങൾ ഇന്ത്യയുടെ മാത്രം പ്രത്യേകതയല്ല. ക്ഷിപ്രവിശ്വാസികളുടെ മനോദൗർബ്ബല്യത്തെ മുതലെടുത്താണ് വെറും പിത്തലാട്ടക്കാർ ലോകത്തെവിടെയും മനുഷ്യദൈവങ്ങളായി വളരുന്നത്. സാമ്പത്തിക കുറ്റവാളികളും രാഷ്ട്രീയ ഗൂഢാലോചനക്കാരും പിന്നിൽ അണിനിരക്കുന്നതോടെ അവർ വമ്പിച്ച രാഷ്ട്രീയ- സാമ്പത്തിക സ്വാധീന ശക്തിയായി മാറുന്നു.
ഡോ എ ടി കോവൂരിന്റെ അരനൂറ്റാണ്ടുകാലത്തെ പരിക്ഷണ നിരീക്ഷണങ്ങളും ഗവേഷണങ്ങളും മനുഷ്യദൈവങ്ങളുടെ അടിത്തറ ഇളക്കി. 1970 കളിൽ കോവൂർ നടത്തിയ ഭാരതപര്യടനത്തിൽ ദിവ്യാത്ഭുതങ്ങളുടെ പൊള്ളത്തരം പൊതുവേദികളിൽ തുറന്നുകാട്ടിയതോടെ വെല്ലുവിളിയുയർത്തിനിന്ന മനുഷ്യദൈവങ്ങൾ മാളങ്ങളിലൊളിച്ചു.
കോവുരിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ മലയാള പരിഭാഷ, വർത്തമാന ഇന്ത്യൻ സാഹചര്യങ്ങളിൽ ഏറെ പ്രസക്തമാകുന്നു.
പേജ് 132

2. യുക്തിചിന്തയും വിശ്വാസവും 
അനേക സംഗതികളുടെ അവസാനവാക്ക് ആധികാരികമായി പറയാറുള്ള മതങ്ങളെപ്പോലെയല്ല ശാസ്ത്രജ്ഞന്മാർ. സംഗതികളുടെ അവസാന വാചകം പറയുന്നതിലെ അസംബന്ധങ്ങളെ പറ്റി അവർക്കറിയാം. ഇല്ലാത്ത സംഗതികൾക്ക് അനുകൂലമായോ പ്രതികൂലമായോ തെളിവുകൾ അന്വേഷിക്കുന്നത് ശാസ്ത്രത്തിന്റെയോ ശാസ്ത്രജ്ഞരുടെയോ മാർഗമല്ല. തങ്ങളുടെ വിശ്വാസത്തിന് ആധാരമായ തെളിവുകൾ നൽകേണ്ടത് ദൈവത്തിൽ വിശ്വസിക്കുന്ന മതവിശ്വാസികളുടെ ചുമതലയാണ്. അവർക്ക് തെളിവുകൾ നൽകാൻ കഴിഞ്ഞില്ലെങ്കിൽ അവർ വെറും അന്ധരും മൂഢവിശ്വാസികളുമാണ്.
പേജ് 126

3. അന്ധവിശ്വാസങ്ങൾ ശാസ്ത്രദൃഷ്ടിയിൽ 
“തന്റെ ജീവിതത്തിലെ അവസാന നിമിഷം വരെയും ഡോ. കോവൂർ അന്ധവിശ്വാസങ്ങൾക്കും മതാന്ധതയ്ക്കുമെതിരെ അനവരതം പോരാടി. സമൂഹത്തെ മുറുക്കിപ്പിടിച്ചിരിക്കുന്ന ജോത്സ്യം പോലുള്ള അന്ധവിശ്വാസങ്ങളെ യാതൊരു ദാക്ഷണ്യവുമില്ലാതെ എതിർത്തു എന്നത് കോവൂരിന്റെ മഹാത്മ്യങ്ങളിലൊന്നാണ്. സാമ്പത്തികാസമത്വങ്ങൾക്കെതിരെയുള്ള വർഗസമരത്തോടൊപ്പം സമൂഹത്തെ കാർന്നു തിന്നുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയും സമരം നടത്തേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഡോ കോവൂരിനെ പോലുള്ള യുക്തിവാദികൾ നടത്തുന്ന പോരാട്ടങ്ങളെ ഒരിക്കലും അവഗണിക്കാനാവില്ല.” – ഇഎംഎസ്
പേജ് 126

4. തീനടപ്പുമത്സരത്തിന്റെ കഥ 
ഈ ശാസ്ത്രയുഗത്തിന്റെ ആചാര്യനെന്ന് വിശേഷിപ്പിക്കുന്ന ഡോ എ ടി കോവൂരിന്റെ അഗാധവും വ്യത്യസ്തവുമായ അനുഭവ ജ്ഞാനത്തിന്റെ താളുകൾ മലയാളത്തിൽ കുറിച്ചിടാനുള്ള ജോൺസൺ ഐരൂരിന്റെ പരിശ്രമം അഭിനന്ദനാർഹമാണ്.
മനുഷ്യസ്നേഹിയായ ക്രിസ്തുവിനെ പീലാത്തോസ് കുരിശിലേറ്റി, മനുഷ്യ നന്മയെന്നും പറഞ്ഞ് മതത്തിന്റെ പേരിൽ പാവങ്ങളെ തീക്കുണ്ഡത്തിലെറിയുന്നതും പീലാത്തോസുമാരാണ്. അയാളുടെ പ്രേതം ഇപ്പോഴും നമ്മുടെ വഴിത്തിരിവിൽ പതിയിരിക്കുന്നുണ്ട്. ഈ പുസ്തകം ഒരു ചുണ്ടുപലകയാവട്ടെ. വി ടി ഭട്ടതിരിപ്പാട് (അവതാരികയിൽ നിന്ന്).
പേജ് 100

Kovur Abraham T / A T Kovoor 

* കോവൂരിന്റെ 4 കൃതികൾ *

ആകെ പേജുകൾ 484;  വില രൂ490

Description

A T Kovoorinte Nalu Krithikal

ഏ റ്റി കോവൂരിന്റെ 4 കൃതികൾ

4 Kovoor Books

Reviews

There are no reviews yet.

Be the first to review “ഏ റ്റി കോവൂരിന്റെ 4 കൃതികൾ ”

Your email address will not be published. Required fields are marked *