Bhauthika Kauthukam

(8 customer reviews)

600.00

ഭൗതിക കൗതുകം

 

 

യാക്കൊവ് പെരെൽമാൻ

 

ശാസ്ത്രഗ്രന്ഥങ്ങളുടെ പ്രസാധനത്തിൽ ലോകത്തെമ്പാടും സാർഥകചലനങ്ങൾ സൃഷ്ടിച്ച വിശ്രുത കൃതിയുടെ ഹൃദ്യമായ പരിഭാഷ. നിസ്സീമമായ പ്രപഞ്ച വിസ്മയങ്ങളുടെ അതിരില്ലാത്ത ലോകത്തിലേക്ക് വെളിച്ചം കൊതിക്കുന്ന മനസ്സുകളെ പിടിച്ചുയർത്തുന്ന കൃതി. ശാസ്ത്രീയ വിചിന്തന രീതിയുടെ ഊർജപ്രവാഹമായി, നിത്യജീവിത പ്രതിഭാസങ്ങളുടെ പിന്നിലെ ഭൗതിക തത്വങ്ങളെ ലളിത സുന്ദരമായി ഇഴതിരിച്ചു കാണിക്കുന്ന ഈ ശാസ്ത്രകൃതി മുതിർന്നവർക്കും കുട്ടികൾക്കും സമ്മാനിക്കാവുന്ന മികച്ച വൈജ്ഞാനിക വിരുന്നാകുന്നു.

ലോകത്തെമ്പാടുമുള്ള ശാസ്ത്രവിദ്യാർഥികളെ സ്വാധീനിച്ച മഹത്തായ കൃതിയാണിത്. ഈ പുസ്തകം വായിക്കാനിടയായ ചിലർ പിൽക്കാലത്ത് പ്രശസ്തരായ ശാസ്ത്രജ്ഞരാകുകയും ചെയ്തിട്ടുണ്ട്.

ഇന്നും ലോകത്തിലെ പല കോണുകളിലുള്ള ശാസ്ത്ര അധ്യാപകർ ഈ പുസ്തകത്തിലെ ആശയം സ്വീകരിച്ചുകൊണ്ട് വിദ്യാർഥികളെ പ്രചോദിപ്പിക്കാറുണ്ട്.

വായനക്കാരുടെ സൗകര്യാർഥം രണ്ടു വാല്യങ്ങളിലുള്ള പുസ്തകം ഇപ്പോൾ ഒന്നിച്ച് ഒറ്റ പുസ്തകമാക്കിയിരിക്കുന്നു

Bhawthika Kauthukam / Peralman 

വിവർത്തനം – കെ ഗോപാലകൃഷ്ണൻ

പേജ് 526 വില രൂ600

✅ SHARE THIS ➷

Description

മുതിർന്നവർക്കും കുട്ടികൾക്കും ഉള്ള മികച്ച വൈജ്ഞാനിക വിരുന്നാകുന്നു ഈ ശാസ്ത്രകൃതി

8 reviews for Bhauthika Kauthukam

 1. VIPIN N K

  Good Book

 2. Review on Facebook

  Ramesh Babu VP
  ഈ പുസ്തകത്തിന്റെ ആമുഖമെഴുതിയതും പ്രൂഫ് നോക്കിയതും ഞാനായിരുന്നു. അതുകൊണ്ടു തന്നെ ഉറപ്പിച്ച് പറയാനാകും വെളിച്ചത്തിന്റെ വഴികളിലേക്ക് സഞ്ചരിക്കാനൊരുങ്ങുന്നവർക്ക് ഏറ്റവും മികച്ച അനുഭവമായിരിക്കും ഈ ഗ്രന്ഥം. ഇത് വാങ്ങി പഠിക്കുന്ന കുട്ടികൾക്ക് സമ്മാനിക്കുക. അതിന്റെ ഗുണം പിന്നീട് അവരുടെ ജീവിതത്തിൽ തീർച്ചയായും ഉണ്ടാകും.

 3. Sreeraj Ramachandran

  സോവിയറ്റ് യൂണിയനിൽ നിന്ന് പ്രോഗ്രസ് പ്രസിൽ 2 volume ആയി അച്ചടിച്ച ഈ പുസ്തകം ചെറുപ്പത്തിൽ മുതൽ പലവട്ടം വായിച്ചിട്ടുണ്ട്. വളരെ ലളിതമായി കൗതുകകരമായി ലഘു പരീക്ഷണങ്ങളും ഭൗതികത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും മികവുറ്റ ചിത്രങ്ങളോടെ ആ പ്രതികളിൽ ഉണ്ടായിരുന്നു.

 4. Suresh Babu

  നിലക്കാത്ത യന്ത്രത്തെ ക്കുറിച്ച് 40 വർഷം മുമ്പ് പഠിപ്പിച്ച പുസ്തകം. കൈയിൽ ഇപ്പോഴും ഉണ്ട് . രണ്ട് ഭാഗങ്ങൾ . അതു വെറും പുസ്തകം മാത്രമായിരുന്നില്ല. മറിച്ച് ഒരു നല്ല സംസ്കാരത്തിന്റെ വിതരണവും വെളിച്ചുമായിരുന്നു.
  പക്ഷേ അത് കാലത്തേ ജയിച്ചില്ല. എന്നാൽ പുസ്തകം, വിജ്ഞാനം ബാക്കി നിൽക്കുന്നു…

 5. Pius Joseph

  ഞാൻ വളരെകാലമായി നിധിപോലെ സൂക്ഷിക്കുന്ന പുസ്തകം. ഹൈസ്‌കൂളിലേക്ക് കടക്കുന്ന കുട്ടികൾ തീർച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം, അവർ ഫിസിക്‌സ് പിന്നെ enjoy ചെയ്തു പഠിക്കും.

 6. Hari Thayappalli

  മനോഹരമായ പുസ്തകം’

 7. Sasi Choran

  മുപ്പത്തഞ്ചു വർഷങ്ങൾക്കു മുമ്പ് വാങ്ങി വായിക്കുകയും ഇന്നും എന്റെ ശാസ്ത്രബോധത്തിന്റെ അടിത്തറയായി വഴികാട്ടുകയും ചെയ്ത ആ രണ്ടു പുസ്തകവും ഒര വലിയ സമ്പത്തായി എന്റെ പുസ്തക സ്തകശേഖരത്തിൽ സൂക്ഷിക്കുന്നു.

 8. Shaji S Dev

  നല്ലൊരു പുസ്തകമാണ് കുട്ടികൾക്ക് വളെരെ ഉപകാരപ്രദമാണ്
  25 വർഷങ്ങൾക്ക് മുൻപ് ഞാൻ വാങ്ങി
  ഇപ്പോഴും സൂക്ഷിക്കുന്നു

Add a review

Your email address will not be published. Required fields are marked *

You may also like…

 • Apekshikatha Siddhantham Sadharanakkaranu

  70.00
  Add to cart
 • Nithyajeevithathile Andhavishwasangal

  450.00
  Add to cart
 • Prapanchathinu Oru Amukham

  150.00
  Add to cart
 • Enthanu Quantum Siddhantham

  75.00
  Add to cart
 • Attathinte Vismaya Lokam

  50.00
  Add to cart