ശാസ്ത്രം
Showing all 10 resultsSorted by latest
-
Sale!
ജീവിവർഗങ്ങളുടെ ഉൽപത്തി : ചാൾസ് ഡാർവിൻ
Original price was: ₹680.00.₹640.00Current price is: ₹640.00. Add to cart Buy nowജീവിവർഗങ്ങളുടെ ഉൽപത്തി : ചാൾസ് ഡാർവിൻ
പരിണാമസിദ്ധാന്തം എന്ന ആശയം കേൾക്കുമ്പോൾ പോലും വിറളിപിടിച്ചിരുന്ന ജോർജവിയർ ജന്തുശാസ്ത്രത്തിന്റെ അനിവാര്യഘടകമായ അനാട്ടമിയെക്കുറിച്ചുള്ള സത്യസന്ധമായ നിരീക്ഷണത്തിലൂടെ പരിണാമസിദ്ധാന്തത്തെ പരോക്ഷമായി അംഗീകരിക്കുന്ന അവസ്ഥയിലെത്തിച്ചേർന്നു. ഫോസിലുകൾ കണ്ടെത്തി പഠനം നടത്തിയ ജോർജവിയറിന്റെ ആരംഭം പരിണാമ സിദ്ധാന്ത മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു.
ഇവയാണ് പിൽക്കാലത്ത് പരിണാമ സിദ്ധാന്തത്തിന് ജീവനും ഊർജ്ജവും പകരാൻ ചാൾസ് ഡാർവിനെ സഹായിച്ചത്.Original price was: ₹680.00.₹640.00Current price is: ₹640.00. -
Sale!
ശാസ്ത്രവും തത്ത്വശാസ്ത്രവും : എം എൻ റോയ്, വിവർത്തനം: എം. വി. ഹരിദാസൻ
Original price was: ₹320.00.₹290.00Current price is: ₹290.00. Add to cart Buy nowശാസ്ത്രവും തത്ത്വശാസ്ത്രവും : എം എൻ റോയ്, വിവർത്തനം: എം. വി. ഹരിദാസൻ
“ആധുനിക ശാസ്ത്രജ്ഞാനത്തിന്റെ ദാർശനിക വിവക്ഷയെ വ്യക്തമാക്കുക എന്നതിന് വമ്പിച്ച സാംസ്കാരിക പ്രാധാന്യമുണ്ട്. സാങ്കേതികത്വങ്ങളിൽ നിന്നും അക്കാദമികമായ വിജ്ഞാന പ്രസരണ വിരോധത്തിൽ നിന്നും മുക്തമായ ആധുനിക ശാസ്ത്രജ്ഞാനത്തിന്റെ സമഗ്രമായ ഒരു ചിത്രം ഇക്കാര്യത്തിന് അനിവാര്യമാണ്.”
Original price was: ₹320.00.₹290.00Current price is: ₹290.00. -
അവിശ്വാസിയുടെ ചിന്തകൾ – ഡോ രാഘവൻ പാട്ടത്തിൽ
₹299.00 Read moreഅവിശ്വാസിയുടെ ചിന്തകൾ – ഡോ രാഘവൻ പാട്ടത്തിൽ
അവിശ്വാസിയുടെ ചിന്തകൾ
ഡോ രാഘവൻ പാട്ടത്തിൽ
ചിന്തിച്ചു തുടങ്ങിയ കാലം മുതൽ അവനു ചുറ്റുമുള്ള പ്രകൃതിയെ നോക്കി മനുഷ്യൻ അമ്പരന്നു നിന്നുകാണും. നോക്കെത്താ ഭൂപ്രതലവും അതിരില്ലാത്ത ആകാശവും കരകാണാക്കടലും പേടിപ്പിക്കുന്ന പ്രതിഭാസങ്ങളും കണ്ട് അവൻ ഭയചകിതനായി നിന്നതിൽ അത്ഭുതമൊന്നുമില്ല. ഇവയ്‌ക്കൊക്കെയുള്ള മനുഷ്യന്റെ തെളിയിക്കാൻ പറ്റാത്ത (പ്രാകൃതമായ) ഉത്തരങ്ങളാണ് ദൈവങ്ങളും മതഗ്രന്ഥങ്ങളും. ഈശ്വരന്റെ “ഭരണഘടനയായ” ഈ പുസ്തകങ്ങളിൽ മനുഷ്യന്റെ സർഗാത്മക കഴിവുകൾ കൂടി കടന്നു കൂടിയപ്പോൾ രചനകൾക്ക് സാഹിത്യഭാവം കൈവന്നു. പിന്നേട് ഭാവനകളും സങ്കൽപ്പങ്ങളും അന്ധവിശ്വാസങ്ങളും നുണകളും കൂടി തരുകികയറ്റിയപ്പോഴാണ് ‘വിശുദ്ധ ഗ്രന്ഥങ്ങളായവ’ പരിണമിച്ചത്.
യുക്തിഭദ്രമായ ചിന്തകളിലൂടെ കടന്നുപോകുന്ന ഈ ഗ്രന്ഥകാരന് ശാസ്ത്രഗവേഷണ രംഗത്തെ മികവിന് ഭാരത സർക്കാരിന്റെ നാഷണൽ മിനറൽ അവാർഡ് (2007), കേരള സർവകലാശലയുടെ ശ്രീചിത്രാ പ്രൈസ് (1996), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽ എൻജീനീയേഴ്‌സിന്റെ ബൈസ്റ്റ് ടെക്‌നോളജി അവാർഡ് (1995) എന്നിവ ലഭിച്ചിട്ടുണ്ട്. ജർമനി, ഫ്രാൻസ്, ഹോളണ്ട്, ഓസ്ട്രിയ, ഇംഗ്ലണ്ട്, ഇറ്റലി മുതലായ രാജ്യങ്ങളിൽ പഠനഗവേഷങ്ങൾ നടത്തി.
പേജ് 268 വില രൂ299
₹299.00 -
ആയുർവേദവും മറ്റു കപട ചികിത്സകളും – ജോസഫ് വടക്കൻ
₹199.00 Add to cart Buy nowആയുർവേദവും മറ്റു കപട ചികിത്സകളും – ജോസഫ് വടക്കൻ
ആയുർവേദവും മറ്റു കപട ചികിത്സകളും
ജോസഫ് വടക്കൻ
ആയുർവേദം ശാസ്ത്രീയമാണോ? ആയുർവേദ ചികിത്സാ രീതികളെപ്പറ്റി പാരമ്പര്യമായി പ്രചരിക്കപ്പെടുന്ന ധാരണകൾ ശരിയാണോ?
ആയുർവേദത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളെ വിശദമായി പരിശോധിച്ചുകൊണ്ടാണ് ഈ കൃതിയിൽ ഇക്കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത്. ഹോമിയോപ്പതിയേയും യോഗയെയും പ്രകൃതി ചികിത്സയെയുമെല്ലാം ആധുനിക ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ എങ്ങനെ കാണണമെന്ന് ഈ കൃതി ചൂണ്ടിക്കാട്ടുന്നു, അങ്ങനെയാണ് പല കെട്ടുകഥകളും ഇതിൽ തുറന്നു കാട്ടുന്നത്.
Joseph Vadakkan / Vadakan
പേജ് 154 പഠനം
₹199.00 -
ദൈവ വിഭ്രമം – റിച്ചാർഡ് ഡോക്കിൻസ്
₹599.00 Add to cart Buy nowദൈവ വിഭ്രമം – റിച്ചാർഡ് ഡോക്കിൻസ്
ദൈവ വിഭ്രമം
റിച്ചാർഡ് ഡോക്കിൻസ്
ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ
ഗോഡ് ഡെല്യൂഷൻ എന്ന വിശ്വവിഖ്യാത കൃതിയുടെ മലയാള പരിഭാഷ.
പരിഭാഷ – മാനവ വിശ്വനാഥ്
Richard Dawkings / Daiva vibhramam / Daivavibhranthi
പേജ് 498 വില രൂ 599
₹599.00 -
21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ – യുവാൽ നോവ ഹരാരി
₹450.00 Add to cart Buy now21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ – യുവാൽ നോവ ഹരാരി
21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ
യുവാൻ നോവാ ഹരാരി
മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥവ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിചട്ടുണ്ടോ?
വർത്തമാന കാലം നേരിടുന്ന മുഖ്യപ്രതിസന്ധികളിലൂടെ രോമാഞ്ചഭരിതമായ ഒരു യാത്രയ്ക്കായി വായനക്കാരെ ക്ഷണിക്കുകയാണ് യുവാൽ നോവാ ഹരാരി.കോവിഡ് 19 മാനവരാശിയെ ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തുന്ന ഈ കാലത്ത് നമ്മുടെ ഭാവിയെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പുകളും കൂടിയാണ് ഈ മഹത്തായ രചന.
ബിഗ് ഡേറ്റയും അൽഗോരിതങ്ങളും നമ്മളുടെ ജീവിതത്തെ സ്വാധീനിക്കാൻ പോകുന്നതെങ്ങനെ? വ്യാജവാർത്തകളുടെ കുത്തൊഴുക്കും ദിനംപ്രതി മാറുന്ന സാങ്കേതികവിദ്യകളും സാമൂഹ്യജീവിതത്തെ പരിണമിപ്പിക്കാൻ പോകുന്നതെങ്ങനെ? മഹാമാരികളും ഭീകരവാദവും മനുഷ്യരാശിയെ ഇല്ലാതാക്കുമോ? സംഭ്രമങ്ങളുടെ ഇക്കാലത്ത് മനുഷ്യഭാവിയെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ കൃതി.Yuval Noah Harari / Yuwal Noha Harariപേജ് 426 വില രൂ450₹450.00 -
നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ
₹450.00 Add to cart Buy nowനിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ
നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ
ജോസഫ് വടക്കൻ
ശാസ്ത്രം ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിലും ശാസ്ത്രബോധം ഉൾക്കൊള്ളാതെ, വസ്തുതകൾ മനസ്സിലാക്കാതെ ഓരോ ദിവസവും നമുക്കിടയിലുള്ളവർ അവരുടെ എത്ര വിലപിടിപ്പുള്ള സമയവും ധനവും ആണ് അന്ധവിശ്വാസങ്ങൾക്കായി കളഞ്ഞുകുളിക്കുന്നത്.
കാന്തക കിടക്കയും ആരോഗ്യവും, അപസ്മാരവും താക്കോലും, മുഖലക്ഷണം, കൂടോത്രം, കൈനീട്ടവും ഒന്നാം തീയതിയും, ഒടിവും മർമാണിയും, പോട്ടയിൽ പോയാൽ കുട്ടിയുണ്ടാകുമോ, പനി മുറിഞ്ഞുകിടക്കുമോ, ഒറ്റമൂലി രോഗം മാറ്റുമോ, രത്‌നചികിത്സ, മൂത്രചികിത്സ എന്നിങ്ങനെ 225 നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ അനാവരണം ചെയ്യുന്ന ഒരു ഉജ്വല കൃതി.
ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ആദ്യ റഫറൻസ് ഗ്രന്ഥമാകേണ്ടതാണ് ദീർഘകാലത്തെ സർക്കാർ ആരോഗ്യവകുപ്പിലെ സേവനത്തിനു ശേഷം ജോസഫ് വടക്കൻ എഴുതിയ ഈ പുസ്തകം.
ഒന്നാം പതിപ്പ് അതിവേഗത്തിലാണ് നാസ്തിക് നേഷൻ വെബ്‌സൈറ്റിലൂടെ വിറ്റുതീർന്നത്. വായനക്കാരുടെ നിരന്തര ആവശ്യാർഥം കൂടുതൽ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.
അശാസ്ത്രീയ സമീപനങ്ങളോടുള്ള തുറന്നയുദ്ധമാണ് നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ എന്ന ജോസഫ് വടക്കന്റെ ഈ പുസ്‌തകം. കാലാകാലങ്ങളായി നാം വിശ്വാസപ്രമാണങ്ങളായി നെഞ്ചേറ്റിയ പല വിശ്വാസങ്ങളെയും ഇവിടെ ഉടച്ചുവാർക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല, പ്രകോപനങ്ങൾകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്റെ നില. അത് അചഞ്ചലമാണ്. സത്യത്തിലും യുക്തിയിലുമുള്ള കടുത്ത വിശ്വാസമാണ് അതിന് കാരണം.
Joseph Vadakkan / Josep Vadakkan
പരിഷ്‌കരിച്ച രണ്ടാം പതിപ്പ്. ഡീലക്‌സ് അച്ചടി, ബയന്റിംഗ്പേജ് 370 വില രൂ 450
₹450.00 -
സാപിയൻസ് – മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം – യുവാൽ നോവ ഹരാരി
₹599.00 Add to cart Buy nowസാപിയൻസ് – മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം – യുവാൽ നോവ ഹരാരി
സാപിയൻസ് :
മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രംഡോ. യുവാൽ നോവാ ഹരാരി
ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം – ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും?
ധീരവും വിശാലവും ചിന്തോദ്ദീപകവുമായ ‘സാപിയൻസ് ‘ മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും – നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി… നമ്മുടെ ഭാവി – വെല്ലുവിളിക്കുന്നു.
” സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്കു ഉയർന്നതിനു ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു” ജാരെഡ് ഡയമണ്ട്.“നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും ” – ബിൽ ഗേറ്റ്സ്
ഡോ. യുവാൽ നോവാ ഹരാരി ചരിത്രപഠനത്തിൽ ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നും പി എഛ് ഡി കരസ്ഥമാക്കി. ഇപ്പോൾ ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയിൽ ലോക ചരിത്രം പഠിപ്പിക്കുന്നു. അന്തർദേശീയ തലത്തിൽ ബെസ്റ് സെല്ലറായ “സാപിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം” മുപ്പതിലധികം ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാനവിക വിഷയങ്ങളിൽനടത്തുന്ന മൗലികവും സർഗാത്മകവുമായ ഗവേഷണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പോളോൻസ്കി പുരസ്‌കാരം 2012 ൽ ഹരാരിക്കു ലഭിച്ചു.
പേജ് 544 വില രൂ599
₹599.00 -
ഭൗതിക കൗതുകം – യാക്കൊവ് പെരെൽമാൻ
₹600.00 Read moreഭൗതിക കൗതുകം – യാക്കൊവ് പെരെൽമാൻ
ഭൗതിക കൗതുകം
യാക്കൊവ് പെരെൽമാൻ
ശാസ്ത്രഗ്രന്ഥങ്ങളുടെ പ്രസാധനത്തിൽ ലോകത്തെമ്പാടും സാർഥകചലനങ്ങൾ സൃഷ്ടിച്ച വിശ്രുത കൃതിയുടെ ഹൃദ്യമായ പരിഭാഷ. നിസ്സീമമായ പ്രപഞ്ച വിസ്മയങ്ങളുടെ അതിരില്ലാത്ത ലോകത്തിലേക്ക് വെളിച്ചം കൊതിക്കുന്ന മനസ്സുകളെ പിടിച്ചുയർത്തുന്ന കൃതി. ശാസ്ത്രീയ വിചിന്തന രീതിയുടെ ഊർജപ്രവാഹമായി, നിത്യജീവിത പ്രതിഭാസങ്ങളുടെ പിന്നിലെ ഭൗതിക തത്വങ്ങളെ ലളിത സുന്ദരമായി ഇഴതിരിച്ചു കാണിക്കുന്ന ഈ ശാസ്ത്രകൃതി മുതിർന്നവർക്കും കുട്ടികൾക്കും സമ്മാനിക്കാവുന്ന മികച്ച വൈജ്ഞാനിക വിരുന്നാകുന്നു.
ലോകത്തെമ്പാടുമുള്ള ശാസ്ത്രവിദ്യാർഥികളെ സ്വാധീനിച്ച മഹത്തായ കൃതിയാണിത്. ഈ പുസ്തകം വായിക്കാനിടയായ ചിലർ പിൽക്കാലത്ത് പ്രശസ്തരായ ശാസ്ത്രജ്ഞരാകുകയും ചെയ്തിട്ടുണ്ട്.
ഇന്നും ലോകത്തിലെ പല കോണുകളിലുള്ള ശാസ്ത്ര അധ്യാപകർ ഈ പുസ്തകത്തിലെ ആശയം സ്വീകരിച്ചുകൊണ്ട് വിദ്യാർഥികളെ പ്രചോദിപ്പിക്കാറുണ്ട്.
വായനക്കാരുടെ സൗകര്യാർഥം രണ്ടു വാല്യങ്ങളിലുള്ള പുസ്തകം ഇപ്പോൾ ഒന്നിച്ച് ഒറ്റ പുസ്തകമാക്കിയിരിക്കുന്നു
Bhawthika Kauthukam / Peralman
വിവർത്തനം – കെ ഗോപാലകൃഷ്ണൻ
പേജ് 526 വില രൂ600
₹600.00 -
ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്‌സെ
₹160.00 Add to cart Buy nowഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്‌സെ
ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും
ഡിഎൻഎ ഗവേഷണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഷ്യൻ വംശജരായ സവർണ ആര്യന്മാരുടെ ജനിതക പാരമ്പര്യം വെളിപ്പെടുത്തുന്ന ശാസ്ത്രീയ പുസ്തകമാണിത്. 2001 മെയ് 21ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് സംഘപരിവാറിന്റെ സ്വദേശവാദത്തെ പൊളിച്ചെഴുതുന്നു. തദ്ദേശീയരായ ദലിത്, ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളെ ചൂഷണം ചെയ്ത വൈദേശികരായ സവർണ ഹിന്ദു ഫാസിസ്റ്റുകളുടെ കപടദേശീയവാദത്തെ ചോദ്യം ചെയ്ത ഈ കൃതി മറ്റു ഭാഷകളിൽ ഏറെ വിവാദം സൃഷ്ടിച്ചു.
എഡിറ്റർ – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്‌സെ
പരിഭാഷ – എം കെ രാജേന്ദ്രൻ
Jathikal / Varnavyavastha
പേജ് 164 വില രൂ160
₹160.00