Description
Indian Bharanagatana Malayalam – Bharanagadana Malayalam
ഇന്ത്യൻ ഭരണഘടന – മലയാളത്തിലും ഇംഗ്ലീഷിലും
The Constitution of India in Malayalam Text & in English Text
ഇന്ത്യൻ ഭരണഘടന
ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം:
സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും: ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മത നിഷ്ഠയ്ക്കും ആരാധനക്കും ഉള്ള സ്വാതന്ത്ര്യവും;
പദവിയിലും അവസരത്തിലും സമത്വവും;
സംപ്രാപ്തമാക്കുവാനും;
അവർക്കെല്ലാമിടയിൽ
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും;
സഗൗരവം തീരുമാനിക്കയാൽ;
നമ്മുടെ ഭരണഘടനാ നിർമ്മാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയതമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. അതിന് 395 അനുച്ഛേദങ്ങൾ (യഥാർത്ഥത്തിൽ ആകെ ഇതുവരെ 450) ഉണ്ട്.
1949 നവംബർ 26-നാണ് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു.
Binil Bhaskaran –
ഭരണഘടനാ സാക്ഷരത ഇന്നിന്റെ ആവശ്യം
Bharathan R Chv –
ഈ സമയത്താണ് ഭരണഘടന വായിച്ച് പഠിക്കാനുള്ള നല്ല സമയം !
Test Mine –
Indian parliamentil ullavarku oro copy free ayi kodukanam. Ithenthanennu ariyan.
Manoj Aruvikuzhy –
ഓരോ ഇന്ത്യൻ പൗരനും സൂക്ഷിക്കേണ്ട പുസ്തകം.
ഞാൻ വാങ്ങിയതാണ്.
Nowshad –
Good