തൊഴിൽ നിയമ ഭേദഗതി – എളമരം കരീം
₹100.00
തൊഴിൽ നിയമ ഭേദഗതി
സ്വകാര്യവൽക്കരണം, കോർപ്പറേറ്റ് വൽക്കരണം
എളമരം കരീം
ഇന്ത്യൻ തൊഴിലാളി വർഗം ത്യാഗപൂർണമായ സമരങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നതാണ് നരേന്ദ്ര മോഡി സർക്കാർ പാസ്സാക്കിയ പുതിയ ലേബർ കോഡുകൾ. ‘ഹയർ ആന്റ് ഫയർ’ സമ്പ്രദായത്തിന് നിയമ പ്രാബല്യം നൽകുന്നതാണ് ലേബർ കോഡുകൾ. ‘ഡൂയിംഗ് ബിസിനസ് ഈസ് ഈസി’ എന്ന നയത്തെ ആസ്പദമാക്കി ഇന്ത്യൻ കുത്തക മുതലാളി വർഗം ആവശ്യപ്പെട്ടതനുസരിച്ചാണ് തൊഴിൽ നിയമങ്ങൾ തൊഴിലുടമകൾക്ക് അനുകൂലമായ വിധത്തിൽ ഭേദഗതി ചെയ്തത്.
തൊഴിൽ മേഖലയിൽ തികഞ്ഞ അരാജകത്വമായിരിക്കും ഇതിന്റെ ഫലമായി നിലവിൽ വരുക. ഐക്യ സമരത്തിലൂടെ മാത്രമേ സർക്കാരിന്റെ ദ്രോഹ നടപടികളെ തോൽപ്പിക്കാനാകൂ. തൊഴിലാളികളുടെ ഐക്യ സമരത്തിന്റെ ഉജ്വല വിജയമാണ് യുപിയിൽ കണ്ടത്. മറ്റൊരു ഉജ്വലമായ അനുഭവമാണ് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷക സമരം. കോർപ്പറേറ്റ് പ്രീണനത്തിനെതിരെയാണ് രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ഐക്യനിര ശക്തിപ്പെടുന്നത്.
ജന വിരുദ്ധമായ നയങ്ങൾ തിരുത്തിക്കാനും ചൂഷണ രഹിതമായൊരു സാമൂഹ്യാവസ്ഥയിലേക്കു സമൂഹത്തെ നയിക്കാനും യോജിച്ച പ്രക്ഷോഭങ്ങളല്ലാതെ മറ്റു കുറുക്കുവഴികളില്ല.
Elamaram Kareem / Ilamaram Karim / Thozhil Niyamam Labour Laws
പേജ് 80 വില രൂ100
Reviews
There are no reviews yet.