സ്പാർട്ടക്കസ് – ഹൊവാർഡ് ഫാസ്റ്റ്

(5 customer reviews)

390.00

സ്പാർട്ടക്കസ്

അടിമത്തത്തിനെതിരെ പോരാടിയ വീരനായകന്റെ കഥ

ഹൊവാർഡ് ഫാസ്റ്റ്

 

അടിമത്തത്തിനെതിരെ പോരാടി സ്പാർട്ടക്കസിന്റെ കഥ. ലോകത്തകമാനമുള്ള പുരോഗമനകാരികളെ ആവേശം കൊള്ളിച്ച ക്ലാസിക് കൃതി.

 

അടിമത്തത്തിനെതിരെ പോരാടിയ സ്പാർട്ടക്കസിന്റെ കഥ കാൾ മാർക്‌സിനെ പോലെയുള്ളവരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ‘പുരാതന ചരിത്രത്തിലാകെ നോക്കിയാൽ ഇത്രയും അത്ഭുതാവഹമായ വേറൊരു മനുഷ്യനെ കാണാൻ കഴിയുകയില്ല’ എന്നാണ് മാർക്‌സ് എഴുതിയത്.

 

ബിസിഎ 109-71 കാലത്ത് റോമൻ റിപ്പബ്ലിക്കിനെതിരെ പടനയിച്ച ഗ്ലാഡിയേറ്റർ – മല്ലയുദ്ധക്കാരൻ – ആയിരുന്നു സ്പാർട്ടക്കസ്. അടിമകളുടെ മോചനത്തിനായി സ്പാർട്ടക്കസ് നടത്തിയ പോരാട്ടം പുരാതന ചരിത്രകാരനായ പ്ലൂട്ടാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ പ്രമുഖ ചിന്തകർ, എഴുത്തുകാർ, നടകകാരന്മാർ, സിനിമാക്കാർ തുടങ്ങിയവർ സ്പാർട്ടക്കസിന്റെ ജീവിത്തെ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് അമേരിക്കൻ എഴുത്തുകാരനായ ഹോവർഡ് ഫാസ്റ്റിന്റെ സ്പാർട്ടക്ക്‌സ്.

ജനങ്ങളിൽ നിന്നും പിരിവെടുത്താണ് ഹൊവാർഡ് ഫാസ്റ്റ് ഈ പുസ്തകം അച്ചടിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് യുഎസ്എയുമായുള്ള ബന്ധത്തിന്റെ പേരിൽ അദ്ദേഹം തടവിലാക്കപ്പെട്ടു. അതിനോടുള്ള പ്രതികരണമായിരുന്നു ഈ പുസ്തകം. ഈ പുസ്തകത്തിൽ ഒളിപ്പിച്ച തീ കണ്ടെത്താൻ അമേരിക്കൻ ഭരണകൂടത്തിന് കഴിഞ്ഞു. 1951ൽ പുറത്തുവന്ന ഈ ഗ്രന്ഥത്തിന് വിപുലമായ സ്വീകരണമാണ് ലോകത്തെമ്പാടും ലഭിച്ചത്. അനേകം ഭാഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെട്ടു.

മലയാളത്തന്റെ മഹാകവി വള്ളത്തോളിന്റെ മകൻ സി ഗോവിന്ദക്കുറുപ്പ് 1957ൽ പരിഭാഷപ്പെടുത്തിയ കൃതിയുടെ പുതിയ പതിപ്പ്.

പരിഭാഷ – സി ഗോവിന്ദക്കുറുപ്പ്

Spartucus / Spartacas / Howard Fast
പേജ് 394 വില രൂ390

Description

Spartacus

സ്പാർട്ടക്കസ് – ഹൊവാർഡ് ഫാസ്റ്റ്

Malayalam Translation of Howard Fast’s  historical novel ‘Spartacus’

5 reviews for സ്പാർട്ടക്കസ് – ഹൊവാർഡ് ഫാസ്റ്റ്

  1. Sanoj Janaki

    സീരീസിലും കിടുവാണ്, കൂടെ ഗാനിക്കസ്സും, ക്രിക്സ്സസ്സും

  2. Shaji Evergreen

    ഏതൊരു മനുഷ്യരും വായിച്ചിരിക്കേണ്ട പുസ്തകം

  3. Kalapurackal Siby George

    ഞങ്ങൾ 3വർഷം തുടർച്ചയായി സമ്മാനം വാങ്ങിയ നാടകം. ജില്ലാ കലോത്സവത്തിന് വരെ….

  4. Thomas V Pulickal

    ചരിത്രത്തിന്റെ
    മാനുഷികബദൽ …!

  5. Jayan C Kuthanur

    ഇത് പാലക്കാട് ജില്ല കലോത്സവത്തിന് തോലനൂർ: HSൽ നിന്ന് ഞാനെഴുതി സംവിധാനം ചെയ്ത് 1999 ൽ നാടകം ചെയ്തിട്ടുണ്ട്. പുസ്തകമായി ഇറങ്ങിയതിൽ സന്തോഷം. ഞാൻ ഒരു കോപ്പി വാങ്ങുന്നുണ്ട്.

Add a review

Your email address will not be published. Required fields are marked *