ജാതിനിർമൂലനവും അനുബന്ധ രചനകളും – ഡോ ബി ആർ അംബേദ്കർ

(3 customer reviews)

799.00

ജാതിനിർമൂലനവും അനുബന്ധ രചനകളും

ഡോ ബി ആർ അംബേദ്കർ

കീഴാള, ദളിത് സമൂഹത്തിന്റെ സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ്  സമൂഹം അടിച്ചേൽപ്പിച്ചതെന്ന് അംബേദ്കർ ഇവിടെ തുറന്നു കാട്ടുന്നു. ഒരു ആധിപത്യമെന്ന നിലയിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവർണാധിപത്യത്തിനെതിരായ പോരാട്ടമായും അധഃസ്ഥിത സമൂഹത്തിന്റെ സാമൂഹികമാറ്റ പ്രക്രിയയിലെ പ്രധാന കടമയുമായാണ് അംബേദ്കർ ദർശിച്ചത്. അതിനാലാണ് ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും ‘ജാതിനിർമൂലനം’, ‘അസ്പൃശ്യർ ആരായിരുന്നു’ തുടങ്ങിയ അംബേദ്കർ രചനകളെ
മറികടക്കാൻ അവയ്‌ക്കൊന്നും ഇപ്പോഴും കഴിയാത്തത്.

അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ ശ്രദ്ധേയമായ മറ്റു രചനകളും ഇതോടൊപ്പം തന്നെ അംബേദ്കർ നിർവഹിച്ചിട്ടുണ്ട്.

ഹിന്ദുമതത്തിന്റെ ഉരകല്ല് ചാതുർവർണ്യമാണ്. ജാതിവ്യവസ്ഥയ്ക്ക് പുറത്തുനിർത്തപ്പെട്ടവർ അധഃസ്ഥിതരാണ്. അതുകൊണ്ട് അവർ ഹിന്ദുക്കളുമല്ല. ഹിന്ദു എന്ന വാക്കിന്റെ അർഥവും പൊരുളും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് അധഃസ്ഥിതർ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുന്ന അംബേദ്കറുടെ ശക്തമായ ലേഖനങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ ഗ്രന്ഥം. അംബേദ്ക്കർ രചനകളിൽ ശ്രദ്ധേയമായ രചകളുടെ സമ്പൂർണ സമാഹാരം

ഹിന്ദുമതത്തിന്റെ ഏറ്റവും അടിസ്ഥാന ശിലയാണ് വർണാശ്രമ ധർമം എന്നും ആശ്രമ ധർമം എന്നുമുള്ള രണ്ടു പ്രമാണങ്ങളെ യുക്തിയുക്തം ചോദ്യം ചെയ്യുന്ന രചനകളുടെ ഉജ്വല സമാഹാരമാണിത്‌. വർണവ്യവസ്ഥയ്ക്ക് നിയതവും ഏകാത്മകവും സംശയാതീതവും വിശ്വസനീയവുമായ വസ്തുതകൾ നിരത്താൻ സാധിക്കാത്ത ബ്രാഹ്മണവാദങ്ങളെയും സംഹിതകളെയും വസ്തുനിഷ്ഠമായി വിമർശിക്കുകയാണ് ഡോ ബി ആർ അംബേദ്ക്കർ

അയിത്തം സമൂഹത്തിലുറപ്പിച്ചത് ആരാണെന്നും അതിന്റെ സാമൂഹിക പശ്ചാത്തലവും അംബേദ്കർ തന്റെ ഈ രചനകളിലൂടെ ഇഴകീറി പരിശോധിക്കുന്നു. ദളിത് മുന്നേറ്റങ്ങൾക്ക് ഇന്ത്യയിൽ ആദ്യമായി സംഘടിത ഊർജം പകരുകയും ഇന്നും അതിന്റെ ജ്വാല ഇവിടെയുള്ള കീഴാള വിഭാഗങ്ങൾക്ക് വെളിച്ചം പകരുകയും ചെയ്യുന്നു.

Jathi Nirmulanam / Jathi Unmoolanam / Ambadkar

പേജ് 578 വില രൂ799


 

Description

Jathi Nirmoolanavum Anubandha Rachanakalum – Dr B R Ambedkar

Annihilation of Caste and Other Related Writings by Baba Saheb Dr B R Ambedkar (Malayalam Translation) [Jathi Nirmulanam & Other Works]

ജാതിനിർമൂലനവും അനുബന്ധ രചനകളും ഡോ ബി ആർ അംബേദ്കർ

3 reviews for ജാതിനിർമൂലനവും അനുബന്ധ രചനകളും – ഡോ ബി ആർ അംബേദ്കർ

  1. Karthika Raj

    A must read to understand the dalit issues. Always contemporary ever since it first published. Jai bhim.

  2. Ramanunni K J

    ഓരോ മുന്നണിപ്പോരാളിയും വായിച്ചിരിക്കേണ്ടത്.

  3. R Ramanunni Chingavanam

    കാലത്തിനു മുമ്പേ സഞ്ചരിച്ച മാർഗദർശി. ആഴത്തിലുള്ള വീക്ഷണവും പഠനവുമാണ് അംബേദ്കർ രചനയെ കാലാതീതമാക്കുന്നത്.

Add a review

Your email address will not be published. Required fields are marked *